താൾ:39A8599.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 തലശ്ശേരി രേഖകൾ

ഉണ്ടല്ലൊ. വിശെഷിച്ച സന്നിധാനത്തിങ്കലക്കും ഒന്ന എഴുതി തങ്ങൾ പാർക്കുന്നെട
ത്തക്ക കണക്കുംകൊണ്ട വരുവാൻ തക്കവണ്ണം ഞാൻ കണക്ക കൊടുത്തയച്ച ആളൊടു
തന്നെ പറഞ്ഞയച്ചിട്ടും ഉണ്ട. ഇക്കൽപ്പനക്കത്ത ഞാൻ കണ്ട ഉടനെ മുട്ടുങ്കൽ
പാറവത്യക്കാരന കൊടുത്തയച്ചിട്ടും ഉണ്ട. അക്കത്തെ കണ്ടവുടനെ മുട്ടുങ്കൽ
പാറവത്യക്കാരൻ കൊടുത്തയക്കണ്ട കണക്ക കൊടുത്തയക്കയും ചെയ്യുമെല്ലൊ.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7നു എഴുത്ത 8 നു പിപ്രവരി 16 നു വന്നത.
ഉടനെ ബൈാധിപ്പിച്ചത.

214 F & G

401 ആമത എന്റെ സായ്പിന്റെ പ്രഭു സായ്പു കണ്ട മൂസ്സ എഴുത്ത എന്നാൽ
സായ്പുന കെൾപ്പിക്കെണ്ടും വർത്തമാനം. തൊട്ടത്തിൽ നമ്പ്യാരെ ഉറുപ്പ്യയിന്റെ
കാർയ്യംകൊണ്ട പിന്നയും പിന്നയും എഴുതുന്നല്ലൊ. ഞാൻ രണ്ടു ഒലയിൽ 3,000 ഉറുപ്പ്യ
എഴുതീട്ടും ഉണ്ട. തമ്പുരാൻ അതിൽ എഴുതിയപൊലെ തമ്പുരാൻ ചെയിതാൽ 3,000
ഉറുപ്പ്യ തമ്പുരാന്റെ പെർക്ക ഞാൻ സായ്പിന 36,000 ഉറുപ്പ്യ കൊടുത്ത വഹയിൽ
കണക്ക വെച്ചു കൊടുക്കണം. അത ഒക്ക വകതിരിച്ച തമ്പുരാന എഴുതിയ ഒലയിൽ
ഉണ്ട. അതുകൊണ്ട അതുപൊലെ തമ്പുരാൻ ചെയ്താൽ ആ ഉറുപ്പിക ഞാൻ കൊടുക്കണം.
അത ഒരു ഒല എഴുതീട്ട മൂന്നമാസം ആയി. ഒന്ന ഇപ്പൊളും എഴുതി. ഇതിന ഒന്നിനും
എഴുതിയപൊലെ നടന്നില്ല. അതുകൊണ്ട ഇപ്പൊൾ തമ്പുരാന്റെ എഴുത്തിൽ 12,000
ത്തിൽ ചില്ലാനം കണ്ടു. അതുകൊണ്ട എനി എന്നെക്കൊണ്ട കഴികയില്ല. സായ്പിന
ബൊധിച്ച പൊലെ കാർയ്യം കുംഭമാസം 9 നു പിപ്രവരി മാസം 17 നു വന്നത.

215 F & G

402 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലിസാഹെബ അവർകൾക്ക
ദിവാൻ കച്ചെരിയിൽ മുസ്സദ്ദി ബാളപ്പരായൻ എഴുതിയ അർജി. എന്നാൽ ഒരു മാപ്പിളെ
നികിതി കൊടുക്കെണ്ടതിന്ന കാവലിൽ നിപ്പിച്ചിരിക്കുമ്പൊൾ ആ മാപ്പിള തന്റെ ഒപ്പിറം
രണ്ട ശിപ്പായിന കൊടുത്തു എങ്കിൽ പണം വീട്ടിന്ന കൊണ്ടുവരാമെന്ന പറകയും
ചെയ്തു. ആയതകൊണ്ട രണ്ട ഗാഡിതി ശിപ്പായിന ആക്കി അയക്കയും ചെയ്തു.
പൊകുന്നെടത്ത ഈ രണ്ട ഗാഡിതി ശിപ്പായി തമ്മിൽ കലമ്പി. കൂടഉള്ള ശിപ്പായിനെ
വെടി വെക്കുകയും ചെയ്തു. എന്നാറെ ആ വെടി തെറ്റിപ്പൊയി എന്നും നായകൻ
എന്നൊടു പറഞ്ഞു. ആ രണ്ട ശിപ്പായിനെയും അവിടെ തന്നെ നായകൻ അയച്ചി
രിക്കുന്നു. അതിന്റെ അവസ്ഥ ആ ശിപ്പായി പറയുമ്പൊൾ മനസ്സിൽ ആകയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 9 നു എഴുതിയത. പിപ്രവരി 17 നുയു 9നുയു
വന്നത. ഈ ദിവസം പെർപ്പാക്കി 18 നു അയച്ചത.

216 F & G

403 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. എന്നാൽ കുംഭമാസം
12നു 8,000 ഉറുപ്പ്യ വഹകൂട്ടി ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടതുകൊണ്ട പണം
പിരിക്കുന്നവർക്ക ഒക്കയും നാം എഴുതി അയച്ചിരിക്കുന്നു. അപ്രകാരംതന്നെ രാജാവർ
കൾ പാറവത്യക്കാരന്മാര ഒക്കക്കും എഴുതി അയക്കയും ചെയ്തു. ആയതകൊണ്ട 12 നു
എങ്കിലും അതിലകത്ത എങ്കിലും 2,000 ഉറുപ്പിക ഇവിടെക്ക അയപ്പാൻ തന്റെ മെൽ
വിശ്വസിച്ചിരിക്കുന്നു. ആയതിന പ്രെത്നം കഴിയുന്നടത്തൊളം ചെയ്യുമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. ശെഷം കുംഭമാസം 13 നു രാവിലെ കുറ്റിപ്പുറത്തക്ക വരികയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/164&oldid=200550" എന്ന താളിൽനിന്ന് ശേഖരിച്ചത്