താൾ:39A8599.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 179

കൃപ വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മിഥനമാസം
12 നു എഴുതിയെ കത്ത മിഥുനം 14 നു ജുൻ 25നു വന്നത.

398 G&H

574 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. കല്പനപ്രകാരം പരസ്സ്യമായിട്ടുള്ള കത്ത വന്ന ഉടനെ വായിച്ച ഇവിടെ ഉള്ള
അവർക്ക അറിവിക്കയും ചെയ്തു. ചെറക്കൽ രാജ്യത്ത ഉള്ള ഹൊബളി പാറവത്യ
ക്കാരൻമ്മാർക്കും അറിവാൻന്തക്കവണ്ണം എഴുതി അയച്ച പരസ്സ്യക്കത്തിന്റെ പെർപ്പ
എഴുതി അയക്കയും ചെയ്തു. കാനംങ്കൊവി ബാബുരായ്ക്കും എഴുതി അയച്ചിരിക്കുംന്നു.
ഈ വർത്തമാനം സന്നിധാനത്തിങ്കലറിവാൻ എഴുതിയ അർജി. നാം ഇവിടെ നടക്കെണ്ടും
കാരിയത്തിന്ന കല്പിച്ച ഉത്തരം വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 14 നു എഴുതിയ അർജി 14 നു ജുൻമാസം 25 നു വന്നത.

399 G&H

575 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പ അവർകളുടെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. സന്നിധാനത്തിങ്കൽനിന്ന കല്പിച്ച വന്ന
ബുദ്ധി ഉത്തരം വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. പൊഴവായി
കൊൽക്കാരെ പിടിച്ച തൊളത്തിൽ തടുത്തിരിക്കുംന്നു എന്നും ബുദ്ധി ഉത്തരം കണ്ട
ഉടനെ അവരെ വിടെണമെന്നും അവര തടുത്ത പാർപ്പിപ്പാൻ സങ്ങതി എന്തന്നും എഴുതി
അയക്കെണ മെന്നും അല്ലൊ ബുദ്ധി ഉത്തരത്തിൽ ആകുന്നത. പൊഴവായി മണ്ണിൽ
എടത്തിൽ കണ്ടപ്പുണ്ണി നായരെ ആളിൽ രണ്ടാള കള്ളും കുടിച്ച പൊഴവായി മുണ്ടക്കൽ
തറയിൽ മുക്കുവൻ വെളക്കാടത്ത കൊർമ്മന്റെ പൊരയിൽ കടന്ന ഒരു
വലയടുത്തകൊണ്ടു പൊകുംന്നെരം മുക്കവത്തി ചെന്ന വലകൊണ്ടു പൊകുന്നത
എന്തിനെന്ന ചൊദിച്ചാറെ മുക്കവത്തിനെ തച്ചനെലവിളിപ്പിക്കുംന്നത കെട്ട കൊർമ്മൻ
പാഞ്ഞ ചെന്നാറെ അവനെ പിടിച്ചവെച്ച തൊക്കിന്റെ ചട്ട കൊണ്ട കുത്തുകയും
തലമാറി തച്ചാറെ കൊർമ്മന്റെ തലപൊട്ടുകയും തൊക്കിന്റെ ചട്ട മുറികയും
ചെയ്തു.ആയവസ്ഥ കച്ചെരിയിൽ വന്ന പറഞ്ഞാറെ അവരെ കൊണ്ടുവന്ന കാരിയം
വിചാരിച്ച തൊളത്തിലിട്ട ശിക്ഷ കൊടുത്തയക്കയും ചെയ്തു. മണ്ണിൽ എടത്തിൽ
കണ്ടപ്പുണ്ണിനായരെ ആള അകകൊണ്ട മദ്ധുരായരനായരെ പറ്റിൽ നിന്ന കൊൽക്കാരന്ന
സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചത. പൊഴവായി കൊൽക്കാരെ പിടിച്ച ഞാൻ
തൊളത്തിൽ ഇട്ടിട്ടും ഇല്ലാ. 72 ആമതിലെ നികുതിയും പത്തിനൊന്നും തിർത്ത കൊടുത്തു
എന്നും അസാരം അസാരം പണം ചില്ലറ കുറ്റിയിൽ കെടപ്പ ഉണ്ടെന്നും കുടിയാൻമ്മാര
പറക ആകുന്നത. മദ്ധുരായർക്ക പൊഴവായി പണം പിരിപ്പാൻ നാല ശിപ്പായിമാരെയെ
കൊടുപ്പാൻന്തക്കവണ്ണം സന്നിധാനത്തിങ്കൽനിന്ന കല്പിച്ച പ്രകാരം രാജശ്രീ ദിവാൻ
ബാളാജി രായരെ എഴുതി അയക്കുകകൊണ്ട നാല ശിപ്പായിനെ കൊടുക്കയും ചെയ്തു.
കുറുമ്പ്രനാട്ടെ നികുതി യും പത്തിനൊന്നും തെകച്ച എടുത്തു എന്നും അസാരം
അസാരം പണം ചില്ലറ കുറ്റി യിൽ ഉണ്ടന്നും അവിടുത്തെ കുടിയാൻമ്മാര പറക
ആകുന്നത. സന്നിധാനത്തിങ്കലെ കല്പന വരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം
972 ആമത മിഥുനമാസം 12 നു എഴുതിയത മിഥുനം 15 നു ജുൻ 26 നു വന്നത മിഥുനം
17 നു ജുൻ 28 നു പെർപ്പാക്കിക്കൊടുത്തത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/239&oldid=200667" എന്ന താളിൽനിന്ന് ശേഖരിച്ചത്