താൾ:39A8599.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 29

എഴുന്നിള്ളിയടത്ത പൊയി എന്നും അവര കൂടീ ഇങ്ങ എത്തുകയും വെണും. ഈ
ഗുണദൊഷം, തബുരാന്റെ തിരുമനസ്സ അറിയിക്കയും വെണം. അതുകൂടാതെ ഞാനാ
യിട്ട കടക്കയും നിരൂപിക്കയും ചെയ്യുന്നത അല്ലാ. ചെറിയച്ചൻ പൊരയെല്ലൊ തിരു
മനസ്സ അറിയിപ്പാൻ തക്കവണ്ണം എഴുതിയതും കെളുവൊട ചൊല്ലിവിട്ടതും ആകുന്നു.
ആയതിന്റെ ശെഷം നബൂരിപാട്ടിന്ന പയിങ്ങൊട്ട കാവിൽ എഴുന്നള്ളിയതും ശീട്ടു
എഴുതി അയച്ച അവസ്ഥ പ്രകാരവും തിരുമനസ അറിയിച്ചതിന്റെ ശെഷം തബുരാൻ
നബൂരിപാട്ടിലെക്ക തിരുവെഴുത്ത എഴുതി അയച്ചിട്ടും ഉണ്ട. അക്കാരിയംകൊണ്ട
നിരുപിപ്പാൻ തക്കവണ്ണം ഞങ്ങൾ എല്ലാവരും പയിങ്ങൊട്ടകാവിൽ വന്ന പാർക്ക
അത്ത്രെ ആകുന്നു. കൊല്ലം 971 ആമത മീനമാസം 12 നു എഴുതിയ പെർപ്പ 971 ആമത
കർക്കിടകമാസം 22 നു ഇങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

61 C& D

67 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി പീലിസായ്പു അവർകൾക്ക
കണ്ണൂർ ആദിരാജാബിബി സെല്ലാം. മുൻപെ എന്റെ കാക്കപകീരൻമാർക്ക ഇരിക്കു
വാൻ എടത്തുകൊടുത്തെ തെക്ക വയിൽ വെറെ ചെറുതായിട്ട ഒരു മാടം എന്റെ കാക്ക
തന്നെ എടുപ്പിച്ചതു ഉണ്ടായിരുന്നു. ആയത പെരുത്തുനാളായി നമുക്ക ഒരു ഉപകാരം
ഇല്ലാതെ കണ്ടു നനഞ്ഞു കിടക്കുന്നതു. ഇപ്പൊൾ ഒന്നരണ്ട പഴെ പീടിയ നന്നാക്കു
വാൻ ആയിട്ട മെൽ എഴുതിയ മാടം പൊളിച്ചു കൊണ്ടുവരുവാൻ നാം ആള അയച്ച
പൊളിക്കുബൊൾ ചെറക്കലെ രാജാവു അതു വിരൊധിച്ച ഇരിക്കുന്നു. നമുക്ക ഉളളെ
വസ്തു പൊളിച്ചു നാം എടുക്കുന്നതിന്നു വിരൊധിപ്പാൻ ആ രാജാവിന്നു സങ്ങതി
ഇല്ലഎല്ലൊ. ആയതുകൊണ്ട സായ്പുന്റെ ക്കൃപ ഉണ്ടായിട്ട ആ വിരൊധം നീക്കി അതു
നാം പൊളിച്ചു എടുപ്പാൻ തക്കവണ്ണം കല്പിച്ച അയക്കുവാൻ ക്കൃപ ഉണ്ടായിരിക്കയും
വെണം. എന്നാൽ എന്നൊടും എന്റെ കുഞ്ഞികുട്ടികളൊടും നിങ്ങളെ കൂറും ക്കൃപയും
ഉണ്ടായിരിക്കയും വെണും. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 21 നു
ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

62 C& D

68 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബീ അവർകളുക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം. തങ്ങൾ
ഇവിടെക്ക എഴുതി അയച്ച കത്ത വാങ്ങെണ്ടതിന്ന നമുക്ക വളരപ്രസാദമാകയും ചെയ്തു.
അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ എഴുതി അയച്ച
കാരിയംകൊണ്ടു ചെറക്കൽ രാജാവ അവർകൾനിന്ന അതുപൊലെ ഒരു കത്ത ഇങ്ങൊട്ട
എഴുതി അയച്ചിരിക്കുന്നു. ചെറക്കൽ രാജാവിന്റെ നാട്ടിൽനിന്ന എതാനും ജന്മം
എടക്കെണ്ടതിന്ന തങ്ങൾക്ക അവകാശം ഉണ്ടന്ന വരികിൽ അതുപ്രകാരം ഉള്ള സത്ത്യം
വരാതെകണ്ട ആ തർക്കംകൊണ്ട ഏതുപ്രകാരം ഒരു ബൊധം വരുത്തെണ്ടതിന്ന
നമുക്ക കഴികയും ഇല്ലല്ലൊ. അതുകൊണ്ട ഈ അവസ്ഥ ബൊധിപ്പിക്കെണ്ടതിന്ന
തങ്ങൾ നിന്ന തക്ക ആളുകൾ അയക്കുണ്ടൊളത്തെക്കെ നമ്മുടെ ബൊധം ഇപ്പൊൾ
ഇരിക്കുന്ന പ്രകാരം തന്നെ നിപ്പിക്കയും ചെയ്യും. ഇതിനൊടകുട നാം തങ്ങൾക്ക
ഗ്രഹിപ്പിക്കുന്നു. വില്ക്കിസ്സൽ സായ്പു അവർകൾക്ക തങ്ങ ഈ ക്കാർയ്യ്യംകൊണ്ട
എഴുതി അയച്ച കത്ത ഇങ്ങൊട്ട കൊടുത്തയക്കയും ചെയ്തു. മുമ്പെ നമുക്ക എഴുതി
അയക്കാതെ കണ്ട ആവണ്ണം നടപ്പാൻ തങ്ങളുടെ മനസ്സിൽ വെണ്ടിയ സങ്ങതി എന്തന്നെ
നമുക്ക അറിഞ്ഞതും ഇല്ലല്ലൊ. ശെഷം തങ്ങൾക്ക അറിയിപ്പിക്കെണം. ഇവിടുന്ന മെൽപ്പട്ട
എതാനും നമ്മുടെ കണക്കപ്പിള്ളമാര കത്ത എഴുതുവാൻ എങ്കിലും തങ്ങളുടെ
കാരിയത്തിന്ന എതുപ്രകാരം എങ്കിലും വെണ്ടപ്പെട്ടത ഭാവിക്കും എന്നു ചെയ്താൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/89&oldid=200401" എന്ന താളിൽനിന്ന് ശേഖരിച്ചത്