താൾ:39A8599.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 തലശ്ശേരി രേഖകൾ

കാർന്നാടക കത്തന്റെ പെർപ്പ. 971 ആമത ചിങ്ങമാസം 23 നു സപടബ്രമാസം 5 നു
വന്നത.

109 C

118 ആമത രാജശ്രി ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങളുടെ
കത്ത വാങ്ങെണ്ടതിന്ന നമുക്ക പ്രസാദമായി ഇരുന്നു. ആയത ഇവിടെക്ക എത്തിയ
ദിവസംതന്നെ ചൊയലിനബ്യാര വന്നിരിക്കയും ചെയ്തുവെന്നു അവനൊടു
വെണ്ടിയിരിക്കുന്നത ഒക്കയും സമ്മതിക്കെണ്ടതിന്ന പറഞ്ഞൊത്തിട്ടും ഉണ്ട. ഈ
കാർയ‌്യംകൊണ്ട തങ്ങൾ ഉള്ള പ്രസാദമായി വരും എന്ന നമക്ക നിശ്ചയിച്ചിരിക്കുന്നു.
അതുകൊണ്ട കുംശ്ശനർ സായ്പു അവർകളാൽ ഇക്കാർയ‌്യത്തിന്റെ അവസ്ഥ ഒക്ക
യും നമ്മുടെ പറ്റിൽ വെച്ചിരിക്കുന്നു. തങ്ങളും ചൊഴലിനമ്പ്യാരുമായിട്ടുള്ള തർക്കം
ഇപ്പൊൾതന്നെ തീർച്ചവരും എന്ന നമുക്ക സംശയവും ഇല്ല. എതാൻ തങ്ങൾ ഉള്ള
ആളുകൾ ചൊഴലിനബ്യാരൊടു തർക്കം വരുത്തുന്നത വിരൊധിക്കെണ്ടതിന്ന ഈ
വർത്തമാനം തങ്ങൾക്ക ബൊധിപ്പിപ്പാൻ കാലം ഒട്ടും തന്നെ താമസം വന്നുപൊയിട്ടും
ഇല്ല എന്നു ചൊഴലി നബ്യാരുടെ ആളുകളുടെ വിരൊധം തങ്ങൾക്ക ഒട്ടും ഉണ്ടായി
വരിക ഇല്ല എന്ന അവർ നിശ്ചയമായി പറഞ്ഞൊത്തിരിക്കയും ചെയ്തു. ശെഷം നെല്ല
മുരുവാൻ ഇപ്പൊൾ സമയം ആകുന്നതുകൊണ്ട കുടിയാമാർക്ക എതാൻ ഒരു വിരൊധം
നല്ല വഴിപൊലെ മുട്ടിക്കെണ്ടതിന്ന തക്ക കല്പന ചെറക്കൽ രാജ്യത്തിൽ ഉള്ളത
ഒക്കയും കൊടുക്കയും വെണം. ആയതുകെൾക്കുവാൻ നമുക്ക വളര പ്രസാദമായി
രിക്കയും ചെയ‌്യും എന്നു രണ്ടുമൂന്ന ദിവസം കഴിഞ്ഞ എനി എഴുതി ആയെക്കയും
ആം. ഇതിനെടയിൽ നാം തങ്ങളുടെ സ്നെഹിതൻ ആകുന്നത എന്ന തങ്ങളുടെ
അന്തഃകരണത്തിൽ വിശ്വാസമായിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 23 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 5 നു തലച്ചെരിനിന്നും
എഴുതിയത.

110 C & E

109 ആമത മഹാരാജശ്രീസുപ്പ്രടെണ്ടൻ മെസ്തർ പീലി സാഹെബു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട താലൂക്ക കാനഗൊവി ചെലുവരായൻ വെങ്കിട
കുപ്പയ‌്യൻ കൂടി എഴുതിയ അർജി. സാമി രാജാ അവർകൾ തലച്ചെരി നിന്ന
വന്നതിന്റെ ശെഷം നാട്ടിൽ ഉള്ള കുടികൾക്കും മുഖ്യസ്ഥന്മാർക്കും കച്ചൊട
ക്കാർക്കും കൂടി കൊല്ലം 971 ആമത നികിതിയും 72 ആമതിലെ നികിതിയും കൂടി
പിരിക്കുവാൻ തക്കവണ്ണം കല്പിച്ചിരിക്കകൊണ്ട അതു എടുപ്പിക്കെണ്ടും ലകാരങ്ങൾക്ക
വിചാരിക്കെണ്ടതിന്ന ഈ മാസം 8 നുക്ക കുറ്റിപ്പുറത്തക്ക വരികയും വെണം. അന്ന
എത്താഞ്ഞാൽ കുബഞ്ഞി നികിതിക്ക ഇങ്ങന്ന ആളെ അയച്ചു മുട്ടിച്ചു എന്നും കുടികളെ
നശിപ്പിച്ചു എന്നും വരുമെല്ലൊ. അത വരുത്താതെകണ്ട ഇരിക്കെണ്ടതിന്ന 8 നു തന്നെ
വന്നു കണ്ട വിചാരിച്ച കൊണ്ടപൊകയും വെണം എന്ന എല്ലാവർക്കും ഹൊബളി
ഹൊബളികൾക്കും പ്രത്ത്യെകം ശീട്ടു എഴുതി അയച്ചതിന്റെശെഷം 14 നു തിയതിക്ക
ചെല ആൾകൾ എത്തിവരൊടു രാജാവ അവർകളും കാരിയക്കാറ സുബ്ബയ‌്യൻ പട്ടരും
കൂടി പറഞ്ഞത. 970 ആമത വരെക്ക പുക്കിയത നിക്കി ശെഷം ഉള്ളത വെഗെന
കൊടുത്ത 71 ആമതിലെയും 72 ആമതിലെയും കൂടി വെഗെന അടക്കെണമെന്ന
തെരക്കീട്ടും ഗുണദൊഷങ്ങളായി പറഞ്ഞ ബൊധിപ്പിച്ചാറെ കുടിയാമ്മാര പറഞ്ഞ വിവരം
71 ആമതിലെ നികിതി ഞങ്ങളെ പറബിലും വയലിലും കൂടി മുതൽ ഉള്ളടത്തൊളം
കൊടുത്ത മുതൽ ഇല്ലാത്തതിന്ന ഇവിടെ വന്ന സങ്കടം കെൾപ്പിക്കയും ചെയ‌്യാം എന്നു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/116&oldid=200465" എന്ന താളിൽനിന്ന് ശേഖരിച്ചത്