താൾ:39A8599.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 തലശ്ശേരി രേഖകൾ

കൊല്ലം 972 ആമത എടവമാസം പതിന്നാലാന്തിയ്യ്യതി എഴുതിയ അർജി എടവം 16 നു
മെയിമാസം 26 നു വന്നത.

365 G&H

543 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർ കൾ സല്ലാം. കിരാസ്താൻമ്മാര ചെലകുടികൾ നമ്മുടെ അരിയത്ത വന്ന സറക്കാര
കല്പനക്കക്കൃഷി ചെയ്യാമെന്ന പറകകൊണ്ട മയ്യഴി സമീപം നമ്മുടെ താലുക്കിൽ
കൃഷിക്ക സ്തലവും കൊടുത്ത കുടിയും കെട്ടിച്ച വെണ്ടുന്ന ചിലവും കന്നകാലിയും
വാങ്ങിക്കൊടുത്ത രണ്ടുമുന്ന സംവൽസ്സരമായിട്ട നടത്തിപ്പൊരുംന്നു. ഈ വർത്തമാനം
ബെഹുമാനപ്പെട്ട സറക്കാരിലും ഇവിടെനിന്ന ബൊധിപ്പിച്ചിരിക്കുംന്നു അല്ലൊ. ചെലവിന
കൊടുത്ത കൃഷി ചെയ്തത ഒക്കയും സറക്കാര പെർക്ക അത്രെ ആകുന്നു. എടവമാസം
11 നു രാത്രിയിൽ 150 മാപ്പിളമാര ആയുധക്കാര വന്ന ഈ ക്കുടിയാൻമ്മാരെയും
പെണ്ണുംപിള്ളയിനെയും തടുത്ത പാർപ്പിച്ച ആക്കുടികളിലുള്ള മൊതലും ഇവരെ
ശരിരത്തിൻമെൽ ഉള്ള മൊതലും ഒക്കയും കവർന്നകൊണ്ടുപൊയപ്രകാരം
കുടിയാൻമ്മാര നമ്മൊട വന്ന പറകകൊണ്ട സങ്കടം ബെഹുമാനപ്പെട്ട സറക്കാരിൽ
ബൊധിപ്പിച്ചിരിക്കുംന്നു. ഇവർക്ക കല്പനയും കൊടുത്തയച്ചിരിക്കുന്നു. ഈക്കുടികളിൽ
കളവപൊയ മൊതല എകദെശം ഒക്കയും സറക്കാർക്ക ഉള്ള മൊതല അത്രെ ആകുന്നു.
ഈ രാജ്യത്ത മാപ്പളമാരെ അതിർക്ക്രമവും ഇപ്രകാരം ഉള്ള കളവും മുമ്പിൽ ഉണ്ടായിട്ടും
ഇല്ലാ. ഇപ്പൊൾ ഇവര കാണിച്ചത വളരെ വെസനം തന്നെ ആകുന്നു. സങ്കടപ്രകാരങ്ങൾ
ഒക്കയും ബെഹുമാനപ്പെട്ട കുബഞ്ഞിയിൽ ബൊധിപ്പിക്ക അല്ലാതെ വെറെ വിചാരിച്ചിട്ടും
ഇല്ലാ. സറക്കാര നികുതി തരെണ്ടും മാപ്പിളമാര പട്ടാളത്തിൽ ചെർന്നവരെ നികുതി
കിട്ടുംന്നതുമില്ലാ. നികുതിക്കപൊയ കൊൽക്കാരൊട കൈയ്യ്യെറ്റം കാണിക്കയും
ചെയ്യുംന്നു. ഇപ്രകാരം ഉള്ളത ഒക്കയും ബെഹുമാനപ്പെട്ട കുബനിയിൽ ഗ്രെഹി
പ്പിക്കെണമെന്നും ഈ സങ്കടം തീർത്ത തരെണമെന്നത്രെ ബൊധിപ്പിച്ചതാകുന്നു.
എന്നാൽ കൊല്ലം 972 ആമത എടവമാസം 13 നു എടവം 16 നു മെമാസം 26 നു വന്നത.
ഈ ദിവസംതന്നെ പെർപ്പാക്കിക്കൊടുത്തത.

366 G&H

544 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ
അവർകൾ സല്ലാം. എന്നാൽ ഗിരാസ്തൻമ്മാർക്ക ഭാഗ്യക്കെടായിട്ട വന്നിരിക്കുംന്ന
അവസ്ഥകൊണ്ട എഴുതി അയച്ച കത്ത ഇവിടെക്ക എത്തുകയും ചെയ്തു. ആ മാപ്പിളമാര
വെണ്ടുംവണ്ണം ശിക്ഷിപ്പാൻ നാം വളരെ അപെക്ഷിച്ചിരിക്കുംന്നു. അതുകൊണ്ട ആ
മാപ്പിളമാര ആരാകുന്നു എന്നും എവിടെ ആകുന്നത പാർക്കുംന്നത എന്നും
അറിയെണ്ടുംന്നതിന്ന തങ്ങൾ പ്രയത്നം ചെയ്യുമെന്ന നാം ആഗ്രഹിച്ചിരിക്കുംന്നു.
മെൽപറഞ്ഞ കാർയ്യംകൊണ്ട തങ്ങൾ അന്ന്യെഷിച്ച നൊക്കുവാൻ കല്പിച്ചാൽ നമുക്ക
വളരെ ഉപകാരമായി വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത എടവമാസം 17 നു
ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 27 നു തലശ്ശെരിനിന്നും എഴുതിയത.

367 G&H

545 ആമത സദ്യർ ദിവാന കച്ചെരിയിൽ ഗ്രെഹിപ്പിപ്പാൻ വടകരെ മുട്ടുംങ്കൽ ദൊറൊ
ക ക അയ്യാരകത്ത സുപ്പി എഴുതി അനുപ്പിനത. എന്നാൽ എടവമാസം 13 നു മഞ്ചി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/222&oldid=200632" എന്ന താളിൽനിന്ന് ശേഖരിച്ചത്