താൾ:39A8599.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 തലശ്ശേരി രേഖകൾ

കൊടുക്കെണ്ടതിന്ന തങ്ങൾ അങ്ങാടിർക്കാരന്മാർക്ക ഉടനെക്കൽപ്പിക്കയും ചെയ‌്യും.
അയതിന്റെ വെല അരി കൊടുക്കുന്ന സമയത്തതന്നെ കൊടുക്കയും ചെയ‌്യും. തങ്ങളുടെ
സുഖസന്തൊഷം നല്ലവണ്ണം ഇരിക്കുമെന്ന നാം വളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത കർക്കിടകമാസം 28 നു ഇങ്കിരിസ്സ കൊല്ലം 1796 ആമത അഗസ്തുമാസം
9 നു തലച്ചെരിയിൽ നിന്ന എഴുതിത.

67 C& D

75 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സയ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സലാം.
നമ്മൊട പ്രിതി ഉണ്ടായിട്ട 28 നു കൽപ്പനയായി കൊടുത്തയച്ച കത്ത 29 നു നരഊര
എത്തി. വായിച്ച മനസ്സിലാകയും ചെയ്യു. ഉടനെതന്നെ മണത്തണയിൽ പർക്കുന്നവർക്ക
അരി ചില്ലാനം വിൽപ്പിക്കെണ്ടതിന്ന ചട്ടമാക്കി അയപ്പാൻ തക്കവണ്ണം ചന്തുവൊട
നിഷ്കരിഷിച്ച പറഞ്ഞയക്കയും ചെയ്തു. ഇനിയും കുടകുട അന്യഷിച്ച നടപ്പിച്ച
കൊള്ളുകയും ചെയ്യാം. നമ്മുടെ കാർയ‌്യങ്ങൾക്ക ഗുണം വരുത്തി വരുത്തി നടത്തി
രക്ഷിക്കണ്ടുന്ന തിന്ന ദയാകടാക്ഷം വർദ്ധിച്ചിരിക്കുകയും വെണം. എന്നാൽ കൊല്ലം 971
ആമത കർക്കടകമാസം 29 നു എഴുതിയത അഗൊസ്തുമാസം 10 നു വന്നത.

68 C& D

76 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർ സലാം.
നമ്മുടെ മെൽ പ്രിതി ഉണ്ടായി കൽപ്പിച്ചി കൊടുത്തയച്ച കത്ത ഇവിടെ എത്തി. വായിച്ച
വഴിപൊലെ മനസ്സിലായിട്ട മനസ്സിൽ വളര സന്തൊഷം ഉണ്ടായി വരികയും ചെയ‌്യുന്നു.
പഴച്ചിയിൽനിന്ന പൊയിപൊയ ദ്രിവ്യവും മറ്റുള്ള വഹകളും വരുത്തെണ്ടതിന്ന സായ്പു
അവർകൾ വഴിപൊലെ മനസ്സകൊടത്ത വിസ്തരിക്കുന്ന പ്രകാരവും അയത അറി
ഞ്ഞിട്ടുള്ളവരെ അങ്ങൊട്ടക്ക പറഞ്ഞയക്കണമെന്നും നമ്മുടെ കരിയസ്തൻ ചന്തുവിന
കുടി പറഞ്ഞ അയക്കണമെന്നും മുന്നെ എഴുതി അറിച്ചതിൽ മറ്റുള്ള വിവരത്തിന്ന
മറുവടി രണ്ടമുന്ന ദിവസം കഴിഞ്ഞിട്ട എഴുതി അയക്കാമെന്നു അവസ്ഥകളു അല്ലൊ
കൽപ്പന ആയി വന്ന കത്തിൽ അകുന്നു. പഴച്ചിയിൽ നിന്ന പൊ(യ) മൊതലുകൾ
അറിഞ്ഞിരിക്കുന്ന കഴിതെരി എമ്മൻ എന്നവനെ ആള അയച്ചി വരുത്തി തലച്ചെരിക്ക
പറഞ്ഞയച്ചിട്ടുംമുണ്ട. കാർയ്യങ്ങൾക്ക കലതാമസം വരാതെ രുപമാക്കി തരിക്കെണ്ടതിനും
നമ്മുടെ കാർയ്യങ്ങൾ ഒക്കയും ഗുണമാക്കി നടത്തി രക്ഷിക്കെണ്ടതിനും നാം പ്രത്യെകം
സായ്പു അവർകളതന്നെ വിശ്വസിച്ചിരിക്കുന്നു. എല്ലാ കാർയ്യത്തിന്നു ദയകടാക്ഷം
ഉണ്ടായി രക്ഷിച്ചു കൊള്ളുകയും വെണം. ഗഡുപ്പണത്തിന്റെ കാർയ്യത്തിനും
കണക്കുകൾ രുപമാക്കെണ്ടതിന്നും ചന്തുകുടി ഇവിടെ നിക്കെണ്ടി വരികകൊണ്ടത്ത്രെ
ഇപ്പൊൾ ചന്തുവിന പറഞ്ഞയക്കാഞ്ഞതാകുന്നു. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 29 നു എഴുതിയ കത്ത കർക്കിടകമാസം 30 നു അഗസ്തുമാസം 11 നു
എത്തി വന്നത.

69 C& D

77 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പ അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ദിവാൻ കച്ചെരിയിൽ ഗുമ്മസ്ഥ കയിത്താൻ കുവെലി എഴുതിയ
അർജ്ജി. കുറുങ്ങൊട്ടു കല്ലായിൽ നികിതി പിരിപ്പിക്കുവാൻ വെണ്ടുന്ന കണക്ക വിവരം
കല്ലായിൽനിന്ന സംവത്സരം ഒന്നിന്ന കുബഞ്ഞിയക്കനെക്ക വരെണ്ടുന്ന നികിതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/94&oldid=200412" എന്ന താളിൽനിന്ന് ശേഖരിച്ചത്