താൾ:39A8599.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 3

അവർകൾക്ക കടത്തനാട്ടലെ പൊരളാദിരി കൊതവർമ്മരാജാ അവർകൾ സല്ലാം.
എന്നാൽ തങ്കളുടെ അരിയത്ത നമുടെ സുബൻപട്ടര വന്നാറെ തങ്ങൾ പറഞ്ഞിരിക്കുന്ന
വിവരങ്ങൾ ഒകെയും ഇവിട വന്ന പറഞ്ഞതകൊണ്ട വർത്തമാനങ്ങൾ ഒക്കയും മനസ്സൽ
അകയു ചെയ്തു. ഇ താലുക്കന്റെ വറർത്തമാനങ്ങൾ ഒക്കെയും മെൽപറഞ്ഞ പട്ടർ
വിസ്താരമായിട്ട തങ്ങളിക്ക അറിവിച്ചതിന്റെ ശെഷം ഇപ്പൊൾ തങ്ങൾ കൽല്പിച്ചത
ഇപ്പൊൾ രണ്ട ഗടുവിന്റെ ഉറുപ്പ്യ ആയിട്ട എങ്കിലും ഒരു മൂന്നാമനായിട്ട എങ്കിലും തന്നി
ബൊധിപ്പിച്ചാൽ താലുക്കൽ ബന്തൊമുസ്ത ആക്കെണ്ടതിനെ സങ്ങതിയായി
പറഞ്ഞയക്കുകയും ആം എന്നുള്ളെ അഭിപ്രായംങ്ങൾ അല്ലൊ തങ്ങൾ കൽല്പി
ച്ചിരിക്കുന്നത. പ്രജകള ഒക്കെയും നികിതി വളര എറിയതകൊണ്ട ഇപ്രകാരം നികിതി
കൊടുത്ത നാട്ടിൽ നിന്ന കഴികഇല്ലാ എന്നതക്കൃറാ(ർ) അക്ക(ി)തെത്തിനിക്കുന്ന.
അതുകൊണ്ട ഉറുപ്പ്യ ഇപ്രകാരം താമസം ആയിട്ട നിന്നഇരിക്കുന്നു. അത അല്ലാതെ
വെറെ ഒന്നും അല്ലാ. 970 അമതൽലെ നികിതി അവസ്തെക പ്രജകൾ ഒക്കെയും വെളിപ്പിച്ചി
നാം പറഞ്ഞത ബഹുമാനപ്പെട്ട ജനറാൾ ഡെങ്കിയൻ സഹെബ അവർകൾ വന്നാൽ
നമുടെ സങ്കടങ്ങൾ ഒക്കെയും കെൾപ്പിക്കയും ആം. അന്നെവരക്ക ഒട്ടു നികിതി പിരിച്ചി
കൊടുക്കാതെകണ്ട കൊമ്പത്തി രാജ്യത്തിൽ ഇരുന്ന കഴികെണ്ടത എങ്ങിനെ എന്ന
നയഭയമായിട്ട പറഞ്ഞ ബൊധിപ്പിച്ചാരെ അവര എല്ലാരും കൊറയച്ച കൊറയച്ച നികിതി
കൊടുത്തതകൊണ്ട 970 തിലെ വകയിൽ ചെലെ നികിതി പിരിച്ചിവന്നത പൊരായ്ക
കൊണ്ട ചൊയ്വക്കാരെ മുസ്സയൊട കടം വാങ്ങിട്ടും തെകച്ചി 70,000 ഉറുപ്പ്യക സർക്കാർ
ഖജാനക്ക ബൊധിപ്പിച്ചിരിക്കുന്നു. ഇതിന്റെ മദ്ധ്യ ജനരാൾ സായ്പു വങ്കാളത്തന്ന
വരുമ്പൊൾ കൊഴിക്കൊട്ടിൽ പാറഞ്ഞാരെ 971 ആമത വൃശ്ചികമാസത്തിൽ നാം
പൊയിക്കണ്ടാരെ നമ്മുടെ സങ്കടങ്ങൾ പ്രജകൾക്ക കഠിനമായി വരുന്നതും കുടി
കൾപ്പിച്ചാരെ അവർ കൽപ്പിച്ചത. നിങ്ങള കൊംബിഞ്ഞി ആയിട്ട എറ വിശ്വാസത്തൊടെ
ഇരുന്ന അവർ അയിട്ട ഇങ്ങനെഉള്ള സംസാരം അരുതെല്ലൊ. ഇവിടെ ചൊതിക്കും
പ്രകാരം മുച്ചുളുക്ക എഴുതികൊടുത്ത ഗഡുപ്രകാരം ഉറുപ്പ്യക ബൊധിപ്പിച്ചാൽ നിങ്ങൾ
കുബത്തിക്ക വിശ്വാസം ഉള്ളവർ തന്നെ. താലുക്കൻലു സുഖമുണ്ടാ എന്നള്ള വിവര
ങ്ങൾ കല്പിച്ചതുകൊണ്ട അപ്രകാരം സമുതിച്ചി താലൂക്കൻ വന്ന കുടിയാൻമ്മാരൊ
ക്കയും ഇ നികിതിപ്രകാരം ഉറുപ്പ്യക കൊടുത്ത ബൊധിപ്പിക്കണം എന്ന സഹെബ
അവർകളുടെ കല്പന ആയിട്ട നമ്മൊടും കൈയികായിതം എഴുതീച്ചുകൊണ്ഠിരിക്കുന്ന
എന്നും നിങ്ങളി ഇപ്രകാരം തക്ക്യാറ ആക്ക നിന്നു എങ്കിൽ നന്നല്ലാ എന്നു നിങ്ങൾ തരെ
ണ്ടും നികിതിക്കി കൊടുത്തു ബൊധിപ്പിച്ചതു പൊക ശീക്ഷ കൊടുക്കെണ്ടതിന ചെലെ
മാടിച്ചില ആയിട്ടും കൊടുത്ത നിക്കുന്ന ശീഷത്തിന്ന ഗഡുപ്രകാരം മുച്ചൂളിക്കൈ എഴുതി
കൊടുക്കണം എന്ന മുട്ടിച്ചി ചെലരെ കയിൽ മുച്ചുളിക്ക എഴുതിച്ച ഉടനെ ചെലെ
മുക്കസ്ഥൻമ്മാര ഈ നാട്ടിൽ നിന്ന തെറ്റി മറുനാട്ടിന്റെ അതിരകളിൽ നിക്കുന്നു.
അയതകണ്ട കുടിയാൻമ്മാര ഒക്കയും ഇന്നെവരക്കും ഒരു കാശുവിശവും കുടി കൊടു
ക്കാതെത്തി നിൽക്കുന്നു. ഇപ്രകാരം ഇപ്രകാരം ഇരിക്കുബൊൾ ഇപ്പളത്തെ അവസ്ഥക്ക
രണ്ടു ഗഡുവിന്റെ ഉറുപ്പ്യക എങ്കിലും മൂന്നാമനെങ്കിലും കൊടുത്ത നല്ലവരാ അകണ്ടത.
താലൂക്കിൽ നിന്ന ഉറുപ്പ്യ പിരിച്ച വരുന്ന ഒറപ്പു കാണാതെ വർത്തകരൊട കടം ചൊദി
ച്ചാൽ വഴി അക ഇല്ലല്ലൊ. അയതകൊണ്ട കുബഞ്ഞിയുടെ കൃപ നമ്മൊട ഉണ്ടായിട്ട
ഇവക ഒക്കയും ബെന്തൊബസ്താക്കതന്നാൽ നമ്മകൊണ്ട ആകുന്ന എല്ലാം
പ്രയത്നത്തിനെ ഒട്ടും ഉപെക്ഷ വരുന്നതും ഇല്ലാ എന്നുള്ളത സഹെബ അവർകളുടെ
മനസ്സിൽ ബൊധിക്കണം. അല്ലാതെ മറ്റൊന്നു തൊന്നി പൊകയു അരുത എന്ന നാം
സാർവ്വദാ അപെക്ഷിക്കുന്നതും മുണ്ട. ഇ വിവരങ്ങൾ തങ്ങളുടെ ക്ഷെമസന്തൊഷ
ത്തിന്ന കുട കുട എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 971 അമത എടവമസം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/63&oldid=200347" എന്ന താളിൽനിന്ന് ശേഖരിച്ചത്