താൾ:39A8599.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 9

കൊമീശനർ എജമാനമ്മാരെ ഒന്നിച്ചു കെൾപ്പിച്ച കൊള്ളുകയും വെണം. അവർകളും
ഇന്നെവരെക്കി സുപ്‌പ്രവൈജരുടെ പ്രൗത്തിപ്രകാരംപൊലെ അന്യായത്തിന്റെയും
ശെഷം എല്ലാത്തിന്റെയും സങ്ങടങ്ങൾ കെട്ടു വിത്തരിച്ച തീർത്തു കൊള്ളുമെന്നു
എല്ലാവരും പരസ്സ്യമായി കണ്ട അറിഞ്ഞികൊള്ളുകയും വെണം. എന്നാൽ കൊല്ലം 971
ആമത എടവമാസം 25 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 4 നു എഴുതിയത.

19 C& D

19 ആമതി മഹാരാജശ്രീ വടക്കെ അധികാരി ആഗുസ്തുഹലിയം പീലീ സായ്പു
അവർകൾടെ സന്നിധാനത്തിങ്കൽ ബെധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ
അയ‌്യാരകത്ത സൂപ്പി എഴുതിയത. ഇവിട ഇപ്പൾ അത്തെപ്പിടികയിൽ കുഞ്ഞിപക്കിയും
കാന്തിലാട്ടെ കുട്ട്യാലിയും ആയിട്ട ഒരു പറമ്പിന്റെ കൂട്ടം കുഞ്ഞിപക്കിന്റെ പറമ്പത്ത
കുട്ടിയാലിപറമ്പു എനിക്കുള്ളു എന്നുവെച്ചു അവിടക്കെയറി ഇരിക്കയും ചെയ്തു.
കൊമസ്ഥാനം കാട്ടി ചരക്കും താത്തിച്ചതിന്റെ ശെഷം അവിടെ ഉള്ള പെണ്ണങ്ങൾ പറെ
ഞ്ഞു ചരക്കു താത്തിപ്പാൻ എതു സങ്ങതി എന്നു ചൊതിച്ചാറെ കുഞ്ഞിപക്കിന്റെ
പെണ്ണങ്ങൾ വായിപിട്ടാണവും ചെസ്തു. എന്നതിന്റെ ശെഷം കുഞ്ഞിപക്കി ആയ
ന്യായവും ഇവിട കച്ചെരിയിൽ വന്നു പറഞ്ഞതിന്റെ ശെഷം കാന്തിലാട്ടെ കുട്ടി
യാലിയിനെയും വിളിപ്പിച്ച നിനക്ക എന്തു സംഗതി കുഞ്ഞിപക്കിന്റെ പറമ്പത്തനിന്ന
ചരക്ക താത്തിപ്പാൻ എന്ന ചൊദിച്ചാറെ കുട്ടിയാലീ പറഞ്ഞു കുഞ്ഞിപക്കിന്റെ പറമ്പ
അല്ല എന്റെ പറമ്പ ആകുന്നു എന്ന പറഞ്ഞതിന്റെ ശെഷം നിങ്ങളെ രണ്ടാളെ
അരിയത്തും പ്രറമാണം ഉണ്ടൊ എന്നു ചൊദിച്ചാറെ ഞാങ്ങളെ അരിയത്ത പ്രമാണം
ഉണ്ടന്ന പറഞ്ഞൊണ്ടു പൊയിട്ട കുഞ്ഞിപക്കി പ്രമണം കച്ചെരിയിൽ കൊണ്ടുവരികയും
ചെയ്തു. കുട്ടിയാലി പ്രമാണം കൊണ്ടുവന്നതുയില്ല. എന്നതിന്റെശെഷം നാലു
തെറവാട്ടുക്കാറ നായമാരെയും ഇവിടെ ഉള്ളെ കച്ചൊടക്കാരെയും വിളിപ്പിച്ചെ
കുഞ്ഞിപക്കിന്റെ പ്രമാണവും നൊക്കി അവർ വിത്തരിച്ചാറെ കുഞ്ഞിപക്കിന്റെ
കാരണൊന്നും കുട്ടിയാലിന്റെ കാരണൊന്നും രണ്ടാൾക്കുംകൂടി ഉള്ള പറമ്പ എത്രെ
ആകുന്നത കുട്ടിയാലിന്റെ കാരണൊൻ കുഞ്ഞിപക്കിന്റെ കാരണൊന സമ്മതിച്ചു
കൊടുത്തിരിക്കുന്നു. കുട്ടിയാലിന്റെ കാരണൊന്റെ കടം കുഞ്ഞിപ്പക്കിന്റെ കാര
ണൊൻ വീടുവാൻ വെണ്ടി ആക്കടം വീട്ടിയാൽ എന്റെ അനന്തിരൊമാര അപ്പറമ്പൊടു
വരികയും ഇല്ല എന്നവെച്ചപ്രകാരം കുട്ടിയാലിന്റെ കാരണൊൻ കുഞ്ഞിപ്പക്കീന്റെ
കാരണൊന എഴുതി കൊടുത്തിരിക്കുന്നു. അപ്രമാണം കുഞ്ഞിപ്പക്കി കച്ചെരിയിൽ
കൊണ്ടുവന്നെ കാണിക്കയും ചെയ്തു. എന്നതിന്റെശെഷം കച്ചെരിയിൽ കുടിയെ നാല
തെരവാട്ടുക്കാര നായമ്മാരും കച്ചൊടക്കാരും പറെഞ്ഞ കുഞ്ഞിപ്പക്കിന്റെ കാരണൊൻ
കടം വീടി വാങ്ങിവെച്ച പ്രമാണം കാണെണം എന്നുപറഞ്ഞതിന്റെശെഷം കടംവീടി
വാങ്ങിവെച്ചപ്രമാണം കുഞ്ഞിപ്പക്കി കൊണ്ടുവന്ന കാട്ടുകെയും ചെയ്തു. അത കാണിച്ചു
കൊടുത്തതിന്റെ ശെഷവും കുട്ടിയാലി മടങ്ങിയതുംയില്ലാ. എന്നതിന്റെ ശെഷം
കുട്ടിയാലിയൊടു ചൊദിച്ച. ഇതു ഒക്ക കാണിച്ച തന്നിട്ട നി മടങ്ങാത്തത എന്തെന്നു
ചൊദിച്ചാറെ കുട്ടിയാലി പറഞ്ഞു എന്റെ തറവാടത്രെ ആകുന്നത. നിന്റെ കാരണൊൻ
കടം കൊണ്ട വീട്ടുവാൻ തക്കവണ്ണം കുഞ്ഞിപക്കിന്റെ കാരണൊൻന സമ്മതിച്ച
കൊടുത്തിരിക്കുന്നല്ലൊ. ശെഷം അറുപത്തഞ്ചു കൊല്ലത്തൊളം കുഞ്ഞിപ്പക്കി
അടക്കികൊണ്ടു പൊന്നിരിക്കുന്നല്ലൊ. എന്നിട്ടു നിങ്ങൾ ചെന്നു മുട്ടാഞ്ഞത എന്തിറ്റു
എന്നു ചൊദിച്ചാറെ കുട്ടിയാലീ പറഞ്ഞു കുഞ്ഞിപ്പക്കിന്റെ കാലത്ത തങ്ങൾക്ക വല്ലതും
ചെലവിന തരെലുണ്ടായിരുന്നു. അതുപൊലെ കുഞ്ഞിപ്പക്കി തരായിക കൊണ്ടെത്രെ
ഞാൻ പറമ്പമ്മൽ ചെന്നത. ശെഷം പിന്നെ ഒരു പ്രമാണം കുട്ടിയാലി കൊണ്ടുവന്നു
വായിച്ചു. നൂറുകാല അപ്പ്രം ഉള്ള ഒരു അമാനം വെച്ച കുട്ടിആലീന്റെ ഉമ്മാന്റെ ഉമ്മാ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/69&oldid=200359" എന്ന താളിൽനിന്ന് ശേഖരിച്ചത്