താൾ:39A8599.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 തലശ്ശേരി രേഖകൾ

351 G&H

529 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എതാൻ ഉറുപ്പ്യ ഇവിടെ കൊടുത്തയച്ചതുകൊണ്ട
നമുക്കു വളരെ പ്രസാദമാകയും ചെയ്തു. ഗെഡു ഉറുപ്പിക ഒക്കയും കൊടുത്തയച്ചുവെന്ന
നാം പരമാർത്ഥമായിട്ട അപെക്ഷിച്ചിരിക്കുംന്നു. അതുകൊണ്ട മുഴുവനും അയച്ചുവെന്ന
വന്നിരുന്നാൽ ബഹുമാനപ്പെട്ട സറക്കാർക്ക വളരെ സന്തൊഷമാക്കിയിരുന്നു. ഇമാസം
15 നു വരും മുൻമ്പെ കിസ്തി ഒക്കയും തെകച്ച ആക്കുമെന്ന നാം ഒത്തിരുന്നതുകൊണ്ട
ഇപ്രകാരം ചെയ്യുമെന്ന നാം തങ്ങളെ മെൽ വിശ്വസിച്ചിരിക്കുംന്നു. മെൽവിശ്വാസത്തിൻ
നമുക്ക അപെക്ഷക്കെട ഉണ്ടാക ഇല്ല എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ശെഷം
തങ്ങളെക്കൊണ്ട നാം അനുഭവിക്കുന്നെ വിശ്വാസം ശുദ്ധമാകുന്നതുകൊണ്ട ആയതിന
വിശ്വാസംകൂടാതെ പണം ബൊധിപ്പിക്കുമെന്ന നാം ഗ്രെഹിച്ചിരിക്കുംന്നു. അതുകൊണ്ട
അവ്വണ്ണം ചെയ്താൽ തങ്ങളെ കാർന്നവരുടെ വഴിയെ നടപ്പാൻ തങ്ങൾ ആഗ്രഹിച്ചി
രിക്കും എന്ന ബെഹുമാനപ്പെട്ട സറക്കാറക്ക കാണിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം
972 ആമത എടവമാസം 10 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 20 നു
തലശ്ശെരിനിന്നും എഴുതിയത.

352 G&H

530 ആമത രാജശ്രീ വടക്കെപ്പകുതിയിൽ തലശ്ശെരി തുക്കിടിമജിസ്ത്രാദ പീലിസായ്പ
അവർകൾ ദൊറൊഗ വയപ്പുറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയെ കൽപനക്കത്ത.
എന്നാൽ സുസാന എന്ന പറയുംന്ന പെണ്ണ അവളെ എജമാനൻ തൊമാസ കൃസ്സൊ
സായ്പി അവർകൾ നിന്ന രണ്ടു പൊൻവിരുതും എതാൻ ഉറുപ്പ്യയും മൊഷ്ഠിച്ച
കൊണ്ടുപൊയതുകൊണ്ട സുസാന എന്ന പറയുംന്ന പെണ്ണിനെ വിസ്തരിക്കയും വെണം.
അതിന അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ശെഷം മെൽ എഴുതിയ കളവ കാർയ്യ്യ
ത്തിൽ ചെകമ്മത എന്ന പറയുന്നവൻ സഹായമായിരുന്നതുകൊണ്ട ആ ക്കുറ്റത്തിന്ന
അവനെയും വിസ്തരിക്കയും വെണം. സാക്ഷിക്കാരൻമ്മാരെ വിളിക്കുംന്ന ഉടനെ കൊടു
തിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത എടവമാസം 10 നു ഇങ്കിരെ
ശകൊല്ലം 1797 ആമത മെയിമാസം 20 നു യും തലശ്ശെരിനിന്നും എഴുതിയ കല്പന.

353 G&H

531 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ കുയിലാണ്ടി പെയ്യ്യനാട്ടുകരെ അദാലത്ത ദൊറൊക
കുഞ്ഞായിൻ മുപ്പന എഴുതിയെ കല്പന. എന്നാൽ തന്റെ അദാലത്തിൽ എടപെട്ട
വാരിയൻ ഉണത്തിരി ആയിട്ടും വെണ്ടൊളി പുത്തലത്തെ നമ്പൂരി ആയിട്ടും ഒരു
വിസ്തരിച്ചതുകൊണ്ട മെൽപറഞ്ഞ ഹെതുവിൽ ചെയ്തിട്ടുള്ള വിവരം ഒക്കയും ഇതിനാൽ
തനിക്ക കല്പിച്ചിരിക്കുംന്നു. എഴുതിയ വിവരംകൊണ്ട ഒട്ടും താമസിയാതെ കൊടു
ത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 10 നു ഇങ്കിരെശ കൊല്ലം
1797 ആമത മെയിമാസം 20നു തലശ്ശെരി നിന്നും എഴുതിയത.

354 G&H

532 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ ഇരിവെനാട്ട കെഴെക്കെടത്ത നമ്പിയാർക്ക എഴുതിയ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/218&oldid=200624" എന്ന താളിൽനിന്ന് ശേഖരിച്ചത്