താൾ:39A8599.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 തലശ്ശേരി രേഖകൾ

കുവെലിയുംകൂടി ഞങ്ങളെ തടവിൽ ഇട്ട മനസ്സ മുട്ടിച്ചിരിക്കുന്നു. ആയതുകൊണ്ട ഈ
താലൂക്കിൽ മെൽ ചൊല്ലിയ കാനഗൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ‌്യൻ പൈയി
മാശി ചാർത്തിയ കണക്ക എഴുതുബൊൾ ഫലം ഉഭയങ്ങൾ ഒക്കയും മുളകുവള്ളി
കൂടാതെകണ്ട വെള്ളി പണമായിട്ട തെങ്ങ 1 ന്ന പണം 5, കഴുങ്ങ 4 ന്ന പണം 1, പിലാവ
ഒന്നിന്നപണം 2 ഇപ്രകാരം കുടി വിവരമായിട്ടും പറമ്പു വിവരമായിട്ടും കണക്ക എഴുതി.
ആയതിൽ പത്തിന്ന ആറകണ്ട കുബഞ്ഞി സർക്കാരിലെക്ക നികിതി ആയിട്ട
ബൊധിപ്പിക്കയും ചെയ്തു. ഫലം എഴുതിയ വള്ളിക്കെ ചാർത്തിയപ്രകാരം മൊളക
കൊടുക്കയും ചെയ്തു. 71 ആമത നികിതി ഇപ്പ്രകാരം കൊടുത്തൊണ്ടിരിക്കുംബൊൾ
ചാർത്തിയപ്രകാരത്തിൽ പാതി കണ്ട മൊളക കൊടുത്തു. ശെഷം ഇക്കഴിഞ്ഞ വൃശ്ചിക
മാസത്തിൽ രാമരായര വന്ന 70 ആമതിലെ നിലുവ കൊടുക്കണം എന്ന ഞങ്ങളെ മനസ്സ
മുട്ടിച്ചാറെ മെൽചൊല്ലിയ ചാർത്തപ്രകാരം പറബത്തെ നികിതി പത്തും പത്തുപൊലെ
കൊടുക്കയും ചെയ്തു. ഇപ്പൊൾ വിരരായൻ പണത്തിന്റെ കണക്കകണ്ട നികിതി
കൊടുക്കണം എന്നു കൽപ്പിച്ചാൽ ഞങ്ങൾക്ക തന്നെ ബൊധിപ്പാൻ ആധാരം ഇല്ലായ്ക
കൊണ്ട വളര സങ്കടം തന്നെ ആകുന്നത. ആയതുകൊണ്ട ഫലം എഴുതിയ ഉഭയങ്ങൾക്ക
തെങ്ങ രണ്ടന്ന വെള്ളികണ്ടും പിലാവ ഒന്നിന്ന വെള്ളി 2-ം കഴുങ്ങ 4 ന്ന വെള്ളി 1-ം
വള്ളി 1-ന്ന വെള്ളി 2-ം ഉ ഇപ്രകാരം നികിതി ആയിട്ട കാലംന്തൊറും കുബഞ്ഞിക്ക
കൊടുത്തു ബൊധിപ്പിക്കുന്നതും ഉണ്ട. ശെഷം നെല്ല കൽപ്പിച്ച പ്രകരാം കൊടുക്കുന്നതും
ഉണ്ട. ആയതുകൊണ്ട ഇപ്രകാരം നികിതി ആയിട്ട പിരിക്കുവാൻ തക്കവണ്ണം
വെണ്ടുംവണ്ണം കല്പിച്ച ഞങ്ങളെ എല്ലാവരെയും രക്ഷിച്ചുകൊള്ളുവാൻ തക്കവണ്ണം
സായ്പു അവർകളുടെ കൃപാകടാക്ഷം വളരവളര ഉണ്ടായിരിക്കയും വെണം. കൊല്ലം
971 ആമാണ്ട ചിങ്ങമാസം 17 നു കരിക്കൽ കൈ എഴുതിയത. 18 നു അഗസ്തുമാസം 31
നു വന്നത.

103 C & D

112 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. 66 ആമാണ്ട
നാം രാജ്യത്ത വന്ന ഇങ്കിരസ്സ കുംബഞ്ഞി ഭാദൃരാജ്യം നമുക്ക സമ്മതിച്ചതിന്റെ ശെഷം
കരക്കാട്ടടത്തിൽ ചന്തുനമ്പ്യാര പടിഞ്ഞാറടത്തിൽ ചിണ്ടനമ്പ്യാര കൊഉക്കിൽ
എടത്തിൽ കെളപ്പ നമ്പ്യാരകൊഉക്കിൽ എത്തിൽ അമ്പൂ നമ്പ്യാര ഇവര നാലാളും
ഞെങ്ങൾ കല്പന പൊലെ കെട്ട നടന്നുകൊള്ളാമെന്നും പ്രവൃർത്തി ഞങ്ങൾക്ക തരണം
എന്നും നമ്മൊട പറെകകൊണ്ട ഇന്നാലാൾക്കും പ്രവൃർത്തിയും കൊടുത്തു. കല്യാട്ട
നബ്യാരവെങ്ങയിൽ ചാത്തു നിടുപൊടൻ കുഞ്ഞാൻ ഇവര മുവ്വരും വലിയെ
തെറവാട്ടുകാരൻമ്മാരായി ട്ടുള്ള നായമ്മാരാകുന്നു. കല്പനപൊലെ ഞങ്ങൾ കെട്ട
നടക്കാം. ഞെങ്ങൾക്കും ഒരൊരൊ പ്രവൃത്തി തരണം എന്ന പറകകൊണ്ട അവർക്കും
ഓരൊ പ്രവൃർത്തികൊടുത്തു. ഈ നമ്പ്യാമ്മാരും ഈ മൂന്ന നായമ്മാരും വിചാരിച്ചാൽ
പത്തും യിരുന്നുറും പത്തും മുന്നൂറും ആളും ഉണ്ടാകുന്ന ആള തന്നെ ആകുന്നത.
കൊറഞ്ഞൊരു ദിവസം എല്ലാ വെരും നമ്മുടെ കൽപ്പനപ്രകാരം തന്നെ കെട്ട
നടക്കുകെയും ചെയ്തു. 68 ആമാണ്ട കുബഞ്ഞി ആൾകളും നമ്മുടെ ആളുകളും രാജ്യത്ത
ഒക്കയും ജമാപന്തി എഴുതിയതിന്റെ ശെഷം ജമാപന്തി പടിക്ക ഉള്ള മുതൽ തന്ന കഴിക
ഇല്ലന്ന കെളപ്പനമ്പ്യാര പറഞ്ഞു. ജമാപന്തി പടിക്ക ഉള്ള മുതൽ കുബഞ്ഞിക്ക
കൊടുക്കെണ്ടതെല്ലൊ ആകുന്നു. ആയത തന്നെ കഴിയുമെന്നും അത നബ്യാര
തന്നുകഴിക ഇല്ലങ്കിൽ പ്രവൃർത്തിക്ക നാം വെറിട്ട ആള ആക്കി ജമാപന്തി പടിക്ക ഉള്ള
മുതൽ എടുത്ത കുബഞ്ഞിക്ക കൊടുത്തു കൊള്ളാമാമെന്നും നബ്യാര സ്വകാർയ‌്യം
ഉള്ള വസ്തുവക അടക്കി നികിതി കൊടുത്ത സുഖമായിരിക്കെ വെണ്ടു എന്നും നാം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/112&oldid=200456" എന്ന താളിൽനിന്ന് ശേഖരിച്ചത്