താൾ:39A8599.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 തലശ്ശേരി രേഖകൾ

ഇതിന അറിവും സാക്ഷി പൊറക്കൊട്ട കത്തു സൂപ്പിമൂപ്പനും അറിയും. കെരടെൻ
പക്കുറു മൂപ്പനും കയി എഴുത്തു. കൊല്ലം 971 ആമത കർക്കടകമാസം 6 നു ഇങ്കരിസ്സ
കൊല്ലം 1796 ആമത ജൂലായി മാസം 18 നു വന്നത.

44 C& D

50 ആമത രാജശ്രി കവർ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കു
വാൻ കെഴക്കെടത്ത നമ്പ്യാര എഴുതിയത. സായ്പു അവർകളുമായി കണ്ട പൊന്നാരെ
ഇന്നെവരെക്കും ഞാൻ ഇരുവെനാട്ടെക്ക പൊയിട്ടും ഇല്ല. എനക്ക കുരുവിന്റെ ദിനം
എറ ഉണ്ടാകകൊണ്ടത്രെ സായ്പു അവർകളുടെ അടുക്കവരാൻ കുടാഞ്ഞത. ഉറുപ്പ്യ
തമസിയാതെ ബൊധിപ്പിക്കെണമെന്ന നമ്പ്യാന്മാരുള്ളടത്ത പറഞ്ഞയച്ചിരിക്കുന്നു.
ശെഷം മൊന്തൊന്നു നാട ഞാങ്ങൾ തരുന്നെരത്ത പണ്ടാരത്തിന്ന നിപ്പിച്ച പ്രവർത്തി
ക്കാരെൻ എരുപക്കറന്മാര ആകുന്നു. കൊല്ലം പകർന്നിട്ട അവന്റെ കഴിയും കണക്കും
കണാമെന്നവെച്ച അവനതന്നെ നില്പിക്കയും ചെയ്തു. കൊല്ലം പകർന്ന അവന്റെ
കഴിയുകണക്കം കണ്ടാരെ അവന്റെ പകൽ പറ്റിയ ഉറുപ്പിക തന്നതിന്റെ ശെഷം
228 1/2 ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന കണക്കവന്ന ബൊധിച്ച പ്രകാരത്തിൽ ഒന്ന
എഴുതി തരികയും ചെയ്തു. ഇപ്പൊൾ പണ്ടാരത്തിൽ കൊടുക്കെണ്ടെ ഉറുപ്പ്യന്റെ
മുട്ടകൊണ്ട അവന വരുത്തി മുട്ടിച്ച പറഞ്ഞാരെ ഉറുപ്പ്യ ഇപ്പൊൾ ബൊധിപ്പിക്കുന്ന
പ്രകാരത്തിൽ അവൻ ഒരു വഴി പറയുന്നും ഇല്ലാ. സായ്പു അവർകളുടെ കല്പന
ഉണ്ടായിട്ട അവന കൊട്ടയിൽ വരുത്തി പണ്ടാരത്തിൽ വരെണ്ടെ ഉറുപ്പ്യക്ക ഒരു വഴി
ഉണ്ടാക്കി തന്നുവെ ങ്കിൽ നന്നായിരുന്നു. കൊല്ലം 971 ആമത കർക്കടകമാസം 6 നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി മാസം 18 നു വന്നത.

45 C& D

51 അമത രാജശ്രിചെറക്കൽ രവിവർമ്മരാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം.
കർക്കടമാസം 1 നു തങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തമ്പാന്മാരെകൊണ്ട പറഞ്ഞ വർത്തമാനം നമുക്ക വളര
സന്തൊഷമാകയും ചെയ്തു. അയതിന്റെ അനുഗമം ഉള്ളത അധിശയമായി വരുമെന്ന
നമുക്ക നിശ്ച യിച്ചിരിക്കുന്നു. അവര ഇപ്പൊൾ ഇരിക്കുന്ന പ്രകരത്തിൽ വെണ്ടുന്ന
സഹായം ഒക്കയും തങ്ങൾ കൊടുക്കുംമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. അതിന്ന നമുക്ക
ബൊധം ഉണ്ടായിവരികയും ചെയ്യും. വിശെഷിച്ചി തൊള്ളായിരത്ത അറുപത്ത
ഒമ്പതിലെയും എഴുപതിലെയും തങ്ങൾ നിന്ന എറിയൊരു നിലുവപ്പണം വരുവാനുള്ളത
ബൊധിപ്പിക്കെണ്ടതിന്റെ മുമ്പെ വിശ്വാസക്കെടായി വരികയും ചെയ്യും. ഈ വർത്തമാനം
വഴിപൊലെ വിശാരിക്കുമെന്നും പണങ്ങൾ ഒക്കയും തമസിയാതെ ബൊധിപ്പിക്കുമെന്നു
നാം വിശ്വസിച്ചിരിക്കുന്നു. ആയത അല്ലാതെകണ്ട തങ്ങൾക്ക നിശ്ചയമായിരിക്കട്ടെ.
ബഹുമാനപ്പെട്ട സർക്കാരിലെ ഇഷ്ടക്കെട എറ്റം ഉണ്ടായി വരികയും ചെയ്യും. നാം
ഇപ്പൊൾ തങ്ങൾക്ക എഴുതി അയച്ചിരിക്കുന്നുകത്ത പ്രകാരത്തിന്ന ഉപെക്ഷ വന്നാൽ
ആയതിൽ ഉള്ള ഫലം തങ്ങൾക്ക കഠിനമായി വരികയും ചെയ്യും. അതുകൊണ്ട ഈ
കത്ത എത്തിയ ഉടനെ തങ്ങളുടെ മൂന്നാം കിസ്തി ബൊധിപ്പിക്കെണ്ടുന്ന സമയം വരും
മുമ്പെ ഈ മാസത്തിൽ തന്നെ പണം ബൊധിപ്പിക്കെണ്ടതിന ഏതുപ്രകാരം ഒരു വഴി
ഉണ്ടാകുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം
7 നു ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായിമാസം 19 നു തലച്ചെരിയിൽ നിന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/80&oldid=200382" എന്ന താളിൽനിന്ന് ശേഖരിച്ചത്