താൾ:39A8599.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 105

വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 9 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരി മാസം 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

217F & G

404 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ നാറാണരായർക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
കുംഭമാസം 12 നു എങ്കിലും അതിലകത്ത എങ്കിലും 1,000 ഉറുപ്പ്യ പിരിച്ച ഇവിടെക്ക
അയക്കയും വെണം. അപ്രകാരംതന്നെ രാജാവർകളുടെ പാറവത്യക്കാരന്മാർക്ക എഴുതി
അയച്ചിരിക്കുന്നു. അതുകൊണ്ട മെൽപറഞ്ഞ കാർയ്യത്തിന്ന പ്രെത്നം ചെയ്തിട്ട
കുടിയാന്മാരെ മുട്ടിക്കയും വെണം. ശെഷം കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും
വെണം. എന്നാൽ കൊല്ലം 972 ആമത കുഭമാസം 9 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരിമാസം 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

218 F & G

405 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ മുസ്സദ്ദി ബാളപ്പരായർക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
വെഗം നികിതി പണം പിരിച്ചടക്കണമെന്ന രാജശ്രീ രാജാവർകളെ കാർയ്യക്കാരനെ
എഴുതിയിരിക്കുന്നു. ആയതപൊലെ കുംഭമാസം 12നു എങ്കിലും അതിലക്കത്ത എങ്കിലും
1,200 ഉറുപ്പിക തെയ്യാറാക്കുവാൻ തക്കവണ്ണം ഇപ്പൊൾ തനിക്ക എഴുതി അയച്ചിരിക്കുന്നു.
ഈ മുതൽ ഉണ്ടാകണം. അതുകൊണ്ട കുടിയാന്മാരെ മുട്ടിക്കയും വെണം. ശെഷം
കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 17 നു കുറ്റുപ്പുറത്തന്ന
എഴുതിയത.

219 F & G

406 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കടുത്തനാട്ട കാനകൊവി വെങ്കിട കുപ്പയ്യന എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ കുംഭമാസം 12നു ഒരു വഹ ഉറുപ്പിക കൂട്ടി ആക്കുവാൻ നമുക്ക
ആവിശ്യം ഉണ്ടതുകൊണ്ട താൻ കഴിയുന്നെടത്തൊളം പ്രെത്നംചെയ്ത കുടിയാന്മാരെ
നന്ന മുട്ടിച്ച കുംഭമാസം 12 നു എങ്കിലും അതിലകത്ത എങ്കിലും 1200 ഉറുപ്പിക ഇവിടെക്ക
അയക്കയും വെണം. രാജശ്രീ രാജാവർകളെ കാര്യക്കാരന കുടിയാന്മാരെ മുട്ടിക്കുവാനും
12 നു മുതൽകൾ ഉണ്ടാക്കുവാനും രാജാവർകൾ കല്പിച്ചയക്കയും ചെയ്തു. ശെഷം
കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 17 നു കുറ്റിപ്പുറത്തന്ന
എഴുതിയത.

220 F&G

407 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ കയിത്താൻ കുവെലിക്ക എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ
ഇവിടെക്ക കൊടുത്തയച്ച കത്തും മുതലും എത്തുകയും ചെയ്തു. താൻ പ്രെത്നം ചെയ്തത
കാണുവാൻ നമുക്കു വളര പ്രസാദമാകയും ചെയ്തു. കുംഭമാസം 12 നു നിശ്ചയമായിട്ടൊരു
വഹ ഉറുപ്പ്യ കൂട്ടി ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടതുകൊണ്ട പണം ബൊധി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/165&oldid=200551" എന്ന താളിൽനിന്ന് ശേഖരിച്ചത്