താൾ:39A8599.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 57

എല്ലാവെരും പറഞ്ഞാറെ രാജാ അവർകൾ പറഞ്ഞ വിവരം 71 ആമത നികിതി വകക്ക
രണ്ടു ഗഡുവിന്റെ ഉറുപ്പിക കടം വാങ്ങി അടച്ചിരിക്കുന്നു. മൂന്നാം ഗഡു അടുത്തു
വരികയും ചെയ്തു. ആയതുകൊണ്ട നികിതി വഹക്ക താമസമായാൽ നന്നായിവരിക
ഇല്ലാ. ആയതുകൊണ്ട നികിതിപണം വെഗെന അടക്കയും വെണം. അതുകൂടാതെ
താമസമായാൽ മഹാരാജശ്രീ സുപ്രടെണ്ടൻ സായ്പു അവർകൾ വരുംബൊൾ നിങ്ങൾ
വലഞ്ഞ പൊകയും ചെയ്യും എന്ന താകിതയായി പറഞ്ഞയക്കയും ചെയ്തു. കർക്കിടക
മാസം 31 നു മുതൽ ഇത്ത്രത്തൊളം 8090 ഉറുപ്പിക വന്നതിൽ ചൊവ്വക്കാരൻ മൂസ്സക്ക
8750 ഉറുപ്പിക കൊടുത്തയച്ചിട്ടും ഉണ്ട സ്വാമി. ഹൊബളി പാർപ്പത്ത്യക്കാര എല്ലാവരെ
യും വരുത്തിട്ട 969 ആമതിൽ നികിതി ഉറുപ്പ്യ പുക്കിത കഴിച്ച 70 ആമതിലെയും കൂടി
കൊല്ലം 2ന്ന നിലവ ഉറുപ്പ്യ ഒക്കയും ഈ മാസം 25 നുക്ക പിരിച്ചടപ്പാൻ തക്കവണ്ണം
ഗഡുവാക്കി കയിശീട്ട എഴുതി വാങ്ങുകയും ചെയ്തു. പാറക്കടവത്ത ഹൊബിളിയിൽ
ചെല കുടിയാമ്മാര മാപ്പിള്ളമ്മാര കുടി ഒഴിച്ച അക്കരെ കടന്ന ഇരിവെനാട്ടക്കെ പൊയി
എന്നു എഴുതി അയച്ചിരിക്കുന്നു. ഒഴിച്ചു പൊയ കുടികളുടെ പറബും വയലും ഉള്ള
ഫലങ്ങളെ വെലക്കിട്ടും ഉണ്ട സ്വാമി. വടഹര ഹൊബളി പുതുപ്പണത്തതറയിൽ തങ്ങൾ
പറബത്ത പള്ളിക്കൽ കുടിയിരിക്കുന്നു. കുഞ്ഞിമൂത്തന്റെ അവിട അവരുടെ കുന്നൊൻ
കണാരൻ കൂടത്തന്ന തെങ്ങ കക്കുബൊൾ ഈ മാപ്പളകുട്ടി കണ്ട അടുത്ത പിടിച്ചാറെ
പീചാങ്കത്തികൊണ്ട കുത്തിതള്ളിയിട്ട അവൻ പൊകയും ചെയ്തു. മാപ്പളകുട്ടിക്ക മുറി
നന്ന ഉണ്ടെന്ന വടകര പാറവത്ത്യം അപ്പാവയ്യൻ എഴുതി അയച്ചിട്ടും ഉണ്ട സ്വാമി.
ഹുക്കുമനാമപ്രകാരം സകല കണക്കകളും എഴുതികൊണ്ട ബഹുമാനപ്പെട്ട ഇർങ്കിരസ്സ
കുബഞ്ഞി കാരിയത്തിൽ രാവും പകലുമായിട്ട നൊക്കിയിരിക്കുന്നു സ്വാമി.
അഗസ്തുമാസത്തെ ശംബളം വകക്ക രശീതി എഴുതി സന്നിധാനത്തിങ്കിൽ അയച്ചിട്ടും
ഉണ്ട. മാസപ്പടിക്ക കൽപ്പനയായി വരികയും വെണം. ചെരാപുരത്ത ഹൊബിളിയിൽ
കുറിച്ചിയാത്ത പുളിയൻ കണാരൻ കുറിച്ചിയാത്ത തറയിൽ ഉള്ളവരൊക്കയും മൊടനും
ഒക്കയും വിരൊധിച്ചിരുന്നത സമ്മതം കൂടാതെകണ്ട മിക്കവാറും മൂരുകെയും ചെയ്തു
എന്ന ഹൊബിളി പാറവത്ത്യം ഈശ്വരപട്ടര എഴുതി അയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 18 നു എഴുതിയത. ചിങ്ങമാസം 24നു വന്നത. സപടബർ
മാസം 6 നു വന്നത.

111 C & E

120 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുബ്രനാട്ട വീരവർമ്മരാജാ
അവർകൾ സല്ലാം. തലച്ചെരി കൊട്ടയിന്ന കണ്ടുപറഞ്ഞ കൽപ്പനയായി പൊരുംബൊൾ
നിശ്ചയിച്ചപ്രകാരം ഉള്ള കത്ത ഇവിടെ എത്തുകെയും ചെയ്തു. വയനാട്ട രാജ്യത്ത ഉള്ള
മുഖ്യസ്ഥമ്മാരും കണക്കും വരുത്തികൊണ്ട 972 ആമത കന്നിമാസം 4നു നിട്ടൂർക്ക വന്ന
കൊട്ടെക്ക വന്ന കൽപ്പനപ്രകാരം നടന്നുകൊള്ളുകയും ആം. ചൊരത്തുമ്മൽ
എടത്ത്രകൊട്ടയിന്ന സുലുത്താന്റെ ആള ചുരുക്കം ഇപ്പ്രം കടന്നു. എതാനും കാലിയും
ഒരു കുടിയാനയും പിടിച്ചു കൊണ്ടുപൊയെന്ന എഴുതി വന്നിരിക്കുന്നു.
കക്കാനകൊട്ടയിലും എതാന്നും ആള വന്നപ്രകാരം എഴുതിവന്നിരിക്കുന്നു. ആ ദിക്കിൽ
കെഴക്കുന്ന വരുന്നവര പറയുന്ന വർത്തമാനം ഇവിടെ കെൾക്കുന്ന വിവരം സൂക്ഷം
അറിയായ്കകൊണ്ട കെട്ടത എഴുതുന്നു. ലന്തയും പരിന്തിരിയസ്സും മറാട്ട്യനും
ടിപുസുലുത്താനും ഒരു കയ‌്യായി വരുമെന്നും കടലിൽ വരുംബൊൾ കരെക്കും ഒരു
സമയമായിരിക്കുമെന്നും കൊളുബ അവര കയ്യിലായി എന്നും ഇങ്ങിനെ ഉള്ള
വിധങ്ങളാകുന്നു. അങ്ങനെ ഉള്ളതിന്റെ സൂക്ഷം അറിവാൻ സായ്പു അവർകളുടെ
ദെയവകൊണ്ട എഴുതി കത്ത കാമാൻ സംഗതി വന്നുവെങ്കിലല്ലൊ നമുക്ക അറിവാനും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/117&oldid=200467" എന്ന താളിൽനിന്ന് ശേഖരിച്ചത്