താൾ:39A8599.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 തലശ്ശേരി രേഖകൾ

കാർയ്യങ്ങൾ അന്യെഷിക്കുന്നതും ഉണ്ട. ഇനിക്ക മുമ്പിനാൽ എഴുതിത്തന്ന മുഹരൂര
കത്ത കൊടുത്തയക്കണമെന്നല്ലൊ സന്നിധാനത്തിങ്കന്ന വന്ന ബുദ്ധി ഉത്തരത്തിൽ
ആകുന്നത. അതുകൊണ്ട ആ മുഹരൂര ക്കത്ത സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും
ഉണ്ട. ഇനി ഞാൻ ഇവിട നടക്കെണ്ടും കാർയ്യത്തിന്ന കൽപ്പന വരുംപ്രകാരം നടക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 972 ആമത കുംമ്പമാസം 11 നു എഴുതിയത. കുംഭം 12 നു
പിപ്രവരി 20 നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത.

234 F&G

419 ആമത എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ട മൂസ്സ എഴുത്ത. പീൽ
സായ്പവർകളെ കെൾപ്പിക്കെണ്ടും അവസ്ഥ. എന്നാൽ പാറക്കടവത്ത നാല
കച്ചൊടക്കാരെ പെർക്ക 1000 ഉറുപ്പിക ഞാൻ ബൊധിപ്പിച്ച തരുന്നതും ഉണ്ട. അവര
നാലാളും കൂടി എഴുതിതന്ന മുറി ഇങ്ങ കൊടുത്തയക്കണം. ആ മുറി എന്റെ ആള
കുഞ്ഞമ്മുവിന്റെ കയിൽ കൊടുത്തയച്ചു എങ്കിൽതന്നെ ഈ ഉറുപ്പിക 1000 വും ഞാൻ
തരികയും ചെയ്യു. അവര എഴുതി തന്നെ മുറി ഇങ്ങ കൊടുത്തയച്ചില്ല എങ്കിൽ ഈ ഉറുപ്പ്യ
ആയിരം ഞാൻ തരികയും ഇല്ല. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 10നു
എഴുതിയത. കുമ്പം 12 നു പിപ്രവരി 20 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

235 F&G

420 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ പിപ്രവരി
മാസം 17 നു കൊടുത്തയച്ച കല്പന 1. ശെഷം 20 നു കൊടുത്തയച്ച കല്പന 1. ഈ
രണ്ടും വായിച്ചവസ്ഥയും മനസ്സിലാകയും ചെയ്തു. അപ്രകാരം നികിതി പണം പിരിച്ച
കൊടുത്തയക്കണമെന്നും കുടിയാന്മാരെ വരുത്തിക്കണമെന്നും പാറവത്യക്കാരനെ
മുട്ടിച്ച കൊൽക്കാര പറഞ്ഞയച്ചടത്ത എറിയ നികിതി കൊടുക്കെണ്ടിയ കുടിയാന്മാരെ
കാമാനില്ല എന്ന കൊൽക്കാര വന്ന പറയുന്നല്ലാതെ ആ വഹ കുടിയാന്മാരെ വരുത്തിച്ചത
ഇല്ലായ്കകൊണ്ട നികിതി പണം പിരിപ്പാൻ താമസം വന്നു പൊയത. ഈ ഹൊബളിയിൽ
എറിയ നികിതി കൊടുക്കെണ്ടിയ കുടിയാന്മാരെ പെര വിവരം; കുരുക്കാട്ട കുറുപ്പ ഉറുപ്പ്യ
314 3/4, കൊളങ്കത്തെ കുറുപ്പ ഉറുപ്പിക 150 3/4, കൊങ്കത്തെ അടിയൊടി ഉറുപ്പ്യ 372 1/2,
, മെക്കൊത്തെ രയിരു 107 3/4, കുന്നവൻ കണ്ണൻ 100, കൊങ്കത്തെ ചാപ്പൻ ഉറുപ്പിക 70,
ആക കുടിതന്ന വരെണ്ടിയ ഉറുപ്പിക നിലവും നികിതി രണ്ടു ഗഡുവിന്റെ പണവുംകൂടി
1115 1/2ഉറുപ്പ്യ. ഇപ്രകാരംതന്നെ ഇനിയും പത്തിരുവത ആള എറിയ നികിതി
കൊടുക്കെണ്ടിയ ആള ഉണ്ട. അവരും ഇന്നെവരക്ക ഇവിട വന്നതുമില്ല. നികിതിപണം
ഒരു ഉറുപ്പിക എങ്കിലും കൊടുത്ത ബൊധിപ്പിച്ചതുമില്ല. ആയതുകൊണ്ട പണം പിരിപ്പാൻ
താമസം വന്നുപൊയത. ശെഷം ചില്ലറ ആയിട്ടുള്ള കുടിയാന്മാരൊടു പലപ്രകാരം
മുട്ടിച്ച പിരിച്ച പണം മുമ്പെ കച്ചെരിയിൽ കൊടുത്തയക്കയും ചെയ്തു. ഇപ്പൊൾ
പാറവത്യക്കാരന്റെ ഒന്നിച്ച ഞാൻ തന്നെ കുടികളിൽ നടന്ന നയഭയം കൊണ്ട
ഇന്നെവരെക്ക പിരിച്ച ഉറുപ്പിക 250 3/4, രെസ്സ 50 മുമ്പെ കച്ചെരിയിൽ ബൊധിപ്പിച്ച
ഉറുപ്പിക 1506 3/4, രെസ്സ 36. ആക ഉറുപ്പിക 1757 1/2, രെസ്സ 86. ഇന്നെവരക്ക പിരിച്ച
ബൊധിപ്പിക്കയും ചെയ്തു. ശെഷം ഞാൻ എതപ്രകാരം നടക്കണമെന്നവെച്ചാൽ അപ്രകാരം
തന്നെ എഴുതി അയച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 12 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 20 നു 8 മണിക്ക
രാത്രിയിൽ എഴുതിയത. 21 നു പിപ്രവരി മാസം കുമ്പം 13 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/170&oldid=200558" എന്ന താളിൽനിന്ന് ശേഖരിച്ചത്