താൾ:39A8599.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 തലശ്ശേരി രേഖകൾ

83 C & D

92 ആമത ചാലയാടൻ ചന്തുകുറുപ്പ വായിച്ച നാലുവീട്ടിലെ നമ്പ്യാമ്മാരെ കെൾപ്പി
ക്കെണ്ടും വർത്തമാനം. കരിയാട്ടുള്ള കുടിയാമാര എല്ലാവരും കയ‌്യാൽ എഴുത്ത. എന്നാൽ
ഇപ്പൊഴ കരിയാട്ടുന്നും പണ്ടാരത്തിൽ കൊടുക്കെണ്ടും നികിതി ഉറുപ്പികക്ക അങ്ങൊന്ന
തച്ചൊർമ്മൻ വന്ന നിന്ന ഞങ്ങൾ കുടിയമാരെ എല്ലാവരെയും വിളിപ്പിച്ച രണ്ടാ
ഗഡുവിന്റെ ഉറുപ്പിക ഇപ്പൊൾ ഇവിട അടച്ചുതരണം എന്ന അങ്ങുന്നു ഞങ്ങളൊട
കല്പിച്ചതിന്റെ ശെഷം കല്പിച്ചപ്രകാരം തന്നെ രണ്ടാംഗഡുവിന്റെ ഉറുപ്പ്യ ഞങ്ങൾ
അടച്ച കൊടുക്കയും ചെയ്തു. എന്നതിന്റെശെഷം ഇപ്പൊൾ പണ്ടാരശിപ്പായിന അയച്ച
പൊരയും കുടിയും അടെച്ചു കെട്ടുകയും നടുവാനും പറിപ്പാനും സമ്മതിക്കാണ്ട
ഇരുക്കുകയും ചെയ്തു. ഇപ്രകാരത്തിൽ അരിയത്ത നിൽക്കുന്ന ആളെ വാക്ക കെട്ട
ഞങ്ങളെ യിത്തിരെ മനസ്സ മുട്ടിച്ചാൽ എന്നാൽ ഞങ്ങൾ പണ്ടാരത്തെക്ക തരെണ്ടെ
മുതൽ തരാഞ്ഞാൽ ഞങ്ങളെയല്ലൊ മനസ്സ മുട്ടിക്കുന്നതും. ഈ വർത്തമാനം ഇപ്പൊൾ
ഞങ്ങൾ അങ്ങല്ലൊ കെൾപ്പിക്കെണ്ടു. ഞങ്ങളെകൊണ്ട പണ്ടാരത്തിൽ കൊടുക്കെണ്ടു
മുതൽ വാങ്ങി പതിപ്പിച്ച കൊള്ളുകയും ഞങ്ങളെകൊണ്ടു നടത്തൊണ്ടും കാരിയും
നടത്തിച്ചൊള്ളുകയും അതിന അങ്ങെ കൃപ ഉണ്ടാകയും വെണം. എന്നൽ ഞങ്ങൾ
ഒക്കയും ഞങ്ങ അപൊൻവെണ്ടി അത്ത്രെ എഴുതി അയച്ചത. എന്നാൽ മിഥുനമാസം 25
നു 971 ആമത ചിങ്ങമാസം 9 നു അഗസ്തുമാസം 22 നു വന്ന.

84 C & D

93 ആമത രാജശ്രീ കൊടകരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സയ്പ അവർകൾ സല്ലാം. ബഹുമാനപ്പെട്ട
ഗർണ്ണർ സായ്പ അവർകൾ എഴുതി അയച്ചെ കത്ത തങ്ങൾക്ക അയക്കെണ്ടതിന്ന
നമുക്ക പ്രസാദമായിരിക്കുന്നു. അതു തങ്ങളെ ദെയവുകൊണ്ട എത്തിയപ്രകാരം അറി
യെണ്ടതിന്ന ഇങ്ങൊട്ട മുദ്രപടി എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 11 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 24 നു തലച്ചെരി
നിന്നും എഴുതിയത.

85 C & D

94 ആമത രാജശ്രീ കുറുമ്പ്രനാട്ടരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പ അവർകൾ സല്ലാം. ബഹൂമാനപ്പെട്ട
ഗവണ്ണർ സായ്പു അവർകൾ എഴുതി അയെച്ച കത്ത തങ്ങൾക്ക അയക്കെണ്ടതിന
നമുക്ക പ്രസാദമായിരിക്കുന്നു. അതുകൊണ്ട തങ്ങളെ ദെയവുകൊണ്ട എത്തിപ്രകാരം
പറയെണ്ടതിന്ന യിങ്ങൊട്ട മുദ്രപടി എഴുതി അയക്കയും വെണം. എന്നം കൊല്ലം 971
ആമത ചിങ്ങമാസം 11 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 24 നു
തലച്ചെരിനിന്നം എഴുതിയത.

86 C & D

95 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട വിരവർമ്മരാജാ
അവർകൾ സല്ലാം. ഇപ്പൊൾ കല്പനയായി വന്ന കത്ത 10 നു മൊഴക്കുന്നത്ത എത്തി.
വായിച്ച ഉടനെ യാത്ത്ര പുറപ്പെട്ട 11 നു രാവിലെ നരഊര വരികയും ചെയ്തു. 12 നു
ഒരുക്ക്രിയ കഴിപ്പാനുണ്ടാകകൊണ്ട ആയത നരഊരന്ന കഴിച്ചവരാമെന്നു കല്പന വന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/102&oldid=200429" എന്ന താളിൽനിന്ന് ശേഖരിച്ചത്