താൾ:39A8599.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 തലശ്ശേരി രേഖകൾ

വിവരങ്ങൾ മൈയികയിൽ പൊലിസ്സ സ്താനത്തിങ്കൽ കാണിച്ചുകൊടുക്കയും ചെയ്യ്യും.
എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 6 നു ഇങ്കിരെശ കൊല്ലം 1797 ആമത
അഗൊസ്തതുമാസം 19നുയും കണ്ണുരനിന്നും എഴുതിയ കത്ത മുന്ന.

466 H

642 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ കവണച്ചെരി ക്കൊവിലകത്തെ രാജാവ അവർകളെകൊണ്ട അവരുടെ
അന്തരിവൻമ്മാരെക്കൊണ്ടും തങ്ങൾ ബൊധിപ്പിച്ച അവസ്ഥകൊണ്ട ഗെവർണ്ണർ
സഹെബരവർകൾക്കും സെനാപതി ജെന്നരാൾ ഇഷ്ഠൊരിട സായ്പി അവർകൾക്കും
അറിക്കെണമെന്ന നാം വിചാരിച്ചതുകൊണ്ട അറിയിക്കുകയും ചെയ്തു. എന്നതി
ന്റെശെഷം തങ്ങൾക്ക ഗ്രെഹിപ്പിക്കുംന്ന വർത്തമാനം ഇനി മെല്പട്ട എഴുതുന്നത
കൊലത്തനാട്ടിൽ ഉള്ള ആളുകളുടെ പ്രത്യെകമായിട്ടുള്ള അപെക്ഷപ്രകാരവും
കൊലത്തിരി രാജാവ അവർകളുടെ ആഗ്രഹത്തിനൊടുംകൂട തങ്ങൾക്ക ബെഹുമാന
പ്പെട്ട കുബഞ്ഞിയിൽനിന്ന ചെറക്കൽ നാട്ടിലെ പ്രവൃർത്തി നടപ്പാൻ ആക്കി വെച്ചി
രിക്കുന്നു. അതുകൊണ്ട മെൽപ്പറഞ്ഞ കാർയ്യ്യത്തിന്ന കവണച്ചെരി രാജാവ അവർകളും
അവർകളെ സഹായക്കാരൻമ്മാരുടെയും ദുർബുദ്ധി ആയിട്ടുള്ള അവസ്ഥ
മാറ്റിക്കെണ്ടതിനും അവര പിടിച്ച അടക്കിയ മുതലുകള വരുത്തെണ്ടതിനും ശെഷം
ക്രമമില്ലാത്തെ കാർയ്യ്യങ്ങളെ വിരൊധിക്കെണ്ടതിനും തങ്ങൾക്ക സമ്മദിച്ചിരിക്കുംന്നു.
വിശെഷിച്ച തങ്ങൾ എപ്പൊളും സൌഖ്യത്തൊട ഇരിക്കുന്നു എന്ന കെട്ടാൽ നമുക്ക
വളരെ സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 6 നു
ഇങ്കിരിയസ്സ കൊല്ലം 1797ആമത ചിങ്ങമാസം 6 നു
ഇങ്കിരിയസ്സകൊല്ലം 1797 ആമത അഗൊസ്തു മാസം 19 നു കണ്ണുരിൽ നിന്നും എഴുതിയത.

467 H

643 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ സായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ
എഴുതിക്കൊണ്ട അർജി. സാന്നിധാനത്തിങ്കൽനിന്ന കല്പിച്ച വന്ന ബുദ്ധി ഉത്തരം
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. അന്തർജെനത്തിന്റെ കാരിയം
നല്ലവണ്ണം വിചാരിച്ച ഇപ്പൊൾ എവിടെ നില്ക്കുംന്നു എന്നും ഇവിടെ എഴുതിവെച്ച
കച്ചിട്ടിന്റെ പെർപ്പും എഴുതി അയക്കെണമെന്നും അല്ലൊ വന്ന ബുദ്ധി ഉത്തരത്തിൽ
ആകുന്നത. ഇപ്പൊൾ ആ അന്തർജെനം കൊഴിക്കൊട്ട ചെന്തു ചെട്ടിന്റെ അരിയത്ത
പാർക്കുംന്നു എന്ന ഞാൻ അന്ന്യെഷിച്ചെടത്ത കെട്ടു. വിധിച്ച പൊറത്താക്കിയ
ഭട്ടെതിരിനെക്കൊണ്ട എഴുതിച്ച വാങ്ങിയ കച്ചിട്ടിന്റെ പെർപ്പും സന്നിധാനത്തിങ്കലെക്ക
കൊടുത്തയച്ചിട്ടും ഉണ്ട. സന്നിധാനത്തിങ്കൽനിന്ന ഞാൻ ഇവിടെ വന്നാറെ
പൊഴവായിക്കടന്ന എറ്റങ്ങൾ ചെയ്യുന്ന മാപ്പിളമാരെ പിടിക്കെണ്ടതിന്ന പൊഴവായി
മണ്ണിൽ എടത്തിൽ നായരെയും അള്ളിയിൽ നായരെയും ശെഷം നാട്ടിൽ മുഖ്യ
സ്തൻമ്മാരെയും വരുത്തി അന്ന്യെഷിച്ചാറെ എറനാട്ടുകരെ ചെറുവാടി പാണക്കാടൻ
കുട്ടിയത്തൻ ആകുന്നു എന്നും അവൻ എറനാട്ടുകരെക്കടന്ന പാർക്കുംന്നു എന്നും
നാട്ടിൽ ഉള്ളവര പറക ആയത. എന്നാറെ എറനാട്ടുകാര പൊഴവായിക്കടന്നു എറ്റംങ്ങൾ
ചെയ്യുന്ന കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന എറനാട്ടുകരെ അദാലത്ത കുന്നു മ്മിൽ
മമ്മതകുട്ടിക്ക എഴുതി അയച്ചാറെ മമ്മതകുട്ടിയും ഞാനുമായി ക്കാഴ്മാൻ പൊഴവാ
യക്ക വന്ന കണ്ടു പറഞ്ഞ എറനാട്ടുകരെക്ക പൊവാൻ പൊഴ കടപ്പാൻന്തക്കവണ്ണം
ദെയ്പിത്തുംങ്കടവത്ത ചെന്നാറെ എറനാട്ടുകാരൻ കല്ലുവെട്ടി കുഞ്ഞൊലനും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/268&oldid=200776" എന്ന താളിൽനിന്ന് ശേഖരിച്ചത്