താൾ:39A8599.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 തലശ്ശേരി രേഖകൾ

താല്പർയ്യ്യമായിരിക്കുംന്നു. അതിനിടയിൽ തങ്ങളെ ഗുണംകൊണ്ട നാം എത്രയും
നല്ലവണ്ണം അപെക്ഷിക്കുന്ന സ്നെഹിതൻ ആകുന്നു എന്ന തങ്ങൾ വിജാരിക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 6നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
സപ്തെമ്പ്രമാസം 19 നു തലച്ചെരിനിന്നും എഴുതിയത.

495 H

669 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ഇപ്പൊൾ ഒരു ക്രിയ കഴിപ്പാൻ ഉള്ള അടിയന്തരമായിവന്നിരിക്കുംന്നതു
കൊണ്ട പൈയിമാശിക്കാരിയം താമസിപ്പിക്കും. അതുകൊണ്ട നമുക്കു വളരെ ക്ലെശ
മായിരിക്കുംന്നു. എന്നാലും നാം തങ്ങളെ എത്രയും വഴിപൊലെ വിജാരിക്കുന്നതു
കൊണ്ട ഈക്കത്ത എത്തിയ ഉടനെ മുന്നാം ഗിസ്തി അധികമായിട്ട ഒരു അവശം
കൊടുത്തയക്കുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഇപ്രകാരം ചെയ്താൽ നമുക്ക
പ്രസാദമുണ്ടാകയും ചെയ്യ്യും. വിശെഷിച്ച ബെഹുമാനപ്പെട്ട ഡെങ്കിൻ സാഹെബര
അവർകളും നാമും തങ്ങളെ കാരണൊരെ എത്രയും ബെഹുമാനിച്ചതുകൊണ്ട
കാരണൊര നടന്നപ്രകാരത്തിൽ തങ്ങളും നടക്കുന്നു എന്നുള്ള അവസ്ഥ കണ്ടാൽ
ബെഹുമാനപ്പെട്ട ഡെങ്കിൻ സാഹെബരവർകൾക്ക വളരെ സന്തൊഷമാകയും ചെയ്യും.
ശെഷം മെൽപ്പറഞ്ഞ അടിയംന്തരം കന്നിമാസം 20 നു കഴിഞ്ഞാൽ നാം വടകരെക്ക
വരികയും ചെയ്യ്യും. അപ്പൊൾ തങ്ങളെയും അവിടെ കണ്ടാൽ നമുക്ക വളരെ
സന്തൊഷമായിവരും. ആ സമയത്ത നമ്മാൽ കൂടുംന്നെടത്തൊളം തങ്ങൾക്ക സഹായം
ചെയ്കയും ചെയ്യും. ശെഷം തങ്ങളെ സുഖസന്തൊഷത്തിന നാം എല്ലായിപ്പൊഴും
വിചാരിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 7നു ഇങ്കിരെശകൊല്ലം
1797 ആമത സപ്തെമ്പ്രമാസം 20നു തലച്ചെരി നിന്നും എഴുതിയത.

496 H

670 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ കുഞ്ഞിപ്പൊക്കർക്ക എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ
കുറുമ്പ്രനാട്ട രാജാവ അവർകളും ജെമെസ്ഥിവിൻ സായ്പി അവർകളും ആയിട്ടുള്ള ഒര
ഹെതുവിൽ സായ്പിപറഞ്ഞ കൊടുക്കെണ്ടതിന്നനാളെ 12 മണിക്ക നമ്മുടെ സ്താനത്തിൽ
വരികയും വെണം. എന്നാൽ കൊല്ലം 973 കന്നി മാസം 7നു ഇങ്കിരെശകൊല്ലം 1797
ആമത സപ്തെമ്പ്ര മാസം 20 നു തലച്ചെരിനിന്നും എഴുതിയത.

497 H

671 ആമത രാജശ്രീവടക്കെപ്പകുതിയിൽ മജിസ്ത്രാദ കൃസ്തപ്രർ പിലി സായ്പി
അവർകൾ ദൊറൊഗ വൈയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത.
എന്നാൽ ശെകമ്മത എന്ന പറയുംന്നവൻ ബെരംജിപ്പാർശ്ശിന്റെ വിട്ടിൽ കടന്ന അറുപത
ഉറുപ്പ്യ പെട്ടിയിൽ പുട്ടി വെച്ചിരുന്നത കട്ടുകൊണ്ടു പൊയതുകൊണ്ട അവനെ
വിസ്തരിപ്പാൻന്തക്കവണ്ണം ഇപ്പൊൾ അയക്കയും ചെയ്തു. താൻ വിളിക്കുംന്നെ സമയത്ത
തന്റെ കച്ചെരിയിൽ വരെണ്ടതിന്ന സാക്ഷിക്കാരൻ തെയ്യ്യാറായിരിക്കുംന്നു.
സാക്ഷിക്കാരന്റെ പെര മാൻജി പാർശ്ശി. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 7നു
ഇങ്കിരെശ കൊല്ലം 1797 ആമത സപ്തെമ്പ്രർ മാസം 20നു തലച്ചെരിനിന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/278&oldid=200796" എന്ന താളിൽനിന്ന് ശേഖരിച്ചത്