താൾ:39A8599.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 തലശ്ശേരി രേഖകൾ

അവർകളുടെ അടുക്ക വരികയും ചെയ്യാം. ഇപ്പഴ പാലെ അവസ്ഥ വിശാരിച്ചുട്ടും എന്നക്ക
വളര ഭയമായി വന്നിരിക്കുന്നു. ആയവസ്ഥെക്കും ശെഷം ഒക്കക്കും സായ്പു അവർകളെ
മനസ്സു ഉണ്ടായി വന്നാൽ നന്നായിരുന്നു. ആയതിന്ന സായ്പു അവർകളെ കടാക്ഷം
ഉണ്ടായിവരാൻ അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 971 ആമത എടവമാസം 22 നു
ഇങ്കിരസ്സുകൊല്ലം 1796 ആമത ജുൻമാസം 2 നു വന്നത.

17C& D

17 ആമതി ശ്രിമതു സകലഗുണസംപന്നരാന മിത്രജനമനൊരഞ്ഞിതരാനാ
അഖണ്ഡിതലെക്ഷ്മീപ്രസന്നരാനാ രാജശ്രി സുപ്രടെണ്ടൻ മെസ്ഥര പീലി സായ്പു
അവർകൾക്ക കടത്തനാട്ടു പൊളാതിരി കൊതവർമ്മരാജാ അവർകൾ സല്ലാം. 971
ആമത എടവമാസം 23 നു വരെക്ക നാം ക്ഷെമത്തിൽ ഇരിക്കുന്നു. താങ്കളുടെ
സുഖസന്തൊഷാതി ജയംങ്ങൾക്ക എഴുതി കൊടുത്തയക്കുമാറാകയും വെണം. എന്നാൽ
താങ്ങൾ കൽപ്പിച്ചു കൊടുത്തയച്ച കത്ത വായിച്ചു അവസ്ഥയും അറിഞ്ഞു തങ്ങെൾ
പറഞ്ഞൊത്തപ്രകാരം അങ്ങൊട്ടു വരുവാൻ കഴിയാതെ കൊട്ടയത്തിക്കി പൊവാൻ
കുമ്പഞ്ഞി സർക്കാരിലെ കല്പന ആയിരിക്കകൊണ്ട മനസ്സിന്ന വളര
സംങ്കടമായിരിക്കുന്നു. ആയതകൊണ്ട കല്പനപ്രകാരം നടക്കെണമെല്ലൊ എന്നും
അതുകൊണ്ടവിടത്തെ നിലുവ ഉറുപ്പ്യ പിരിക്കെണ്ടതിന്നും മൂവ്വായിരം നായരുടെ
അന്യായം വിസ്ഥരിക്കെണ്ടതിനും കൂടി എളമെ വാടൻ സായ്പു അവർകൾ വടകരെക്കി
വന്ന വെണ്ടുന്ന സഹായം കൊടുത്ത ഒക്കയും ബന്തൊവസ്ഥ ആക്കിവെപ്പാൻ വളര
സന്തൊഷമായിരിക്കും എന്നും ഉള്ള അഭിപ്രായങ്ങൾ ആയല്ലൊ കത്തിൽ ആകുന്നത.
രാജശ്രീ വാടൽ സായ്പു അവർകൾ ഇങ്ങൊട്ടു എത്തിയാൽ താങ്ങളും അവർകളും ഒരു
ബെധം ഇല്ലാതവണ്ണം ഭാവിച്ചു നടന്നുകൊള്ളുകയും ആം. നമുക്ക സകല കാർയ‌്യവും
ബന്തൊവസ്ഥാക്കി വെച്ച നമ്മുടെ ഭാരവും തീർത്ത കുമ്പഞ്ഞി സരർക്കാർക്ക കടം
വിശ്വസിച്ച വർത്തകന കൂടി നന്നാക്കി ക്ഷെമത്തിൽ വെപ്പിച്ചെ വിശ്വാസമായിട്ട
നടത്തിക്കെണ്ട ഭാരം തങ്ങൾക്കതന്നെ ആകുന്നുത. ആ ഭാരം ഇപ്പൊൾ വരുന്ന സായ്പു
അവർകൾക്ക ഭാവിച്ച ചെയ്യുന്ന പ്രകാരംപൊലെ സമ്മതിച്ച നടന്നുകൊള്ളുന്നതും
ഉണ്ട. ആയതിന്ന ഒക്കയും രാജശ്രീ വാടൽ സായ്പു അവർകൾ എപ്പൊൾ വടകരെക്കി
വരുന്നു എന്നും താങ്ങൾ കൊട്ടയത്തക്ക എപ്പൊൾ യാത്ര എന്നുള്ള വിവരത്തിന്നും കൂടി
മറുപടി കൊടുത്തയക്കുന്ന അഭിപ്രായങ്ങൾ ഒക്കയും താങ്ങളുടെ അന്തഃകരണം വെച്ച
ഇവിടെ വെണ്ടും കാരിയത്തിന്നും താങ്ങളുടെ സുഖസന്തൊഷാധി ജയംങ്ങൾക്കും
നമ്മുടെ മെലിൽ കൃപ ഉണ്ടായിട്ടു എഴുതി കൊടുത്തയക്കുമാറാകയും വെണും. എന്നാൽ
കൊല്ലം 971 ആമത എടവമാസം 24 നു ഇങ്കിരസ്സുകൊല്ലം 1796 ആമത ജുൻമാസം 3 നു
എഴുതിവന്ന കർന്നാടക കത്തിന്റെ പെപ്പു.

18 C& D

18 ആമതി എല്ലാവർക്കും പരസ്സ്യമായി നൊക്കി അറിയെണ്ടുന്നതിന്ന എഴുതിയ
കല്പനക്കത്ത. മലയാംപ്രാവിശ്യയിൽ പല കാർയ‌്യാദികൾ നടത്തിപ്പാൻ തക്കവണ്ണവും
സുപ്പ്രവൈജരസ്ഥാനം പരിപാലിപ്പാൻ തക്കവണ്ണവും ബമ്പായി സമസ്ഥാനത്തിലെ
ബഹുമാനപ്പെട്ട ഗൗവണ്ണവർ ഡങ്ക സായിമ്പ അവർകളുടെ കല്പനയാൽ ആക്കി
വെച്ചിരിക്കുന്ന സ്ഥാനം കൗമീശൻ എന്ന പെരാകുന്നു ഉള്ള എജമാനന്മാരുടെ പെര
കൾ വില്ങ്കിസ്സൻ സായ്പി അവർകളും കണ്ണെൻഡൊ സായ്പി അവർകളും ഹണ്ട്ലി
സായ്പി അവരകളും രിക്കാട്ട സായ്പി അവരകളും കൊമിശൻ ഇന്നെത്തെ ദിവസം
കൊഴികുട്ടിൽ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ട എല്ലാ കാർയ‌്യങ്ങളും മുമ്പിനാൽ
സുപ്‌പ്രവൈജർക്ക കെൾപ്പിച്ച വെണ്ടിയതും വഴിയായിട്ടുള്ളതും അപ്രകാരം ഇനിയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/68&oldid=200357" എന്ന താളിൽനിന്ന് ശേഖരിച്ചത്