താൾ:39A8599.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 201

ആയത നിണക്ക വഴിപൊലെ ബൊധിച്ച താമസിയാതെ ഇങ്ങൊട്ട വരത്തക്കവണ്ണം
നിശ്ചയിച്ച എഴുതി അയച്ചാൽ ചിലവിനും കൊടുത്ത അതിന തക്കത്തെ ആളെ
അയക്കയും ആം. ശെഷം ഒക്കയും നിണക്കിവിടെ വന്നാൽ ബൊധിപ്പിക്കയും ചെയ്യാം.
എന്നാൽ 967 ആമാണ്ട ചിങ്ങമാസം 27 നു എഴുതിയ തരക. ഇതിന 1792 ആമത
സപെടെമ്പർ മാസം 8 നു ആകുന്നു. ഇതും താഴെ എഴുതുംന്ന ഓലയും കൂടി
വിരവർമ്മരാജാവ അവർകൾ കണ്ണുര കക്കാട്ട കുന്നുംമ്മിൽ പീലി സായ്പി അവർകളെ
കാമാൻ വന്നിരുന്നപ്പൊൾ കൈയ്യ്യിൽ കൊടുത്ത ഓല ആകുന്നു.

451 H

627 ആമത ബെഹുമാനപ്പെട്ട ബെമ്പായി ഗെവുർണ്ണർ ജൊനത്താൻ ഡെങ്കിനി സായ്പി
അവർകൾക്ക കൊലത്തിരി രാജാവ അവർകൾ സല്ലാം. നമ്മുടെ അനന്തരവൻ
കഴിഞ്ഞിരിക്കുംന്ന അവസ്ഥ അവിടെ ഗ്രെഹിച്ചിരിക്കുന്നു അല്ലൊ. അതുകൊണ്ട
ബെഹുമാനപ്പെട്ട കുബഞ്ഞിന്ന മുൻമ്പെ നടത്തിച്ച വന്നെപ്രകാരം ഇനി നമ്മുടെ
അനന്തരവൻ ചെറുക്കലെ ഉണ്ണാമ്മനെക്കൊണ്ട നടത്തിച്ചുകൊള്ളെണമെന്ന സായ്പി
അവർകളൊടനാം അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 972 ആമാണ്ട കർക്കിടകമാസം
28 നു എഴുതിയ ഓലയിൽ പെർപ്പ ഓല കർക്കിടകം 31 നു അഗൊസ്തു 12 നു വന്നത. ഓല
2. ഈ ദിവസം മെൽ ഓല പെർപ്പാക്കിക്കൊടുത്തു.

452 H

628ആമതരാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. തലച്ചെരിന്ന സായ്പി അവർകളെ കല്പനയും വാങ്ങി കുറ്റിപ്പുറത്തവന്ന പാർത്ത
പാറവത്യക്കാരൻമ്മാര എല്ലാവർക്കും എഴുതി അയച്ച വരുത്തി അതെത ഹൊബളി
യിൽ ഉള്ള കുടിയാൻമ്മാര ഒക്കയും മുന്നാം ഗെഡുവിന്റെ ഉറുപ്പ്യ ചിങ്ങമാസത്തെ
ഗെഡുവിന തടവുതിർത്ത വെച്ചൊള്ളുവാൻന്തക്കവണ്ണം താക്കിതി ആക്കിക്കൊ
ള്ളണമെന്ന പാറവത്യക്കാരൻമ്മാർക്ക കല്പനകൊടുക്കയും ചെയ്തു. മെൽല്പട്ട
എഴുപത്തമുന്നാമത്തിൽ നടക്കെണ്ടുംന്നതിന പുതിയതായിട്ട ഒരു പൈയിമെഷി
നൊക്കുവാൻന്തക്കവണ്ണം കല്പിക്കും. അപ്പൊൾ 72 ആമതിലെ മുന്നാംഗെഡുവിന്റെ
ഉറുപ്പ്യക തടവുതിർത്ത തരെണമെന്നല്ലൊ കുടിയാൻമ്മാര എല്ലാവരൊടും
സാഹെബരഅവർകൾ കല്പിച്ചത ആകുന്നു. അത പ്രമാണിച്ച തന്നെ കുടിയാൻമ്മാര
എല്ലാവരും നികുതി തീർത്ത തരുവാൻ താമസിച്ചൊണ്ടിരിക്കുംന്നു. ചിങ്ങമാസ
ത്തിൽതന്നെ പൈയമെഷി ചെയ്യെണ്ടുംന്നതിന സാഹെബര അവർകൾ കല്പിക്കയും
വെണമെല്ലൊ. അത അല്ലാഞ്ഞാൽ ഗെഡുവിന മൊതലെടുത്ത പിരിഞ്ഞ വരുവാൻ
താമസിക്കയും ചെയ്യുമെല്ലൊ. ആയതുകൊണ്ട സാഹെബര അവർകൾ കണ്ണൂരിന്നും
ചെറക്കൽനിന്നും തലച്ചെരിവന്ന ഉടനെ ഇവിടെ വന്ന ഈ രാജ്യത്തെ കാരിയം ഒക്കയും
നല്ലവണ്ണം ആക്കിതരുവാൻ നാം അപെക്ഷിക്കുംന്നു. എല്ലാക്കാരിയത്തിന്നും സാഹെബര
അവർകളെ കടാക്ഷം നമ്മൊട വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത കർക്കിടകമാസം 29 നു എഴുതിയത. കർക്കിടകം 31 നു അഗൊസ്തു 12 നു
വന്നത. അഗൊസ്തുമാസം 14 നു ചിങ്ങമാസം 2 നു പെർപ്പാക്കി ക്കൊടുത്തത.

453 H

629 ആമത വടക്കെ ദിക്കിൽ മെലധികാരി സുപ്രർഡെണ്ടൻ പീലി സായ്പി അവർകളെ
സന്നിധാനത്തിങ്കലക്ക ചെറക്കൽ കെരളവർമ്മരാജാവ അവർകൾ സല്ലാം. നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/261&oldid=200763" എന്ന താളിൽനിന്ന് ശേഖരിച്ചത്