താൾ:39A8599.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 തലശ്ശേരി രേഖകൾ

277 G & H

460 ആമത മഹാരാജശ്രീവടക്കെ അധികാരികൃസ്തപ്രർ പീലിസായ്പു അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറാഗ മാണയാട്ട
വീരാൻകുട്ടി എഴുതിയ അർജി. മഹാരാജശ്രീ സായ്പു അവർകളുടെ കല്പനക്കത്ത
കണ്ട അറികയും ചെയ്തു. മൊയിലൊത്തെ ചാപ്പനെ വെടിവെച്ച അവസ്ഥകൊണ്ട
വിസ്തരിക്കെണ്ടതിനും ചെല്ലട്ടെക്കണരനെ കൊത്തി മുറിച്ച അവസ്ഥകൊണ്ട
വിസ്തരിക്കെണ്ടതിനും മെൽക്കച്ചെരിയിൽ കൂട്ടി അയപ്പാൻ ആളുകൾ 6 ആയത.
നെല്ലൊളികുങ്കൻ നമ്പിയാരും ആന്തുകൊരനും കളത്തിലെ കണ്ണനും പുത്യഎടുത്ത
കണ്ടി എമ്മൻനായരും പുളിയിച്ചെരി കണ്ടപ്പനും ഈ ആളുകൾ അഞ്ചിനെയും
മെൽക്കച്ചെരിക്ക കൂട്ടി അയച്ചിട്ടും ഉണ്ട. മെൽ എഴുതിയ ആളുകളിൽ വെണ്ടുന്നെ ആള
ഒന്ന ആയത തളിയൻ തൊട്ടൊളി പർക്കൃമ്മാര അവനവനി കിട്ടിദീനമായിക്കെടക്കുംന്നു.
എന്നാൽ കൊല്ലം 972 ആമത മീനമാസം 6 നു എഴുതിയ അർജി മീനം 7 നു മാർച്ചി 17 നു
വന്നത.

278 G & H

461 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത
പ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. സായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരക്കും നടക്കെണ്ടും
അടിയന്തരങ്ങൾ ഒക്കയും നല്ലവണ്ണം തന്നെ നടന്ന വരികയും ചെയ്യുംന്നു. സായ്പി
അവർകളെ കാമാൻ നമുക്ക വളരെ മൊഹമുണ്ടായിരിക്കുന്നു. ആയതിന എപ്പൊൾ
വരെണമെന്നും എവിടെ നിന്ന വെണമെന്നും കല്പന വന്നാൽ കല്പനപ്രകാരം
അനുസരിക്കയും ചെയ്യാം. യാതൊരു കാരിയത്തിന്നും സായ്പി അവർകൾ അല്ലാതെ
നാം വെറെ വിശ്വസിച്ചിട്ടും ഇല്ലാ. കടാക്ഷം ഉണ്ടായിട്ട കല്പനവരുംപ്രകാരം കെൾപ്പാൻ
നാം നിശ്ചയിച്ചിരിക്കുന്നു. ശെഷം വർത്തമാനം ഒക്കയും സായ്പി അവർകളൊട നമ്മുടെ
ശെഷയ്യ്യൻ ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മീനമാസം 8 നു
എഴുതിയത. 9 നു മാർച്ചി 18 നു വന്നത. ഉടനെ ബൊധിപ്പിച്ചത.

279 G & H

462 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിലുള്ള
വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. ചെറക്കൽ നാട്ടിലെക്ക പൊവാൻ
നമുക്ക ആവിശ്യം വന്നിരിക്കുംന്നു. അതുകൊണ്ട ഇപ്പൊളുത്തെ സമയത്ത തങ്ങളെ
കാമാനായിട്ട പ്രസാദം നമുക്ക ആകുവാൻ കഴിയായ്കകൊണ്ട എത്രയും സങ്കട
മായിരിക്കുംന്നു. എന്നാൽ നാം അവിടെനിന്ന വന്നാൽ തങ്ങളെ കാമാൻ വരികയും
ചെയ്യും. ആയത ചില ദിവസത്തിലകത്ത ആകുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
ആയതിനെടയിൽ നാം തങ്ങടെ വിശ്വാസക്കാരൻ ആകുന്നത എന്ന നമ്മാൽ കഴിയും
ന്നടത്തൊളം സഹായിക്കും എന്നും തങ്ങളെ അന്തക്കരണത്തിൽ വിശ്വസിച്ചിരിക്കുമെന്ന
നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 9 നു ഇങ്കിരെശ
കൊല്ലം 1797 ആമത മാർച്ചിമാസം പത്തൊമ്പതാം ന്തീയ്യതി തലശ്ശെരിയിൽ നിന്നും
എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/188&oldid=200585" എന്ന താളിൽനിന്ന് ശേഖരിച്ചത്