താൾ:39A8599.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 129

280 G & H

463 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക തലശ്ശെരി കസബ താലുക്ക തഹശിൽദാര ഗൊപാലയ്യൻ
എഴുതിയ അർജി. രണ്ടുതറയിൽ ചെർന്ന കൊട്ടത്ത തറയിൽ മൊയവൻ പൊക്കാച്ചി
എന്നവനെ കൊട്ടയത്ത പഴവീട്ടിൽ ചന്തുവിന്റെ വഹ വെങ്ങത്താട്ടിൽ രാമരും മുപ്പത
കുറ്റിവെടിക്കാരും കൂടി വന്ന പെണറായി കൊലൊത്തെക്കു പിടിച്ച കൊണ്ടുപൊയി.
നൂറു ഉറുപ്പിക തരെണമെന്ന പലവിധത്തിലും ഭയപ്പെടുത്തിയാറെ അവൻ പെടിച്ച ഒരു
മാപ്പിളക്ക കൈയി ചെർന്ന കൊടുത്ത രണ്ടു തറയിൽ അവന്റെ പുരയിൽ ആ
മാപ്പിളെനെയും കൂട്ടിക്കൊണ്ടവന്ന പാർപ്പിച്ച ഉറുപ്പിക കൊണ്ടുവരാമെന്നും പറഞ്ഞ
ഒളിച്ച നമ്മുടെ അരിയത്ത വന്ന പറകകൊണ്ട ഇവിടുന്ന മുപ്പൻ കൊരനെയും രണ്ടു
കൊൽക്കാരെയും ആ മാപ്പിളമാരെ കൂട്ടിക്കൊണ്ടുവരാൻന്തക്കവണ്ണം പറഞ്ഞയച്ചാറെ
അപ്പഴക്ക മൊയവണ്ടെ അനുജനെ പിടിച്ചു കൊണ്ടുപൊകുവാൻ തുടങ്ങിയത കണ്ട
കുബഞ്ഞി പെർക്ക ആണയിട്ടു തടുത്താറെ അവര അത കൂട്ടാക്കാതെ മൊയവനെ
പിടിച്ചുകൊണ്ടുപൊകയും ചെയ്തു. ഇപ്രകാരംതന്നെ ദിവസെന വന്നിട്ട കലശല ആക്കി
അങ്ങൊട്ട കടന്നപൊകുംന്നു. അതുകൊണ്ട കുബഞ്ഞിക്ക വരുവാൻ ഉള്ള പണം ഒരു
പണംമ്പൊലും പിരിയുംന്നതും ഇല്ലാ. അതുകൊണ്ട പുഴവകത്ത ഉള്ളവർക്കു പതിനഞ്ച
തറയിൽ ഉള്ള കുടിയാൻമാര ഒക്കയും പുറപ്പെട്ടപൊകയും ചെയ്തു. ഈ അന്ന്യായം
പറയുന്ന മൊയവൻ പൊക്കാച്ചിനെ അയച്ചിട്ടും ഉണ്ട. അവനെ വിളിച്ച വിസ്തരിക്കുംമ്പൊൾ
പറകയും ചെയ്യും. നാട്ടിൽ ഉള്ള മുഖ്യസ്തൻമ്മാര പറയുംന്നെ വിവരം പെണറായിൽ
പെരിങ്ങത്താട്ടിൽ രാമരും മാപ്പിളമാരും കുബഞ്ഞി കല്പനക്ക അത്രെ നില്ക്കുംന്നു.
എങ്കിൽ രണ്ടു തറയിൽ കടന്ന ഈവണ്ണം നാനാവിധംങ്ങൾ കാണിക്കാതെ ഇരിപ്പാൻ
കല്പന ഉണ്ടായിവരെണം. ആയത അല്ലങ്കിൽ ഇങ്ങൊട്ട കടന്ന അതിർക്ക്രമങ്ങൾ
കാണിക്കുന്നവരൊട പകരംചെയ്വാൻന്തക്കവണ്ണം ഞാങ്ങൾക്ക കല്പന തരെണം.ഇത
ഒന്നും ചെയ്യാതെ ഞാങ്ങളൊട അതിർക്ക്രമം കാണിക്കുംന്നവരെ നീക്കിതന്ന ഞെങ്ങളെ
കുടിയിരുത്താതെ പണത്തിന്ന മാത്രം മുട്ടിച്ചാൽ ഇവിടെ കുടിയിരുന്ന കഴിക ഇല്ല എന്ന
നാട്ടുകാര നിഷ്ക്കരിഷിച്ച പറയുംന്നു. ഇതല്ലാതെ രണ്ടു തറയിൽ കൊട്ടത്ത തറയിൽ
തിയ്യൻ മരുവൊട്ട തൊലാപ്പിനെ പിടിച്ച ആയിരം ഉറുപ്പിക വാങ്ങെണമെന്ന
ദിവസംന്തൊറും ആളുകൾ വന്ന തെരയകൊണ്ട അവൻ ഭയപ്പെട്ട ഇങ്ങൊട്ടവരികകൊണ്ട
അവനെയും അങ്ങൊട്ട അയച്ചിട്ടും ഉണ്ട. ഇത വഴിപൊലെ അന്ന്വെഷിച്ച വെണ്ടുംവണ്ണം
കല്പന ഉണ്ടായില്ലങ്കിൽ നാട്ടുകാര എല്ലാവരും സായ്പി അവർകളുടെ സമീപത്ത
തന്നെ വരെണമെന്ന പറയുംന്നു. കൊറെ തെര കൊടുത്തയച്ചാൽ നാം ഇരിക്കുംന്നെടത്ത
എങ്കിലും ഒറപ്പിച്ച കൊൽക്കാർക്ക തെര കൊടുത്ത ഒറപ്പിച്ചയിരിക്കാമായിരുന്നു.
പണ്ടാരത്തിൽ തൊക്ക വാങ്ങിയ മാപ്പിളമാര പെണറായി പാർത്ത ഇക്കരെ രണ്ടുതറയിൽ
കടന്ന കാണിക്കുംന്ന ഉപദ്രവംകൊണ്ടും തറയിൽ ഉള്ള മാപ്പിളമാര കാണിക്കുംന്ന
അതിർക്ക്രമംകൊണ്ടും നാം പണത്തിന്ന അയച്ച മെനൊനും കൊൽക്കാരും നടന്നൂടാതെ
വന്നിരിക്കുംന്നു എന്ന പറയുംന്നു. ഈ വർത്തമാനംങ്ങൾ സായ്പി അവർകൾ അറി
വാനായിട്ട എഴുതിയിരിക്കുംന്നു.എന്നാൽ കൊല്ലം 972 ആമത മീനമാസം 8നു എഴുതിയത.
മീനം 9 നു മാർച്ചിമാസം 19 നു വന്നത.

28 G & H

464 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലക്ക ചെറക്കല കൊലത്തനാട കാനംകൊവി ബാബുരാവ എഴുതിയ അർജി.
ഇപ്പൊൾ സായ്പു അവർകളുടെ കല്പനപ്രകാരം ചെറക്കൽ വന്ന എത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/189&oldid=200586" എന്ന താളിൽനിന്ന് ശേഖരിച്ചത്