താൾ:39A8599.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 149

അറിഞ്ഞിരിക്കെണം. അതുകൊണ്ട ശെഷം ഉള്ളെ മുതല ഉടനെ അയപ്പാൻ എന്ന നാം
തങ്ങൾക്ക ബുദ്ധി ചൊല്ലട്ടെ. വിശെഷിച്ച തങ്ങൾക്ക സഹായം കൊടുക്കെണ്ടതിന്ന
നമ്മുടെ ആളുകളെവെച്ച പൊരുകയും ചെയ്തിരുന്നു. എതാൽ ചില വിശെഷമായിട്ടുള്ളെ
കാരിയംങ്ങൾ നമ്മെ വിരൊധിച്ചില്ലങ്കിൽ നാം തന്നെ കടുത്തനാട്ടിൽ ഇനിയും
താമസിച്ചിരുന്നു. എന്നാൽ ഈക്കത്ത എത്തിയ ഉടനെ ശെഷം പണവും കൊടുത്ത
യക്കുമെന്ന നാം വിശ്വസിച്ചിരിക്കുംന്നു. ശെഷം തങ്ങളെ സുഖസന്തൊഷംകൊണ്ട
എഴുതി അയച്ചാൽ നമുക്ക വളരെ പ്രസാദമുണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമത മെടമാസം 30 നു ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 9നു തലശ്ശെരിനിന്ന
എഴുതിയത.

329 G&H

508 ആമത അങ്ങെ പിടികയിൽ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെകുട്ടിആലിയും
ആയിട്ടുള്ളെ കാന്തിലാട്ടുള്ളെ കാന്തിലാട്ട ആകുന്നെ പറമ്പിന്ന കച്ചെരിയിൽ വന്ന
അന്ന്യായം വെച്ചതിന്റെശെഷം തറവാട്ടുകാര പുലുര നമ്പുരിനെയും ചെല്ലട്ടാൻ
കുങ്കൊമ്പിനെയും ചാത്തിയെലൽ രായിരുക്കുറുപ്പിനെയും യാവാരി ചാത്തുനായരെ
യും കച്ചൊടക്കാര മണപ്പുറത്തെ കുഞ്ഞിക്കാതിരിനെയും പെരിങ്ങാടി പപ്പനെയും
പെരിങ്ങാടി യിവിറായിനെയും കച്ചെരിയിൽ വരുത്തി രണ്ടുപുറത്തെ പ്രമാണവും കണ്ട
ഇവര ഒക്കയും വിസ്തരിച്ചാറെ ആയിരത്തിൽ പതിനൊന്നിൽ നാനൂറ്റ അമ്പത പണം
കാണം കൊടുത്തകൊണ്ടു വന്നെ പ്രമാണ മുറി കണ്ടതിന്റെശെഷം കുഞ്ഞിപ്പ
ക്കിയിന്റെ കാരണവനൊട തുമ്പറുത്ത എടുത്തെ പ്രമാണംകൂടി കുട്ടിയാലി
കൊണ്ടുവന്നെങ്കിലെ കുട്ടിയാലിക്ക വകമെൽ ചെന്നൂടും. എന്നത്രെ കുട്ടിയാലിയൊട
ഇവര ഒക്കയും പറഞ്ഞത. ആ മുറി കാണായ്കകൊണ്ട കുട്ടിയാലിക്ക വകമെൽ
ചെല്ലുവാൻ തുമ്പഇല്ലന്നത്രെ അവര ഒക്കയും പറഞ്ഞത. എന്നാൽ972 ആമത മെടമാസം
24 നു എഴുത്ത മെടം 30 നു മെയിമാസം 9നു വന്നത. മെയിമാസം 10നു പെർപ്പാക്കി
അയച്ചത.

330 G&H

509 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ത്രപ്രർ പീലി സായ്പിഅവർകൾക്ക കടുത്തനാട്ടെ പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. മെടമാസം 30 നു സാഹെബര അവർകൾ കൊടുത്തയച്ച കത്ത
വായിച്ചവർത്തമാനം ഒക്കയും മനസ്സിൽ ആകയുംചെയ്തു. ഗെഡുവിന്റെ മൊതലതെകച്ച
കൊടുത്തയക്കെണമെന്നല്ലൊ എഴുതി വന്നതാകുന്നു. സാഹെബര അവർകൾ
വടകരെയിന്ന പൊകുംമ്പൊൾ നമ്മൊട പറഞ്ഞത ഒക്കയും വഴിപൊലെ വിശ്വസി
ച്ചിരിക്കുംന്നു. നികുതിക്കാരിയത്തിന്ന ഒര ഉപെക്ഷ കൂടാതെ എല്ലൊ ഹൊബളികളിലും
ആളെ അയച്ച നിഷ്ക്കരിഷിച്ചിരിക്കുംന്നു. അല്ലാതെ സാവധാനമായിരിക്കുംന്നു എന്ന
സാഹെബര അവർകൾക്ക ബൊധിക്കരുത എന്ന നാം അപെക്ഷിക്കുന്നു. മുൻമ്പെ
കൊടുത്തയച്ചതിന്റെശെഷം ഇപ്പൊൾ എതാൻ മൊതലങ്കിലും തടവതീർത്ത
താമസിയാതെ കൊടുത്തയക്കയും ചെയ്യാം. എതപ്രകാരമെങ്കിലും സറക്കാര
കുബനിക്കാരിയത്തിന്ന നെരായിട്ട നടക്കുന്നെ നമുക്ക കുമ്പനിയിൽ ബെഹുമാനം വെണമെന്ന അപെക്ഷിച്ചിരിക്കുന്നു. നികുതി ഉറുപ്പ്യ ഗെഡുപ്രകാരം കൊണ്ടുവരാ
മെന്ന മുഖ്യസ്തൻമ്മാര ഒക്കയും കൈയ്യറ്റുപൊയവര ഇതവരെയിലും മൊതല
കൊണ്ടുവന്നതും ഇല്ലാ. അതുകൊണ്ടത്രെ താമസമായി വന്നിരിക്കുന്നു. എല്ലാ
ക്കാരിയത്തിന്നും സാഹെബര അവർകളെ നാം ആശ്രയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/209&oldid=200612" എന്ന താളിൽനിന്ന് ശേഖരിച്ചത്