താൾ:39A8599.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 161

കാരിയത്തിന്നും കല്പനപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 972 ആമത എടവമാസം
12 നു എഴുതിയത. എടവം 14 നു മെയിമാസം 24 നു വന്നത.

362 G&H

540 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ വടകരെ ദൊറൊഗ അയ്യാരകത്ത സുപ്പിക്ക എഴുതി
അനുപ്പിന കാരിയം. ഈക്കത്ത എത്തിയ ഉടനെ കുറ്റിയാടിക്ക അരികൊണ്ടുപൊകുന്ന
തൊണിക്ക വെണ്ടുന്ന സഹം ഒക്കയും കൊടുക്കയും വെണം. വിശെഷിച്ച കണക്ക
കൊടുത്തയച്ച ഉടനെ ആയതിന്റെ ചിലവ കൊടുത്തു വീടുകയും ചെയ്യ്യാം. എന്നാൽ
കൊല്ലം 972 ആമത എടവമാസം 15 നു ഇങ്കിരെശ കൊല്ലം 1797 ആമത മെയിമാസം 25 നു
തലശ്ശെരിനിന്നും എഴുതിയത.

363 G&H

541 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക തലശ്ശെരി കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. ഒരു
ആപ്സരും പട്ടാളശിപ്പായിമാരും അമ്പിലിയാട്ട വരുന്നത ഉണ്ടന്നും ആപ്സർക്കും
ശിപ്പായിമാർക്കും ഇരിപ്പാനായിട്ട പെരക്കൊപ്പുകൾ എത്തിച്ചുകൊടുക്കെണമെന്നും പിരിച്ച
പണം ഒക്ക ഇവിടെ കൊടുത്തയക്കെണമെന്നും ഇപ്രകാരം കല്പിച്ച അയച്ച കത്തും
വായിച്ച മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരംതന്നെ ആപ്സര വന്നാൽ അപ്പെഴെ
അവർക്ക വെണ്ടുംന്ന കൊപ്പുകൾ ഒക്കയും താമസിയാതെ കണ്ട കൊടുത്ത വെല
വാങ്ങി കുടിയാൻമ്മാർക്ക കൊടുക്കുംന്നതും ഉണ്ട. ഇപ്പൊൾ അസ്താന്തരത്തിൽ രണ്ടായിരം
ഉറുപ്പികയൊളം ഇവിടെ പിരിഞ്ഞിട്ടും ഉണ്ട. ശെഷം ഉറുപ്പ്യ വെഗെ പിരിച്ച കൂടക്കൂടെ
കൊടുത്തയക്കുംന്നതും ഉണ്ട. എന്നാൽ കൊല്ലം 972 ആമാണ്ട എടവമാസം 14 നു
എഴുതിയ അർജി എടവം 16 നു മെയിമാസം 26 നു വന്നത.

364 G&H

542 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കലക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ വെങ്കിട കുപ്പയ്യ്യൻ
കൂടി എഴുതിയ അർജി സ്വാമി. എടച്ചെരി തൊട്ടത്തിൽ നമ്പ്യാര തരെണ്ടും
നികുതിപ്പണത്തിന്ന രണ്ടുപ്രാവിശ്യം ആളെ അയച്ചിട്ടനികുതി ഉറുപ്പ്യ കൊടുത്തയച്ചതും
ഇല്ലാ. നമ്പിയാരെ കൂട്ടിക്കൊണ്ടു വരുവാൻ രാജാവ അവർകൾ ആളെ അയച്ചാറെ
നമ്പിയാരെ കണ്ടതും ഇല്ലാ. എളെ നമ്പ്യാര ഉണ്ടായിട്ട കൂട്ടിക്കൊണ്ടുവന്ന നികുതിപ്പണം
ചൊദിച്ചാറെ ഉറുപ്പ്യയുടെ വഴി ഉണ്ടാക്കാമെന്ന പറഞ്ഞ പൊയതിന്റെശെഷം ഇരിപത
ദിവസമായിട്ട കണ്ടതും ഇല്ലാ. നമ്പ്യാരതലശ്ശെരിയിൽ പാർക്കുംന്നു എന്ന വർത്തമാനവും
കെട്ടു. ആളെ അയച്ചാറെ കണ്ടതും ഇല്ലാ. ആയതുകൊണ്ട നമ്പ്യാരെ ചാർത്തപ്രകാരം
അതാത കുടിയാൻമ്മാരൊട നികുതിപ്പണം വാങ്ങുവാൻ രാജാവ അവർകൾ
ഉദ്ധരിച്ചിരിക്കുംന്നു സ്വാമി. മുട്ടുങ്കൽ ഹൊബളിയിൽ ചൊമ്പായിത്തറയിൽ കെടപ്പനിലം
നടത്തുവാനായി പതിന്നാല കുടി ഗിരാസ്തൻമ്മാരെ വരുത്തി അവർക്ക വെണ്ടുംന്ന
വിത്തും വല്ലിയും മുരികളും കൂടി കൊടുത്ത ചൊമ്പായെ പറമ്പത്ത പുരയും കെട്ടിച്ച
പാർപ്പിച്ചിരുന്നു. ഈ മാസം 11 നു രാത്രി നൂറ്റ അമ്പത മാപ്പിളമാര വന്ന ഗിരസ്തൻമ്മാരുടെ
വസ്തുമൊതലുകൾ ഒക്കയും കവർന്നുകൊണ്ടുപൊകയും ചെയ്തു. ആ വർത്തമാനം
ഗിരാസ്തൻമ്മാര വന്ന പറകകൊണ്ട സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിരിക്കുംന്നു
സ്വാമി. ഇതുവരക്ക അസ്താന്തരത്തിൽ 500 ഉറുപ്പ്യശെഖരമായിരിക്കുംന്നു സ്വാമി. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/221&oldid=200630" എന്ന താളിൽനിന്ന് ശേഖരിച്ചത്