താൾ:39A8599.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 147

കൊട്ടയത്ത കെരളവർമ്മരാജാവ അവർകൾ വളർപട്ടണത്തിൽ വരുംന്നെ സമയത്ത
അവർകളുടെ മരിയാതി ആയിട്ട ഒന്നിച്ച നടക്കുംന്നെ ആളുകൾ അല്ലാതെകണ്ട മറ്റും
അധികമായിട്ട ആൾക്കൂട്ടത്തൊട കൂടെ നടക്കാഞ്ഞാൽ ഇങ്കിരിയെസ്സ ആയുധക്കാരാൽ
എങ്കിലും മാപ്പിളമാരാൽ എങ്കിലും നിപ്പിക്കയും വിരൊധിക്കയും ആയി വരിക ഇല്ല എന്ന
നിശ്ചയിക്കെണ്ടതിന്ന കൊട്ടത്ത കെരളവർമ്മ രാജാവ അവർകൾക്ക ഈ കവിൽക്കത്ത
കൊടുക്കയും ചെയ്തു എന്നും ഈ എഴുതിയെ തിയ്യതിമുതൽ നാലുദിവസത്തൊളം
ഒറപ്പായിരിക്കയും ചെയ്യും. എന്ന സമ്മദിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 19 നു ഇങ്കിരെശ കൊല്ലം 1797 ആമത ഏപ്രെൽ മാസം 28 നു കണ്ണൂര നിന്നും
എഴുതിയെ കവിൽക്കത്ത.

324 G&H

504 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. കൊട്ടത്തെ
രാജാവ 22 നു തൊടിക്കളത്തനിന്നും ഇവിടുത്തെക്ക യാത്ര പുറപ്പെടുംന്നെ വർത്ത
മാനത്തിന്ന അദ്ദെഹം നമുക്ക എഴുതി അയച്ചെ സാധനം അങ്ങൊട്ട കൊടുത്ത
യച്ചിരിക്കുന്നു. ആയത കാണുംമ്പൊൾ അറിയാമെല്ലൊ. അതുകൊണ്ട താമസിയാതെ
യിവിടെ എത്തുകയും ചെയ്യും. ഈ വർത്തമാനം ബെഹുമാനപ്പെട്ടെ ഗൊവണ്ണർ
ജെന്നരാൽ സായ്പി അവർകൾക്ക സായ്പി അവർകൾ എത്തിക്കയും ചെയ്യുമെല്ലൊ.
എന്നാൽ 972 ആമാണ്ട മെടമാസം 23 നു എഴുതിയത.

325 G&H

രണ്ടാമത കത്ത. അമ്പിളിയാട്ടെ ചെറുമനക്കര കണ്ട അങ്ങ ഗ്രെഹിപ്പിക്കെണ്ടും അവസ്ഥ.
അച്ചുതകണക്കപ്പിള്ളയുടെ പക്കൽ കൊടുത്തയച്ച സാധനം വായിച്ച കെട്ടിട്ടും
കണക്കപ്പിള്ള പറഞ്ഞിട്ടും വർത്തമാനംങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. 22 നു
അസ്തമെച്ചദെശയൊഗംകൊണ്ട യാത്ര പുറപ്പെടുക എന്ന നിശ്ചയിച്ചിരിക്കുംന്നു. ശെഷം
വർത്തമാനംങ്ങൾ ഒക്കയും വിവരം തിരിച്ച കണക്കപ്പിള്ള എഴുതിട്ടും ഉണ്ടല്ലൊ. കൊല്ലം
972മത മെടമാസം 21 നു എഴുതിയാ തരക ഈക്കത്ത രണ്ടും 23 നു മെമാസം 2 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തിരിക്കുന്നു.

326 G&H

505 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. ഈ മാസം 23 നു കല്പിച്ച കൊടുത്തയച്ച കത്ത 25 നു വയറളത്ത കൊണ്ടുവന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട താമരശ്ശെരി പറപ്പനാട ഗെഡുപ്പണം
ബൊധിപ്പിക്കെണ്ടുംന്നെ ദിവസം കഴിഞ്ഞ പൊയതുകൊണ്ട ആയത എപ്പൊൾ
ബൊധിപ്പിക്കുമെന്ന നിശ്ചയിച്ച എഴുതിവരെണമെന്നല്ലൊ കല്പിച്ചു വന്നെ കത്തിൽ
ആകുന്നത. കുറുമ്പ്രനാട, താമരശ്ശെരി, പറപ്പനാട പണം നികുതി പിരിച്ച ബൊധി
പ്പിക്കെണ്ടുംന്നതിന്ന വഴിപൊലെ നിഷ്ക്കരിച്ച ആളെ ആക്കിട്ടത്രെ തലശ്ശെരിക്ക
പൊന്നത ആകുന്നു. അതപിരിച്ചു വന്ന കഴിയായ്കകൊണ്ട ഇവിടുന്ന കല്പന ആയി
അങ്ങൊട്ട പൊയ ഉടനെ ഗെഡു ഉറുപ്പ്യ പിരിച്ച ബൊധിപ്പിക്കയും ചെയ്യാം. സായ്പി
അവർകളുടെ ദെയ കടാക്ഷം ഉണ്ടായി രെക്ഷിച്ച കൊൾകയും വെണം. 972 ആമത
മെടമാസം 25 നു എഴുതിയത മെടം 26 നു മെയിമാസം 5 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/207&oldid=200610" എന്ന താളിൽനിന്ന് ശേഖരിച്ചത്