താൾ:39A8599.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 165

നിൽല്പുള്ള പണത്തിന ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക എഴുതി അയക്കെണ്ടതിന
നമുക്ക ആവിശ്യം വന്നിരിക്കുംന്നു. അതുകൊണ്ട മെൽപറഞ്ഞ പണം എപ്പൊൾ
കൊടുക്കുമെന്ന ഉള്ള ഉത്തരം എഴുതി അയക്ക വെണ്ടിയിരിക്കുംന്നു. ശെഷം
കൊടുക്കുംന്ന ദിവസം നിശ്ചയിച്ച പറയാൻ കഴികയില്ല എന്ന വരികിൽ വടകരയിൽ
എടവമാസം 21നു തങ്ങളെ കാമാൻ നമുക്ക വളരെ സന്തൊഷമാകയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത എടവമാസം പത്തൊമ്പതാംന്തിയ്യതി ഇങ്കിരെശകൊല്ലം 1797 ആമത
മെമാസം 29 നു തലശ്ശെരി നിന്നും എഴുതിയത.

370 G&H

548 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എടവമാസം 15 നു സാഹെപ്പ അവർകൾ കൊടുത്തയച്ച കത്ത
നമുക്ക വരികയും ചെയ്തു. കൊട്ടത്ത ഉള്ള ദുർജനംങ്ങൾക്ക നമ്മുടെ രാജ്യത്തനിന്ന
കൊപ്പുകൾ കൊണ്ടുപൊയി അനുഭവിക്കുംന്ന പ്രകാരമെല്ലൊ എഴുതി വന്നതാകുംന്നു.
ഇക്കാർയ്യ്യംതൊട്ട മുമ്പിനാൽസാഹെപ്പ അവർകൾ എഴുത്ത വന്നഉടനെ രാജ്യത്ത
പരസ്സ്യമായിട്ട എല്ലാ ജെനംങ്ങൾക്കും ഇവഹ സഹായംങ്ങൾ ഉണ്ടാകരുതുന്ന വിരൊ
ധിക്കയും ചെയ്തിരിക്കുംന്നെല്ലൊ. കൊട്ടത്തെ ആളുകൾക്ക ഈ രാജ്യത്ത നിന്ന ഒരു
സഹായംങ്ങളും ഉണ്ടാകയും ഇല്ലാ. ഉണ്ടന്ന വരികിൽ ആയവരെ ശിക്ഷ ചെയ്യെ
ണ്ടുംന്നതിന്ന കുബഞ്ഞിയിൽ ബൊധിപ്പിക്കാമെന്ന നാം സാഹെബര അവർകൾക്ക
ഗ്രെഹിപ്പിച്ചിരിക്കുംന്നല്ലൊ. ഇപ്പൊൾ കല്പന ഉടനെ രാജ്യത്ത എല്ലാ ജെനംങ്ങൾക്കും
വഴിപൊലെ താക്കിതി ആയിട്ട കല്പന കൊടുത്തയക്കയും ചെയ്തു. ഇതിന്റെ സുക്ഷം
വരുത്തി കുബഞ്ഞിക്ക ദ്രൊഹം കാണിച്ചവര ഈ രാജ്യത്ത ഉണ്ടെങ്കിൽ ആയവരെ
പിടിപ്പാനും ആളുകളെ കല്പന ആക്കി അയച്ചിരിക്കുംന്നു. കുബഞ്ഞി കാരിയത്തിന്ന
വിശ്വാസക്കെടഉണ്ടാകുംന്ന വഴി നാം ഒന്നും വിജാരിക്ക ഇല്ലന്ന സാഹെബര അവർകളെ
അന്തക്കരണത്തിൽ ഉണ്ടായിരിക്കയും വെണം. നമുക്ക കുബഞ്ഞി ആശ്രയം അല്ലാതെ
വെറെ ഒന്നും വിശ്വസിച്ചിട്ടും ഇല്ലാ. കുബഞ്ഞിക്ക ദ്രൊഹം ചെയ്തവർ നമ്മുടെ താലുക്കിൽ
ഉണ്ടന്ന ഗ്രെഹിച്ചപ്രകാരം സാഹെപ്പ അവർകൾ എഴുത്ത വന്ന ഉടനെ ആയവരെ പിടിച്ച
കൊടുത്തയപ്പാൻ നമ്മാൽ ഉപെക്ഷ വരികയും ഇല്ലാ. എല്ലാക്കാർയ്യ്യത്തിന്നും
അന്തക്കരണത്തൊട വിചാരിച്ച നമുക്ക സാഹെബര അവർകളാൽ ഗുണം വരുമെന്ന
വിശ്വസിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത എടവമാസം 16 നു എഴുതിയ കത്ത
എടവം 20നു മെയിമാസം 30 വന്നത. ബൊധിപ്പിച്ചത.

371 G&H

549 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകൾ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുംങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയത. മൈയ്യഴിയിൽനിന്ന ഒന്നു കൊറെ ആയിരം ചാക്ക അരി വടകരെയിൽ വന്ന
എത്തുകയും ചെയ്തു. ഈച്ചാക്കുംന്ന രണ്ടു ദിവസമായിട്ട 36 തൊണിയിൽ കുറ്റിയാടിക്ക
കയറ്റി അയച്ച അരിചാക്ക എണ്ണം 488. ശെഷം കൂലിക്കാർ വെല എടുക്കുംന്നതിന
തിമ്മാൻ കൊടുക്കെണമെല്ലൊ. കുറ്റിആടിയിൽ പൊകുംന്നതിനും അവിടുംന്ന ഇങ്ങൊട്ട
വരുന്നതിനും നാലുദിവസം പാർത്തെ വടകരെ വന്ന എത്തും. ആ നാലു നാളെക്കും
അവർക്ക തിമ്മാൻ കൊടുക്കെണമെല്ലൊ. ശെഷം കുറ്റിയാടിക്ക ഒരു തൊണി പൊയാൽ
ഒര ആൾക്ക അഞ്ചു പണം കൂലി ഉണ്ടന്നും പറയുംന്നു. അതിന ഒരു തൊണിയിൽ
നാലാൾ ഉള്ളതും മുന്ന ആൾ ഉള്ളതും ഉണ്ട. അതുകൊണ്ട ഞാങ്ങൾക്ക തിമ്മാനും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/225&oldid=200638" എന്ന താളിൽനിന്ന് ശേഖരിച്ചത്