താൾ:39A8599.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 99

പറഞ്ഞയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 5 നു എഴുതിയ അർജി.
കുംഭം 6നു പിപ്രവരി മാസം 14 നു വന്നത. ഉടനെ വർത്തമാനം ബൈാധിപ്പിച്ചത.

198 F & G

386 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതിയത. എന്നാൽ താൻ
കൊടുത്തയച്ച ഉറുപ്പ്യ കച്ചെരിയിലെക്ക എത്തിക്കയും ചെയ്തു. ആയിരം ഉറുപ്പ്യ എങ്കിലും
രണ്ടായിരം ഉറുപ്പ്യ എങ്കിലും ഇനി ഉണ്ടാക്കുവാൻ തക്കവണ്ണം മറ്റും ലെല ദിവസം പ്രെത്നം
ചെയ്കയും വെണം. അതല്ലാതെകണ്ട ഒന്നാം കിസ്തി ഉണ്ടാകയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 6 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 14 നു
എഴുതിയത.

199 F & G

387 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ ഇരിവെനാട്ട നമ്പ്യാന്മാർക്ക എഴുതി അനുപ്പിന കാർയ്യ എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ആയതിന്റെ വർത്തമാനം കെട്ടാറെ നമുക്കു വളര സങ്കടമാകയും
ചെയ്തു. ആയത ബഹുമാനപ്പെട്ട സംസ്ഥാനത്തക്ക ബൊധിപ്പിക്കയും ചെയ്യും.
ഇതിനിടെയിൽ ഇരിവെനാട്ടിൽ എതാൻ വിരൊധം വരാതെയിരിപ്പാൻ പ്രെത്നം ചെയ്കയും
വെണം. ഇപ്രകാരംതന്നെ ദൊറൊഗവൊടും മാലിമ്മി അമ്മതവൊടും കൽപ്പിക്കയും
ചെയ്തു. ഇക്കാർയ്യംകൊണ്ട അവരുടെ ഒന്നിച്ച വിശാരിക്കയും വെണം. ശെഷം നിങ്ങളെ
കാർയ്യങ്ങൾക്ക ഒക്കയും സഹായിക്കെണ്ടതിന്ന ദൊറൊഗക്കും മാലിമി അമ്മതിനും
കൽപ്പന കൊടുക്കയും ചെയ്തു. അതുകൊണ്ട ബഹുമാനപ്പെട്ട സർക്കാരിലെ കാരിയം
ഗുണമായിട്ട വരുത്തെണ്ടതിന്ന നിങ്ങൾ കഴിയുന്നടത്തൊളം പ്രെത്നം ചെയ്യുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 6 നു ഇങ്ക്ലീശ കൊല്ലം
1797 ആമത പിപ്രവരി മാസം 14 നു എഴുതിയത.

200 F & G

388 ആമത രാജശ്രീ ഗൊവിന്ദ്രപ്രഭു അവർകൾ ഗ്രെഹിക്കെണ്ടും അവസ്ഥ. ഇന്ന 6
മണിക്ക പാലയാട്ട ഹൊബളിയിന്ന ഉറുപ്പിക 496 3/4 രെസ്സ 12 ഇവിട കച്ചെരിയിൽ എണ്ണം
കാണുകയും ചെയ്തു. ശെഷം തൂക്കക്കൊറവടിയും കഴിപപണവും അത്രെ ആകുന്നു.
ശെഷം കച്ചെരിയിൽ പാറാവ കിടക്കുന്ന കുടികളുടെ മൊതല നിപ്പ ഉള്ളത കുടിയാൻ
പാറാവനിന്ന കിഴിച്ച അയപ്പാൻ സാഹെബ അവർകളെ കൽപ്പന ആയി വരണം. ഈ
വർത്തമാനം മഹാരാജശ്രീ പീൽ സാഹെബ അവർകളെ ബൊധിപ്പിപ്പാൻ ശെഷയ്യൻ
എഴുതിയത. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 5 നു 7 മണിക്ക എഴുതിയത.
എറാമലയിന്ന നാറാണരായര കയ്യായിട്ട 400 ഉറുപ്പിക അവിടെ വന്നിരിക്കുന്നു എന്നും
കെട്ടു. ആയത അപ്രകാരം തന്നെയൊ എന്ന അറിഞ്ഞില്ല. കുംഭമാസം 6നു പിപ്രവരിമാസം
14 നു വന്നത.

201 F & G

389 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ ഇരിവെനാട്ട ദൊറൊഗക്ക എഴുതി അനുപ്പിന കാർയ്യം എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/159&oldid=200543" എന്ന താളിൽനിന്ന് ശേഖരിച്ചത്