താൾ:39A8599.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 171

ഒത്തിരിക്കുംന്നു. ഈ ഓലയിൽ കണ്ട പണത്തിന്നും പലിശക്കും കുങ്കൻ തന്റെ
ജെമ്മപറമ്പിന്റെ കരുണവും ആ പറമ്പും പണയംവെച്ചിരിക്കുംന്നു. ഈ പണത്തിന്റെ
പലിശ കുങ്കൻ സംവ്വത്സരത്തിൽ പറമ്പ അടക്കി എഴുതിയപ്രകാരം പലിശകൊടുപ്പാനും
ഒത്തിരിക്കുംന്നു. ഈ പലിശ കൊടുക്കാതെ മൊടങ്ങി പൊയെങ്കിൽ നാലആള
കണ്ടപ്രകാരം പാട്ടം വാഴുന്നൊർക്ക കൊടുപ്പാനും ശെഷം പണം പൊരാത്തത കുങ്കൻ
തന്റെ കൈയ്യിൽ നിന്ന കൂട്ടിക്കൊടുപ്പാനും ഒത്തിരിക്കുംന്നു. ഈ ക്കണക്കിന അറിയും
സാക്ഷി വെങ്ങാരയൊരൊത്ത തൊലാച്ചിയും കൊല്ലംത്ത കുഞ്ഞായൻ കുട്ടിയും വണ്ണ
ത്താൻ രായിരുവിന്റെ കൈയ്യ്യഴുത്ത.

382 G&H

അഞ്ചാമത. കൊല്ലം 972 ആമത 2 നു കൊല്ലംത്തെ കുഞ്ഞായൻകുട്ടി
എടത്തട്ടെത പത്തറവൻ രാമരകുട്ടിക്ക വിട്ടിലെത്ത എഴുന്നെള്ളിയെടത്തെ കല്പനക്ക
പുത്തലത്ത പറമ്പംവകവെച്ച കൊടുത്ത പണം 1200. ഈ പണം ആയിരത്തെ ഇരുനൂറും
കുഞ്ഞായൻകുട്ടിവാങ്ങി രാമരകുട്ടിക്ക കൊടുത്തു. അതിന്റെ ജെമ്മക്കരുണവും
കുഞ്ഞായിൻകുട്ടി എഴുതിച്ചമുറിയും എഴുംന്നെള്ളിയെടത്ത പൂക്കിച്ചിരിക്കുംന്നു. ഇതിന
അറിവും സാക്ഷി കൊല്ലത്ത അമ്മത കുഞ്ഞായിൻകുട്ടി കൈയ്യ്യൊപ്പ. ഈക്കത്തെ അഞ്ചും
എക്കിട രാജാ അയച്ച വന്നത. എടവും 31നു ജുൻ മാസം 10 നു വന്നത.

383 G&H

557 ആമത രാജശ്രീ കുറുമ്പ്രനാട്ടവീരവർമ്മരാജാവഅവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം. എന്നാൽ
തങ്ങൾ എഴുതി അയച്ചകത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ മനസ്സിൽ ആക്കിട്ട
നമുക്കു വളരെ പ്രസാദക്കെട വരികയും ചെയ്തു. അതുകൊണ്ട രണ്ടാം ഗിസ്തിക
ബൊധിപ്പിപ്പാൻ എന്ന ഒത്തിരുന്നപ്രകാരം ബൊധിപ്പിക്കും എന്ന ബെഹുമാനപ്പെട്ട
സറക്കാരിൽ വിശ്വാസമായിരുംന്നു. ഇപ്പൊൾ ഗെഡു ഉറുപ്പ്യ കൊടുക്കെണ്ടതിന്ന
നിശ്ചയിച്ച ആക്കി സമയം കഴിഞ്ഞതിന്റെ ശെഷം എപ്പൊൾ കൊടുക്കുമെന്ന നമുക്ക
അറിഞ്ഞ കൂടാത്തവണ്ണം എഴുതുംന്നു. അതുകൊണ്ട ഈക്കത്ത എത്തിയ ഉടനെ
തങ്ങൾ ഒത്തിരുന്നെപ്രകാരം നിശ്ചയിച്ച ആക്കുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു.
ഇപ്രകാരം ചെയ്യാമെന്ന ബെഹുമാനപ്പെട്ട ഗമനർ സാഹെപ്പ അവർകൾക്ക എത്രയും
പരമാർത്ഥമായിട്ട നിശ്ചയിച്ച പറഞ്ഞു എന്ന തങ്ങൾ നിരൂപിക്കെണ്ടതിന നമുക്ക
ആവിശ്യമില്ലല്ലൊ. ശെഷം നമ്മുടെ സ്താനം കൊടുത്തവർക്ക കൊടുക്കെണ്ടുന്ന
പ്രവൃർത്തി നമുക്ക ഇപ്രകാരം മുട്ടിക്കുവാൻ ആവിശ്യം ആക്കിയിരിക്കുംന്നു. ശെഷം
തങ്ങളെ കൊണ്ട നാം എത്രയും നെരായിട്ട വിശ്വാസം അനുഭവിക്കുന്നത തങ്ങൾ
നിശ്ചയിച്ചിരിക്കുംന്നു എന്ന നാം വളരെ അപെക്ഷിച്ചിരിക്കുംന്നു. സാക്ഷിസങ്ങത്തി
മെൽഒക്കയും കൊടുക്കെണ്ടതിന നമുക്ക വളരെ സന്തൊഷമാകയും ചെയ്യ്യും. എന്നാൽ
കൊല്ലം 972 ആമത മിഥുന്ന മാസം 1 നു ഇങ്കിരെശകൊല്ലം 1797 ആ ജുൻ മാസം 12 നു
തലശ്ശെരിനിന്നും എഴുതിയത. 21

384 G&H

560 ആമത രണ്ടുതറയിൽ പൊയെനാട്ടെ കാരണൊരെ അനന്തിരവർ നാലആളുംകൂടി
സറക്കാര കുമ്പനി ഇങ്കിരെശ ഭാതൃർക്ക എഴുതിക്കൊടുത്ത കരാർനാമം ഞാങ്ങളെ

21. അടുത്ത രണ്ടു കത്തുകൾ പ.രേ.ക 213,214

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/231&oldid=200650" എന്ന താളിൽനിന്ന് ശേഖരിച്ചത്