താൾ:39A8599.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 19

ബൊധിപ്പിക്കെണ്ടുന്നതും ബൊധിപ്പിക്കയും ചെയ്യും. ഇതിനൊട്ടുംതന്നെ താമസം
വരികയുംമില്ലാ. വിശെഷിച്ച ചെരാപുരത്ത ഹൊവിളിലും തൊടന്നൂര ഹൊവിളിലും
പറമ്പിൽ ഹൊവിളിലും ഉള്ള മുഖ്യസ്ഥന്മാരും കുടിയാന്മാരും വരുവാൻ തക്കവണ്ണം
സായ്പു അവർകൾ മൂന പ്രാവിശ്യം എഴുതി അയച്ചിട്ടും ഒരുത്തര വരിക എങ്കിലും ഒരു
പണം തരിക എങ്കിലും ഉണ്ടായില്ല. ഇവരെല്ലൊ 69 ആമത തിടങ്ങി 71 ആമത വരയിലും
എറിയാ നികിതി തരുവാനുള്ളതും തരാതെ കണ്ട കുറുമ്പ്രനാട്ടിലെ രാജാ അവരുകളെയും
മറ്റും ചെലരെ ആശ്രയവും പിടിച്ചി പൊറമെ സഞ്ചരിച്ചി ഇരുക്കുന്നതിനെ ബെഹു
മാനപ്പെട്ട കുംമ്പഞ്ഞിയിന്ന കടാക്ഷിച്ച ഇതിന ഒരു അമർച്ച കൊടുത്തവരാ കൊടു
ത്തവരാഞ്ഞാൽ നമുക്ക വളര സങ്കടമെല്ലൊ ആകുന്നു. ഇതിനെ പൊറപ്പെട്ട ഇരിക്കു
ന്നവരെ പെര കണ്ണമ്പത്തെ നമ്പിയാരും പൊനത്തിലെ നമ്പിയാര പുളിയൻ കണാരെ
കണ്ണമ്പലത്തെ നായര കടുക്കാങ്കിനമ്പറ എളങ്കുരൻ കുഞ്ഞൻ കുരുഞ്ഞാലൊടൻ പക്കി
ഇവരത്രെ. ശെഷം ഉള്ള എങ്ങെളെയും നിക്കിതി തരാതെ ഇരിപ്പാൻ തക്കവണ്ണം ആക്കി
യത. അതുകൊണ്ട ഇവി(വ)രം ഒക്കയും സായ്പു അവർകൾക്ക നാം എഴുതുന്നത.
ബഹുമാനപ്പെട്ട ജനരാൾ സായ്പു അവർകൾക്കും കുമിശനർ സായ്പു അവർകൾക്കും
വടക്കെ അധികാരി അവരകൾക്കും വഴിപൊലെ ബൊധിപ്പിച്ച നന്മുടെ വ്യസനം ഒക്കയും
തിർന്ന കുംമ്പഞ്ഞിയിന്ന രക്ഷിക്കുമെന്ന നാം നല്ലപൊലെ നിശ്ചയിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 971 ആമ കർക്കിടകമാസം 6 നു ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി
മാസം 18 നു വന്നത.

42 C& D

48 ആമത മണിയൻപട്ടര എഴുത്ത. രാവാരികൃഷ്ണൻ കണ്ടു. കാര്യം എന്നാൽ കരി
യ്യക്കാര കൾപ്പിക്കെണ്ടും അവസ്ഥ. കൊടുത്തയച്ച കഴിമുറിയും വായിച്ച വർത്തമാനവും
അറിഞ്ഞു. അമിഞ്ഞാട്ടന്ന രണ്ട വലിയക്കാര ചൊരത്തുംമിത്തൽ പാലയിൽ തമ്പുരാന
കമാനായി പൊയിരിന്നു. അവര ഇന്നല ഇവിട എത്തുകയും ചെയ്തു. അവര പറഞ്ഞ
വർത്തമാനങ്ങൾ ഇവിട മൂവായിരം നായര എല്ലാവരും അവിട എത്തിയതിന്റെ ശെഷം
കെഴക്കെടത്ത തമ്പുരാൻ എഴുന്നള്ളിയടത്ത ചെന്നകണ്ടാരെ വാലിശെരിക്കൊട്ടക്ക
മുമ്പെ എതാൻ പറഞ്ഞവെച്ചിട്ടുള്ളത ഇപ്പൊൾ എഴുതി തരണമെന്ന തിരുമനസ്സകൊണ്ട
കല്പിച്ചുമെന്നും അപ്രകാരംതന്നെ എഴുതികൊടുത്തുമെന്നും ഞങ്ങളെ ദെശത്തറക്ക
ഉള്ള വകച്ചെല ഇവിടു കയിയായിട്ട കൊമ്പഞ്ഞിക്ക ബൊധിപ്പിക്കാമെന്നു അതു
കുടാതെകണ്ട എഴുന്നള്ളിയടത്തെ കയിയായി അവിടെ കൊടുത്ത ബൊധിപ്പിച്ച
ഞാങ്ങൾ അവിടെന്നിന്ന കയിക ഇല്ലാമെന്ന അവര പറഞ്ഞുമെന്നും അപ്രകാരം തന്നെ
ആക്കി തരാമെന്ന തിരുമനസ്സകൊണ്ട കല്പിച്ച അവര അവിട പാർപ്പിച്ച ഇരിക്കുന്നു
മെന്നും പറഞ്ഞികെട്ടു. ഇപ്പഴത്തെ വിചാരം കെട്ടാൽ കൊറയ അടിഊറ്റം ഉണ്ടാമെന്ന
തൊന്നുന്നു. തമ്പുരാന്മാര രണ്ടാളും കൊരണെരും മൂവായിരം നായരും മാനന്തൊടി
പാർക്കുന്നുമെന്നു കെട്ടും എന്നു എതാൻ കെട്ടു എങ്കിൽ കെട്ട വർത്തമാനം എഴുതി
അയക്കയും ചെയ്യാം. എന്നാൽ കർക്കിടകമാസം 6 നു ഇങ്കരിസ്സ കൊല്ലം 1796 മത
ജൂലായിമാസം 18 നു വന്നത.

43 C& D

49 ആമത കൊല്ലം 962 ചെന്ന മിനമാസം 25 നു ചെക്കമുപ്പനൊട മുക്കറിന്റെ അകത്ത
അദൊം കടം കൊണ്ട പണം 336 1/2. ഇപ്പണം മുന്നൂറ്റനുപ്പത്തആറഅരയും ഇതിനടുത്തെ
ചക്കൊനഞ്ഞാറ 15 നു കൊടുപ്പാനൊത്തിരിക്കുന്നു. അന്നു കൊടുത്തില്ല എങ്കിൽ 15
പണം വിലയിൽ 963 ചെന്ന കന്നിഞ്ഞാറ ഉള്ള നാളെ നെല്ല കൊടുപ്പാനൊത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/79&oldid=200380" എന്ന താളിൽനിന്ന് ശേഖരിച്ചത്