താൾ:39A8599.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 തലശ്ശേരി രേഖകൾ

ഉണ്ട. അതിന ഇവിടെ ആറ കബിലെസ്സ ഉണ്ട. മുൻമ്പെ ഒരു നെർച്ചക്ക വെടിവെപ്പാൻ
ബെഹുമാനപ്പെട്ട കുബഞ്ഞിന്ന തന്നതിൽ കൊറെ മരുന്ന ഇവിടെ ശെഷിപ്പ ഉണ്ട.
ശെഷം അഞ്ചു കബിലെസ്സും എട്ടു തുലാം വെടിമരുന്നും ബെഹുമാനപ്പെട്ട കുബ
ഞ്ഞിയിന്ന തന്നെ നമ്മെക്കൊണ്ട കിഴുമർയ്യ്യാതപൊലെ നടത്തിച്ചു കൊള്ളെണമെന്ന
നാം സായ്പി അവർകളൊട വളരെ വളരെ അപെക്ഷിക്കുംന്നു. ഇവിടെ പന്തറണ്ട
ദിവസത്തെ ക്രിയയും കഴിഞ്ഞ ഉടനെ കബിലെസ്സ അങ്ങൊട്ട കൊടുത്തയക്കയും
ചെയ്യ്യാം. നമ്മുടെ കാരണവൻമ്മാര കിഴുമരിയാത നടന്നു വന്നതിൻ വണ്ണം ബെഹു
മാനപ്പെട്ട കുബഞ്ഞിയിന്ന കല്പന കൊടുത്ത നമ്മെകൊണ്ട നടത്തിച്ചു കൊള്ളുമെന്ന
നാം നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 25നു
എഴുതിയത കർക്കിടകം 26നു അഗൊസ്തു 7നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

441 H

617 ആമത രാജശ്രീ വിട്ടലത്ത രെവിവർമ്മ നരസിഹരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ
സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. പലിശ ഉറുപ്പ്യ വരുവാൻ ഉള്ളത കന്നിമാസത്തിൽ
ആകുന്നതുകൊണ്ട ആ സമയത്ത ആയാൽ ഉത്തരം വഴിപൊലെ കൊടുക്കയും ചെയ്യ്യാം.
തങ്ങളെ ശരിര സൌഖ്യമില്ലായ്കകൊണ്ട നമുക്ക വളരെ ദുഖം തന്നെ ആകുന്നത.
ആയത ഭെദം വരുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ 972 ആമത
കർക്കിടകമാസം 27 നു എഴുതിയത. കണ്ണൂരിൽനിന്നും പീലി സായ്പിന്റെ കല്പനക്ക
ഇങ്കിരെശ കത്ത ഇല്ലാ. കല്പനക്ക ആകുന്നത.

442 H

618 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ തലച്ചെരി കസബ കാനംങ്കൊവി രാമയ്യ്യന എഴുതി
അനുപ്പിനകാരിയം. എന്നാൽ തലച്ചെരിയിലും രണ്ടുതറയിലും ഉള്ള തെരുവത്തെ
ചാലിയര ഒക്കയും നെയ്യ്യുംന്ന തുണികൾ എതുവിധങ്ങൾ നെയ്യ്യുംന്നു എന്നും അതാത
വിധംങ്ങളുടെ വിവരമായിട്ട അന്ന്യെഷിച്ച അറിഞ്ഞ വെഗനെ നമുക്ക എഴുതി
അറിയിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 28നു ഇങ്കിരെശ
കൊല്ലം 1797 ആമത അഗൊസ്തുമാസം 9നു കണ്ണുരിൽ നിന്നും എഴുതിയത ഇപ്രകാരം.
ചെറക്കൽ കാനംങ്കൊവികൾക്ക ഒന്ന. കടുത്തനാട്ട കാനംങ്കൊവികൾക്ക 1. കൊട്ടത്തെ
കാനംങ്കൊവിക്ക ഒന്ന. പൈയ്യ്യൊർമ്മലെ തകശിൽദാർക്ക ഒന്ന. കുറുമ്പ്രനാട്ട
കാനംങ്കൊവിക്ക പൊഴവായി തഹസിൽ ഗുമാസ്തന ഒന്ന. ആക 7.

443 H

619 ആമത രാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ കുറുമ്പ്രനാട്ട ദൊറൊഗചന്ദ്രയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ താൻ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. കത്തിൽ കണ്ടപ്രകാരം ഒരു അന്തർജ്ജെനത്തിനെ വിറ്റ
വർത്തമാനത്തിന്ന വഴിപൊലെ അന്ന്യെഷിച്ച ഈ അവസ്ഥ എവിടെ വന്നിരുന്നു എന്നും
എഴുതി അയച്ചപ്രകാരം വാങ്ങിയ കച്ചിട്ടിന്റെ പെർപ്പുകൂട ഇണ്ടൊട്ട കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടക മാസം 28നു ഇങ്കിരെശകൊല്ലം 1797
ആമത അഗൊസ്തു മാസം 9നു കണ്ണൂരിൽനിന്നും എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/258&oldid=200731" എന്ന താളിൽനിന്ന് ശേഖരിച്ചത്