താൾ:39A8599.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 63

നൊക്കി ചാർത്തിയ എഴുത്ത ഇവിടയും ഉണ്ട. നിങ്ങളെ പക്കലും ഉണ്ടാകുമെല്ലൊ. അതു
അല്ല എങ്കിൽ രാമയ്യനൊടു നിങ്ങൾ അന്ന്യഷിച്ചാൽ അതിന്റെ വക അറികയും
ചെയ‌്യുമെല്ലൊ. ആ ചാർത്തുംപടിക്ക നമ്മൾ കൊടുത്തത കഴിച്ചാൽ നിങ്ങൾ എഴുതി
അയച്ചടത്തൊളം ഉറുപ്പ്യ നിലുവ ഉണ്ടാകയും ഇല്ലയെല്ലൊ. 968 ആമതിലും 69 ആമതിലും
മനീക്കി അവിടുന്ന ഇങ്ങെ പറമ്പത്ത ഉള്ള കുടിയാമ്മാരൊടു വകച്ചൽ വാങ്ങിട്ട ചെലർക്ക
ശിട്ടു കൊടുത്തിരിക്കുന്നു. ചെലർക്ക ശിട്ടു കൊടുത്തിട്ടും ഇല്ലാ. അക്കണക്കന്റെ
വെടിപ്പ തിർത്ത എഴുതി കൊടുത്തുവിടുവാൻ തഹശിൽദാർക്ക എഴുതിട്ട
ഇത്ത്രത്തൊളവും എഴുതികൊടുത്തുവിട്ടതും ഇല്ലാ. ശെഷം അവിടെ ഉള്ള അച്ചൻമാർക്ക
ഉള്ള വഹക്കും. എന്നിയെ ഉള്ള രാജാക്കന്മാർക്കും അവിടെ ഉള്ള വഹക്ക എടുക്കുന്ന
വകച്ചലും നമ്മുടെ വഹക്ക എടുക്കുന്ന വകച്ചലുമായിട്ട കൊറെ എറയും കൊറയും ഉള്ള
അവസ്ഥകൊണ്ട ഞാൻ കൊഴിക്കൊട്ടുന്ന കൊവർന്നാദൊൻ സയ്പുനൊടു
കെൾപ്പിച്ചാറെ അടുക്ക ഞാൻ മലയാളത്തിൽ വന്നാൽ നിങ്ങൾക്ക സങ്കടം കൂടാതെ
വഴിപൊലെ ആക്കി തരാമെന്ന അവർകൾ കൽപ്പിച്ചിട്ടും ഉണ്ട. അതിന്റെ എടക്ക ഞാൻ
അവിടെ ഉള്ള വഹയിന്റെ വകച്ചൽ കാലം കാലം അങ്ങു ബൊധിപ്പിച്ചു തരുന്ന കണക്ക
അങ്ങ അറിയാമെല്ലൊ. ഇപ്പൊൾ കുട്ടിക്കലന്തനെ അങ്ങു അയച്ചിട്ടും ഉണ്ട. അവിടുത്തന്ന
മനീക്കി കുടിയാമ്മാരൊടു വാങ്ങിയ കണക്ക വകപൊലെ എഴുതി കൊടുത്തയച്ചാൽ
അവിടുത്തെ അച്ചന്മാരൊടും എന്നിയെ ഉള്ള രാജാക്കമ്മാരൊടും എടുക്കുംപ്രകാരം
നമ്മുടെ വഹക്കും ബൊധിപ്പിച്ച തരികയും ചെയ‌്യാം. ശെഷം അവസ്ഥ ഒക്ക കുട്ടികലന്തൻ
പറകയും ചെയ‌്യും. 971 ആമത ചിങ്ങമാസം 30 നു കന്നി 1നു സപടബർ മാസം 14 നു
വന്നത.

123 C & E

132 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പീൽ എസ്ക്കുയർ
സായ്പു അവർകൾക്ക കണ്ണൂർ ആദിരാജാബീബി സല്ലാം. കൊടുത്തുവിട്ട കത്തും
വായിച്ച അവസ്ഥയും അറിഞ്ഞൂ. കാനത്തുരും കണ്ണൂർച്ചാലും എന്നവെച്ചാൽ മുബെ
എനിക്ക ഉള്ള ദെശം തന്നെ ആകുന്നു. ആയതുകൊണ്ട 968 ആമതിൽ ബഹുമാനപ്പെട്ട
ഗൊവർണ്ണൊർ സാഹെബ ഇവിടെ വന്നു മെൽ എഴുതിയ ഈ രണ്ടു നെലത്തിനും
മെൽപ്പട്ട എനിക്ക അടങ്ങിവരുന്ന വഹകൾക്കും ചുങ്കവും ദീപിലെ കച്ചൊടത്തിൻറ
ലാഭവും കൂടി 14341 ഉറുപ്പികയും രണ്ടു പണവും ആക്കി തിർത്തതിൽ ഇത ഒക്കയും
അടഞ്ഞിരിക്കുന്നു എന്ന നാം മുബെ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ
കാനത്തൂരിന്റെയും കണ്ണൂർചാലിന്റെയും പെർക്കായിട്ട വെറെ ഒരു കണക്ക നിങ്ങൾ
എഴുതി അയച്ചിരിക്കുന്നല്ലൊ. ഈക്കാരിയത്തിന്നും മറ്റു എന്നിക്ക സങ്കടമായിട്ടുള്ള
പലെ കാരിയംകൊണ്ടും വിത്തിസൊൻ എഴുതി. ഞാൻ ഗൊവർണ്ണർ സായ്പു
അവർകളുടെ പക്കൽ കൊടുത്തതിന്റെശെഷം നാം ബബായിൽ പൊയിട്ട അടുക്ക
വന്നാൽ ആക്കാരിയംങ്ങൾ ഒക്കയും നിങ്ങൾക്ക ഒരു സംങ്കടം കൂടാതെ വഴിപൊലെ
വാജിബിപൊലെ ആക്കി തരാമെന്നും അത്രത്തൊളം മുബിൽ നിങ്ങൾ കൊടുക്കുംപ്രകാരം
നികിതി കൊടുത്തൊണ്ടു പൊരിൽ എന്നും എന്നൊടു കൽപ്പിച്ചിട്ടും ഉണ്ട എന്നുള്ള
അവസ്ഥയും നാം മുബെ നിങ്ങൾക്ക എഴുതിയ കത്തിൽ എഴുതിട്ടും ഉണ്ടെല്ലൊ. ആയത
ഒക്കയും നാം എഴുതിയിരിക്കെ നിങ്ങടെ കണക്കം പടിക്ക നിങ്ങൾക്ക ബൊധിച്ചപ്രകാരം
ഇക്കൊല്ലം ചിങ്ങമാസത്തിലെ ഗഡുവിന കൊടുത്തുവിട്ട ഉറുപ്പ്യ 5000 ത്തിൽ ഒരൊരൊ
കൊല്ലത്തിൽ നിലുവ ഉണ്ടെന്നുവെച്ച രണ്ടുമൂന്ന രശിതി ആക്കി എഴുതികൊടുത്ത
അയച്ചതിന്ന എനിക്ക ഒരു ആവതില്ലല്ലൊ. ശെഷം 69 ആമത മുതൽ ഇന്നെവരെക്കും
നെല്ല അല്ലാതെകണ്ട കാനത്തുരെയും കണ്ണൂരചാലിലെയും ദെശത്തിൽനിന്ന തെങ്ങു
മുറിച്ചുകൊണ്ടുപൊയതായിട്ടും ഒറ്റയും തെറ്റയും തെങ്ങ ശെഷിപ്പ ഉള്ളതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/123&oldid=200483" എന്ന താളിൽനിന്ന് ശേഖരിച്ചത്