താൾ:39A8599.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 തലശ്ശേരി രേഖകൾ

തമ്പാനെ വരുത്തി ഈ വണ്ണം ചെയ്താൽ നന്നാകയില്ലന്ന തമ്പാനൊട നല്ലവണ്ണം പറഞ്ഞ
ആ പാത്രങ്ങൾ ഒക്കയും എധാപ്രകാരം 22 തന്നെ പള്ളി അറയിൽ വെപ്പിക്കയും ചെയ്തു
എന്നകെട്ടു. ഇന്ന രുദ്ദ്രിഗതുപ്പായി വന്ന തമ്പാനവർകളെ കണ്ട ഗുണദൊഷം പറഞ്ഞ.
ആയതിന്റെശെഷം വളർപട്ടത്ത കൊട്ടയിൽ പൊയി കൊലത്തിരിരാജാവ അവർകളെ
കണ്ട ആതിയെ തമ്പാൻ അവർകൾ ഉള്ളെടത്ത വന്ന അയപ്പിച്ചുകൊണ്ട വളപട്ടത്ത
അങ്ങാടിയിൽ പാർക്കുംന്ന പിടികക്ക പൊകയും ചെയ്തു. പറപ്പനാട്ട രാജാവ അവർകൾ
പറഞ്ഞ വാക്ക നാളെ ഒമ്പതു മണിക്ക കട്ടാർമ്പള്ളിയിൽ ഒരു സായ്പുടെ ഗ്രെഹത്തിൽ
രാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകൾ അവിടെ വരും. രാജാവ അവർകളും
അവിടെ പൊയി കാണുകയും ചെയ്യ്യും. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം
30 നു എഴുതിയ അർജി 30 നു അഗൊസ്തു 11നു വന്നത. 12നു 9 മണിക്ക പെർപ്പാക്കി
ക്കൊടുത്തിരിക്കുംന്നു.

448 H

624 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം.
എഴുംന്നെള്ളിയെടത്തെ തിരുനാൾ പിണ്ണം കഴിക്കെണ്ടതിന്ന ബെഹുമാനപ്പെട്ട
കുബഞ്ഞിയിൽനിന്നും ബെണ്ടുംപ്രകാരം കല്പനകൊടുത്ത നമുക്ക എറിയ
ബഹുമാനമായിട്ട വിശെഷിച്ച തൊക്കും മരുംന്നും വെടിവെപ്പാൻ ആളെയും അയച്ച
കിഴുമരിയാതപൊലെ കഴിക്കകൊണ്ട നമുക്കു വളരെ സന്തൊഷം ഉണ്ട. ഇനി സായ്പി
അവർകളെ വന്ന കാണെണ്ടതിന്ന അപെക്ഷയായിരിക്കുംന്നു. അതുകൊണ്ട നാളെ
ഒമ്പത മണിക്ക കക്കാട്ട വന്ന സായ്പി അവർകളെ കാണെണ്ടതിന്ന കല്പന
കൊടുത്തയക്കെണമെന്ന നാം അപെക്ഷിക്കുംന്നു. എന്നാൽ 972 ആമാണ്ട
കർക്കിടകമാസം 30 നു എഴുതിയത. ശ്രീ. ഇത രാജാവ അവർകളെ ഒപ്പ ആകുന്നത. 30
നു വന്ന. ഉടനെ പെർപ്പാക്കിക്കൊടുത്തു. മറുപടിയും എഴുതിയിരിക്കുന്നു.

449 H

625 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. നാളെ ഒമ്പതമണിക്ക തങ്ങൾ അപെക്ഷിച്ചപ്രകാരം കക്കാട്ടിൽ
കാണെണ്ടതിന്ന നമുക്ക വളരെ സന്തൊഷമാകയും ചെയ്യ്യും. ശെഷം തങ്ങൾ എറിയൊരു
നാൾ സൌഖ്യത്തൊടുംകുട ഇരിക്കും എന്ന നമുക്ക വളരെ ആഗ്രഹിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 30 നു ഇങ്കിരെശകൊല്ലം 1797 ആമത
അഗൊസ്തുമാസം 11 നു കണ്ണുരിൽനിന്നും എഴുതിയത.

450 H

626 ആമത അരുളിചെയ്കയാൽ എഴുതിയ തരക. കുഞ്ഞി ഉണ്ണമ്മ കണ്ടു. കാരിയ
മെന്നാൽ ഈശ്വരാനുഗ്രഹംകൊണ്ട നാം ഇവിടെ വെണ്ടുംവണ്ണം ഇരിപ്പാൻ സങ്ങതി
വന്നിരിക്കുംമ്പൊൾ നിയ്യും ശെഷം കുഞ്ഞങ്ങളും അവിടെ ഇരുന്ന മനസ്സ മുട്ടും
ന്നതുകൊണ്ട നമുക്ക വളരെ സങ്കടം ഉണ്ട. അതുകൊണ്ട നമ്മുടെ ഗുണത്തിനും
ദൊഷത്തിനും നി ഉടയതായി വരിക അല്ലാതെ മറ്റൊരുപ്രകാരം ആയി വരികയും ഇല്ലാ.

22. യഥാപ്രകാരം എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/260&oldid=200761" എന്ന താളിൽനിന്ന് ശേഖരിച്ചത്