താൾ:39A8599.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 തലശ്ശേരി രേഖകൾ

നായര പറഞ്ഞുപൊയിട്ട എട്ടുദിവസം താമസിച്ച വരിക ആയത. പണത്തിന്റെ വഴി
നായര ആക്കുംന്നതും ഇല്ലാ. അവര എഴുതിയ കണക്കിൽ അടച്ചതു കഴിച്ച 1500 ഉറുപ്പ്യ
യൊളം അസ്താന്തരത്തിങ്കൽ ഉണ്ട. ഇത കൂടാതെ കണ്ട കർക്കിടകമാസം പിരിഞ്ഞ പണം
കൂടി നായരെ പക്കൽയിരിക്കുംന്നു. പിരിഞ്ഞപ്രകാരം കണക്ക എഴുതി വെക്കുംന്നതും
ഇല്ലാ. ഇപ്പൊൾ പുതിച്ചെരി നായര എട്ട ആളെ കൂട്ടിക്കൊണ്ട അടിയാര പണം
ചെർക്കുംന്നു. പണം തരാത്തെ തിയ്യ്യരെ തടുക്കുകയും തക്കയും ചെയ്യുംന്നു. ആരങ്കിലും
അടിയാരു പണം വാങ്ങിയാൽ ആ വർത്തമാനത്തിന വിനനാഴികയും താമസിയാതെ
എഴുതി അയക്കെണമെന്ന ഉക്കുമനാമാവിലെ എഴുതിട്ടും ഉണ്ട. എല്ലാ വർത്തമാനവും
പണത്തിന്റെ കാർയ്യത്തിന്നുംകൂടി സന്നിധാനത്തിങ്കൽ ഞാൻതന്നെ വന്ന കെൾപ്പിപ്പാൻ
ഇനിക്ക പനി ഉണ്ടായി കെടക്കകൊണ്ടത്രെ എഴുതിയത. കല്പന വരുന്നപ്രകാരം നടന്ന
കൊള്ളുന്നതും ഉണ്ട. കൊല്ലം 972 ആമത കർക്കിടകമാസം 28 നു.

461 H

637 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്ത്രപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക പൊഴവായി കാനംങ്കൊയി ഗുമാസ്ത
മദ്ധുരായര എഴുതിയ അർജി. എന്നാൽ എഴുതിക്കൊടുത്തുവിട്ട ഉത്തരം വായിച്ച
അവസ്ഥയും അറിഞ്ഞു. ഈ നാട്ടിൽ ചാലിയരെ നെയിത്തിന്റെ അവസ്ഥ എതല്ലാം
വിധം നെയ്യ്യുംന്നു എന്നും നെയ്യ്യുന്ന വിധങ്ങളുടെ വിവരമായിട്ട അന്ന്യെഷിച്ച വെഗെന
എഴുതി അയക്കെണമെന്നല്ലൊ വന്ന കല്പനയിൽ ആകുന്നു. ഈ നാട്ടിൽ
ചാലിയത്തെരുവായിട്ട ഒന്നും ഇല്ലാ. ഒറ്റക്കുടിയായിട്ട കയനെ പന്തറണ്ട കുടി
ഉണ്ടായിരിക്കുന്നു. അവരെ നെയിത്ത രണ്ടു പണക്കാരൻ തുണിയും പണക്കാരൻ മുണ്ടും
അല്ലാതെകണ്ട ഇതിൽ എറ്റം പണം പിടിച്ച വിധങ്ങൾ നെയിവാൻ വശമില്ല എന്ന
ചാലിയരും ശെഷം ഉള്ള കുടിയാൻമ്മാരുംകൂടി പറക ആയത. അതുകൊണ്ട
അന്ന്വഷിച്ചെടുത്ത കെട്ട പരമാർത്ഥംമ്പൊലെ സന്നിധാനത്തിങ്കലക്ക
അറിവിച്ചിരിക്കുന്നു. 972 ആമത കർക്കിടകമാസം 22 നു എഴുതിയത.

462 H

638 ആമത മഹാരാജശ്രീ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക
പൈർയ്യ്യർമ്മല രാമരായര സല്ലാം.എഴുതിക്കൊടുത്തയച്ച കല്പനക്കത്ത വായിച്ച
അവസ്ഥയും അറിഞ്ഞു. പൈയ്യ്യൊർമ്മലെ നാട്ടിൽ ചാലിയര നെയ്യുംന്ന തുണിമുണ്ടും
കച്ചകളും കണ്ടം ഒന്നിന എറിയ വെല മുന്ന വെള്ളിമുണ്ട ഒന്നിന്ന ഒന്നര വെള്ളിയും ഈ
മുതൽത്തരമാകുന്നു. രണ്ടാംന്തരം കച്ച 1 ന്ന വെള്ളി 2 1/2 മുണ്ടുകൾക്ക മുക്കാൽപ്പണം
വെള്ളിയും ഒരു വെള്ളി ആയിട്ടും ഒന്നരവെള്ളി ആയിട്ടും ഇപ്രകാരത്തിൽ നെയ്യുംന്നു
എന്ന ചാലിയര പറക ആയത. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 30 നു
എഴുതിയത.

463 H

639 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ മെസ്ത്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ട കാനംങ്കൊവി
രാമസ്വാമിഅയ്യ്യർ തസ്സിലിമാത്ത അവിടുന്ന കല്പിച്ച അയച്ച ബുദ്ധി പരമാനി വായിച്ച
മനസ്സിൽ ആകയും ചെയ്തു. ഈ ക്കുറുമ്പ്രനാട താലുക്ക താമരച്ചെരി പൊഴവായി
പതിനൊന്നതറ ഇതില കത്തുള്ള ചാലിയര ഒരു പണത്തിന്ന മുന്ന മുണ്ട ഉള്ളതും മുന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/266&oldid=200772" എന്ന താളിൽനിന്ന് ശേഖരിച്ചത്