താൾ:39A8599.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 തലശ്ശേരി രേഖകൾ

ഒരു മാപ്പിള ഒരു ശുദ്രത്തി പെണ്ണുംങ്ങളെ അപരാധം ചെയ്തുവെന്ന എടച്ചെരി തൊട്ട
ത്തിൽ നമ്പിയാര നമുക്ക എഴുതി അയക്കകൊണ്ട അവനെ വരുത്തി എകദെശം
നെരുവഴിയും വിസ്തരിച്ച ബെഹുമാനപ്പെട്ട കുബനിയിൽ ബൊധിപ്പിച്ച ഇതിന്റെ
ശിക്ഷാരെക്ഷ ഉണ്ടാക്കെണമെന്ന ഭാവിച്ച മാപ്പളെനെകൂട്ടി അയക്കെണമെന്ന നാം
നമ്പിയാർക്ക എഴുതി അയച്ചപ്പൊൾ അതിന ചെല മാപ്പളമാര ബെലം ഉണ്ട എന്നും
അവൻ നെരുവഴിക്ക വരുന്നവൻ അല്ലെ എന്നും നമ്പ്യാര രണ്ടാമതും നമുക്ക എഴുതി
അയക്കയും ചെയ്തു. ഇപ്പൊൾ വടകരെ ദൊറൊകൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു.
ഈ വക വിസ്താരങ്ങളും ശിക്ഷാരെക്ഷകളും നടത്തെണ്ടുംന്നത താൻ ആകുന്നു എന്നും
മാപ്പിളെനെയും പ്രതികാരനെയും കൂട്ടി അയക്കെണമെന്ന നമുക്ക എഴുതി വന്നതിന്റെ
പെർപ്പ കൂടി സായ്പി അവർകൾക്ക ബൊധിപ്പിപ്പാൻ കൊടുത്തയച്ചിരിക്കുംന്നു. മുമ്പിൽ
ഇപ്രകാരം ഉള്ള അപരാധങ്ങൾ ഉണ്ടായാൽ മരിയാതി ആയി നടക്കുംന്നെ കാലംങ്ങളിൽ
ഉടനെ അവിടെ അവിടെതന്നെ അല്ലൊ ശിക്ഷ കഴിച്ച പൊരുംന്നതാകുന്നു. ഡിപ്പു
സുൽത്താൻ അവർകളെ ബെലത്താലെ അനെകം അതിർക്ക്രമംങ്ങൾ രാജ്യത്ത
നടന്നതുകൊണ്ട ബെഹുമാനപ്പെട്ട കുബഞ്ഞി കടാക്ഷത്താൽ രാജ്യത്ത മരിയാതി
പൊലെ പാർപ്പാൻ സങ്ങതി വരികയും ചെയ്തു. ഇപ്പൊൾ ഉണ്ടായ അപരാധത്തിന്റെ
അവസ്ഥക്ക ഉടനെ ശിക്ഷ കഴിയെണ്ടതിന്ന നമുക്കും എല്ലാ രാജ്യത്തെക്കും രെക്ഷ
ആയിട്ട ബെഹുമാനപ്പെട്ട കുബനി
വിശെഷിച്ചും നാം പ്രത്യെകമായിട്ട കുബനി ആശ്രയിച്ചിരിക്കകൊണ്ട ഗ്രെഹിപ്പിച്ചിരിക്കുംന്നു. ഇനിയും അനെകംപ്രകാരം മാപ്പളമാരെ
മുഷ്ക്ക കാമാനും ഉണ്ട. ആയത ഒക്കയും കൂടക്കൂടെ കുബനിയെ ബൊധിപ്പിക്കയും
ചെയ്യാം. ഇപ്രകാരംഉള്ള അപരാധം ചെയ്തവനെ വരുത്തി വിസ്തരിച്ച ശിക്ഷ കഴിപ്പാനും
രെക്ഷിപ്പാനും മരിയാതിപൊലെ വക്ഷെ സായ്പി അവർകളെ സമീപത്തൊ അല്ലാതെ
ചെറിയ സ്ഥലംങ്ങളിൽ വിസ്തരിക്കെണ്ടുംന്നതും അല്ലയെല്ലൊ. ഇനി ഒക്കയും സായ്പു
മരിയാതി ആയിട്ട നടത്തുംപ്രകാരം ഒക്കയും നാം പാത്രമായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മീനമാസം 25 നു എഴുതിയത. മീനമാസം 27 നു വന്നത. മീനമാസം
28 നു എപ്രയിൽ മാസം 7 നു പെർപ്പാക്കിയത.

295 G & H

രണ്ടാമത. വടകരെ ദൊറൊഖാൻ കുറ്റിപ്പുറത്ത തിരുമനസ്സ അറിയിപ്പാൻ എഴുതി
വന്നതിന്റെ പെർപ്പ നമുക്ക എത്രെയും വിശ്വാസമായിരിക്കുന്നെ കറ്റൊടി ചുണ്ടൻ
നമ്പിയാര കണ്ട വടകരെ അദാലത്ത കച്ചെരിയിൽ ദൊറൊഖാൻ എഴുത്ത കണ്ടു.
കാരിയം എന്നാൽ എഴുംന്നെള്ളിയെടത്ത തിരുമനസ്സിൽ ഉണർത്തിക്കെണ്ടും അവസ്ഥ.
എന്നാൽ ഇപ്പൊൾ എടച്ചെരികൊമ്പിചൊർക്ക്രെന ഒരു അപരാധത്തിന്റെ കാരിയ
ത്തിന്നുവെണ്ടി എടശ്ശെരിയിലെ നമ്പിയാര അവനെ അവിടെ തടുത്ത പാർപ്പിച്ചിരിക്കുംന്നു
എന്നും എഴുംന്നെള്ളിയെടത്തെ വാലിയക്കാര രണ്ട വാലിയക്കാരും കൂടി അവനെ
തടുത്ത പാർപ്പിച്ചിട്ട ഉണ്ട എന്നും കെട്ടു. അതുകൊണ്ട വെട്ടും പിണക്കും അടിയും തല്ലും
കളവും പൊലയാട്ടും കൊള്ളക്കൊടുക്കയും ഉണ്ടായാൽ വിസ്തരിപ്പാൻന്തക്കവണ്ണം
അല്ലൊ എന്നെയിവിടെ ഒരു കച്ചെരിയും ആക്കി കുബഞ്ഞിയിവിടെ കല്പിച്ചിരിക്കുംന്നു.
അത തിരുമനസ്സിൽ ഉണ്ടല്ലൊ. അതുകൊണ്ട കൊമ്പി ചൊർക്ക്രെനെയും അവന്റെ
പ്രതിക്കാര നായൻമ്മാരെയുംകൂട്ടി വടകരെ കച്ചെരിയിൽ അയച്ചാൽ അതിന്റെ
നെരുംഞ്ഞായവുംമ്പൊലെ നല്ല പ്രകാരത്തിൽ വിസ്ഥരിച്ച എഴുംന്നെള്ളിയെടത്ത
തിരുമനസ്സിൽ ആക്കുകയും ചെയ്യാം. പെണ്ണുംപിള്ളയെന്നുവെച്ചാൽ എല്ലാവർക്കും ഒക്കും.
അപ്രകാരം തന്നെ നല്ല പ്രകാരത്തിൽ വിസ്തരിക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972
ആമത മിനമാസം 23 നു എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/196&oldid=200594" എന്ന താളിൽനിന്ന് ശേഖരിച്ചത്