താൾ:39A8599.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 151

കുറുമ്പ്രനാട്ടും താമരശ്ശെരിയും നികുതി വർത്തകന്റെ കൈയ്ക്ക പിരിച്ച അടപ്പാൻ
ആകുന്നു ചട്ടമാക്കിയിരിക്കുന്നത. നമ്മുടെ ആളുകൾ മുന്നാം ഗെഡുപ്പണവും പിരിച്ച
അടക്കിയപ്രകാരം കത്തിൽകണ്ട അറിഞ്ഞത. അല്ലാതെ നമുക്കു മനസ്സിൽ ആയി
രിക്കുംന്നുമില്ലാ. രണ്ടാം ഗഡുപ്പണം ബൊധിപ്പിക്കെണ്ടതിന്ന വളരെ നിഷ്കരിഷിച്ച
എഴുതി അയച്ച പ്രയത്നം ചെയ്യുന്നു. വർത്തകന പണം പിരിഞ്ഞ അടയായ്കകൊണ്ട
വർത്തകന്റെ എഴുത്തും വരുന്നു. അവിടെ ചെന്ന പ്രയത്നം ചെയ്വാൻ കല്പന
ആയിരിക്കുംന്നുമില്ലാ. ഇപ്രകാരമാകുന്നു നമ്മുടെ അവസ്ഥ. നമ്മുടെ സങ്കടവും സായ്പി
അവർകളെ ബൊധിപ്പിക്കുകയും കല്പിച്ച നമ്മെ രെക്ഷിക്കുകയും അല്ലാതെ നമുക്ക
വെറെ ഒരു രെക്ഷയും ഇല്ലല്ലൊ. സന്നിധാനത്തിങ്കൽ വന്ന കണ്ട നമ്മുടെ അവസ്ഥകൾ
ബൊധിപ്പിക്കെണ്ടുംന്നതിന്ന എടവം 4 നു രാവിലെ ഒമ്പതു മണിക്ക നെരത്തിന്ന നാം
തലശ്ശെരിക്ക കൊട്ടക്ക വരികയും ആം. നമ്മുടെ കാരിയത്തിന്ന ഒക്കയും ദെയ കടാക്ഷം
ഉണ്ടായി രെക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 3 നു
എഴുതിയത. 3 നു തന്നെ വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

334 G&H

513 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. നമ്മൊട കല്പന ആയെ പ്രകാരം കുറുമ്പ്രനാട്ട ദൊറൊകൻ ചന്ദ്രയ്യ്യനും
കുറുമ്പ്രനാട്ടെ കാനംങ്കൊയിക്കും രണ്ടു കത്ത ശിപ്പായി പക്കൽ കല്പന ആയി
കൊടുത്തയച്ചെ കത്ത രണ്ടും ഇവിടെ കൊണ്ടുവന്ന തരികയും ചെയ്തു. നാളെ 5 നു
രാവിലെ വയറളത്ത നിന്ന നാം യാത്ര പുറപ്പെട്ട മൈയ്യ്യഴി കമിശനർ സായ്പുമാരെയും
കണ്ട കല്പന വാങ്ങി കുറുമ്പ്രനാട്ട ചെന്ന വർത്തമാനങ്ങൾ അറിയിപ്പാൻ എഴുതി
അയക്കയും ആം. നമ്മുടെ കാരിയത്തിന്ന ഒക്കയും ദെയകടാക്ഷം ഉണ്ടായി രെക്ഷിച്ച
കൊൾകയും വെണം. കൊല്ലം 972 ആമത യെടവമാസം 4 നു എഴുതിയത. ഈ ദിവസം
തന്നെ വന്നത. ബൊധിപ്പിച്ചത.

335 G&H

514 ആമത മഹാരാജ രാജമാന്ന്യ രാജശ്രീ വടക്കെ തുക്കിടി ദിവാനജി അവർകൾക്ക
സെവകൻ സദുർക്കച്ചെരി ഗുമാസ്ത ശാമയ്യൻ നമസ്ക്കാരം. എന്നാൽ കമിശനർ
സായ്പിമാരുടെ കത്ത നിങ്ങടെ സുപ്രഡെണ്ടൻ പീലി സായ്പി അവർകൾക്ക
കൊടുത്തയച്ചിരിക്കുംന്നത എന്ത എന്നാൽ നമുക്ക എത കണക്ക കച്ചെരിയിൽ നിന്ന
വെണമെന്നാൽ എഴുതി അയച്ചാൽ ആക്ഷെണം തന്നെ അയക്കുവാൻന്തക്കവണ്ണം
ആകുന്നു. ആയതുകൊണ്ട നമുക്ക വെണ്ടുന്നെ കണക്കുകൾ കൊല്ലം 972 ആമതിലെ
ജെനവരിമാസത്തിലെ കിസ്ബന്തി ഇവിടെ വന്നതും ഇല്ലാ. ആക്കിസ്ബന്തി കണക്ക
എഴുതിക്കൊടുത്തയക്കയും വെണം. അതകൂടാതെ കഴിഞ്ഞെ സംവ്വൽസ്സരം 1796 ആമത
വകയിൽ സതെപ്രർ ഒയിതുമ്പ്ര നവെമ്പ്രെ ദെസെമ്പ്ര ഈ നാലുമാസത്തെ കിസ്ബന്തിയും
എഴുതി അയക്കയും വെണം. രാജാക്കൻമ്മാര വകയിൽ നിന്ന വരെണ്ടിയ പണത്തിന്റെ
എത താലുക്കിൽ നിന്ന എത്രവരെ വസുല ആയിട്ട ഖജാനക്ക വന്നിരിക്കുംന്നൊ
കുബനി താലുക്കിൽ എത്ര ഉണ്ടൊ ആ പണം വസൂലായി ഖജാനക്ക വന്നാൽ അതിന
ആക്ഷണം തന്നെ ഇന്ന താലൂക്കിൽ നിന്ന ഇത്ര പണം പുക്കുയെന്ന എഴുതി അയക്കയും
വെണം. ഇത അല്ലാതെ എതൊരു താലുക്കിൽ നിന്ന വരെണ്ടിയ പണത്തിന്ന മുഴുവൻ
വാങ്ങിയാൽ ആവർത്തമാനത്തിന്ന യിവിടെ എഴുതി അയക്കയും വെണം. ആയതിൽ
ആ പണത്തിന്ന ഇത്ര ദിവസമെന്ന കൂടി എഴുതി അയക്കയും വെണം.ഇതിന എതൊന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/211&oldid=200615" എന്ന താളിൽനിന്ന് ശേഖരിച്ചത്