താൾ:39A8599.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 തലശ്ശേരി രേഖകൾ

ഇനിമെൽല്പട്ടും വല്ലെ മുട്ടും ഉണ്ടായാൽ വർത്തകന്റെ സഹായം നമുക്ക ഉണ്ടാകു
മെന്ന തൊന്നുംന്നതും ഇല്ലാ. അതുകൊണ്ട മുവ്വായിരം നായര എന്നവെച്ച കുബ
ഞ്ഞിക്ക ഒരു പക്ഷം വെറെ വിചാരിക്കയും കടം വാങ്ങിട്ട എങ്കിലും കുബഞ്ഞിക്ക നാം
നെര നടക്കെണമെന്ന വിചാരിക്കുംമ്പൊൾ കുബഞ്ഞി കൃപ നമ്മൊട ഇല്ലാതെ വരുന്ന
സമയത്ത നാം പ്രയത്നം ചെയ്ത ഒന്നും കാണുംന്ന വഴി അല്ലല്ലൊ. കുടിയാൻമ്മാർക്ക
കുബഞ്ഞിന്ന ബെലം കൊടുത്ത നില്പിച്ചാൽ കുബഞ്ഞി കൽപനക്ക നമ്മുടെ കല്പന
എൽക്കുംന്നില്ലന്നുള്ളതും ഗെഡു പ്രകാരം കുബഞ്ഞിമൊതല ബൊധിപ്പിപ്പാൻ
താമസമെന്നുള്ളതും തന്നെ അറിയാമെല്ലൊ. സറക്കാരിൽ മെല്പട്ട ബൊധിപ്പിക്കെണ്ടും
ഗെഡുവിന കുടിയാൻമ്മാരൊട വാങ്ങി ബൊധിപ്പിക്ക അല്ലാതെ കടം വാങ്ങി നമ്മാൽ
ബൊധിപ്പിച്ച കഴിയുമെന്ന സറക്കാരിൽ ബൊധിക്കയും വെണ്ട. ബെഹുമാനപ്പെട്ട
കുബഞ്ഞികടാക്ഷം നമ്മൊട ഉണ്ടായിട്ട സറക്കാർ കാരിയം നല്ലവണ്ണം വരെണ്ട അവസ്ഥ
മുവ്വായിരം നായരെ നികുതി കിട്ടുമാറാക്കിത്തരികയും വെണം. മുന്നാം ഗെഡുവിന്റെ
മൊതലിന മുവ്വായിരം നായരെ ഉറുപ്പ്യസറക്കാരിൽ ആധാരമാക്കി നാം വെച്ചിരിക്കുംന്നു.
അതകിട്ടിയാൽ മുന്നാം ഗെഡുവിന്റെ മൊതല ഗെഡുപ്രകാരം ബൊധിപ്പിപ്പാൻ
സാധിക്കും. അല്ലെങ്കിൽ കുബഞ്ഞിയിൽ തന്നെ നമ്മുടെ സങ്കടം പറക അല്ലാതെ കടം
വാങ്ങി ബൊധിപ്പിപ്പാൻ നമ്മാൽ കഴികയും ഇല്ലാ. ഇതിന്റെ വിവരംങ്ങൾ ഒക്കയും
കുബഞ്ഞിയിൽ ബൊധിപ്പിച്ച സങ്കടം തീർത്തതരികയും വെണം. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 5നു എഴുതിയത മിഥുനം6 നു ജുൻ 17 നു വന്നത. ഉടനെ ബൊധി
പ്പിച്ചത. ജുൻ 19 നു മിഥുനം 8 നു പെർപ്പാക്കിക്കൊടുത്തത.

388 G&H

564 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ പീലി
സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. പെരിങ്ങളത്തുര പാർക്കുംന്ന മാപ്പിളമാര ആയുധക്കാര അണ്ടത്തൊടൻ
കലന്തിന്റെ ആളുകൾ നമ്മുടെ രാജ്യത്ത പാറക്കടവത്ത ഹൊബളിയിൽ വന്ന പാർത്ത
കുടികളെ ഹിമിസിക്കയും പെരുവഴിനടക്കുന്ന ആളുകളൊട കൊടപിടിക്കയും
ശകാരിക്കയും ഇതകൂടാതെ ചില അതിർക്രമംങ്ങൾ കാണിക്കുംന്നു എന്നുംവെച്ച
അവിടുത്തെ പ്രവൃത്തിക്കാരൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു. അല്പൻമ്മാരാ
യിരിക്കുംന്നവര വന്ന രാജ്യത്ത സാധുക്കളായി ഇരിക്കുംന്ന കുടിയാൻമ്മാരെ
ഹിമിസിക്കയും അതിർക്രമം കാണിക്കയും ചെയ്താൽ വളരെ മരിയാതക്കെടത്രെ ആകുന്നു.
അതുകൊണ്ട സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട ഇതിന്റെ അമർച്ച
വരുത്തിത്തരികയും വെണം. അത അല്ലാഞ്ഞാൽ കുടികളായിട്ടും മാപ്പിളമാര
ആയുധക്കാരായിട്ടും കലമ്പല ഉണ്ടാകയും ചെയ്യുമെല്ലൊ. അതുകൊണ്ടത്രെ നാം
സാഹെബര അവർകൾക്ക എഴുതിയത. നമുക്ക ദുഷ്യം വരികയും അരുതെല്ലൊ. വടകരെ
യിന്ന സാഹെബര അവർകളൊട നാം ബൊധിപ്പിച്ച സങ്കടപ്രകാരംങ്ങൾ ഒക്കയും തിർത്ത
തരികയും വെണം. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 5നു എഴുതിയത. മിഥനം
6നു ജൂൻ 17 നുവന്നത. ഉടനെ ബൊധിപ്പിച്ചത. ജുൻ പത്തൊമ്പതാംന്തിയ്യതി പെർപ്പാക്കി
അയച്ചു.

389 G&H

565 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ സന്നി
ധാനത്തിൽ കെൾപ്പിപ്പാൻ രണ്ടുതറയിൽ ആയില്ല്യത്ത ഉണിച്ചിനമ്പിയാരും കണ്ടൊത്ത
അനന്തനും പള്ളിയത്ത കൊരനും അരെത്ത കെളപ്പനും കൂടി എഴുതിയ അർജി.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/234&oldid=200657" എന്ന താളിൽനിന്ന് ശേഖരിച്ചത്