താൾ:39A8599.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 തലശ്ശേരി രേഖകൾ

7 നു ഇങ്കിരെസ്സ കൊല്ലം 1796 അമത മെമസം 17 നു എഴുതിവന്നെ കാർന്നാടകത്തിന്റെ
പെർപ്പ എടവമാസം 8 നു മെമസം 18 നു എഴുതിവന്നത.

6 C& D

6 അമത ശ്രീമതു സകലഗുണസംബന്നരാനാ മിത്രജന മനൊരംഞ്ജിതരാനാ അഖ
ണ്ടിത രാമ പ്രസന്നരാനാ രാജശ്രീ സുപരിയെൻന്തെന്തെത്ത പിലി സായ്പ അവർകളക്ക
കടത്തനാട്ട പൊറളാതിരി കൊതവർമ്മ രാജാവരകൾ സലാം. എന്നാൽ ഈ മാസം 9 നു
തങ്കൾ വടകരെക്കി വരുന്നത ഉണ്ടന്നു താൻങ്കൾ അണ്ടലി സായ്പു അവരകൾക്ക
എഴുതിയിരിക്കുന്നപ്രകാരം കപ്പത്തിന എതു വഴിയായാൻ നന്നാവരുന്നതു എന്നുള്ള
അവസ്ഥക്കി കാമാതക്കവണ്ണം താങ്കള വടകരക്കി വന്ന ഉടനെ നാം അവിട എത്തിയാല
നന്നു എന്നുള്ള അഭിപ്രായങ്ങൾ ആയിട്ട എഴുതിയിക്കുന്നതല്ലൊ. അപ്രകാരം തന്നെ
താങ്കളം കാമാനായിട്ട വളര അപെക്ഷിക്കുന്നതും ഉണ്ട. താങ്കൾ അവിട എത്തന്നതും
ഉണ്ട എന്നുള്ള അഭിപ്രായങ്ങൾ തങ്കളുടെ അന്തകരണത്തില വർദ്ധിച്ചു ഇവിട നിന്നു
വെണ്ടന്നതിനും താങ്കളുടെ ക്ഷെമസന്തൊഷത്തിന്ന കൂടകൂട എഴുതി വരുമാറാകയും
വെണം. എന്നാൽ 971 മാണ്ട എടവമാസം 8 നു യിങ്കിരസു കൊല്ലം 1796 അമത മെമാസം
18 നു എഴുതിയെ കറണാടകത്തിന്റെ പെർപ്പു എടവമാസം 9 നു വന്നത.

7 C& D

7 ആമത രാജശ്രീ കടത്തനാട്ട പൊറളാതിരി കൊതവർമ്മരാജാ അവർകൾക്ക തല
ച്ചെരി തുക്കിടിയില സുപരിയെൻന്തെന്തെത്ത പിലി സായ്പു അവർകൾ സലാം. എഴുതി
കൊടുത്തയച്ച കത്തും വായിച്ചു. അവസ്ഥയും മനസ്സിലാകയും ചെയിതു. നാള 10 നു
ഉച്ചയാകുമ്പൊൾ നാം വടകരക്കി എത്തുകയും ചെയ‌്യാം. അപ്പൊഴെക്കി തങ്ങൾ അവിട
കാമാൻ വളര പ്രസാദംമായിരിക്കയും ചെയ‌്യാം. എന്നാൽ 971 മാണ്ട എടവമാസം 19നു
എയിങ്കിരസ്സുകൊല്ലം 1796 ആമതി മെമാസം 29 നു എഴുതിയതി.

8 C&D

8 ആമത രാജശ്രീ തലച്ചെരി തുക്കിടി സുമ്പ്രരടെണ്ടൻ പിലി സായ്പു അവർകൾ
സമാല. രണ്ടതറെ തകശീൽ കുമസ്ഥാവിന എഴുതി അനുപ്പിന കാരിയം. താമസിയാതെ
കപ്പം പിരിഞ്ഞിവരുത്തുവാൻ തക്കവണ്ണം തനിക്കി കൽപ്പിച്ചിരിക്കുന്നു. അതു ചെയ‌്യാതെ
കണ്ടു നമ്മുടെ കൽപ്പന തെറ്റി മരിച്ചതുകൊണ്ടഉപെക്ഷ വന്നുപൊയത. എന്നാൽത്തന്നെ
ബൊധിപ്പിക്കെണ്ടതിനി പണങ്ങൾ ഒക്കയും എഴു ദിവസത്തിൽ ഒപ്പിച്ച കൊൾകാഞ്ഞാൽ
നമ്മുടെ കൽപ്പനപ്രകാരം കപ്പത്തിന്റെ പണവും പിരിച്ച അടക്കെണ്ടതിന്ന ഇനി ഒരു
തകശ്ശീൽദരാ ഉണ്ടാക്കിവെക്കുകയും ചെയ‌്യം. കൊല്ലം 971 ആമതി എടവമാസം 13നു
ഇങ്കീരസ്സ കൊല്ലം 1796 ആമതി മെമാസം 23 നു എഴുതിയത.

9 C& D

9 ആമതി രാജശ്രി കടത്തനാട്ട പൊറളാതിരി കൊതവർമ്മരാജാ അവർകൾക്ക
തലച്ചെരി വടക്കെ സുപരടെണ്ടൽ പീലിസായ്പു അവർകൾ സല്ലാം. നാം വളര
പ്രസാദമായി രിക്കുന്നൂ. തങ്ങളെ ഗ്രഹിക്കുവാൻ ചെവ്വക്കാറൻ മൂസ്സ
ഈഴുവത്തൊന്നാമതലെ കിസ്തിന്റെ പണം ഒന്നാമതിലെയും രണ്ടാമതിലെയും
പ്രമാണവും എഴുതി ബൊധിപ്പിക്കയും ചെയ്തു. രണ്ടു മാസം കഴിഞ്ഞിതിൻ മുമ്പെ
പണങ്ങൾ കൊടുക്കായികകൊണ്ട പറയണ്ടതിന്ന നമക്ക സംകടമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/64&oldid=200349" എന്ന താളിൽനിന്ന് ശേഖരിച്ചത്