താൾ:39A8599.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 141

എന്നതിന്റെശെഷം ദൊറൊകൻ നമ്പുരിനെ വിളിച്ചപരമാർത്ഥം പറയിക്കുകയും ചെയ്തു.
കൊടുക്കെണ്ടത വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത മെടമാസം
1 നു എഴുതിയത.

307 G & H

കണ്ണൂര ദൊറൊകക്ക മലയാം എഴുത്ത വായിപ്പാൻ ആരും ഇല്ലായ്കകൊണ്ട ഇന്ന ഒരു
കണിയാനെ മാസപ്പടിക്ക എടുക്കയും ചെയ്തു. 6 ഉറുപ്പ്യ അവന പറകയും ചെയ്തിരിക്കുന്നു.
അവന്റെ പെര പെരുംങ്കണിയാൻ. ശെഷം മലയായ്മിക്കാരെക്കൊണ്ട സത്യം ചെയ്യിപ്പാൻ
ശാത്രക്കാര ഇല്ലായ്കൊണ്ട നല്ലെ മനസ്സമുട്ടായിരിക്കുംന്നു. യിപ്രകാരം സായ്പ അവർകളെ
കെൾപ്പിക്കയും വെണം. മെടമാസം 3 നു എപ്രെൽ മാസം 12 നു വന്നത.

308 G&H

488 ആമതരാജശ്രീവടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പി അവർകൾ തകശിൽദാർ ഗൊപാലയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ താൻ ഇങ്ങൊട്ട എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ളെ അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. താൻ പറയുന്നെ വിരൊധംകൊണ്ട മാറ്റിക്കെണ്ടതിന
പ്രയത്നം ചെയ്കയും വെണം. ശെഷം ചന്തുവിന്റെ ആളുകൾ കുടിയാൻമ്മാരെ
അവരവരുടെ വിടുകളിൽനിന്ന ബെലത്തൊടകൂടെ ഒഴിപ്പിക്കുമെങ്കിലും മറ്റു
വല്ലെവിധത്തിൽ വിരൊധിക്കുമെങ്കിലും ചെയ്യുന്നവരെ പിടിച്ചയിവിടെക്ക അയക്കുകയും
വെണം. രണ്ടു തറയിൽ ഉള്ളെ കുടിയാൻമ്മാര നമുക്ക സങ്കടമായിട്ട ഒരു വർത്തമാനം
ബൊധിപ്പിച്ചിട്ടും ഇല്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത മെടമാസം 3 നു ഇങ്കിരെ
ശകൊല്ലം 1797 ആമത എപ്രെൽ മാസം 12 നു തലശ്ശെരിനിന്നും എഴുതിയത.

309 G&H

489 ആമത രാജശ്രീവടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ രണ്ടുതറെ തഹശിൽദാര ഗൊപാലയ്യ്യന എഴുതി അനുപ്പിന
കാരിയം. എന്നാൽ പഴശ്ശിയിൽ കലഹം ചെയ്യുന്നെ രാജാവിനെ അമർച്ച വരുത്തെ
ണ്ടുംന്നതിന്ന നടത്തിക്കുംന്നെ വഴിയൊടകൂടെ സഹായിക്കെണ്ടതിന്ന ഇതിൽ എഴുതിയ
രണ്ടു തറ നായിൻമ്മാരുടെ മുഖ്യസ്തതൻമ്മാര അവരവരുടെ ആയുധക്കാരൊടകൂടെ
മെടമാസം 6 നുക്ക ശെഖരിച്ച യിരിപ്പാനെന്ന കല്പിക്കയും വെണം. കല്പിക്കുവാൻ
ഉള്ളെ മുഖ്യസ്തൻമ്മാരുടെ പെര ആയില്ല്യത്തനമ്പ്യാര കണ്ടൊത്ത അനന്തൻ പലയാട്ടെ
കൊരെൻ കണ്ണിയൊട്ട അമ്പുകാരിയാപ്പാറത്ത ചന്തു കൊക്കുതെ അനന്തൻ ആലംതൊട്ട
അമ്പു മെൽ എഴുതിയ രണ്ടു തന്റെ മുഖ്യസ്തതൻമ്മാര അവരവരുടെ ആയുധക്കാരൊട
കൂടെ മെടമാസം 6 നുക്ക ശെഖരിച്ചിരിക്കയുംവെണം. ശെഷം മറ്റുള്ളെ നായൻമ്മാർക്ക
ചിലവുകൊടുക്കുംന്നെപ്രകാരം ഇവർക്ക കൊടുക്കാറായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മെടമാസം 5 നു ഇങ്കിരെശകൊല്ലം 1797 ആമത എപ്രെൽ മാസം 14
നു വടകരെനിന്നും എഴുതിയത.

310 G&H

490 ആമത വൈയൊർമ്മിലെക്കാരിയത്തിന്ന വന്നിരിക്കുന്നെ രാജശ്രീ കവാടൻ
സാഹെബര അവർകൾക്ക കുത്താട്ടിൽ നായരസല്ലാം. എഴുതി അയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. മയ്യഴിക്ക ചെന്ന കുബഞ്ഞി എജമാനൻമ്മാ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/201&oldid=200602" എന്ന താളിൽനിന്ന് ശേഖരിച്ചത്