താൾ:39A8599.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 തലശ്ശേരി രേഖകൾ

അയുധക്കാരെ പൊറപ്പെടിച്ച അയപ്പാൻ കല്പന വന്നാറെ കള്ളംങ്ങാടി പണിക്കരെയും
രാമറകാരി യക്കാരെയും മുന്നൂറ ആളെയും പൊറപ്പെടിച്ച ചൊരത്തിൻ മീത്തലക്ക
അയച്ചാറെ ലെങ്കിടിയിൽ പാർത്തിരുന്നെ സായ്പും എറങ്ങി താമരശ്ശെരി എറങ്ങി
വന്നിരിക്കുംന്നു. ആ വർത്തമാനം അവര കെട്ടാറെ മടങ്ങി കുറുമ്പ്രനാട്ടതന്നെ
പാർത്തിരിക്കുംന്നു. പൊഴവായി നാട്ടിൽ കാനംകൊയി മദ്ധുരായനെ കണാരൻ എന്ന
പറയുന്നവൻ വെളക്കവെച്ച രണ്ടു നാഴിക രാച്ചെന്നാറെ മദ്ധുരായൻ യിരിക്കുംന്നെടത്ത
വെടിവെച്ചു എന്നും അതിന സാക്ഷി ഉണ്ട എന്നും പറഞ്ഞാറെ ഞാൻ പൊകായി നാട്ടിൽ
ചെന്നു കണാരനെ എവിടുത്തുവെന്ന ചൊദിച്ചാറെ മണ്ണിൽ എടത്തിൽ നായരുടെ
അരിക ആകുന്നു എന്നും മദ്ധുരായൻ പറഞ്ഞാറെ നായരെ വരുത്തി കണാരനെ വിളിപ്പിച്ച
തരെണമെന്ന പറഞ്ഞാറെ നായര കണാരനെ ക്കൊണ്ടത്തരാമെന്ന കൈയ്യറ്റാറെ കൊണ്ട
ത്തരായ്കകൊണ്ട ഞാൻ നായരെ തടുത്താറെ കണാരനെ തരികയും ചെയ്തു. അവനെ
ക്കൊണ്ടുവന്ന പാറെയിൽ ആക്കി മദ്ധുരായനെയും വരുത്തി ഞായംകൊണ്ട
വിസ്തരിച്ചെടത്ത കണാരന്റെ പെണ്ടാട്ടിയൊടത്ത മദ്ധുരായർ ചെല്ലുകകൊണ്ട തങ്ങളിൽ
കട്ടാകുട്ടി ഉണ്ടായതുകൊണ്ട ആ ദെഷ്യം മനസ്സിൽവെച്ച പറക ആയത എന്ന കച്ചെരി
യിൽ വിസ്തരിച്ചടത്ത എല്ലാവരും പറകകൊണ്ടും മദ്ധുരായന്റെ പക്കൽ നെരു
പൊരായ്കകൊണ്ടും കാണാരനെകൊണ്ട ജാമ്യൻ വാങ്ങി അവരെ വിടുകയും ചെയ്തു.
ഈ അവസ്ഥ സന്നിധാനത്തിങ്കൽ മനസ്സിൽ ആവാൻ എഴുതിയിരിക്കുംന്നു. മറ്റ വഴി
പൊകവായി കാരിയംകൊണ്ട കല്പിച്ച പ്രകാരം വിചാരിച്ച വഴിയെ എഴുതിക്കൊടു
ത്തയക്കുന്നതും ഉണ്ട. കൊല്ലം 972 ആമത മീനമാസം 20 നു എഴുതിയത 28 നു എപ്രെൽ
8 നു കത്ത കണ്ടത.

299 G & H

480 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത വായിച്ച ആയതിൽ ഉള്ള
അവസ്ഥകൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളെ വടകരെയിൽ കണ്ട ഉടനെ
കാരിയത്തിന്റെ അവസ്ഥ ഒക്ക വഴിപൊലെ ബൊധിപ്പിക്കയും ചെയ്യും. ശെഷം തങ്ങളെ
സുഖസന്തൊഷത്തിന നാമെല്ലാപ്പൊഴും വിശാരിക്കയും ചെയ്യുന്നു. എന്നാൽ കൊല്ലം
972 ആമത മീനമാസം 29 നു എപ്രെൽ മാസം 8 നു തലശ്ശെരിയിൽ നിന്ന എഴുതിയത.

300 G & H

481 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. മീനമാസം 29 നു സാഹെബര അവർകൾ എഴുതിക്കൊടുത്തയച്ച
കത്ത നമുക്ക എത്തി. വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. സാഹെബര
അവർകളെ കാണെണമെന്ന നമുക്കും വളരെ മൊഹവും ഉണ്ട. മെടമാസം 3 നു ഒര
അടിയന്തരം കഴിക്കെണ്ടത ഉണ്ടാകകൊണ്ട ആയതും കുറ്റിപ്പുറത്തനിന്ന തന്നെ കഴിച്ച
ഉടനെ സാഹെബര അവർകളെ കാണുവാൻന്തക്കവണ്ണം നാം വടകരെ വരികയും ചെയ്യും.
വന്ന കണ്ട ഉടനെ എല്ലാ സുഖസന്തൊഷവും സാഹെബര അവർകളെ ബൊധിപ്പിക്കയും
ചെയ്യാം. നമുക്ക എല്ലാക്കാരിയത്തിന്നും സാഹെബര അവർകളെ കൃപ ഉണ്ടായിരിക്കയും
വെണം. കൊല്ലം 972 ആമത മിനമാസം 29 നു എഴുതിയെ കത്ത മീനം 30 നു എപ്രെൽ 9
നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/198&oldid=200598" എന്ന താളിൽനിന്ന് ശേഖരിച്ചത്