താൾ:39A8599.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 73

ശെഷമായിട്ടുള്ളതിന്ന നടക്കുകയും ചെയ‌്യും. ഇപ്രകാരം കൽപ്പന ആയതുകൊണ്ട
മറ്റും എന്ത പറഞ്ഞ കഴിയും. തങ്ങൾ ഉള്ള ഗുണവും സന്തൊഷത്തിമ്മൽ നമ്മുടെ
അന്തഃകരണത്തിൽ ആകുന്നത എന്നതുകൊണ്ട ബഹുമാനപ്പെട്ട കുബഞ്ഞിയുടെ
കൽപ്പനക്ക വഴിപൊലെ നൊക്കുമെന്ന നാംവെണ്ടി അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 12 നു ഇങ്കിരസ്സ കൊല്ലം 1796 ആമത സപടബർ മാസം
25 നു വന്നത.

141 C & E

150 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാന കച്ചെരി മൂസ്സദി ബാളപ്പരായൻ എഴുതിയ അർജി.
ശിപ്പായി കയ്യിൽ 10 നു അയച്ച കൽപ്പനയും വായിച്ച മനസ്സിൽ ആകയും ചെയ്തു. 11 നു
വരെക്ക 500 ഉറുപ്പ്യ കുടിയാമ്മാരെ കയ്യിൽ നിന്ന പിരിഞ്ഞിരിക്കുന്നു. ഇനി 4 ഉറുപ്പ്യ
ആയിട്ടും 3 ഉറുപ്പ്യ ആയിട്ടും 1 ഉറുപ്പ്യ ആയിട്ടും 1/2 ഉറുപ്പ്യ ആയിട്ടും ഇപ്പൊലെത രണ്ട
കുടിയാമ്മാര 200 ആൾ ഉണ്ട. ഈ കുടിയാമ്മാര ഉള്ളടത്ത ആളെ അയച്ചാറെ കുടിയാമ്മാര
ഒളിച്ചു പൊകുന്നതും ഉണ്ട. അവർ അവരുടെ വിട്ടിൽ ചപ്പം ഇട്ടിട്ടു ഉണ്ട. കുടിയാമ്മാരെ
നൊക്കി കണ്ടു വരുവാൻ കൊൽക്കാരെ അയച്ചിട്ടും ഉണ്ട. വന്ന കുടിയാമ്മാരെ മുട്ടിച്ച
പണം വാങ്ങുന്നതുംമുണ്ട കുഞ്ഞിപൊക്കര മെലെ അന്ന്യായം പറഞ്ഞ കുടിയാമ്മാരെ
കന്നിമാസം 14 നു കൂട്ടി അയക്കുകയും ചെയ്യാം. എന്നാൽ 972 ആമത കന്നിമാസം 12 നു
സപടബർ മാസം 26 നു വന്നത.

142 C & E

151 ആമത ബങ്കാളത്തമെൽ സംസ്ഥാനത്തിങ്കൽനിന്ന എഴുതി അയച്ചെ കത്തന്റെ
അവസ്ഥ. മാപ്പിളമാരെ പ്രാണഹാനം വരുത്തി കൊത്തികൊന്ന കാരിയത്തിന്ന
രാജാഅവർകൾ മാപ്പ ചൊദിച്ചതിനും ഇതിന മെൽപ്പട്ട പരസ്സ്യമായിട്ടുള്ള കൽപ്പനക്ക
വഴിപൊലെ നടക്കുമെന്നു പറഞ്ഞകൊടുത്തതും ഈ രണ്ട ഹെതുവിന അവർകൾ
വിസ്താരത്തക്ക വരുത്തുന്നതിന്റെ പ്രധാനംകൊണ്ട അവർകളുടെ സമ്മതം നല്ലവണ്ണം
ആയി എന്ന വിചാരിച്ചിരിക്കുന്ന സമയത്ത അവരെകൊണ്ട ഇപ്പൊൾ നടത്തിട്ടുള്ള വഴി
ഈ പ്രധാനങ്ങൾ നമ്മൾ വിത്യാസം കൂടാതെ ഒറപ്പിക്കെണ്ടതിന്ന മലയാളത്തിൽ മറ്റും
ഉള്ള രാജാക്കൻമാരും മെൽജന്മാരികൾക്കും ബൊധിക്കുവാൻ മതിയായിട്ട വരുമെന്ന
വിശ്വസിച്ചിരിക്കുംബൊൾ തങ്ങളും കുംശിനരും തമ്മിൽ എഴുതിയ വർത്തമാനങ്ങളിൽ
ഉള്ള അവസ്ഥകൊണ്ടും മെൽപറഞ്ഞതുകൊണ്ടും അവിടെ ഭാവിച്ചിട്ടുള്ള പകരം മറിവും
കൊട്ടയത്ത രാജാ അവർകളെക്കൊണ്ട അവരെ തുക്കിടിയും വസ്തുവകകളും പിന്നെ
കൊടുക്കെണ്ടതിന്ന ഉടനെ സമ്മതിച്ചിരിക്കുന്നു. എന്നാലും മെൽപ്പട്ട ഇപ്രകാരമായിട്ടുള്ള
കുറ്റം ചെയ്താൽ വിസ്ഥാര സഭയിൽ വെച്ചുട്ടുള്ള ബലത്തിന്റെ നടപതി എടുക്കുവാൻ
ഭാവിച്ചു എന്ന വരികിൽ വല്ല പ്രകാരത്തിലും ചെയ്താൽ കൽപ്പനപ്രകാരം അവരെകൊണ്ട
ബലത്തൊടുകൂടെ നടപ്പിക്കയും ചെയ‌്യും. 972 ആമത കന്നിമാസം 14 നു 1796 ആമത
സപടബ്രർമാസം 27 നു എഴുതിയത.

143 C & E

152 ആമത മലയാംപ്രവിശ്യയിൽ സുപ്രവൈജരുടെ സ്ഥാനത്തിൽ നടക്കുന്ന കുമു
ശനർ സായ്പുമാർക്കും മെൽ മാജിസ്ത്രാദ അവർകളുക്കും 1796 ആമത അഗസ്തുമാസം
27 നു ബമ്പായിൽ നിന്ന എഴുതിവന്ന കത്തിന്റെ ചെല അവസ്ഥ. ബഹുമാനപ്പെട്ട
ബംങ്കാളത്തിൽ മെൽ സംസ്ഥാനത്തിങ്കൽ നിന്ന വന്ന കത്തിന്റെ പെർപ്പ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/133&oldid=200505" എന്ന താളിൽനിന്ന് ശേഖരിച്ചത്