താൾ:39A8599.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 173

മനസ്സിൽ ആയി. ഉടനെ കാപ്പാട്ടെക്ക ആളെ അയച്ചപക്കൃക്കുട്ടിയെ വരുത്തിവിചാരിച്ചാറെ
കുറുമ്പ്രനാട്ട താമരശ്ശെരി രണ്ടാം ഗെഡുവകപ്പണം സായ്പി അവർകൾക്ക മക്കി
മുഖാന്തരം ബൊധിപ്പിച്ച കത്ത വാങ്ങിക്കൊണ്ട വരാൻ നിശ്ചയിച്ച തറുവയി ആജിയെ
തലശ്ശെരിക്ക പറഞ്ഞ അയച്ച സായ്പി അവർകളെയും കണ്ട പാർക്കുംന്നു എന്നും
മിഥുനമാസം 10 നു യിൽ അകത്ത രണ്ടാം ഗെഡുപ്പണം ബൊധിപ്പിച്ച കത്തും കൊണ്ട
തറുവി ആജി വരുമെന്നും 72 ആമത കുറുമ്പ്രനാട താമരശ്ശെരി അവാലത്തി പക്കൃക്കുട്ടി
എറ്റിരിക്കകൊണ്ട കുമ്പഞ്ഞിയിൽ ഗെഡു ബൊധിപ്പിക്കെണ്ടതിന തെറ്റവരാതെ
ബൊധിപ്പിച്ച കത്ത വാങ്ങി കൊണ്ട തരാമെന്നും കുറുമ്പ്രനാട താമരശ്ശെരി അടഞ്ഞ
തിന്റെ ശെഷം നെല്ലും ശരിക്കും പണവും വെഗെന അടപ്പിച്ചതരെണമെന്നും
ചിങ്ങമാസത്തിൽ മുന്നാം ഗെഡുവിന ദിവസം തെറ്റാതെ ബൊധിപ്പിക്കാമെന്നും
നിശ്ചയിച്ച പറഞ്ഞ കൈയ്യ്യറ്റ അങ്ങൊട്ടും ഇങ്ങൊട്ടും എഴുതെണ്ടത ഒക്കയും
എഴുതിതീർത്ത ഇക്കാരിയത്തിന്ന തെറ്റല വരിക ഇല്ലാ. സായ്പി അവർകൾക്ക ഇപ്രകാരം
എഴുതി അറിക്കുക എന്ന പർക്കൃക്കുട്ടി ഒറച്ച കൈയ്യ്യെറ്റിരിക്കകൊണ്ട തറുവിആജി
ഈ വക പണം ഈ മാസം 10നുയിൽ അകത്ത തന്നെ അവിടെ ബൊധിപ്പിക്കയും ചെയ്യും.
താമരശ്ശെരി അസാരം മിശ്രമായിരിക്കകൊണ്ട6നു നാം താമരശ്ശെരിക്ക ചെന്ന അവിടുത്തെ
കാരിയം ഭാഷ ആക്കാമെന്ന നിരൂപിച്ചിരിക്കുന്നു. നാം വ്യാജമായി വിചാരിക്കുകയില്ലാ.
നമ്മെ വ്യാജമാക്കുംന്ന വഴിക്ക പലതും ഉണ്ട. അതിന ഒക്കയും സായ്പി അവർകളെ
തന്നെ നാം സത്യമായി വിശ്വസിച്ചിരിക്കുംന്നു. നമ്മൊട ദെയാകടാക്ഷം ഉണ്ടായിട്ട
നമ്മുടെ സങ്കടംങ്ങൾ തീർത്ത നടത്തി രെക്ഷിച്ചുകൊൾകവെണമെന്ന നാം
എല്ലായിപ്പൊഴും ആശ്രയിച്ച അപെക്ഷിച്ചുകൊണ്ടിരിക്കുംന്നു. കൊല്ലം 972 ആമത
മിഥുനമാസം 5നു എഴുതിയത. മിഥുനം 6നു ജൂൺ 17 നു വന്നത. ഉടനെ ബൊധിപ്പിച്ചത.
ജുൻ 19നു പെർപ്പാക്കിക്കൊടുത്തു.

387 G&H

563 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. വർത്തമാനംങ്ങളൊക്കയും സാഹെബര അവർകൾക്ക നാം ബൊധിപ്പി
ച്ചിട്ടും ഉണ്ടല്ലൊ. രാജ്യത്തനിന്ന നികുതി ഉറുപ്പ്യ എടുത്തവരെണ്ടുംന്നതിന്ന നാം വളരെ
പ്രയത്നം ചെയ്ത കാവിൽ തന്നെ പാർത്തിരിക്കുംന്നു. ഇത്രനെരമായിട്ടും മുതല
എത്തിയതുമില്ലാ. 7000 ഉറുപ്പ്യ വഹക്ക പാതിമൊതലെങ്കിലും രാജ്യത്തനിന്ന
കിട്ടായ്കകൊണ്ട നമുക്ക വളരെ വ്യസനംതന്നെ ആകുന്നു. ബെഹുമാനപ്പെട്ട
കുബത്തിക്ക നാം ബൊധിപ്പിക്കെണ്ടും രണ്ടാം ഗെഡു മൊതലും കടം വാങ്ങിട്ടും
സറക്കാരിൽ ബൊധിപ്പിച്ചിരിക്കയും ചെയ്യുംന്നു. മുവ്വായിരം നായരെ ഉറുപ്പിക നമുക്ക
കിട്ടിയിരിക്കുംന്നതും ഇല്ലാ. എടച്ചെരി തൊട്ടത്തിൽ നമ്പ്യാരെ ഉറുപ്പ്യ നമുക്ക
കിട്ടിയിരിക്കുംന്നും ഇല്ലാ. നാം എഴുതി ആളെ അയച്ചിട്ടും ഇവര വരുംന്നില്ലാ. ഇത്രനരവും
വഴി ആയിവന്നതും ഇല്ലാ. മുവ്വായിരം നായരും അതിൽചെർന്ന കുടിയാൻമ്മാരെ
കൈയ്യ്യംന്നുംകൂടി നികുതിവരെണ്ടത കുബഞ്ഞിക്ക നാം ബൊധിപ്പിക്കെണ്ടും മുന്നാം
ഗെഡുവിന്റെ മൊതല തെകച്ച ഉണ്ടാകയും ചെയ്യും. അവരെ കയ്യിൽനിന്ന
ഉറുപ്പ്യവരാതെ കണ്ട കുബഞ്ഞിക്ക മൊതല ബൊധിപ്പിപ്പാൻ വെറെ വകയില്ലല്ലൊ.
മുവ്വായിരം നായര നമ്മെക്കൊണ്ട മുൻമ്പെ സറക്കാരിൽ അന്ന്യായം വെച്ചതിന
വിസ്തരിച്ചപ്പൊൾ നാം ചെയ്ത ഒക്കയും സറക്കാരിൽതന്നെ ബൊധിക്കയും ചെയ്തുവെല്ലൊ.
ഇവര ഇല്ലാത്തെ ഹെതുപ്പറഞ്ഞ നികുതി തരാതെയിരിക്കയും നാം കടം വാങ്ങിട്ട
സറക്കാരിൽ ബൊധിപ്പിച്ചിരിക്കയും ചെയ്തതിന ഒരു ലെക്ഷം ഉറുപ്പ്യയിൽ അധികം നാം
വർത്തകന കൊടുപ്പാനും ഉണ്ട. കടം വാങ്ങിയത വർത്തകന കൊടുക്കായ്കകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/233&oldid=200655" എന്ന താളിൽനിന്ന് ശേഖരിച്ചത്