താൾ:39A8599.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 തലശ്ശേരി രേഖകൾ

വിരൊധം ചെയ്താൽ കമിശനർ സായ്പിമാരുടെ ദെഷ്യം ഉണ്ടാകയും ചെയ്യും. ആയ്ത
താമസിയാതെ കൂടക്കൂട കണക്കെ എഴുതിക്കൊടുത്തയക്കയും വെണം. വിശെഷിച്ച
കിസ്ബന്തി മുമ്പിലുത്തെപ്പൊലെ മാസംമാസംന്തൊറും അയക്കയും വെണം. നിങ്ങളെ
സായ്പി അവർകളുടെ കത്ത ഈക്കത്തിനകത്ത ഇട്ട അയച്ചിരിക്കുംന്നു. അറിയു
മാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 3 എഴുതിയത യെടവം
4 നു എത്തി. മറാഷ്ഠത്തിന്റെ പെർപ്പ 5 നു മെയിമാസം 15 നു പെർപ്പാക്കി അയച്ചി
രിക്കുംന്നു.

336 G&H

515 ആമത രാജമാന്യ രാജശ്രീ ദിവാൻ ബാളാജിരായര അവർകൾക്ക സെവകൻ
രാമയ്യ്യൻ നമസ്ക്കാരം. എന്നാൽ എടവമാസം 4നു വരെക്കും നാമും സുഖമെയിരിക്കുംന്നു.
താങ്ങളുടെ സുഖസന്തൊഷത്തിന്ന എഴുതി അയക്കയും വെണം. ഇപ്പൊൾ രാജശ്രീ
സുപ്രർഡെണ്ടൻ സാഹെബര അവർകൾ നമ്മുടെ രാജാവ അവർകൾക്ക ദെയാവ
കൊണ്ട എഴുതിയെ കത്ത ശിപ്പായി കൊണ്ടുതന്ന വായിച്ച വർത്തമാനം ഒക്കയും
അറിഞ്ഞതിന്റെ ശെഷം കല്പന ആയത. എല്ലാക്കാരിയത്തിനും സായ്പ അവർകളെ
സ്നെഹത്തിന്ന വിശ്വാസം വരാതെയിരിപ്പാൻ അതാത ഹൊബളികളിൽ നാംതന്നെ
പൊയി ഉറുപ്പ്യ പിരിച്ച വരുവാൻ ഉള്ളെ പ്രയത്നം ചെയ്യുംന്നതിന്ന ഒട്ടും ഉപെക്ഷയും
ഇല്ലാ. അതുകൊണ്ട ഇപ്പൊൾ 4800 ഉറുപ്പ്യ പിരിഞ്ഞ വന്നിരിക്കുംന്നു. ഇന്നും നാളയും
ആയിട്ട 7000 ഉറുപ്പ്യ അയപ്പാനും ശെഷം ഉള്ളെ ഉറുപ്പ്യ പിരിച്ച അങ്ങൊട്ട കൊടു
ത്തയപ്പാനും നിരൂപിച്ചിരിക്കുംന്നു. ആയതിന്ന ഈ അവസ്ഥ ഒക്കയും മറുപടി എഴുതി
അയക്കെണ്ടതിന്ന നമ്മുടെ ശെഷയ്യ്യനെ ഒരു കാരിയത്തിന്ന ആയിട്ട വൈർ
യ്യ്യൊർമ്മലെക്ക അയച്ചിരിക്കുംന്നു. ആയാള എത്തിയ ഉടനെ എല്ലാ വർത്തമാനത്തിന്നും
മലയാം അക്ഷരത്തിൽ കുത്ത എഴുതി ഉണ്ടാകുംന്നെ ഉറുപ്പ്യയും കൊടുത്തയക്കയും
ചെയ്യാം. വിശെഷിച്ച മുവ്വായിരം നായരെ വകയിന്ന എഴുവത്തൊന്നാമതിലെക്ക നിലുവ
രണ്ടാം ഗെഡുവിന്റെ കൂട പത്തപന്തറണ്ടായിരം ഉറുപ്പ്യ വരുവാനും ഉണ്ട. അവര
വഴിപൊലെ കൊടുക്കുമെന്ന തൊന്നുന്നതും ഇല്ലാ. ഈ അവസ്ഥ ഒക്കക്കും സായ്പി
അവർകളെ ദൊയാവ നമുക്ക നല്ലവണ്ണം യിരിക്കുംമ്പൊൾ ഈ ഉറുപ്പ്യ പിരിഞ്ഞ
വരാതെകണ്ടു നിന്നപൊക ഇല്ല എന്നുള്ള നിശ്ചയം നമുക്ക വഴിപൊലെ ഉണ്ട. ഈ
അവസ്ഥകൾ ഒക്കയും നമ്മുടെ മെൽ സ്നെഹം ഉണ്ടായിട്ട സായ്പി അവർകൾക്ക
ബൊധിപ്പിപ്പാൻന്തക്കവണ്ണം നമ്മുടെ പെർക്ക കത്ത എഴുതുവാൻ ന്തക്കവണ്ണം കല്പിക്ക
കൊണ്ടത്രെ എഴുതിയിരിക്കുന്നത. ശെഷം ഈ വർത്തമാനംങ്ങൾ ഒക്കയും തങ്ങളെ
അന്തക്കരണത്തിൽ ബൊധിച്ച ഇവിടുന്ന വെണ്ടുംന്നെ കാർയ്യ്യത്തിനും എഴുതി
അയക്കയും വെണം. നമസ്ക്കാരം. എടവം 5 നു മെയിമാസം 15 നു വന്നത. വർത്തമാനം
ബൊധിപ്പിച്ചത.

337 G&H

516 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക വത്തലിജി എഴുതിയ അന്ന്യായത്തിന്റെ
പെർപ്പ എന്നാൽ കൊറെ നാളായി 12 1/2 ഉറുപ്പ്യ ഗൊവിന്തൻ എന്ന പറയുന്നവൻ എനക്ക
തരെണ്ടത ആകകൊണ്ട ആയത കിട്ടിക്കഴിയായ്ക കൊണ്ട കണ്ണൂരദൊറൊഗയൊട
അന്ന്യായം വെച്ചു. ദൊറൊഗ അവനെ പിടിച്ചൊണ്ടു വന്നാറെ ഒരു ഉറുപ്പ്യയും അമ്പത
റെസ്സും മരിയാതി ആയിട്ടുള്ളെ അമാനവും വത്തയും വാങ്ങിക്കൊടുത്തതിന്റെ ശെഷം
എന്റെ ഉറുപ്പ്യ കൊടുപ്പിക്കുംന്നതിൻ മുൻമ്പെ എന്റെ കല്പന അല്ലാതെകണ്ട അവനെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/212&oldid=200616" എന്ന താളിൽനിന്ന് ശേഖരിച്ചത്