താൾ:39A8599.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 തലശ്ശേരി രേഖകൾ

തങ്ങെളെ കാരിയക്കാരൻ തലശ്ശെരിയിൽ വന്നല്ലാതെ മുസ്സ രണ്ടാം ഗെഡുവിന്റെ
തീർച്ച ആക്കുക ഇല്ലന്ന കാമാൻ നമുക്കു വളരെ സങ്കടമായിരിക്കുംന്നു. ഈ മുതൽ
ഒക്കയും ബൊധിപ്പിക്കുമെന്ന നാം വിശ്വസിച്ചതുകൊണ്ട ഈക്കത്ത എത്തിയ ഉടനെ
തങ്ങളെ കാർയ്യ്യക്കാരൻ ഇവിടെക്ക വരുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത എടവമാസം നാലാംന്തിയ്യ്യതി ഇങ്കിരെശകൊല്ലം 1797ആമത മെമാസം
14 നു തലശ്ശെരിനിന്ന എഴുതിയത. ഈക്കത്ത എടവം 12 നു മെമാസം 22 നു കണ്ടത.
അതുകൊണ്ട ഈ തിയ്യ്യതിയിൽ എഴുതിയത.

359 G&H

536 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ കണ്ണൂര ദൊറൊകക്ക എഴുതിയ കല്പനക്കത്ത.
എന്നാൽ ഈക്കത്ത കൊണ്ടുവരുന്നവനെ മുൻമ്പെ തനിക്ക കൊടുത്തയക്കയും ചെയ്തു.
ലാൽമഹമ്മതു അവനും ആയിട്ടുളെള ഹെതു അവസ്ഥയിൽ താൻ നെരുന്ന്യായവും
പൊലെ വിസ്തരിച്ചിട്ടില്ലാ. അന്ന്യായം വെച്ചതുകൊണ്ട ഈ കത്ത എത്തിയ ഉടനെ ആ
അന്ന്യായത്തിന്റെ വിവരങ്ങൾ ഒക്കയും ആയതിൻമെൽ നടന്നിരുന്നെ അവസ്ഥകളും
തിരിച്ച എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 13 നു
ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 23 നു തലശ്ശെരിനിന്നും എഴുതിയത. 19

360 G&H

538 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ രണ്ടുതറെ കാനംങ്കൊവി രാമയ്യന എഴുതി അനുപ്പിന
കാരിയം. എന്നാൽ ഒരു ആസ്പരും പട്ടാളശിപ്പായിമാരും കൂടി അമ്പിലാട്ടിൽ
വരുന്നതുകൊണ്ട ആ ആപ്സർക്കും ശിപ്പായിമാർക്കും ഇരിപ്പാനായിട്ട വെണ്ടുംന്ന
പുരകൊപ്പുകൾ കൊടുക്കെണ്ടുംന്നതിന്ന കുടിയാൻമ്മാർക്ക കല്പിക്കയും വെണം. ഈ
കൊടുക്കുംന്ന പുരകൊപ്പുകൾ ആസ്പര സായ്പു ശിപ്പായിമാരും വിലകൊടുക്കയും
ചെയ്യും. ശെഷം പിരിച്ച പണം ഒക്കയും ഇവിടെക്ക കൊടുത്തയക്കയും വെണം. രണ്ടാം
ഗഡുവിന്റെ നിപ്പായിട്ടുള്ള പണം ഇത്ര ദിവസത്തിൽ ബൊധിപ്പിക്കുമെന്ന നമുക്ക
അറിവിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 14 നു ഇങ്കിരെശ
കൊല്ലം 1797 ആമത മെയിമാസം 24 നു തലശ്ശെരി നിന്നും എഴുതിയത.

361 G&H

539 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ടും പൊഴവായയും ദൊറൊക
ചന്ദ്രയ്യൻ എഴുതിക്കൊണ്ട അർജി. കൊലപാദത്തിന്റെ കാരിയത്തിന്റെ അവസ്ഥക്ക
സന്നിധാനത്തിങ്കൽനിന്ന വന്ന കത്ത കണ്ട ഉടനെ പൊഴവായക്ക ഞാൻ പൊകയും
ചെയ്തു. അവിടെചെന്ന അന്ന്വെഷിച്ച സുക്ഷം വരുത്തി പിടിച്ച അയപ്പാൻ ശ്രമിച്ചിട്ടും
ഉണ്ട. സന്നിധാനത്തിങ്കൽനിന്ന വന്ന കല്പനപ്രകാരം കുറുമ്പ്രനാട്ട രാജാവ അവർ
കൾക്ക 20 ആളെ ഇവിടെനിന്ന കൊടുക്കയുംചെയ്തു. കുബഞ്ഞി അരി മുട മുമ്പിനാൽ
താമരശ്ശെരി കടത്തിവെച്ചിട്ടുള്ളതിൽ നാനൂറ്റമുപ്പത മൂട അരി ഇപ്പൊൾ മയ്യഴിക്ക
കടത്താൻന്തക്കവണ്ണം കൊഴിക്കൊട്ടനിന്ന രാജശ്രീ ആട്ടുസെൻ സായ്പു അവർകൾ
എഴുതി അയച്ച വന്നിട്ടും ഉണ്ട.അക്കാരിയത്തിന്നും മറ്റും ഇവിടെ നടക്കെണ്ടും

19. അടുത്ത കത്ത് പ.രേ.ക 212

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/220&oldid=200628" എന്ന താളിൽനിന്ന് ശേഖരിച്ചത്