താൾ:39A8599.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 159

കല്പനക്കത്ത. എന്നാൽ താൻ അന്ന്യായമായിട്ട ഇവിടെക്ക എഴുതി അയച്ച കൊലപാദം
വിസ്തരിക്കെണ്ടതിന്ന ഈ എടവമാസം 13നുക്ക മൊന്തൊൽ കച്ചെരിക്ക എത്തുവാൻ നാം
താല്പരിയമായിരിക്കുംന്നു. ആയതുകൊണ്ട കൊലപാദം ചെയ്തവരെ ശിക്ഷകൊടു
പ്പാനായിക്കൊണ്ട വെടിവെച്ച മാപ്പിളയിനെ കണ്ട അറിയുന്നവരെ ഒക്കയും മെൽ
എഴുതിയിരിക്കുംന്ന തിയ്യ്യതിക്ക മൊന്തൊൽ കച്ചെരിക്ക വരുത്തുകയും വെണം. എന്നാൽ
കൊല്ലം 972 ആമത എടവമാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 21 നു
തലശ്ശെരിനിന്ന എഴുതിയ കത്ത.

355 G&H

533 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പ അവർകൾ
സന്നിധാനത്തിങ്കലക്ക കൈയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ
കാനംങ്കൊവി രാമയ്യ്യൻ ഇവിടെനിന്ന ഇരിവെരിക്ക പൊയതിന്റെശെഷം ഞാൻ
ഇന്നെവരക്ക ദിവസം 4ന്ന പിരിച്ച നികുതി ഉറുപ്പിക760-ം തെയ്യാറായിരിക്കുംന്നു. ശെഷം
കുടിയാൻമ്മാരെ വരുത്തി പണം പിരിപ്പാൻ രാവപകലായിട്ട പ്രയത്നം ചെയ്യുംന്നതും
ഉണ്ട. ശെഷം എല്ലാക്കാരിയത്തിന്നും ഞാൻ കല്പനപ്രകാരം അനുസരിച്ചു നടക്കുംന്നവൻ
ആയതുകൊണ്ട എന്നൊട വളര കടാക്ഷം ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത യെടവമാസം 10 നു എഴുതിയ അർജി. എടവം 11 നു മെമാസം 21 നു വന്നത.

356 G&H

534 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ വടക്കരെ ദൊറൊക അയ്യ്യാരകത്ത സുപ്പിക്ക
എഴുതിയ കല്പന. എന്നാൽ യാദപ്പട്ടപ്പൊക്കര എഴുതിയ അർജിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. ആയതിൽ ഉള്ളെ വർത്തമാനത്തിന്റെ പരമാർത്ഥം
അന്ന്യെഷിക്കയും നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
എടവമാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 21 നു തലശ്ശെരിനിന്നും
എഴുതിയത.

357 G&H

രണ്ടാമത. രാജശ്രീ കുമിശനർ സാഹെബമാര അവർകൾക്ക യാധപ്പാട്ട പൊക്കര എഴു
തിയ അർജിന്റെ പെർപ്പ എന്നാൽ തൊടിക്കളം പിടിപ്പാൻ ഞാൻ മറ്റുള്ള ആയുധ
ക്കാരൊട ഒന്നിച്ച കൊട്ടത്തനിന്ന പൊരുമ്പൊൾ കടുത്തനാട്ടിൽ എടശ്ശെരി
നികുതിപിരിക്കുംന്ന അന്തപട്ടര മഗണ്ണാ കത്ത ഉക്കപ്പൻ നായരെ ചെല്ലപ്പുറത്ത എന്റെ
വീട്ടിലെക്ക അയച്ചു. അതിന്റെ മീത്തൽ ഉള്ളത ഒക്കയും പൊളിച്ച ആ ചരക്കുകള
കൊണ്ടുപൊകയും ചെയ്തു. പെണ്ണുംപിള്ളകളെ വീട്ടിൽനിന്ന ഒഴിപ്പിക്കുകയും ചെയ്തു.
ആയതുകൊണ്ട കുമിശനർ സായ്പുമാര അവർകളുടെ ദെയ ഉണ്ടായിട്ട എന്റെ
പെണ്ണുംപിള്ളകളെ ഇനിയും വീട്ടിൽ ഇരുത്തിരെക്ഷിപ്പാനും എന്റെ സങ്കടം തീർത്ത
കൊടുപ്പാനും കല്പിക്കുമെന്ന ഞാൻ പ്രാർത്ഥിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972
ആമത എടവമാസം പത്താംന്തിയ്യ്യതി എഴുതിയത. എടവം 11 നു വന്നത. ഉടനെ
വടകരെക്ക അയക്കയും ചെയ്തു.

358 G&H

535 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പ അവർകൾ സല്ലാം. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/219&oldid=200625" എന്ന താളിൽനിന്ന് ശേഖരിച്ചത്