താൾ:39A8599.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 61

എഴുതിയ അർജി. സായ്പു അവർകളെ കല്പനപ്രകാരം താലൂക്കിൽ വന്ന നടുവണ്ണൂർ
കച്ചെരിയിൽ ഇരുന്ന കാരിയം വിചാരിച്ച തൊടങ്ങുകെയും ചെയ്തു. നമ്മുണ്ടെയിൽ
വലിയ കച്ചെരി കെട്ടിത്തരുവാൻ തക്കവണ്ണം ചിന്നപട്ടര കാരിയക്കാർക്ക അവിടെനിന്ന
കൽപ്പന വന്നാൽ വെഗെന കെട്ടിച്ച തരികയും ചെയ‌്യും. 66 ആമതിലെയും 67 ആമതി
ലെയും നിലവ ഉണ്ട എന്നവെച്ച തറെയിൽ പാറപത്ത്യക്കാരൻമാരെ കുടിയമ്മാര
വെളിയിട്ടതിനെയും ഞാറ ചെയ്തിട്ട ഉള്ളത നടാൻ സമ്മതിക്കാതെയും കെട വരു
ത്തിപൊകുന്നു എന്ന കുടിയാമ്മാര സങ്കടം പറഞ്ഞ പാർക്കുന്നു. ആ വർത്തമാനം
സായ്പു അവർകളെ സന്നിധാനത്തിങ്കൽ അറിയെണ്ടതിന്ന എഴുതയിരിക്ക ആകുന്നത.
ഇവിടെ രണ്ടു മെനവമ്മാരെ വെച്ചുട്ടുള്ളതിൽ ഒരു മെനൊന ദണ്ണമായി പൊകയും
ചെയ്തു. ഇവിട കച്ചെരിയിൽ പെരുത്ത കാരിയങ്ങൾ ഉണ്ട. അതിന ഒരു മെനൊന
ബതലായി വെക്കാൻ തക്കവണ്ണം സന്നിധാനത്തിങ്കൽനിന്ന കൽപ്പന വരുമാറാകയും
വെണമെല്ലൊ. ഇവിടെ നടക്കെണ്ടും കരിയത്തിന്ന സന്നിധാനത്തിങ്കൽനിന്ന കൽപ്പിച്ച
വരുന്നതുപൊലെ നടന്നകൊള്ളുന്നതും ഉണ്ട. ഇങ്കിരസ്സ കൊല്ലം 1796 ആമത സപടബർ
മാസം 7 നു ചിങ്ങം 26 നു എഴുതിയത സപടബർ മാസം 10 നു ചിങ്ങംമാസം 28 നു വന്നത.

118 C & E

127ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സല്ലാം.
നമ്മൊട ദയവ ഉണ്ടായി ഈ 27 നു കൊടുത്തയച്ച കത്ത വായിച്ച മനസ്സിലായി. മനസ്സിന
വളര സുഖമാകയും ചെയ്തു. സായ്പു അവർകളെ കടാക്ഷം തന്നെ നാം
വിശ്വസിച്ചിരിക്കുന്നു. കൊട്ടെത്തന്നും ബൊധിപ്പിക്കെണ്ടും മൂന്നാം ഗഡുപ്പണം മുൻബെ
നിശ്ചയിച്ചപ്രകാരം ബൊധിപ്പിക്കെണ്ടുന്നതിന്ന പഴെയവീട്ടിൽ ചന്തുവിന അങ്ങൊട്ട
പറഞ്ഞയച്ചിരിക്കുന്നു. പഴശ്ശിലെ അവസ്ഥക്ക വരുത്തെണ്ടുന്നവരെ വരുത്തനും
ചന്തുവൊട കൽപ്പിച്ചാൽ വരുത്തും. സായ്പു അവർകളുടെ പല്ലക്ക ഭൊഗിനായക്കൻ
നമ്മുടെ പല്ലക്കിന ഒൻബത ആളെ വരുത്തി നിറത്താം എന്നും അതിൽ എട്ടാൾക്ക ആള
ഒന്നിന്ന 6 ഉറുപ്പ്യയും പടിയും ഒരു ആൾക്ക 8 ഉറുപ്പ്യയും പടിയും തരണം എന്നും
കൊടുക്കാമെന്നും ഈ 27 നുക്ക ആള വരുത്താമെന്നും പറഞ്ഞ നിശ്ചയിച്ച
വെത്തിലപാക്കും കൊടുത്ത നായക്കൻ വാങ്ങുകയും ചെയ്തു. ആള വന്നതുമില്ല.
പറഞ്ഞപ്രകാരം ആളെ വരുത്തി നൃത്താൻ കൽപ്പന ഉണ്ടാക വെണ്ടിയിരിക്കുന്നു. നമ്മുടെ
കായ‌്യങ്ങൾ ഗുണമാക്കി നടത്തി രക്ഷിക്കണ്ടുന്നതിന്ന ദയാകടാക്ഷം ഉണ്ടായിരിക്കയും
വെണം. കൊല്ലം 971 ആമത ചിങ്ങമാസം 28 നു എഴുതിയത ചിങ്ങമാസം 29 നു വന്നത.
സപടബർ മാസം 11 നു വന്നത.

119 C & E

128 ആമത രാജശ്രീചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ചെ കത്ത വാണ്ടെണ്ടുന്നതിന്ന നമുക്ക പ്രസാദമായിരുന്നു. അതും
തങ്ങളുടെ കാരിയക്കാറൻ കാട്ടികൊടുത്തതും വായിച്ച അവസ്ഥയും അറിഞ്ഞു. ഒക്കയും
മനസ്സിൽ ആകയും ചെയ്തു. കൊറെ ദിവസത്തിൽ ചൊഴലി നമ്പ്യാരുടെ കാരിയങ്ങൾ
ഒക്കയും തീർപ്പിക്കെണ്ടതിന്ന നാം അപെക്ഷിച്ചിരിക്കുന്നു. ആയത തങ്ങൾക്ക
ഗ്രെഹിപ്പിപ്പാൻ തക്കവണ്ണം താമസം ഒട്ടും ഉണ്ടായി വരികയും ഇല്ലാ എന്നു ചെയ്ത
അവസ്ഥ ഒക്കയും തങ്ങൾക്ക പ്രസാദം ഉണ്ടായി വരുമെന്ന നാം സംശയം കൂടാതെ
നിരുപിച്ചിരിക്കുന്നു. ആയതുകൊണ്ട തങ്ങളുടെ നെര അവകാശങ്ങൾ ഉപകരിച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/121&oldid=200477" എന്ന താളിൽനിന്ന് ശേഖരിച്ചത്