താൾ:39A8599.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 31

നിന്ന നാരങ്ങൊളി നബ്യാരുടെ വഹകളിൽ നിന്ന പണ്ടാരത്തിലെക്ക വരുവാനുള്ള
മുതൽകൾ ഒക്കയും എടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം കൽപ്പിച്ച ഇരിക്കുബൊൾ
ഇത്ത്ര നാളായിട്ടും ഉറുപ്പിക സാഗല്യമ്മായിട്ട കൊടുത്ത അയക്കാതെയിരിപ്പാൻ സങ്ങതി
എന്തെന്ന ഇനിക്ക കൽപ്പന വന്നതുകൊണ്ടും ഈ ആളുകൾ നെർപൊലെ പണങ്ങൾ
കൊടുക്കയ്കകൊണ്ട ഞാൻ തന്നെ തലച്ചെരിക്കി വന്ന ഉള്ളപൊലെ സായ്പു
അവർകളുക്ക എന്റെ കായ‌്യംങ്ങൾ ഒക്കയും പറഞ്ഞതിന്റെശെഷം സായ്പു അവർകൾ
എനിക്ക കല്പിച്ചത നിന്റെ വാക്ക എടുക്കാതെയിരിക്കുന്നവരെ പണിയിൽനിന്ന നീക്കി
വെറെ ആളുകളെ ആക്കി പണ്ടാരപ്പണി എടുപ്പാൻ തക്കവണ്ണം കല്പന ആയതിന്റെ
ശെഷം ഞാൻ തന്നെ ചെന്ന നാരങ്ങൊളി നബ്യാരുടെ വഹ കുടിയാമ്മാര വരുത്തി കൂടി
ശൊധന ശൈയ്താറെ കുഞ്ഞിപ്പൊക്കറ കുടികൾ നിന്ന പിരിച്ച ഉറുപ്പിക 2000- ം ഇതിൽ
എന്റെ കയ്യിൽ ബൊധിപ്പിച്ച ഉറുപ്പിക — 1369 എ പക്കൽ ഒരു ഉറുപ്പികയും നിപ്പിക്കാതെ
പണ്ടാരത്തിൽ ബൊധിപ്പിച്ചു. ഈ വഹ ഉറുപ്പികക്കി കുഞ്ഞിപൊകർക്ക രെശീതകൾ
കൊടുത്തിരിക്കുന്നു. ശെഷം ഇവന്റെ പറ്റിൽ ഉള്ള ഉറുപ്പിക 649 ഉ. ഈ ഉറുപ്പക
ഇവന്റെ മെലെ പണ്ടാരി ശിപ്പായികളെ അയച്ചാറെ ശിപ്പായികളെ കാണിക്കാതെയും
എന്റെ അരിയത്ത വരാതെയും പെറമെ തലച്ചെരിക്കിപൊയി കച്ചെരി ദിവാൻജിയെയും
ചാത്തുക്കുട്ടി മൂപ്പനെയും ഈ രണ്ടാളുടെ മനസ്സ ഉണ്ടാക്കിക്കൊണ്ട വർത്തമാനം ഞാൻ
കെട്ട. അവന്റെ പക്കൽ നിപ്പുള്ള ഉറുപ്പികയിന്റെ കുടിയിൽ വിസ്തരിച്ച കണക്കും
സയ്പു അവർകൾക്ക അർജിയും എഴുതി ദിവാനുജിന്റെ കയ്യിൽ കൊടുത്താറെ സായ്പു
അവർകൾക്ക അർജിയും കെൾപ്പിക്കാതെ അവൻന്റെ പക്കൽ ഉള്ള ഉറുപ്പികയും
പറയാതെ കണ്ടു അവൻന്റെ പറ്റിൽ ഉള്ള ഉറുപ്പിയിൽ 400 ഉറുപ്പ്യ എന്റെ കയ്യിൽ
ബൊധിപ്പിച്ച ഇരിക്കുന്നു. എന്ന അവനെക്കൊണ്ട പറയിച്ച അവനെക്കൊണ്ട സത്ത്യവും
ചെയ്യിച്ച. ഇപ്പ്രകാരം തന്നെ കല്ലായി പ്രവൃത്തികാരകൊണ്ട 146 ഉറുപ്പികക്കി നെർ
ചെയ്യിപ്പിച്ചു. പണ്ടാരമൊളക എന്റെ കീഴെനിന്ന പ്രവൃത്തിക്കാരൻ കയ‌്യായിട്ട വെച്ചിരുന്ന
മൊളക കള്ളര വന്ന അങ്ങാടീ പീടിക മണ്ണ നീക്കി കട്ടുപൊയ മൊളകിന ഉറുപ്പ്യ 60 വഹ
3ന്നിൽ കുടിഉറുപ്പ്യ 600 എന്നെ കൊടുക്കുവാൻ തക്കവണ്ണം നെരില്ലാതെ കൊടുക്കണം
എന്നു പറഞ്ഞതുകൊണ്ട ഞാൻ ഈ വഹ ഉറുപ്പ്യ ഞാൻ വാങ്ങിട്ടും ഇല്ലാ.കണ്ണുകൊണ്ട
കണ്ടീട്ടും ഇല്ലാ. ഞാൻ ഇവരെകുട നെര തെളിയിക്കുവാൻ പൊകുന്നതും ഇല്ല എന്നു
പറഞ്ഞാറെ ദിവാൻജി എന്റെ മെലിൽ ശിപ്പായികളെ ആക്കി തലച്ചെരിക്ക അയച്ച
ബലംകൊണ്ട നെര തെളിയിച്ചു. രണ്ടാമത രണ്ടു തറെക്കി പൊയി സായ്പു അവർകൾക്ക
പറഞ്ഞതിന്റെ ശെഷം ഇക്കാര്യം വിസ്ഥരിക്കുവാൻ സമയം ഇല്ലായ്കകൊണ്ട എന്റെ
കാർയ‌്യം നല്ലവണ്ണം പറയാത്തതകൊണ്ടും എന്നെ പാറാവിൽ ആക്കി കൊഴിക്കൊ
ട്ടെക്ക പൊകയും ചെയ്തു. സായ്പു അവർകൾ എന്റെ കാര്യം വിസ്തരിച്ചിട്ടും ഇല്ലാ.
ഇതല്ലാതെ നെരപൊലെ ഉള്ള ഉറുപ്പ്യ അന്നെരത്തൊളം പിരിഞ്ഞ വന്നത എന്റെ
കയ്യിൽ ഉള്ള ഉറുപ്പ്യ 243 ഉ മെടിക്കാതെ ദിവാൻജി എന്റെ കയ്യിൽ നിന്ന പണ്ടാര
ഉറുപ്പികയിൽ തരാമെന്ന പറഞ്ഞ വാങ്ങിയ ഉറുപ്പ്യ 200 ചിൽവാനം മെടിച്ചിട്ട താൻ
വാങ്ങിയ ഉറുപ്പ്യ കൂടി എന്റെ പക്കൽ ആക്കിയ വഹ രണ്ടിൽ ഉർപ്പ്യ 453 ഉ ആക്കി
യതുകൊണ്ട ഞാൻ കൊടുക്കാമെന്ന സമ്മതിക്കയും ചെയ്തു. ആ വഹയിൽ 260 ഉറുപ്പ്യ
കൊടുത്തു. ശെഷം ഉള്ള ഉറുപ്പിക കൊടുക്കണം. എന്റെ മെലിൽ നെർപൊലെ ഉള്ള
ഉറുപ്പിക ഞാൻ കൊടുക്കണം എങ്കിൽ എനിക്ക ഒരു വകയും ഇല്ലാ. ദിവാനുജി എനിക്ക
തരുവാനുള്ള ഉറപ്പ്യ സായ്പ അവർകൾ തന്നെ പണ്ടാരത്തിൽ വാങ്ങികൊള്ളു
കയുംവെണും. ഇല്ലാതെ ഞാൻ ഒരുത്തര കയ്യിലും ഒരു പണവും വാങ്ങിട്ടും ഇല്ലാ. ന്യായം
ഇല്ലാതപ്രകാരം എന്റെ മെലിൽ ഇങ്ങനെ ഇല്ലാത്ത കുറ്റങ്ങൾ ആക്കി എന്റെ പണിക്കി
തന്റെ വഹ ആളുകളെ നിപ്പിച്ച ഇരിക്കുന്നു. ഞാൻ ഇരുന്ന പണിയിൽനിന്ന
കുമ്പിഞ്ഞിയിൽ വിശ്വസിച്ച നൈരായിട്ട നടന്ന മെൽപ്പട്ട നല്ലവണ്ണം ഇരിക്കെണമെന്ന
അല്ലാതെ മറ്റൊന്നു അല്ലാ. ഈ പണി വിശ്വസിച്ച പെരുത്ത ദൂരത്തിൽനിന്ന എന്റെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/91&oldid=200406" എന്ന താളിൽനിന്ന് ശേഖരിച്ചത്