താൾ:39A8599.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 11

താമസിയാതെ ബൊധിപ്പിക്കും എന്നു നാം ആഗ്രഹിച്ചിരിക്കുന്നു. കൊല്ലം 971 ആമത
മിഥുനമാസം 5 നു ഇക്കിരസ്സകൊല്ലം 1796 ആമത ജൂൻമാസം 15 നു എഴുതിയത.

23 C& D

23 ആമതി ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ നിന്നു ബാബുരായൻ എഴുതി കൊടുത്ത
സന്നത. തനിക്കി ചെറക്കൽ താലൂക്കലിക്ക കാനഗൊവിനെ മകം ചെയ്തു ഇരിക്കകൊണ്ട
ഹൂക്കുമാനമപ്രകാരം ജാഗ്രതയായി നടന്നുകൊള്ളുകയും വെണും. കൊല്ലം 971 ആമത
മിഥുനമാസം 4 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂൻമാസം 14 നു എഴുതിയ കത്ത
മിഥുനമാസം 7 നു ജുൻമാസം 17നു വന്നത.

24 C& D

24 ആമതി വടെക്കെ അധികാരി തലച്ചെരി തുക്കടി ക്കൃഷ്ടപ്പൻ പീലിസായ്പു
അർകൾക്ക ചെറക്കൽ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച കത്ത വായിച്ച
അവസ്ഥയും അറിഞ്ഞൂ. പലിശ ഉറുപ്പ്യരെ കാര്യംകൊണ്ടല്ലൊ എഴുതി അയച്ചത.
ഇക്കൊല്ലം അങ്ങു പ്രവൃത്തിലെ മുതൽ ഒട്ടുംതന്നെ നുമ്മക്ക അടങ്ങി വന്നിട്ട ഇല്ല.
ആയത സായ്പു അറിഞ്ഞിരിക്കുമല്ലൊ. ഈ രാജ്യത്തെ മുതലിനു ഒക്ക കുടിയെല്ലൊ
മൂന്നു ഗഡുവാക്കി വെച്ചത. ആയത അടഞ്ഞിവരാത്ത പ്രവൃത്തിയിലെ മുതലും പലിശയും
അടഞ്ഞി വന്നിട്ട വെണമെല്ലൊ നാം തരുവാൻ. ശെഷം ഉള്ളതിന്ന താമസിയാതെ
ബൊധി പ്പിക്കുകയം ആം. സകലവും അറിഞ്ഞി ബുദ്ധിമാനായിരിക്കുന്ന അവരക്ക നാം
വിശെ ഷിച്ചു ഒന്നും എഴുതി അയക്കെണം എന്നില്ലല്ലൊ. എന്നാൽ 971 മത മിഥുനമാസം
7 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജുൻ മാസം 18 നു വന്നത.

25 C& D

25 ആമത ചെരക്കൽ കാനുഗൊവി ശാമരായൻ മഹാരാജശ്രി സായ്പു അവർകൾക്ക
മിഥുനമാസം 8 നു എഴുതിയ മാറാഷ്ടകം അർജിയിന്റെ പെർപ്പ. ഇവിടത്തെ വർത്തമാനം
മിഥുനമാസം 6 നു ചൊയലിക്കെളപ്പൻ നമ്പ്യാരെ വഹയിൽ ഇരുനൂറ ആൾവരെക്കും
കാട്ടിൽ നിന്നു വന്ന പട്ടുവം ഹൊബളിയിൽ നിന്ന കീഴാട്ടുര തറയിൽ തിട്ടയിൽ കണ്ണെൻ
എന്നു പറയിന്നവൻ വലിയെ തറവാട്ടുകാരൻ കുടിയാനായിരുന്നു. അവനെയും അവന്റെ
അനുജനെയും രണ്ടാളെയും കൊത്തിക്കൊന്നുകളെഞ്ഞ അവന്റെ വീട്ടുന്ന തിയും
വെച്ചു. ഇതുകൂടാതെ ആത്തറെയിൽ പത്തയിരുപതു വീടുവരെക്കും കുത്തി കവർന്നു
കൊണ്ടുപൊയി. ഇതുകൂടാതെ അത്തറയിൽ എട്ടുകുടിയാമ്മാരെ പിടിച്ചുകൊണ്ടു
പൊകയും ചെയ്തു. ഈ വർത്തമാനം ഒക്കയും സായ്പു അവർകളുടെ മനസ്സിൽ അറി
വാനായിട്ടു എഴുതി ഇരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 12 നു
ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 22 നു വന്നത.

26 C& D

26 ആമതി കൊട്ടയത്ത കാനുകൊവി എഴുതിയ അർജി. ഇവടത്തെ വർത്തമാനം
പഴശ്ശിയിൽ രാജാവിന്റെ മരുമകൻ പാലയിൽ പൊഴക്ക കെഴക തൊടിയിക്കളത്ത
ദെശത്തും ആറളത്ത ദെശത്തായിട്ടും ആൾകളെയുംകൂട്ടി ഇരുന്നു. അവിടെ ഉള്ള കുടികള
ഒക്കയും ഉപദ്രവിച്ചെ ആ കുടികൾക്ക ഉള്ള മുതൽ ഒക്കയും വാങ്ങുന്നു. ആ രാജാവിന്റെ
ആൾകൾ തന്നെ കല്യാട്ടു ഹൊബിളിയിൽ കടന്ന നായാട്ടുപാറയിന്ന കൂടാളിക്കാരും
രണ്ടു തറക്കാരും മാപ്പിളമ്മര കച്ചൊടത്തിന്ന പൊയപ്പൊൾ പിടിച്ചു പറിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/71&oldid=200363" എന്ന താളിൽനിന്ന് ശേഖരിച്ചത്