താൾ:39A8599.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 135

ക്കൊടുക്കുമെന്നുവെച്ച അത്ര നാളത്തെ താമസം വരുത്തെണ്ടതിന്ന നമ്മൊട
അപെക്ഷിച്ചാറെ അപ്രകാരംതന്നെ മെൽപറഞ്ഞെ ഉറുപ്പ്യ നൂറ്റആറുക്ക മാസത്തിൽ
ഒന്നും രണ്ടും അരയും ഉറുപ്പ്യ പലിശക്ക വർത്തകന നിന്ന വാങ്ങുകയും ചെയ്തു. ആ
ഉറുപ്പ്യ നുറ്റആറും കൊടുത്തപ്പൊൾ വർത്തകനു പ്രമാണം കൊടുക്കയും ചെയ്തു. ഈ
ഉറുപ്പിക മൊതലാളിക്കാരന കൊടുക്കയും ചെയ്തു. ഈ ഉറുപ്പ്യ കിട്ടുവാൻ കൊടുത്തെ
പ്രമാണത്തിലുള്ള ഉറുപ്പ്യ കൊടുപ്പാൻ ആയിരുന്നതിന്റെശെഷം ആയത വിട്ടുടുവാൻ
എന്റെ മരുമകൻ കാളിയൻ എന്ന പറയുംന്നവനൊട മുതലെടുപ്പ ചൊദിച്ചാറെ പല
പ്രാവിശ്യമായിട്ടും 38 ഉറുപ്പ്യ അവന്റെ കൈയ്യിൽനിന്ന വാങ്ങുകയും ചെയ്തു. ശെഷം
ഉള്ള ഉറുപ്പ്യയും കൂടിയാ പലിശയൊടുംകൂടി കൊടുപ്പാൻ ചൊദിക്കുംമ്പൊൾ ആയത
കൊടുക്കുമെന്ന എത്രയും പറയുന്നുമില്ല. ഇത്രത്തൊളവും ഉറുപ്പ്യ കിട്ടാതെ കണ്ട
യിരിക്കുംന്നു. മെൽപറഞ്ഞത കൂടാതെകണ്ട എന്റെ ആളുകളിൽ ഒരുത്തൻ പഴനി
ആണ്ടിയെന്ന പറയുംന്നവനെ എന്റെ കാര്യങ്ങൾ ഒക്കയും സൂക്ഷമായി
നൊക്കെണ്ടതിന്ന ഞാൻയിരിക്കുംന്നെടത്തിൽ നില്പിച്ചാറെ ശെഷം ചെറുവകക്കാരന്റെ
പറ്റിൽ സൂക്ഷിപ്പാൻ ആയിട്ട ഒരു വക ഉപ്പ്യങ്ങൾ കൊടുത്ത ഞാൻ വൈയിനാട്ടക്ക
പൊയതിന്റെശെഷം കൊഴിക്കൊട്ടക്ക പൊവാൻ ആ ആളക്ക ആവിശ്യമായിരുന്നതു
കൊണ്ട നമ്മുടെ കാരിയംങ്ങൾ നൊക്കുവാൻ ആക്കിയിരുന്നവന്റെ പറ്റിൽ ഉറുപ്പ്യ
കൊടുത്ത ക്കൊഴിക്കൊട്ടെക്ക പൊകയും ചെയ്തു. വെയ്യ്യനാട്ടിൽനിന്ന
വരുന്നതിന്റെശെഷം കണക്ക ഒക്കയും നൊക്കിയാറെ പഴനി ആണ്ടിക്ക പത്ത ഉറുപ്പ്യ
കൊടുപ്പാൻ ഉണ്ടായിരുന്നു. ആയത കൊടുക്കാമെന്നു വസ്തുവഹ നമുക്ക ഒഴിച്ച
കൊടുക്കണമെന്നും പറഞ്ഞപ്പൊൾ വസ്തുവഹ ഒഴിച്ച കൊടുക്കുംന്നില്ല. അതുകൊണ്ട
മെൽപറഞ്ഞ ആളെയും എന്റെ മരുമകനെയും കാണിച്ചുകൊടുത്ത നടപ്പത്തിന എന്റെ
വസ്തുവഹ അനുഭവിക്കെണ്ടതിന്ന കണ്ണൂർ അദാലത്തിൽ അന്ന്യായം വെച്ചാറെ അവിടെ
നല്ല ബൊധം വരായ്കകൊണ്ട കടാക്ഷം ഉണ്ടായിട്ട മെൽക്കച്ചെരിയിൽ കൊടത്തിയിൽ
മുൻമ്പാകെ ഈ അന്ന്യായംങ്ങൾ ഒക്കയും നെരുംഞ്ഞായംമ്പൊലെ വിസ്തരിക്കെണ്ടതിന
വരുത്തുകയും വെണം.ഇതിൻ മുൻമ്പെ എഴുതിവെച്ചെ അന്ന്യായത്തിന്ന ഒരു മാസമായി
കണ്ണൂർ അദാലത്തിൽ അന്ന്യായം വെച്ചു എന്ന ഈ അർജിയിൽ എഴുതി അവർ
പറയുംന്നു. അപ്പൊൾ പ്രതിക്കാരന്റെ സാക്ഷിയാൽ പെരുത്തുര ക്ഷെത്രത്തിൽ
ഭഗവതിയുടെ മുൻമ്പാകെ അന്ന്യായം തിർച്ച ആക്കുവാൻ നിശ്ചയിക്കയും ചെയ്തു.
ആയതിൽപിന്നെ മെൽ പറഞ്ഞ നിശ്ചയിച്ച അവസ്ഥ കൂടാതെ കണ്ട കൊടത്തിൽ
തന്നെ പ്രതിക്കാരന്റെ സാക്ഷി എടുത്ത ആ സാക്ഷിയാൽ കൊടത്തിൽ എടുത്തിട്ടുള്ള
ഈ അന്ന്യായം തീർച്ച ആക്കിയിരുന്നിട്ടുള്ളു. ആയതിന പ്രതിക്കാരന്റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭഗവതിയുടെ മുൻമ്പാകെ പറയായ്കകൊണ്ട ആഞായക്കാരന
സമ്മതം ഇല്ലാതെ യിരിക്കുന്നു. ശെഷം ഉള്ളത ഒന്നും വിസ്തരിച്ചിട്ടും ഇല്ലാ. മീനമാസം 25
നു എപ്രെൽ മാസം 4 നു വന്നത. കണ്ണുൽക്ക ചെറക്കൽ നിന്ന എഴുതി അയച്ചത.

294 G&H

477 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർ കൾ സല്ലാം. ഡീപ്പു സുൽത്താൻ അവർകളെ കല്പനയിൽ രാജ്യത്ത ഉള്ള
ഹിന്തുജാതികൾ ഒക്കയും വർണ്ണഭെദം വരുത്തി പാർത്തപ്പൊൾ ഈശ്വരാഞ്ഞയാൽ
ബെഹുമാനപ്പെട്ട കുബനി കല്പന രാജ്യത്ത ഒക്കയും നടന്ന പ്രജകള അതെത
ജാതിമരിയാതിപൊലെ വെച്ച രെക്ഷിച്ച പൊരുകകൊണ്ട ഇതവരെയും സർവ്വ
ജെനംങ്ങളും സുഖത്തൊടും ജാതിമരിയാതിപൊലെയും നടന്നുവരികയും ചെയ്യുംന്നു.
ഇപ്പൊൾ നമ്മുടെ രാജ്യത്ത ചെർന്ന എടശ്ശെരി പ്രെദെശത്ത കൊമ്പിചൊക്രെൻ എന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/195&oldid=200593" എന്ന താളിൽനിന്ന് ശേഖരിച്ചത്