പഴശ്ശിരേഖകൾ
പഴശ്ശിരേഖകൾ (1994) |
[ 1 ] TUEBINGEN
UNIVERSITY LIBRARY
MALAYALAM
MANUSCRIPTSERIES
2
GENERALEDITOR
DR SCARIA ZACHARIA
പഴശ്ശി
രേഖകൾ
എഡിറ്റർ
ജോസഫ് സ്കറിയ
34 A
11415 [ 3 ] പഴശ്ശിരേഖകൾ [ 4 ] ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). കേരള
സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ്ക്ലാസോടെ മാസ്റ്റർ
ബിരുദം, പ്രാചീന മലയാള ഗദ്യത്തിന്റെ വ്യാകരണ
വിശകലനത്തിന് ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി സെന്റ്
ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗത്തിൽ
അധ്യാപകൻ. 1986-ൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട്
ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു. 1990-91-ൽ
അലക്സ്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫെലോ എന്ന
നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർലണ്ടിലെയും
ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ
ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിൽ, ഡോ
ആൽബ്രഷ്‌ട് ഫ്രൻസുമായി സഹകരിച്ച ഹെർമൻ
ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ ആറുവാല്യമായി എട്ടു
പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ അക്കാദമിക്
വിനിമയ പരിപാടിയുടെ (DAAD) ഭാഗമായി
ട്യൂബിങ്ങൻ സർവകലാശാലയിൽ നടത്തിയ ഹ്രസ്വ
ഗവേഷണത്തിനിടയിൽ കൈയെഴുത്തു ഗ്രന്ഥപരമ്പര
ആസൂത്രണം ചെയ്തു. പാഠനിരൂപണം,സാഹിത്യപഠനം,
സാമൂഹിക സാംസ്കാരിക ചരിത്രം, ജീവചരിത്രം,
എഡിറ്റിംഗ്,തർജമ,വ്യാകരണം, നവീന ഭാഷാശാസ്ത്രം,
ഫോക്‌ലോർ എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ചോളം
പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം, ഇംഗ്ലീഷ്,
ജർമ്മൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കമ്പള്ളി, ചങ്ങനാശ്ശേരി - 686 102
എഡിറ്റർ. ജോസഫ് സ്കറിയ (ജ. 1969) മഹാത്മാഗാന്ധി
സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ
ബി.എയും മലയാളത്തിൽ എം.എയും ബിരുദങ്ങൾ.
സർവകലാശാലാതലത്തിലും അഖിലകേരള തല
ത്തിലും ചെറുകഥാ മത്സരത്തിൽ സമ്മാനങ്ങൾ
നേടിയിട്ടുണ്ട്. ഇപ്പോൾ തലശ്ശേരി രേഖകൾ
വിശദമായി പഠിക്കുന്നു. [ 5 ] പഴശ്ശിരേഖകൾ
ജനറൽ എഡിറ്റർ
ഡോ സ്കറിയാ സക്കറിയ
എഡിറ്റർ
ജോസഫ് സ്കറിയ
പ്രസാധകർ
കേരള പഠനകേന്ദ്രം
സെന്റ് ബർക്ക്മാൻസ് കോളജ്
ചങ്ങനാശ്ശേരി - 686 101
ഡി സി ബുക്‌സ്
കോട്ടയം
വില 60.00 രൂപ [ 6 ] (Malayalam)
Tuebingen University Library Malayalam Manuscript Series (TULMMS) Voll
Pazhassi Rekhakal
(Telicherry Records Vol 4 & 12)
Text With Critical Studies
General Editor: Dr Scaria Zacharia
Editor: Joseph Scaria
Rights Reserved
First Published March 1994
Typesetting & Printing: DC Offset Printers, Kottayam
Publishers:
Centre for Kerala Studies
St. Berchmans College, Changanassery
DC Books, Kottayam, Kerala
Distributors:
CURRENTBOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha,
Eranakulam, Aluwa, Palakkad, Kozhikode, Vatakara, Thalassery, Kalpetta
Rs. 60.00
12(d3/93-94) |
s.No.2054 dcb 1402 500 0394 |
---|
മലയാളിയുടെ അഭിമാനത്തിനുംവേണ്ടി
പടപൊരുതിയ അനേകായിരം
വീരയോദ്ധാക്കളിൽ അഗ്രഗണ്യനായ
പഴശ്ശി ശ്രീവീരകേരളവർമ്മ രാജാവിന്റെ
സാദര സ്മരണയ്ക്ക് [ 8 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ
പയ്യന്നൂർപ്പാട്ട് | 1 | എഡിറ്റർ പി ആൻറണി |
പഴശ്ശിരേഖകൾ | 2 | എഡിറ്റർ : ജോസഫ് സ്കറിയ |
തച്ചോളിപ്പാട്ടുകൾ | 3 | എഡിറ്റർ : പി ആൻറണി |
Acknowledgement മുഖവുര |
ix |
ഡോ സ്കറിയാ സക്കറിയ | xi |
Languages, Nations and People : Hermann Gundert and the trends of his time Prof. Dr. Heinrich von Stietencrom |
xxv |
Dr Hermann Gundert and Calw Dr Herbert Karl, Mayor of Calw. |
xxxiii |
വാക്യവിചാരസൂചനകൾ ഡോ എ പി ആൻഡ്രൂസുകുട്ടി |
xxxv |
പഴശ്ശി സമരങ്ങളുടെ നിഴലും വെളിച്ചവും ജോസഫ് സ്കറിയ |
xxxvii |
പഴശ്ശി രേഖകളുടെ ക്രമനമ്പരുകളും തീയതികളും | lv |
പഴശ്ശി രേഖകൾ | 1-164 |
It gives me pleasure to acknowledge permission and support for the
publication of Malayalam manuscripts in the Tuebingen University
Library. The director and his colleagues have always received me as a
welcome guest and provided expert colleagual assistance. Dr George
Baumann, director of Oriental Section, has been the main source of
knowledge and support. Dr Karl Heinz Gruessner and Dr Gabriele
Zeller have been helpful in the preparation of this series.
The idea for this series was born out of the research work done in the
Tuebingen University Library in preparation of Hermann Gundert Series
(6 volumes, 8 books). My research project in Germany at that stage
(1990-91) was made possible by the generous assistance of a research
fellowship from Alexander von Humboldt Foundation.
The preparation for the first three volumes of this series was com-
pleted during my research work in Tuebingen University (1993) on the
invitation of DAAD-German Academic Exchange Programme.
I am grateful for a grant from Dr Herbert Karl, Mayor of Calw, for
reprographing 12 volumes of Tellicherry Records in Germany.
I could never have prepared and published this series without the
personal encouragement and professional support of Dr Albrecht Frenz,
to whom we owe the familiarising of Kerala Studies in modern Germany.
He helped me to the Tuebingen University Library in 1986, and paved the
way for the chance discovery of invaluable Malayalam manuscripts. The
organizing committee of Dr Hermann Gundert Conference 1993 and Dr
Hermann Gundert Foundation, Stuttgart deserve special thanks for their
spirited interest and whole hearted support.
Prof Dr Heinrich von Stietencron and his colleagues in the depart-
ment of indology University of Tuebingen, have helped me in my
sojourn through words and deeds.
The Gundert family especially members of Steinhaus Ms Gertraud
Frenz and Ms Margret Frenz cheerfully aided me in my research work.
Closer, at home, I am grateful to quite a few eminent scholars: Prof S
Guptan Nair, Prof Dr M Leelavathy, Prof Dr A P Andrewskutty, Prof
Dr MGS Narayanan and Prof Dr KM Prabhakara Variar who helped in [ 12 ] various ways with the editing of this series. Two young research scholars,
P Antony and Joseph Scaria shared the most difficult task of carefully
copying down and analysing these difficult texts. They even prepared the
press copies of these volumes and checked the proof sheets. The young
journalist K. Balakrishnan (Desabhimani, Kannur) has focussed public
attention on these valuable works through his learned articles. Rev Dr
George Madathiparampil principal St Berchmans'College, Prof NS
Sebastian and other colleagues in the department of Malayalam, Prof A
EAugustine, Prof KV Joseph, eminent cultural leader Murkot Ramunny
and veteran publisher DC Kizhakkemuri have provided the right kind of
stimulation, support, advice or expertise.
Changanassery March 1994 |
SCARIA ZACHARIA General Editor |
---|
സ്കറിയാ സക്കറിയ
ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ
സൂക്ഷിച്ചിരിക്കുന്ന തലശ്ശേരി രേഖകളിലെ നാലാം വാല്യവും പന്ത്രണ്ടാം വാല്യവും
ചേർത്ത് പഴശ്ശി രേഖകൾ എന്ന ശീർഷകത്തിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഡോ. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിന്റെ ഭാഗമാണ് ഈ രേഖാ സമുച്ചയം.
ഗുണ്ടർട്ട് ചരമശതാബ്ദദിയോടനുബന്ധിച്ച് ഇതു പ്രകാശിപ്പിക്കാൻ കഴിയുന്നതിൽ
കൃതാർത്ഥതയുണ്ട്. കേരള ചരിത്രപഠനത്തിനും മലയാള ഭാഷാ ചരിത്രത്തിനും
പ്രയോജനപ്പെടുന്ന മൗലിക ഉപാദാനങ്ങളാണ് തലശ്ശേരി രേഖകൾ. ഉത്തര
കേരളത്തിൽ ആധിപത്യമുറപ്പിക്കാൻ ബ്രിട്ടീഷുകാർ കൈക്കൊണ്ട നടപടികളും
അവർ ചുവടുറപ്പിച്ചതോടെ സാമൂഹികവ്യവഹാരത്തിലുണ്ടായ മാറ്റങ്ങളും മൗലിക
രേഖകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു.
1796 മേയ്ക്ക് പതിനഞ്ചു മുതൽ 1800 ജൂൺ 26 വരെയുള്ള രേഖകൾ തലശ്ശേരി
രേഖകളിലെ ആദ്യത്തെ പത്തു വാല്യമായി ബയൻറുചെയ്തു സൂക്ഷിച്ചിരിക്കുന്നു.
അടുത്ത രണ്ടുവാല്യം വിവിധ കാലങ്ങളിലുള്ള രേഖകളാണ്. വീരകേരളവർമ്മ
പഴശ്ശി രാജയും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലം
വെളിവാക്കുന്ന നാലാം വാല്യവും പന്ത്രണ്ടാം വാല്യവും പ്രത്യേക പരിഗണന
അർഹിക്കുന്നുണ്ട്. പഴശ്ശിരാജയും സമകാലികരായ ഉത്തരകേരള രാജാക്കന്മാരും
അനേകം നാട്ടു പ്രമാണിമാരും ഇവിടെ മുഖം മൂടികളില്ലാതെ പ്രത്യക്ഷപ്പെടുന്നു.
പഴശ്ശിയുടെ ഒരു കത്തുപോലും അവശേഷിച്ചിട്ടില്ലല്ലോ എന്ന ദുഃഖം ഇനി വേണ്ട.
പഴശ്ശിരാജയുടെ രണ്ടു ഡസൻ കത്തുകൾ ഈ സമാഹാരത്തിലുണ്ട്*
വിദേശികളുടെ മുമ്പിൽ ഇണങ്ങിയും പിണങ്ങിയും ചതിച്ചും സ്തുതിച്ചും പോരാടിയും
നാടിന്റെ ഗതിവിഗതികളെനിയന്ത്രിച്ചവരെ അതിശയോക്തിയുടെ പരിവേഷമില്ലാതെ
നേരിട്ടു പരിചയപ്പെടാൻ ഉതകുന്നവയാണ് ഇവിടെയുള്ള രേഖകൾ, വെറും രാഷ്ട്ര
ചരിത്രം മാത്രമല്ല ഇതിലുള്ളത്. സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ ഗതകാല
മുഖങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നു. രേഖകളാണ് ഇവിടെയുള്ളത്; ബ്രിട്ടീഷുകാർ
തയ്യാറാക്കിയ അക്കാലത്തെ റിപ്പോർട്ടുകളിൽ കാണുന്ന സ്വാഭിപ്രായത്തിന്റെ
പുളിപ്പ് ഇനി അനുഭവിക്കേണ്ട എന്നു സാരം. അത്തരം റിപ്പോർട്ടുകൾ ഉപയോഗിച്ചു
മാത്രം ഗവേഷണം ചെയ്തവരുടെ ചില നിഗമനങ്ങൾ ഇളകിപ്പോയേക്കാം. [ 14 ] അതിശയോക്തി കലർന്ന കേട്ടുകേൾവി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ
ഉപരിപ്ലവങ്ങളായി തീർന്നേക്കാം. തിരസ്കാരം വളർച്ചയുടെ ലക്ഷണം എന്നു
കരുതുകയേ വേണ്ടു. പഴശ്ശിരേഖകൾ നമ്മുടെ ചരിത്രഗവേഷണത്തിന് നവോന്മേഷം
പകരുമെന്നു കരുതാം.
പഴശ്ശിരേഖകൾ എന്തിനു പ്രസിദ്ധീകരിക്കുന്നു ?
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കടൽ കടന്നെത്തിയ
ബ്രിട്ടീഷുകാരന്റെ പ്രവേശം കേരള സമൂഹത്തിൽ, വിശിഷ്യ ഉത്തരമലബാറിൽ
ഉളവാക്കിയ ആലശീലകൾ ഇത്രത്തോളം സത്യാതമകമായും നാടകീയമായും
വൈകാരികത നഷ്ടപ്പെടുത്താതെ പരിചയപ്പെടുത്തിത്തരുന്ന മറ്റൊരു രേ
ഖാശേഖരം കണ്ടെത്തിയിട്ടില്ല. ഇവിടെ നൂറുകണക്കിനു വ്യക്തികളും സ്ഥലങ്ങളും
സംഭവങ്ങളും കൊളാഷ് മാതൃകയിൽ അവതരിച്ചു സാമൂഹിക രാഷ്ട്രീയ വ്യവഹാര
മാതൃകകളിലുണ്ടായ മാറ്റങ്ങൾ കാട്ടിത്തരുന്നു. നാട്ടറിവും ബ്രിട്ടീഷുകാരന്റെ
സ്വാഭിപ്രായം കലർന്ന റിപ്പോർട്ടുകളും പരിചയപ്പെടുത്തിത്തരുന്ന ഇരുണ്ട
ഭൂമികയിൽ വെളിച്ചവും ശബ്ദവുമായി തലശ്ശേരി രേഖകൾ അനുഭവപ്പെടും.
ഇതു കൃത്യമായി അനുഭവിച്ചറിയാൻ താൽപര്യമുള്ളവർക്കു,
സമയക്കുറവുമൂലം രേഖകൾ മുഴുവൻ വായിക്കാൻ നിവൃത്തിയില്ലെങ്കിൽ, ഒരേ ഒരു
രേഖ വായിക്കുകയേ വേണ്ടു.-ക്രിസ്റ്റഫർ പീലി സായ്പിനു കോട്ടയത്തുരാജ്യത്തെ
മുഖ്യസ്ഥരും തറവാട്ടുകാരും കൂടി എഴുതിയ ഹർജി, കത്ത് 57, പുറം 40-43. ഇവിടെ
വീരകേരളവർമ്മ പഴശ്ശിരാജയെ അടുത്തുനിന്നു പരിചയപ്പെടാൻ വായനക്കാരന്
അവസരമുണ്ട്. പഴശ്ശിയുടെ ജീവിതത്തിന്റെ പൊരുൾ ജനങ്ങളുമായുള്ള ദൃഢ
ബന്ധമായിരുന്നു. എതിർപ്പുകളുടെ ഹേതു വൃക്തിപരമായും സാമൂഹികമായും
അനുഭവപ്പെട്ടഅനീതിയും. നാടിന്റെ സമ്പദ് വ്യവസ്ഥ തകർത്ത നികുതി വ്യവസ്ഥ,
കർഷകന്റെ ദുഃഖങ്ങൾ, ചരിത്രത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത
അഭയാർത്ഥികൾ, അധികാരമോഹികളുടെ നയചാതുര്യത്തിൽ പൊതിഞ്ഞ വഞ്ചന,
ഫ്യൂഡലിസത്തിനുള്ളിലും നിലനിന്നിരുന്ന പരസ്പരവിശ്വാസത്തിനും ഹൃദയബന്ധ
ങ്ങൾക്കും മാന്യതയ്ക്കും കൊളോണിയലിസത്തിന്റെ മലവെള്ളപ്പാച്ചിലിലുണ്ടായ
തകർച്ച എന്നിങ്ങനെ വ്യക്തിക്കും സമൂഹത്തിനുമുണ്ടായ മാറ്റങ്ങൾ ഇവിടെ
വായനക്കാരൻ നേരിട്ടറിയുന്നു. വളച്ചുകെട്ടും കലർപ്പും ആർഭാടവുമില്ലാത്ത ഇത്തരം
രേഖകൾ എല്ലാ മാനവികവിജ്ഞാനങ്ങൾക്കും വിലപ്പെട്ട ഉപാദാനങ്ങളായിരുക്കും.
രീതിശാസ്ത്രവും പ്രത്യയശാസ്ത്രവും ചരിത്ര രചനയിൽ അമിത പ്രാധാന്യം
നേടിയിരിക്കുന്ന ഇക്കാലത്തും ചരിത്രത്തിന്റെ മൗലിക അടിത്തറ രേഖകളാണെന്നു
സമ്മതിച്ചല്ലേ മതിയാവു. അങ്ങനെയെങ്കിൽ, കേരളചരിത്രപഠനത്തിനു വമ്പിച്ച
മുതൽക്കൂട്ടായിരിക്കും തലശ്ശേരി രേഖകൾ, ഇക്കാര്യങ്ങൾ എഡിറ്ററായ ജോസഫ്
സ്കറിയായുടെ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
തലശ്ശേരി രേഖകളുടെ ഒരു ചെറിയ പ്രദർശനം ഡോ.ഹെർമൻഗുണ്ടർട്ടിന്റെ
തൊണ്ണൂറെറ്റാമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് 1992 ഏപ്രിൽ 25 ന്
തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. അവിടെ വച്ചു ചില രേഖകൾ ശ്രദ്ധാപൂർവ്വം
വായിച്ച ഒരു യുവ പത്രപ്രവർത്തകൻ എഴുതിയ വാക്കുകൾ മറക്കാനാവില്ല. ' [ 15 ] "വടക്കേ മലബാറിലെ ആചാരബദ്ധമായ ജീവിതത്തെയും ജന്മി നാടുവാഴി
വാഴ്ചയേയും അതിനെതിരായ ചെറുത്തു നിൽപ്പുകളേയും പ്രതിഫലിപ്പി
ക്കുന്നുവെന്നതിനു പുറമേ യഥാർത്ഥ കേരള സംസ്കാരത്തിന്റെ മുദ്രകൾകൂടി ഈ
രേഖകളിലുണ്ട്. തെക്കൻ കേരളത്തിൽ നിന്നു കണ്ടെടുത്ത രേഖകൾ തമിഴിലോ
മുക്കാലും തമിഴ് കലർന്നതോ ആണെങ്കിൽ തലശ്ശേരി രേഖകളൊക്കെ തനി
മലയാളത്തിലുള്ളതാണ്. " ദേശാഭിമാനിയിൽ യുവാവായ കെ. ബാകൃഷ്ണൻ
എഴുതിയ ഈ വാക്കുകൾ മതി തലശ്ശേരി രേഖകളുടെ പ്രസക്തി വെളിവാക്കാൻ. ഒരു
കാര്യം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. തലശ്ശേരി രേഖകൾ
പ്രസിദ്ധീകരിക്കാൻ എന്നെ നിർബന്ധപൂർവ്വം പ്രേരിപ്പിച്ചതും ഉത്സാഹിപ്പിച്ചതും
കേരളത്തിൽ രണ്ടുപേരാണ്. ഒരാൾ ബാലകൃഷ്ണൻ തന്നെ; തലശ്ശേരി രേഖകളുടെ
ചില മാതൃകകൾ ആദ്യമായി അച്ചടിച്ചു വന്നതു ദേശാഭിമാനി ദിനപ്പത്രത്തിലും
വാരികയിലുമാണ്. മറ്റൊരാൾ സാംസ്കാരിക നായകനായ മൂർക്കോത്തു
രാമുണ്ണിയും.
ഭാഷാപരമായ നിരീക്ഷണങ്ങൾ
ചരിത്രപഠനത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല തലശ്ശേരി രേഖകളുടെ
പ്രാധാന്യം. അയ്യായിരത്തോളം പേജുവരുന്ന ഈ രേഖാശേഖരം ഗുണ്ടർട്ടു
സൂക്ഷിച്ചതു മലയാള ഭാഷയുടെ മർമ്മങ്ങൾ കണ്ടെത്താനാണ്. ഗുണ്ടർട്ടിന്റെ
നിഘണ്ടുവിൽ T. R. എന്ന ചുരുക്കെഴുത്തുകൊണ്ട് ഈ ശേഖരത്തിൽ നിന്നുള്ള
ഉദ്ധരണങ്ങൾ വേർതിരിച്ചു കാണിച്ചിരിക്കുന്നു. പെൺമലയാളം എന്നു
മുദ്രകുത്തപ്പെട്ടപ്രാചീനമലയാളത്തിന്റെ കുലീനവും ഊർജസ്വലവുമായ മുഖമാണ്
പഴശ്ശിരേഖകളിലുളളത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ദിങ്
മാത്രമായെങ്കിലും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
(ക) ഗദ്യമാതൃക. മലയാളത്തിന്റെ വികാസ പരിണാമങ്ങൾ
സാഹിത്യകൃതികളിലൂടെ അന്വേഷിച്ചു കണ്ടെത്താൻ ഒരു പരിധിവരെ നമ്മുടെ
പണ്ഡിതന്മാർ നിർബന്ധിതരായിരുന്നു. ഭാഷയുടെ മൂന്നു പ്രവാഹങ്ങൾ—പാട്ടും
മണിപ്രവാളവും നാടോടിപ്പാട്ടും മാത്രം താരതമ്യപ്പെടുത്തി നടത്തിയിട്ടുള്ള
നിരീക്ഷണങ്ങൾ നമ്മുടെ ഭാഷാ ചരിത്ര ചിന്തയെ വല്ലാതെ കലുഷമാക്കിയിട്ടുണ്ട്.
ഗദ്യമാണല്ലോ ഭാഷയുടെ സ്വാഭാവിക മുഖം. ശാസനഗദ്യം മുൻനിറുത്തി ഡോ.
എ.സി. ശേഖർ, ഇളംകുളം കുഞ്ഞൻ പിള്ള സി.എൽ. ആന്റണി തുടങ്ങിയവർ
നടത്തിയ പഠനങ്ങളും ഭാഷാപരിണാമചരിത്രം പൂർണ്ണമായി മനസ്സിലാക്കാൻ
ഉപകരിക്കുന്നില്ല. ജനങ്ങളുടെ നാവിൻ തുമ്പിൽനിന്ന് നിത്യജീവിതത്തിന്റെ
നാനാ മേഖലകളിലേക്കു കടന്നുചെന്നു മലയാളികളുടെ പാരസ്പര്യത്തെ
നിലനിർത്തിയിരുന്ന ഭാഷയുടെ തനിമ നിത്യവ്യവഹാരരൂപമായ
ഗദ്യത്തിലായിരിക്കണമല്ലോ. പദ്യത്തിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന നപുംസക
ഗദ്യം മാത്രമാണ് ഗദ്യപാരമ്പര്യത്തിന്റെ മാതൃകകളായി പഠിക്കാനും പഠിപ്പിക്കാനും
ഇടവന്നിട്ടുള്ളത്. സംസ്കൃതത്തിന്റെയോ തമിഴിന്റെയോ അതിപ്രസരത്തിനു
വിധേയമായ ഗദ്യകൃതികൾക്ക് ഭാഷയുടെ പൂർവാവസ്ഥ വെളിവാക്കാനാവില്ല.
ഉദയംപേരൂർ സുനഹദോസിന്റെ കാനോനകൾ (1599) പെരുമ്പടപ്പു ഗ്രന്ഥവരി [ 16 ] തുടങ്ങിയ ചുരുക്കം ചില പ്രാചീന ഗദ്യകൃതികളിൽ മാത്രമാണു പറയാനുള്ളതു
നേരേ ചൊവ്വേ പറയുന്ന ഗദ്യം ഭാഷാ ചരിത്രകാരന്മാർക്ക് കാട്ടിത്തരാൻ
കഴിഞ്ഞിരുന്നത്. എന്നാൽ കാനോനകളിലും മറ്റും കാണുന്നത് ഏതോ വികൃത
കൃത്രിമ ഭാഷയാണെന്ന ധാരണ പരക്കെയുണ്ട്. ആ നിലയ്ക്ക് ഭാഷാ ചരിത്ര
പഠനത്തിൽ അത്തരം ഗദ്യകൃതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതു
സ്വാഭാവികമാണല്ലോ. ആ പോരായ്മ പരിഹരിക്കാൻ തലശ്ശേരി രേഖകൾക്കു
കഴിയും. മലയാളത്തിന്റെ ചുറുചുറുക്കും താൻപോരിമയും
വെളിപ്പെടുത്തുന്നവയാണ് തലശ്ശേരി രേഖകൾ. അവയുടെ മലയാളത്തനിമ
അനിഷേധ്യവുമാണ്.
(ഖ) ഉത്തമ ഔദ്യോഗിക ഭാഷ. ജനാധിപത്യ ഭരണത്തിൽ ഔദ്യോഗിക
ഭാഷ ജനങ്ങളുടെ ഭാഷയായിരിക്കണം എന്ന അഭിപ്രായം എല്ലാവർക്കുമുണ്ടെങ്കിലും
അതിനുള്ള വളർച്ചയും കെല്പും മലയാളത്തിനില്ല എന്നാണ് പലരുടേയും
പരാതി.തലശ്ശേരി രേഖകൾ രണ്ടു നൂറ്റാണ്ടു മുമ്പ് ഉത്തരമലബാറിൽ
പൂർണ്ണവികാസം പ്രാപിച്ച ഔദ്യോഗിക മലയാളം നിലനിന്നിരുന്നു എന്നു
വായനക്കാരെ ബോധ്യപ്പെടുത്തുന്നു. അതിൽ അവതരിപ്പിക്കാൻ കഴിയാത്തതായി
ഒന്നുമില്ല. ഔദ്യോഗിക ഭാഷാ സ്വരൂപം നിർണ്ണയിക്കേണ്ടതു തലശ്ശേരി രേഖകളുടെ
മാതൃകയിലായിരിക്കണം എന്നു തീരുമാനിച്ചാൽ ഭരണം ജനങ്ങളുടെ
ഭാഷയിലാക്കാൻ എളുപ്പമായി. ഇന്ന് ഏതു സാങ്കേതിക സംജ്ഞയും തർജമ ചെയ്തു
സംസ്കൃതവാക്കുകൾകൊണ്ടു മലയാള രൂപത്തിൽ അവതരിപ്പിക്കാനാണല്ലോശ്രമം.
ഇംഗ്ലീഷിനെക്കാൾ മലയാളിക്ക് അപരിചിതമായ സംസ്കൃതവാക്ക് കടമെടുത്ത്
ഉപയോഗിക്കുന്നതാണ് ഔദ്യോഗിക മലയാളം എന്ന ധാരണ മാറ്റണമെങ്കിൽ
തലശ്ശേരി രേഖകൾ മാതൃകയാക്കാം. തലശ്ശേരി രേഖകളുടെ എല്ലാ വാല്യങ്ങളും
പ്രസാധനം ചെയ്ത് അവയിലെ സംജ്ഞകൾ വിശദമായി പരിശോധിച്ച്
കാലോചിതമായ പരിഷ്കാരങ്ങളോടെ ഉപയോഗിക്കാൻ കഴിഞ്ഞാൽ
ജനാധിപത്യവൽക്കരണത്തിനുള്ള നല്ലനടപടി ആയിരിക്കും അത്. നമ്മുടെ വേരുകൾ
വിടർത്തി വളരാനുള്ള ശ്രമമെന്ന് അതിനെ വിശേഷിപ്പിക്കാം. മലയാളത്തിന്റെ
കരുത്ത് തലശ്ശേരി രേഖകൾ കാട്ടിത്തരുന്നു.
സംസ്കൃതത്തോടുള്ള ഭക്ത്യാദരവുകൾ മലയാളത്തിന്റെ പദനിർനിർമ്മാണ
ശേഷിക്ക് കോട്ടം വരുത്തിയിട്ടുണ്ട്. തലശ്ശേരി രേഖകളിലാകട്ടെ, ഉത്തരമലബാറിലെ
പാരമ്പര്യമനുസരിച്ച് മലയാളത്തിനിമയുള്ള ധാരാളം വാക്കുകൾ സാങ്കേതികാർത്ഥ
ത്തിൽ ഉപയോഗിച്ചിരിക്കുന്നു. തെക്കൻ കേരളത്തിലുള്ളവരുടെ സംസ്കൃത ഭ്രമം
വടക്കൻ കേരളത്തെക്കൂടി കീഴടക്കുന്ന ഇക്കാലത്തു ഭാഷയുടെ തനിമ
തേടുന്നവർക്കു ഈ രേഖാ സമുച്ചയം ഒരു അക്ഷയഖനിയായിരിക്കും.
(ഗ) ലിപി വ്യവസ്ഥ. അച്ചടിയും പൊതുവിദ്യാഭ്യാസവും ചേർന്ന് ലിപി
വ്യവസ്ഥ ഉറപ്പിക്കാൻ തുടങ്ങും മുമ്പ് എഴുതിയവയാണ് തലശ്ശേരി രേഖകൾ.
ഇവയിൽ കാണുന്ന ലിപിപരമായ വല്ലായ്മകൾ നമ്മുടെ ഇന്നത്തെ വ്യവസ്ഥാപിത
വീക്ഷണത്തിൽ വിലയിരുത്തുന്നതു ബാലിശമായിരിക്കും. ഉച്ചരിക്കുന്നതുപോലെ
എഴുതുന്ന ഭാഷയാണ് മലയാളം എന്ന നമ്മുടെ വിശ്വാസം പുനഃപരിശോധിക്കാൻ [ 17 ] ഈ രചനകളുടെ ലിപിക്രമം ഉപകരിച്ചേക്കും.ഉച്ചരിക്കുന്നതുപോലെ എഴുതാനാണ്
ഇവർ ശ്രമിച്ചിരിക്കുന്നത്. എഴുതിയും അച്ചടിച്ചും കണ്ടിട്ടുള്ളതുപോലെ
എഴുതുന്നതാണ് നമ്മുടെ പതിവ്. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി
വായിക്കുമ്പോൾ തലശ്ശേരി രേഖകളുടെ ലിപിവ്യവസ്ഥയിൽനിന്നു പോലും
അനേകം ഭാഷാചരിത്ര വസ്തുതകൾ ശേഖരിക്കാൻ കഴിഞ്ഞേക്കും. ലിപിവ്യവസ്ഥ
പൊതുമാധ്യമങ്ങളും പൊതുവിദ്യാഭ്യാസവും വഴി പ്രചാരം നേടി സർവാദൃത
മായിരിക്കുന്ന ഇക്കാലത്തു ലിപിഘടനയിൽ പ്രതിഫലിക്കാത്ത ഉച്ചാരണ
വിശേഷങ്ങൾ ഇവിടെ കണ്ടെത്താം. ശബ്ദപരിണാമം മുൻനിർത്തിയുളള ആഗമിക
ചിന്ത ഭാഷാചരിത്രത്തിൽ പ്രസക്തമാണല്ലോ.
(ഘ) പലതരം ശൈലികൾ, ഉത്തരകേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ
അന്ത്യപാദത്തിൽ ജീവിച്ചിരുന്ന പലതരക്കാർ വിവിധ വിഷയങ്ങളെക്കുറിച്ച്
പലരൂപത്തിൽ എഴുതിയ രേഖകളാണ് ഈ സമാഹാരത്തിലുള്ളത്. അച്ചടിയും
പൊതുവിദ്യാഭ്യാസവും മാനക ഭാഷ ഉറപ്പിക്കും മുമ്പ് എഴുതപ്പെട്ട ഈ രേഖകൾ
മലയാളത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന കലവറയാണ്. വ്യക്തി, പ്രകരണം,
വിഷയം എന്നിവയനുസരിച്ചു ഭാഷയ്ക്കുണ്ടാകുന്ന ഭേദങ്ങൾ രണ്ടു നൂറ്റാണ്ടു
പിന്നോക്കം ചെന്നു കണ്ടെത്താൻ കഴിയുന്നതു ഭാഷാചരിത്രവിദ്യാർത്ഥി
മഹാഭാഗ്യമായിക്കരുതും. ഇത്തരം മലയാള രേഖകൾ വളരെ വിരളമാണെന്നു കൂടി
ഓർമ്മിക്കുക. മലയാളം നഷ്ടപ്പെടുത്തിയതും നിലനിർത്തിയതുമായ
ഭാഷാരൂപങ്ങൾ വിവേചിച്ചറിയുമ്പോൾ ഭാഷാഗമചിന്ത കൂടുതൽ
ശാസ്ത്രീയമായിത്തീരും. അതിനുള്ള ഉത്തമ ഉപാദാനങ്ങളാണ് പഴശ്ശി രേഖകൾ.
കത്ത്, ഹർജി, കല്പന എന്നിവയുടെ ഭാഷാമാതൃകകൾ താരതമ്യം ചെയ്തു
നോക്കുന്നതു പ്രയോജനകരമായിരിക്കും. രാജാക്കന്മാരുടെയും സാധാരണക്കാ
രുടെയും ഹർജികൾ , വിവിധ ജാതിക്കാരുടെ കത്തുകൾ എന്നിങ്ങനെ താരതമ്യ
ത്തിനു വകയുള്ള ശൈലീഭേദങ്ങൾ ഉൾക്കൊള്ളുന്ന കത്തിടപാടുകളാണ് ഇവിടെ
പ്രസിദ്ധീകരിക്കുന്നത്.
(ങ) മുൻ ഖണ്ഡങ്ങളിൽ സൂചിപ്പിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തിൽ
താഴെക്കാണുന്ന തരത്തിലുള്ള ഭാഷാവ്യതിയാനങ്ങൾ വിശദീകരിക്കാം.
(1) എ, ഒ എന്നിവയുടെ ഹ്രസ്വദീർഘ ഭേദം പഴയ മലയാള ലിപിയിൽ
വ്യക്തമാക്കിയിരുന്നില്ല. ദെശം (ദേശം), ശെഷം(ശേഷം), എറിയ (ഏറിയ), പൊക
(പോക), നൊക്കി (നോക്കി) എന്നിങ്ങനെ കാണുന്നരൂപങ്ങൾ, അതേ മട്ടിൽ
നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചിരിക്കുന്നത്. സംവൃതോകാരം സൂചിപ്പിക്കാൻ
മീത്തൽ ഉപയോഗിക്കുന്ന പതിവു താരതമ്യേന ആധുനികമാണെന്ന കാര്യം
ഓർമ്മിക്കുക. ബാസൽ മിഷൻകാരാണ് ഈ ഏർപ്പാടിന്റെ പ്രചാരകർ.
അതിനുമുമ്പുണ്ടായ തലശ്ശേരി രേഖകളിൽ എഴുതിയത (എഴുതിയത്) തറവാട
(തറവാട്) കത്ത (കത്ത്) എന്നിങ്ങനെ കാണുന്നതു സ്വാഭാവികം. ഇകാരത്തിന്റെ
ഹ്രസ്വ ദീർഘ ഭേദവും പലയിടത്തും കൃത്യമായി പാലിച്ചിട്ടില്ല. തിർച്ച (തീർച്ച), നി
(നീ), തിയൻ (തീയൻ), രാജശ്രി (രാജശ്രീ), തിരാതെ (തീരാതെ), നിക്കി (നീക്കി),
പിടിക(പീടിക), മടിച്ചില (മടിച്ചീല), എന്നിങ്ങനെ ഉദാഹരണങ്ങൾ സുലഭമാണ്. [ 18 ] പദമധ്യത്തിലെ ചില സ്വരങ്ങൾ ഇന്നത്തെ വ്യവസ്ഥാപിത ലിപി മാതൃകയുമായി
ഇടതട്ടിച്ചു നോക്കുമ്പോൾ വ്യത്യസ്തമായിക്കാണാം. ഇപ്പൾ (ഇപ്പൊൾ),
നെരകെട (നെരുകെട), കൊട്ടെയത്ത (കൊട്ടയത്ത), കൽപിച്ചട്ടും (കൽപിച്ചിട്ടും),
ഞാങ്ങൾ (ഞങ്ങൾ), മൊളകു (മുളക്), മൊതൽ (മുതൽ), പൊറപ്പെടുവാൻ
(പുറപ്പെടുവാൻ), എനി(ഇനി), എടം (ഇടം) എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.
(2) ഇകാരത്തിന്റെ അതിപ്രസരം എന്നു തോന്നാവുന്ന തരത്തിലുള്ളചില
വ്യതിയാനങ്ങൾ ലിപ്യങ്കനത്തിൽ കാണാം. ചുരിങ്ങി(ചുരുങ്ങി), നികിതി(നികുതി),
ഇരിനൂറ (ഇരുനൂറ്), നായിന്മാര ( നായന്മാര), ദ്രിവ്യം (ദ്രവ്യം) തുടങ്ങിയവ
ഉദാഹരണങ്ങളാണ്.
(3) സ്വരഭക്തിയും സ്വരനിരാസവും പ്രതിഫലിപ്പിക്കുന്ന രൂപങ്ങളുണ്ട്.
സമസ്ഥാനം (സംസ്ഥാനം), കാരിയം (കാര്യം), ആൾകൾ (ആളുകൾ), നൃത്താനും
(നിർത്താനും), എന്നീരൂപങ്ങൾ പരിശോധിക്കുക.
(4) ഇന്നത്തെ ലിപിവ്യവസ്ഥയനുസരിച്ച് അധികപ്പറ്റായി
പദാദിയിൽ കാണുന്ന എ കാരത്തിന്റെ ഉപലിപി ഉച്ചാരണ ശീലം വെളിവാ
ക്കുന്നു-ഗ്രെഹിക്കുക, രെക്തം, ദൈണ്ഡം, രെക്ഷിപ്പാൻ, ഗെഡു, തെയ്യാറാക്കൽ,
സെർക്കാർ.
(5) പദാദിയിലെ ഇ, എ എന്നിവയ്ക്കു മുമ്പു യകാരം ചേർത്ത്
എഴുതിക്കാണിക്കുന്നു-യാകുന്നു, യിവര, യിരിക്കുന്നു, യെഴുതിവെച്ചു. യെല്ലാ
പ്പോളും.
(6) വ്യഞ്ജനങ്ങളിൽ, ഖരാതിഖരമൃദുഘോഷങ്ങൾ ഇന്നത്തെ
ലിപിവ്യവസ്ഥയനുസരിച്ചു തികച്ചും വ്യത്യസ്തത വർണ്ണങ്ങളാണ്.എന്നാൽ
ഉച്ചാരണതലത്തിൽ അവ തമ്മിലുള്ള വ്യത്യാസം അവ്യക്തമായിപ്പോകാറുണ്ട്. ഈ
ഭാഷാസത്യം ബോധ്യപ്പെടുത്തുന്ന ക്രമക്കേടുകൾ ലിപ്യങ്കനത്തിൽ കാണാം.
വിസ്ഥരിച്ചു (വിസ്തരിച്ചു), അവസ്ത (അവസ്ഥ), സ്താനം (സ്ഥാനം), അഭമാനം (അപ
മാനം), ബൊതിച്ചാൽ ( ബോധിച്ചാൽ), വിഷാധം (വിഷാദം), ആവലാദി
(ആവലാതി), മഖൻ (മകൻ), കുഡുമ്മം (കുടുംബം) എന്നീ ഉദാഹരണങ്ങൾ
പരിശോധിക്കുക.
(7) ഇന്നത്തെ നിലയിൽ അനാവശ്യമെന്നു തോന്നാവുന്ന പലതരം
ഇരട്ടിപ്പുകൾ വ്യജ്ഞനവർണ്ണങ്ങളിൽ കാണാം- എത്ത്രയും, പ്രത്ത്യെകം, സാൽ
പ്പര്യം, അന്ന്യൊന്ന്യം, കുടിയാൻന്മാരൊട, ഏപ്പ്രിൽ, ചെറിയ്യ, ജൻമ്മം.
(8) അനുസ്വാരചിഹ്നം ചേർത്തുണ്ടാക്കുന്ന അനാവശ്യമായ ഇരട്ടിപ്പും
കാണാം- അംബു, ഉപകാരംങ്ങൾ, ബൊധിപ്പിച്ചതുംമില്ല, ചെയ്കകയുംയില്ല,
സംങ്കടങ്ങൾ, കടക്കുംവൊളം.
(9) ഇവിടെ അച്ചടിച്ചിരിക്കുന്ന തലശ്ശേരി രേഖകളിലെ നാലാം വാല്യവും
പന്ത്രണ്ടാം വാല്യവും ഇടതട്ടിച്ചുനോക്കുമ്പോൾ സമാന്തരങ്ങളായിക്കാണുന്ന
ചിലരൂപങ്ങൾ പരിശോധിക്കുന്നതു പ്രയോജനകരമായിരിക്കും. അവ
സ്വതന്ത്രവിനിമയങ്ങളാണോ ദേശ്യഭേദങ്ങളാണോ വർണ്ണപരിണാമങ്ങളാണോ
എന്നെല്ലാമുള്ള ചർച്ചയ്ക്കു പ്രസക്തിയുണ്ട്. [ 19 ]
ശ | ച |
---|---|
ശൊദ്യം | ചൊദ്യം |
വിശാരം | വിചാരം |
വിശാരിച്ചു | വിചാരിച്ചു |
പഴശ്ശി | പഴച്ചി |
മടിശ്ശീല | മടിച്ചീല |
ഴ | യ |
---|---|
കഴറി | കയറി |
വാഴിച്ചു | വായിച്ചു |
കഴിതെരി | കയിതെരി |
കൊഴിത്തമ്പുരാൻ | കൊയിത്തമ്പുരാൻ |
വ | ബ |
---|---|
വെലം | ബലം |
വങ്കാളത്ത | ബങ്കാളത്ത |
വെടി | ബെടി |
ക | ഹ |
---|---|
മകൻ | മഹൻ |
വക | വഹ |
ഞെരിക്കും — ജെരിക്കം, വിചാരിക്ക—വിജാരിക്ക, ദൊശം — ദൊഷം,
കാണ്മാൻ —കാമാൻ—കമ്മാൻ, അറിയിക്ക — അറീക്ക എന്നിങ്ങനെ വേറെയും
ചില സമാന്തര രൂപങ്ങളുണ്ട്
(10)ഒറ്റനോട്ടത്തിൽ തന്നെ ഭാഷാപഠനകുതുകികളിൽ താല്പര്യം
ഉളവാക്കുന്ന വൈവിധ്യം ചില പദങ്ങൾക്കുണ്ട്.
പ്രയത്നം— പ്രെയ്നം—പ്രെയ്ന്നം— പ്രെയന്നം—പ്രെത്നം.
മര്യാദ—മരിയാദ—മര്യാദി—മരിയാദം—മരിയാത—മരിയാതി
സലാം—സെലാം—സല്ലാം—സെല്ലാം
വയനാട—വൈനാട—വൈയനാട
ടിപ്പു—ടീപ്പു—ഢിപ്പു—ഢീപ്പു
അകടമ്പർ—അകടൊമ്പർ—അകടൊമ്പ്ര
കൊവിലകത്തു— കൊലൊത്ത—കൂലൊത്ത—കൂലകത്ത
കാര്യം—കാരിയം—കാർയ്യം
നികുതി— നികിതി—നികിതീ
മേൽ വിവരിച്ച വസ്തുതകളുടെയും ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുടെയും
പശ്ചാത്തലത്തിൽ ഭാഷാചരിത്രബോധത്തോടുകൂടി അപഗ്രഥിച്ചുനോക്കുമ്പോൾ
പുതിയ വെളിച്ചം നൽകാൻ വകയുള്ളതാണ് തലശ്ശേരി രേഖകൾ എന്നു [ 20 ] വായനക്കാർക്കു ബോധ്യപ്പെടാൻ വർണ്ണപദതലങ്ങളിൽ ഇത്രയും നിരീക്ഷണങ്ങൾ
മതിയാകുമല്ലോ.
(11) നവീന മലയാളത്തിൽ ലുപ്തപ്രചാരമായിപ്പോയ അനേകം നല്ല
വാക്കുകൾ പഴശ്ശിരേഖകളിൽ കണ്ടെത്താം. കരാർന്നാമം, മീത്തൽ, ഏറക്കുറവ,
മിശ്രം, തരകു, പെർപ്പ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
(12) വിഭക്തിക്കുറികളുടെ കാരത്തിൽ ചില്ലറ വ്യതിയാനങ്ങൾ കാണാം.
'അഞ്ചാൽ ഒന്ന'എന്നിടത്തു ആധാരികാ ചിഹ്നത്തിനു പകരം-ആൽ
ഉപയോഗിച്ചിരിക്കുന്നു. സംബന്ധികയുടെയും ഉദ്ദേശികയുടെയും അർത്ഥത്തിൽ
എ പ്രത്യയം ഉപയോഗിച്ചു കാണാം.ഞാങ്ങളെ അമ്മൊമൻ (ഞങ്ങളുടെ അമ്മാവൻ),
അവർകളെ നൽകി ( അവർകൾക്കു നൽകി), എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക.
ആധാരികാർത്ഥത്തിൽ സംസ്ഥാനത്തിൽ എന്നും സംസ്ഥാനത്തിങ്കൽ എന്നും
പ്രയോഗിച്ചു കാണുന്നു.
(13) വാക്യങ്ങളിൽ ചൂർണികകളും സങ്കീർണ്ണവാക്യങ്ങളും
മഹാവാക്യങ്ങളുമുണ്ട്. സംസാരഭാഷയോടുപൊരുത്തപ്പെട്ടു പോകുന്നവയാണ്
ചൂർണികകൾ. മലയാളശൈലീമർമ്മജ്ഞർ തള്ളിപ്പറയാറുള്ള ഉം ചേർത്ത
മഹാവാക്യങ്ങൾ ഒട്ടും കുറവല്ല. ഇത് ഔദ്യോഗിക വ്യവഹാരത്തിന്റെ
പ്രത്യേകതയാവാം.
(14) മുഖ്യ ക്രിയകളെ സഹായകക്രിയകളിൽ നിന്നു ഉം ചേർത്തു പിരിച്ചു
ഉപയോഗിക്കുന്ന രീതിപ്രാചീന മിഷണറിമലയാള ഗദ്യത്തിലെന്നപോലെ തലശ്ശേരി
രേഖകളിലും കാണാം.
നടക്കയും ആം
ചൊതിക്കയും വേണം
അയച്ചിട്ടും ഉണ്ട്
വരികയും ഇല്ല
കത്തിടപാടുകളുടെ പ്രസാധനം-സാമാന്യ നിരീക്ഷണങ്ങൾ
പ്രാചീനകൃതികളുടെ സംശോധനവും പ്രസാധനവും പൊതുവേ
അനാകർഷകമായ കർമ്മരംഗമാണ്. സാഹിത്യ കൃതികളുടെ കാര്യത്തിലാണ് കുറേ
യെങ്കിലും ബഹുജന താൽപര്യമുണ്ടാവുക. രേഖകളും കത്തിടപാടുകളും
അച്ചടിയിൽ എത്തിക്കാൻ വേണ്ടിവരുന്ന ക്ലേശത്തിന് അതിൽനിന്ന് ഉണ്ടാകുന്ന
ആതമസംതൃപ്തിയല്ലാതെ മറ്റൊരു പ്രതിഫലമില്ല. കത്തിടപാടുകളുടെ
സംശോധനവും പ്രസാധനവും നിർവ്വഹിക്കുന്നവർക്കു പൊതുവേ വിധിച്ചിട്ടുള്ള
ഉൽക്കൺഠയ്ക്കു പുറമേ ഇത്തരം ചുമതലകൾ ഏറ്റെടുക്കുമ്പോൾ വ്യക്ലികൾക്കു
സാമ്പത്തികനാശം എന്നൊരു ഭാഗ്യം കൂടി ഉണ്ട്! തലശ്ശേരി രേഖകൾ
കണ്ടെത്തിയതിനു ശേഷം ഇങ്ങനെയെല്ലാം സ്വയം പഴിച്ചു നാട്ടാരോടു കെറുവിച്ചു
കഴിയുമ്പോഴാണ് Editing Correspondence (ed. J.A. Dainard, Garland Publishing, New
York. 1979) എന്ന ലഘു ഗ്രന്ഥം വായിക്കാൻ ഇടയായത്. കാനഡയിലേ ടൊറോ
ണ്ടോ സർവ്വകലാശാലയിൽ നടന്ന (1978) ഒരു സെമിനാറിലെ പ്രബന്ധങ്ങളാണ്
ഉളളടക്കം. റൂസ്സോ, വോൾട്ടയർ, സോളോ, ഡിസ്രേലി തുടങ്ങിയവരുടെ കത്തുകൾ [ 21 ] എഡിറ്റുചെയ്യാൻ അക്കാദമിക്ക് ജോലികളോടൊപ്പം കഠിനാധ്വാനം ചെയ്യുന്ന
സർവ്വകലാശാലാ അദ്ധ്യാപകരുടെ പ്രബന്ധങ്ങൾ ഉണർവു പകരുന്നവയായിരുന്നു.
സമാനഹൃദയരുമായി ദുഃഖം പങ്കിടുന്നതിന്റെ സുഖം എന്നു പറയാം.
ഉദാഹരണത്തിന് റൂസ്സോയുടെ കത്തുകൾ എഡിറ്റുചെയ്യുന്ന
കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രൊഫസർ റാൾഫ് നർമ്മ ബോധത്തോടെ
എഴുതുന്നു.
"So the three golden rules for editing large-scale correspondences are:
1. Be rich, and if possible, influential too.
2. Be young and vigorous and make up your mind never to grow old.
3. Always start at least a hundred years before you actually do 'p. 41-42
ഇപ്പറഞ്ഞ മൂന്നു യോഗ്യതകളും എനിക്കില്ല. എങ്കിലും ഒരു കൈ നോക്കാൻ
തീരുമാനിച്ചതു രേഖകൾ ശേഖരിക്കുന്നതിൽ ജർമ്മനിയിൽ ലഭിച്ച പ്രത്യേക സൗക
ര്യങ്ങളും സംശോധനത്തിന്റെയും പകർപ്പെഴുത്തിന്റെയും ഏറ്റവും ക്ലേശകരമായ
ഭാഗങ്ങൾ സ്വയം ഏറ്റെടുത്ത യുവ സ്നേഹിതനായ ജോസഫ് സ്കറിയായുടെ
സഹായസഹകരണങ്ങളും നിമിത്തമാണ്. ഇതിനെല്ലാം പുറമേ, ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ കത്തുകൾ കമ്പ്യൂട്ടർ ഡിസ്കെറ്റിലേക്കു പകർത്തുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്ന ഡോ. ആൽബ്രഷ്ട് ഫ്രാൻസുമായുള്ള ബന്ധവും ഏറെ
സഹായകരമായി. ഡോക്ടർ ഗുണ്ടർട്ടിന്റെ 10008 കത്തുകൾ 20000 പേജുകളിലായി
അദ്ദേഹം പകർത്തിയെടുത്തു കഴിഞ്ഞു. ഒരു വ്യക്തി മറ്റ് ഔദ്യോഗിക
ജോലികൾക്കിടയിൽ സാഹസികമായി ഏറ്റെടുത്തുനടത്തുന്ന ജോലിയാണ്
ഇത്. മഹാകവി ഉള്ളൂരിന്റെ സാഹിത്യ ഗവേഷണ പരിശ്രമങ്ങൾ പോലെ എന്നു
കരുതിയാൽ മതി. ജർമ്മനിയിലെ പണ്ഡിതന്മാർക്കു പുറമേ കേരളത്തിൽ ഡോ.
എം. ജി. എസ് നാരായണൻ, ഡോ. കെ. എം. പ്രഭാകര വാര്യർ, പ്രൊ. എസ് ഗുപ്തൻ
നായർ, ഡോ. വി.ഐ.സുബ്രഹ്മണ്യം എന്നിവരും വിലപ്പെട്ട നിർദ്ദേശോപദേശങ്ങൾ
നൽകുകയുണ്ടായി. ജർമ്മനിയിലെ അക്ഷരപ്രതിഭകളുടെ കത്തിടപാടുകളും
കൈയെഴുത്തു ഗ്രന്ഥങ്ങളും ഭദ്രമായി സൂക്ഷിച്ചു ഗവവേഷകർക്കു ലഭ്യമാക്കുന്ന
ജർമ്മൻ ലിറ്റററി ആർക്കൈവ്സിന്റെയും ഷില്ലർ സ്മാരക മ്യൂസിയത്തിന്റെയും
അക്കാദമിക്ക് പ്രവർത്തനങ്ങൾ അടുത്തുനിന്നു പരിചയപ്പെടാൻ കഴിഞ്ഞതും
ഭാഗ്യമായി. ജർമ്മൻ അക്കാദമികൾ പാഠ നിരൂപണത്തിലും സംശോധനത്തിലും
പുലർത്തുന്ന ഉന്നത മാനദണ്ഡങ്ങൾ, ഭൗതിക പരിമിതികൾ മൂലം നമുക്ക്
പ്രായോഗികമാക്കാനാവില്ല. എങ്കിലും മികവുറ്റ മാതൃകകളായി അവ മനസ്സിലുണ്ട്.
മലയാളത്തിലുള്ള കത്തിടപാടുകൾ ഔദ്യോഗികഭാഷാപരിചയ
ത്തിനുവേണ്ടി ആദ്യം അച്ചടിയിലെത്തിച്ചതു ആർബത് നോട്ടാണ്. 1851 ൽ മദിരാശി
ഗവൺമെന്റിനുവേണ്ടി കോട്ടയത്തു അച്ചടിച്ച Malayalam selections with
Translations, Grammatical analyses and vocabulary എന്ന പുസ്തകത്തിൽ
പതിമ്മൂന്നു കത്തുകൾ ചേർത്തിട്ടുണ്ട്. 1849 ലെ കത്തുകളാണ് ഈ
സമാഹാരത്തിലുള്ളത്. അതായത് അരനൂറ്റാണ്ടുകൊണ്ട് മലബാറിലെ ഔദ്യോഗിക
മലയാളത്തിലുണ്ടായ പരിണാമം മനസ്സിലാക്കാൻ തലശ്ശേരിരേഖകളും ഇവിടെ
ഉദ്ധരിച്ചിരിക്കുന്ന വിവിധതരം രേഖകളും ഇടതട്ടിച്ചു നോക്കിയാൽ മതിയാകും. [ 22 ] ഉദ്യോഗസ്ഥരെ, അതും വിദേശികളെ, ഔദ്യോഗിക മലയാളം പഠിപ്പിച്ചെടുക്കാൻ
ബ്രിട്ടീഷുകാർക്കു കഴിഞ്ഞു. മലയാളികളായ നാം ജനാധിപത്യത്തിന്റെ അമ്പതു
വത്സരം പുർത്തിയാക്കുമ്പോഴും മലയാളത്തിൽ ഐഡിയാ എക്സ്പ്രസ് ചെയ്യാൻ
ഡിഫിക്കൽറ്റ് ആയതുകൊണ്ട് ഒഫിഷ്യൽ കറസ്പോണ്ടൻസ് ഇംഗ്ലീഷിൽ തന്നെ
എന്നു ഡിസൈഡു ചെയ്തു കഴിയുകയാണ്!
പഴയ കൈയെഴുത്തു ഗ്രന്ഥങ്ങൾ അച്ചടിയിലെത്തിക്കുമ്പോൾ ആദ്യം
നേരിടുന്ന പ്രലോഭനം എല്ലാം കൂടുതൽ ജനകീയമാക്കാൻ ലിപിയടക്കമുള്ള
ഭാഷാവിശേഷങ്ങൾ ആധുനികീകരിക്കുക എന്നതാണ്. ഏതായാലും അതിനു
ഞങ്ങൾ ഒരുങ്ങുന്നില്ല. വർണ്ണപദവാക്യ തലങ്ങളിലും ലിപിവ്യവസ്ഥയിലുള്ള
പ്രാചീനത ക്ലേശങ്ങൾ മാത്രമല്ല പഠന സാധ്യതകൾ കൂടി തുറന്നു തരുന്നുണ്ട്.
പെട്ടെന്ന് അർത്ഥ ബോധം നൽകാത്ത പ്രയോഗ വിശേഷങ്ങൾ സന്ദിഗ്ധതയിലൂടെ
പുതിയ വഴികളിലേക്കു വായനക്കാരനെ നയിക്കുന്നു.
ഇക്കാര്യത്തിൽ മലയാളികളായ പണ്ഡിതന്മാർ പ്രകടിപ്പിച്ചിട്ടുള്ള ദുർമാതൃകയെക്കുറിച്ചു മലയാള
മഹാനിഘണ്ടുവിന്റെ ആമുഖത്തിൽ ശൂരനാടു കുഞ്ഞൻ പിള്ള എഴുതിയിരിക്കുന്ന്
ഓർമ്മിക്കാവുന്നതാണ്. എ കാര ഒ കാരങ്ങളുടെ ഹ്രസ്വദീർഘ ഭേദവും
സംവൃതോകാരവും മറ്റും കൂട്ടിച്ചേർക്കാൻ നമ്മുടെ പണ്ഡിതന്മാർ മടിക്കാറില്ല.
ഇവിടെ പൂർണ്ണവിരാമം പോലുള്ള ചിഹ്നങ്ങൾ ഞങ്ങൾ ചേർത്തതാണ്.
സംവൃതോകാരത്തിന്റെ അഭാവത്തിൽ വാക്യരൂപം നിർണ്ണയിക്കേണ്ടിവന്നപ്പോൾ
പല സാധ്യതകളിൽ നിന്ന് വിവേചനാധികാരം ഉപയോഗിച്ചു തീരുമാനം
കൈക്കൊള്ളേണ്ടി വന്നു. വീഴ്ചകൾ സംഭവിക്കാം.
ഇത്തരമൊരു വാല്യത്തിൽ ചേർക്കേണ്ട ചില ഘടകങ്ങൾ ഞങ്ങൾ മാറ്റി
വയ്ക്കുകയാണ്. വ്യാഖ്യാനപരമായ അടിക്കുറിപ്പുകൾ, പ്രാചീന പദാവലി,
സ്ഥലവൃക്തിനാമ സൂചിക. അടിക്കുറിപ്പുകൾ കൂടി ചേർക്കുമ്പോൾ പുസ്തകത്തിന്റെ
പേജുകൾ വർധിക്കും. ഇപ്പോൾ തന്നെ ദുർവഹമായിരിക്കുന്ന സാമ്പത്തികഭാരം,
വർദ്ധിപ്പിക്കാൻ നിർവ്വാഹമില്ല. പാഠഭേദങ്ങൾ ശേഖരിച്ചെങ്കിലും മിക്കവയും
അച്ചടിയിൽ ഒഴിവാക്കി. ഇതിലെ മിക്ക പദങ്ങളും ഗുണ്ടർട്ടു നിഘണ്ടുവിൽ
കണ്ടെത്താം എന്നതിനാൽ ശബ്ദകോശം തൽക്കാലം ഒഴിവാക്കുകയാണ്.
സ്ഥലവൃക്തിനാമസൂചിക കൂടുതൽ പ്രയോജനകരമായും ലാഭകരമായും തലശ്ശേരി
രേഖകളുടെഅവസാന വാല്യത്തിൽ ചേർക്കാം.
ഇവിടെ ഒരു ചോദ്യത്തിന് ന്യായമായ അവകാശമുണ്ട്. പഴശ്ശിരേഖകളെല്ലാം
അച്ചടിക്കുന്നതെന്തിന്? തെരഞ്ഞെടുത്ത രേഖകളുടെ സമാഹാരം പോരെ?
ഇതിനുള്ള ഉത്തരം നാൽപതു വാല്യമായി ഹോരസ് വാൽപോളിന്റെ
കത്തിടപാടുകൾ പ്രസിദ്ധീകരിച്ച വിൽമാർത്ത് ലൂയിസ്സിന്റെ വാക്കുകളിൽ രേ
ഖപ്പെടുത്താം:
"It you decide to print only the letters you consider intersting, you will have to
weigh and balance each case, now admitting, now rejecting, for reasons that may differ from
day to day. If you would earn for your edition the most fleeting of academic adjectives,
"defenitive", you must print all." Editing Correspondence P 30 [ 23 ] രേഖകളുടെ പൂർവാപര ക്രമം എഡിറ്റർമാർ എന്ന നിലയിൽ ഞങ്ങൾ
ആസൂത്രണം ചെയ്തതാണ്. വിഷയം വ്യക്തി, കാലം, പ്രാധാന്യം എന്നിങ്ങനെ പല
മാനദണ്ഡങ്ങളനുസരിച്ചുള്ള ക്രമീകരണങ്ങൾ സാധ്യമാണെങ്കിലും കാലക്രമമാണ്
ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഒരു കത്തിന്റെ ഉള്ളടക്കമായി വരുന്ന മറ്റു
കത്തുകൾ കാലക്രമം പരിഗണിക്കാതെ തന്നെ അവിടെ തുടർച്ചയായി
ചേർത്തിരിക്കുന്നു. നാലാം വാല്യത്തിലെയും പന്ത്രണ്ടാം വാല്യത്തിലെയും
കത്തുകൾ B, A എന്ന അടയാളങ്ങൾ കൊണ്ട് വേർതിരിച്ചറിയാമെങ്കിലും അവ
ഒന്നിച്ചാണ് കാലക്രമത്തിലാക്കിയിരിക്കുന്നത്.
ട്യൂബിങ്ങനിലെ കൈയെഴുത്തു ഗ്രന്ഥങ്ങൾ
കൈയെഴുത്തു ഗ്രന്ഥത്തെക്കുറിച്ചു ചില കാര്യങ്ങൾ വായനക്കാരെ
അറിയിക്കേണ്ടതുണ്ട്. Mal 765-4, 12 എന്നീ ക്രമ നമ്പരുകളിൽ ട്യൂബിങ്ങൻ
സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന കടലാസു
പകർപ്പുകളാണ് ഈ പുസ്തകത്തിന് അവലംബം. നാലാം വാല്യത്തിനു 29x18 cm ഉം
പന്ത്രണ്ടാം വാല്യത്തിനു 21x31cm ഉം വലുപ്പത്തിൽ യഥാക്രമം 202 ഉം 130 ഉം പേജു
വീതമുണ്ട്. ഇവ ഔദ്യോഗിക രേഖകളുടെ പകർപ്പുകളാണ്. ചില പുറങ്ങളിൽ
മലയാളത്തിലുള്ള പഴയ നമ്പരുകൾ കാണാം. നാലു പുറമുള്ള ഖണ്ഡത്തിനാണ്
ഓരോ മലയാള അക്കം നൽകിയിരിക്കുന്നത്. അടുത്തകാലത്തു
യൂണിവേഴ്സിറ്റിക്കാർ നൽകിയ ഓരോ അക്കത്തിലും ഈരണ്ടു പുറമാണുള്ളത്.
ഇപ്പോഴത്തെ നിലയിൽ 332 പുറമുള്ള കൈയെഴുത്താണ് പഴശ്ശിരേഖകൾ എന്നു
പേരു നൽകി ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലാം വാല്യം ഭംഗിയായി
കുത്തിക്കെട്ടിയ നിലയിലാണ്. പന്ത്രണ്ടാം വാല്യത്തിന്റെ കൈയെഴുത്തു
ഗ്രന്ഥത്തിൽ ആദ്യത്തെ 72 പുറം ഒന്നിച്ചു കുത്തിക്കെട്ടിയിരിക്കുന്നു. കവറില്ല. ഒന്നാം
പേജിൽ മലയാളം അക്കത്തിൽ 2 എന്നു കാണുന്നു. അതിനർത്ഥം നാലുപുറം
നഷ്ടപ്പെട്ടു എന്നായിരിക്കണം. 37 എന്ന നമ്പറിലുള്ള കടലാസ് (73,74 എന്നീ
പേജുകൾ) കാണുന്നില്ല, 60-64,76-94)എന്നീ പുറങ്ങൾ മറ്റൊരുതരം കടലാസിലാണ്
എഴുതിയിരിക്കുന്നത്. അവയിൽ മലയാള അക്കത്തിലുള്ള ക്രമനമ്പരുകളുള്ളതു
പരിശോധിച്ചാൽ പതിനാറു പുറത്തോളം നഷ്ടപ്പെട്ടതായി ബോധ്യപ്പെടും.
കുത്തിക്കെട്ടു വിട്ട നിലയിലുള്ള ഭാഗത്തു സർവകലാശാലക്കാർ നൽകിയിരിക്കുന്ന
ക്രമം കണ്ണുമടച്ചു പാലിക്കാതെ അഭ്യന്തര തെളിവുകൾ മുൻനിറുത്തി ചില്ലറ
പുനർക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അങ്ങനെ ചില കത്തുകൾ
പൂർത്തീകരിക്കാൻ കഴിഞ്ഞു. അത്യന്തം ശ്രമകരമായിരുന്നു ഈ ജോലി. എങ്കിലും
അതു പുസ്തകത്തിന്റെ പ്രയോജനക്ഷമത വർധിപ്പിച്ചിട്ടുണ്ടെന്നു കരുതാം.
പ്രസാധന ചരിത്രം
1986-ൽ പശ്ചിമ ബർലിനിൽ നടന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക
മലയാള സമ്മേളനത്തിനുശേഷം തികച്ചും യാദൃച്ഛികമായാണ് ഞാൻ ട്യൂബിങ്ങൻ
സർവകലാശാലാ ലൈബ്രറിയിൽ ചെന്നുപെട്ടത്. അവിടത്തെ ഹസ്തലിഖിത
ശേഖരത്തിൽ ഇനം തിരിക്കാതെ സൂക്ഷിച്ചിരുന്ന ഗുണ്ടർട്ടു ഗ്രന്ഥശേഖരം
കണ്ണിൽപെട്ടതു ഭാഗ്യംകൊണ്ടു മാത്രം. ഡോ. ആൽബ്രഷ്ട് ഫ്രൻസ്, ഡോ ജോർജ് [ 24 ] ബൗമാൻ, ഡോ കാൾ ഹൈൻസ് ഗ്രൂസ്നർ എന്നീ ഇൻഡോളജിസ്റ്റുകളുടെ
സാന്നിധ്യത്തിൽ കൈയെഴുത്തുകളുടെ നൂറുവർഷത്തോളം പഴക്കമുള്ള കെട്ടുകൾ
പൊട്ടിച്ചപ്പോൾ ആദ്യം ശ്രദ്ധയിൽപെട്ടതു തലശ്ശേരി രേഖകളുടെ വാല്യങ്ങളാണ്.
ആദ്യം തന്നെ, എങ്ങനെയെന്ന് അറിഞ്ഞുകൂടാ, പഴശ്ശിരാജയുടെ കത്തുകൾ എന്റെ
കൺമുമ്പിൽ വന്നുപെട്ടു. ഗവേഷണ പഠനത്തിന്റെ ഭാഗമായി പതിനാറാം
നൂറ്റാണ്ടുമുതലുള്ള മലയാള ഗദ്യവുമായി സാമാന്യപരിചയം നേടിയിരുന്നതു
കൊണ്ടാവാം കൈയെഴുത്തു ഗ്രന്ഥങ്ങളിലൂടെ പെട്ടെന്നു കണ്ണുപായിച്ചു അതിന്റെ
മൂല്യം തിട്ടപ്പെടുത്താൻ എനിക്കു കഴിഞ്ഞു. സർവകലാശാലക്കാരുടെ അതിഥിയായി
ഏതാനും ദിവസം അവിടെ താമസിച്ചു കാറ്റ്‌ലോഗു തയ്യാറാക്കാൻ വേണ്ടപ്രാഥമിക
വിവരങ്ങൾ നൽകി മടങ്ങുമ്പോൾ ബാഗിലുണ്ടായിരുന്നതു കുറേയേറെ ഫോട്ടോ
കോപ്പികളാണ്. അവയിൽ നല്ലൊരു ഭാഗം തലശ്ശേരി രേഖകളുടെ മാതൃകകളും.
നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ നൽകിയ
നല്ലപ്രതികരണങ്ങൾ കൂടുതൽ പഠനങ്ങൾ നടത്താൻ ഉത്സാഹം നൽകി. അന്നത്തെ
വിദ്യാഭ്യാസമന്ത്രി ടി.എം.ജേക്കബ്, സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രഫ. എസ്
ഗുപ്തൻ നായർ, ഡി സി കിഴക്കേമുറി, വൈസ് ചാൻസിലർ ഹബീബ് മുഹമ്മദ്,
എസ്ബിയിലെ സഹപ്രവർത്തകർ, വിശിഷ്യ അന്നത്തെ പ്രിൻസിപ്പൽ ഡോ ജോസഫ്
മാരുർ, ചങ്ങനാശ്ശേരിയിലെ സഹപൗരന്മാർ എന്നിവരെ പ്രത്യേകം ഓർമിക്കുന്നു.
ഇൻഡോളജിസ്റ്റുകളായ ഡോ ഫ്രൻസ്, ഡോ ബൗമാൻ, ഡോ ഗ്രൂസ്നർ
എന്നിവരുമായുള്ള കത്തിടപാടുകളിലൂടെയാണു ഡോ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ
പരമ്പര (HGS) എന്ന സ്വപ്നം തെളിഞ്ഞുവന്നത്. ട്യൂബിങ്ങൻ
സർവകലാശാലയുടെ നിർബന്ധപൂർവമായ അഭ്യർത്ഥന പരിഗണിച്ച് പ്രായം,
ഗവേഷണ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ ഇളവുകൾ അനുവദിച്ച് 1990-91ൽ
പ്രശസ്തമായ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫൗണ്ടേഷൻ ഒരു ഫെലോഷിപ്പു
നൽകി എന്നെ ട്യബിങ്ങൻ സർവകലാശാലയിലേക്കു ക്ഷണിച്ചു.
സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ ആർക്കെവ്സിലും മറ്റു ചില യൂറോപ്യൻ
സർവകലാശാലാ ലൈബ്രറികളിലും സാമാന്യം വിശദമായ പഠനം നടത്താൻ
പിന്നീട് അവസരം കിട്ടി. ഈ ഘട്ടത്തിൽ വളരെയേറെ രേഖകൾ ശേഖരിക്കാൻ
കഴിഞ്ഞു. ഹുംബോൾട്ട് ഫൗണ്ടേഷനും ട്യൂബിങ്ങൻ സർവകലാശാലയും ഉദാരമായ
സഹായം നൽകി. ഗുണ്ടർട്ടിന്റെ രചനകളെല്ലാം തേടിപ്പിടിക്കുക, അവയുടെ
വിശദമായ പട്ടിക തയ്യാറാക്കുക, പൂർണ്ണമായോ ഭാഗികമായോ
പുനഃപ്രകാശിപ്പിക്കുക, ഓരോ വാല്യത്തിനും പുതുതായി കണ്ടെത്തിയ
ഉപാദാനങ്ങൾ ഉൾക്കൊള്ളിച്ചു ആമുഖ പഠനങ്ങൾ തയ്യാറാക്കുക
എന്നിവയായിരുന്നു ആഘട്ടത്തിലെ ലക്ഷ്യങ്ങൾ. ഗുണ്ടർട്ട്ഗ്രന്ഥപരമ്പരയിൽ അന്ന്
ഞങ്ങൾ വിഭാവന ചെയ്ത എട്ടു പുസ്തകവും പ്രകാശിപ്പിച്ചു കഴിഞ്ഞു. മലയാളം,
ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ സാധ്യമാക്കിയതിൽ
ഡിസി ബുക്സ് പോലെയുള്ള പ്രസാധനാലയങ്ങളുടെയും എസ് ബി കോളജ്,
ട്യൂബിങ്ങൻ സർവകലാശാല, ഷില്ലർ സ്മാരക ജർമ്മൻ സാഹിത്യ ആർക്കൈവ്സ്
തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുടെയും സ്റ്റുട്ഗാർട്ടിലെ അന്തർദേശീയ [ 25 ] ഹെർമൻ ഗുണ്ടർട്ട് കോൺഫ്രൻസിന്റെ സംഘാടക സമിതിയുടെയും
സാഹസികമായ സഹകരണം ഞങ്ങൾക്കു ലഭിച്ചു.
തലശ്ശേരി രേഖകൾ പോലെ മലയാളികൾക്ക് അമൂല്യങ്ങളായ പല
കൃതികളും അച്ചടിയിലെത്തിക്കാൻ കഴിയാത്തതിന്റെ ദുഃഖം അപ്പോഴും
ബാക്കിയായി. ജർമ്മനിയിൽനിന്നു കൊണ്ടുവന്നിരുന്ന മൈകോഫിലിമും
ഫോട്ടോപകർപ്പുകളും ഉപയോഗിച്ചു തലശ്ശേരി രേഖകളിലെ പന്ത്രണ്ടാം വാല്യം
പകർത്തിയെടുക്കാൻ തുടങ്ങി. എസ് ബി കോളജിൽ നിന്നു മലയാളം ബിരുദാനന്തര
ബിരുദ പഠനം കഴിഞ്ഞ ജോസഫ് സ്കറിയാ എന്ന യുവസ്നേഹിതനാണ് ഈ
ജോലിയിൽ മുഖ്യ പങ്കു വഹിച്ചത്. പഴയ അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും
സാഹസികമായി സഞ്ചരിച്ച ആ സ്നേഹിതന്റെ കഠിനാധ്വാനവും ഗവേഷണ
കൗതുകവും അനുമോദനം അർഹിക്കുന്നു. എസ് ബിയിലെ തന്നെ ഒരു
പൂർവവിദ്യാർത്ഥിയായ പി ആന്റണിയും ഇക്കാര്യത്തിൽ സഹകരിച്ചിട്ടുണ്ട്.
കൈയെഴുത്തു പ്രതികൾ അച്ചടിയിലേക്കു മാറ്റാൻ തുടങ്ങിയപ്പോൾ മൈക്രോ
ഫിലിമിൽ കാണുന്ന അനുസ്യൂതിയിൽ സംശയം തോന്നി. ഈ ഘട്ടത്തിലാണ്
ട്യൂബിങ്ങനിലെ കൈയെഴുത്തു രേഖ തന്നെ പരിശോധിച്ചു അച്ചടി
പ്പകർപ്പുണ്ടാക്കണം എന്ന അഭിപ്രായം ജർമ്മനിയിലെ ഇൻഡോളജിസ്റ്റുകൾ
ഉന്നയിച്ചത്. ട്യൂബിങ്ങൻ ലൈബ്രറി ഡയറക്ടർ ഡോ.ജോർജ് ബൗമാൻ, ട്യൂബിങ്ങൻ
യൂണിവേഴ്സിറ്റി ഇൻഡോളജി വകുപ്പ് അധ്യക്ഷൻ പ്രഫ. ഡോ. ഹെന്റിക്
സ്റ്റീറ്റൻ ക്രോൺ എന്നിവരുടെ അഭ്യർത്ഥന അനുസരിച്ച് ജർമ്മൻ അക്കാദമിക്
വിനിമയ പരിപാടിയിൽ(DAAD) എന്നെ ഏതാനും മാസത്തേക്കു ജർമ്മനിയിലേക്കു
ക്ഷണിച്ചു. അവിടെ എത്തിയ ഉടനെ കൈയെഴുത്തു രേഖകൾ ഒത്തുനോക്കി
പന്ത്രണ്ടാം വാല്യം മാത്രം അടങ്ങിയ ഗ്രന്ഥത്തിനു അന്തിമ രൂപം നൽകി. ഇതിന്റെ
ഏതാനും പകർപ്പുകൾ വിദഗ്ദദ്ധരുടെ പരിഗണനയ്ക്കു സമർപ്പിച്ചു. 1993 മേയ് 19-ന്
ജർമ്മനിയിലെ സ്റ്റുട്ഗാർട്ടിൽവച്ച് കേരള സാംസ്കാരിക വകുപ്പു മന്ത്രി ടി.എം.
ജേക്കബ് സ്റ്റുട്ഗാർട്ട് തലസ്ഥാനമായുള്ള ബാദൻവ്യുർട്ടൻബർഗ്
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ക്ലൗസ് ഫൊൺ ട്രോത്തായ്ക്ക് പ്രഥമ
കോപ്പി നൽകി പ്രകാശനം നിർവഹിക്കയും ചെയ്തു.
ട്യൂബിങ്ങനിലെ താമസത്തിനിടയിൽ തലശ്ശേരി രേഖകളിലെ നാലാം
വാല്യംകൂടി ചേർത്ത് ഈ ഗ്രന്ഥം വിപുലീകരിക്കാൻ അവസരമുണ്ടായി. കഴിഞ്ഞ
ഏതാനും മാസത്തിനുള്ളിൽ ആ വാല്യത്തിലെ രേഖകൾ കൂടി പകർത്തിയെടുക്കാൻ
ജോസഫ് സ്കറിയായ്ക്കു കഴിഞ്ഞു. അവകൂടി ചേർത്തു വിപുലീകരിച്ച
നിലയിലാണ് ഇപ്പോൾ പഴശ്ശിരേഖകൾ പ്രസിദ്ധീകരിക്കുന്നത്. നാലാം വാല്യത്തിലും
പന്ത്രണ്ടാംവാല്യത്തിലും പൊതുവായുള്ള രേഖകൾ AB എന്ന ചിഹ്നംകൊണ്ട്
വേർതിരിച്ചറിയാം. 12-ാം വാല്യത്തിൽ മാത്രമുള്ളവ A എന്നും 4-ാം വാല്യത്തിൽ
മാത്രമുള്ളവ B എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ പഴശ്ശിരേ
ഖകളുടെ പരിഷ്കരിച്ചു വിപുലീകരിച്ച പതിപ്പാണ് ഇപ്പോൾ നിങ്ങളുടെ
കയ്യിലിരിക്കുന്നത്. ചുരുക്കം ചില വിദഗ്ദദ്ധരുടെ കൈയിൽ മാത്രമാണ് ആദ്യപതിപ്പു
ചെന്നെത്തിയിട്ടുള്ളത്. അതിൽ പന്ത്രണ്ടാം വാല്യത്തിലെ കത്തുകൾ മാത്രമേ [ 26 ] ചേർത്തിട്ടുള്ളൂ. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു പുതിയ പുസ്തകമായി
പരിഗണിക്കാവുന്നതാണ്. മാത്രമല്ല. ആമുഖഭാഗത്തുകാണുന്ന ലേഖനങ്ങൾ
ഇപ്പോഴാണ് ചേർക്കുന്നത്.
ട്യൂബിങ്ങൻ സർവകലാശാലയിലെ ഇൻഡോളജി വകുപ്പ് അധ്യക്ഷൻ പ്രഫ
ഡോ സ്റ്റീറ്റൻ ക്രോൺ സ്ററുട്ഗാർട്ടിലെ ഗുണ്ടർട്ടു സമ്മേളനത്തിൽ ചെയ്ത
പ്രഭാഷണം ഇവിടെ ചേർത്തിട്ടുണ്ട്. തലശ്ശേരി രേഖകൾ നമുക്കുവേണ്ടി ശേഖരിച്ചു
സൂക്ഷിച്ച ഗുണ്ടർട്ടിനോടുള്ള ആദരം വർധിപ്പിക്കാൻ ഉപകരിക്കുന്ന മറ്റൊരു
ലേഖനംകൂടി ഈ ഗ്രന്ഥത്തിലുണ്ട്. ഗുണ്ടർട്ട് അന്ത്യകാലം ചെലവഴിച്ച കാൽവിലെ
മേയർ ഡോ.ഹെർബർട്ട്കാൾ നടത്തിയ പ്രഭാഷണത്തിന്റെ ഭാഗമാണിത്. തലശ്ശേരി
രേഖകളുടെ ഫോട്ടോ പകർപ്പുകൾ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു
തയ്യാറാക്കാൻ നിർദ്ദേശമുണ്ടയപ്പോൾ സാമ്പത്തിക ഭാരം നിമിത്തം ആ പദ്ധതി
ഉപേക്ഷിക്കാൻ തുടങ്ങിയതായിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു സഹായഹസ്തം
നൽകിയത് കാൽവിലെ മേയറാണ്. (അങ്ങനെ ലഭിച്ച വിലപ്പെട്ട ഫോട്ടോ പകർപ്പുകൾ
ഭദ്രമായി ഇന്ത്യയിലെത്തിക്കാൻ തന്നെ പതിനായിരത്തോളം രൂപ ഈ ലേഖകനു
ചെലവഴിക്കേണ്ടിവന്നു. എന്നിട്ടോ തിരുവനന്തപുരത്തു വന്നെത്തിയപ്പോൾ പേജു
കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തി കസ്റ്റംസ് അധികൃതർ തലശ്ശേരി രേ
ഖകളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കയും ചെയ്തു!)
പഴശ്ശി രേഖകളുടെ എഡിറ്ററായ ജോസഫ് സ്കറിയയുടെ ലേഖനം
കൃതിയുടെ ഉള്ളടക്കത്തിലേക്ക് സുഗമമായ വഴിയൊരുക്കിയിരിക്കുന്നു.
കേരളസർവകലാശാലയിൽ എന്റെ ഗവേഷണ മാർഗ്ഗദർശിയായിരുന്ന ഡോ എ.പി.
ആൻഡ്രൂസുകുട്ടിയുടെ ചെറിയ കുറിപ്പ് പഴശ്ശിരേഖകൾ എങ്ങനെ ഭാഷാപഠനത്തിന്
ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്. ഇവയെല്ലാം ചേർത്തു പഴശ്ശിരേഖകൾ
പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. എങ്കിലും ഈ ഗ്രന്ഥം
അപൂർണ്ണമാണ്. തലശ്ശേരി രേഖകളിലെ ബാക്കി വാല്യങ്ങൾ കൂടി
അച്ചടിയിലെത്തിക്കണം. എന്നിട്ടു വേണം ആയിരക്കണക്കിനു സ്ഥലവ്യക്തിനാമങ്ങൾ
ഉൾക്കൊള്ളുന്ന സൂചിക തയ്യാറാക്കാൻ. അപ്പോൾ മാത്രമേ തലശ്ശേരി രേഖകളുടെ
യഥാർത്ഥമൂല്യം വെളിവാകൂ.
ഇപ്പോൾ എന്റെ സമീപത്തിരുന്ന് പ്രഗല്ഭനായ ഒരു സുഹൃത്തു
ചോദിക്കുന്നു-ഇങ്ങനെയെല്ലാം പണിപ്പെട്ടു നിങ്ങൾ ഒരുക്കുന്ന പഴശ്ശിരേഖകൾ
ആർക്കുവേണം? ഉള്ളതു പറയട്ടെ,അങ്ങനെ ഒരു പ്രത്യേക വ്യക്തിയെയോ
വർഗ്ഗത്തെയോ, സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങളോ, കൺമുമ്പിൽ
കണ്ടുകൊണ്ടല്ല ഞങ്ങൾ ഇതു പ്രസിദ്ധീകരിക്കുന്നത്. മാനവിക വിജ്ഞാനങ്ങളിൽ
വിശിഷ്യ ചരിത്രത്തിലും ഭാഷയിലും താല്പര്യമുള്ള കുറെ വിജ്ഞാനദാഹികൾ
എവിടെയും എക്കാലത്തും ഉണ്ടാകും. ഇന്നല്ലെങ്കിൽ, നാളെ, അതുമല്ലെങ്കിൽ
തലമുറകൾക്കപ്പുറം. താല്പര്യപൂർവം മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക
ഭാഷാപാരമ്പര്യങ്ങൾ തേടിയിറങ്ങുന്നവർക്കുവഴികാട്ടിയായിരിക്കും, പഴശ്ശിരേഖകൾ. [ 27 ] By
Heinrich von Stietencron, Tuebingen
Hermann Gundert was born in 1814, six years after Friedrich
Schlegel had published, in 1808, his famous work on "The Language
and Wisdom of the Indians". This was a book which received an
unsually wide response. It directed the attention of a broader
intellectual community throughout Europe towards the language,
philosophy and history of ancient India which, so far, had been
studied by a small circle of specialists only. The immediate effect was
that the vague fascination felt by the literate community for the
unknown spirituality of the East was now clearly focussed on India.
Indeed, an almost feverish enthusiasm for India was suddenly
unleashed: the Europeans were convinced that they had rediscovered
in the Aryans of ancient India their own forefathers or close relatives,
and with them their own Indo-European pre-history, the original
form of their own language, and the early vestiges of their own lost
wisdom.
This seemed to be proved by two particularly important
discoveries which had been made towards the end of the 18th
century and which were to be meticulouly studied in the 19th
century. One was the disclosure of the existence of an Indo-
Germanic family of languages —today generally called the Indo[ 28 ] European family of languages. The other was the discovery of the
close relationship between the ancient myths of India and those of
Europe. This proved the kinship not only of the language but also
of the religion of a large group of peoples scattered over Europe and
Asia.
These two discoveries had an important effect on the self-
perception of many among the educated Europeans. It must be
remembered that the large tracts of Europe to the North and West
of the Alps had entered the scope of history only at a rather late
period as a result of the Roman conquests of these areas. Now there
was sudden hope that traditions preserved in the languages of
ancient India and ancient Iran would throw fresh light also on the
early history and religion of the peoples of Northern Europe. And
it was exciting to know that the sacred texts preserved in the Indian
Veda and the Iranian Avesta were even older than Homer and
appeared to be at leastas old and as venerable as the Old Testament.
It was these discoveries which fascinated German minds and
which led to the almost simultaneous creation of three new branches
of learning in German Universities:
the comparative Science of Languages (starting mainly from
Indo-European languages it developed later into General Linguistics);
the comparative Study of Mythology (which developed
further to Comparative History of Religions or Science of Religions);
and
Indology, a subject for which the first chair was founded in
1818 at the University of Bonn and which spread subsequently to
Several other Universities, retaining its attraction to the present day.
To the young Hermann Gundert who studied Theology and
Philosophy at Tuebingen University from 1831 onwards these new
subjects offered stimulations that were decisive for his future. From
them he learned that the cultural history of by-gone times may be
reflected in word forms; that the comparison of languages and
careful etymology make it possible to reconstruct the original
meaning even of words the signification of which may have been
long since lost; and that social history and history of religion can be
unveiled through the study of such words. While studying at
Tuebingen University he made his first attempts to learn the Sanskrit
language, using the grammar of Franz Bopp which had been [ 29 ] published in 1827. His later intensive work on the grammar and
dictionary of the Malayalam language clearly betrays the influence
of the new method of comparative linguistics. Similarly, his surprising
zeal in collecting 'pagan myths and traditions- not quite the kind
of occupation a missionary was supposed to devote himself to—
stemmed from the new and burning interest for the comparison of
cultures which was prevalent in Germany at the time.
It is easily understandable that these activities could lead to
conflicts, both with the Basel Mission because they overstepped the
instructions of the mission, and within Gundert himself. After all, it
was his duty to convert the 'heathen' and to help them to transform
themselves into responsible Christians. He therefore spent much of
his energy in founding schools and improving basic education. But
his own interest pushed him as much towards understanding the
people and their culture and prompted him to learn from them as
much as he could. It was this relation of mutual esteem and
exchange which secured him the sympathy of the people of Kerala
and which, in retrospect, made him one of the important builders
of cultural bridges between South India and Europe. The genuine
love he felt for the people of Kerala and their culture, the interest
he took in their language and literature as well as the great and
successful effort he made to improve their school education, make
him one of the great missionaries who, even a hundred years after
his demise, is still remembered in South India with respect and
appreciation.
It is not easy today to imagine the fervour of enthusiasm
which, in the early 19th century, led people to see in language the
most reliable carrier of cultural identity. In 1836, when Hermann
Gundert boarded a ship which was to bring him from England to
India — three months were required for the passage at that time—
the new comparative science of languages had already shown that
languages were capable of preserving, over thousands of years,
some of the basic features of a people's culture, in particular the
characteristic structures of their thinking and emotive forms of
expression. It was through the analysis of languages that scholars
began to understand more clearly that different peoples can indeed
think differently, feel differently, and act differently, and to understand
why this was so. What had already been suggested in the period of [ 30 ] European enlightenment, namely, that every people had its own
characteristic ways of expression, could now be analyzed with
scientific precision; it was language which expressed the character
of a people. Language, indeed, was not just one tool amongst others,
it was the decisive factor in creating a corporate identity. And when
after the declaration of independence of the United States of
America and after the French revolution, the new ideas of social
equality and democracy started to shake the old political structures
of Europe, it was mainly the criterion of a common language which
defined a people. But that people required also a common territory
to make it a real nation. This idea was to inspire a number of new
national movements. The risorgimento in Italy, the panslavistic
movement in Eastern Europe and the national movement in
Germany were all language-based. Jointly they uprooted the ancient
concept of empire which, based as it was on the belief in rulership
by God's grace and on the Christian church, had been able to unite
the many diverging languages and peoples of Europe from the time
of Charlemagne onwards for approximately one thousand years.
This process forms a telling example of the power of freshly
acquired knowledge and new ideas to shape history. In the year
1814, when Hermann Gundert was born and Napolean was exiled
on the Island of Elba, the participants in the Vienna Congress made
a concerted effort to reshape Europe along restorative lines. As you
know, this restoration was not to last. Soon after, in the second
quarter of the century, the rapidly spreading idea of a nation based
on the unity of language and territory inspired many citizens to fight
for its realization. The results are well-known and they changed the
political map of Europe drastically. And the fact that this idea of a
nation was carried from Europe to India towards the middle of the
last century when Gundert was still active in Kerala, has produced
Consequences to which I wish to draw your attention for a short
moment, since their effects can be felt even today. For whatever
material changes the colonial situation may have meant for India, it
was the change in the minds of many Indians and the influx of
Western ideas and ideologies which has produced the most far-
reaching results.
In the 19th century, the British used to import cheap raw
material from India and to export the final product, produced in their [ 31 ] home industries, back to India. They became rich in the course of
this transaction. But they also brought European school education
to India, introduced the Anglo-Indian law, and built an infrastructure
to make the huge expanses of India accessible by rail and road, later
by car and aeroplane. All this has had its effects. Even greater may
have been the impetus arising from what remained inaccessible to
the native subjects, such as higher training in technology and
science, as well as all jobs requiring higher qualification. The very
fact that they were practically out of reach created an all the more
urgent desire to get that higher education and to acquire the skills
of the privileged. It was the missionaries and some private institutions
that catered to some of these needs. In addition, books were
available and widely read. Considering all these contacts with
Western education, technology, and political practice together,
perhaps the most important effect was that it prepared an indigenous
middle class intelligentsia, educated in the new Anglo-Vernacular
schools and ready to appropriate Western ideas, to step forward and
claim the right to a fair share in administration, in political decision-
making, in the economic surplus of the country, or in brief, in
power.
It was this inellectual elite which realised the explosive power
inherent in the European idea of a nation. But for using it and for
standing up against the powerful apparatus of colonial government,
something else was needed first: self-confidence. This was rare in
a people that had been subjected successively to Muslim rule and
British rule for many centuries. But here they received unexpected
support from the Western orientalists. Their discovery of, and
detailed research in, Indian history and cultural history unearthed
and publicised a long-forgotten splendid past in almost all sectors
of research: in history, religion, philosophy and art. Though pursued
by the British with the intention to gain more knowledge about the
people they were governing, and to decorate their new colonial
acquisitions and future empire with the glory of an impressive past,
this intensive research also served to make European historical
thinking accessible to the nascent Hindu national consciousness.
Not surprisingly, it was Hermann Gundert who first showed interest
in the history of Kerala and who wrote a survey of it in the native
language in order to make the people aware of their own history. [ 32 ] This work has been reprinted recently. Elsewhere, the process was
similar. And it is probably no exaggeration to say that the discovery
and appreciation of Indian culture and history by British, German,
and French scholarshad a very important effection Indian intellectual
life. It strengthened the feeling for the greatness of the historical
accomplishments of Indian rulers, artists, scholars, poets or
philosophers in the past and this knowledge not only served to
considerably strengthen their self-confidence, it also created the
hope of regaining that former state of greatness for India.
It was when the Western idea of the nation was added to this
growing self-confidence of an urban middle class that the national
movement was born in India. Inspired by this combination, resistance
arose against British colonial rule and resulted in 1947, after a long
struggle, in the achievement of independence. But the concept of
the Indian nation could not be based on a common language since
the country had several major languages. In fact, when the question
of a national language came up in the sixties of the 19th century, the
Hindi-Urdu controversy proved to be more disruptive than anything
else. One had to look for another integrating factor which could be
made a common basis for the unity of the nation and found it in a
uniform all-Indian religious and cultural tradition. In its territorial
extent, this proposed future nation had been created by the British
and was not rooted in pre-colonial history, but no one thought of
letting the newly united India disintegrate again into many regional
states. The strategy of taking a common religion as the basis for
national unity succeeded in winning an all-India support for the
national movement, but it also inevitably led to the partition of India
because under this religious perspective a conflict of interests
between the Hindu and Muslim sections of the population was
bound to arise. When independence finally came in 1947, Pakistan
and what was later to become Bangladesh were cruelly cut away
from the main body of India and the after-pains of this religion-
motivated conflict can be felt up to the present day. The ancient
indigenous ideal of rulership, by contrast, had demanded that the
king was to protect the entire people, whatever their individual
creed.
It has been in the news for the last three years that leaders of
a Hindu nationalist movement distance themselves from the hitherto [ 33 ] followed concept of a secular state which all the same allows for a
different personal law for Hindus and Muslims. Instead, they
propagate a Hindu state where the majority will set the rules which
the minorites have to abide by. If this political trend finds the support
of a majority, all minorities including the Muslims, Christians,
Parsees, and Jews will have to face a new situation; and whether a
majority of the Buddhists, Jains and Sikhs will accept the patronizing
invitation to be treated as Hindus is still to be seen. But although we
may blame the so-called Hindu fundamentalists for forgetting the
state's commitment to protecting all its subjects, it is worthwhile to
remember that both nationalism and religious intolerance form part
of India's heritage from the West. Neither of these factors played any
major role in the former Hindu states.
On the other hand there are a number of phenomena such
as the rapidly increasing modernization in several branches of the
Indian public sector, the political aperture towards the West and the
Far East, the continuing upward trend in its economy and, most
important, an excellent standard in contemporary writing, art and
scholarship, which can be taken as distinctive signs of a society
engaged in rapid change— a society which may face disruption but
is also vibrant with creative forces. In the cultural sector it continues
to be highly interesting; and no doubt its role in world economy will
be considerable in the future. The engagement of Indian industrial
companies in the eastern parts of Germany testifies to the presence
of India in the complex network of international economy.
Why do we revert our thoughts to Hermann Gundert today,
134 years after he left India for good, and a hundred years after his
death, in order to discuss for several days his life and his scholarly
work? It is because for our own time and for the future there is still
meaning in what Hermann Gundert put into practice long ago: an
open-minded encounter with people of another culture, with
attention to details but also with an attempt at understanding a
complex whole; and encounter with mutual respect and guided by
genuine interest and personal engagement; and an encounter that
seeks to perceive and to document whatever is of importance from
the point of view of the other culture.
There is yet another reason why the example of Gundert may
be worth following today or in the future. The south of India— and [ 34 ] in it the state of Kerala—deserves our attention to no small degree.
In comparison to other Indian states, Kerala can be congratulated on
its high level of education. It is a state striving for progress. Surely
its people would be capable of maintaining meaningful contacts
with the German state of Baden-Wuerttemberg on the cultural as
well as on the economic plane.
For us, this is not only an occasion to look back on the life
and work of Hermann Gundert. We are also concerned with the
present and with the future; we envisage cooperation and mutual
stimulation. Surely there will be areas of interest to both Indians and
Germans where their talents can meet, where they can complement
each other and learn from each other. It is in this spirit that I hope
the present conference will act as a pace-maker for future exchange.
An example has been set recently by the successful cooperation of
two scholars-one from Kerala, the other from Germany - in
preparing the monumental edition of the works of Hermann
Gundert in India. Similarly, the substantial volume accompanying
the Gundert exhibition in Germany contains contributions of many
scholars from both countries. I am particularly happy to announce
a further result of the long established cooperation of the university
of Tuebingen with our esteemed colleague Prof Scaria Zacharia from
Kerala. The Tuebingen University Library Malayalam Manuscript
Series will be enriched by the Tellicherry Records, historical
documents collected by Hermann Gundertand now made available
to the students of history. May these examples of cooperation be
followed by many others, so that the bridge between the cultures of
India and Europe which Gundert helped to build more than a
century ago may be crossed more often in both directions.
Tuebingen, May 1993 [ 35 ] Calw is the place, where Hermann Gundert had spent the last 30
years of his life. Here is where this famous missionary and philologist
accomplished his philological studies with the publication of the
Malayalam-English dictionary which up to this day is known to be one
of the most important works of the Malayalam language.
Gundert was completely engaged in his indological research-
work. When he returned to Germany he accepted the position of a director
of the publishing-house in Calw only on the condition that he would be
able to complete his studies.
Hermann Gundert was an outstanding person. After having passed
his theological studies he then graduated in philology and went to
England. Later he moved to South India where he worked as missionary
and philologist for almost twenty years in Malabar, which today is North
Kerala. India in those days was politically influenced by the British and
particulary Malabar as a British colony. There was no German attention
to this part of the world while the Netherlands and Great Britain had great
interest in South India for economical and financial reasons. Not So
Gundert, who in his very heart was devoted to humanism and a great
admirer of the Indian culture. He can be said to be a pioneer for Indian
literature and philosophy in our country.
As citizens of Calw we are very proud that Hermann Hesse was
born here. Hermann Gundert was his grandfather and had intensive
influence on his literary work. When reading his books you can feel the
tension between the tolerant grandfather Gundert and the rigorous
christian oriented education which Hesse received through his parents.
Gundert combined both - a deep religiousness and openmindedness. For
example, Gundert always was visited by people from all over the world.
This was something extraordinary in our small town in those days, I'm
sure, it was exactly this influence which was decisive for Hesse to write
his well known book "Siddharta", the book, by the way, I like best.
The old as well as the modern Calwisaplace of outstanding scenic
and architectural beauty. Narrow streets and alleys, squares and bridges
invite the visitor to linger and enjoy the cosy atmosphere. The distinctive
character of this town, located at the bottom of the narrow Nagold valley
and populated up to the slopes on both sides of the river, has a long and
eventful history. The first historic reference dated back to 1075. Calw was [ 36 ] awarded its township already in the 13th century, supposedely by Count
Gottfried III of Calw.
Since the Nagold valley was not suitable for agriculture Calw was
occupied by craftsmen, weavers, dyers and tanners. In the late Middle
Ages Calw was one of the most important trade centers for textiles in
Baden-Wuerttemberg. The economical success enabled the people of
Calw to rebuild their town in a remarkable short time after it had been
destroyed in 1634 during the Thirty years' War. Starting in 1692 the
timber trade increased and gained importance. A third commercial
activity of Calw's merchants was the salt trade in the 18th century.
Unfortunately this blooming period came to an end. Development
of the town stagnated for a number of reasons. One of them is a dramatic
traffic situation.The mainlanes of traffic change and the deep and narrow
valley lost it's central position. Cotton took the place of wool in textile
industry, a development Calw could not cope with. With the war starting
in the northern part of Italy at the beginning of the 19the century Calw's
most important trade relations were cut. Another reason is a lack of
industry and commerce because of the difficult topographic condition of
Calw's Site.
Calw today is an administrative center with about 23 500
inhabitants. Starting in 1938 and ending in 1975 we incorporated a few
smaller communities, for example Hirsau, which is known for its historical
monastery district. Hirsau was the center of monastery life in the 10th
century.
Besides its significance as a place of textile industry and merchant
activity Calw was the town where a number of famous people lived. For
example U. Ruehlein, the first author who wrote a book on metal mining
in German language in 1503 although in those days scientific literature
was used to be written in Latin. He was born in Calw, Or Johann Valentin
Andreae, the initiator of the Rosenkreuzer movement and important
person of religious life in the 17th century in the state of Wuerttemberg.
Let me also mention father and son Gaertner, both biologists, who
analysed and demonstrated sexuality of plants. Their work later was a
base for Darwin's "Origin of Species" or Mendel's theory of transmission.
And the last but not the least Hermann Hesse, the grandson of Hermann
Gundert and most famous "son" of our town. You see, Calw has always
been seeking its identity in culture and not in dates of wars, battles and
dynasties like many other medieval towns in Europe in those days. [ 37 ] പഴശ്ശിരേഖകൾ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ടവയാണ്.
പരസ്യങ്ങൾക്കും എഴുത്തുകുത്തുകൾക്കും ഉപയോഗിച്ചിരുന്ന മലയാള
ഗദ്യമാതൃകകളായി ഇവയെ കണക്കാക്കാം. വ്യാവഹാരിക ഭാഷയെത്തന്നെ
സംസ്കരിച്ച് ശക്തമായൊരു ഔദ്യോഗിക ഗദ്യസരണി ഉണ്ടാവുന്നതിന്റെ
ലക്ഷണങ്ങൾ ഇതിൽ കാണാം. ഉത്തരമലബാറിലെ നാടുവാഴികളും അധികാരികളും
തലശ്ശേരിയിലെ ബ്രിട്ടീഷ് പ്രതിനിധിയുമായി നടത്തിയ കത്തിടപാടുകൾ അടങ്ങിയ
തലശ്ശേരി രേഖകൾ മലയാള ഗദ്യത്തിന്റെ ആധുനികീകരണത്തിന്റെയും
വികാസത്തിന്റെയും ലക്ഷണങ്ങൾ വെളിപ്പെടുത്തുന്നവയാണ്.
ലിഖിതഭാഷയുടെ വാക്യഘടന വ്യാവഹരിക ഭാഷയുടെ വാക്യഘടനയിൽ
നിന്നു ഭിന്നമായിരിക്കും. വിവിധതരം വാക്യങ്ങളുടെ വിന്യാസഭേദമാണ് ഒരളവുവരെ
ഗദ്യശൈലീഭേദങ്ങൾ ഉണ്ടാക്കുന്നത്. തലശ്ശേരി രേഖകളിലെ വാക്യങ്ങൾ
മലയാളത്തിലെ ഔപചാരിക ഭാഷാസ്വരൂപങ്ങളിൽ കണ്ടുവരുന്നതുപോലെ അത്ര
ദീർഘവും ക്ലിഷ്ടവുമാണെന്നു പറയുക വയ്യ. സ്വനിമ രൂപിമ അപഗ്രഥനം
പദസൂചികയുടെ അടിസ്ഥാനത്തിൽ ആണല്ലോ നടക്കുന്നത്. എന്നാൽ ലിഖിത
ഭാഷാ രൂപത്തിൽ കണ്ടെത്താവുന്ന വാക്യരൂപങ്ങളെ അപഗ്രഥിക്കുമ്പോഴാണ്
ഔപചാരിക മലയാള വാക്യങ്ങളുടെ 'സങ്കീർണ്ണത' പൂർണ്ണമായും വെളിവാകുക.
ഒറ്റനോട്ടത്തിൽ പഴശ്ശി രേഖകളിലെ രൂപിമഭേദങ്ങൾ ശ്രദ്ധയിൽപെടുന്നു.
പഴശ്ശിൽക്ക (പഴശ്ശിയിലേക്ക്). അവർകളെ (അവർകളുടെ), കൊണ്ടായി (കൊണ്ടാണ്)
തുടങ്ങിയവ ഉദാഹരണങ്ങൾ. പദസംഹിതരചനകളെപ്പറ്റിയുള്ള പൂർണ്ണമായ വിവരം
വാക്യഘടനാ വിശകലനത്തിന് അനുപേക്ഷണീയമാണ്. എത്തിട്ടും (എത്തിയിട്ടും),
കെട്ടതിർത്ത (കേട്ടുതീർത്ത്) തുടങ്ങിയ ഉദാഹരണങ്ങളിൽ കാണുന്നതുപോലെ
യുള്ള സംലയന ഭാഷാരൂപങ്ങൾ വേർതിരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്.
ഭാഷാഭേദരുപങ്ങളുടെ പഠനം, പദ്യരൂപത്തിലെന്നപോലെ ഗദ്യരൂപത്തിലും ഉണ്ട്.
തലശ്ശേരി രേഖകളുടെ ലിപ്യങ്കനം സൂക്ഷ്മമായി പരിശോധിച്ച് ദേശ്യഭേദങ്ങളും
ലിപ്യങ്കനഭേദങ്ങളും തമ്മിൽ വേർതിരിച്ച് സർവ്വസമാനത കൈവരുത്തുന്നത്
അപഗ്രഥനത്തെ സഹായിക്കും. വാക്യഘടനാപഗ്രഥനത്തിൽ ഇവയ്ക്ക് കാര്യമായ
പ്രാധാന്യമൊന്നുമില്ലെങ്കിലും ഭാഷാ സ്വരൂപത്തെപ്പറ്റിയുള്ള പൊതുവായ
പഠനത്തിന് അവ കണ്ടെത്തുകതന്നെ വേണം. കേവല പദങ്ങളുടെയും സമസ്ത [ 38 ] പദങ്ങളുടെയും എണ്ണം, ഗദ്യരീതിയുടെ പ്രൗഢി, വാക്യങ്ങളുടെ സങ്കീർണ്ണത,
വാക്യാംഗങ്ങളുടെ ഉപവാക്യവിന്യാസ വിശേഷങ്ങൾ എന്നിവയ്ക്കക്കു പുറമേ
ഉപയോഗിച്ചിരിക്കുന്ന വിവിധതരം വാക്യങ്ങളുടെ ആവൃത്തി, ഇവ തലശ്ശേരി രേ
ഖകളിലെ ഭാഷാസ്വരൂപത്തിന്റെ സംസക്തി വിശേഷങ്ങൾ വെളിവാക്കും.
ഒറ്റ നോട്ടത്തിൽ പഴശ്ശിരേഖകളുടെ വാക്യഘടനയെപ്പറ്റി ചിലസൂചനകൾ
നല്കുവാൻ സാധിക്കും. ഔപചാരിക ഭാഷാപ്രയോഗം സങ്കീർണ്ണമാകണമെന്നില്ല.
ഉപവാക്യങ്ങളുടെ വിന്യസനം, സങ്കീർണ്ണ വാക്യങ്ങളിൽ ആശയപരമായ ക്ലിഷ്ടത
ഉണ്ടാക്കാത്ത രീതിയിൽ തന്നെയാണ്. ഇതിലെ ഗദ്യഘടന ആധുനിക മലയാള
ഗദ്യഘടനയിൽനിന്നും വളരെ ഭിന്നമല്ല. ഒറ്റ വായനയിൽ തോന്നിക്കുന്ന
പ്രത്യേകതകൾക്കു കാരണം സ്വനിമഘടനാപരവും പദപ്രയോഗപരവുമായ
ഭേദങ്ങളും ഉപവാക്യ വിന്യാസത്തിലെ ഈഷൽ ദേദങ്ങളുമാണ്. ഇത്തരം കാര്യ
ങ്ങളെപ്പറ്റി വ്യക്തമായ ഒരു രൂപം കിട്ടാൻ തലശ്ശേരി രേഖകളുടെ പൂർണ്ണമായ
വാക്യാപഗ്രഥനം നടത്തേണ്ടിയിരിക്കുന്നു. രേഖകളിലെ വാക്യങ്ങളെയും
ഉപവാക്യങ്ങളെയും വേർതിരിച്ച്, സൂക്ഷ്മമായി തയ്യാറാക്കിയ ഒരു വാക്യ
സൂചികയുടെ അടിസ്ഥാനത്തിൽ വിവിധതരം വാക്യങ്ങൾ, അവയുടെ ഘടന
വാക്യാംശങ്ങളുടെ പരസ്പരബന്ധം എന്നിവയെപ്പറ്റി വ്യക്തമായ വിവരണം
തയ്യാറാക്കാവുന്നതാണ്. മലയാളഗദ്യത്തിൽ സമഗ്രമായ വാക്യഘടനാസംരംഭങ്ങൾ
ലഭ്യമല്ലെങ്കിലും മലയാള വാക്യഘടനാ അഭിലക്ഷണകളെ വ്യക്തമാക്കാനുതകുന്ന
ധാരാളം സൂചനകൾ നല്കുന്ന പ്രബന്ധങ്ങളും പുസ്തകങ്ങളും ഉണ്ടായിക്കൊ
ണ്ടിരിക്കുന്നു. അവയും ആധുനിക വ്യാകരണ രംഗത്ത് അഭൂതപൂർവ്വമായ വികാസം
കൈവരിച്ചിട്ടുള്ള രചനാന്തരണ വാക്യവിചാര പദ്ധതിയും ഉപയോഗപ്പെടുത്തി
മലയാളത്തിന്റെ സമഗ്രമായ വാക്യഘടനാ വിവരണം തയ്യാറാക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വ്യാകരണ പാരമ്പര്യത്തിന് വാക്യവിചാരത്തിൽ
ഉണ്ടായിരുന്ന ഉദാസീനത ഇതുമൂലം ഒഴിവാക്കുവാനും കഴിയും. തലശ്ശേരി
രേഖകളുടെ പ്രസിദ്ധീകരണം ഇതിനൊരു നിമിത്തമാകട്ടെ എന്നാശംസിക്കാം. [ 39 ] പഴശ്ശിസമരങ്ങളുടെ നിഴലും വെളിച്ചവും
ജോസഫ് സ്കറിയാ
ഭരണാധികാരിയായ കലാപകാരിയും കലാപകാരിയായ ഭരണാധികാരി
യുമായി കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രതിഷ്ഠനേടിയ
കോട്ടയത്തു കേരളവർമ്മ പഴശ്ശിരാജാ ഒരു ദശകത്തിലധികം ഉത്തരമലബാറിൽ
കലാപങ്ങൾക്കു നേതൃത്വം നല്കി. 1790-ൽ പഴശ്ശിരാജാ കോട്ടയത്തിന്റെ
അധികാരമേറ്റെടുത്തു. ഈ വർഷം തന്നെ ടിപ്പു ഇംഗ്ലീഷുകാർക്കെതിരേ നടത്തിയ
ആക്രമണത്തെ ഇംഗ്ലീഷുകാർക്കൊപ്പം നിന്നു നേരിട്ട്, ടിപ്പുവിന്റെ സൈന്യത്തെ
തുരത്തിയോടിച്ചു. 1792ലെ കരാറനുസരിച്ച് മലബാർ വീണ്ടും കമ്പനിയുടെ
അധീനതയിലായി. 1793-ൽ കമ്പനിക്കെതിരെ സമരപരിപാടികളാരംഭിച്ചു. 1796 മുതൽ
1805 വരെയായിരുന്നു പ്രക്ഷോഭണം ശക്തിയാർജ്ജിച്ചു നിന്നത്. 1797-ൽ
പഴശ്ശിരാജാവുമായി ഇംഗ്ലീഷുകാർ ഒരു കരാറിലെത്തിയതായും ഇടക്കാലത്തേയ്ക്കു
ചില വ്യവസ്ഥകൾക്കു വഴങ്ങി പഴശ്ശി സമാധാനത്തിൽ കഴിഞ്ഞതായുംരണ്ടു
ചരിത്രകാരന്മാർ (ശ്രീധരമേനോൻ, ഗോപാലകൃഷ്ണൻ) രേഖപ്പെടുത്തിക്കാണുന്നു.
എന്നാൽ 1797-നും 1799-നും ഇടയ്ക്കുള്ള പഴശ്ശിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്
ഇവർ മൗനം ദീക്ഷിക്കുന്നു. കമ്പനിയുമായി സന്ധിയൊപ്പിട്ടതിന്നുശേഷം 1800 വരെ
മൂന്നു വർഷത്തോളം പഴശ്ശിയുടെ പ്രവർത്തനങ്ങളെപ്പറ്റി രേഖകളിൽ നിന്നു
കാര്യമായൊന്നും ഗ്രഹിക്കുവാൻ കഴിയുന്നില്ല എന്നു മറ്റൊരു ചരിത്രകാരനും
(കുറുപ്പ് 1980) രേഖപ്പെടുത്തിയിട്ടുണ്ട്. മേൽ പറഞ്ഞ ചരിത്രകാരന്മാരുടെ
നിഗമനങ്ങൾ പുനഃപരിശോധന അർഹിക്കുന്നു.
അനീതിപരവും അനിയന്ത്രിതവുമായ നികുതിവ്യവസ്ഥകളും വയനാടിനെ
സംബന്ധിച്ച അധികാര അസ്ഥിരതയുമാണ് പഴശ്ശിസമരങ്ങളുടെ
പ്രധാനകാരണങ്ങളായി പറയുന്നത്. ആദ്യകാലത്തു ബ്രിട്ടീഷ് സൗഹൃദത്തിലുറച്ചു
നിന്ന് മൈസൂറിലെ ഹൈദറിനും ടിപ്പുവിനുമെതിരെ പൊരുതിയ പഴശ്ശിക്ക് കമ്പനി
ഭരണാധികാരികളിൽ നിന്നു നേരിടേണ്ടി വന്ന തിക്തമായ അനുഭവങ്ങൾ ആർക്കു
വിസ്മരിക്കാനാവും! കൊ. വ. 972 മകരം 6-ന് പഴശ്ശിയുടെകാര്യക്കാരൻ കമ്പനിക്ക്
എഴുതിയ കത്തിന്റെ ഒരു ഭാഗം വിശദീകരണമർഹിക്കുന്നു.
"എന്നാൽ ഇങ്കിരിയസ്സ കുമ്പഞ്ഞീലെക്ക വലുതായിട്ടുള്ള തലച്ചെരി
കൊട്ടക്ക ടീപ്പുവിന്റെ ആള വന്ന വെടിവെച്ചത തലച്ചെരിക്കൊട്ട പിടിപ്പാൻ ആയ
സമയത്ത കൊട്ടെത്ത തമ്പുരാൻ ബലമായി നിന്ന ആള കൊട്ടെത്തന്ന കടത്തി
കുമ്പഞ്ഞിക്ക ഉപകാരം ചെയ്ത കൊട്ട രക്ഷിച്ചുവെല്ലൊ."
പള്ളിപൊളിച്ചതും മാപ്പിളമാരെ കൊലചെയ്തതും
കോട്ടയത്തുനിന്ന് മണത്തണ കാടുകളിലേയ്ക്കുനീങ്ങിയ പഴശ്ശിമണത്തണ
തന്റെ പ്രധാന കേന്ദ്രമാക്കി. മണത്തണയിലേയ്ക്കുള്ള പഴശ്ശിയുടെ [ 40 ] നീക്കത്തെക്കുറിച്ചു ലോഗൻ എഴുതുന്നതു ശ്രദ്ധേയമാണ്.1 1796 ഏപ്രിൽ 11-ന്
ലഫ്. ജയിംസ് ഗോർഡൻപദ്ധതി ആസൂത്രണം ചെയ്തെങ്കിലും 19നേപഴശ്ശിയിലേയ്ക്കു
സൈന്യനീക്കം നടത്തിയുള്ളു. അതിനു നാലു ദിവസം മുമ്പേ പഴശ്ശി
മണത്തണയിലേയ്ക്കു പോയിരുന്നു. 1796 ജൂലൈ ഒന്നിന് (കൊ.വ.971 മിഥുനം 21)
കമ്പനി പുറപ്പെടുവിച്ച പരസ്യകല്പന പഴശ്ശിക്കും അനുയായികൾക്കുമുള്ള
തായിരുന്നു. ഈ പരസ്യകല്പനയിൽ രണ്ടു മാപ്പിളമാരെ വധിച്ചതായി പരാമർശിച്ചു
കാണുന്നു.
"മെൽ പറഞ്ഞ കെരളവർമ്മരാജാവ കഴിഞ്ഞകൊല്ലം 970 ആമത
മിഥുനമാസം പഴശ്ശിൽ അടുക്കെ ബഹുമാനപ്പെട്ട സർക്കാരിലെ കല്പന ഒട്ടുംകൂടാതെ
കണ്ട എത്രയും ദുഷ്കർമ്മമായിട്ട നെരല്ലാത്ത പ്രകാരം രണ്ട മാപ്പളമാരുടെ ആയിസ്സ
നീക്കിക്കളകയും ചെയ്തു."
മാപ്പിളപ്പള്ളി പൊളിച്ചതുംപഴശ്ശികോവിലകം കൊള്ള ചെയ്തതുമായ രണ്ടു
പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി ഇക്കാലത്തെ കത്തുകളിൽ കാണുന്നു. ലോഗന്റെ
നിരീക്ഷണമനുസരിച്ച്(1951:560) 1793-ൽ പഴശ്ശിയുടെ അനുവാദമില്ലാതെ മാപ്പിളമാർ
കോട്ടയത്തുപള്ളിപണിയുകയും പഴശ്ശിയുടെ ആളുകൾ അതു തട്ടിത്തകർക്കുകയും
ചെയ്തു. വീണ്ടും മാപ്പിളമാർ പഴശ്ശിയോട് പള്ളിപണിയുവാൻ സമ്മതം ചോദിച്ചു.
പഴശ്ശി കാണിക്ക ആവശ്യപ്പെട്ടു. അധികാരത്തിൽ നിന്നു പുറത്തായ പഴശ്ശിക്ക്
കാണിക്ക കൊടുക്കാതെ പള്ളിപണിതു. ഈ പശ്ചാത്തലത്തിലുണ്ടായ
സംഘട്ടനത്തിൽ മാപ്പിളമാർ മരണമടഞ്ഞു. ഈ നിരീക്ഷണം അർദ്ധയാഥാർത്ഥ്യം
എന്നേ സമ്മതിക്കാനാവൂ. ലോഗന്റെയും ഡോ. കെ.കെ.എൻ കുറുപ്പിന്റെയും2
നിരീക്ഷണങ്ങളെ നിഷേധിക്കുവാൻ കഴിയുക പഴശ്ശി രാജാവുതന്നെ
കമ്പനിസൂപ്രണ്ട്ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിന്റെ പിൻബലത്തിലാണ്.
പഴശ്ശി എഴുതുന്നു,
".വങ്കാളത്തന്നും ബമ്മായിന്നുംഎഴുതിവന്ന കത്തിലെ വിവരം വിശെഷിച്ച
മാപ്പളമാരെ പ്രാണഹാനി വരുത്തിയതിന്റെ മാപ്പും പഴശ്ശിന്ന എടുത്ത ദ്രിവ്യവും
രാജ്യവും തിരിച്ച തരുവാനും ശെഷം മെൽപ്പട്ട നടക്കെണ്ടും ക്രമങ്ങൾക്കുംഎല്ലൊ
കത്തുകളിൽ എഴുതിയതാകുന്നു. മാപ്പളമാരെ പ്രാണഹാനി വരുത്തി എന്ന എഴുതി
വന്ന കണ്ട അവസ്ഥക്ക പ്രാണഹാനി വരുത്തുവാൻ സങ്ങതി എന്തെന്നും
വരുത്തിയത ആരെന്നും വിസ്താരമായിട്ട സായ്പു വിചാരിക്കുംമ്പൊൾ പരമാർത്ഥം
ബഹുമാനപ്പെട്ടുള്ള ഇങ്കിരിസ്സ കുമ്പഞ്ഞിലുള്ള സംസ്ഥാനങ്ങളിൽ ഒക്കെയും
ബൊധിപ്പാനുള്ളസങ്ങതി വഴിപൊലെ വരികയും ചെയ്യും." കൊ.വ. 972 തുലാം 10. [ 41 ] ഈ കത്തിലൂടെ മാപ്പിളമാർ വധിക്കപ്പെട്ടതിൽ തനിക്കു പങ്കില്ലെന്ന് കമ്പനി
അധികാരികളെ വ്യംഗ്യമായി അറിയിക്കുകയാണ് പഴശ്ശി. മറെറാരു സംഭവംകൂടി
ഇവിടെ സൂചിപ്പിക്കാം. ഇതിനാധാരം പഴശ്ശിരേഖകളിൽ കാണുന്ന ഒരു ഹർജിയാണ്.
കൊ.വ 972 തുലാം 28.
കൊ.വ. 970-ൽ 'ഇഷ്ടിമീൻ സായ്പു' വെങ്ങാട്ടു വന്നതിനു ശേഷം
രാജ്യത്തെ വരുമാനം എത്രയെന്നറിയാതെ കുറുമ്പ്രനാട്ടു രാജാവ് 'കരാർനാമം'
(Written agreement) വാങ്ങി. ജനങ്ങൾ തങ്ങളുടെ സങ്കടങ്ങൾ പഴശ്ശിരാജാവിനെ
അറിയിച്ചപ്പോൾ കരാർ കുറുമ്പ്രനാട്ടുരാജാവിനെഴുതിക്കൊടുത്തിരിക്കുന്നതിനാൽ
നികുതി പിരിക്കാനേ തനിക്ക് അവകാശമുള്ളൂ എന്ന് പഴശ്ശിരാജാവ് അറിയിച്ചു.
പഴവീട്ടിൽചന്തുവഴിയാണു നികുതി നല്കേണ്ടതെന്നും അറിയിപ്പുണ്ടായി.
ചന്തുവിന്റെ പിരിവ് അമിതവും അനീതിപരവുമായിരുന്നു. ആ വർഷം (970)
മുളകിന്റെ കണക്ക് എഴുതിപ്പോയതിനുശേഷം ചന്തു നിർബ്ബന്ധപ്പിരിവു നടത്തി.
അത് കുറുമ്പ്രനാട്ടു രാജാവിന്റെ കല്പനയനുസരിച്ചായിരുന്നു. ജനങ്ങൾ
അവശേഷിച്ച മുളകു മുഴുവൻ കൊടുത്തു. ബാക്കി തുകയ്ക്ക് വസ്തുക്കളും
ആഭരണങ്ങളും വിറ്റ് കണക്കുതീർത്തു. ഇങ്ങനെയൊക്കെ നശിപ്പിച്ചതുകൊണ്ട്
നികുതി കൊടുക്കാൻ മുതലില്ലാതെ പലരും നാടുവിട്ടുപോയി. മുളകുവള്ളി
കുഴിച്ചിടാത്തതുകൊണ്ടും കുഴിച്ചിട്ടവ നോക്കാത്തതുകൊണ്ടുംഅവ പലയിടത്തും
നശിച്ചുകിടക്കുന്നു എന്നും സങ്കടഹർജിയിൽ പറയുന്നു. വെങ്ങാട്ട് അങ്ങാടിക്കാരിൽ
രണ്ടു മാപ്പിളമാർ മുളകു മോഷ്ടിച്ചു എന്നാരോപിച്ച് ചന്തു അവരെ പിടിച്ചുകെട്ടി
പഴശ്ശിരാജാവിന്റെ മുൻപിൽ കൊണ്ടുവന്നു. പഴശ്ശിയാകട്ടെ 'കമ്പനിയുടെ
കല്പനപോലെ ചെയ്യുക' എന്നു പറഞ്ഞ് മണത്തണയിലേയ്ക്കുപോയി.
സംഭവത്തെക്കുറിച്ച് ആരോടും അന്വേഷിക്കാതെ രണ്ടു മാപ്പിളമാരെയും ചന്തു
'കൊത്തിക്കൊന്ന്' കഴുമരത്തിൽ ഏറ്റിയതായി ഹർജിയിൽ വായിക്കുന്നു.
കമ്പനിയുടെ വടക്കേ അധികാരി ക്രിസ്റ്റഫർ പിലിക്ക് കോട്ടയത്തെ
പ്രധാനികളും തറവാട്ടുപ്രമുഖരും കൂടി എഴുതിയ ഹർജിയാണിത്. പഴശ്ശിയുടെ
കല്പനയനുസരിച്ചാണ് മാപ്പിളമാരെ വധിച്ചതെന്നു ചന്തു കമ്പനിയെ
അറിയിച്ചതായി ഡോ. കെ.കെ.എൻ. കുറുപ്പ്1 എഴുതിക്കാണുന്നു.
പഴശ്ശികോവിലകം കൊള്ള
പഴശ്ശികോവിലകത്തു നടന്ന കൊള്ളയെ കുറിച്ചുള്ള വിവരങ്ങൾ പഴശ്ശിരേ
ഖകളിൽ സുലഭമാണ്. കൊ.വ. 971 മേടം 11-ന് രാത്രിയിലാണ് പഴശ്ശികോവിലകം
കൊള്ളചെയ്യപ്പെട്ടതെന്ന് മേൽ വിശദീകരിച്ച ഹർജിയിൽ (കൊ.വ. 972 തുലാം 28)
കാണുന്നു. ഇതേ സംബന്ധിച്ചുള്ള ആദ്യപരാമർശം കാണുന്നത് കൊ.വ. 971
കർക്കിടകം 26-ന് ക്രിസ്റ്റഫർ പിലി കുറുമ്പ്രനാട്ടു വീരവർമ്മയ്ക്ക് എഴുതിയ
കത്തിലും. കോവിലകം കൊള്ളയെക്കുറിച്ച് പരാമർശമുള്ള രേഖകളുടെ
ക്രമനമ്പരുകൾ ഇവിടെ ചേർക്കുന്നു.
9, 10, 20, 29, 32, 37,56, 57,58, 82, 102,113,117, 190, 191 [ 42 ] മേൽ കാണിച്ചിട്ടുള്ള രേഖകളിൽ നിന്നു കൊള്ളയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ
ലഭിക്കുന്നുണ്ട്. 971 മേടം 11-ന് കമ്പനിപ്പട്ടാളം പഴശ്ശികോവിലകത്തു കടന്ന്
പഴശ്ശിരാജാവിന്റെ മുതലുകൾ (ആയുധങ്ങളും പണവും ഉൾപ്പെടെ)
എടുത്തുകൊണ്ടുപോയി. ലഫ്. ജയിംസ് ഗോർഡന്റെ നേതൃത്വത്തിലായിരുന്നു
നീക്കമെന്നും പഴശ്ശി നാലുദിവസം മുമ്പേ മണത്തണയിലേയ്ക്കു പോയിരുന്നു
എന്നും മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലൊ. അവിടെയും കമ്പനിപ്പട്ടാളം വരുന്നുവെന്ന്
അറിയിച്ചതു പഴവീട്ടിൽ ചന്തുവാണ്. അതനുസരിച്ച് 'ചൊരത്തുമ്മലേയ്ക്കു' പോയി.
പിന്നീട് ഗർണ്ണൽഡോം സായ്പ് നഷ്ടപ്പെട്ട വസ്തുവകകൾ തിരികെ നല്കാം
എന്നെഴുതിയിരുന്നു. എന്നാൽ 'പഴശ്ശീന്ന പൊയ മുതൽ തെകച്ച എത്തിയതുമില്ല."
എന്നു മാത്രമല്ല, "ഏതാൻ മൊതല വന്നത മൂന്നാം പക്കൽ തന്നെ വെച്ചിരിക്കുന്നു."
പഴശ്ശിരാജാവു തലശ്ശേരിക്കു വരണമെന്നും വരുന്നില്ലെങ്കിൽ പഴശ്ശികോവിലകത്തു
"വന്നപ്രകാരം വരുമെന്നും" ചന്തു താക്കീതു നല്കി. കോവിലകത്തുനിന്നു
കവർന്നെടുത്ത വസ്തുക്കളും പണവും തിരികെക്കൊടുത്തതായി ഒരു രേഖയിലും
കാണുന്നില്ല. കൊ.വ. 972 തുലാം 10-ലെ കത്ത് പഴശ്ശികോവിലകം കൊള്ളയെ
ക്കുറിച്ചുള്ള വിശദവിവരണങ്ങൾ അടങ്ങുന്നതാണ്.
പഴശ്ശിയും പഴവീട്ടിൽ ചന്തുവും
പഴശ്ശിരാജാവിന്റെ പ്രധാന പിരിവുകാരൻ (തഹസീൽദാർ) ആയിരുന്നു
പഴവീട്ടിൽ ചന്തു. ചന്തുവിനെ പ്രവൃത്തികാരനാക്കിയതു പഴശ്ശിയാണ്. എന്നാൽ
അയാൾ ക്രമേണ ഇംഗ്ലീഷുകാരോടു ചേർന്ന് പഴശ്ശിയെ വഞ്ചിച്ചു. ഇതോടെ
ഇംഗ്ലീഷുകാരോടുപോലും തോന്നാത്തതരത്തിലുള്ള കോപം പഴശ്ശിക്ക്
ചന്തുവിനോടുണ്ടായതായി പഴശ്ശിരേഖകൾ വ്യക്തമാക്കുന്നു. ഇവ്വിധത്തിൽ
നോക്കുമ്പോൾ ഇവർക്കൊപ്പം നില്ക്കുന്ന മറ്റൊരു ഭരണാധികാരിയാണ്
കുറുമ്പ്രനാട്ടു വീരവർമ്മരാജാവ്. ചന്തുവിന്റെ കുടിലതയും വീരവർമ്മരാജാവിന്റെ
കാപട്യവും പഴശ്ശിയുടെ സമരത്തിനു വീര്യം പകർന്നു എന്നു ചിന്തിക്കാവുന്നതാണ്.
ചന്തുവിനെക്കുറിച്ച് പഴശ്ശി എഴുതുന്നു:
'പഴവീട്ടിൽ ചന്തുന നാം തന്നെ പ്രവൃത്തി ആക്കിവെച്ചതും അവൻ നമുക്ക
വിപരീതമായിവരികയും ചെയ്തു.' കൊ.വ. 972 തുലാം 7
"നമുക്ക കുമ്പഞ്ഞിദ്വെഷം ഉണ്ടാക്കുന്നതും അവൻ തന്നെ. അങ്ങനെ
ഉള്ളവൻ കുമ്പഞ്ഞിക്ക വിശ്വാസമായിയും വന്നു.' കൊ.വ. 972 തുലാം 7
'മുമ്പെ പഴവീട്ടിൽ ചന്തുനപ്രപ്തി ആക്കിയതു ഞാൻ തന്നെ. അന്ന ഇപ്രകാരം
ചതിക്കുമെന്ന ബൊധിച്ചില്ല' കൊ.വ. 972 തുലാം 7
പഴശ്ശിയെക്കുറിച്ച് വീരവർമ്മ എഴുതുന്നു;
'.....അത ചെയ്ക ഇല്ലന്നു നിശ്ചെയിച്ചാൽ പഴശ്ശിരാജാവിന ബുദ്ധിപാകം
വരെണ്ടുന്നതിനും കുമ്പഞ്ഞി കല്പന അനുസരിപ്പാൻ ബൊധിക്കെണ്ടുന്നതിനും
കല്പിക്കെണ്ടുന്ന വിവരം നമ്മുടെ ബുദ്ധികൊണ്ട വിചാരിച്ചാൽ ഉണ്ടാകുന്ന വഴികൾ
എഴുതി സായ്പു അവർകൾക്ക ബൊധിപ്പിക്കയും ആം. നമ്മുടെ ബുദ്ധികൊണ്ട
പൊരാതെ വരുന്നതിനു സായ്പു അവർകൾ തന്നെ തെകച്ചി നടത്തിക്കയും
വെണമെല്ലൊ.' കൊ.വ 972 ധനു7 [ 43 ] ചന്തു വഞ്ചനാപരമായ പ്രവണതകൾ തുടരുന്നതായി പഴശ്ശിയുടെ
കത്തുകളിൽനിന്നു ഗ്രഹിക്കാം.
കുറുമ്പ്രനാട്ടു വീരവർമ്മ
പല കാരണങ്ങളാൽ കലുഷിതവും അസ്വസ്ഥവുമായിത്തീർന്ന
മലബാറിൽ സ്വാർത്ഥതാത്പര്യങ്ങളുമായി കടന്നുവന്ന വ്യക്തി എന്നുവേണം
കുറുമ്പ്രനാട്ടു വീരവർമ്മയെ വിശേഷിപ്പിക്കാൻ. കോട്ടയം രാജകുടുംബാംഗമായ
വീരവർമ്മ കുറുമ്പ്രനാട്ടേയ്ക്കു ദത്തുപോയതാവാം. അങ്ങനെയുള്ള വ്യക്തിക്ക്
മലബാറിലെ ആചാരക്രമവും മര്യാദയുമനുസരിച്ച് മൂലകുടുംബത്തിലെ
സ്വത്തുക്കൾക്ക് അവകാശമില്ല. പഴശ്ശിരാജാവുമായി കമ്പനി നടത്തിയ കരാർ
വീരവർമ്മയെ അരിശംകൊള്ളിക്കുകയും അതിന്റെ വെളിച്ചത്തിൽ കമ്പനിയുമായി
വീരവർമ്മ മറ്റൊരു കരാറിലേർപ്പെടുകയും ചെയ്തു. തങ്ങളുടെ
ആജ്ഞനുവർത്തിയായി നില്ക്കുവാൻ തയ്യാറായ വീരവർമ്മ രാജാവിന്
ഭരണസാരഥ്യം നല്കുവാൻ കമ്പനി നിശ്ചയിച്ചതിൽ വിസ്മയമില്ല. കൊ.വ. 971
മിഥുനം 15 (എ.ഡി.1796 ജൂൺ 25)നു കമ്പനിയുടെ വടക്കേ അധികാരി ക്രിസ്റ്റഫർ
പിലി വീരവർമ്മ രാജാവിനയച്ച കത്തിന്റെ സംബോധന "രാജശ്രീ കുറുമ്പ്രനാട്ടും
കൊട്ടയത്തും വീരവർമ്മരാജ അവർകൾക്ക" എന്നാണ്. 'കുറുമ്പ്രനാട്ടു വീരവർമ്മരാജ' എന്നും 'കൊട്ടയ(ക)ത്ത വിരവർമ്മരാജ' എന്നും 'കൊട്ടയത്തെ
കുറുമ്പ്രനാട്ട രാജ' എന്നുമുള്ള സംബോധനകളും രേഖകളിൽ കാണുന്നു.
സമീപദിവസങ്ങളിൽതന്നെ പഴശ്ശിരാജാവിനെഴുതിയിട്ടുള്ള കത്തുകളുടെ
സംബോധനയും 'കൊട്ടെയ(ക)ത്ത കെരളവർമ്മരാജ അവർകൾക്ക' എന്നാണ് !
'സ്വാർത്ഥനും ദുരാദർശനുമായ വീരവർമ്മരാജാവുമായി കമ്പനി നടത്തിയ
കരാറുകളാണ് മലബാറിലെ കലാപങ്ങൾക്കു തുടക്കം കുറിച്ചത്' എന്ന ലോഗന്റെ
പ്രസ്താവം ഏറെ സംഗതമാണ്. പഴശ്ശിരേഖകളിലെ മിക്ക കത്തുകളും ലോഗന്റെ
അഭിപ്രായത്തിനനുകൂലമാണ്. ഇതേക്കുറിച്ച് മലബാറിൽ തലമുറകളായി
നിലനില്ക്കുന്ന നാട്ടറിവിന്റെ പ്രതിധ്വനി കപ്പനകൃഷ്ണമേനോന്റെ'കേരളവർമ്മ
പഴശ്ശിരാജ' എന്ന നാടകത്തിൽ മുഴങ്ങിക്കേൾക്കുന്നു. നാടകത്തിന്റെ
ഒന്നാമങ്കത്തിൽ നാടകകൃത്തിന്റെ സാങ്കല്പിക കഥാപാത്രം ശങ്കരവർമ്മൻ
(കുറുമ്പ്രനാട്ടു രാജാവായ വീരവർമ്മയുടെ ജാമാതാവ്) പറയുന്നു; "ഈ
കേരളവർമ്മയേയും കമ്പനിയാരന്മാരെയും തമ്മിൽ ശണ്ഠകൂടിപ്പിച്ചില്ലെങ്കിൽ
നമ്മുടെ കാര്യമാണ് മഹാകഷ്ടത്തിലാവുക. നമ്മുടെ കുടുംബത്തിൽ നിന്ന്
ഒന്നുംതന്നെ നമുക്കില്ല. പിന്നെ ഈരാജ്യമാണുള്ളത്. അതിൽ കുറുന്നാട്ടമ്മാമന്
അവകാശമില്ലെന്നു വന്നാൽ, കാര്യം വലിയ തകരാറിലാകും. അതുകൊണ്ട്
ഏതുവിധത്തിലും ഇവർ തമ്മിലുള്ള ശണ്ഠ നിലനിർത്തിപ്പോരേണ്ടത്
അത്യാവശ്യമാണ്." ഈ വാക്യം വ്യാഖ്യാനിക്കാനുപകരിക്കുന്ന നിരവധി
പരാമർശങ്ങൾ പഴശ്ശിരേഖകളിലുണ്ട്. കൊ.വ. 971 മിഥുനം 25-ന് കമ്പനിയുടെ
വടക്കേ അധികാരി ക്രിസ്റ്റഫർ പിലിയ്ക്ക് വീരവർമ്മരാജാവെഴുതിയ കത്തിലെ
രണ്ടു വാക്യങ്ങൾ ശ്രദ്ധിക്കുക.
"സായ്പു അവർകളും നാവും അവിടെ എത്തിയപ്പോൾ പഴവീട്ടിൽചന്തുവും [ 44 ] വന്നു എല്ലാ കാര്യം കൊണ്ട പറഞ്ഞി നിശ്ചയിച്ചി നടത്തുക എന്ന പറഞ്ഞി
പിരികയും ചെയ്തു."
വീരവർമ്മ രാജാവും കമ്പനി അധികാരികളും തമ്മിലുള്ള കത്തിടപാടുകൾ
ഈ ശേഖരത്തിലുണ്ട്. ഇവ പഴശ്ശിയോടുണ്ടായിരുന്ന വീരവർമ്മയുടെ മനോഭാവം
വെളിപ്പെടുത്തുന്നവയാണ്.
കലാപകാരികൾ
പഴശ്ശിരാജാവിനൊപ്പം നിന്ന് കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധാക്കൾ
നിരവധിയുണ്ട്. അക്കാദമിക് ചരിത്രങ്ങളിലെങ്ങും സ്ഥാനം ലഭിക്കാതെപോയ
അനേകം ചരിത്രപുരുഷന്മാർ പഴശ്ശിരേഖകളിലൂടെ വായനക്കാരന്റെ മുൻപിൽ
സജീവരായി പ്രത്യക്ഷപ്പെടുന്നു. പഴശ്ശിരേഖകളിൽ തെളിഞ്ഞു നില്ക്കുന്ന
പ്രമുഖകലാപകാരികളുടെ പേരുകൾ താഴെ ചേർക്കുന്നു.
ആയിരവീട്ടിൽ ചാപ്പു, എടച്ചന ഒതേനൻ, എടച്ചന കുങ്കൻ, എടച്ചന
കോമപ്പൻ, എളമ്പിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങാലി കണ്ണൻ, കല്യാട്ട് കുഞ്ഞമ്മൻ,
കാരങ്കൊട്ടെ കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി
അമ്പു, കൈതേരി എമ്മൻ, കൈതേരി കമ്മാരൻ, കൈതേരി കുങ്കു, കൊട്ടയാടെൻ
രാമൻ, കൊയിലേരി ചേരൻ, ഗോവിന്ദപൊതുവാൾ, ചുഴലി നമ്പ്യർ, ചെങ്ങൊട്ടെരി
ചന്തു, ചെങ്ങൊട്ടെരികേളപ്പൻ, തരുവണചാപ്പൻനായർ, തലയ്ക്കൽ ചന്തു, തൊണ്ടറ
ചാത്തു (തൊണ്ടൂർ ചാത്തു അല്ല), തൊണ്ടൂർ കേളപ്പൻ നമ്പ്യാർ, പട്ടത്തോട് ചേരൻ
നമ്പ്യാർ, പനിച്ചാടെൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മദ്, പാലൊറ എമ്മൻ,
പുളിയൻ കണാരൻ, പുളിയൻചന്തു, പെരുവയിൽ നമ്പ്യാർ,മല്ലിശ്ശേരി കോവിലകത്തു
തമ്പുരാൻ, മാളിയക്കൽ താഴത്തു തമ്പുരാൻ, മേലോടൻ കുഞ്ഞുകുട്ടി, വാഴൊത്ത്
ഉണ്ണിക്കിടാവ്, വെളയാട്ടെരി രാമൻ നായർ, ശേഖരവാര്യർ.
പ്രധാനപ്പെട്ട കലാപകാരികൾ വേറെയുമുണ്ടാവാം. പള്ളൂർ
എമ്മനെക്കുറിച്ചുള്ള പരാമർശങ്ങൾ സംശയങ്ങളുണർത്തുന്നു. പഴശ്ശിരാജാവിനെ
രഹസ്യമായി സഹായിക്കുവാൻ കമ്പനി പക്ഷത്തുപോയ കലാപകാരിയാണ് പള്ളൂർ
എമ്മൻ എന്നാണല്ലോ ചരിത്രകാരന്മാർ പറയുന്നത്. പാലൊറ എമ്മനെക്കുറിച്ചു രേ
ഖകളിലുള്ള പരാമർശങ്ങൾ ചരിത്രകാരന്മാരുടെ പള്ളൂർഎമ്മനെ
അനുസ്മരിപ്പിക്കുന്നു. ചൊവ്വക്കാരൻ മക്കി, ചൊവ്വക്കാരൻ മൂസ്സ (ചൊവ്വക്കര എന്നു
ലോഗൻ) എന്നിവരുടെ നിലപാട് രേഖകളിൽ നിന്ന് വ്യക്തമായി അറിയാൻ
കഴിയുന്നില്ല. ഈ കച്ചവട പ്രമുഖർക്ക് കമ്പനിയോടും വീരവർമ്മ രാജാവിനോടും
ഉണ്ടായിരുന്ന മമതാ ബന്ധങ്ങൾ രേഖകളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ഇവർക്ക്
കലാപകാരികളുമായി ഉറ്റ ബന്ധമുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ
രേഖയിലില്ല.
പട്ടാളച്ചെലവിനുള്ള അരി വഞ്ചിയിൽ കയറ്റി തലശ്ശേരിയിൽ നിന്നും
വെങ്ങാട്ടേയ്ക്ക് അയക്കണമെന്നു ചൊവ്വക്കാരൻ മുസയ്ക്ക് എഴുതിയ കത്ത്കതിരൂർ
കോവിലകത്തിനു താഴെ നിന്നു കലാപകാരികൾ 'പിടിച്ചുപറിച്ചു', അവർ
മെസ്ത്രലാടൻസായ്പിന്റെ (Lawrence എന്നു ഗുണ്ടർട്ട്) പട്ടാളത്തെ
വെടിവെക്കുകയും ചെയ്തു. കൈതേരി അമ്പു, എളമ്പിലാർകുഞ്ഞൻ, കല്യാട്ട [ 45 ] കുഞ്ഞമ്മൻ, കാരങ്കൊട്ട കൈതേരി ചെറിയ അമ്പു, കൈതേരി കമ്മാരൻ
എന്നിവരാണ് വെടിവെച്ചതെന്ന് കൊ.വ. 972 ധനു 28-നു രാത്രിയിൽ(1797 ജനുവരി
9) പഴവീട്ടിൽ ചന്തു ക്രിസ്റ്റഫർ പിലിയെഴുതിയ കത്തിൽ കാണുന്നു.
കമ്പനി പക്ഷം
പഴശ്ശിക്കും അനുയായികൾക്കുമെതിരെ സമരത്തിലേർപ്പെട്ടിരുന്ന
നാട്ടുകാരിൽ പ്രമുഖർ കുറുമ്പ്രനാട്ടു വീരവർമ്മ, കടത്തനാട്ട് പൊർള്ളാതിരി
ഗോദവർമ്മ, പഴവീട്ടിൽ ചന്തു മുതലായവരായിരുന്നു. സ്ഥാനമാനങ്ങൾക്കും
സമ്പത്തിനും വേണ്ടി കമ്പനിയെ പ്രീണിപ്പിക്കുക, പഴശ്ശിയെ ഒറ്റപ്പെടുത്തുക
എന്നിവയായിരുന്നു അവരുടെ ലക്ഷ്യങ്ങൾ. കമ്പനി പക്ഷത്തു നിലകൊണ്ട
കുറച്ചുപേരുടെ പേരുകൾ കൂടി രേഖകളിലുണ്ട്.
അരയാൽ കീഴിൽ അഹമ്മദ്, എടത്തര നമ്പ്യാർ, എറുമ്പാല ചന്തു,
കാനഗോവികൃഷ്ണരായൻ, കാരകോട്ട എടത്തിൽ കമ്മാരൻനമ്പ്യാർ, കൈഴിതെരി
അമ്പു (കൈതേരി അമ്പു അല്ല), കൊടക്ക കേളൻ, ചങ്ങൊറത്തു നമ്പ്യാർ,
ചെട്ടിയാകണ്ടി മൊയ്തീൻ, ചെല്ലെട്ടൻ കണ്ണുക്കുറുപ്പ്, തെനമങ്ങലവൻ അനന്തൻ,
തൊണ്ടൂർ ചാത്തു, തൊണ്ടൂർ രയിരു, തൊണ്ടൂർരയരപ്പൻ, പഞ്ചാരനാറാണൻ,
പനന്തട്ട കോരൻ, പഴയിടത്തു കുഞ്ഞിപ്പക്കർ, പുത്തൻവീട്ടിൽ കണ്ടൻനായർ,
വണ്ടാരത്തു കുഞ്ഞിപ്പക്കർ എന്നിവർകമ്പനി പക്ഷത്തു നിലകൊണ്ടവരാണ്.
അനന്തു, ചുണ്ടങ്ങാപൊയിയിൽ മമ്മി മൂപ്പൻ തുടങ്ങിയവർ സംശയത്തിന്റെ
നിഴലിലാണ്.
ചെല്ലെട്ടൻ കണ്ണുക്കുറുപ്പ്, തെനമങ്ങലവൻ അനന്തൻ, തൊണ്ടൂർ ചാത്തു,
പഞ്ചാരനാറാണൻ എന്നിവരുടെ സംഘടിതമായ നീക്കം കലാപകാരികൾക്ക്
കൊടിയ അസ്വസ്ഥതയുണ്ടാക്കി. കലാപകാരികളുടെ താവളങ്ങളെ കുറിച്ച്
വ്യക്തമായ സൂചനകൾ കമ്പനിയ്ക്കു നല്കിക്കൊണ്ടിരുന്നതിവരാണ്. "പഴശ്ശിരാജ
അവർകളും എമ്മൻ നായരും എടന്നസ്സകൂറ ഹൊവളിയിൽ കെടാവൂരായിരിക്കുന്നു
എടം", (പഞ്ചാരനാറാണൻ ക്യാപ്റ്റൻ ആസ്ബൊറിന് - കൊ.വ.978 മിഥുനം 20)
"ചാത്തുന്റെ മരുമഹൻ ചെറിയ രയരപ്പൻ പൊരുന്നന്നൂരന്ന പൊരുമ്പൊൾ
അവിടുത്തെ വർത്തമാനം പഴശ്ശിൽ രാജാവ എടന്നടത്തകൂറ ഹൊവളിൽ
ത്രിക്കയിപറ്റ സമീപം കാക്കവയലിൽ കരുമത്തിൽ ആകുന്നു. എമ്മൻ നായര
പറക്കമിത്തൽ കൊളിയാടി ആകുന്നു. എടച്ചനകുങ്കൻ കുറുമ്പാല ഹൊവളിൽ
തരിയൊട്ടമല സമീപം ചിങ്ങന്നൂര ആകുന്നു. എടച്ചന കൊമപ്പനും ഒതെനനും
ആളുകളും നാട്ടിൽ അവിടവിടെ സഞ്ചരിക്കുന്നു. (പഞ്ചാരനാറാണൻ ക്യാപ്റ്റൻ
ആസ്ബൊറിന്- കൊ.വ. 979 കന്നി 15) ഈ അറിയിപ്പുകൾ കലാപകാരികളുടെ
നീക്കങ്ങൾക്ക് ഏറെ തടസ്സമായി.
കണ്ണുക്കുറുപ്പിന്റെ തിരോധാനം
കമ്പനിയുടെ ഇഷ്ടസേവകരിൽ ഒരാളായിരുന്നു തൊണ്ടൂർ ചാത്തു. കലാപം
കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ചാത്തു വസൂരിവന്നു മരിച്ചു. ചാത്തുവിന്റെ
മരണത്തോടെ അനന്തിരവരായ തൊണ്ടൂർ രയരപ്പനും തൊണ്ടൂർ രയിരുവും
രംഗപ്രവേശം നടത്തുന്നു. എന്തോ പ്രശ്നത്തിന്റെ പേരിൽ ഇവർ തമ്മിൽ [ 46 ] കലഹിക്കുകയും രയിരു കമ്പനി പക്ഷത്തു ചേരുകയും ചെയ്തു. രയരപ്പനാവട്ടെ
പൊരുന്നന്നൂരിൽ തന്റെ ഇളയമ്മയുടെ വീട്ടിലേയ്ക്കു പോയി.
അങ്ങനെയിരിക്കുമ്പോൾ അമ്മാവൻ മരിച്ചവിവരമറിഞ്ഞ് പന്നിയൻകൊട്ടിലേയ്ക്കു
യാത്ര പുറപ്പെട്ടു. എടച്ചന ഒതേനനും എഴുപത് ആളുകളും കൂടി വെള്ളൊണ്ടക്കൽ
നിന്നു കിഴക്കോട്ടു കിടക്കുന്ന വഴിയിൽവച്ച് രയരപ്പനെ തടഞ്ഞു. പിടിച്ച്
കൊറ്റ്യാട്ടേയ്ക്കു കൊണ്ടുപോയി പാറാവിൽ വച്ചു. അപ്പോൾ രയരപ്പൻ 'എന്നെ
പാറവിൽ വയ്ക്കരുത് ഞാൻ നിങ്ങളുടെ കൂടെ നില്കാം' എന്നു പറഞ്ഞു. ഇങ്ങനെ
പറഞ്ഞിട്ടും ഒതേനൻ രയരപ്പനെ വിട്ടില്ല. 'എന്റെ അമ്മാവൻ മരിച്ചു. ഞാൻ ഇനി
എങ്ങും പോകില്ല' എന്നു പറഞ്ഞപ്പോൾ അവർ സത്യം ചെയ്യിച്ചു. അഞ്ചു കുറിച്യരെ
യും രയരപ്പനോടൊപ്പം നിർത്തി. ഒതേനൻ പോകുന്നിടത്തല്ലാതെ മറ്റൊരിടത്തും
പോകാൻ കുറിച്യർ അയാളെ അനുവദിച്ചില്ല. അങ്ങനെയിരിക്കെ ചിങ്ങം 6-നു
രാത്രിയിൽ 'മേലാളുകളും' കുറിച്യരുമായി 950 പേരും കോമപ്പനും കൂടി
വെളെള്ളാണ്ടക്കൽ വന്നു. ഒതേനനും ആയിരവീട്ടിൽ ചാപ്പുവും ഉൾപ്പെടെ നൂറ്റമ്പത്
ആളുകൾക്കൂടി വെള്ളൊണ്ടാക്കൽ നിന്ന് പുറപ്പെട്ട് മലയിറങ്ങി പടിഞ്ഞാറോട്ടു
പോന്നു. പഴഞ്ചന അങ്ങാടിയിൽ എത്തിയപ്പോൾ എങ്ങോട്ടാണു നാം
പോകുന്നതെന്നു രയരപ്പൻ ഒതേനനോടു ചോദിച്ചു. കുഞ്ഞോത്തേയ്ക്കു
പോകുന്നുവെന്നു ഒതേനൻ പറഞ്ഞു. "പൂരെക്കിത്തൊട്ടുമ്മൽ" വന്ന്
ഇറക്കമിറങ്ങിയപ്പോൾ ആയിരവീട്ടിൽ ചാപ്പുവിനെ വിളിച്ച് ഒതേനൻ പറഞ്ഞു. ഇനി
രയരപ്പനെ നല്ലവണ്ണം സൂക്ഷിച്ചു കൊള്ളണം. ഇങ്ങനെ പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന്
വെള്ളങ്കാവിലെത്തി രയരപ്പന്റെ കാരണവരുടെ വീടു വളഞ്ഞു. വീട്ടിൽ
കയറിച്ചെന്നപ്പോൾ കണ്ണക്കുറുപ്പിന്റെ ഭൃത്യന്മാരറിഞ്ഞു. തിരിഞ്ഞ് ഓടുമ്പോൾ
'പുളിയാർ' രണ്ടു വെടിവെച്ചു. അപ്പോൾ കണ്ണക്കുറുപ്പ് വടക്കേ വാതിൽ തുറന്ന്
പുറത്തേയ്ക്ക് 'തുള്ളിപ്പാഞ്ഞു'. കുറിച്യർ അയാളെ പിടികൂടി വെള്ളൊണ്ടക്ക
ലേയ്ക്കു കൊണ്ടുപോയി. അവിടെ രയരപ്പനെ ആയിരവീട്ടിൽ ചാപ്പുവിനെ ഏൽപ്പിച്ച്
ഇരുപതു കുറിച്യരെയും കാവൽ നിർത്തി. കുങ്കനും കോമപ്പനും ഒതേനനും
ബാക്കിയുള്ളവരും കണ്ണക്കുറുപ്പിനെയും കൊണ്ട് കൊറ്റ്യാട്ടേയ്ക്കുപോയി.
'ആയിരവീട്ടിൽ ചാപ്പുവും താനും ഇരുപതു കുറിച്യരും കൂടി ആയിരവീട്ടിൽ
ചാപ്പുവിന്റെ വസതിയിൽ പാർത്തു' എന്നും രയരപ്പൻ എഴുതുന്നു.
സായ്പുമാർ പുളിഞ്ഞാലിൽ വന്ന ദിവസം കലാപകാരികൾ
കണ്ണക്കുറുപ്പിനെ എച്ചിപ്പാട്ടു നടയ്ക്കൽ കൊണ്ടുചെന്നു കൊന്നുകളഞ്ഞു.
ഇതറിഞ്ഞ് സായ്പുമാർ തിരികെപ്പോയി. അവർ മട്ടിലെത്ത് എത്തിയ ദിവസം രാത്രി
എടച്ചന കുങ്കനും കോമപ്പനും മുന്നൂറ് ആളുകളും കൂടി കുറ്റ്യാടി, ഏലം
ചുരങ്ങളിലേയ്ക്കു പോയി. അവർ രയരപ്പനെ 'ദിവസമായി' എന്നു പറഞ്ഞ് മഞ്ചാൻ
കേളു നമ്പ്യാരെ ഏൽപ്പിച്ചു. 9-ാം തീയതി രാത്രി ആരുമറിയാതെ രയരപ്പൻ തന്റെ
വീട്ടിലെത്തി. മട്ടിലെത്തു ചെന്ന് ഈ വിവരങ്ങൾ നാറാണപട്ടരോടു പറഞ്ഞ് അവിടെ
താമസിച്ചു. പിന്നീട് തന്റെ അവസ്ഥ കമ്പനിയെ രയരപ്പൻ അറിയിക്കുകയും ചെയ്തു.
രയരപ്പൻ ക്യാപ്റ്റൻ ആസ്ബൊറിനെഴുതി;"എനിക്ക സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട മുമ്പെ അമ്മൊമനക്കൊണ്ട നടത്തിച്ച പ്രകാരം തന്നെ [ 47 ] എന്നെക്കൊണ്ട് നടത്തിക്കെണ്ടതിന മഹാരാജശ്രീ എജമാനെൻ അവർകളെ
കൃപകടാക്ഷം എന്നൊട വൈഴിപൊല ഉണ്ടാവാൻ അപെക്ഷിച്ചിരിക്കുന്നു."
കത്തിൽ തുടർന്നുവരുന്ന ഭാഗങ്ങൾ രയരപ്പന്റെ വീട്ടുകാര്യങ്ങളാണ്. ഇതു
വായിക്കുമ്പോൾ രയിരുവും രയരപ്പനുമായി കലഹിക്കാനുണ്ടായ സാഹചര്യം
വ്യക്തമാകുന്നു. ചാത്തുവും കുട്ടികളും മരിച്ചതിനുശേഷം തറവാട്ടിലുള്ളവർ
ദാരിദ്ര്യത്തിലായി. അമ്മാവൻ മരിച്ചപ്പോൾ അമ്മായിഅമ്മയെ വീട്ടിലേയ്ക്ക്
അയയ്ക്കക്കേണ്ടതായിരുന്നു. അതുപോലും ജ്യേഷ്ടൻ രയിരു ചെയ്തില്ല. രയരപ്പൻ
വന്നതിനുശേഷം കടംവാങ്ങിയാണ് അമ്മായിഅമ്മയ്ക്ക് വേണ്ടതുകൊടുത്തയച്ചത്.
കൊ.വ. 979 കന്നിമാസം 15-നു തൊണ്ടൂർ രയരപ്പൻ ക്യാപ്റ്റൻ ആസ്ബൊറിന്
എഴുതിയ കത്ത് കലാപത്തിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നു. കമ്പനി
അധികാരികളെ തങ്ങളുടെ ദാരിദ്ര്യവും കഷ്ടതകളും അറിയിക്കുവാൻ നാട്ടുകാർ
എഴുതിയിട്ടുള്ള കത്തുകൾ പഴശ്ശിരേഖകളിലുണ്ട്.
സങ്കടങ്ങൾ
ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങൾ കമ്പനിയെ എഴുതി അറിയിക്കുകയും
ആശ്വാസംപ്രതീക്ഷിക്കുകയും ചെയ്യുന്നു. പൊർള്ളാതിരി ഗോദവർമ്മ, നാരങ്ങൊളി
നമ്പ്യാർ തുടങ്ങിയവരുടെ സങ്കടങ്ങൾ ഭരണപരമാണ്. എടത്തരനമ്പ്യാർ, തൊണ്ടൂർ
രയിരു തുടങ്ങിയവർ കുടുംബകാര്യങ്ങൾ എഴുതുന്നു. കൊ.വ. 972 വൃശ്ചികം 16-നു
ഇരിവനാട്ട് നാരങ്ങൊളിനമ്പ്യാർ ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിൽ
'രണ്ടുമൂന്നു വർഷമായി അധികാരമൊഴിഞ്ഞുനില്ക്കുന്ന ഒരു അധികാരിയുടെ
സങ്കട'മാണു കേൾക്കുന്നത്. 972 വൃശ്ചികം 15 നു കടത്തനാട്ടു പൊർള്ളാതിരി
ഗോദവർമ്മ ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിൽ തന്റെ നാട്ടിൽ ദുഷ്ടന്മാർ
വർദ്ധിച്ചു വരുന്നതിനാൽ നികുതി പിരുവ് അസാദ്ധ്യമായിരിക്കുന്നു എന്നും
അതിനാൽ സായ്പ് കടത്തനാട്ടു വന്ന് പത്തു ദിവസം താമസിച്ച് സങ്കടങ്ങൾക്കു
പരിഹാരമുണ്ടാക്കിത്തരണം എന്നും അപേക്ഷിക്കുന്നു. പഴവീട്ടിൽ ചന്തുവിന്റെയും
വീരവർമ്മയുടെയും തൊണ്ടൂർ ചാത്തുവിന്റെയും കത്തുകൾ പലതരം സങ്കടങ്ങൾ
അറിയിക്കുന്നവയാണ്. എടത്തര നമ്പ്യാർ, പുത്തൻ വീട്ടിൽ കണ്ടൻനായർ,
ചെട്ടിയാകണ്ടി മൊയ്തീൻ, കൈഴിതെരി അമ്പു എന്നിവരുടെ ശ്രദ്ധേയമായ
കത്തുകളിൽ ചിലതു പരിശോധിക്കാം. കൊ.വ. 979 കന്നി 11-ന് എടത്തരനമ്പ്യാർ
ക്യാപ്റ്റൻ ക്ലിട്ടന് എഴുതിയ കത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇങ്ങനെ
സംഗ്രഹിക്കാം. പുത്തൻവീട്ടിൽ ഒതേനൻ നമ്പ്യാരും ചേരൻനമ്പ്യാരും കൂടി
ഒരു കുടിയാനെ പാറാവിൽ വച്ചു. താൻ ഒതേനന്റെ വീട്ടിൽ ചെന്നു
കാരണമന്വേഷിച്ചു. കമ്പനിയ്ക്കു നികുതി പിരിക്കുന്ന ഈ കുടിയാനെ പാറാവിൽ
വയ്ക്കാൻ കാരണമെന്തെന്നു താൻ ചോദിച്ചു. ആ വീട്ടിൽ കയറാൻ ശ്രമിച്ച തന്നെ
പിടലിയ്ക്കു പിടിച്ച് തള്ളിയിറക്കി. അവർ വെടിവയ്ക്കാനൊരുങ്ങി. പിന്നീട് കമ്പനി
മുദ്രക്കാർ ചെന്ന് കുടിയാനെ വിട്ടുതരിക എന്ന് ആവശ്യപ്പെട്ടപ്പോൾ അവരെയും
വെടിവയ്ക്കാനൊരുങ്ങി. ഈ കുടിയാനെ പാറാവിൽ നിന്നിറക്കിത്തരുവാൻ
സായ്പിന്റെ അനുഗ്രഹം വേണമെന്നാണ് അപേക്ഷ.
കൊ. വ. 979 കന്നി 12-ന് കുറ്റ്യാടി പുത്തൻവീട്ടിൽ കണ്ടൻ നായരും [ 48 ] ചെട്ടിയാകണ്ടി മൊയ്തീനും കൂടി ക്യാപ്റ്റൻ ആസ്ബൊറിന് എഴുതി. കന്നിമാസം
10-ാം തീയതി രാത്രിയിൽ മെലോടൻ കുഞ്ഞുകുട്ടിയും ചെങ്ങൊട്ടെരി കേളപ്പനും
കൂടി ചെന്ന് ചെട്ടിയാക്കണ്ടിയുടെ പീടികയും മൊയ്തീന്റെ പീടികയും ചെറിയ
മൊയ്തീന്റെ പനയുള്ളകണ്ടി എന്ന പീടികയും ഒരു തീയ്യക്കുടിയും കുറച്ചു
പടിഞ്ഞാറുമാറി മറ്റൊരു മാപ്പിളപ്പീടികയും കത്തിച്ചു. ചില കുടിയാന്മാർ
കുഞ്ഞുങ്ങളെയും കൂട്ടി കടത്തനാട്ടേയ്ക്കു പോയി. നാട്ടിലുള്ള നെല്ല് ഏതെങ്കിലും
കുടിയാൻ കൊയ്താൽ അവനെ വെട്ടിക്കൊല്ലും എന്നു കലാപകാരികൾ
ഭീഷണിപ്പെടുത്തി. കുടിയാന്മാർ തങ്ങളോടു സങ്കടം പറഞ്ഞപ്പോൾ കൊയ്യാൻ
നെല്ലുണ്ടെങ്കിൽ സായ്പിനോടു പറഞ്ഞ് കോൽക്കാരെയും ശിപ്പായികളെയും
അയയ്ക്കാം എന്ന് അവരെ ആശ്വസിപ്പിച്ചു. പിറ്റേന്നു രാത്രിയിൽ കോൽക്കാരെ
യും ശിപായിമാരെയും അയച്ചെങ്കിലും ആരെയും അവിടെങ്ങും കണ്ടില്ല.
ഇങ്ങനെയായാൽ നാട്ടിലെ ജീവിതവും നികുതിപിരിവും അസാധ്യമാകുമെന്നാണ്
കത്തിന്റെ ചുരുക്കം. കൊ.വ.979 കന്നി 13ന് ക്യാപ്റ്റൻ അസ്ബൊറിന് കൈഴിതെരി
അമ്പു എഴുതുന്നു:
"സായിപ്പു അവർകളെ കൃപ ഉണ്ടായിട്ട മറുഭാഗക്കാര കൊണ്ടപൊകാതെ
കണ്ട എനിക്ക അനുവദിപ്പാൻ ആക്കി തന്നു എങ്കിൽ നന്നായിരുന്നു. എനിക്കിവിടെ
ചെലവിന ഇല്ലാഞ്ഞിട്ട മുട്ട ഉള്ളത സായിപ്പു അവർകൾ അറിഞ്ഞിരിക്കുമല്ലോ."
ഉപജീവനത്തിനും സുരക്ഷിതത്ത്വത്തിനും വേണ്ടി കമ്പനി ഭരണാ
ധികാരികളെ സമീപിക്കേണ്ടിവരുന്ന നാട്ടുകാരുടേതാണ് മേൽ വിവരിച്ച മൂന്നു
കത്തുകളും. ക്യാപ്റ്റൻ ആസ്ബൊറിന് കൊ.വ. 979 ചിങ്ങം 7 ന് പഴയിടത്തു
കുഞ്ഞിപ്പക്കർ എഴുതിയ സങ്കട ഹർജിയും കൊ.വ.979 കന്നി 15ന് പഞ്ചാരനാറാണൻ
എഴുതിയ കത്തും സവിശേഷശ്രദ്ധ അർഹിക്കുന്നു.
തില്ലുചെട്ടി.
കൊ. വ. 972 ധനു, 8 ന് തഹസീൽദാർ ഗോപാലയ്യൻ ക്രിസ്റ്റഫർ
പീലിക്കെഴുതിയ കത്ത് ഒരു തില്ലുചെട്ടിയെ കുറിച്ചാണ്. തില്ലുചെട്ടിയും അയാളുടെ
മകനും മറ്റൊരു നായരും കൂടി കൊളത്തലയിൽ ഒരു വീട്ടിൽ വന്ന് താമസിച്ചു.
ഇവരു മൂന്നുപേരും കൂടി അഞ്ചരക്കണ്ടിയിൽ തീയ്യൻ കൊക്കയിൽ എറവാടന്റെ
മടപ്പുരയ്ക്കൽ പോയിവരുമ്പോൾ കുഞ്ഞിപ്പിടക്ക ചന്തുഎന്ന നായരെ കണ്ടു.
തില്ലുചെട്ടിയും നായരും തമ്മിൽ വാക്കേറ്റമുണ്ടായി. നായർ പിന്നീട്
മലയിറങ്ങിപ്പോയി. ഒരു നാഴിക കഴിഞ്ഞ് തില്ലുചെട്ടിയും മകനും ഇവരോടൊപ്പം
വന്ന നായരും മലയിറങ്ങി (പൊരുത്ത്) എത്തിയപ്പോൾ ഒരു വെടിപൊട്ടി. അതു
തില്ലുചെട്ടിയുടെ മകന്റെ തുടയ്ക്കാണ് കൊണ്ടത്. പിറ്റേന്ന് അസ്തമയം
കഴിഞ്ഞപ്പോൾ മകൻ മരിച്ചു. തില്ലുചെട്ടി ഗോപാലയ്യന്റെ മുമ്പാകെ ഹർജി
സമർപ്പിച്ചതിനാൽഅയാൾവിവരം കമ്പനിഅധികാരിയെ എഴുതിഅറിയിക്കുകയും
ചെയ്യുന്നു.
അസ്സന്റെ കട
കൊ. വ. 972 തുലാം 1 ന് രാത്രി കോട്ടയം ഹൊബളി(= അംശം, a division
of a district)യിൽ മുര്യാട്ട് എന്ന സ്ഥലത്തുള്ള മാപ്പിളക്കുട്ടിഅസ്സന്റെപീടികയിൽ
[ 49 ] ചെന്ന് കൈതേരി അമ്പുവും അമ്പത് ആളുകളും കൂടി കുഴപ്പങ്ങളുണ്ടാക്കി. അമ്പുവും
കൂട്ടരും മാപ്പിളക്കുട്ടി അസ്സന്റെ കട കുത്തിപ്പൊളിച്ചു.അതിലുണ്ടായിരുന്നവയൊക്കെ
എടുത്തശേഷം അസ്സന്റെ അളിയൻ പക്രൂന്മാർ എന്നയാളെ പിടിച്ചുകെട്ടിക്കൊണ്ടു
പോയി. കൊ. വ. 972 തുലാം 4 ന് കുറുമ്പ്രനാട്ടു വീരവർമ്മ നാലു കത്തുകൾ
കമ്പനിക്കയച്ചു. ആ നാലു കത്തുകളും കലാപകാരികളുടെ പ്രവർത്തനങ്ങളെ
ക്കുറിച്ചുള്ള സൂചനകൾ നൽകുന്നു.
കുടിയാനും പട്ടരും
കലാപകാരികളിൽ പ്രമുഖനായ കൈതേരി അമ്പുവിന്റെ നീക്കങ്ങൾ രേ
ഖകളുടെ വിവിധഭാഗങ്ങളിൽ കാണാം. ചുരുക്കം ചിലത് മുകളിൽ സൂചിപ്പിച്ചിരുന്നു.
ഇവിടെ രണ്ടു സംഭവങ്ങൾ കൂടിരേഖപ്പെടുത്താം. കൊ.വ.972 വൃശ്ചികമാസത്തിൽ
കൈതേരി അമ്പുവിന്റെ ആയുധക്കാരനായ തീയൻ കോട്ടയം പ്രവൃത്തിയിലെ
കുടിയാനായ ഒരു തീയനെ വധിച്ചു. മറെറാരു തീയനെയും അയാൾ കൊന്നു. കൊ.
വ, 972 ധനു 12 നു രാവിലെ 9 നു കൈതേരി അമ്പുവും മുപ്പത് ആളുകളും കൂടി
താമരക്കുളങ്ങരയിലേക്കു പോയി. മുളകു ചാർത്തുവാൻ വീരവർമ്മ രാജാവ് അയച്ച
രണ്ടു പട്ടന്മാരെ അവർ വഴിയിൽ വച്ചു കണ്ടു. ' എവിടെ പോകുന്നു ? ' എന്ന് അമ്പു
ചോദിച്ചു. 'മുളകു ചാർത്താൻ ' എന്ന് പട്ടരു പറഞ്ഞു. ഉടനേ അമ്പു താൻ തന്നെ
തൊടിക്കളത്തേക്കു വരണമെന്നു പറഞ്ഞ് പട്ടരെ പിടിച്ചു വലിച്ചു. വരില്ലെന്നു പട്ടരു
പറഞ്ഞു. പിടിയും വലിയുമായി. അമ്പു അതിലൊരാളെ നന്നായി പ്രഹരിച്ചു വിട്ടു.
ഇത്തരം സംഭവങ്ങളെയും കലാപത്തിന്റെ ഭാഗമായി കണക്കാക്കാമോ
എന്നാലോചിക്കേണ്ടിയിരിക്കുന്നു.
ഒരു വഴക്ക്
കാമ്പ്രത്തു നമ്പ്യാരും കിഴക്കേടത്തുനമ്പ്യാരും തമ്മിലുണ്ടായ ഒരു വഴക്കിനെ
കുറിച്ച് പഴശ്ശി രേഖകളിൽ മൂന്നു കത്തുകളിലായി പരാമർശമുണ്ട്. കൊ. വ. 972
മകരം 18 ന് കാമ്പ്രത്തു നമ്പ്യാരെഴുതിയതും കൊ.വ 972 മകരം 17 ന് കിഴക്കേടത്തു
നമ്പ്യാരെഴുതിയതും കൊ. വ. 972 മകരം 20 ന് ഇരിവനാട്ട് ദറൊഗമാണെയാട്ട്
വീരാൻകുട്ടി എഴുതിയതുമായ കത്തുകളിലാണ് പരാമർശങ്ങൾ, സംഭവം
ചുരുക്കിപ്പറയാം.
കാമ്പ്രത്തു നമ്പ്യാരുടെ ആളുകളായ രാവാരിക്കുങ്കനും പരിക്കൊളിചന്തുവും
കൂടി കിഴക്കേടത്തു നമ്പ്യാരുടെ പറമ്പിൽ കയറി കുലയും വാഴയും വെട്ടുകയും
കരിക്കു പറിക്കുകയും ചെയ്തു. കുലയും വാഴയും കിഴക്കേടത്തു നമ്പ്യാർതന്നെ എടു
ത്തുവെന്ന് കാമ്പ്രത്തു നമ്പ്യാർ പറയുന്നു. കരിപ്പാപൊയില കോമപ്പനും വേറൊ
രാളും കൂടി ആയഞ്ചേരി കുങ്കന്റെ വീട്ടിൽ കയറി അയാളെ അന്വേഷിച്ചു. എന്നാൽ
അയാൾ അവിടെ ഉണ്ടായിരുന്നില്ല. സ്ത്രീകൾ മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ.
സ്ത്രീകൾ ഈ വിവരം കിഴക്കേടത്തു നമ്പ്യാരോടു ചെന്നു പറഞ്ഞു.
കുലയും കരിക്കും വെട്ടിയ പറമ്പ് യഥാർത്ഥത്തിൽ ഓരാങ്കുറയിലെ കുങ്ക്രൻ
എന്ന കുടിയാന്റെ പേരിലുള്ളതാണ്. പുരയുടേയും പറമ്പിന്റെയും നികുതിയും
നെല്ലിന്റെ വിഹിതവുമായി 971 ലെ 83 രൂപ ( പണം എന്നു രേഖയിൽ )
കൊടുക്കാനുണ്ടായിരുന്നു. പണം നൽകാതെ അയാൾ പൊറാട്ടര കടന്നു [ 50 ] പോയപ്പോൾ പറമ്പും നിലവും കിഴക്കേടത്തു നമ്പ്യാരുടെ ആളായ ചാലയാടൻ
കുങ്കനാണ് നോക്കി വന്നത്. 71- ൽ ഖജനാവിലടയേണ്ട പണത്തെക്കുറിച്ചു
ചാലയാടൻ കുങ്കനോടു പറഞ്ഞപ്പോൾ തന്റെ കൈവശമല്ല പറമ്പെന്നും
കിഴക്കേടത്തു നമ്പ്യാർക്കു വേണ്ടിയാണ് പറമ്പു കെട്ടിക്കുന്നതും
നിലമൊരുക്കുന്നതും എന്നു. കുങ്കൻ പറഞ്ഞു. 'പണം തരില്ല' എന്നും പറഞ്ഞുവത്രേ.
ഈ കാര്യം കിഴക്കേടത്തു നമ്പ്യാരോടു പറഞ്ഞപ്പോൾ നമ്പ്യാരു പറഞ്ഞത് നാടു
വിട്ടു പോയ കുടിയാന്റെ വസ്തുക്കൾ കെട്ടിയടക്കി പാട്ടം കൊടുത്ത പണം
വാങ്ങിക്കൊള്ളുക' എന്നാണ്.
പറമ്പിൽ ഓരാങ്കുറയിലെ കുങ്ക്രൻ എന്ന തീയൻ വച്ച വാഴയിലെ കുല
വെട്ടുന്നതിനും പാട്ടം എടുക്കുന്നതിനും അവർ വിരോധം പ്രകടിപ്പിക്കുകയും
തീയന്റെ പുരയ്ക്കുമുദ്രവയ്ക്കുകയും ചെയ്തു. കിഴക്കേടത്തു നമ്പ്യാരുടെ ആളുകൾ
പുരയുടെ മുദ്രമാറ്റുകയും വാഴ വെട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഈ കാര്യം
വിസ്തരിക്കാൻ എത്തിയ രാവാരി കുങ്കനും പരിക്കൊളി ചന്തുവും അവിടെച്ചെന്ന്
അഞ്ചു കുലകൾ വെട്ടിക്കൊടുത്ത് പണ്ടാരത്തിലെ ബാധ്യത തീർക്കാൻ
നോക്കിയപ്പോൾ ചാലയാടൻ കുങ്കനും നാലഞ്ചു തീയരും ഓടിയെത്തി . അവർ
ന്യായം പറഞ്ഞു നിന്നപ്പോൾ കിഴക്കേടത്തേക്കു ആളുപോയി. അവിടെ നിന്ന്
കുഞ്ഞികൃഷ്ണണനും പത്തുപതിനഞ്ച് വേലക്കാരും ഓടി വന്നു. രാവാരി കുങ്കനെ
കുഞ്ഞികൃഷ്ണൻ അടിച്ചു. വേലക്കാരെ ആയഞ്ചേരി കുങ്കനെക്കൊണ്ട് അടിപ്പിച്ചു.
ഇതു പണ്ടാര ശിപായി കണ്ടു. പിന്നീട് ആയഞ്ചേരി കുങ്കന്റെവീട് മുദ്രവെച്ചു
എന്നും രാവാരികുങ്കന് അടികൊണ്ടു നടക്കാൻ പാടില്ലാതായി എന്നും കത്തിൽ
പറയുന്നുണ്ട്. ഈ വിവരണം കാമ്പ്രത്തുനമ്പ്യാരുടെ കത്തിന്റെ
അടിസ്ഥാനത്തിലാണ്. കിഴക്കേടത്തു നമ്പ്യാരുടെ കത്തിലുള്ള വിവരങ്ങൾ
മേൽപറഞ്ഞ സൂചനകൾ നിഷേധിക്കുന്നതായി തോന്നുന്നു. ഇവിടെ അടികൊണ്ടു
അവശത അനുഭവിക്കുന്നതു ആയഞ്ചേരി കുങ്കനാണ്; കുലയും കരിക്കും മറ്റും
കൊണ്ടുപോയത് കാമ്പ്രത്ത് നമ്പ്യാരും. കിഴക്കേടത്തു നമ്പ്യാരുടേയും കാമ്പ്രത്തു
നമ്പ്യാരുടേയും കത്തുകൾ കമ്പനി ആധികാരികൾക്കു നൽകുന്നത്
വീരാൻകുട്ടിയാണ്.
"ആയതുകൊണ്ടു കെഴക്കടത്തനമ്പ്യാര കൊടുത്തയച്ച കയിമുറിയും
കാമ്പ്രത്തനമ്പ്യാര കൊടുത്തയച്ച കയിമുറിയും ഈ രണ്ടു കയിമുറിയും കൊടുത്ത
സായിപ്പു അവർകളെ സന്നിധാനത്തിങ്കൽ ഇപ്പൊൾ അയക്കയും ചെയ്തു."
കമ്പനി നികുതി വ്യവസ്ഥയുടെ ക്രൂരമായ മറ്റൊരു മുഖം ഇവിടെ
വെളിപ്പെടുന്നു. കൊ.വ 972 മകരം 22 നു ഇരിവനാട്ട് ദറൊകാൻ മാണെയാട്ട്
വീരാൻകുട്ടി ക്രിസ്റ്റഫർപീലിക്കെഴുതിയ കത്തിൽ മകരമാസം 21 നു രാത്രി
കാമ്പ്രത്തു നമ്പ്യാർ തന്റെ വീടും കുടിയും ഉപേക്ഷിച്ച് കുഞ്ഞുങ്ങളേയും കൂട്ടി
കണ്ണോത്ത് പോയതായി അറിയിക്കുന്നുണ്ട്.
ടിപ്പുവും വയനാടും.
കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മ കൊ. വ. 972 വൃശ്ചികം19 ന്
എഴുതിയ കത്ത് വയനാടിന്റെ പൂർവ്വകാല ഭരണചരിത്രം വിശദീകരിക്കുന്നു. അർഷദ് [ 51 ] ബെഗ്ഖാൻ ഗവർണ്ണർ ആയിരുന്ന കാലം. കോട്ടയത്തിന്റെയും വയനാടിന്റെയും
കപ്പമായി കോട്ടയത്തെ ഇളയരാജാവ് ഒരു ലക്ഷം രൂപയാണ് കൊടുത്തുവന്നത്.
കൊ.വ.961ൽ ടിപ്പു കുടകു രാജ്യത്തുവന്നപ്പോൾ അർഷദ്ബെഗ്ഖാനും വെങ്കപ്പയ്യൻ
സുബെദാരും രാജാക്കന്മാരും ചെന്നു കണ്ടു. കണക്കുകൾ പരിശോധിച്ചപ്പോൾ
വയനാടിന്റെ നികുതി പിരിവിൽ കുറവുകണ്ട് വയനാടിന്റെ കാര്യം വിസ്തരിച്ചു.
ഗുരുവൻ പട്ടരാണ് വയനാടിന്റെ പ്രവൃത്തിക്കാരനെന്നും തനിക്കതിൽ വലിയ
പരിചയമില്ലെന്നും രാജാവു പറഞ്ഞു. അതനുസരിച്ച് വയനാടിനെ സംബന്ധിച്ച്
ചില തീരുമാനങ്ങളിലെത്തുകയുണ്ടായി. ഈ കുടിക്കാഴ്ചയിൽ വച്ച് 15000 രൂപയുടെ
ജാഗീർ ടിപ്പു രാജാവിനു നൽകി. 961 കാലയളവിൽ വയനാട് പൂർണ്ണമായും
മൈസൂരാധിപത്യത്തിലായിരുന്നു. വീണ്ടും 'മലയാം രാജ്യം' (Malabar) കമ്പനിയുടെ
അധീനതയിലായതിനു ശേഷം രാജാവ് വയനാട്ടിലെ മുതലെടുപ്പ് സംബന്ധിച്ച
വിവരങ്ങൾ കാര്യമായി അറിയിച്ചിട്ടില്ല. അവസ്ഥ ഏകദേശമെങ്കിലും അറിയാൻ
പാലാക്കുഴി പായപ്പൻ എന്ന തരകനെ വിസ്തരിക്കുക എന്നും ഗോദവർമ്മ
എഴുതുന്നുണ്ട്. ടിപ്പുവിന്റെ സൈന്യം സൃഷ്ടിച്ചകുഴപ്പങ്ങൾ രാജ്യത്തിനും
പ്രജകൾക്കും പല നാശങ്ങളുമുണ്ടാക്കിയെന്ന് അറിയിച്ചുകൊണ്ട് മുതലെടുപ്പിന്റെ
കണക്ക് നൽകുന്നു വീരവർമ്മ രാജാവ്.
972 ൽ 23,000, 973 ൽ 25,000, 974 ൽ 30,000
970, 971 വർഷങ്ങളിലെ മുതലെടുപ്പ് ബോധിപ്പിക്കണമെന്നു കമ്പനി കൽപന
ഉള്ളതിനാൽ ബോധിപ്പിക്കാം എന്നു വീരവർമ്മ അറിയിക്കുന്നു.വയനാട്ടിൽ പഴശ്ശിയും
കൂട്ടരുംസൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് മറ്റൊരു കത്തിൽ (972 വൃശ്ചികം
26) സൂചനയുണ്ട്. പാറപ്രവൻ എന്നൊരു മാപ്പിള തന്റെ വസ്തു നോക്കുവാൻ
വയനാട്ടിൽ ചെന്നു. അപ്പോൾ പഴശ്ശി രാജാവ് തൊടിക്കളത്തുനിന്ന് കൈതേരി
കുങ്കു, കൈതേരി എമ്മൻ, തുടങ്ങി കുറച്ചുപേരെ അയച്ച് 'പാറപ്രവനെ നീക്കം
ചെയ്തു', അവിടെ ഉണ്ടായിരുന്ന ഏലം, നെല്ല്, മുതലായവ കവർന്നെടുത്തു. അതിന്
എടച്ചേന കുങ്കൻ, തൊണ്ടർ ചാത്തു. കൊയിലേരി ചേരൻ, പാലൊറ എമ്മൻ,
ചെങ്ങൊട്ടിരിചന്തു എന്നിവരുടെ സഹായമുണ്ടായി. നികുതിപിരിവിന് കമ്പനിയുടെ
സഹായമില്ലെങ്കിൽ പ്രയാസമാണ് എന്ന സങ്കടമാണു കത്തിലുള്ളത്. "മുതൽ
വല്ലവരും കവർന്ന കയിലാക്കിയാൽ പിന്ന നമ്മൊടകുമ്പഞ്ഞി മുട്ട ഉണ്ടാകയും
അരുതല്ലൊ" എന്ന പ്രസ്താവം ശ്രദ്ധിക്കുക. വീരവർമ്മയുടെ വാക്കുകൾ
വിശ്വസനീയമാണെന്നതിന് പഴശ്ശിരാജ പ്രവൃത്തിക്കാരനെഴുതിയ കത്തുതന്നെ
തെളിവാണ്.
"72-ൽ കോട്ടയത്തുനിന്ന് പ്രവർത്തിക്കാരന്മാരാരും ഒരു മുതലും എടുക്കരുത്.
പാറപ്രവൻ എലമലയിൽ വന്നപ്പോൾ നീ അവന് സഹായം ചെയ്തെന്നു കേട്ടു.
അതു നിനക്കു നന്നല്ല. പാറപ്പീറ പനന്തുട്ടി ചുരമിറങ്ങാൻ കുറച്ചാളുകൾ
ഇവിടെനിന്നു കയറുന്നുണ്ട്. അതിനു നീ കൂട്ടു നിന്നാൽ നിനക്കും അനുഭവം അതു
തന്നെ." (കൊ.വ 972 തുലാം 20)
പഴശ്ശിയും അനുയായികളും ടിപ്പുവിനോടൊപ്പം നിന്ന് കമ്പനിക്കെതിരെ
നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വീരവർമ്മ കമ്പനിക്കു [ 52 ] നൽകുന്നു. കുടക്ക് ഹാലെരി വീരരാജേന്ദ്രന്റെ കത്തുകളും ഇപ്രകാരമുള്ള
വിശദീകരണങ്ങളടങ്ങുന്നവയാണ്.
കണ്ണൂർ ആദിരാജബീയുടെ പ്രജകളായ മാപ്പിളമാർ ടിപ്പുവിന്റെ
സങ്കേതത്തിൽ പോയി സൗഹാർദം സ്ഥാപിക്കുന്നു. പട്ടണത്തിലെത്തിയ ടിപ്പു
കാകനക്കോട്ടയ്ക്കു വഴി നന്നാക്കാൻ ശ്രമിക്കുന്നു. ശാമയ്യൻ നൂറു കാമാട്ടി (Pioneer
= വഴി നന്നാക്കുന്നവൻ) കളെയും കൂട്ടി വഴി നന്നാക്കിത്തുടങ്ങി. ഹെക്കടദേവന്റെ
കോട്ടയ്ക്കപ്പുറമുള്ള 'സിങ്കമാരനഹള്ളി' എന്ന ഗ്രാമം വരെ നന്നാക്കി. അവിടെനിന്നു
കാകനക്കോട്ടയിലേക്കു വഴിവെട്ടിക്കൊണ്ടിരിക്കുന്നു. പഴശ്ശിയും എമ്മൻ നായരും
അവിടെ എത്തിയിരുന്നു. ടിപ്പു പട്ടണത്തിൽ നിന്നും പുറപ്പെട്ട് ഡിസംബർ 30 ന്
കാകനക്കോട്ടയിൽ വരും. വിവരങ്ങളറിയാൻ താൻ പറഞ്ഞയച്ചവരിൽഒരുവൻ
കോട്ടയത്ത് ഒരു ദിക്കിലുണ്ട്. മറെറാരുവൻ ഇവിടെയെത്തി വിവരം പറഞ്ഞു.
വേറൊരാൾ ശകനിപുരത്തുണ്ട്. ശകനിപുരത്തും വഴിനന്നാക്കുന്നെന്ന് അറിഞ്ഞു.
ടിപ്പു കാകനക്കോട്ടയ്ക്കു വരുന്നുണ്ടോ, ശകനിപുരത്തു വഴിനന്നാക്കുന്നുണ്ടോ,
ഇതൊക്കെ അറിഞ്ഞുവരാൻ ഒരാളെ അയച്ചു. അയാൾ തിരികെ എത്തിയാലുടൻ
വിവരം അറിയിക്കാം എന്നിങ്ങനെയാണ് 972 ധനു 18ന് വീരരാജേന്ദ്രരാജൻ എഴുതിയ
കത്തിലെ വിവരങ്ങൾ, ധനു 25 ന് എഴുതിയ കത്ത് ടിപ്പുവിന്റെ തന്ത്രപരമായ
നീക്കത്തെക്കുറിച്ചാണ്.
വലിയ പട്ടണത്തെ കില്ലദാരൻ കുടകു നാട്ടിൽ എത്രയാളെ കൂട്ടിയിട്ടുണ്ട് ?
അവിടെത്ര പാറാവുണ്ട്? തലശ്ശേരിയിൽ എത്ര പട്ടാളമുണ്ട്? കണ്ണൂരിലെത്ര പട്ടാള
മുണ്ട്? എന്നൊക്കെ നോക്കിവരാൻ ഒരു പട്ടരെ അയച്ചു.പട്ടര് കുടക് നാട്ടിലെ പാറാവു
കടന്ന് വീരരാജേന്ദ്ര വേട്ടയിലെത്തി. പട്ടരെ പിടിച്ചു പേടിപ്പിച്ചപ്പോൾ മേൽ പറഞ്ഞ
പോലെ നോക്കിവരാൻ പറഞ്ഞയച്ചതാണെന്നു പറഞ്ഞു.
വീരരാജേന്ദ്രനു ക്രിസ്റ്റഫർ പീലി എഴുതിയ മറുപടിയിൽ ചകലാസും
(Europe woolen cloth, chiefly Scarlet-Gundert)വെടിയുപ്പും കുറവായതിനാൽ നൽകാൻ
കഴിയുന്നില്ലെന്നും കള്ളപ്പട്ടരെ തടവിലിടുക എന്നും കാണുന്നു. ടിപ്പുവും പഴശ്ശിയും
തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആദിരാജബീബിയുടെ നീക്കങ്ങളെക്കുറിച്ചുമുള്ള
പരാമർശങ്ങളുണ്ട്.
നികുതി
മൈസൂരാധിപത്യത്തിലും കമ്പനിയുടെ ആധിപത്യത്തിലും കഠിനവും
കർശനവുമായ നികുതി വ്യവസ്ഥയ്ക്കു വിധേയമായിരുന്നു കോട്ടയം. കൊ.വ 972
വൃശ്ചികം 19 ന് കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മ എഴുതിയ കത്തുകാണുക.
പ്രാദേശികാധികാരികൾക്ക് ഭരണകൂടത്തോട് താൽപര്യം വർദ്ധിക്കാൻ ജാഗീർ
നൽകുന്ന രീതിയും ടിപ്പുവിനുണ്ടായിരുന്നു. കമ്പനിയുടെ നികുതിപിരിവിന്റെ
സ്വഭാവം വ്യക്തമാക്കുന്നവയാണ് കൊ.വ 972 ധനു 16, ധനു 17 തീയതികളിലെ
കത്തുകൾ.
"972 ആമതില ഒന്നാം ഗഡു ഇവിടെക്ക ബൊധിപ്പിക്കാറായിരുന്നതുകൊണ്ട
ഈ മുതല ഒക്കയും കൊടുത്തയപ്പാനായിട്ട തങ്ങളൊടു ചൊതിക്കെണ്ടതിന നമുക്ക
ആവിശ്യം വന്നതുകൊണ്ട നമുക്ക വളരെ സങ്കടമായിരിക്കുന്നു." (കൊ.വ.1972 ധനു [ 53 ] 17 ന് കടത്തനാട്ട് പൊർള്ളാതിരി ഗോദവർമ്മയ്ക്ക് ക്രിസ്റ്റർ പിലി എഴുതി
യത്.)
"അതകൊണ്ട കപ്പം നിലുവ1 വരുത്തുവാൻ സമ്മതം കൊടുത്തതിന്ന നമുക്ക
കഴികയും ഇല്ലല്ലോ. പ്രത്യെഗമായിട്ട അതത തൂക്കടിയിൽ2 പണങ്ങൾ ഒക്കയും
പിരിച്ചടക്കിയിരിക്കുന്നു എന്ന നമുക്ക അറിഞ്ഞിരിക്കുവൊളം നിലുവ വരുവാൻ
സമ്മതം കൊടുപ്പാൻ കഴികയും ഇല്ലല്ലോ..." (കൊ.വ 972 ധനു 17 ന് കുറുമ്പ്രനാട്ടു
വീരവർമ്മയ്ക്ക് ക്രിസ്റ്റഫർ പീലി എഴുതിയത്.)
സാമ്പത്തിക ഉപരോധം
കോട്ടയത്തു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള
കമ്പനിയുടെ നീക്കം സമരഗതി തിരിച്ചുവിട്ടു. കലാപ പ്രവർത്തനങ്ങളവസാനിപ്പിച്ച്
കലാപകാരികളെ നാട്ടിലെത്തിക്കാനും പഴശ്ശിയെ തങ്ങളുടെ വരുതിയിൽ
നിർത്താനുമുള്ള തന്ത്രമായിരുന്നു അത്. കലാപകാരികളാവട്ടെ സാമ്പത്തിക ഉപ
രോധത്തെയും അതിജീവിച്ച് ശക്തമായ കലാപതന്ത്രങ്ങളുമായി വയനാട്ടിൽ
തന്നെകഴിഞ്ഞു. കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മയ്ക്ക് ക്രിസ്റ്റഫർ പീലി
972 ധനു 28 ന് എഴുതിയ കത്ത്:
"കമ്പനി ശിപായിമാരെ പഴശ്ശിയുടെ ആളുകൾ വെടിവെച്ചു. കടത്തനാട്ടെ
ആളുകൾ കോട്ടയത്തേക്ക് ചരക്കുകൾ കൊണ്ടുപോകരുതെന്ന് കൽപന പുറപ്പെ
ടുവിക്കുക. ആരെങ്കിലും ആയുധങ്ങളോ ചരക്കുകളോ കടത്തനാട്ടു വഴി കോട്ടയ
ത്തേക്കു കൊണ്ടുപോയാൽ ആ വസ്തുക്കളോടുകൂടി ആളുകളെയും പിടിക്കുക."
ഈ വിധത്തിലുള്ള നിർദ്ദേശങ്ങൾ ചിറക്കൽ രവിവർമ്മയ്ക്കും കോട്ടയത്തു വീരവർമ്മ
രാജാവിനും നൽകി. മൂന്നു രാജാക്കന്മാരും നിദ്ദേശം സ്വീകരിച്ച് കൽപന
പുറപ്പെടുവിച്ചു. വിവരം ക്രിസ്റ്റഫർ പീലിയെ അറിയിക്കുകയും ചെയ്തു. കൊ. വ
972 ധനു 29, ധനു 30, മകരം 2 എന്നീ തീയതികളിലെ കത്തുകൾ പരിശോധിക്കുക.
സാമ്പത്തിക ഉപരോധം തൃണവൽഗണിച്ചുകൊണ്ടുള്ള കലാപപ്രവർത്ത
നങ്ങളിലായിരുന്നു പഴശ്ശിയും കൂട്ടരും. കമ്പനി ശിപ്പായിമാരെ വെടിവെച്ചതും കതിരൂർ
വെച്ച് വസ്തുക്കൾ പിടിച്ചെടുത്തതും സമീപകാലത്തായിരുന്നു. കൊ. വ. 972 ധനു 28
ന് കോട്ടയത്തു പഴവീട്ടിൽ ചന്തു ക്രിസ്റ്റഫർ പീലിക്കെഴുതി:
" തലച്ചെരിയിൽ നിന്നും മയ്യയിൽ നിന്നും കെട്ടിവരെണ്ടുന്ന രസ്തുക്കൾ3
കതിരൂരന്ന പിടിച്ച പറിക്കകൊണ്ട അരിക്ക കൊറിഞ്ഞെരുക്കമായിരിക്കുന്നു. കതിരൂര
വഴിമുട്ടിക്കയും എഴുത്തുകൾ പിടിപ്പിക്കുകയും ചെയ്യിപ്പാൻ ഹെതു പറപ്പനാട്ടിലെ
തമ്പുരാനത്രെ ചെയിക്കുന്നത. ഇന്നല ഇവിട ഉണ്ടായ വർത്തമാനം സായ്പു
അവർകളെ അറിവിപ്പാൻനെഴുതിയത. പട്ടാളത്തിലെ ചെലവിന അരി തലച്ചെരിയിൽ
നിന്ന മഞ്ചിയിൽ4 കഴറ്റി അരി വെങ്ങാട്ട അയയ്ക്കണമെന്ന ചൊയ്വക്കാരൻ
മൂസ്സക്ക എഴുതിയ എഴുത്ത കതിരൂര കുലൊത്തിന താഴെ നിന്നു പിടിച്ചു
പറിച്ചു..." കൊ.വ 972 ധനു 28 [ 54 ] കലാപകാരികൾ പഴശ്ശിയെ വിട്ടു നാട്ടിലെത്തണം എന്ന് കമ്പനി വീണ്ടും കൽപന
പുറപ്പെടുവിച്ചെങ്കിലും അതുകൊണ്ടും പ്രയോജനമുണ്ടായില്ല. കലാപത്തിന്റെ ശക്തി
വർദ്ധിക്കുകയേ ചെയ്തുള്ളൂ. പഴശ്ശി രാജാവ് മൂന്നു പ്രവൃത്തിക്കാരന്മാർക്ക് എഴുതിയ
കത്തുകൾ ഇവിടെ പരിശോധിക്കാവുന്നതാണ്.
മുഴക്കുന്നത്തു പ്രവൃത്തിക്കാരന്:
".....കൂറ്റെരിരാമറ കണ്ടുകാര്യംമെന്നാൽ അഞ്ചാനാൽ 5 നു എടങ്ങാഴി
അരി മാധവന്റെ പക്കൽ കൊടുക്കണം. അത കഴിക ഇല്ല എങ്കിൽ നെല്ലകൊടുക്കണം.
അതുലും ജെരിക്കം എങ്കിൽ നീ താമസിയാതെ തൊടിക്കളെത്തക്ക വരണം.അത
കഴിക ഇല്ല എങ്കിൽ പ്രാണനെ രക്ഷിച്ച വല്ലടത്തു പൊയ്ക്കൊള്ളണം. കുടികളൊട
പണം എടുക്കണ്ട. എടുത്തുവെങ്കിൽ നിന്റെ നിരിയാണത്ത ആകുന്നു." കൊ.വ
972 തുലാം 4
കല്യാട്ട് പ്രവൃത്തിക്കാരന്,
"....കല്യാട്ട എടവക പ്രവൃത്തിയിൽ 972 ആമതിലെ മുതലെടുപ്പ നെല്ല
പണം മൊളകം ഒന്നും താൻ എടുത്ത പൊകയും അരുത. താനിങ്ങ വരികയും
വെണം." കൊ.വ 972 തുലാം 4.
കൂടാളി പ്രവൃത്തിക്കാരന്:
" പ്രവൃത്തിയിൽ നിന്ന 972 ആമതിലെ എടുക്കെണ്ടും പണവും നെല്ലും
മുളകും എടുത്തുപൊകയും അരുത. നി ഇവിടെ വരികയും വെണം. " കൊ.വ 972
തുലാം 2
ഈ മൂന്നു കത്തുകളും കൂടി തുലാം പത്തിന് വീരവർമ്മ ക്രസ്റ്റഫർ പീലിക്ക്
അയച്ചുകൊടുത്തു. കൊ.വ 972 ധനു 12, ധനു 24, ധനു 29, മകരം 6, മകരം 7 എന്നീ
തീയതികളിലുള്ള കത്തുകളും കലാപസ്ഥിതി വിശദീകരിക്കുന്നവയാണ്.
മന്ത്രവാദവും മര്യാദയും.
സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളുടെയും പരമ്പരാഗതമായ
ആചാരങ്ങളുടെയും വിവരണങ്ങൾ പഴശ്ശി രേഖകളിൽ നിന്നു ലഭിക്കുന്നു. കമ്പനി
പക്ഷക്കാരനായ തൊണ്ടൂർ ചാത്തുവും കുടുംബാംഗങ്ങളും വസൂരി പിടിപെട്ടുമരിച്ചു.
ശത്രുക്കൾ മന്ത്രവാദം മുതലായ ക്ഷുദ്രവിദ്യകൾ പ്രയോഗിച്ചതുകൊണ്ടാണ്
ചാത്തുവിനും തറവാട്ടിലെ മറ്റുള്ളവർക്കും വീട്ടിലെ കന്നുകാലികൾക്കും ഇപ്രകാരം
വന്നത് എന്നു മറ്റുള്ളവർ വിശ്വസിക്കുന്നു.
മര്യാദയെക്കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധേയമാണ്. നീലേശ്വരത്തെ മൂന്നു
സ്ഥാനങ്ങൾ യഥാക്രമം മൂത്തത്, ഇളയത്, മൂന്നാമത്തേത്, എന്നീ പേരുകളിൽ
പ്രസിദ്ധമാണ്. പ്രായമുള്ളവർ ഈ സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടാൽ
വളപട്ടത്തു കോട്ടയിൽ ചെന്ന് കോലത്തിരി (യണ്ണ)നെ കണ്ട് മര്യാദ (customary
present) വാങ്ങണം. എങ്കിൽ മാത്രമേ സ്ഥാനം ഉറപ്പാകുകയുള്ളൂ. മൂന്നാങ്കൂർക്ക്
പ്രസ്തുത സ്ഥാനം വന്നപ്പോൾ മര്യാദ വാങ്ങാനുള്ള മുഹൂർത്തം ചിറക്കൽ രാജാവ്
അറിയിക്കുന്നു. (കൊ. വ. 972 മകരം 12) ഈ കത്തിൽ തന്നെ "നമ്മുടെ കുഞ്ഞിക്ക
24 നു ഉപനയത്തിന മുഹുർത്തം നിശ്ചയിച്ചിരിക്കുന്നു" എന്നും കാണുന്നു. ഉപനയം
=ഉപനയനം, ഗുണ്ടർട്ട്നിഘണ്ടുവിൽ ഉപനയനം എന്ന വാക്കിന് കൊടുത്തിരിക്കുന്ന [ 55 ] ഉദ്ധരണം ഇതാണ്. (Bringing to the teacher) investiture with the Brahm. String (8th-16
th year) എന്ന് അർത്ഥ വിശദീകരണം നൽകുന്നു.
972 മകരം 15 ന് ചിറയ്ക്കൽ രവിവർമ്മ രാജാവ് ക്രിസ്റ്റഫർ പീലിയെ
കാണുവാൻ പുറപ്പെട്ടു. രണ്ടുതറയിൽ എത്തുന്നതുവരെ യാതൊരസുഖവും
ഉണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോൾ നാക്കു പൊങ്ങുന്നില്ല. എന്താണതിനു
കാരണമെന്നറിയില്ല എന്നു രാജാവു പറയുന്നു.
15 നു തലശ്ശേരിയിലെത്തി. 16 നു
രാവിലെ മയ്യഴിയിൽ ചെന്ന് ഉൽക്കിസ്സൻ (Wilson എന്നു ഗുണ്ടർട്ട്) സായിപ്പിനെ
കണ്ടു. അപ്പോഴും നാവെടുത്ത് ഒന്നും പറയാൻ കഴിഞ്ഞില്ല. ചികിൽസ
അടിയന്തിരമായി നടത്തണമെന്നു സായിപ്പു പറഞ്ഞു. രവിവർമ്മ തിരികെ
ചിറയ്ക്കലെത്തി. സായിപ്പിനോടു പലതും പറയണമെന്നുണ്ടായിരുന്നുവെന്നും
ഈശ്വരൻ ഇങ്ങനെയൊക്കെവരുത്തിയെന്നും രാജാവ് കൊ.വ. 972 മകരം 19 നു
ക്രിസ്റ്റഫർ പീലിക്കെഴുതി. പഴശ്ശിരേഖകളിൽനിന്നു ലഭിക്കുന്ന ഇവ്വിധത്തിലുള്ള
സൂചനകളും ഉൾക്കാഴ്ചകളും രണ്ടു ശതാബ്ദത്തിപ്പുറമുള്ള മലബാറിന്റെ
സാമൂഹിക-സാംസ്കാരിക സ്ഥിതിവരച്ചുകാട്ടുന്നു.
സാമാന്യ നിരീക്ഷണങ്ങൾ
255 രേഖകൾ- ഹർജികൾ, കത്തുകൾ, പരസ്യങ്ങൾ, തരകുകൾ (Summons)
എന്നിവ ഉൾപ്പെടെ- ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുണ്ട്. മിക്ക കത്തുകളിലും
കൊല്ലവർഷവും ക്രിസ്തുവർഷവും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ
കൊല്ലവർഷം മാത്രം രേഖപ്പെടുത്തിയിട്ടുള്ള രേഖകളും അധികമുണ്ട്. പൊതുവെ
തീയതിയനുസരിച്ചുള്ള ക്രമമാണ് പഴശ്ശിരേഖകളിലുള്ളത്. കമ്പനിയുടെ
തലശ്ശേരിയിലെ അധികാരികൾക്ക് രാജാക്കന്മാരും പ്രവൃത്തികാരന്മാരും മറ്റും
അയച്ച കത്തുകൾ, ഹർജികൾ, അവയ്ക്ക് കമ്പനി അയച്ച മറുപടികൾ എന്നതാണ്
സാമാന്യക്രമം, ചിലയവസരത്തിൽ രാജാക്കന്മാരും പ്രവർത്തിക്കാരും അവർക്കു
കിട്ടുന്ന കത്തുകൾ കൂടി ക്രമനമ്പരിട്ട് കമ്പനിക്ക് അയച്ചുകൊടുക്കും.
ഇതിനിടയിൽ ബോംബെയിൽ നിന്നോ ബംഗാളിൽ നിന്നോ എഴുതിവരുന്ന
കൽപനകളുമുണ്ടാകും. ഇവയും പകർപ്പെഴുത്തു ഗുമസ്തൻ ക്രമമായിത്തന്നെ
ചേർക്കുന്നു.
പഴശ്ശി എന്നതിന് പൈച്ചി, പയച്ചി, പയിച്ചി, പഴച്ചി, പഴശ്ശി എന്നിങ്ങനെ
പല രൂപങ്ങൾ കാണാം. രേഖകളിൽ ചില പേരുകളോടൊപ്പം ബ്രാക്കറ്റിൽ H.G
എന്നു കാണുന്നുണ്ടല്ലോ. അതു ഗുണ്ടർട്ട് എഴുതിച്ചേർത്ത കുറിപ്പ് വേർതിരിച്ചു
കാട്ടാനാണ്. ഉദാ. ബാഡം- Warden. പഴശ്ശി രാജാവ് എഴുതിയിട്ടുള്ള ചില
കത്തുകളുടെ അന്ത്യത്തിൽ 'ശ്രീകൃഷ്ണ ജയം' എന്ന് രേഖപ്പെടുത്തിയിരി
ക്കുന്നു.
പലകാരണങ്ങൾകൊണ്ടും ഈ രേഖകൾ ഏറെ പ്രാധാന്യമർഹി
ക്കുന്നു. കലാപകാരികളുടെ പക്ഷത്തുനിന്നും ആധികാരികമായി യാതൊരുരേഖയും
ഇതു വരെ നമുക്കു ലഭ്യമായിരുന്നില്ല. കിട്ടാൻ സാധ്യതയില്ലെന്നു പല
ചരിത്രകാരന്മാരും വിശ്വസിച്ചിരുന്നു. പരിഭാഷകളുടെ അടിസ്ഥാനത്തിലുള്ള
അന്വേഷണ ഗവേഷണങ്ങൾ മാത്രമാണിതുവരെ നടന്നിട്ടുളളത്. ഇക്കാര്യം [ 56 ] ഡോ. കെ.കെ. എൻ കുറുപ്പിന്റെ ഗവേഷണ ഗ്രന്ഥങ്ങളിൽ ഖേദപൂർവ്വം
സൂചിപ്പിച്ചിരിക്കുന്നു1.
കലാപകാരികളും അക്രമികളും രാജ്യദ്രോഹികളുമായി കമ്പനിമുദ്ര
കുത്തിയിരുന്ന സമരനേതാക്കളുടെ കത്തുകൾ പഴശ്ശിരേഖകളിലുണ്ട്. അവ
കമ്പനിയുടെ തർജമകളേക്കാൾ നല്ല ഉപാദാനങ്ങളാണല്ലോ. അതിനാൽ പഴശ്ശിരേ
ഖകളുടെ പ്രാധാന്യം അനിഷേധ്യമാണ്.
ഗ്രന്ഥസൂചി
കുറുപ്പ്, കെ.കെ.എൻ
1980, പഴശ്ശി സമരങ്ങൾ, തിരുവനന്തപുരം, കേ. ഭാ, ഇൻസ്റ്റി.
1982- ആധുനികകേരളം ചരിത്ര ഗവേഷണപ്രബന്ധങ്ങൾ,
തിരുവനന്തപുരം, കേ.ഭാ.ഇൻസ്റ്റി
1985, History of the Tellicherry Factory (1683-1794), Calicut,
Sandhya Publications
Logan, William
1951, Malabar Maual I, Madras, Charithram Publications
ഗോപാലകൃഷ്ണൻ, പി.കെ
1987, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, തിരുവനന്തപുരം,
കേ.ഭാ, ഇൻസ്റ്റി.
ശ്രീധരമേനോൻ, ഏ
1990, കേരളചരിത്രം, കോട്ടയം, എൻ. ബി. എസ്. [ 57 ]
1. | കൊ.വ. | 971 | മിഥുനം | 13 | 36. | കൊ.വ. | 972 | തുലാം | 7 |
2. | കൊ.വ. | 971 | മിഥുനം | 13 | 37. | കൊ.വ. | 972 | തുലാം | 10 |
3. | കൊ.വ. | 971 | മിഥുനം | 15 | 38. | കൊ.വ. | 972 | തുലാം | 11 |
4. | കൊ.വ. | 971 | മിഥുനം | 17 | 39. | കൊ.വ. | 972 | തുലാം | 10 |
5. | കൊ.വ. | 971 | മിഥുനം | 21 | 40. | കൊ.വ. | 972 | തുലാം | 13 |
6. | കൊ.വ. | 971 | മിഥുനം | 23 | 41. | കൊ.വ. | 972 | തുലാം | 10 |
7. | കൊ.വ. | 971 | മിഥുനം | 25 | 42. | കൊ.വ. | 972 | തുലാം | 11 |
8. | കൊ.വ. | 971 | കർക്കിടകം | 22 | 43. | കൊ.വ. | 972 | തുലാം | 11 |
9. | കൊ.വ. | 971 | കർക്കിടകം | 26 | 44. | കൊ.വ. | 972 | തുലാം | 11 |
10. | കൊ.വ. | 972 | ചിങ്ങം | 4 | 45. | കൊ.വ. | 972 | തുലാം | 7 |
11. | കൊ.വ. | 972 | കന്നി | 15 | 46. | കൊ.വ. | 972 | തുലാം | 4 |
12. | കൊ.വ. | 972 | കന്നി | 19 | 47. | കൊ.വ. | 972 | തുലാം | 4 |
13. | കൊ.വ. | 972 | കന്നി | 23 | 48. | കൊ.വ. | 972 | തുലാം | 2 |
14. | കൊ.വ. | 972 | കന്നി | 23 | 49. | കൊ.വ. | 972 | തുലാം | 12 |
15. | കൊ.വ. | 972 | കന്നി | 23 | 50. | കൊ.വ. | 972 | തുലാം | 14 |
16. | കൊ.വ. | 972 | കന്നി | 25 | 51. | കൊ.വ. | 972 | തുലാം | 15 |
17. | കൊ.വ. | 972 | കന്നി | 27 | 52. | കൊ.വ. | 972 | തുലാം | 16 |
18. | കൊ.വ. | 972 | കന്നി | 28 | 53. | കൊ.വ. | 972 | തുലാം | 16 |
19. | കൊ.വ. | 972 | കന്നി | 29 | 54. | കൊ.വ. | 972 | തുലാം | 19 |
20. | കൊ.വ. | 972 | തുലാം | 2 | 55. | കൊ.വ. | 972 | തുലാം | 28 |
21. | കൊ.വ. | 972 | തുലാം | 2 | 56. | കൊ.വ. | 972 | തുലാം | 27 |
22. | കൊ.വ. | 972 | തുലാം | 2 | 57. | കൊ.വ. | 972 | തുലാം | 27 |
23. | കൊ.വ. | 972 | തുലാം | 4 | 58. | കൊ.വ. | 972 | Example | 3 |
24. | കൊ.വ. | 972 | തുലാം | 3 | 59. | കൊ.വ. | 972 | തുലാം | 30 |
25. | കൊ.വ. | 972 | തുലാം | 4 | 60. | കൊ.വ. | 972 | വൃശ്ചികം | 1 |
26. | കൊ.വ. | 972 | തുലാം | 4 | 61. | കൊ.വ. | 972 | വൃശ്ചികം | 3 |
27. | കൊ.വ. | 972 | തുലാം | 5 | 62. | കൊ.വ. | 972 | വൃശ്ചികം | 6 |
28. | കൊ.വ. | 972 | തുലാം | 5 | 63. | കൊ.വ. | 972 | വൃശ്ചികം | 4 |
29. | കൊ.വ. | 972 | തുലാം | 5 | 64. | കൊ.വ. | 972 | വൃശ്ചികം | 7 |
30. | കൊ.വ. | 972 | തുലാം | 3 | 65. | കത്തിൽ തീയതി ഇല്ല | |||
31. | കൊ.വ. | 972 | തുലാം | 6 | 66. | കൊ.വ. | 972 | വൃശ്ചികം | 7 |
32. | കൊ.വ. | 972 | തുലാം | 7 | 67. | കൊ.വ. | 972 | വൃശ്ചികം | 8 |
33. | കൊ.വ. | 972 | തുലാം | 5 | 68. | കൊ.വ. | 972 | വൃശ്ചികം | 8 |
34. | കൊ.വ. | 972 | തുലാം | 4 | 69. | കൊ.വ. | 972 | വൃശ്ചികം | 14 |
35. | കൊ.വ. | 972 | തുലാം | 8 | 70. | കൊ.വ. | 972 | വൃശ്ചികം | 13 |
71. | കൊ.വ. | 972 | വൃശ്ചികം | 13 | 109. | കൊ.വ. | 972 | ധനു | 1 |
72. | കൊ.വ. | 972 | വൃശ്ചികം | 17 | 110. | കൊ.വ. | 972 | ധനു | 4 |
73. | കൊ.വ. | 972 | വൃശ്ചികം | 18 | 111. | കൊ.വ. | 972 | ധനു | 4 |
74. | കൊ.വ. | 972 | വൃശ്ചികം | 16 | 112. | കൊ.വ. | 972 | ധനു | 2 |
75. | കൊ.വ. | 972 | വൃശ്ചികം | 15 | 113. | കൊ.വ. | 972 | ധനു | 5 |
76. | കൊ.വ. | 972 | വൃശ്ചികം | 19 | 114. | കൊ.വ. | 972 | ധനു | 6 |
77. | കൊ.വ. | 972 | വൃശ്ചികം | 20 | 115. | കൊ.വ. | 972 | ധനു | 7 |
78. | കൊ.വ. | 972 | വൃശ്ചികം | 20 | 116. | കൊ.വ. | 972 | ധനു | 7 |
79. | കൊ.വ. | 972 | വൃശ്ചികം | 20 | 117. | കൊ.വ. | 972 | ധനു | 6 |
80. | കൊ.വ. | 972 | വൃശ്ചികം | 21 | 118. | കൊ.വ. | 972 | ധനു | 7 |
81. | കൊ.വ. | 972 | വൃശ്ചികം | 20 | 119. | കൊ.വ. | 972 | ധനു | 9 |
82. | കൊ.വ. | 972 | വൃശ്ചികം | 22 | 120. | കൊ.വ. | 972 | ധനു | 6 |
83. | കൊ.വ. | 972 | വൃശ്ചികം | 23 | 121. | കൊ.വ. | 972 | ധനു | 9 |
84. | കൊ.വ. | 972 | വൃശ്ചികം | 24 | 122. | കൊ.വ. | 972 | ധനു | 8 |
85. | കൊ.വ. | 972 | വൃശ്ചികം | 24 | 123. | കൊ.വ. | 972 | ധനു | 12 |
86. | കൊ.വ. | 972 | വൃശ്ചികം | 24 | 124B. | കൊ.വ. | 972 | ധനു | 4 |
87. | കൊ.വ. | 972 | വൃശ്ചികം | 24 | 124AB. | കൊ.വ. | 972 | ധനു | 11 |
88. | കൊ.വ. | 972 | വൃശ്ചികം | 24 | 125. | കൊ.വ. | 972 | ധനു | 10 |
89. | കൊ.വ. | 972 | വൃശ്ചികം | 24 | 126. | കൊ.വ. | 972 | ധനു | 12 |
90. | കൊ.വ. | 972 | വൃശ്ചികം | 25 | 127. | കൊ.വ. | 972 | ധനു | 16 |
91. | കൊ.വ. | 972 | വൃശ്ചികം | 25 | 128. | കൊ.വ. | 972 | ധനു | 10 |
92. | കൊ.വ. | 972 | വൃശ്ചികം | 23 | 129. | കൊ.വ. | 972 | ധനു | 14 |
93. | കൊ.വ. | 972 | വൃശ്ചികം | 26 | 130. | കൊ.വ. | 972 | ധനു | 16 |
94. | കൊ.വ. | 972 | വൃശ്ചികം | 27 | 131. | കൊ.വ. | 972 | ധനു | 16 |
95. | കൊ.വ. | 972 | തുലാം | 27 | 132. | കൊ.വ. | 972 | ധനു | 16 |
96. | കൊ.വ. | 972 | തുലാം | 26 | 133. | കൊ.വ. | 972 | ധനു | 17 |
97. | കൊ.വ. | 972 | വൃശ്ചികം | 26 | 134. | കൊ.വ. | 972 | ധനു | 18 |
98. | കത്തിൽ തീയതി ഇല്ല | 135. | കൊ.വ. | 972 | ധനു | 18 | |||
99. | കൊ.വ. | 972 | വൃശ്ചികം | 20 | 136. | കൊ.വ. | 972 | ധനു | 17 |
100. | കൊ.വ. | 972 | തുലാം | 28 | 137. | കൊ.വ. | 972 | ധനു | 21 |
101. | കൊ.വ. | 972 | വൃശ്ചികം | 28 | 138. | കൊ.വ. | 972 | ധനു | 22 |
102. | കൊ.വ. | 972 | വൃശ്ചികം | 30 | 139. | കൊ.വ. | 972 | ധനു | 23 |
103. | കൊ.വ. | 972 | വൃശ്ചികം | 30 | 140. | കൊ.വ. | 972 | ധനു | 20 |
104. | കൊ.വ. | 972 | ധനു | 3 | 141. | കൊ.വ. | 972 | ധനു | 21 |
105. | കൊ.വ. | 972 | ധനു | 3 | 142. | കൊ.വ. | 972 | ധനു | 21 |
106. | കൊ.വ. | 972 | ധനു | 2 | 143. | കൊ.വ. | 972 | ധനു | 23 |
107. | കൊ.വ. | 972 | ധനു | 3 | 144. | കൊ.വ. | 972 | ധനു | 24 |
108. | കൊ.വ. | 972 | വൃശ്ചികം | 27 | 145. | കൊ.വ. | 972 | ധനു | 19 |
146. | കൊ.വ. | 972 | ധനു | 18 | 184. | കൊ.വ. | 972 | മകരം | 4 |
147. | കൊ.വ. | 972 | ധനു | 24 | 185. | കൊ.വ. | 972 | മകരം | 4 |
148. | കൊ.വ. | 972 | ധനു | 24 | 186. | കൊ.വ. | 972 | മകരം | 4 |
149. | കൊ.വ. | 972 | ധനു | 24 | 187. | കൊ.വ. | 972 | മകരം | 6 |
150. | കൊ.വ. | 972 | ധനു | 24 | 188. | കൊ.വ. | 972 | മകരം | 6 |
151. | കൊ.വ. | 972 | ധനു | 24 | 189. | കൊ.വ. | 972 | മകരം | 8 |
152. | കൊ.വ. | 972 | ധനു | 24 | 190. | കൊ.വ. | 972 | മകരം | 6 |
153. | കൊ.വ. | 972 | ധനു | 23 | 191. | കൊ.വ. | 972 | മകരം | 7 |
154. | കൊ.വ. | 972 | ധനു | 26 | 192. | കൊ.വ. | 972 | മകരം | 12 |
155. | കൊ.വ. | 972 | ധനു | 25 | 193. | കൊ.വ. | 972 | മകരം | 13 |
156. | കൊ.വ. | 972 | ധനു | 25 | 194. | കൊ.വ. | 972 | മകരം | 13 |
157. | കൊ.വ. | 972 | ധനു | 24 | 195. | കൊ.വ. | 972 | മകരം | 14 |
158. | കൊ.വ. | 972 | ധനു | 26 | 196. | കൊ.വ. | 972 | മകരം | 15 |
159. | കൊ.വ. | 972 | ധനു | 28 | 197. | കൊ.വ. | 972 | മകരം | 89 |
160. | കൊ.വ. | 972 | ധനു | 28 | 198. | കൊ.വ. | 972 | മകരം | 19 |
161. | കൊ.വ. | 972 | ധനു | 29 | 199. | കൊ.വ. | 972 | മകരം | 20 |
162. | കൊ.വ. | 972 | ധനു | 29 | 200. | കൊ.വ. | 972 | മകരം | 18 |
163. | കൊ.വ. | 972 | ധനു | 29 | 201. | കൊ.വ. | 972 | മകരം | 17 |
164. | കൊ.വ. | 972 | ധനു | 28 | 202. | കൊ.വ. | 972 | മകരം | 20 |
165. | കൊ.വ. | 972 | ധനു | 29 | 203. | കൊ.വ. | 972 | മകരം | 20 |
166. | കൊ.വ. | 972 | ധനു | 29 | 204. | കൊ.വ. | 972 | മകരം | 21 |
167. | കൊ.വ. | 972 | ധനു | 29 | 205. | കൊ.വ. | 972 | മകരം | 22 |
168. | കൊ.വ. | 972 | ധനു | 1 | 206. | കൊ.വ. | 972 | മകരം | 22 |
169. | കൊ.വ. | 972 | ധനു | 29 | 207. | കൊ.വ. | 972 | മകരം | 19 |
170. | കൊ.വ. | 972 | തുലാം | 29 | 208. | കൊ.വ. | 972 | മകരം | 22 |
171. | കൊ.വ. | 972 | തുലാം | 30 | 209. | കൊ.വ. | 972 | മകരം | 21 |
172. | കൊ.വ. | 972 | ധനു | 30 | 210. | കൊ.വ. | 972 | മകരം | 22 |
173. | കൊ.വ. | 972 | ധനു | 29 | 211. | കൊ.വ. | 972 | ഇടവം | 6 |
174. | കൊ.വ. | 972 | ധനു | 1 | 212. | കൊ.വ. | 972 | ഇടവം | 12 |
175. | കൊ.വ. | 972 | ധനു | 22 | 213. | കൊ.വ. | 972 | മിഥുനം | 2 |
176. | കൊ.വ. | 972 | ധനു | 22 | 214. | കൊ.വ. | 972 | മിഥുനം | 2 |
177. | കൊ.വ. | 972 | മകരം | 2 | 215. | കൊ.വ. | 972 | മകരം | 6 |
178. | കൊ.വ. | 972 | മകരം | 3 | 216. | കൊ.വ. | 972 | മകരം | 13 |
179. | കൊ.വ. | 972 | മകരം | 3 | 217. | കൊ.വ. | 972 | മേടം | 2 |
180. | കൊ.വ. | 972 | മകരം | 3 | 218. | കൊ.വ. | 972 | മേടം | 28 |
181. | കൊ.വ. | 972 | മകരം | 3 | 219. | കൊ.വ. | 972 | മിഥുനം | 21 |
182. | കൊ.വ. | 972 | മകരം | 4 | 220. | കൊ.വ. | 972 | മിഥുനം | 21 |
183. | കൊ.വ. | 972 | മകരം | 4 | 221. | കത്ത് അപൂർണ്ണം |
222. | കൊ.വ. | 978 | മിഥുനം | 20 | 239. | കൊ.വ. | 979 | കന്നി | 15 |
223. | കൊ.വ. | 978 | മിഥുനം | 22 | 240. | കൊ.വ. | 979 | കന്നി | 11 |
224. | കൊ.വ. | 978 | കർക്കിടകം | 13 | 241. | കൊ.വ. | 979 | കന്നി | 12 |
225. | കൊ.വ. | 978 | കർക്കിടകം | 13 | 242. | കൊ.വ. | 979 | കന്നി | 13 |
226. | കൊ.വ. | 978 | ഇടവം | 3 | 243. | കൊ.വ. | 979 | കന്നി | 13 |
227. | കൊ.വ. | 978 | ഇടവം | 28 | 244. | കൊ.വ. | 979 | തുലാം | 14 |
228. | കൊ.വ. | 978 | ഇടവം | 9 | 245. | കൊ.വ. | 979 | വൃശ്ചികം | 3 |
229. | കൊ.വ. | 978 | ഇടവം | 22 | 246. | കൊ.വ. | 979 | വൃശ്ചികം | 7 |
230. | കൊ.വ. | 978 | ഇടവം | 23 | 247. | കൊ.വ. | 979 | വൃശ്ചികം | 8 |
231. | കൊ.വ. | 978 | മിഥുനം | 18 | 248. | കൊ.വ. | 979 | വൃശ്ചികം | 9 |
232. | കൊ.വ. | 978 | കർക്കിടകം | 13 | 249. | കൊ.വ. | 979 | വൃശ്ചികം | 9 |
233. | കൊ.വ. | 978 | കർക്കിടകം | 13 | 250. | കൊ.വ. | 979 | വൃശ്ചികം | 10 |
234. | കൊ.വ. | 978 | കർക്കിടകം | 13 | 251. | കൊ.വ. | 979 | വൃശ്ചികം | 10 |
235. | കൊ.വ. | 978 | കർക്കിടകം | 19 | 252. | കത്ത് അപൂർണ്ണം | |||
236. | കൊ.വ. | 978 | കർക്കിടകം | 30 | 253. | കൊ.വ. | 979 | വൃശ്ചികം | 5 |
237. | കൊ.വ. | 979 | ചിങ്ങം | 1 | 254. | കൊ.വ. | 979 | വൃശ്ചികം | 16 |
238. | കൊ.വ. | 979 | കന്നി | 15 | 255. | കത്തു പൂർണ്ണം. തീയതി വ്യക്തമല്ല |
കൊല്ലംകൊട അംശം അധികാരി ശാമുപട്ടര ബൊധിപ്പി
ക്കുന്ന റിപ്പൊൎട്ട ൟ അംശത്തിൽ വടവന്നൂര ദെശത്ത ചക്കു
ങ്കൽ രാമന്മെനൊൻ സൎക്കാരജമയിൽ ഉൾപ്പെടാതെയിരിക്കുന്ന
ചില നിലങ്ങൾ വളരക്കാലമായി സൎക്കാര നികുതി കൊടുക്കാ
തെ അനുഭവിച്ചവരുന്ന പ്രകാരവും ൯൮൪ - ൧൦൦൪ ൟ കൊ
ല്ലങ്ങളിൽ സൎക്കാരിൽനിന്ന പൈമാശി ചെയ്തപ്പൊൾ ചില
സൎക്കാര കാൎയ്യസ്ഥന്മാരെ രാമന്മെനൊൻ സ്വാധീനമാക്കി അ
വരുടെ സഹായത്താൽ ആ വകകൾ ജമയിൽ ചെൎത്തിട്ടില്ലെ
ന്നും ഇനിക്ക വൎത്തമാനം കിട്ടുകകൊണ്ട ആയ്തിന്റെ നെരറി
യെണമെന്ന വിചാരിച്ച ഞാനും ൟ അംശം മുഖ്യസ്ഥന്മാരും
കൂടി മെൽ എഴുതിയ നിലങ്ങൾ ൟ മാസം ൧൧൲ അളന്ന
നൊക്കുകയും ൟ നിലങ്ങൾക്ക സമീപം കൃഷിക്കാരായ ഏതാ
ന്നും കൂടിയാന്മാരൊട വാക്കാലെ അന്വെഷിക്കുകയും ചെയ്ത
തിൽ സൎക്കാര ജമയിൽ ചെരാത്ത ൩൩൏ക്കുള്ള ൩ നിലങ്ങൾ
ഏറിയ കൊല്ലമായിട്ട മെൽ എഴുതിയ രാമന്മെനൊൻ നികുതി
കൊടുക്കാതെ അനുഭവിച്ച വരുന്ന പ്രകാരം കണ്ടിരിക്കുന്നു
ൟ കാൎയ്യത്തിൽ ഞാൻ ഏതുപ്രകാരം നടക്കെണ്ടു എന്ന കല്പ
ന ഉണ്ടാവാനപെക്ഷിക്കുന്നു. കൊല്ലം ൧൦൨൩ാമത ധനുമാ
സം ൧൦൲ എഴുതിയ്ത
7
A Report addressed by Shámoo Pattar Adhikari
of Kollangode Amsham to the Tahseeldar
of Temalpooram.
Having been informed that Chakoongal Ráman Menon an
inhabitant of Vadavanoor Désham attached to my Amsham
has been enjoying for several years past certain lands which
are not included in the revenue assessment without paying
revenue to Government, and that owing to the connivance of
certain public servants who had been gained over by Raman
Menon, the lands in question were omitted from the public
accounts in the years 984 and 1004/1808-809 1828-29
on the occasion of the
Government assessment being made; With a view to ascertain
the truth of this information, I inspected and measured the
lands in question on the 11th Instant in presence of the Mook[ 63 ] hyastars of this Amsham and made a verbal enquiry among
the neighbouring cultivators, from which it appears that the
aforesaid Raman Menon has enjoyed for a length of time three
pieces of land measuring thirty three paras, not included in
the assessment, without paying revenue to Government.
Under these circumstances I request that you will direct me
how I am to act in the matter.
10th Dhanoo 1023 |
23rd December 1847 |
സൎക്കാര ജമയിൽ ഉൾപ്പെടാതെയിരിക്കുന്ന which is not inclu-
ded in the Circar assessment register. സൎക്കാര ജമ the Circar (Govern-
ment) assessment register. ഉൾപ്പെടുന്നു to be included in, v. n. വള
രെക്കാലമായി for a long time. അനുഭവിക്കുന്നു to enjoy, v.a.
കൊല്ലം a Malabar year. പൈമാശി the assessment of land. സൎക്കാ
ര കാൎയ്യസ്ഥൻ a public servant ആയ്തുകൾ those, refering to നില
ങ്ങൾ lands, plu. of ആയ്ത that, a common form of the demonstrative
pronoun അത that. ജമയിൽ ചെൎത്തുന്നു to enter in the registry.
നെര the truth, reality. മുഖ്യസ്ഥൻ a head man of a village, s. m.
അളക്കുന്നു to measure, v. a. കൃഷിക്കാരൻ a cultivator, s. m. കുടി
യാൻ an inhabitant, a ryot, s. m. ൟ നിലങ്ങൾക്ക സമീപം കൃ
ഷിക്കാരായ ഏതാനും കുടിയാന്മാരൊട lit. "with certain ryots who
are the neighbouring cultivators to these lands" meaning with certain ryots
who cultivate lands neighbouring to these lands. വാക്കാലെ by word of
mouth, viva voce, verbally, adv. In this sentence the verbal noun നൊ
ക്കുകയും and അന്വെഷിക്കുകയും are governed by the inflected parti-
ciple ചെയ്തതിൽ and the sentence is to be translated thus, upon making
the measurement of the lands and a verbal enquiry among the ryots Etc.
the use of the verbal noun in this manner is very common in Malayalam
and in official papers a series of sentences frequently occurs connected by
verbal nouns, which are governed by the verb ചെയ്യുന്നു at the end of
the paragraph. ൏ the abbreviated form of the word പറ a measure of
capacity, a pārah. ഏറിയ കൊല്ലമായിട്ട for many years.
൮.
തെന്മലപ്പുറം താലൂക്ക തഹശ്ശിൽദാർ.
കൊല്ലങ്കൊട അംശം അധികാരി ശാമുപട്ടൎക്ക എഴുതിയ ക
[ 65 ] പഴശ്ശിരേഖകൾ [ 67 ] പഴശ്ശി രേഖകൾ
(തലശ്ശേരി രേഖകൾ വാല്യം 4 & 12)
1. A
എല്ലാവരെയും രെക്ഷിപ്പാനായിട്ട പഴശ്ശിൽക്ക എത്തിട്ടും ഉണ്ട.
അയതകൊണ്ട പല ആളുകളെ അന്യായങ്ങളും മറ്റും പല കാര്യങ്ങളും
പറവാൻ ഉണ്ടെങ്കിൽ ദിവാൻ കച്ചെരിയും പൗജദാർ കച്ചെരിയും ഒന്നിച്ച
കൊണ്ടവന്നിരിക്കുന്നു. എന്നാൽ ആവിലാദി സങ്കടങ്ങൾ ഒക്കെയും ഉള്ള
വറക്ക ഉടനെ കെട്ടതിർത്ത കൊടുക്കയും ആം. വിശെഷിച്ച കുടികൾ
എല്ലാവരും താന്താന്റെ വിടുകളിൽ വന്നു സുഖമായി കുടിയിരുന്ന
കൊള്ളുകയും വെണം. ശെഷം മുമ്പെ വ്യാപാരം ചെയ്തവര ഇപ്പൊൾ പിടിക
അടച്ചത മുമ്പിലെത്തെ പ്രകാരം പിടിക തൊറന്നു വ്യാപാരം ചെയ്യ
കൊള്ളുകയും വെണം. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 13 നുക്ക
ഇങ്കിരിസ്സ കൊല്ലം 1796 ആമത ജുൻ മാസം 23 നു എഴുതിയ പരസ്സ്യ—
2. A
വടക്കെ അധികാരി തലച്ചെരി തുക്കടി സപ്രെന്തെണ്ടെൻ
അവർകളുടെ സന്നിധാനത്തിങ്കലെക്ക തുപ്പായി വാഴിച്ചു കെൾപ്പിക്കെണ്ടും
അവസ്ഥ, പഴവീട്ടിൽചന്തു എഴുത്ത കല്പിച്ചുകൊടുത്തയച്ച കത്ത വാഴിച്ചു
അവസ്ഥയും അറിഞ്ഞു. സായ്പു അവർകളെ അടുക്കെ തലച്ചെരിയിൽ
വന്നു അവിടുന്നു പൊന്നതിൽ പിന്നെ എനിക്ക കൊറയ ദിനമായി.
കൊഴങ്ങിയിരിക്കുന്നു. സായ്പു അവർകൾ പഴശ്ശിക്ക പൊയി എന്നു വെച്ച
ആ വഴിയെ തന്നെ യാത്ര പുറപ്പെട്ടുപൊയി വഴിന്നു ദീനം നന്നയായിറ്റ
പിറ്റെന്നാൾ ദിവസം പടുവിലായി വന്നു. ദീനം കൊണ്ടായി പഴശ്ശിക്ക
വരാഞ്ഞത. സായ്പു അവർകളെ അടുക്ക നിക്കാനും അവിടെ വെണ്ടുന്ന
സാമാനങ്ങൾ ഇങ്ങുന്ന എത്തുന്നത അവിടെ കൊണ്ടന്ന തരാനും ആള
അവിടെ അയക്കയും ചെയ്തു. ദീനം അസാരം ഭെദം വന്നാൽ ഉടനെ സായ്പു
അവർകളെ അടുക്കെ വരികയും ചെയ്യും. ഇപ്പൊയത്തെയിൽ ദീനം പിടിച്ചു
കൊഴങ്ങിപൊയാൽ ഒന്നിന്നു ഉപകാരമായില്ലെന്നു വരുമെല്ലൊ. സായ്പു
അവർകൾ അവിടുന്നു യാത്രയാകും മുമ്പെ ദീനം അസാരം ഭെദം വരുത്തി
എങ്കിലല്ലെ ഒരുമിച്ചു വന്നു കഴിയും. അതുകൊണ്ട ദീനം അസാരം ഭെദമായി
കൂടുമ്പൊൾ അവിടെ വരികയും ചെയ്യാം. ഈ അവസ്ഥകൾ വഴിപൊലെ [ 68 ] ബൊധിപ്പിക്കയും വെണം. ശെഷം ഇപ്പൊളുത്തെ വർത്തമാനങ്ങൾ ഒക്കെയും
പലതും സായ്പു അവർകളെ ബോധിപ്പിക്കാൻ ഉണ്ട. അത സായ്പു
അവർകളെ അടുക്ക വന്നു ബൊധിപ്പിക്കയും ചെയ്യാം. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 13 നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ജൂൻമാസം 23
നു എഴുതിയത—
3. A
രാജശ്രി കുറുമ്പനാട്ടും കൊട്ടെയത്തും വിരവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. നാം പഴശ്ശിക്ക അഞ്ചു ദിവസമായിട്ട ആയത. തങ്ങളുടെ ആളുകൾ
ഈ നാട്ടിൽ ഇരിക്കുന്നവർക്കു ഒക്കെയും നിശ്ചയമായി അറിഞ്ഞിരിക്കുന്നു.
അതുകൂടാതെ ഇത്രത്തൊളം ഒന്നു നമ്മുടെ മുമ്പാക വന്നു എത്തിയതും
ഇല്ലല്ലൊ. ഈക്കാര്യം നമുക്ക ബഹുമാനക്കെട എറ്റം ആകുന്നു. അതു
കൊണ്ടു തങ്ങളുടെ കൽപ്പന മാറ്റി നടക്കുന്നത നമുക്ക നിശ്ചയമായി
ആകകൊണ്ട തങ്ങൾക്ക ബൊധിപ്പിക്കയും ചെയ്തു. അതുകൊണ്ട നമ്മുടെ
കാര്യം കൊട്ടെയത്തിൽ ഉള്ളവര രക്ഷിപ്പാൻനായിട്ടും തങ്ങളുടെ നികിതി
പണത്തിന്നു സഹായത്തിനായിട്ടും ആകുന്നത തങ്ങക്ക തന്നെ നിശ്ചയ
മായിരിക്കുന്നു. അതു ഒക്കെയും അന്ന്യെഷിക്കുംമ്പൊൾ വിധൊധം ഒട്ടുംയില്ലാ
യികകൊണ്ടു നാം എറെ പ്രസാദമായിരിക്കുന്നു. ശെഷം കൊട്ടയത്തിൽ
നികിതി പിരിക്കുന്ന കാര്യക്കാരനും മറ്റു ഉള്ള പ്രവൃത്തിക്കാരെന്മാരും
മിഥുനമാസം 18 നു മണത്തണയിൽ നമുക്ക എതിരെപ്പാൻ നിശ്ചയമായി
വെണ്ടിയിരിക്കുന്നു. അതുകൊണ്ടു തങ്ങളുടെ ദൈയാവ ഉണ്ടായി തങ്ങൾ
അപ്രകാരം ഉള്ള കല്പന അവർക്ക കൊടുക്കും എന്ന നാം ആഗ്രഹിച്ചി
രിക്കുന്നു. ശെഷം തങ്ങളുടെ കാര്യത്തിന്നു നമ്മാൽ ആകുന്ന സഹായം
ഉള്ളത. എല്ലാപ്പൊയും അവസരം ഒക്കെയും കൊടുക്കെണ്ടതിന വളര
പ്രസാദംമായിരിക്കുന്നു. തങ്ങളുടെയും നമ്മുടെയും പ്രെയ്‌ന്നം ചെയ്തനാട്ടിലെ
സുഖം വരുത്തെണ്ടതിന നാം അപെക്ഷിക്കുന്നത. ഒന്നിച്ചി നടപ്പാൻ
തങ്ങൾക്കപ്രസാദകെട ഉണ്ടായിവരുമെന്ന നമുക്ക തൊന്നുന്നതുംമില്ല.
ആവണ്ണം ചെയ്താൽ കപ്പം ഒപ്പിച്ച കൊടുക്കെണ്ടതിനെ സംശയം കൂടാതെ
പിരിഞ്ഞി വരികയും ചെയ്യും. ആയത തങ്ങൾക്ക ബഹുമാനം വർദ്ധിച്ചിരി
ക്കയും ബഹുമാനപ്പെട്ട കുംബഞ്ഞിലെക്ക ബൊധം ഉണ്ടായി വരികയും
ചെയ്യും. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 15 നു ക്ക ഇങ്കിരിസ്സകൊല്ലം
1796 ആമത ജൂൻമാസം 25 നു എഴുതിയത—
4 A
രാം വെങ്ങാട്ടിൽ ഇരുന്ന സമയത്ത പഴശ്ശിക്ക യാത്ര പൊറപ്പെടുവാൻ
തൊടങ്ങി എന്ന താൻ പറഞ്ഞയക്കയും ചെയ്തു. നാം പഴശ്ശിൽ എത്തിയപ്പൊൾ [ 69 ] ദീനമായിക്കിടക്കുന്നു എന്നു പറഞ്ഞയക്കയും ചെയ്തു. ഈ ഒഴിവിനായിട്ട
താൻ ബഹുമാനപ്പെട്ട സർക്കാരിലെ കൊണ്ട വഴിപൊലെ നടക്കുന്നിലാ
എന്നു നമുക്ക ആവണ്ണം നിരുവിപ്പാൻ സങ്ങതി ഉണ്ടായി വരികയും ചെയ്തു.
എന്നാൽ നമ്മുടെ പക്ഷം തനിക്ക ബൈാധിപ്പിപ്പാൻ തക്കവണ്ണം ഈ
എഴുതിയതാകുന്നത. ശെഷം തന്റെ ഭാവം വഴിപൊലെ ആകുന്നത. നമ്മുടെ
മനസ്സിൽ ഒറച്ചിബൊധിപ്പിപ്പാനായിട്ട ഉടനെ മണത്തണക്ക ഒന്നിച്ചി വരികയും
വെണം. ഇപ്രകാരം ചെയ്യ്യാഞ്ഞാൽ നമുക്ക തൊന്നുന്ന പ്രകാരം നടക്കയും
ചെയ്യും. എന്നാൽ ഈ വർത്തമാനം തനിക്ക തന്നെ അറിയാത്രെ അകുന്നത.
എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 17 നു ക്ക ഇങ്കിരിസ്സ കൊല്ലം 1796
ആമത ജുൻമാസം 26 നു എഴുതിയത—
5 A
എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്സ്യമാക്കുന്നത കെരളവർമ്മ
രാജാവകൊട്ടെയത്ത നാട്ടിൽ നിന്ന വിട്ട പൊയി കാട്ടിൽ കയരുകയും ചെയ്തത
കൊണ്ടും ശെഷം ബഹുമാനപ്പെട്ട കുംബഞ്ഞിയുടെ യുദ്ധം ചെയ്യ്യുന്നവര
പഴശ്ശിൽ കൊവിലകത്ത കടന്ന പൊയ സങ്ങതി എന്തന്നു പ്രജകൾ ഒക്കയും
അറിയ്കക്കൊണ്ട എല്ലാ ജാതികൾക്കും അറിവാനായിട്ട ഈ എഴുതിവെച്ചത.
മെൽ പറഞ്ഞ കെരളവർമ്മരാജാവ കഴിഞ്ഞ കൊല്ലം 970 ആമത മിഥുനമാസം
പഴശ്ശിൽ അടുക്കെ ബഹുമാനപ്പെട്ട സർക്കാരിലെ കല്പന ഒട്ടും കൂടാതെ
കണ്ട എത്രയും ദുഷ്കർമ്മമായിട്ട നെരല്ലാത്ത പ്രകാരം രണ്ട മാപ്പളമാരുടെ
ആയിസ്സ നിക്കിക്കളകയും ചെയ്തു. ആ ദുഷ്കർമ്മ നെരല്ലാത്ത കാര്യ
ത്തിനായിട്ട മെൽപറഞ്ഞ രാജാവിന എത്രയും ഭയക്കരമായിട്ട ചെയ്ത
കൊലപാതകത്തിന്റെ അന്ന്യായങ്ങൾ വിസ്മരിക്കണ്ടതിന്നു ഉത്തരം
വരുത്തെണ്ടതിന്നും ബഹുമാനപ്പെട്ട സർക്കാരിലെ യുദ്ധം ചെയ്യ്യുന്നവര
രാജാവിനെ പിടിപ്പാൻ തക്കവണ്ണം പഴശ്ശിലെ കൊലകത്തിൽ കഴരുകയും
ചെയ്തു. ശെഷം പല ആളുകൾ മെൽപറഞ്ഞ രാജാവിനൊടു കൂട കാട്ടിൽ
കയരിയ അവംഭാവിക്കുന്നത. കല്പനപ്രകാരം ആയുധങ്ങൾ എടുത്തു
ഇരിക്കുന്നു എന്നും ഒളിച്ചുപാർക്കുന്നു എന്നു പറഞ്ഞുകെൾക്ക കൊണ്ട
അപ്രകാരം നടക്കുന്നവര എല്ലാവർക്കും അറിവാനായിട്ട. മെൽപറഞ്ഞ
രാജാവിങ്കൽ നിന്ന താമസിയാതെ വിട്ടുവരാഞ്ഞാലും അവരവരുടെ
വിടുകളിൽ വന്ന ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ മാർഗ്ഗപ്രകാരം പൊലെ
മലയാളത്തിൽ ഉള്ള കുടിയാന്മാരുടെ പ്രാണനും വസ്തുമുതൽകളും
രക്ഷിപ്പാനായിട്ട ആക്കി വച്ചത. ആയതപൊലെ സുഖമായിരിക്കാഞ്ഞാലും
ബഹുമാനപ്പെട്ട സെർക്കാരിലെ ചത്രുചതിയന്മാരെ പൊലെ നടക്കുകയും
ചെയ്യും. ശെഷം ആവണ്ണം നടക്കുന്നവര താൻ തന... അസംബദ്ധം ഉള്ളവര
പൊലെ വിചാരിക്കയും ആം. അവരവരുടെ വസ്തുമുതൽകളും വിടുകളും [ 70 ] സർക്കാരിലെക്ക അടക്കി കൊടുത്തുകൊള്ളുകയും. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 21 നു ക്ക ഇങ്കിരിസ കൊല്ലം 1796 ആമത ജൂലായിമാസം
1 നു മണത്തണയിൽ നിന്ന എഴുതിയ പരസ്സ്യ കത്ത—
6 A
രാജമാന്യ രാജശ്രി വടക്കെ അധികാരി സുപ്രന്തെണ്ടെൻ, പിലി
സായ്പു അവർകൾക്ക കൊട്ടെയത്ത വിര്യവർമ്മരാജ അവർകൾ സെലാം.
മിഥുനമാസം 23 നു വരക്കും നാം കെഷമത്തിലെ ഇരിക്കുന്നു. തങ്ങളുടെ
ക്ഷെമാതിശയങ്ങൾക്ക യ്‌ന്നെഹബർദ്ധനവെച്ച എഴുതി അയക്കയും വെണം.
തങ്ങൾ മണത്തണക്ക എത്തിയ വർത്തമാനം ചന്തു എഴുതിട്ട മനസ്സിലാകയും
ചെയ്തു. മഹാരാജശ്രി കർണ്ണെൽഡൊ സായ്പു അവർകളും ഒന്നിച്ച
മണത്തണക്ക യാത്ര ഉണ്ട എന്നും ഇത്ര ദിവസം ബുദ്ധി ചുരിങ്ങിയവരുടെ
പ്രകൃതിപടയിൽ ഉണ്ട എന്നു അത്രെ എഴുതി അയപ്പാൻ താമസിച്ചതാക്കുന്നു.
പെര്യയിന്നു കൊറത്തുന്നു സായ്പു അവർകൾക്ക ഒന്ന എഴുതി വന്ന
ഗുണത്താൽ അയച്ചു പല്ലാക്കിനും അയച്ച ഇനിമെൽ ഇവിടെ നട...ന്നു
കടാക്ഷം ഉണ്ടായി രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 23-നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ജൂലായി
മാസം 3 നു എഴുതി വന്നത—
7 A
രാജമാന്യരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയത്ത വിര്യ
വർമ്മ രാജ അവറുകൾ സെല്ലാം. 15-നു കുറുമ്പ്രനാട്ട വഴിക്ക കൊടുത്തയച്ച
കത്ത 24-നു കൊറൊത്തെക്ക എത്തി വർത്തമാനം മനസ്സിൽ അകയും
ചെയ്തു. മഹാരാജശ്രീ കുമിശനർ സായ്ക്ക്പു അവർകൾ തന്ന കത്ത അങ്ങൊട്ട
കൊടുത്തയച്ചിരിക്കുന്നു. 25 നു പെര്യകയിന്ന കൊറൊത്തെക്ക വന്ന
സാ(യ്പു) അവർകളുമായി കണ്ട ഗുണമായിട്ട ഒക്കയും പറഞ്ഞ 27-നു
വഴിന്നെരത്തെക്ക മനന്തൊടിക്ക പെര്യന്നു എത്തി. സായ്പു അവർകളും
നാവും അവിടെ എത്തിയപ്പോൾ പഴവീട്ടിൽ ചന്തുവും വന്നു. എല്ലാ കാര്യം
കൊണ്ട പറഞ്ഞി നിശ്ചയിച്ചി നടത്തുക എന്ന പറെഞ്ഞി പിരികയും ചെയ്തു.
അതുകൊണ്ട 27-നു തന്നെ മാനന്താടിക്ക എത്തുവാൻ തക്കവണ്ണം ചന്തുന
കല്പിച്ച അയക്കുകയും വെണം. ചന്തു കൂടി ഇവിടെ എത്താതെ കണ്ട
കാര്യം ഒന്നും ഭാഷയാകയും ഇല്ല. അതുകൊണ്ട ചന്തു താമസിയാണ്ട
എത്താൻ പറഞ്ഞയക്കണം. കപ്പത്തിന്റെ കാര്യ കൊണ്ടും ശെഷം എല്ലാ
കാര്യം കൊണ്ടും സായ്പു അവർകളുമായിട്ട അന്യൊന്യ ഗുണദൊഷം
ചെർന്ന നടന്ന കൊള്ളണമെന്നു. കുമിശനർ സായ്പുമാർ കല്പന വന്നിട്ടും
ഉണ്ട. നമ്മുടെ മനസ്സിലും വഴിപൊലെ ബൊധിച്ചി നിശ്ചയിച്ചിരിക്കുന്നു. [ 71 ] എല്ലാ അവസ്ഥകളു മുക്താവിൽ കണ്ടു പറയുംമ്പൊൾ സായ്പു
അവർകൾക്ക ബൊധിക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 25 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ജൂലായിമാസം 6 നു
എഴുതിയത—
8 A
മഹാരാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയ്കത്ത കൂർമ്പ്രനാട്ട
വിരവർമ്മരാജ അവർകൾ സെലാം, പഴവീട്ടിൽ ചന്തു ഇവിടെ വന്ന പറഞ്ഞ
വർത്തമാനങ്ങൾ വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. പഴശ്ശിൽ
കൊലകത്തുന്ന പൊയ മുതൽകൾ സായ്പു അവർകൾ തരിച്ചതിന്റെ ശൈഷം
മുതലുകൾ കവർന്ന അവരെ വിളിച്ചു വിസ്തരിച്ചു. ആ മുതലുകളും
തരിക്കെണ്ടതിന്ന വഴിപൊലെ മനസ്സകൊടുത്ത രൂപമാക്കി തരികയും വെണം.
പഴശ്ശിൽ കെഴക്കെകൊലകവും കച്ചെരിയിലും ആളുകൾ പാർപ്പാൻ അവിടെ
അങ്ങാടിയിൽ സ്ഥലങ്ങളും ഭാഷ ആക്കേണ്ടതിന്ന നാംതന്നെ പഴശ്ശിയിൽ
ചെന്നരുന്ന സ്ഥലങ്ങൾ തിർപ്പിക്കുക എന്ന മനസ്സിൽ ആയിരിക്കുക കൊണ്ട
നാം പാർക്കുന്നതിനു സമിപം തന്നെ നമ്മുടെ അനുജനും ഇരിക്കെണ്ടതിന്ന
നിട്ടൂര ആയാൽ ദുരസ്ഥമാകും എന്നു വെച്ചിട്ടും നിട്ടൂരസ്ഥലം
കൊറകകൊണ്ടും പഴശ്ശിൽ കൊലകം ഒഴിച്ചിരിപ്പാറാവൊളത്തിനും അവിടെ
നാം ഇരിക്കുന്നതിന്ന സമീപമായിട്ടതന്നെ നമ്മുടെ അനുജനും പാർക്കുക
എന്ന പറഞ്ഞിരിക്കുന്നു. ഇ അവസ്ഥകൾ സായ്പു അവർകൾ
ഗ്രഹിച്ചിരിക്കെണമെല്ലൊ. അതുകൊണ്ട അത്രെ വർത്തമാനം
എഴുതിയതാകുന്നു. സായ്പു അവർകളെ തന്നെ നാം വിശ്വസിച്ചിരിക്കുന്നു.
നമൊട ദെയാകടാക്ഷം വഴിപൊലെ ഉണ്ടായി രക്ഷിച്ചുകൊൾകയും വെണം.
എന്നാൽ കൊല്ലം 971 ആമത കർക്കടമാസം 22 നുക്ക ഇങ്കിരിസ്സകൊല്ലം 1796
ആമത ആഗൊസ്തുമാസം 5 നു എഴുതിയത—
9 A
രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെലാം. തങ്ങൾ എഴുതി അയച്ച കത്ത ഇവിടെക്ക
എത്തിയതുകൊണ്ടു നമുക്ക പ്രസാദമായിരിക്കയും ചെയ്യു. നമ്മാൽ
ആകുന്നത സഹായം ഒക്കയും തങ്ങൾക്ക കൊടുക്കെണ്ടതിന്ന നമ്മുടെ വിശ്വാസത്തിന്മെൽ ഇരിക്കയും വെണം. ശെഷം ഇപ്പൊളുത്തെ അവസരം
പഴശ്ശിൽനിന്ന എതാനും പൊയിപ്പൊയ ദ്രിവ്യം എങ്കിലും മറ്റുമുള്ള വസ്തുവഹ
എങ്കിലും വരുത്തെണ്ടതിന്ന നമ്മാൽ ആകുന്ന പ്രെയ്‌ന്നം ഒക്കെയും
തങ്ങൾക്ക കൊടുക്കും എന്ന നാം നിശ്ചയിച്ചിരിക്കുന്നു. ഇതിനിടയിൽ [ 72 ] എതാനും മുതലുകൾ പൊയിപ്പൊഴത ആയത അറിഞ്ഞിട്ടുള്ള അവരെ
വിശാരിപ്പാൻ തക്കവണ്ണം ഇങ്ങൊട്ടു അയക്കുകയും വെണം. തങ്ങളുടെ
കത്തിൽ മറ്റുള്ള വിവരത്തിന്റെ മറുവടി രണ്ട മൂന്ന ദിവസം കഴിഞ്ഞാൽ
എഴുതി അയക്കുകയും ചെയ്യും. തങ്ങളുടെ കത്തിന്റെ മറുവടി ഇവിടെക്ക
എത്തിയ ദിവസംതന്നെ കൊടുത്തയച്ചിരുന്നു. എറിയാ കാര്യങ്ങൾ
ഉണ്ടായിരിക്ക കൊണ്ടു നമുക്ക മുടക്കം ഉണ്ടായിരിക്കയും ചെയ്തു.
ചന്തുക്കായ്യക്കാരെൻ നാം വിജാരിക്കുവാനുള്ളവര ഒന്നിച്ചി ഇങ്ങൊട്ട
അയച്ചാൽ നന്നായിരുന്നു. നൊം തമ്മൽ അന്ന്യെന്ന്യം വിശ്വാസം എറ്റം
വർദ്ധിച്ചിരിക്കയും വെണം. ശെഷം മറ്റും എന്തല്ലാപറെണ്ടു. എന്നാൽ കൊല്ലം
971 ആമത കർക്കിടമാസം 26 നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത
അഗൊസ്തുമാസം 7 നു തലച്ചെരിയിൽ നിന്ന എഴുതിയത —
10 A
മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ
പിലിസായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിര്യവർമ്മരാജ അവർകൾ
സെല്ലാം. നമൊട പ്രിതി ഉണ്ടായി ചിങ്ങമാസം 2-നു കാ...ത്ത യച്ച കത്ത
4-നു മൊഴക്കുന്നത്ത കൊണ്ടുവന്ന തന്ന വാഴിച്ചിമനസ്സിലാകയും ചെയ്തു.
ഇതിന മുന്നെ കഴിതെരി എമ്മൻ പക്കൽ കല്പന ആയി വന്ന കത്തിൽ
എന്മന പറഞ്ഞയച്ച വിവരം കാണായ്കകകൊണ്ട മനസ്സിൽ കൊറെ വ്യാകുലം
തൊന്നിയത ഇപ്പൊൾ കല്പനയായി വന്ന കത്തിൽ കത്ത കണ്ടാരെ
സാവധാനമകയും ചെയ്തു. ബൊമ്പായി കല്പന വരുവൊളത്തിന്നും
ഇപ്പൊൾ പാർക്കുന്ന സ്ഥലത്തിങ്കൽ തന്നെ നമ്മുടെ അനുജൻ പാർക്ക
തക്കവണ്ണം കത്തിൽ കണ്ടപ്രകാരം നാംതന്നെ കണ്ടുപറഞ്ഞ ഭാഷ
ആക്കുകയും ചെയ്തരിക്കുന്നു. പഴശ്ശിന്ന പൊയ ദ്രിവ്യം തികച്ചു വഴിയാക്കി
കിട്ടിയിരിക്കുന്നില്ലെല്ലോ എന്നും അനുജെൻവളരെ സംങ്കടപ്പെട്ട പറഞ്ഞതിനു
സായ്പു അവർകൾ നിശ്ചയമായി കല്പിച്ചിരിക്കുന്ന അവസ്ഥക്ക
എറക്കുറവ ഉണ്ടാക ഇല്ല. എറ താമസിയാതെ ദിവ്യം ഒകെയും രൂപമാക്കി
തരും എന്ന വഴിപൊലെ പറഞ്ഞ അശ്വാസം വരുത്തിയിരിക്കുന്നു. കയിതെരി
എന്മന വരുത്തി കത്ത കൊണ്ടുവന്ന ശിപ്പായി ഒന്നിച്ചുതന്നെ അങ്ങൊട്ട
പറഞ്ഞയച്ചിട്ടും ഉണ്ട. ഇക്കാര്യത്തിന്നും നമ്മുടെ കാര്യത്തിന്നും ഒക്കയും
ഗുണമാക്കി രെക്ഷിക്കെണ്ടുന്നതിന്ന സായ്പു അവർകളുടെ ദൈയാകടാക്ഷം
വർദ്ധിച്ചിരിക്കണം എന്ന നാം വളരെ വളരെ എല്ലാപ്പൊഴും അപെക്ഷിച്ചു
കൊണ്ടിരിക്കുന്നു. എന്നാൽ കൊല്ലം * 971 ആമത ചിങ്ങമാസം 4നുക്ക
ഇങ്കിരിസ്സകൊല്ലം 1796 ആമത അഗൊസ്തുമാസം 18 നു വന്നത— [ 73 ] 11 A
രാജശ്രി കൊട്ടെയത്ത രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കുസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ കല്പനകൾ ഒടുക്കമായിട്ടൊരു
കാരിയത്തിന്മൽ തങ്ങൾക്ക അയക്കെണ്ടതിന്ന നമുക്ക എത്രയും
സന്തൊഷമായിരിക്കുന്നു. തങ്ങൾക്ക എറിയൊരു ആളുകൾ കാട്ടിൽ മനസ്സും
ഹൃദെയവും വളരെ അനുഭവിച്ചിരിക്കുന്നത എന്ന നല്ലവണ്ണം അറിഞ്ഞിരിക്ക
ആകുന്നത കൊണ്ട ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ അത്രക്ഷെണ
മായിട്ടൊരു അവസ്ഥ തങ്ങൾ നിന്ന നല്ല ഫലങ്ങൾ നിശ്ചയിക്കുമെന്ന
നമുക്ക വിശ്വസിച്ചിരിക്കുന്നു. ശെഷം ബഹുമാനപ്പെട്ട കുംമ്പഞ്ഞിയിലെ
ബഹുമാനവും നല്ല മനസ്സും വരുത്തെണ്ടതിന്ന തങ്ങൾ മെൽപ്പട്ട നടക്കുന്ന
പ്രകാരത്തിൽ അതുപൊലെ പ്രെത്ത്യെഗമായിട്ട ഉണ്ടായി വരുമെന്നു നമുക്ക
നിശ്ചെയിച്ചിരിക്കുന്നു. ശെഷം തങ്ങൾ സുഖസന്തൊഷത്തൊടകൂട
ഇരിക്കുന്ന എന്ന കെൾക്കുവാൻ നമുക്ക എപ്പൊളും പ്രസാദമായി
വരികയുംചെയ്യും. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 15-നുക്ക
ഇങ്കിരിയസ്സു കൊല്ലം 1796 ആമത സ്പടമ്പർമാസം 28 നു എഴുതിയത—
12 A
മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രെന്തെ
ണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയകത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജ അവർകൾ സെലാം. ഞാറായിച്ച തലച്ചെരിക്ക വരണമെന്ന
സായ്പു പറഞ്ഞപ്രകാരം ചന്തു ഇവിട വന്നു പറഞ്ഞു. അനുജന എഴുതിവന്ന
കത്തു കൊടുത്തു അയച്ചു. അനുജൻ കൂടി നിട്ടൂരവരാൻ തക്കവണ്ണം എഴുതി
അയച്ചതിന്റെ ശെഷം അനുജെൻ ഇണ്ടൊട്ട വരണ്ടതിന്ന നവരാത്രിപൂജ
കഴിഞ്ഞിട്ട വരുമെന്നത്രെ ഇണ്ടൊട്ട എഴുതിവന്നത. അതുകൊണ്ടായത ഇന്ന
അങ്ങൊട്ട വരാതെ താമസിച്ചത്. വയനാട്ടവയി മാശിനൊക്കി വരണ്ടതിന്ന
ആള അയക്കാമെന്നു വെച്ചതിന്റെ വിവരവും എതുപ്രകാരമാകുന്നു എന്ന
അറിഞ്ഞതും ഇല്ല. അക്കാര്യംകൊണ്ടും ശെഷം കാര്യംകൊണ്ടും സായ്പു
അവർകളെ ബൊധിപ്പിക്കെണ്ടതിന്ന ചന്തുന്ന പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 19 നു എഴുതിയത—
13 B
165 ആമത
ബഹുമാനപ്പെട്ട ഇക്ക്ലിശ്ശകുമ്പഞ്ഞിയിന്റെ മലയാം പ്രവിശ്യയിലെ
വടക്കെപകുതിയിൽ അധികാരി ആയിരിക്കുന്ന പീൽ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ടമുവായിരം നായരിൽ ചെമ്പറ്റക്കുറുപ്പും
എളക്കുറക്കുറുപ്പും തൊട്ടത്തിൽ നമ്പ്യാരും ഒർക്കാട്ടെരി നമ്പ്യാരും കൂടി [ 74 ] എഴുതിയ അർജ്ജി. കടത്തനാട്ടിൽ മൂവായിരം നായരുടെ ദെശതറകളിൽ
നിന്ന 941 മത കുംഭമാസത്തൊളവും അവരവരുടെ ദെശതറകളിൽ നിന്ന
എടുക്കണ്ടത എടുക്കയും നടത്തെണ്ടും സ്ഥാനമാനങ്ങൾ ഒക്കയും നടത്തു
കയും അവരവര തന്നെ ചെയ്ക അല്ലാതെ കണ്ട മറ്റ ഒരാളെ കൽപ്പനക്കെ
നടന്നിട്ടും ഇല്ല. ആ മീനമാസത്തിൽ നഭാവ കടത്തനാട്ട വന്നപ്പൊൾ നാട്ടിൽ
തമ്പുരാനും രാജ്യം വിട്ട എഴുന്നെള്ളി. ശെഷം ഉള്ള ജനങ്ങൾ ഒക്കയും നാടും
വിട്ട പൊയതിന്റെ ശെഷം മൂവായിരം നായര ചെന്ന നഭാവിനക്കണ്ട
എറക്കൊറയായിട്ടുള്ള ദ്രവ്യവും കൊടുത്ത കുഞ്ഞിക്കുട്ടികൾക്ക നിൽപ്പാൽ
നെലയാക്കിയതിന്റെ ശൈഷം 42 മതിൽ തമ്പുരാനും എഴുന്നെള്ളി. മൂവായിരം
നായരുമായി നിരൂപിച്ച തമ്പുരാൻ എഴുന്നള്ളിയതിൽ പിന്ന നഭാവിന്റെ
ആളുകളുമായിട്ട വെടി ഉണ്ടായിട്ട തമ്പുരാനും മൂവായിരം നായർക്കും
എറക്കൊറയക്കണ്ട ആളുകൾ അപായം വന്നുപൊകയും ചെയ്തു. അതിൽ
പിന്ന കൊറെ ദിവസം കഴിഞ്ഞപ്പൊൾ തമ്പുരാനും മൂവായിരം നായരും
രണ്ടാമതും രാജ്യം നെലയാക്കണ്ടതിന്ന നഭാവിന ചെന്നു കണ്ട കാലത്താൽ
50,000 ഉറുപ്പ്യ നാട്ടുന്ന എടുത്ത കപ്പം കൊടുപ്പാൻ തക്കവണ്ണം നിശ്ചയിച്ച
പൊന്നതിന്റെ ശൈഷം നാട ഒക്കയും കണ്ടു ചാർത്തി നികിതികെട്ടി.
മൂവായിരം നായരുടെ തെശതറകളിൽ നിന്ന ഒക്കയും അവരവര തന്നെ
നികിതി എടുത്ത 965 മതൊളം തമ്പുരാന്റെ തൃക്കൈക്ക കൊടുത്ത
ബൊധിപ്പിക്ക അത്രെ ആയത. ആ മിഥുനമാസത്തിൽ ടിപ്പു സുലുത്താൻ
വന്ന രാജ്യത്തുള്ള ജനങ്ങളെ ഒക്കയും ചെലാവാക്കി കൽപ്പിച്ച സങ്കട
പ്പെട്ടിരുന്നതിന്റെ ശൈഷം 960 ആമതിൽ മലയാളം ഒക്കയും ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക ആയതിന്റെ ശൈഷം ജനങ്ങൾക്ക ഒക്കയും വളര
സന്തൊഷമായിരിക്കുനൈബാൾ ഞാങ്ങളെ തമ്പുരാൻ കടത്തനാട്ട എഴുന്നെ
ള്ളിയതിൽപിന്ന തമ്പുരാൻ കൽപിച്ച ഞങ്ങളൊട ചെയ്തതിന്റെ വിവരങ്ങൾ
60 ആമതിൽ തന്നെ തമ്പുരാന്റെ കൽപ്പനക്ക നാട്ടിൽ ഉള്ള നെല്ലും മുളകും
നൊക്കി കണ്ടു ചാർത്തി. ഞാങ്ങളെ ദെശതറകളിൽ നിന്ന ഞാങ്ങളെ
കൈയിപിടുത്ത തമ്പുരാൻ പ്രവൃത്തിക്കാരെ കൽപ്പിച്ച അയച്ച എടുപ്പിക്ക
നുത്രെ ചെയ്തത. തൊട്ടത്തിൽ നമ്പ്യാരെ എടച്ചെരി ദെശതറയും വസ്തുവകയും
എടുത്ത നമ്പ്യാരെ തറവാടപുത്തൻ വീടും നിടുങ്ങൊട്ടു പുറത്തെ തറവാടും
രണ്ടും കൊയിലവുമാക്കി. ഇപ്രകാരം തന്നെ എളക്കൂറെ കുറുപ്പിന്റെ
പറമ്പിലാകുന്ന ദെശതറയും വസ്തുവകയും എടുത്ത കൊളങ്ങരത്തെ തറവാട
കൊയിലവുമാക്കി. ചെമ്പററകുറുപ്പിന്റെ ദെശതറ ആയഞ്ചെരിയും ചെരാ
പുരവും ദെശതറയും വസ്തുവകയും അടക്കി കുറുപ്പിന്റെ തറമെൽ എന്ന
തറവാട കൊയിലവുമാക്കി. ഓർക്കാട്ടെരിനമ്പ്യാരെ ദെശതറയും
വസ്തുവകയും ഉള്ളതിൽ കണ്ണമ്പത്തെ വക ഒഴികെ ശെഷം കണ്ണമ്പത്തെക്ക [ 75 ] ചെർന്ന തറവാടുകളിൽ ഉള്ള വകകളിൽ നിന്ന തമ്പുരാന്റെ പ്രവൃത്തിക്കാര
തന്നെ നികിതി എടുപ്പിക്ക ആത്രെ ആകുന്നത. ഇത അല്ലാതെ കടത്തനാട്ട
നിന്ന ബഹുമാനപ്പെട്ട കുമ്പഞ്ഞിയിലെക്ക എടുത്ത ബൊധിപ്പിക്കെണ്ടുന്ന
നികിതി അല്ലാതെ കണ്ട അധികമായിട്ട ഒക്കയും എടുപ്പിച്ചതിന്റെ വിവരം
പറമ്പുതൊറും 33 മടയഓലയും എടുപ്പിച്ചിരിക്കുന്നു. 960 ആമതിൽ തിയ്യരാദി
യായിട്ടുള്ള കീഴ്ജാതികളൊട ഒക്കയും പതുപ്പത്തപണം കണ്ടു എടുപ്പി
ച്ചിരിക്കുന്നു. 967 മതിൽ മാപ്പിള്ളമാരൊട പീടിക അരിക്ക ആയിട്ട
ആറാറപണം കണ്ടും എടുപ്പിച്ചിരിക്കുന്നു. അതിൽപിന്ന തിയ്യരാദിയായിട്ടുള്ള
കീഴ്ജാതികളൊട ഒക്കയും ഒണത്തിനും വിഷുവിനും നന്നാല പണം കണ്ട
എടുപ്പിച്ചിരിക്കുന്നു. കണ്ടങ്ങളിൽ നൂറ നെല്ലിന്റെ കണ്ടത്തുമന്ന വലിയ
എടങ്ങാഴിക്ക നൂറ നെല്ലും മൂന്ന നെല്ല അളവ കൂലിയും നൂറനെല്ലിന്ന ഒരു
പണം കണ്ട കൊഴപ്പണവും എടുപ്പിച്ചിരിക്കുന്നു. ഇപ്രകാരം മുമ്പിൽ
ഞാങ്ങളെ ദെശതറകളിൽ കൽപ്പിച്ച നടത്താതെ കണ്ടുള്ള സങ്കടങ്ങൾ
നടത്തികാണുക കൊണ്ട ഇപ്രകാരം ഉള്ള സങ്കടങ്ങൾ ഒക്കയും എനി ആരൊ
ടു പറയെണ്ടു എന്ന നിരൂപിച്ചിരിക്കുമ്പൊൾ 968 മതിൽ ബഹുമാനപ്പെട്ട
ഇങ്കിരിയസ്സു കുമ്പഞ്ഞി കൽപ്പനക്ക മഹാരാജശ്രീ ഡങ്കിനി (Duncan-HG)
അവർകളും ബാഡം (Warden - HG) സായ്പു അവർകളും കൊഴിക്കൊട്ട
എത്തിയതിന്റെ ശൈഷം ഞാങ്ങള കൊഴിക്കൊട്ട ചെന്ന ഞാങ്ങളെ സങ്കട
പ്രകാരങ്ങൾ ഒക്കയും ഒരു അർജ്ജി എഴുതി സായ്പുമാരെ അറിയിക്കെയും
ചെയ്തു. എന്നതിന്റെ ശൈഷം തമ്പുരാൻ കൊഴിക്കൊട്ട എഴുന്നെള്ളി സായ്പു
മാരുമായിക്കണ്ടതിന്റെ ശൈഷം എഴുന്നെള്ളിയെടത്തുന്നുമായിട്ടുള്ള കാര്യ
ങ്ങൾ ഒന്നും സായ്പുമാരുമായിട്ടകൂടി പറയെണ്ട എന്നും ഞാങ്ങളെ
ദെശതറയും വസ്തുവകയും തറവാടുകളും പണ്ടു പണ്ടെത്തെപ്പൊലെ തന്നെ
ഞാങ്ങൾക്ക സമ്മതിച്ച തരാമെന്ന അരുളിചെയ്ത പ്രകാരം അവ ധൂതരായരെ
മുമ്പാക വെറിട്ട സുബ്ബൻ പട്ടര കാര്യക്കാരൻ വന്ന ഞാങ്ങളൊട നിശ്ച
യമായിട്ട പറഞ്ഞ ബൊധിപ്പിച്ച ഞാങ്ങളെ എല്ലാവരെയും കൂട്ടിക്കൊണ്ടു
പൊയി എഴുന്നെള്ളിയടത്ത കാണിച്ച തറ കാര്യ ക്കാര പറഞ്ഞ പ്രകാരം
തന്നെ ഞാങ്ങളൊടു നിശ്ചയിച്ച അരുളിചെയ്കകൊണ്ട ഞാങ്ങളെ
സങ്കടങ്ങൾ ഒന്നും സായ്പുമാരെ മുമ്പാക കൂടി പറയാതെ കണ്ടും ഞാങ്ങള
പ്രത്യെകമായിട്ട സായ്പുമാരെ കാണിക്കാതെകണ്ടും തമ്പുരാൻ എല്ലാവരു
മായിട്ട നന്നയിരിക്കുന്നു എന്ന സായ്പുമാരെ പറഞ്ഞ ബൊധിപ്പിച്ചതെളിഞ്ഞ
പൊരികയെത്രെ ആയത. പൊരുമ്പൊൾ തമ്പുരാനും ഞാങ്ങളും കൂടി
അറക്കൽ ചെന്ന പാറമൽ (Parmel-Palmer?-HG) സായ്പു അവർക
ളുമായിക്കണ്ട യാത്ര പറയുമ്പൊൾ ഞാങ്ങളെ ദെശതറയും വസ്തുവകയും
തറവാടുകളും സമ്മതിച്ചു തരാമെന്ന ഞങ്ങളൊട അരുളിചെയ്ത പ്രകാരവും [ 76 ] കാരിയക്കാര പറഞ്ഞ പ്രകാരവും ഒക്കയും കാര്യക്കാരെ മുമ്പാക ഞാങ്ങള
സായ്പുപു അവർകളെ ബൊധിപ്പിച്ചാറെ ഈ പറഞ്ഞ പ്രകാരം തന്നെ ഒക്കയും
സമ്മതിച്ചു തന്നില്ല എങ്കിൽ നിങ്ങൾ ഇവിടെ വന്നാൽ ഞാൻ നിർത്ത
തരാമെന്നും സുബ്ബൻപട്ടരകാരിയക്കാരെ മുമ്പാകതന്നെ സായ്പു അവർകൾ
ഞാങ്ങളൊട കൽപ്പിച്ചാറെ ഇപ്പറഞ്ഞതിന്ന എറക്കുറവ വരികയില്ല എന്ന
കാരിയക്കാര പറഞ്ഞ ഞാങ്ങള എല്ലാവരും യാത്രപറഞ്ഞ കടത്തനാട്ടെക്ക
വന്നതിന്റെ ശെഷം കാര്യങ്ങൾ ഒന്നും പറഞ്ഞ പ്രകാരം സമ്മതിച്ച
തരായ്കകൊണ്ട രണ്ടാമത ഞാങ്ങള കൊഴിക്കൊട്ട ചെല്ലുമ്പൊൾ
ബഹുമാനപ്പെട്ട ഡങ്കിൽ സായ്പു അവർകളും ബാഡം സായ്പു അവർകളും
കപ്പൽ കയറിപൊയിരിക്കുന്നു. എന്നാറെ ഞാങ്ങള ചെന്ന പാറമെൽ സായ്പു
അവർകളുമായിക്കണ്ടു. ഇവസ്തുകളൊക്കയും പറഞ്ഞതിന്റെ ശെഷം
ഞാങ്ങൾക്ക ഉള്ള ദെശതറവസ്തുവകയും തറവാടുകളും ഞാങ്ങൾക്ക
സമ്മതിച്ച തരുവാൻ തക്കവണ്ണം സായ്പു അവർകൾ തമ്പുരാന ഒരു കത്തും
എഴുതി ഒരു വെള്ളിവടിക്കാരനയും ഒരു ശിപ്പായിനയും ഞാങ്ങളെ കൂടക്കൂട്ടി
അയച്ചഞാങ്ങള കുറ്റിപ്പുറത്ത ചെന്ന വെള്ളിവടിക്കാരനയും ശിപ്പായിനയും
കൂടി തമ്പുരാന കത്തും കൊടുത്തപ്പൊൾ പാറമൽ സായ്പുന്റെ കൽപ്പനക്ക
നിങ്ങൾക്ക ഉള്ളത ഒന്നും ഞാൻ സമ്മതിച്ച തരികയില്ല എന്ന തമ്പുരാൻ
നിശ്ചയിച്ച അരുളിചെയ്താരെ വെള്ളിവടിക്കാരനും ശിപ്പായിയും ഞങ്ങൾ
എല്ലാവരും കൂടി പിന്നയും കൊഴിക്കൊട്ട ചെന്ന ഈവസ്തുകൾ സായ്പു
അവർകളെ ബൊധിപ്പിച്ചാറെ കുമ്പഞ്ഞി കൽപ്പന മലയാളത്തിൽ നടക്കു
മെന്നു വരികിൽ ഞാൻ കൂടി കടത്തനാട്ട വന്ന നിങ്ങളെ കാരിയങ്ങൾക്ക
ഒന്നിനും എറക്കുറവ കൂടാതെ ആക്കി തരാമെന്ന കൽപ്പിച്ച ഞാങ്ങള അവിട
പാർപ്പിച്ച സായ്പുവർകൾ ഞാങ്ങളെയും കൂട്ടിക്കൊണ്ട മയിയെയിൽ
എത്തിയാറെ തമ്പുരാനെയും വരുത്തി തമ്പുരാനും സായ്പിവർകളുമായിട്ടു
കൂടികണ്ടതിന്റെ ശൈഷം ഞാങ്ങൾ പറയുന്നത ഒക്കയും കളവ എന്ന
ഉള്ളതിന സായ്പവർകളെ ബൊധിപ്പിച്ച ഞാങ്ങളമെൽ കുറ്റമാക്കിവെച്ചു.
ഞാങ്ങളെ പാറാവിൽ ആക്കുക അക്രൈത ചെയ്യത. തമ്പുരാൻ എഴുന്നെള്ളി
കൂടുമ്പൊൾ ഞാങ്ങളെ പാറാവവിട്ട ഒന്നും പറയാതെ അയക്കുകകൊണ്ട
ഞാങ്ങൾ രാജ്യം വിട്ട പൊകയും ചെയ്തു. അതിന്റെ ശെഷം ഞാങ്ങളൊട
തമ്പുരാൻ ചെയ്ത അവസ്തകളും ഞാങ്ങളെ സങ്കട പ്രകാരങ്ങൾ 966 ആമത
തുടങ്ങി 70 മത വരെക്ക ഉള്ളത ഒക്കയും ഞാങ്ങൾ എഴുതി ബഹുമാനപ്പെട്ട
ബമ്പയി ജനറാൾ സായ്പു അവർകൾക്ക എഴുതി അയച്ചിട്ടും ഉണ്ട. എനി
ഒക്കയും സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഞാങ്ങളെ സങ്കടപ്രകാരങ്ങൾ
ഒക്കയും നെരും ഞായവും പൊലെ വിസ്തരിച്ച ഞാങ്ങളെ ദെശതറയും
വസ്തുവകയും തറവാടുകളും ഞാങ്ങൾക്ക സമ്മതിച്ച തന്ന കിഴമരിയാതി
പ്പൊലെ ഞാങ്ങളെവെച്ച രക്ഷിച്ച കൊള്ളുകയും വെണം. മലയാളത്തിൽ
ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക അടങ്ങിയ രാജ്യത്തിന്ന നികിതി എടുത്തു കൊടു [ 77 ] ക്കുന്ന പ്രകാരം ഞാങ്ങൾ ഇങ്കിരിയസ്സ കുമ്പത്തിക്ക ബൊധിപ്പിച്ച ആളെ
കയ്യിൽ ഞാങ്ങള എടുത്ത ബൊധിപ്പിച്ചെക്കയും ചെയ്യ്യാം. എന്നാൽ 972 മത
കന്നിമാസം 23 നു എഴുതിയ അർജ്ജി അകടമ്പർ മാസം 6 നു—
4 B
166—
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജാവ അവർകൾ സല്ലാം. കുറുമ്പനാട്ട മൂന്നാം ഗഡു പണം
പകക്ക ഉറുപ്യ 21678 രെസ്സ 509 ഉള്ളതിൽ 1605 എന്നു പറഞ്ഞ മൂന്നാനെ
തന്ന വിവരം എതുപ്രകാരം എന്ന പഴെവീട്ടിൽ ചന്തുവിന വന്ന കത്ത നമുക്ക
മനസ്സിൽ ആകയും ചെയ്തു. കുറുമ്പനാട താമരച്ചെരിയും കൂടി 16059 ഉറുപ്പ്യ
ചന്തു മുഖാന്തരമായിട്ട തരിക അത്രെ അവനൊട നൊം പറഞ്ഞയച്ചിട്ടുള്ളൂ.
ശൈഷം ഉറുപ്യ പറപ്പനാട്ടന്നു വരണ്ടതാകുന്നു. ഇക്കണക്കുകളൊന്നും ചന്തു
അറികയും ഇല്ല. കുറുമ്പനാട താമരച്ചെരി പതിനൊന്നതറ പറപ്പനാട കൂടി
ഒന്നാക ബൊധിപ്പിക്കണ്ടുന്ന ഉറുപ്യയുടെ സംഖ്യയിൽ പറപ്പനാട പണം
കൂട്ടി കാണാതെ ശെഷം സംഖ്യ എകദെശം കണക്ക ആയിക്കണ്ടിട്ടന്റെത്ര 16049
ഉറുപ്യക്ക മൂന്നാനെ എൽപിച്ചതാകുന്നു. പറപ്പനാട്ടിലെ മിശ്രത്തിന്റെയും
തീന്ന ഭാഷയായി വരണ്ടതിന ഗർന്നാൽഡൊം സായ്പു അവർകൾക്ക
അർജ്ജി എഴുതി അയച്ചിട്ടും ഉണ്ട. പറപ്പനാട പണം കൂടാതെ കുറുമ്പനാട
താമരച്ചെരി പതിനൊന്ന തറ പണമാകുന്നു എന്നും കണക്ക ഇവിട
കൊണ്ടുവന്നില്ലന്നും സുമാറ 16049 ഉറുപ്യ ഉണ്ടാകുമെന്നും മുഖതാവിൽ
പറകയും ചെയ്തു. പറപ്പനാട മൂനാം ഗഡു 5040 ചില്ലുവാനം ഉണ്ട മറ്റെവക
16049 തന്നെ ഉണ്ടാകയുമില്ല. അതിന്റെ കണക്കകൾ കൊണ്ടുവരാൻ കുറുമ്പ
നാട്ടെക്ക അയച്ചിട്ടും ഉണ്ട. കണക്കവനനൊക്കിപറകയും ചെയ്യാം. പറപ്പനാ
ട്ടിലും മിശ്രമുണ്ട. പ്രവൃത്തി നടക്കുന്നവരും സ്വാധീനമായി നടക്കുന്നില്ല.
കുമ്പഞ്ഞി കൽപ്പന ഉണ്ടായി കാര്യം ഭാഷയാക്കി തന്നെ നടപ്പിച്ചകൊൾകയും
വെണ്ടിയിരിക്കുന്നു. കൊല്ലം 972 മത കന്നിമാസം 23 നു എഴുതിയതകന്നി 24
നു അകടയർ മാസം 7 നു വന്നത—
15 B
167 മത—
മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക തുപ്പായി വായിച്ച കൊൾപ്പിക്കെണ്ടും അവസ്ഥ പഴെ
വീട്ടിൽ ചന്തു എഴുത്ത. കൽപ്പിച്ച കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കറുമ്പ്രനാട താമരച്ചെരി ഈ വകക്ക 16049 ഉറുപ്യ അവിട ബൊധി
പ്പിക്കണമെന്ന തമ്പുരാൻ കൽപ്പിച്ചതിന്ന മൂന്നാമനയും കൊണ്ടുവന്ന [ 78 ] സായ്പവർകളെ അടുക്കവന്ന മൂന്നാമനയും തന്നു കൽപ്പനകെട്ട നടക്കയും
ചെയ്തു. ഇപ്പൊൾ അക്കര്യത്തിന്ന കത്തും വന്നു. കത്ത കണ്ട ഉടനെ ഞാൻ
തമ്പുരാന്റെ അടുക്ക ചെന്ന കത്ത വന്ന ഗുണദൊഷം ബൊധിപ്പിച്ചു. അക്കാര്യ
ത്തിന്റെ വിവരം പൊലെ സായ്പവർകൾക്ക ബൈാധിക്കണ്ടതിന്ന തമ്പുരാൻ
കത്ത എഴുതീട്ടും ഉണ്ടല്ലൊ. എല്ലാ വിവരവും ബൊധിക്കയും ചെയ്യുമെല്ലൊ.
കണക്കുകൾ ഒന്നും ഞാൻ അറിഞ്ഞതുമല്ല. അക്കാര്യത്തിന്മൽ ഇതിനമുമ്പെ
ഒന്നും എടവട്ടതും അല്ല. കൽപ്പിച്ചതിന്ന അവിടെ വന്നു സായ്പു അവർകളെ
കൽപ്പനപ്രകാരം കെട്ടനടക്കയും വർത്തമാനങ്ങൾ ചൊവ്വക്കാരൻ മൂസ്സയും
എഴുതി അയച്ചു. അങ്ങനെയുള്ള വഴിമൽ നിൽക്കയും ഇല്ല. അതിൽ ഒരു
കാര്യം എനക്ക വരാനുമില്ല. ഇപ്രകാരമാകുന്നു അവസ്ഥ. എനി ഒക്കയും
സായ്പവർകളെ മനസ്സുണ്ടാവാനുള്ളത എപ്പൊളും നിരൂപിക്ക അല്ലാതെ
വെറെ ഒന്ന നിരൂപിക്ക ഉണ്ടായിട്ടില്ല. കൊല്ലം 972 മത കന്നി 23 നു ചന്തു —
24നു അകടമ്പർ മാസം 7 നു വന്നത —
16 B
168 മത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടൻ
കുസ്തപ്പർ പിലിസായ്പു അവർകളുക്ക കൊട്ടയത്ത കുറുമ്പനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. ഇപ്പൊൾ കൽപ്പിച്ചുകൊടുത്തയച്ച കത്ത വായിച്ച
ഉടനെ മുദ്ര പുതുക്കി കൊടുത്തയച്ചിരിക്കുന്നു. വിശെഷിച്ച ചെങ്ങൊട്ടിരി
ചന്തു എന്നവന്റെ അവസ്ഥ മുമ്പെ എഴുതീട്ടും പഴെവീട്ടിൽ ചന്തുവൊട
പറഞ്ഞയച്ച കെൾപ്പിച്ചിട്ടും സായ്പവർകൾക്ക മനസ്സിൽ ആയിരിക്കുമെല്ലൊ.
ചെങ്ങൊട്ടിരി ചന്തുവും ഇരിവെനാട്ടകാര ചിലരും കണ്ണൊത്ത നമ്പ്യാരും
കൂടി നിരൂപിച്ച നമ്മുടെ അനുജനെ ദുർബ്ബൊധം ഉണ്ടാക്കി ദുർമ്മാർഗ്ഗം വരു
ത്താൻ ശ്രമിക്കുന്ന വർത്തമാനം ഇന്ന ഗ്രഹിച്ചു. ആയത സായ്പു
അവർകൾക്ക അറിയിപ്പാൻ എഴുതി അയക്കണമെന്ന നിശ്ചയിച്ചിരിക്കു
മ്പൊൾ ശിപ്പായി വന്നു എന്നതുകൊണ്ട ഇതിൽ തന്നെ വർത്തമാനം
എഴുതുകയും ചെയ്തു. എനിയും വർത്തമാനം സൂക്ഷം വിശാരിച്ച അറിഞ്ഞ
എഴുതി അറിക്കയും ആം, 972 കന്നി 25 നു എഴുതിയത - കന്നി 26
നു അകടമ്പർ 9 നു വന്നത —
17 B
169 മത —
ബഹുമാനപ്പെട്ട ഗവർണ്ണർ ഡങ്കൻസായ്പു അവർകൾക്ക കടത്തനാട്ട
രാജാവ അവർകളെകൊണ്ട പല ആളുകൾ മൂവായിരം നായര എന്നുള്ള
പെര എടുക്കുന്നവര അന്യായം വെച്ചിരിക്കുന്നതുകൊണ്ട മെൽപറഞ്ഞ
അന്യായം അന്യെഷിക്കെണ്ടതിനും തീർപ്പിക്കെണ്ടതിനും സുപ്രവൈജ
രസ്ഥാനം നടക്കുന്ന കുമിശനർ സായ്പുമാർ അവർകളാൽ നമുക്ക കൽപ്പന [ 79 ] കൊടുത്ത അയച്ചിരിക്കുന്നതുകൊണ്ടും അപ്രകാരത്തിൽ തന്ന
അന്യായക്കാര പറഞ്ഞതുകൊട്ടാറെ ആയതിന്റെ വിവരങ്ങൾ ഉള്ളത
ഈ മാസം 6 നുയും 7 നുയും 8 നുയും 9 നു തിയ്യതിയിലെയും നാം ചെയ്തിരി
ക്കുന്ന അവസ്ഥകളിൽ വിസ്ഥാരമായിട്ട എഴുതി വെച്ചിരിക്ക ആകുന്നത.
അതുകൊണ്ട രാജാവ അവർകൾ ജന്മാരിയുടെ സാമാന്യമായിട്ടുള്ള
അവകാശങ്ങൾ അന്യായക്കാർക്ക സമ്മതിച്ചു കൊടുക്കുമെങ്കിൽ അവര
വരുടെ ജന്മത്തിമ്മിൽ ഉള്ള നികിതി രാജാവ അവർകൾക്ക ബൈാധിപ്പിച്ചു
കൊടുക്കയും ചെയ്യും. എന്നു അന്യായക്കാര ഇപ്പൊൾ തന്നെ
അനുസരിച്ചിരിക്കുന്നു. ഇതിനാൽ സ്വകാര്യ്യ്യമായിട്ടുള്ള നടപടിയുടെ
അവകാശങ്ങൾക്ക ഒക്കയും വിട്ട അന്നത്തെക്ക തന്നെ ത്യജിച്ച കളകയും
ചെയ്യുന്നത. ഇതിന വിത്യാസം കൂടാതെ നിശ്ചയമായിട്ടുള്ള പ്രകാരത്തിൽ
താന്താൻ ജന്മാരികൾ ആകുന്നതല്ലാതെ കണ്ട മറെറാരുത്തൻ ഇല്ല എന്ന
നിശ്ചയമായി സമ്മതിച്ചിരിക്കുന്നു. മുമ്പിൽത്തെ തർക്കം ഒക്കയും മാറിയി
രിപ്പാൻ അന്നത്തെക്ക തന്നെ സമ്മതിച്ചിരിക്കുന്നു. വിശെഷിച്ച രാജാവ
അവർകൾക്ക വരുവാനുള്ള നിലുവ ഒക്കയും കൊടുക്കെണ്ടതിന്ന
അനുസരിച്ചിരിക്കുന്നു. ഇതിന മെൽത്തൊട്ട എതാൻ നിലുവ ഉണ്ടായി
വന്നാൽ രാജാവ അവർകൾ എന്റെ ജന്മങ്ങളിലുള്ള ഫലങ്ങൾ ഒക്കയും
പിരിച്ച അടക്കുവാൻ തക്കവണ്ണം നിശ്ചയമായിട്ട അനുസരിച്ചിരിക്കുന്നു —
കച്ചെരിവിസ്ഥാരത്തിൽ.
ഒപ്പയിട്ട കൊടുത്തിരിക്കുന്നു.
സാക്ഷികാരൻ.
972 മത കന്നിമാസം 27 1796 മത അകടമ്പർ മാസം 10 നു തലച്ചെരി
എഴുതിയത. ഈ എഴുതിയത രാജാവ അവർകൾക്ക ഗ്രെഹിപ്പിച്ചിരിക്ക
ആകുന്നത എന്ന രാജാവ അവർകൾ എത്ത്രെയും നല്ലവണ്ണം സമ്മതിച്ചി
രിക്കുന്നു. ആയതുപ്രകാരത്തിൽതന്നെ ഇതിൽ ഒപ്പയിട്ട കൊടുത്തിരിക്കുന്നു.
18 A
രാജശി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സല്ലാം. തങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി അവസ്ത
ഒക്കെയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ അനുജനെക്കൊണ്ടും
ദുർബുദ്ധി പറഞ്ഞു കൊടുക്കുന്നവരെക്കൊണ്ടും തങ്ങൾ ഒടുക്കത്ത എഴുതി
അയച്ച കത്തിൽ ഉള്ള വിവരങ്ങൾ നമുക്ക വളരെ സങ്കടമാകയും ചെയ്തു.
നാട്ടിലെ അനുകൂലവും വിരൊധിക്കെണ്ടതിന്ന എതാൻ ഒരു ഭാവം
അനുഭവിപ്പാൻ ആയതിന്റെ ഭയം തങ്ങൾ കൊടുക്കുന്ന ബുദ്ധിയൊടു കൂട
കാണുകയും ചെയ്യുമെല്ലൊ. അപ്രകാരം ഒരു ഭാവം ഉണ്ടായിവന്നാൽ
ആയതിൽ ഉള്ള ഫലങ്ങൾ അവർകൾക്ക കഠിനമായി വരികയുംചെയ്യും. [ 80 ] ശെഷം ബഹുമാനപ്പെട്ട സർക്കാർ അവർകളാൽ രാജാവ അവർകൾക്ക
കാണിച്ച പത്രമായിട്ടുള്ള അവസ്ഥ മനസ്സിൽ എന്റെ നല്ലവണ്ണം
ആകായ്കക്കൊണ്ട നമുക്ക എത്രയും ക്ലെശമായിരിക്കുന്നു. ഈ കത്ത തങ്ങൾ
ഇരിക്കുന്നിടത്തെക്ക വന്നതിന്റെ മുമ്പെ തങ്ങളെ അനുജനെ
ഗുണമായിട്ടുള്ള കാര്യത്താൽ തങ്ങളെ ശങ്ക മാറിവരികയും ചെയ്യുമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. തങ്ങളുടെ കത്തിൽ എഴുതി വെച്ചിരിക്കുന്ന
ആളുകളെ നാം ചൊഴലിനാട്ടന്ന മടങ്ങി വന്നപ്പോൾ അവരെ ഇവിടെ
വരുത്തുകയും ചെയ്യും. വിശെഷിച്ചു കാരിയങ്ങളിൽ ഒക്കെയും നമ്മുടെ
വിശ്വാസം തങ്ങൾക്ക നിശ്ചയിക്കെണ്ടതിന്ന നാം പ്രെയ്നം ചെയ്ക്കുകയും
ആം. തലച്ചെരിയിൽനിന്നു 972 ആമത കന്നിമാസം 28 നുക്ക ഇങ്കിരസ്സകൊല്ലം
1796 ആമത അകടമ്പ്ര മാസം 11-നു എഴുതിയത —
19 A & B
മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രെന്തെണ്ടെൻ കൃസ്തപർ പിലി സായ്പു അവർകൾക്ക കൊട്ടെയകത്ത
കുറുമ്പ്രനാട്ട വിര്യവർമ്മരാജ അവർകൾ സെലാം. നമൊട പ്രിതി ഉണ്ടായി
ഇപ്പൊൾ കൊടുത്തയച്ച കത്ത ഇവിടെ എത്തി വാഴിച്ചി അവസ്ഥയും
വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ആവുന്നത ഗുണമായിട്ടുള്ള വഴികൾ
നയമായിട്ടും ഭയമായിട്ടും ദുർബ്ബുദ്ധിയായി ശ്രമിക്കുന്നവർക്കും നമ്മുടെ
അനുജനും വെണ്ടുംവണ്ണം നാം എഴുതി അയക്കയും പറഞ്ഞയക്കയും ചെയ്യട്ടു
ഉണ്ട. കുംമ്പഞ്ഞി സർക്കാരിൽനിന്ന അനുകൂലമായി നടത്തിവരുന്ന
പ്രകാരവും പഴശ്ശിലെ അവസ്ഥക്ക കൽപ്പന വന്ന ഗുണവും നല്ലവണ്ണം എഴുതി
അയച്ചിട്ടു ഉണ്ട. ഗുണമായിവരുന്ന വഴികൾ പറകയും അതിനെ അനുസരിച്ചു
നടന്നു കൊള്ളാഞ്ഞാൽ അത്തിന്റെ അവസ്ഥ ആകുംവണ്ണം
കുംമ്പഞ്ഞിയിൽ അറിവിക്കയും കുംമ്പഞ്ഞി കല്പനപ്രകാരം നടക്കയും
എന്നത്രെ നാം നിശ്ചയിച്ച നടന്ന വരുന്നതാകുന്നു. 971 ആമത ചിങ്ങമാസം
പണ്ടാരത്തിൽ ബൊധിപ്പിക്കെണ്ടുന്ന നാട്ടിൽ നികിതിനിലവ കണക്കനൊക്കി
എഴുതി വാങ്ങിയതിൽ കൊട്ടയം പ്രവൃത്തി കൈതെരി അമ്പു ബൈാധിപ്പി
ക്കെണ്ടും ഉർപ്യ എഴുതിയ അമതിക്ക ഒരു പണവും ബൊധിപ്പിക്കാതെ
ഇരിക്കകൊണ്ട 72 ആമത കന്നി മുതൽ അവൻ പിരിക്കണ്ട നികിതി എന്ന*
നിശ്ചയിച്ചതിന്റെ ശെഷം അമ്പു എന്നവൻ വിചാരിച്ചുകോത്ത കെളപ്പൻ
എന്ന നമ്പ്യാരെയും പെരുവയില അമ്പു എന്ന നമ്പ്യാരെയും നാരങ്ങൊളി
നമ്പ്യാരെയും അന്യൊന്യമാക്കി ചെണ്ടെങ്ങാട്ടെരി ചന്തു എന്നവനുമായി
നിരൂവിച്ചാരെ തൊടിക്കളത്ത കണ്ണൊത്ത ആ ദിക്കിലെക്ക അനുജന പറഞ്ഞ [ 81 ] സമ്മതിപ്പിച്ചു വരുത്തി പാർപ്പിച്ച ഇവൻ എല്ലാരു കൂടി ശ്രമിച്ച നാരങ്ങൊളി
നമ്പ്യാരെ അവന്റെ ഭവനം ഉള്ള ദിക്കിലെക്ക കടത്തി ചില അതിക്രമങ്ങൾ
ചെയ്ക്കുക എന്നും അതിന്റെ ശെഷമായിട്ട കൽപ്പന ഉണ്ടാകുംമ്പൊൾ
കാടുകയരുക എന്നും അവര നിരൂവിച്ച പ്രകാരം അനുജനുമായിട്ട
പറഞ്ഞതിന്റെ ശെഷം ദുർമാർഗ്ഗമായി വിചാരിക്കരുത എന്നും പറവാൻ
ചിലർ ഉണ്ടാക്കൊണ്ട അനുജൻ നിശ്ചയിച്ച പുറപ്പെട്ട പൊയിരിക്കുന്നില്ല.
മനസ്സ ശുദ്ധത ആയിരിക്കകൊണ്ട ബുദ്ധിക്കുറപ്പ ഇല്ലാതെ ഒരൊരുത്തര
പറയുംമ്പൊൾ അതത ഗുണം എന്ന തൊന്നുന്ന പ്രകൃതി ആയിട്ടും
അനുജനായിരിക്കുന്നു. അതിനവെര പറഞ്ഞ വല്ല ദുർബ്ബദ്ധി വിചാരിച്ചിട്ടും
അവർ അവർക്ക പറ്റായിറ്റുള്ള ദ്രിവ്യം കൊടുക്കാതെ കഴിക്കണം എന്ന
ചിലരും ശ്രമിക്കുന്നു. കിഴക്കട കണക്കനൊക്കി മുതൽ പിരിച്ച നിലുവ വന്ന
ദ്രിവ്യം പണ്ടാരത്തിൽ ബൊധിപ്പിക്കണമെന്ന നാം വിചാരിച്ചിരിക്കുന്നത
ദുർമ്മാർഗ്ഗം വിചാരിക്കുന്നവർക്ക ഹിതമാകുന്നതുമില്ല. ഇപ്രകാരമാകുന്നു
ഇവിടുത്തെ അവസ്ഥ വന്നിരിക്കുന്നു. ദുർമാർഗ്ഗം വിചാരിക്കുന്നവരുടെ
അമർച്ച വരുത്തിയാൽ പിന്നെ അനുജനും മരുമകനും ഒരുത്തരും ദുർബ്ബുദ്ധി
ആയിട്ട പുറപ്പെടുകയും ഇല്ല. ചൊഴന്നിനാട്ടിന്നി സായ്പു അവർകൾ തലച്ചെ
രിക്ക എത്തി കൽപ്പന ആയാൽ നാം വന്ന ഒക്കയും കെൾപ്പിക്കയും ചെയ്യാം.
അതിലകത്ത ഇവിടെ വിശെഷിച്ച ഒന്നു ഉണ്ടായങ്കിൽ ആ അവസ്ഥക്ക
എഴുതി തലച്ചെരിക്ക എത്തിച്ചാൽ അഞ്ചലിൽ സായ്പു വർകൾക്ക
അറിക്കണ്ടതിന്ന കൽപ്പന ഉണ്ടാകയും വെണം. നമ്മുടെ കാര്യങ്ങൾക്ക
സകലത്തിനും ദയാകടാക്ഷമുണ്ടായി രക്ഷിക്കയും വെണം. കൊല്ലം 972 മത
കന്നി മാസം 29 നു — തുലാമാസം 1 നു അകടമ്പർ മാസം 14 നു വന്നത —
20 B
172 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞീലെ വടക്കെ അധികാരി
പീലിസായ്പുന കൊട്ടയത്ത കെരളവർമ്മരാജാവ സല്ലാം. ചൊരത്തുമ്മന്ന
കുറുമ്പ്രനാട്ട എഴുന്നള്ളിയടത്ത കണ്ട ഗുണദൈാഷമായി കൊട്ടയത്ത വന്ന
നിന്നതിന്റെ ശെഷം അന്ന പറഞ്ഞത നിട്ടുര എത്തിയാൽ പഴശ്ശിന്ന
പൊയിട്ടുള്ള മുതൽ ഒക്കയും തരാമെന്നും നമ്മ വിശ്വസിച്ചുനിന്ന ആളുകളൊട
എറക്കൊറവചെയ്തക ഇല്ല എന്നും അരുളിചെയ്തക കൊണ്ട നിട്ടൂര ചെന്നടത്ത
പഴശ്ശീന്ന പൊയ മുതലിൽ എതാൻ ഒരു മുതൽ കൊണ്ടുവന്നതിന്റെ ശെഷം
ആയത മൂന്നാമന്റെ പക്കൽ നിൽക്കുന്നു. ശെഷം രാജ്യത്ത ഇപ്പൊൾ
നടക്കുന്നത നികിതിയിൽപെട്ട പ്രകാരം അല്ലാതെ കണ്ടും നമ്മ വിശ്വസിച്ച
നിൽക്കുന്ന ആളുകളൊടും പലവിധത്തിലും ദ്രിവ്യം വാങ്ങി നശിപ്പിക്ക
കൊണ്ടും ചെലര കുടി വാങ്ങിച്ച പൊകയും ചെയ്തു. ഈ ഗുണദൊഷത്തിന്ന
കൊഴിക്കൊട്ടക്കും എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 മത [ 82 ] കന്നിമാസം 30 നു നാൾ ഈ മാസം 18 നു നാം തലച്ചെരിക്ക വരണമെന്നും
വന്നില്ല എങ്കിൽ മുമ്പെ പഴച്ചിയിൽ വന്നതിന്റെ ശെഷം വരുമെന്നും
പഴെവീട്ടിൽ ചന്തു എഴുതി അയക്കകൊണ്ടത്രെ നാം വാങ്ങിപാർക്കുന്നത.
ശ്രീകൃഷ്ണജയം. തുലാം 2 നു അകടമ്പർമാസം 15 നു വന്നത —
21 B
173 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. നമ്മുടെ അനുജൻ പാലയിൽ
രാജാവിനെ ഇന്നയിന്നവരും കൂടി ശ്രമിച്ച തൊടിക്കുളത്തെക്കായി
പുറപ്പെടിച്ചിരിക്കുന്നു എന്ന ആയവസ്ഥകൾ ഒക്കയും ഇതിനമുമ്പെ എഴുതി
അയച്ചിട്ടും ഉണ്ടല്ലോ. എന്നതിന്റെ ശെഷം അപ്രകാരം തന്നെ തൊടീക്കളം
ചെന്നിനിന്ന തുലാമാസം 1 നു തുടങ്ങിയ മിശ്രങ്ങൾ വിവരമായി ചാർത്തി
വന്നതും വർത്തമാനത്തിന്ന ചന്തു എഴുതീട്ട വന്നതും ഇതിനൊടുകൂടി
കൊടുത്തയച്ചിരിക്കുന്നു. ഇതിന്റെ നിവൃത്തി സായ്പു അവർകൾ കല്പിച്ച
ദിവസ താമസംകൂടാതെ ഉണ്ടാകയും വെണം. അതിന താമസം വന്നു
പൊയാൽ രാജ്യത്തിങ്കൽ കുടികൾ കുടിയിരുന്ന കഴികയും ഇല്ല. എനി
ഒക്കയും കല്പന വരുംപ്രകാരം നടന്നുകൊൾകയും ആം. എന്നാൽ കൊല്ലം
972 ആമത തുലാമാസം 2—നു എഴുതിയത 4 ന് വന്നത ഇങ്കിരിസ്സുകൊല്ലം 1796
ആമത അകടെമ്പ്ര മാസം 17-നു വന്നത—
22 A & B
ഒണത്തിക്കെണ്ടും അവസ്ഥ കൊവാലവാരിയർ കണ്ടുകാര്യ
മെന്നാൽ രാജ്യത്തെ ഗുണദൊഷം നിരിക്കെണ്ടതിന്ന നാട്ടപ്പെട്ടവര എല്ലാരും
തൊടിക്കളത്തിന വരണമെന്ന വെച്ച എണ്ണപ്പട്ട ആളുകൾക്ക ഒക്ക തരക
വന്നിരിക്കുന്നു. അതു കൂടാതെ കണ്ടനാട്ടന്ന മുതൽ എടുക്കെണ്ട എന്ന
വിരൊധവും നാട്ടിൽ ഉള്ള മുതൽ എടുക്കയും കൂടിയാൻമാരൊടെ ശൊദ്യവും
തുടങ്ങിക്കഴിഞ്ഞു. തരകവന്നവര ചെല്ലാഞ്ഞാൽ അവരൊട ശൊദ്യവും
തുടങ്ങിക്കഴിഞ്ഞു. അവനവന്റെ വിട്ടിൽ ഒരുവെലം കൊണ്ടിരിക്കയും അല്ല
അവർ പത്തുനൂറ ആളായിട്ട ഒരെടത്ത വന്നുട്ടാൽ അത സഹിപ്പാൻ ആളാക
ഇല്ലല്ലൊ. അതകൊണ്ട ഞാങ്ങൾ എന്തു വെണ്ട എന്നു വന്നു പറയുന്നു.
അതുകൊണ്ടു തലച്ചെരിക്ക എഴുതി അയച്ച ഇതിനു ഒരു നിവൃർത്തി
ഉണ്ടാക്കാഞ്ഞാൽ രാജ്യത്തെ മുതൽ എടുപ്പാൻ ഉണ്ടാക ഇല്ല.
കൊടുപ്പാനുണ്ടാക ഇല്ല. കുടിയാന്മാരും നശിക്കും. ഇന്നല കൈതെരി
അമ്പുവും അയിമ്പത ആളും മൂര്യാട്ടകൂട്ടി അത്തന്റെ പീടിക
കുത്തിപ്പൊളിച്ചതും പട്ട്യത്ത പള്ളിയായി ആ ദിക്കിൽ അമ്പുന്റെ [ 83 ] കൂട്ടായ്മയും ആളും ചെന്ന അതിക്രമിച്ചതും തരകിന്റെ പെർപ്പും മൊതൽ
എടുക്കുന്നതിന ഇന്നെടത്തെ വെലക്ക എന്നും എഴുതിവന്ന പെർപ്പും ഇതി
നൊടുകൂടെ കൊടുത്തയച്ചിരിക്കുന്നു. ആയവസ്ഥ ഒക്കെയും ഇന്നെപ്രകാരം
എന്ന കല്പന ഉണ്ടാകയും വെണം. തുലാമാസം 2-നു ചന്തു എഴുത്ത.
23 A & B
972 ആമത തുലാമാസം 1— ന് കൊട്ടെയം ഹൊപളിയിൽ പട്ട്യത്ത
ദെശത്ത കുടികളൊട പഴശ്ശിൽ തമ്പുരാന്റെ കല്പനക്ക കൈതെരി അമ്പു
അയച്ച കൈയിതെരി ചാത്തൊത്ത അമ്പും പത്തുനുപ്പത ആള വെടിക്കാരും
കൂടി കുടികളൊട പറഞ്ഞ വിവരവും അതിക്രമിച്ച ചെയ്ത വിവരവും എയത
നെല്ല ഒക്ക തന്നൊളണം കൂഴം കൊടുത്ത അരി മാനന്തെരിക്ക
കെട്ടിക്കണംമെന്നും ആ ദിക്കിൽ കടന്ന കൊലകൊത്തുക വാഴതറിക്ക നെല്ല
കവർന്ന എടുക്ക നികിതി കൊടുക്കണ്ട എന്ന വിരൊധിക്കച്ചൊഴെ ചിണ്ടൻ
എന്നു ഒരു തറ പാട്ടക്കാരനെ പിടിച്ചി ചട്ടുവപ്പുറം മറിച്ചികെട്ടിക്കൊണ്ടി
പൊയി1. ഇപ്രകാരം ഒക്ക തുലാമാസം 1—നു ചെയ്തത— അതു കൂടാതെ കണ്ട
അന്ന രാത്രി തന്നെ കൊട്ടയത്ത ഹൊവളിയിൽ മുര്യട്ട ദെശത്ത മാപ്പളകുട്ടി
യസ്സന്റെ പിടികയിൽ2 മെൽപറഞ്ഞ അമ്പുവും ആളുകളും കൂടിവന്ന പിടിക
കുത്തിപ്പൊളിച്ച അകത്ത കടന്ന അവിടെ ഉള്ളത ഒക്ക കവർന്ന എടുത്ത
കുട്ടിയസ്സന്റെ അളിയെൻ പക്രുന്മാറെ പിടിച്ചികെട്ടിക്കൊണ്ടപൊയി മറ്റും
പല നാനാവിധം ചെയ്തു. അമ്പു എഴുതിയതിന്റെ പെർപ്പ—കയിതെരി അമ്പു
എഴുത്ത വെള്ളുവരാമര നമ്പ്യാര കണ്ടു കാര്യംമെന്നാൽ രാജ്യത്തന്നെ മുതൽ
എടുക്കുന്നതിന മാളിയതാഴത്തെ വലിയ തമ്പുരാന്റെ വെല്ക്ക ഉണ്ട.
അതുകൊണ്ട എന്റെ പെർക്കല്ലോ ഇത്ര നാളും അന്യഷിച്ചത. എനി നിങ്ങൾ
വിചാരിപ്പാൻപൊണ്ട. നിങ്ങൾ നിമിഷം ഇങ്ങ വരികയും വെണം. തുലാമാസം
4 നു അകടെമ്പ്ര മാസം 17 നു ഇത ഒക്ക കുറുമ്പ്രനാട്ടരാജ അയച്ചത—3
24 B
174 ആമത —
മഹാരാജശ്രീ പീൽ സാഹെബ അവർകളെ സന്നിധാനത്തിങ്കലെക്ക
കൊട്ടെത്ത കാനശൊവികൃഷ്ണരായൻ എഴുതിയ അർജ്ജി. സായ്പു
അവർകൾ കൽപ്പിച്ച പ്രകാരം നാട്ടിലെ വന്ന ഇവിടുത്തെ വർത്തമാനങ്ങൾ
ഒക്കയും സായ്പുവർകൾ അറിവാനായിട്ട എഴുതിയിരിക്കുന്നു. 972 മത
തുലാം 1 നു കൊട്ടയം ഒബളിൽ പാട്ട്യത്ത ദെശത്ത കുടികളൊടു പഴശ്ശി
തമ്പുരാന്റെ കൽപനക്ക കയിനെരി അബു അയച്ച കയിത്തെരിചാത്തൊത്ത
[ 84 ] അമ്പുവും പത്തു മുപ്പതു വെടിക്കാരും കൂടി കുട്ടികളൊട പറഞ്ഞതും അതി
ക്രമം ചെയ്തതും എഴുതുന്ന നെല്ലഒക്ക തന്നൊളണം. കുഴം കൊടുത്ത അരി
മാനത്തെരിക്ക കെട്ടിക്കണമെന്നും ആ ദിക്കിൽ കടന്ന കൊലകൊത്തുക
വാഴതറിക്ക നെല്ല കവർന്ന എടുക്ക. നികിതി കൊടുക്കെണ്ട എന്ന വിരൊ
ധിക്കയും ചൊഴെ ചിണ്ടൻ എന്ന ഒര തറവാട്ടു കാരനെ പിടിച്ച ചട്ട മറിച്ച
കെട്ടി കൊണ്ടുപൊയി. ഇപ്രകാരം ഒക്കയും നടന്ന വർത്തമാനം കെട്ടു. യിനി
ഉള്ള വർത്തമാനങ്ങൾ ഒക്കയും വിചാരിച്ച എഴുതി അയക്കയും ചെയ്യാം
എന്നാൽ 972 മത തുലാ മാസം 3 നു എഴുതിയത. തുലാം 4 നു അകടമ്പർ
17 നു വന്നത —
25 A & B
കൊട്ടെയകത്ത1 കെരളവർമ്മ രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കുസ്തപ്പർ പിലി സായ്പു അവർകൾ
സെലാം, തങ്ങൾ കന്നിമാസം 30 ന് എഴുതി അയച്ച കത്ത ഇവിടെക്ക എത്തി.
അയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ
പറയുന്നപ്രകാരത്തിൽ ചന്തു എഴുതി അയെച്ചെങ്കിൽ തങ്ങൾക്ക നെരക്കെട
വരുകയും ചെയ്യു2, തങ്ങളെ കാമ്മാനായിട്ട നമുക്ക പ്രസാദമായിരിക്കുന്നു
എന്ന ചന്തുവിനൊടത്രെ നാം പറഞ്ഞിട്ടുള്ളൂ. എന്നാൽ അക്കാര്യത്തിന്ന
തങ്ങളെ പ്രസാദം വരുത്താൻ ഉണ്ടായി വരിക വെണ്ടിയിരിക്കുന്നു. ശെഷം
ബഹുമാനപ്പെട്ട സെർക്കാരിലെ തങ്ങളെക്കൊണ്ടുള്ള ഭാവം തങ്ങൾക്ക
എത്രയും നിശ്ചയിച്ചിരിക്കുന്നെല്ലൊ. അതുകൊണ്ട എതാൽ വിശ്വാസക്കെട
ഉണ്ടാവാൻ തക്കതില്ലാത്തതാകുന്നത. ശെഷം നമ്മാൽ ആകുന്നടത്തൊളം
തങ്ങൾക്ക വരുത്തിപ്പിക്കെണ്ടതിന്ന അല്ലാതെ കണ്ട പഴശ്ശിലെ അവസ്ഥ
കൊണ്ട മറെറാരു പ്രകാരത്തിൽ വിചാരിച്ചിട്ടും ഇല്ലല്ലൊ. ആ ഭാവത്തിൽ
നമുക്ക എറിയൊരു ദിവസമായിട്ട പ്രെയ്ന്നം ചെയ്യുന്നത്. എന്ന തങ്ങൾക്ക
നിശ്ചയം ഉണ്ടല്ലൊ. കിട്ടിയ മുതൽ ഒക്കയും തങ്ങൾക്ക എത്തിയിരുന്നു
എന്ന കെൾക്കുവാൻ നമുക്ക വിശ്വസിച്ചിരുന്നു. എത്തിട്ടില്ലായ്കക്കൊണ്ട
നാം കുറുമ്പ്രനാട്ട രാജ അവർകൾക്ക എഴുതി അയക്കയും ചെയ്തു. തങ്ങൾക്ക
എത്രയും അനുകൂലക്കെടായിട്ടുള്ള ശത്രുക്കൾ ദുർബ്ബുദ്ധി പറഞ്ഞ
കൊടുക്കുന്നവര തങ്ങളെ അടുക്ക ഇരിക്കുന്നു എന്നു എന്ന നാം ഇപ്പൊൾ
തന്നെ കെൾക്ക ആയത. തന്താന്റെ ഹൃദയത്തിൽകൂടി വിചാരിച്ചിട്ടും
ഒടുക്കമായിട്ടുള്ള കാരിയത്തിമ്മൽ നിരുവിച്ചിട്ടും കൊട്ടയത്ത നാട്ടിലെ
അനുകൂലക്രമത്തൊട കൂട3 രക്ഷിക്കെണ്ടതിന്ന തങ്ങൾക്ക ലാഭവും [ 85 ] ബഹുമാനവും ആയി വരികയും ചെയ്യും. വിശെഷിച്ച ബഹുമാനപ്പെട്ട
സർക്കാരിലെ രക്ഷയിമ്മൽ തങ്ങൾക്ക നിശ്ചയമായിരിക്കണം. അപ്പൊൾ
തങ്ങളുടെ കാരിയങ്ങൾ ഒക്കയും നല്ലവണ്ണം ആയി വരികയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 4 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 നു
ആമത അകടെമ്പ്രമാസം 17-നു ചെറക്കൽ നിന്ന എഴുതിയത —
26 B
176 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ ചൊഴലി കെളപ്പനമ്പ്യാർക്ക എഴുതി
അനുപ്പിനകാര്യം — ചെറക്കൽ രാജാവ അവർകളെ കണ്ടു. എന്ന തനിക്ക
ബൊധിപ്പിപ്പാനായിട്ട നമുക്ക വളര പ്രസാദമായിരിക്കുന്നു. ഇപ്പൊൾ തന്നെ
രാജാവ അവർകൾ തനിക്ക എഴുതി അയക്കും എന്ന പ്രകാരത്താൽ രാജാവ
അവർകളാൽ കഴിഞ്ഞ അവസ്ഥ ഒക്കയും വിട്ടയിരിക്കുന്നു എന്ന തനിക്ക
അറിയിക്കയും ചെയ്യും. രാജാവുടെ ശിപ്പായിമാരെ ഒക്കയും ചൊഴലിനാട്ടിലെ
നിന്ന ഒഴിഞ്ഞ പൊവാൻ തക്കവണ്ണം കൽപിക്ക ആകുന്നു. അതുകൊണ്ട
കാര്യങ്ങൾ ഒക്കയും തനിക്ക ഗുണം വരുത്തുവാൻ ആകുന്നത എന്ന തനിക്ക
നിശ്ചയമായിരിക്കയും ചെയ്യുമെല്ലൊ. ആയതുകൊണ്ട നാം ഇപ്പൊൾ
ഇരിക്കുന്നെടത്തെക്ക വരുമെന്ന നമുക്ക ആഗ്രെഹിച്ചിരിക്ക ആകുന്നത. ആ
എടുത്ത തന്റെ കാര്യങ്ങൾ ഒക്കയും തന്റെ ബൊധത്തൊടു കൂടി തീർച്ച
ഉണ്ടായിവരുമെന്ന നമുക്ക നിശ്ചയിച്ചിരിക്കുന്നു. വിശെഷിച്ച നാം
ഇരിക്കുന്നെടത്തക്ക എത്താൻ തനിക്ക ഭയം ഉണ്ടായി വരികയും വെണ്ട.
തന്റെ മൂനാനെക്കൊണ്ട ഈ കത്ത ആയിരിക്കാകുന്നത്. ആയതിന
കുമ്പഞ്ഞി മുദ്രയിട്ടിരിക്കുന്നു. ശെഷം തനിക്ക ആഗ്രഹിച്ചിരിക്കുന്നെങ്കിൽ
നമ്മുടെ ശിപ്പായി തന്നൊടുകൂട വരികയും ചെയ്യും. ആയതുകൊണ്ട കാലം
ഒട്ടും താമസിക്കയും അരുത — എന്നാൽ 972 മത തുലാം 4 നു അകടമ്പർ 17
നു ചെറക്കൽ നിന്നു എഴുതിയത —
27 B
177 മത —
രാജശ്രീ കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പി അവർകൾ സല്ലാം. തങ്ങളെ കാര്യക്കാര സുബ്ബൻപട്ടർ സാക്ഷി
പറവാനായിട്ട പുതിയങ്ങാടിക്ക പൊവാൻ തക്കവണ്ണം വെണ്ടിയിരിക്കുന്നു
എന്ന സുപ്പ്രവൈജര സ്ഥാനം നടക്കുന്ന കുമിശനർ സായ്പുമാർ നമുക്ക
പറക്കൊണ്ട താമസിയാതെ കണ്ട കുമിശനർ സായ്പുമാരവർകൾ
ഇരിക്കുന്നെടത്തക്ക എത്താൻ തക്കവണ്ണം തങ്ങളെ ദയവൊടു കൂട [ 86 ] കൽപ്പിക്കയും വെണം. മൂന്നാംങ്കിസ്തിബൊധിപ്പിച്ചതിലും നായരൊരു തീർച്ച
ആക്കിയ കാര്യം കൊണ്ടു കുമിശനർ സായ്പു അവർകളുടെ എത്ത്രയും
നല്ല സമ്മതം തങ്ങളെമെൽ വന്നിരിക്കുന്നു എന്നു ഗ്രെഹിപ്പിക്കുവാൻ നമുക്ക
വളര പ്രസാദമായിരിക്കുന്നു. ശെഷം ബഹുമാനപ്പെട്ട ബമ്പായി സർക്കാരിലെ
സമ്മതം ആയതുപ്രകാരം തന്നെ വരുമെന്ന നമുക്ക സംശയം കൂടാതെ
നിശ്ചയിച്ചിരിക്കുന്നു. നാം തങ്ങളുടെ വിശ്വാസക്കാരൻ ആകുന്നത എന്ന
എല്ലാപ്പൊളും നിരൂപിക്കയും വെണം. എന്നാൽ കൊല്ലം 972 മത തുലാമാസം
5 നു അകടമ്പർ മാസം 18 നു ചെറക്കൽ നിന്നും എഴുതിയത — വിശെഷിച്ച
സുബ്ബൻപട്ടർക്ക ഒരു സമ്മാനം എഴുതികൊടുത്തയച്ചിരിക്കുന്നു. ഇതു
നമ്മുടെ സ്താനത്തിൽ ഉള്ള നടപ്പ മരിയാതി പ്രകാരം തന്നെ ആകുന്നത —
28 B
178 ആമത —
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ കടത്തനാട്ട കാര്യക്കാര സുപ്പൻ പട്ടർക്ക
എഴുതി അനുപ്പിന കാര്യം, തുലാമാസം 10 നു സുപ്പ്രവൈജര സ്ഥാനത്തിൽ
നടക്കുന്ന കുമിശനർ സായ്പും മെൽ മജിസ്ത്രാദ അവർകളും പുതിയങ്ങാടി
ഇരിക്കുന്ന കച്ചെരിക്ക എത്താൻ തക്കവണ്ണം ഇതിനാൽ തങ്ങൾക്ക കൽപ്പന
വന്നിരിക്കുന്നു. എന്നാൽ 972 മത തുലാം 5 നു അകടമ്പർ 18 നു ചെറക്കൽന്ന
എഴുതിയത —
29 A & B
രാജശ്രി കുറുമ്പനാട്ട വിരവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെല്ലാം. തങ്ങൾ കന്നിമാസം 29 ന് എഴുതി അയെച്ചെ കത്ത
എത്തി അവസ്ഥ ഒക്കെയും മനസ്സിൽ അകയും ചെയ്തു. പഴശ്ശിയിൽ നിന്ന
പൊയ ദ്രിവ്യം കിട്ടിയത കൊട്ടെയത്ത രാജാവ അവർകൾക്ക ഇത്രത്തൊളവും
എത്തിട്ടില്ലാ എന്ന കൊട്ടയത്ത നിന്ന കെൾക്കുവാനായിട്ട നമുക്കു വളര
വിഷാദമായിരിക്കുന്നു. എതാൻ പിഴ ഉണ്ടാകുമെന്നു നമുക്ക തൊന്നുന്നു.
മറ്റുള്ള കാര്യങ്ങൾ തങ്ങളെ വിചാരം വിരൊധിപ്പാൻ വന്നിരിന്നിട്ടില്ലാ എങ്കിൽ
ഈക്കാര്യം ഒക്കെയും തിർത്തവന്നു എന്നും ഇനി വിശെഷിച്ച കെൾക്കുവാൻ
വിരൊധം ഉണ്ടായി വന്നിരിക്കുന്നു.1 ഇതിനൊടകൂട തങ്ങൾ എഴുതി അയച്ച
കത്ത നമുക്ക എത്തി ആയതിൽ ഉള്ള അവസ്ഥ അറിഞ്ഞിരിക്കുന്നു. അയ
തിൽ വെച്ചിട്ടുള്ള മിശ്രങ്ങൾ നമുക്കു വളരെ സങ്കടമാകയും ചെയ്തു. അപ്പൊൾ [ 87 ] ഉള്ള അവസ്ഥകൾ തങ്ങൾ ഉള്ള വിശ്വാസത്തിന്നു അപമാനം ഉണ്ടായി
വരുത്തുകയും ചെയ്തു. അതുകൊണ്ട കഴിയുംന്നടത്തൊളം അപ്രകാരം ഉള്ള
അവസ്ഥ വരുന്നത മുടക്കെണ്ടതിന്ന തങ്ങളുടെ പ്രവൃത്തി ആകു ന്നത.
നാട്ടിലെ സുഖം തങ്ങളുടെ പറ്റിൽ വിശ്വസിച്ചിരിക്ക ആകുന്നതു കൊണ്ട
ആയതിൽ ഉള്ള നടത്തിൽ തങ്ങളെ ബുദ്ധികാണിച്ചു വരണം. തങ്ങൾ
കൊടുക്കുന്ന ബുദ്ധിയൊടുകൂട ഭാഗ്യം വിശ്വാസം ബഹുമാനം എല്ലാ പ്പൊളും
വരുമെന്ന നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 5 നു അകടെമ്പ്ര മാസം 18 നു ചെറക്കൽനിന്ന എഴുതിയത —
30 B
180 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ഇരിവെനാട്ട നാലുവീട്ടിൽ നമ്പ്യാ
ന്മാര എഴുതിയ അർജ്ജി. മഹാരാജശ്രി അണ്ട്ലിസായ്പു അവർകൾ
മൊന്തൊൽ കച്ചെരിയിൽ നിന്ന കരാറ നാമം എഴുതി തിരുവൊൾ നാര
ണ്ടൊള്ളി നമ്പ്യാരെ അട്ടിപ്പെറ ജന്മം ഒഴിയെ ശെഷം ഇരിവയിനാട്ടിൽ ഉള്ള
വകയിമ്മൽ നിന്ന ഒക്കയും നികിതി എടുത്ത പണ്ടാരത്തിൽ ബൊധിപ്പിക്കു
വാൻ തക്കവണ്ണം ഞാങ്ങളെകൊണ്ട എഴുതിച്ച വാങ്ങിട്ടുമുണ്ട. കരാറു നാമം
എഴുതി തന്ന ദെശത്തന്ന നാടൊപ്പരം എടുക്കുന്ന നികിതിപ്രകാരം ബൊധി
പ്പിക്കാത ആള്ളന്ന ആളാകുന്നു എന്ന ഇങ്ങവന്ന പറഞ്ഞാൽ ഇങ്ങുന്ന
ആളയച്ചവരുത്തിബൊധിപ്പിച്ചതരികയും ചെയ്യാം. എന്നത്രെ സായ്പവർകൾ
ഞാങ്ങളൊടഅന്ന പറഞ്ഞത്. ഇപ്പൊൾ കരിയാട്ടന്നും പുളിയനമ്പറത്തിന്നും
കൂടി നികിതി ഉറുപ്യ എടുത്ത ബൈാധിപ്പിക്കെണ്ടും വകക്ക തന്നത കഴിച്ച 971
ലെ വകക്ക 4900 ത്തപ്പൊറം ഉറുപ്പിക വരണ്ടതുമുണ്ട്. ആ ഉറുപ്യ കരിയാട്ടുന്ന
ഞാങ്ങൾക്ക തരായ്കക്കൊണ്ട മഹാരാജശ്രീ സായ്പവർകളൊട പലദിവ
സവും ഞാങ്ങൾ സങ്കടം പറഞ്ഞിട്ടും തീർത്തതു മില്ല. കരിയാട്ടന്നും പുളിയ
നമ്പറത്തിന്നും കണക്കാചാരമ്പൊലെ ഉള്ള ഉറുപ്യ സായ്പു അവർകളുടെ
കൃപയുണ്ടായിട്ടുതീർപ്പിച്ചു തന്നുവെങ്കിൽ 971 മതിലെ പാക്കി ഉറുപ്പ്യ ഒക്കയും
ഞാങ്ങള തലച്ചെരി കച്ചെരിയിൽ ബൈാധിപ്പിക്കു കെയും ചെയ്യായിരുന്നു.
അതിന സായ്പവർകളുടെ കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ 972
മത തുലാം 3 നു എഴുതിയ അർജ്ജി 6 നു അകടമ്പർ 19 നു വന്നത —
31 B
181 മത —
രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി [ 88 ] തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം, തങ്ങളും പറപ്പനാട്ട രാജാവിന്റെ ആളുകളും ആയിട്ടുള്ള തർക്ക
ത്തിന്റെ ഹെതു ശ്രമിക്കാത്തവണ്ണം വന്നു എന്നും വലുതായിട്ടൊരു കാര്യം
അല്ലന്നും പറപ്പങ്ങാടിനിന്ന വർത്തമാനങ്ങൾ കെൾക്ക കൊണ്ട അവിടെ
നിന്ന വരുവാനുള്ള നികിതിപ്പണം നിശ്ചയിച്ചു എന്ന നമുക്ക വിശ്വാസവും
അപെക്ഷയുംമായിരിക്കുന്നു. വിശെഷിച്ച എതാൻ വിരൊധം പറപ്പനാട്ടിലെ
നികിതിപ്പണത്തിന്ന ഉണ്ടായിവരികിൽ നമുക്ക അറിയിപ്പിപ്പാനായിട്ടത്ത്രെ
ഈ വർത്തമാനം തങ്ങൾക്ക എഴുതിയതാകുന്നത. അപ്പൊൾ ആയതിന്റെ
ഹെതു ആ തുക്കടിയിൽ നമ്മാൽ ഒരു തഹശീലദാരെ വെച്ചാൽ താമസി
യാതെ കണ്ട മാറ്റി എടുക്കുകയും ചെയ്യും. ഈ ഗുണദൈാഷം തങ്ങൾക്ക
ഗ്രെഹിപ്പിപ്പാൻ കുമിശനർ സായ്പു അവർകൾ നമുക്കു പറഞ്ഞതുകൊണ്ട
ഇതിന്റെ ഉത്തരം ഉടനെ ഇങ്ങൊട്ട അയക്കുമെന്ന നാം അപെക്ഷി
ച്ചിരിക്കുന്നു. തങ്ങൾ ഒത്തിരിക്കുന്ന കാര്യങ്ങളിൽ നമുക്ക എത്ത്രയും
നിശ്ചയിച്ചിരിക്കുന്നതുകൊണ്ട കൊട്ടെത്ത നിന്ന 960 നു മത വരുവാൻ ഉള്ള
നിലുവ പണങ്ങൾ തങ്ങൾക്ക നിരൂപിപ്പിക്കെണ്ടതിന്ന സങ്ങതി വന്നിരി
ക്കുന്നില്ലല്ലൊ. എന്നാലും തുലാമാസം 15 നു അടുക്ക ആകുന്നതുകൊണ്ട
ഇപ്പൊൾ ചൊല്ലിക്കൊടുത്ത വാക്കമ്മൽ ക്ഷമിക്കും എന്ന നമുക്ക
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ 972 മത തുലാം 6 നു ഇക്ലശ്ശി കൊല്ലം 1796
മത അകടമ്പർ 19 നു ചെറക്കൽ നിന്നും എഴുതിയത —
32 B
182 മത —
രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. ഈ കത്ത എഴുതുന്നവൊളം ഒരു വർത്തമാനം ഇവിടെക്ക എത്തി.
ആയതു വിശ്വസിപ്പാൻ നമുക്ക കഴികയും ഇല്ലായ്കകകൊണ്ട താമസിയാതെ
കണ്ട തങ്ങൾക്ക എഴുതി അയക്കയും ചെയ്തു. ബങ്കാളത്തമെൽ സമസ്താന
ത്തിങ്കൽ നിന്ന പഴച്ചിരാജാവ അവർകൾക്ക എഴുതിവന്ന പൊറുതി പഴെ
വീട്ടിൽ ചന്തുവിന കൊടുത്ത കത്തിൽ വെച്ചത. അതിനൊടു കൂട ബമ്പായി
സംസ്താനത്തിങ്കൽ നിന്ന എഴുതിവന്ന കത്തും പഴച്ചിരാജാവ അവർകൾക്ക
എത്തീട്ടും ഇല്ല എന്ന പറക ആയത്. ഈ വർത്തമാനം എങ്ങനെ വിശ്വസി
പ്പാൻ കഴിയും. നമുക്ക അറിപ്പിക്കയും വെണം. എന്നാൽ 972 മത തുലാം 7
നു. 1796 മത അകടമ്പർ മാസം 20 നു ചെറക്കൽന്ന എഴുതിയത —
33 A & B
മഹാരാജശ്രി വടക്കെ അധികാരിതലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട [ 89 ] വിരവർമ്മരാജ അവർകൾ സല്ലാം. ഇവിടുത്തെ മിശ്രത്തിന്റെ വിവരങ്ങൾ
ഇതിനു മുമ്പെ അർജ്ജി എഴുതി അയച്ചത ചിത്തത്തിൽ വെദ്യമായിരി
ക്കുമല്ലൊ. അതിന്റെ ശെഷം ചെങ്ങൊട്ടെരി ചന്തു എന്നവനും തുലാമാസം
2-ന തൊടിക്കളത്തന്ന വന്ന വിജാരിച്ച നാട്ടിൽ എങ്ങും മുതൽ എടുക്കരു
തെന്നും എല്ലാരും തൊടിക്കളത്തെക്ക വരണമെന്നും പഴവീട്ടിൽ ചന്തു
പറയുംപ്രകാരം നാട്ടിൽ ഒരുത്തര അനുസരിച്ച നടക്കരുതന്നും പഴശ്ശിന്ന
എടുത്ത ദ്രവ്യം തരാൻ പഴവീട്ടിൽ ചന്തു കയ്യെറ്റിരിക്കുന്നു എന്നും ആ
മുതൽ തരാതെ ഗെഡുപണം അടപ്പാൻ സങ്ഗതി എന്തന്നും ഇപ്രകാരം ഉള്ള
എഴുത്തകളും ആളുകളും നാട്ടിൽ ഒക്കെയും എത്തിയിരിക്കുന്നു. നാട്ടിൽ
കുടികളൊക്കയും വളര(പ)ഭയപ്പെട്ട കുടിയൊഴിക്കുന്നു. ചിലര തൊടി
ക്കളത്ത ചെന്ന കണ്ട അരിയും നെല്ലും കൊറെച്ചുകൊടുത്ത കുടിയിരിക്കയും
ഇപ്രകാരം മിശ്രമായിരിക്കുന്നു. ഇപ്രകാരം കാണുന്ന അവസ്ഥക്ക കുമ്പഞ്ഞി
കല്പന ഉണ്ടായിട്ട നിവൃത്തി വരുത്താഞ്ഞാൽ നാട്ടിൽ കുടികളും യിരുന്ന
കഴിക ഇല്ലാ. നമുക്ക തന്നെ എതു പ്രകാരത്തൊളം1 ഉണ്ട കെൾക്കുന്നത മുമ്പെ
തന്നെ നാം കുംമ്പഞ്ഞിയിൽ അറിച്ചുപൊരുന്നുണ്ട. ആറുമാസം എങ്കിലും
നാലകുപ്പണി ശിപായിമാര കൊട്ടെയത്ത നാട്ടിൽ പാർക്കാഞ്ഞാൽ കാര്യ
ത്തിന്റെ ഭാഷ വരികയും ഇല്ല എന്നും വിശെഷിച്ച ചെങ്ങൊട്ടെരി ചന്തു
എന്നവന്റെ അവസ്ഥയും മുമ്പെതന്നെ സായ്പു അവർകളൊട
ബൊധിപ്പിച്ചിരിക്കുന്നല്ലൊ. ശെഷം ഉള്ളവര കൂടിയ വിവരവും എഴുതി
അറിയിച്ചിരിക്കുന്നു. ദുർബുദ്ധിക്ക കൂടുന്നവെരൊട കുമ്പഞ്ഞിന്ന കൽപ്പിച്ച
ശിക്ഷ ചെയ്ത കാട്ടിൽ കയറാമെന്നുള്ള ബുദ്ധി അവർക്ക കളഞ്ഞിനൃത്താ
ഞ്ഞാൽ രാജ്യത്ത സാവധാനമാകയും നികിതി എടുക്കയും ഇല്ല. ഇപ്രകാരം
ഇരിക്കുന്ന അവസ്ഥക്ക നാം നടന്നകൊള്ളേണ്ടും വിവരത്തിന കൽപ്പന
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 5 നു
എഴുതിയത 7 നു വന്നത ഇങ്കിരിസ്സ കൊല്ലം 1796 ആമത അകട്ടെമ്പ്രമാസം 20
നു വന്നത —
34 B
184 ആമത—
മഹാരാജശ്രീ പീൽസായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊട്ടെത്ത കാനകൊവികൃഷ്ണരായൻ എഴുതിയ അർജ്ജി. പാട്ടിയത്തെ
ദെശത്ത കൊട്ടയം ഒബളിയിൽകയിതരി അമ്പു ചെയ്തത. അത കൂടാതെകണ്ട
അന്ന രാത്രിതന്നെ കൊട്ടയത്ത ഒബളിയിൽ മുര്യാട്ട ദെശത്ത മുര്യാട്ട
പീടികയിൽ മാപ്പിളകുട്ടിയത്തയിടെ പീടികയിൽ കയിതെരി അമ്പുവും [ 90 ] ആളുകളും കൂടിവന്ന പീടിക കൂത്തിപ്പൊളിച്ച അകത്ത കടന്ന അവിടെ
ഉള്ളത ഒക്ക കവർന്നു എടുത്ത കുട്ടിയത്തയിടെ അളിയൻ പകറന്മാര
പിടിച്ചുകെട്ടികൊണ്ടുപൊയി എന്നും പഴശ്ശിരാജാവ മെയനരാമറ കണ്ടു.
കാര്യമെന്നാൽ ഇപ്പൊൾ രാജ്യത്തെ അവസ്ഥകൊണ്ട പല ഗുണദൊഷങ്ങളും
നിരൂപിക്കണ്ടതും ഉണ്ട. ആയതിന നാട്ടുകാര എല്ലാവരും ഇവിടെ എത്താൻ
തക്കവണ്ണം തരക എഴുതീട്ടുമുണ്ട. അതുകൊണ്ട തരക്കണ്ടാൽ അപ്പൊഴെ
നാം ഇരിക്കുന്നെടത്ത വരികയും വെണം എന്ന ഈ കന്നിമാസം 29 നു
എഴുതിവന്നു എന്ന കെൾക്കകൊണ്ട എഴുതിയിരിക്കുന്നത. മെൽപ്പറഞ്ഞ
കയിത്തെരി അമ്പു വെള്ളുവരാമറ നമ്പ്യാർക്ക എഴുതിയ വർത്തമാനം.
രാജ്യത്തന്നെ മുതൽ എടുക്കുന്നതിന മാളിയത്താഴത്തെ വലിയരാജാവ
വെലക്ക ഉണ്ട. അത എന്റെ പെർക്കെല്ലൊ നിങ്ങൾ ഇത്രനാളും അന്യഷിച്ചത.
എനി നിങ്ങൾ വിശാരിപ്പാൻ പൊണ്ട. നിങ്ങൾ നിമിഷം ഇങ്ങ വരണം.
എന്നയിപല നാനാവിധം വർത്തമാനങ്ങൾ കെട്ടു. അതുകൊണ്ട സായ്പു
അവർകൾക്ക അർജി എഴുതിയിരിക്കുന്നു. എന്നാൽ കൊല്ലം 972 മത തുലാ
മാസം 4 നു - തുലാം 7 നു അകടമ്പർ മാസം 20 നു വന്നത —
35 A & B
രാജശ്രി കൊട്ടെയത്ത പഴശ്ശിൽ കെരളവർമ്മ രാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി
സായ്പു അവർകൾ സെല്ലാം. ഈ കത്ത തങ്ങൾക്ക മുമ്പെ ഒരു പ്രാവിശ്യം
എഴുതിയതിന്റെ ശെഷം തങ്ങൾക്ക എത്തിയൊ എന്ന സംശയം1 ഉണ്ടാകും
എന്ന നമുക്ക പറക ആയതുകൊണ്ട എനി ഒരു പ്രാവിശ്യം എഴുതി
അയച്ചിരിക്കുന്നു. വങ്കാളത്തിൽനിന്നും ബബായി സംസ്ഥാനത്തിങ്കൽനിന്നും
എഴുതി വന്ന കത്തിനൊടുകൂട നമ്മുടെ പെർക്കും കൂടി ഒരു കത്ത എഴുതി
അയച്ച കത്തിന്റെ ഉത്തരം കൊടുത്തുടായ്ക കൊണ്ടു മെൽ എഴുതിയ
വർത്തമാനം നെര തന്നെ ആകുന്നു എന്നു നമുക്ക, ഭയപ്പാടായി ഇരിക്കുന്നു.
അതുകൊണ്ട ഈ വർത്തമാനം അറിയിക്കയും വെണം. തങ്ങളെപെർക്ക
ചെല ആളുകൾ നാട്ടിലെ സുഖം വിരാധിക്കുന്നു എന്നു കെൾക്കുവാൻ
നമുക്ക വളരെ സംങ്കടമായിരിക്കുന്നു. ഇതിനു വിരൊധിപ്പാനായിട്ട തങ്ങളെ
പ്രയ്ന്നം ഉണ്ടായി വരികയും വെണം. ആയതല്ലാതെ കണ്ട ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ മുഷിച്ചൽ അവരവരുടെ മെൽ വരുത്തുകയും ചെയ്യും.
ആയതിൽ ഉള്ള ഫലങ്ങൾ അവർക്ക നാശംതന്നെ ആകും. അതുകൊണ്ട
അപ്പൊലെ ഉള്ള ആളുകളെ മലയാളത്തിൽ ഇരിപ്പാൻ ബഹുമാനപ്പെട്ട [ 91 ] സെർക്കാര അനുസരിക്കയും ഇല്ലല്ലോ. ആയതുകൊണ്ട തങ്ങളും തങ്ങളെ
പരിചയക്കാരനൊടകൂട വിശാരിക്കും എന്നും അവരൊട കൂടി ഇപ്ര
കാരമായിട്ടുള്ള ക്രമമില്ലാത്ത കാരിയങ്ങൾ ഒക്കെയും വിരൊധിക്കുമെന്നും
നാം വളര ആഗ്രഹിച്ചിരിക്കുന്നു. ശെഷം തങ്ങൾക്ക എത്താൻ സങ്കടങ്ങൾ
ഉണ്ടെങ്കിൽ നമുക്ക അറിയട്ടെ. അപ്പൊൾ നമ്മാൽ ആകുന്നടത്തൊളം
താമസിയാതെ തിർത്ത കൊടുപ്പാൻ ആയിട്ട കൊടുക്കും എന്ന തങ്ങൾക്ക
നിശ്ചയമായിരിക്കയും വെണം. മറ്റ എന്തു പറക കഴിയും. എന്നാൽ കൊല്ലം
972 ആമത തുലാമാസം 8-നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത
അകടെമ്പ്രമാസം 21—ന് ചെറക്കൽ നിന്ന എഴുതിയത—
36 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ കുസ്തപ്പർ പിലി സായ്പുന കൊട്ടെയത്ത
കെരളവർമ്മ രാജാവ സെല്ലാം. തുലാമാസം 4 നു എഴുതിയ കത്ത ഇവിടെ
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും വായിച്ച മനസ്സിൽ ആകയും
ചെയ്യു. 955—ആമതിൽ ചെറക്കന്നും സരദാരഖാനും കൂടി തലച്ചെരി കൊണ്ട
വെടി എറ്റതിന്റെ ശെഷം തലച്ചെരി മൂപ്പൻ ഈ അവസ്ഥക്ക നൊംക്ക
എഴുതിഅയച്ചതിന്റെ ശെഷം ഈ രാജ്യത്തപ്രമാണമായിരിക്കുന്ന ആൾകൾ
ഒക്കെയും അതിൽ ഉൾപ്പെട്ടുള്ള ജനങ്ങളെയും നാം തലച്ചെരിക്കകല്പിച്ചയച്ച
കുമ്പഞ്ഞിക്ക ചെയ്ത ഉപകാരങ്ങൾ ഒക്കെയും ഇങ്കിരിസ്സ സംസ്ഥാനങ്ങളിൽ
ഒക്കയും അറിവാൻ സങ്ങതിയും ഉണ്ടായിരുന്നു. അന്നു തുടങ്ങി. ഇന്നെവരെ
ക്കും നാം കുമ്പഞ്ഞിയെത്തന്നെ വിശ്വസിച്ചിരിക്കുന്നത. 966 ആമതിൽ
കുറുമ്പ്രനാട്ട എഴുന്നള്ളിയടത്തന്ന വെണാട്ടരയിന്ന എഴുന്നള്ളിയതിന്റെ
ശെഷം കിഴമരിയാതിയും കുമ്പഞ്ഞി കല്പനയും അല്ലാതെ കണ്ടുള്ള
ദ്രൊഹങ്ങൾ രാജ്യത്തുള്ള ആളുകളെട പലവിധെനയും ചെയ്യുന്നത നാം
സമ്മതിയ്ക്കാക കൊണ്ട നമെമ്മക്കൊണ്ട പല പ്രകാരത്തിൽ ഉള്ള ദൂറകൾ
എഴുന്നള്ളിയടത്തുന്നും പഴവീട്ടിൽ ചന്തുവും കുമ്പഞ്ഞി എജമാനെന്മാരൊട
പറഞ്ഞി ബൊധിപ്പിച്ച പഴശ്ശികൂലകത്ത നാം ഇല്ലാത്ത സമയത്ത രാത്രിയിൽ
പട്ടാള കടത്തി എറിയുള്ള ദ്രവ്യങ്ങൾ ഒക്കെയും എടുത്തകൊണ്ടു
പൊയതിന്റെ ശെഷം നാം ഇരിക്കുന്നെടത്ത പിന്നയും പട്ടാളം വരുന്നു
എന്നു പഴവീട്ടിൽ ചന്തു എഴുതി അയക്കകൊണ്ട ചൊരംകഴരി2 നിൽക്കയും
ചെയ്തു. അങ്ങനെ ഇരിക്കുന്ന സമയത്താകുന്നു. കർണ്ണൽഡൊം എന്ന സായ്പു
ചൊരത്തിൽ വന്ന കണ്ട പഴശ്ശിന്ന എടുത്ത മുതൽ ഒക്കയും തന്നെ പഴശ്ശി
കൂലകം ഒഴിച്ചു തരാമെന്നും അപ്രകാരം ബംമ്പായിന്നകല്പന വന്നിരിക്കുന്നു [ 92 ] എന്നും വിശ്വാസമായിട്ട അന്ന പറഞ്ഞവണ്ണം ഒന്നും ഇവിടെ നടന്ന
കണ്ടതുമില്ല. കുമ്പഞ്ഞിലെക്ക എടുക്കെണ്ടത എടുത്ത കൊടുക്കെണ്ടുന്നത
കൊടുപ്പാനും പ്രമാണമാക്കിട്ട പഴവീട്ടിൽ ചന്തുന അത്രെ നാം മുമ്പെ
കല്പിച്ചത. അവൻ ഇപ്രകാരം നമുക്ക വിപരീതമായിട്ട ശ്രമിക്കുമെന്ന നാം
നിരുവിച്ചതുമില്ല. ഇപ്പൊൾ ചന്തു നമ്മക്കൊണ്ട പല ദൂറ പറകയും
കുമ്പഞ്ഞിന്ന അത അനുസരിച്ചു നമ്മൊടദ്വഷിക്കയും അല്ലൊ ആകുന്നത.
ആയതിന്റെ പരമാർത്ഥം കുമ്പഞ്ഞിയിന്ന വഴിപൊലെ വിചാരിച്ചു നമുക്കും
രാജ്യത്ത പ്രജകൾക്കും ഗുണമാക്കി തരികയും പഴശ്ശിന്ന എടുത്ത മുതൽ
ഒക്കയും നമുക്ക തരികയും വെണം. അതിന കുമ്പഞ്ഞിക്ക മനസ്സ ഇല്ല എന്ന
വരികിൽ നമുക്ക രാജ്യത്ത ഇരിക്കണംമെന്നില്ലെ1, പഴവീട്ടിൽ ചന്തുന്റെ
ആഗ്രെഹം പൊലെ തന്നെ ആട്ടെ എന്ന വെച്ച നാം വാങ്ങി പാർക്ക അല്ലൊ
ഉള്ളൂ. പഴവീട്ടിൽ ചന്തുന്ന നാം തന്നെ പ്രവൃത്തി2 ആക്കി വെച്ചതും അവൻ
നമുക്ക വിപരീതമായി വരികയും ചെയ്തു. അവർ രാജ്യത്ത ഏറ നശിപ്പിച്ച
ദ്രവ്യം വളര എടുക്കയും ചെയ്തു. അതിന്റെ കണക്ക ഒന്നും നമുക്ക
ബൊധിപ്പിച്ചതുംമില്ലാ. നമുക്ക കുമ്പഞ്ഞിദ്വെഷം ഉണ്ടാകുന്നതും അവർ
തന്നെ. അങ്ങനെ ഉള്ളവൻ കുമ്പഞ്ഞിക്ക വിശ്വാസമായിയും വന്നും.
അതുകൊണ്ട ഇനി എങ്കിലും ഇതിന്റെ പരമാർത്ഥം കുമ്പഞ്ഞി3 വിചാരിച്ച
നമുക്കും രാജ്യത്തെ പ്രജകൾക്കും ഗുണമായി വരണ്ടതിന കുമ്പഞ്ഞി മനസ്സ്
വളര വളര നമ്മൊട വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 7—നു
എഴുതിയത 10-നു വന്നത—
37 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കുസ്തപ്പർ പിലി സായ്പുന്ന കൊട്ടെയത്ത കെരളവർമ്മ രാജ
അവർകൾ സെല്ലാം. നാം എറക്കാലമായെല്ലൊ ഇങ്കിരിസ്സകുമ്പഞ്ഞിയിൽ4
വിശ്വസിച്ചിരിക്കുന്നു. ഇപ്പൊൾ 971 ആമത തുടങ്ങി കുറുമ്പ്രനാട്ട
എഴുന്നള്ളിയെടത്തുന്നും നാം പ്രത്യെകം രക്ഷിച്ച വിശ്വസിച്ച 66 ആമത
മുതൽ ഈ രാജ്യത്തെക്ക അധികാരമാക്കികല്പിച്ച നടന്ന പൊന്നിരിക്കുന്ന
പഴവീട്ടിൽ ചന്തുവും ബഹുമാനപ്പെട്ട ഇരിക്കുന്ന ഇങ്കിരിസ്സ കുമ്പഞ്ഞി
എജമാനെൻമാരൊട നമെ കൊണ്ട പല വിധത്തിലും ദൂറ പറക കൊണ്ട
പഴശ്ശികൂലകത്ത പട്ടാളം കടത്തി നമുക്കവരുത്തിയ അവമാനങ്ങൾ ഒക്കെയും
സായ്പു(ന) മനസ്സിൽ ഉണ്ടല്ലൊ. ആയവസ്ഥ വങ്കാളത്ത സംസ്ഥാനത്ത
ഉള്ള എജമാനെൻന്മാര ഗ്രഹിക്ക കൊണ്ട ബൊമ്പായി ജനരാളസായ്പുന [ 93 ] കത്ത എഴുതി വന്ന അവസ്ഥയും ജൈനരാളസായ്പു പിലിസായ്പുന കത്ത
എഴുതിട്ടും ഉണ്ടെന്നുള്ള പ്രകാരവും ജനരാളസായ്പു നമുക്ക പ്രെത്യെകം ഒരു
കത്ത എഴുതിട്ടും ഉണ്ട. ആ കത്തകെൾ ഒക്കയും പിലി സായ്പുന എത്തിട്ടും
ഉണ്ട എന്നും പിലിസായ്പു പഴവീട്ടിൽ ചന്തുന്റെ പക്കൽ കൊടുത്തു എന്നും
ബഹുവാക്കായി ഇവിടെ കെൾക്കയും ചെയ്തു. ഇങ്കിരിസ്സ കുമ്പഞ്ഞിക്ക
രാജ്യമായതിന്റെ ശെഷം നാം കുമ്പഞ്ഞിക്ക ഒരു ദൊഷം ചെയ്തിട്ടും ഇല്ല.
ആയത ഉണ്ടായിട്ടുള്ള ഗുണദൊഷങ്ങൾ സായ്പു വിചാരിച്ച
വിസ്മരിക്കുമ്പൊൾ വഴിപൊലെ ബൊധിക്കയും ചെയ്യുമല്ലൊ. ഈ രാജ്യത്ത
തന്നെ ഇരുന്ന നാം തന്നെ രാജ്യത്തിന്ന എടുക്കെണ്ടത എടുത്ത
കുമ്പഞ്ഞിയിൽ ബൊധിപ്പിച്ച പ്രജകളെ രക്ഷിക്കെണ്ടതിന്നും മുമ്പെ ഉള്ള
വിശ്വാസത്തിന്ന എറക്കൊറവ വരാതെ ഇരിക്കെണ്ടതിന്നും സായ്പുന്റെ
മനസ്സ നമുക്കു വളര ഉണ്ടായി വരികയും1 വെണം. 4—നു അവിടുന്ന എഴുതി
വന്ന കത്തിന്റെ മറുവടി 6—ന അണ്ടൊട്ട കൊടുത്തയച്ചിട്ടും ഉണ്ട ഇതിന്റെ
മറുപടി വെഗം വരികയും വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം
10-നു അകടെമ്പ്രമാസം 23 നു എഴുതി വന്നത2 —
38 B
188 ആമത —
നാമും ചൊഴലിനമ്പ്യാരും എറിയക്കാലമായിട്ട എതാൻ ചെർച്ചയി
ല്ലാതെ കണ്ടുള്ള അവസ്ഥ അനുഭവിച്ചതുകൊണ്ട ഇതിന്റെ മുന്നെ ഉള്ള
തർക്കം ഒക്കയും നമ്മാൽ നിന്ന മാറ്റി മറന്നവെക്കയും ചെയ്യു എന്ന ഈ
എഴുതിയത സാക്ഷികൊണ്ട ആകുന്നത. വിശെഷിച്ച ചൊഴലിനാട്ടിലെ നിന്ന
970 താമതിലെയും 71 മതിലെയും അവിടെനിന്ന നെരായിട്ടുള്ള ജമാപന്തി
പ്രകാരത്തിൽ 10,300 ഉറുപ്പിക വാങ്ങുവാൻ തക്കവണ്ണം ഇതിനാൽ നമ്മുടെ
മനസ്സും സമ്മതത്തൊടുകൂട സമ്മതിച്ചിരിക്കുന്നു എന്നും ഇനിമെൽപ്പട്ട
അടുത്തവരുന്ന സംവത്സരം മൂന്നിനും നമ്മുടെ കരാർന്നാമ പ്രകാരം പൊലെ
നമ്പ്യാരാൽ അടക്കുന്ന പലതറയുടെ ജമാപന്തിയും വർദ്ധിച്ചു വരികയും
ചെയ്യും എന്നും ഈ എഴുതിയത സാക്ഷിപറയുന്നത. അതുകൊണ്ട 971
മതിൽക്ക ഒരു ലക്ഷത്ത 10000 ഉറുപ്യ നാം കൊടുപ്പാൻ സമ്മതിച്ചതിൽ 10300
ഉറുപ്യ കൊടുപ്പാൻ ചെർച്ച ആകുന്നത. എന്നാൽ കൊല്ലം 972 മത തുലാമാസം
11 നു ഇങ്കിശ്ശകൊല്ലം 1796 മത അകടൊമ്പർമാസം 21 നു എഴുതിയത — [ 94 ] 39 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പ അവർകൾക്ക
കൊട്ടെയത്ത കെരള വർമ്മരാജാവ സെല്ലാം. തുലാമാസം 8 നു
എഴുതികൊടുത്തയച്ച കത്ത മൂന്നും ബഹുമാനപ്പെട്ട വങ്കാളത്തമെൽ
സമസ്ഥാനത്തിങ്കൽ നിന്ന ബമ്പായി സംസ്ഥാനത്തിങ്കലെക്ക
എഴുതിവന്നതിന്റെ പെർപ്പും ബമ്പായിന്ന തലച്ചെരിക്ക എഴുതിവന്ന
കത്തിന്റെ പെർപ്പും തുലാമാസം 10—ന ഇവിടെ എത്തി വാഴിച്ച വർത്തമാനം
വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. വങ്കാളത്തന്നും ബമ്മായിന്നും
എഴുതിവന്ന കത്തിലെ വിവരം വിശെഷിച്ച മാപ്പളമാരെ പ്രാണഹാനി
വരുത്തിയതിന്റെ മാപ്പും പഴശ്ശിന്ന എടുത്ത ദിവ്യവും രാജ്യവും തിരിച്ച
തരുവാനും ശെഷം മെൽപ്പട്ടനടക്കെണ്ടും ക്രമങ്ങൾക്കും എല്ലൊ കത്തുകളിൽ
എഴുതിയതാകുന്നു. മാപ്പളമാരെ പ്രാണഹാനി വരുത്തി എന്ന എഴുതിവന്ന
കണ്ട അവസ്ഥക്ക പ്രാണഹാനി വരുത്തുവാൻ സങ്ങതി എന്തെന്നും
വരുത്തിയത ആരെന്നും വിസ്താരമായിട്ട സായ്പു വിചാരിക്കുംമ്പൊൾ
പരമാർത്ഥം ബഹുമാനപ്പെട്ടുള്ള ഇങ്കിരിസ്സ കുമ്പഞ്ഞിലുള്ള
സംസ്ഥാനങ്ങളിൽ ഒക്കെയും ബൊധിപ്പാനുള്ള സങ്ങതി വഴിപൊലെ
വരികയും ചെയ്യും. കൽപ്പന വന്നിട്ട ഇത്ര ദിവസമായിട്ടും ദിവ്യവും രാജ്യവും
നമുക്ക സമ്മതിച്ച തരുവാനുള്ളതിന്ന സായ്പുന്ന മനസ്സ ഉണ്ടായതും
ഇല്ലെല്ലൊ. എനിഎങ്കിലും സായ്പുന്റെ മനസ്സഉണ്ടായിട്ട സംസ്ഥാനങ്ങളിൽ
നിന്ന കല്പന വന്നപൊലെ നമ്മുടെ ദിവ്യവും രാജ്യവും നമുക്ക തന്നെ
തരുമെന്നുള്ള പരമാർത്ഥം നിശ്ചയമായിട്ട നമുക്ക ബൊധിച്ചാൽ
സായ്പുമായി കണ്ട സർക്കാരിലെക്ക വിശെഷിച്ചു നമ്മ കൊണ്ട ഉള്ള
ഉപകാരങ്ങൾ പിന്നയും പിന്നയും ഉണ്ടാകയും ചെയ്യും. വിശെഷിച്ച നമ്മുടെ
ആള ഈ രാജ്യത്ത സുഖ വിരൊധം1 സായ്പുന സങ്കടം ഉണ്ടന്ന എഴുതികണ്ട
അവസ്ഥക്ക കുമ്പഞ്ഞികാരിയത്തിന്ന വിപരിതമായിട്ട നാം കല്പിച്ചിട്ടും
ഇല്ലാ. 966 ആമത തുടങ്ങി 71 ആമത വരക്കും ഈ രാജ്യത്തന്ന പല പ്രകാരെ
ണയും എറിയ ഉറുപ്യപഴവീട്ടിൽ ചന്തു എടുത്തിട്ടും ഉണ്ട. അയതിന്റെ
കണക്കെ ഒന്നും നമെമ്മ ബൈാധിപ്പിച്ചിട്ടും ഇല്ല. കുമ്പഞ്ഞിക്ക എത്ര ഉറുപ്യ
ബൈാധിപ്പിച്ചി2 എന്നും ചന്തുന്റെ പക്കൽ എത്ര ഉറുപ്യ എനി നിലവ ഉണ്ടെന്നും
കണക്ക നൊക്കി നമുക്ക ബൈാധിപ്പിച്ചിട്ട വെണം 72 ആമതിലെ മുതൽ
രാജ്യത്തന്ന എനി എടുപ്പാനന്ന വെച്ചിട്ടത്രെ രാജ്യത്ത നാം വിരൊധിച്ചത. 65 [ 95 ] നു ആമത്തിൽ നാം കുമ്പഞ്ഞി എജമാനെന്മാരുടെ ഒന്നിച്ച പ്രെയ്ന്നം ചെയ്ത
ടിപ്പുന്റെ പാളിയം നിക്കി കാടായിട്ടുള്ള രാജ്യം ഒക്കെയും കാട കളഞ്ഞ
പ്രജകളെ വരുത്തിയിരുത്തി തലച്ചെരിയിന്ന കടം വാങ്ങി പ്രജകൾക്ക
കൊടുത്ത മറുരാജ്യത്തന്ന എറിയ കന്നകാലിന ദ്രിവ്യം കൊടുത്ത കൊണ്ട
രാജ്യത്ത കുടികൾക്ക കൊടുത്ത കൃഷി നടത്തി രാജ്യവും പ്രെജകളെയും
രക്ഷിച്ചത നാം തന്നെ ആകകൊണ്ടും ഇപ്പൊൾ അങ്ങനെ ഉള്ള പ്രജകളെ
കുമ്പഞ്ഞി കല്പനയും കിഴമരിയാത പൊലെയും അല്ലാതെ ദെണ്ണിപ്പിച്ച
ദിവ്യം വാങ്ങി എറിയ കുടിയെ പൊറപ്പടിച്ച കളക കൊണ്ടും നമുക്ക സംങ്കടം
വളരവളര ഉണ്ടാക്കൊണ്ടത്ര രാജ്യത്തന്ന മുതൽ എടുപ്പാൻ വിചാരിച്ചിട്ടാ
വണം1 എന്നവച്ച വിരൊധിച്ചത. അതല്ലാതെ രാജ്യത്ത ഒരു ദ്രൊഹം നാം
ചെയ്തിട്ടും ഇല്ല. എനി ചെയ്കയും ഇല്ലാ. ഈ അവസ്ഥക്ക ഒക്കക്കും ഇനി
ചന്തു രാജ്യത്തന്ന ഒരു മുതൽ എടുക്കാതെ ആക്കണ്ടതിന്നും2 കിഴിൽ
എടുത്തതിന്റെ കണക്കനമ്മബൊധിപ്പിക്കെണ്ടതിന്നും സായ്പുന്റെ മനസ്സ
വളരവളര ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 10—നു എഴുതിയത 12—നു അകടെമ്പ്രമാസം 25 നു വന്നത —
40 B
190 ആമത —
നാമും ചൊഴലിനമ്പ്യാരുമായിട്ടുള്ള തർക്കത്തിന രാജശ്രീ പീലി
സായ്പവർകൾ ചെറക്കൽ വന്ന ചൊഴലിനമ്പ്യാരയും വരുത്തി. 70 മാണ്ടും
71 മാണ്ടും കണക്കൊട എടപട്ട കാര്യങ്ങളും മനസ്സിൽ മുഷിച്ചൽ ഉള്ള കാര്യ
ങ്ങളും നമുക്ക പ്രസാദമാകുംവണ്ണം തീർത്തുതരികയും ചെയ്തു. ചൊഴലി
നമ്പ്യാര ചെലവും പരാധീനവും എറയുണ്ടന്ന നമൊട സങ്കടം പറകകൊണ്ട
ജമാപന്തിക്കണക്കിൽ ഉള്ള ഉറുപ്യായിൽ എതാൻ ഉറുപ്പ്യ നമുക്ക
മനസ്സൊടുകൂട ബൊധിച്ച നീക്കി 70 മാണ്ടും 71 മാണ്ടും ആണ്ട രണ്ടക്ക ആണ്ട
1 ക്ക പതിനായിരത്ത മൂന്നുറ ഉറുപ്പ്യ വീതം തീർന്നു. 72 മാണ്ട മുതൽ 74
മാണ്ടവര ആണ്ട 3 ക്ക നമ്മുടെ കരാർന്നാമത്തിൽ വർദ്ധിച്ച വരുന്നതുപൊലെ
നമ്പ്യാർക്കും വർദ്ധിച്ച വരികയും ചെയ്യും. 68 മാണ്ടെത്തെ കണക്കും 69
മാണ്ടെത്ത കണക്കും തീർന്നിട്ടും ഇല്ല. കൊല്ലം 972 മത തുലാമാസം 13 നു
ഇക്ലിശ്ശകൊല്ലം 1796 ആമത അകടൊമ്പർ മാസം 26 നു എഴുതിയത —
41 B മത —
രാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ [ 96 ] കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. താങ്ങൾ തുലാമാസം 5 നു എഴുതി
കൊടുത്ത അയച്ചകത്ത നമുക്ക ബൈാധിക്കയും ചെയ്തു. നമ്മുടെ കാരിയക്കാര
സുബ്ബൻപട്ടര പുതിയങ്ങാടിക്ക പൊവാൻ തക്കവണ്ണം കുമിശനർ
സാഹെബവർകളെ കൽപ്പനപടിക്ക താമസിയാതെ അയക്കെണമെന്ന
സാഹെബവർകൾ നമുക്ക എഴുതിഅയച്ചുവെല്ലൊ. ബഹുമാനപ്പെട്ട കുമ്പനി
കൽപ്പനക്ക എവിടെവരെണമെന്ന കൽപ്പനവന്നാൽ അപ്രകാരം അനുസരിക്ക
അല്ലാതെ വെറെ വിജാരിക്കയും ഇല്ലല്ലൊ. ഇപ്പൊൾ അദ്ദേഹത്തിന
വായുവിന്റെ ദെണ്ണവും രെക്തം ദുഷിച്ചിട്ട ഉള്ള ദെണ്ണവും ഉണ്ടായി
വന്നിരിക്കുന്നതകൊണ്ട ശരീരം സ്വാധീനമായ ഉടനെ അങ്ങൊട്ട
അയക്കുന്നതിന താമസം വരികയും ഇല്ല. രാജ്യത്ത നികിതി എടുത്ത വരെ
ണ്ടുന്ന കാര്യവിചാരങ്ങൾ എറ്റവും പ്രയാസം വെണ്ടിവന്നിരിക്കുന്നു.
എന്നുള്ള ഗുണദൊഷങ്ങൾ ഒക്കയും സാഹെബ അവർകളെ അന്തഃകര
ണത്തിൽ വഴിപൊലെ ബൊധിപ്പിച്ചിരിക്കുന്നെല്ലൊ. ഇപ്പൊൾ ആയ
തിന്റെ വഴികൾ വിജാരിച്ചു വരികയും ചെയ്യുന്നു. മെൽനടക്കുന്ന കാര്യ
ങ്ങൾക്ക സാഹെബ അവർകൾക്ക ബൊധിപ്പാൻ എഴുതി അയക്കയും ചെയ്യാം.
വിശെഷിച്ച മൂനാം ഗഡുവിന്റെ മുതല ബൊധിപ്പിച്ചത കൊണ്ടും
നായിന്മാരൊട തീർച്ച ആക്കിയതകൊണ്ടും നമ്മുടെ പരമാർഥങ്ങൾ ഒക്കയും
കമീശനർ സാഹെബമാർക്കും ബഹുമാനപ്പെട്ട ബമ്പായി സമസ്ഥാന
ത്തിങ്കലെക്കും എന്റെത്രയും നല്ല പ്രസാദം തന്നെ സാഹെബ അവർകൾ
വരുത്തിതരികയും ചെയ്യുമെന്ന നമക്ക നിശ്ചയം തൊന്നിയിരിക്കുന്നു.
വിശെഷിച്ചും നമുക്ക വെണ്ടുന്ന ഗുണങ്ങൾ ഒക്കയും ദിവസംപ്രതി വർദ്ധിച്ച
വരെണ്ടുന്നതിന്ന സാഹെബ അവർകളെ കടാക്ഷം തന്നെ നാം
വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 മത തുലാമാസം 10 നു എഴുതി
യത. തുലാം 13 നു അകടമ്പർ 26 നു വന്നത —
42 B
192 മത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. ബഹുമാനപ്പെട്ട ബങ്കാളത്തെ മെൽ
സമസ്ഥാനത്ത നിന്ന വന്ന കത്തിന്റെ പ്രതിയും ബമ്പായിന്ന വന്ന
കത്തിന്റെ പ്രതിയും സായ്പവർകളെ കത്തിൽ വെച്ച പഴെവീട്ടിൽ ചന്തു
നമ്മുടെ അടുക്കകൊണ്ടു വന്ന തന്നെ. കൈതെരി എമ്മൻ പഴച്ചിയിൽ
രാജാവിന വളര സ്നേഹമായിരിക്കുന്നവൻ എന്ന അറിഞ്ഞിരിക്കുകകൊണ്ട
ആ കത്തും അതിലിരിക്കുന്ന പ്രതി രണ്ടും നാം കൈതെരിഎമ്മന്റെ കയ്യിൽ [ 97 ] കൊടുത്തയച്ചിരിക്കുന്നു. അതിനൊടുകൂടി നാം ഒന്ന എഴുതീട്ടും കൈതെരി
എമ്മന്റെ കയ്യിൽ കൊടുത്തയച്ചിരിക്കുന്നു. അത അവിടെ എത്തീട്ടില്ലന്നും
എത്തിയിരിക്കുന്നു എന്നും കയിതെരി എമ്മനെ വരുത്തി വിസ്തരിച്ചാൽ
തെളികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത തുലാമാസം 11 നു
എഴുതിയത —
43 B
2. മഹാരാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടത്ത കുറുമ്പ്രനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. പറപ്പനാട്ടിലെ മൂന്നാം ഗഡുപ്പണം ബൊധിപ്പി
ക്കെണ്ടുന്നതിന്ന നാം പറപ്പനാട്ടിൽ അധികാരത്തിന്ന ആക്കിയവരെ വരുത്തി
വിചാരിച്ചാറെ പറപ്പനാട്ടിൽ മിശ്രതകൾ ഉള്ളതിനെ ബൊധിപ്പിപ്പാൻ അവിടെ
അധികാരം ചെയ്യുന്നവരും നാട്ടകാര ചിലരും ഇവിടെ വന്നിട്ടും ഉണ്ട. 971 മത
പറപ്പനാട മൂന്നാം ഗഡുപ്പണം ദിവസം നീങ്ങിപ്പൊയതിന കൂടുന്ന പലിശയും
കൂട്ടി ഈ മാസം 30 നു ബൊധിപ്പിക്കാമെന്നും അവിടുത്തെ മിശ്രത തീർത്ത
നികിതി എടുത്ത നെര നടപ്പാറാക്കിണം എന്നും നിശ്ചയിച്ച പറഞ്ഞു.
അപ്രകാരം ഈ 30 നു പണം അടക്കണ്ടെത്തിന്ന നീക്കം വന്നു പൊയെങ്കിൽ
കൽപ്പനപ്രകാരം അനുസരിച്ചുകൊൾകയും ആം. കൊല്ലം 972 മത തുലാമാസം
11 നു —
44 B
3. മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. തുലാമാസം 15 നു ബൊധിപ്പിപ്പാൻ
നിശ്ചയിച്ച പറഞ്ഞത തന്നെ വിശ്വസിച്ചിരിക്കുന്ന. എന്നുമല്ലൊ
കൽപ്പനയായി വന്നതാകുന്നു. ഈ നാട്ടിലെ കാര്യങ്ങൾ വിജാരിച്ച പണം
നെരായി ബൊധിപ്പിച്ച നടന്ന വരണ്ടതിന്ന പഴെവീട്ടിൽ ചന്തുന നൊം ആക്കി
നടപ്പിച്ച വന്നു. 971 മതിലെ മുന്ന ഗഡുപ്പണവും നാട്ടന്ന തികച്ച പിരിഞ്ഞ
വരായ്കക്കൊണ്ട കടം വാങ്ങീട്ടും സായ്പു അവർകളുടെ മനസ്സുണ്ടായിട്ട 71
മത്തിലെ മൂന്നു ഗഡു പണവും ബൊധിപ്പിച്ചു എന്ന വരികയും ചെയ്തു.
നിശ്ചയിച്ചു പറഞ്ഞ പ്രകാരം തന്നെ നെരായിട്ട തുലാംമാസം 15 നു തന്നെ
പണം ബൊധിപ്പിക്കണമെന്ന തന്നെ നമുക്കും ഒറപ്പായിട്ട മനസ്സിൽ
ഉണ്ടായിരിന്നു. ചന്തുനക്കൊണ്ടു തന്നെ കാര്യം നടപ്പിക്കണമെന്ന സായ്പു
അവർകൾ നമൊടു കൽപ്പിച്ചു. അപ്രകാരം നൊം നടത്തിവരികയും ചെയ്തു.
71 മത വരയും നാട്ടിലെ നടപ്പിന്റെ ഭെദം കൊണ്ടത്ത്രെ പണം അടയാതെ
നിന്നു പൊയതെന്നു സായ്പുവർകൾ ബൊധിച്ചിരിക്കുന്നല്ലൊ. കുമ്പഞ്ഞി
കൽപ്പനയും ബലവും ഉണ്ടാകകൊണ്ട 71 മത കർക്കടമാസം 8 നു [ 98 ] കൊട്ടെത്ത രാജ്യത്ത വന്ന ഇരുന്ന കാര്യങ്ങൾ വിചാരിച്ച തുടങ്ങി. അന്ന
മുതൽ 72 മത കന്നിമാസം 20 നു വരക്കും നാട്ടിൽ എറമിശ്രം കൂടാതെ
കാർയ്യ്യങ്ങൾ വിചാരിച്ച വന്നതിന്റെ ശെഷം കൽപ്പന അനുസരിക്കാ
തെയിവിടെ തുടങ്ങിയ വിവരങ്ങൾ അർജ്ജി എഴുതി അയച്ചിട്ടും ഉണ്ടല്ലൊ.
അതിൽ പിന്നെ പയിച്ചിയിൽ രാജാവിന ഗുണമായിട്ടുള്ള ബുദ്ധി നാം എഴുതി
അയച്ചാറെ അത ബൊധിക്കാതെ വിപരീതമായിട്ട നമുക്ക എഴുതി വന്നതു
പാർവ്വത്യക്കാരന്മാർക്ക എഴുതി അയച്ചിതും പെർപ്പ ഉണ്ടാക്കി ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്നു. കുമ്പഞ്ഞിയിൽ ആശ്രയിച്ച അപെക്ഷിച്ചി
ദയവുണ്ടായി രക്ഷ ആയി വന്നതിന്റെ ശെഷം വിപരീതമായിട്ട നികിതി
എടുക്കരുതെന്നും പലതായിട്ടുള്ള വഴികൾ തുടങ്ങുകയും അതിന്ന നാട്ടിൽ
പ്രമാണമായിട്ടുള്ളവര ചെലര സഹായമായിട്ട കൂടുകയും കാണുകകൊണ്ട
മുമ്പെ തന്നെ കടത്തിന്ന തന്നെ വഴി ഇല്ലല്ലൊ എന്നും എന്ത വിശ്വസിച്ച എനി
കടം തരണ്ടു എന്നും വർത്തകര പറക്കൊണ്ട ഈ പതിനഞ്ചാന്തിയ്യതിക്ക
മുന്നെ നിശ്ചയിച്ചത. അന്നു തന്നെ വരത്തക മുഖാന്തരമായിട്ടെങ്കിലും
വഴിപ്പടുനടന്നുകൊള്ളുവാൻ സങ്കടമായി വന്നിരിക്കുന്നു. ഇപ്രകാരം വന്ന
അവസ്ഥക്ക സായ്പവർകളുടെ മനസ്സുണ്ടായിട്ട കാർയ്യ്യത്തിന നിവൃത്തിയും
ദിവസ താമസത്തിന എടയും ഉണ്ടാക്കിതന്നെ നടത്തി രക്ഷിക്കണമെന്ന നാം
അപെക്ഷിക്കുന്നു. കൊല്ലം 972 മത തുലാമാസം 11 നു —
45 A & B
4. ഒണത്തിക്കെണ്ടും അവസ്ഥ മങ്ങലം കണ്ടു1 അമ്പാടി പൊതുവാള
പക്കൽ വിസ്തരിച്ച എഴുതി കൊടുത്തയച്ച തരക വാഴിച്ച അവസ്ഥകൾ
ഒക്കയും വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. കിഴക്കട കഴിഞ്ഞ അവസ്ഥ
കൊണ്ടല്ലൊ തരകിൽ ഇത്ര വിസ്തരിച്ച എഴുതിയതാകുന്നു. കിഴക്കട കഴിഞ്ഞ
അവസ്ഥ ഒക്കെയും വഴിപൊലെ തിരുമനസ്സിൽ ഉണ്ടെങ്കിൽ ഇപ്പൊൾ
ഇതൊന്നും ഇപ്രകാരം വിസ്തരിക്കെണ്ടി വരിക ഇല്ല ആയിരുന്നു. എനി
എങ്കിലും കഴിഞ്ഞ കാര്യങ്ങൾ ഒക്കെയും തിരുമനസ്സ കൊണ്ട വിചാരിക്ക
എന്നു വരികിൽ എല്ലാ കാര്യത്തിന്നും ഗുണമായിട്ട തന്നെ വരികയും ചെയ്യും
എല്ലൊ. ഇപ്പൊൾ വിശെഷിച്ച രാജ്യത്ത മുതലെടുപ്പ വിരൊധിച്ചത മറ്റൊന്നും
ഉണ്ടായിട്ടല്ല. ഇങ്കിരിസ്സ കുമ്പഞ്ഞി ബെലവാൻ എങ്കിലും നെരും ഞായവും
വിസ്തരിക്കവണ്ടെ എന്ന വെച്ചിട്ടില്ലെല്ലൊ. ആയത അറിഞ്ഞിട്ട വെണം എനി
രാജ്യത്തന്ന ഒരു മുതൽ എടുപ്പാൻ എന്നിട്ടത്രെ വിരൊധിച്ചത. അതല്ലാതെ
രാജ്യം എനിക്ക വിചാരിക്കെണമെന്നവെച്ചിട്ടും അല്ല. അപ്രകാരം തിരുമനസ്സ [ 99 ] കൊണ്ടു തന്നെ കൽപ്പിച്ചാലും ഞാനതിന ഇപ്പൊൾ പ്രാപ്തിയും അല്ല.
അതുകൊണ്ടായിരിക്കും എന്ന തിരുമനസ്സിൽ ബൊധിക്കയും വെണ്ട.
ഇത്രനാളും കുമ്പഞ്ഞി എജമാനെൻമ്മാർക്ക എന്നൊട ദെഷം ഉണ്ടാക്കിച്ചിട്ട
എന്നൊട ചെയ്യിച്ച അവസ്ഥ കുംമ്പഞ്ഞി സംസ്ഥാനങ്ങളിൽ ഒക്കയും
അറിയണം. എന്നിട്ട വെണം ഈ രാജ്യത്തന്ന മുതൽ എടുപ്പാൻ1.
അതുകൊണ്ടും കുമ്പഞ്ഞിന്ന വിചാരിക്കുന്നില്ലങ്കിൽ ആവതില്ലാതെ നില2.
എന്ന നിശ്ചയിച്ച നിൽക്കാം. മുമ്പെ പഴവീട്ടിൽ ചന്തുന പ്രപ്തി ആക്കിയത
ഞാൻ തന്നെ. അന്ന ഇപ്രകാരം ചതിക്കുമെന്ന ബൊധിച്ചില്ല. ഇപ്പൊൾ
അതവഴിപൊലെ ബൊധിക്ക കൊണ്ടും എനിയും ആ നെലയിൽ
നില്ലാഞ്ഞാൽ3 കുമ്പഞ്ഞിന്ന കാരിയം വിസ്മരിക്ക ഇല്ലന്നും എടുത്ത ദ്രിവ്യം
തരിക ഇല്ലന്നും രാജ്യത്ത മുതൽ ഒക്കയും എടുത്ത പഴെവിട്ടിൽ ചന്തുന
വെണ്ടും കൊപ്പുകളും ഒറപ്പകളും കരുതുകെ ഉള്ളു എന്നും
ബൊധിക്കകൊണ്ടത്രെ എനി ചന്തുന്റെ കണക്കും തെളിഞ്ഞ പഴശ്ശിന്ന
എടുത്ത ദ്രിവ്യവും ബൊധിച്ചശെഷം നാട്ടിൽ എണ്ണപ്പെട്ട ആളുകൾ എല്ലാവരും
എഴുന്നള്ളിയടത്ത എത്തി മണത്തണയിന്ന എല്ലാവരും കൂടെ നിരൂപിച്ച
എനി രാജ്യത്തന്നെ എടുക്കെണ്ടത എടുത്ത കൊടുക്കെണ്ടത കൊടുപ്പാനും
തിരുമനസ്സകൊണ്ട കല്പിക്കണം. അതിന തിരുമനസ്സ വഴിപൊലെ വെണം.
അല്ലാഞ്ഞാൽ രാജ്യം നശിക്കും അതവരാതെ ഇരിപ്പാൻ തിരുമനസ്സ വെണം.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 7 നു കുറുമ്പ്രനാട്ട രാജാവിന
പഴശ്ശിൽ രാജാവ എഴുതിയത —
46 A & B
5. പഴശ്ശി രാജാവ മൊഴക്കുന്നത്ത പാർവ്വത്ത്യക്കാരന എഴുതി അയ
ച്ചത. കൂറ്റെരിരാമറ4 കണ്ടു കാര്യംമെന്നാൽ അഞ്ചാനാൽ 500 എടങ്ങായി5
അരി മാധവന്റെ പക്കൽ കൊടുക്കണം. അത കഴിക ഇല്ല എങ്കിൽ നെല്ല
കൊടുക്കണം. അതും കഴിക ഇല്ല എങ്കിൽ മുതലെടുപ്പ ചാർത്തിയ പട്ടൊല
കൊടുക്കണം. അതുലും ജെരിക്കും എങ്കിൽ നി താമസിയാതെ തൊടിക്കള
ത്തെക്ക വരണം. അത കഴിക ഇല്ല എങ്കിൽ പ്രാണനെ രെക്ഷിച്ച വല്ലടത്തു
പൊയിക്കൊള്ളണം. കുടികളൊടപണം എടുക്കെണ്ട എടുത്തുവെങ്കിൽ
നിന്റെ നിരിയാണത്ത ആകുന്നു. എന്നാൽ കൊല്ലം 972 ആമത തുലാമാസം
4നു എഴുതിയ തരക — [ 100 ] 47 A & B
6. പഴശ്ശിൽ തമ്പുരാൻ കൊട്ടെയത്ത താലൂക്കിൽ കല്യാട്ട എടവക
പാർപ്പത്ത്യക്കാരെന എഴുതിയത അപ്പാകുടി കണ്ടു. കാരിയമെന്നാൽ കല്യാട്ട
എടവക പ്രവൃത്തിയിൽ 972 ആമതിലെ മുതലെടുപ്പ നെല്ല പണം മൊളകും
ഒന്നും താൻ എടുത്ത പൊകയും അരുത. താനിങ്ങ വരികയും വെണം.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 4 നു1 എഴുതിയത2.
48 A & B
7. കൊട്ടെയത്ത താലൂക്കിൽ കൂടാളി പാർവ്വത്ത്യക്കാരെന എഴുതി
യത. എറാടി ചന്തു കണ്ടു. കാര്യംമെന്നാൽ3 കൂടി പ്രവൃത്തിയിൽ നിന്ന 972
ആമത്തിലെ എടുക്കെണ്ടും പണവും നെല്ലും മുളകും എടുത്ത പൊകയും
അരുത. നി ഇവിടെ വരികയും വെണം. തുലാമാസം 2 4 നു എഴുതിയ തരക
ഈ കത്ത7ഉം കുറുമ്പനാട്ടരാജാ അയച്ചത്. തുലാം 13-നു അകടൊമ്പർ 26-
നു വന്നത 5 കുറുമ്പ്രനാട്ട രാജാവ തുലാമാസം 10 നു അയച്ചത—
49 B
193 മത—
മഹാരാജശ്രീ പീലി സാഹെബർകളെ സന്നിധാനത്തക്ക വിട്ടലത്ത
രവിവർമ്മ നരസിംഹരാജാവ എഴുതി അറിയിച്ചത. കത്ത കുമ്പഞ്ഞി
പണ്ടാരത്തിൽ നിന്ന തരുന്ന ദ്രിവ്യത്തിന്റെ പലിശ നൊംക്ക തരുംപ്രകാരം
കപാടസാഹെബർകൾക്ക കൽപ്പന എത്തിയതിന്റെ ശെഷം പലിശയിന്റെ
ഉറുപ്പ്യ ഒക്ക പയിസ്സ തരാമെന്നും പണ്ടാരത്തിന്ന പൊയ പലിശക്ക പലിശ
യില്ലാ എന്ന കൽപ്പന ഉണ്ടായത എന്ന വർത്തമാനം എത്തിച്ചിരിക്കുന്നു.
അതുകൊണ്ട നൊംക്ക ചെലവിനയില്ലായ്ക്കുക കൊണ്ട ഇവിടയിരിക്കുന്ന
കച്ചൊടക്കാര പലരും ഒരു നൂററിന്ന പന്ത്രണ്ട ഉറുപ്യ പലിശ കണ്ട സമ്മതിച്ച
കടം വാങ്ങിയിരിക്കുന്നു. അവർക്ക ബൊധിക്കണ്ടത സാഹെബർകളെ
കൽപ്പനക്ക പയിസ്സ അവർകൾ വാങ്ങുമായിരിക്കുമെല്ലൊ. കൽപന
ഉണ്ടെങ്കിൽ ആളെ തിരിച്ച എഴുതികൊടുത്തയക്കുകയും ചെയ്യാം. ശെഷം
ഇങ്ങനെ നമുക്കുള്ള വർത്തമാനത്തിൽ പണ്ടാരത്തിൽ നിന്ന വരുന്ന പലിശ
വാങ്ങാതെ നിപ്പിക്കണം എന്ന ആവിശ്യം ഉണ്ടാകയും ഇല്ലല്ലൊ.
മുമ്പെയിവിടെ നിക്കുന്ന ഹണ്ട്ലീസാഹെബർകൾക്ക അറീപ്പിച്ചിരിക്കുന്നു.
കൽപ്പിച്ച കൊടുത്തങ്ങിലെ നോംക്ക വാണ്ടി കൂടുമെല്ലോ. ധർമ്മം
[ 101 ] കുമ്പഞ്ഞിമ്മൽ അല്ലാ ആകുന്നു. അതുകൊണ്ട സാഹെബർകളെ കൃപ
ഉണ്ടായി രക്ഷിക്കെണം. കൽപ്പന ഉണ്ടായില്ലങ്കിൽ കടക്കാരെ ബൊധിപ്പിച്ച
നിക്കും വഴി നാം വിജാരിച്ചെടത തൊന്നുന്നതുമില്ല. അതുകൊണ്ട
സാഹെബർകളെ വളരവളര അപെക്ഷിക്കുന്നു. നിന്ന പലിശക്ക പലിശ
കൂടിവരും പ്രകാരം കൽപ്പന ഉണ്ടായി വരെണമെന്ന ഈ സാഹെബർകൾ
കൽപ്പിക്കുന്നത. എന്നാൽ കൊല്ലം 972 മത തുലാമാസം 12 നു എഴുതിയ
കത്ത തുലാം 14 നു അകടൊമ്പർ 27 നു വന്നത—
50 A & B
രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു
അവർകൾ സെല്ലാം, തങ്ങൾ എഴുതി അയച്ച കത്ത ഒക്കെയും ഇവിടെക്ക
എത്തി. ആയതിൽ ഉള്ള അവസ്ഥകൾ നമുക്ക മനസ്സിൽ ആകയും ചെയ്യു
കുറുമ്പനാട്ട രാജാവിന നികിതിപണം കൊടുക്കെണ്ടതിന്ന തങ്ങൾ
കുടിയാന്മാർക്ക കല്പിച്ചതുകൊണ്ട നമുക്കു വളരെ സംങ്കടമായിരിക്കുന്നു.
കുറുമ്പ്രനാട്ട രാജാവ കരാർന്നാമം അനുഭവിച്ചിരിക്കുന്നു എന്ന തങ്ങൾക്ക
നിശ്ചയം ഉണ്ടല്ലൊ. ആയതുകൊണ്ടു ഈ കാരിയത്തിന്ന തങ്ങൾ കൊടുത്ത
കല്പന ഒക്കെയും നിക്കി കളവാൻ തക്കവണ്ണം നാം തങ്ങൾക്ക ബുദ്ധി
പറഞ്ഞി കൊടുക്കട്ടെ. അപ്പൊൾ തങ്ങൾക്ക വല്ല അന്യായം ഉണ്ടെങ്കിൽ നാം
അയത കെട്ട തിർത്ത തരികയും ചെയ്യാം. ഒന്നരണ്ട ദിവസത്തിൽ അകത്ത
നാം തലച്ചെരിക്ക വരുന്നു. ആ സമയത്ത തങ്ങളെ കാമ്മാൻ നമുക്ക വളരെ
പ്രസാദമായിരിക്കയും ചെയ്യും. അപ്പൊൾ തങ്ങൾക്ക ഉള്ള സംങ്കടങ്ങൾ
ഒക്കയും നമുക്ക പറക വെണ്ടിയിരിക്കുന്നു. ഇപ്പൊ കുമിശനർ സായ്പുമാര
അവർകളിൽ നിന്ന വന്ന കത്ത തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു. നാം.
തങ്ങൾക്ക എഴുതി അയച്ച കത്തിൽ ഒക്കയും ആയതു പ്രകാരം ഉള്ള ബുദ്ധി
ആ കത്തിൽ തങ്ങൾക്ക കാണുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 14 നുക്ക ഇങ്കിരിസ്സ കൊല്ലം 1796-ആമത അകടെമ്പ്രമാസം 27 നു
ചെറക്കൽ നിന്ന എഴുതിയത—
51 B
195 ആമത—
നാം കണ്ണൂര ഇരിക്കുന്ന ആദിരാജ ബീബി ഇതിനാൽ
സമ്മതിച്ചിരിക്കുന്നു. കണ്ണൂര അടുക്കയിരിക്കുന്ന വീടുകളും പറമ്പുകളും
ദീപിലെ കച്ചൊടത്തിന്നും എന്നു പറയുന്നു. ദീപിലെ മെൽയിരിക്കുന്ന ജന്മ
അവകാശം സമ്മത്സരം ഒന്നിന്ന 15000 ഉറുപ്പ്യ ജമാപന്തി ആയിരിക്കു
ന്നതുകൊണ്ട ആ മുതൽ ഒക്കയും ബഹുമാനപ്പെട്ട ഇങ്ക്ലീശ്ശ സർക്കാരിലെക്ക
നെരായിട്ടുള്ള പ്രകാരത്തിൽ കൊടുക്കും എന്ന ഈ എഴുതിയത [ 102 ] സാക്ഷികൊണ്ട കൊടുക്കയും ചെയ്തു. വിശെഷിച്ച മെൽപറഞ്ഞ 15000
ഉറുപ്യയും മൂന്നു ഗഡുവിൽ കൊടുക്കെണ്ടതിന്ന സമ്മതിക്കയും ചെയ്തു.
ഒന്നാം ഗഡുവിന ധനു മാസം 15 നുക്ക 5000 ഉറുപ്യയും രണ്ടാമത മെടമാസം
15 നു ക്ക 5000 ഉറുപ്യയും മൂന്നാമത ചിങ്ങമാസം ഒടുക്കം 5000 ഉറുപ്യയും
ആക കൊടുപ്പാൻ സമ്മതിക്കയും ചെയ്തു. ശെഷം 1793-ആമത എപ്പ്രെൽമാസം
9 നു നമ്മുടെ കരാർന്നാമം ആക്കിയതിൽ നമ്മുടെ ദീപിലെക്കബഹുമാനപ്പെട്ട
സർക്കാര അനുഭവിച്ച അവകാശങ്ങൾ ഈ കരാർന്നാമത്തിന്റെ അവസ്ഥ
മാറ്റുവാനുമില്ല. വല്ല പ്രകാരത്തിൽ മാറ്റി നിക്കുവാൻ ഭാവിച്ചിരിക്കു
ന്നതുമില്ല. - രണ്ടാമത - ദീപിലെ അടക്കുന്ന കയറ അല്ലാതെ കണ്ട നമ്മാൽ
എററുന്ന ചരക്കിനും എറക്കുന്ന ചരക്കിനും ഒക്കക്കും മലയാളത്തിൽ
ഇരിക്കുന്ന വർത്തകന്മാര ചുങ്കം കൊടുക്കുന്നതുപൊലെ നമ്മുടെ ചുങ്കം
കൊടുപ്പാൻ സമ്മതിച്ചിരിക്കുന്നു. -മൂന്നാമത - മലയാളത്തിൽയിരിക്കുന്ന
രാജാക്കന്മാർക്കബഹുമാനപ്പെട്ട സർക്കാരാൽ നികിതിയിൽ അഞ്ചാൽ ഒന്നും
സമ്മതിക്കുന്നതിന്ന നമുക്ക ആയതിന മുട്ടിക്കുവാൻ നെരും ഞായവും ഇല്ല
എന്ന നിശ്ചയമായിരിക്കുന്നതുകൊണ്ട അവകാശങ്ങൾ ഒക്കയും സമ്മതിച്ച
ഒഴിക്കയും ചെയ്തു. നാലാമത - കാനത്തുരും കണ്ണുചാലും ഈരണ്ടു തറക്കും
നാം മുമ്പെ വെച്ചിട്ടുള്ള അവകാശങ്ങളും സ്ഥാനമാനങ്ങളും സർക്കാരിലെക്ക
സമ്മതിച്ചഒഴിക്കുകയും ചെയ്തു. ശെഷം ചെറക്കൽ രാജാവാൽ അല്ലാതെകണ്ട
കുമ്പഞ്ഞിലെ മനസ്സപ്രകാരം നികിതിപ്പണം പിരിക്കെണ്ടതിന്ന
സമ്മതിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന ചെറക്കൽ
രാജാവിന കൊടുക്കുമില്ല എന്ന എത്രെയും ആഗ്രെഹിച്ചിരിക്കുന്നു. -
അഞ്ചാമത - ദീപിലെ നിന്ന അടങ്ങിവന്ന കയറ അല്ലാതെ കണ്ട ശെഷം
ചുങ്കത്തിന്റെ നിലുവ ഉക്കയും ബൊധിപ്പിപ്പാൻ തക്കവണ്ണം ഇതിനാൽ
സമ്മതിച്ചിരിക്കുന്നു. - എന്നാൽ കൊല്ലം 972 ആമത തുലാമാസം 15 നു
ഇങ്കിശ്ശകൊല്ലം 1796 ആമത അകടൊമ്പർ മാസം 28 നു കണ്ണൂരിൽ നിന്ന
ബീബി ഒപ്പിട്ട കൊടുത്ത കരാർന്നാമത്തിന്റെ പെർപ്പ —
52 A & B
മഹാരാജശ്രീ വടക്കെ അധികാരിതലച്ചെരിതൃക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പനാട്ട
വിരവർമ്മരാജ അവർകൾ സെല്ലാം. 12-നു എഴുതി അയച്ച കത്ത 13 നു
കൊട്ടെയത്ത എത്തി. വാഴിച്ച വർത്തമാനവും അറിഞ്ഞു. എഴുതിവന്ന
കത്തിൽ ഇവിടഉള്ള കാരിയത്തിന്റെ അവസ്ഥ ഒന്നും തന്നെ കണ്ടതുമില്ല.
കുമ്പഞ്ഞി സർക്കാർക്ക കിഴക്കട ബൊധിപ്പിക്കെണ്ടും മുതൽ
ബൊധിപ്പിക്കാതെ കഴിയും എന്ന ഒട്ടും നിരുപിച്ചിട്ടും ഇല്ല. കിഴക്കടമുതൽ
നിന്ന പൊയാൽ വർത്തമാനം കുമ്പഞ്ഞി സർക്കാരിൽ വഴിപൊലെ
[ 103 ] ബൊധിപ്പിച്ചിട്ടും ഉണ്ടായിരുന്നു. രാജ്യം കുമ്പഞ്ഞി സർക്കാർക്ക
ഉള്ളതായിരിക്കയും രാജ്യത്ത തൊന്നിയവണ്ണം ചെലകാരിയം ഒക്ക
നടത്തിയതുകൊണ്ടും മുതൽ എടുത്ത തരാത കൊഴക്ക വന്നത സായ്പു
അവർകൾക്ക മനസ്സിൽ ഉണ്ടല്ലൊ. അത ഒക്ക കുമ്പഞ്ഞിന്റെ കൃപകൊണ്ട
ഒക്കയും ക്ഷമിക്കണമെന്ന സായ്പുമാരുടെ സ്ഥാനത്ത നാം എറിയ സങ്കടം
പറഞ്ഞ കിഴക്കടെത്തെ കുറ്റം കുമ്പഞ്ഞി സംസ്ഥാനത്തന്ന ക്ഷെമിച്ച
മെൽപ്പട്ട ഒരു കലശല നാട്ടിൽ ഉണ്ടാക ഇല്ലന്നും നമുക്ക ഒറപ്പ തന്നു.
അതുവണ്ണം തന്നെ കുമിശനർ സായ്പുമാർക്കു വെണ്ടുംവണ്ണം ഒറപ്പ
കൊടുത്തു. കത്തും എഴുതി കൊടുത്തു. അത കൊറിയ ദിവസമല്ലൊ
ആയുള്ളൂ. ഇപ്പള്ളും. സായ്പു അവർകൾ കല്പിച്ചുവെല്ലൊ. നമ്മുടെ അനുജൻ
പഴശ്ശിൽ ഇരിന്ന രാജാവും നാംവും കൂടി സായ്പു അവർകളുമായി കണ്ട
ചെലെഗുണദൊഷം വിചാരിക്കണമെന്നും ആയവസ്ഥക്ക അനുജന എഴുതി
അയച്ചതിന്റെ ശെഷം അതിന വിപരിതമായിട്ട ബൊധിക്കയും ചെയ്യു.
ആയതിന്ന ചെലെ ദുഷ്ടമാര ഒക്ക ഒന്നിച്ചു കൂടി കുമ്പഞ്ഞിക്ക നികിതി
എടുത്ത ബൊധിപ്പിക്കെണ്ടുന്ന മുതൽ ഒക്ക വാങ്ങിട്ടും കവർന്നിട്ടും എടുത്ത
ആളുകൾക്ക ചിലവിടുകയും നാട്ടിൽ ഉള്ള പാർപ്പത്ത്യക്കാരെന്മാർക്കും
കുടികൾക്കും അനുജൻ എഴുതി അയക്കയും നികിതി ആരും കൊടുക്കരുത
എന്നും അത കൂടാതെ പലകുട്ടം കാരിയവും കൽപ്പനയും അതിക്രമമായി
നടത്തുന്നതും ഉണ്ട. അയത്തിന ഒക്കെയും പകരമായിട്ട ഇങ്ങുന്ന കൂടി കൂടും
പൊലെ വിചാരിച്ചാൽ പ്രജകൾക്ക സങ്കടമായിട്ട വരുമെന്നു വെച്ച നൊം
കൊട്ടെത്ത പാർക്കുന്നു. നമ്മെ തന്നെയും വല്ലതും ചെയ്യാൻ ഭാവമുണ്ടൊ
എന്ന തന്നെ അറിഞ്ഞില്ല. ഇങ്ങനെയുള്ള കലമ്പല1 ഒക്ക ചെല
ദുർബുദ്ധികളായിട്ടുള്ള ആളുകള വിജാരിക്കുന്ന അവസ്ഥ സായ്പു
അവർകൾക്ക എഴുതി അയച്ചിട്ട മടിച്ചിലകാരിയത്തിന്റെ മുട്ട എല്ലൊ
എഴുതിവന്നു. നാടും കൂടിയും ഇരുന്നിട്ട വെണമെല്ലൊ പണം എടുപ്പാനും
എടുക്കാഞ്ഞാൽ കടം കൊള്ളുവാനും. അത് ഇപ്പൊൾ സായ്പു അവർകൾ
വിസ്തരിക്കുന്ന പ്രകാരം ഇല്ലങ്കിൽ തലച്ചെരി തന്നെ വന്ന പാർത്തൊളാം.
അതല്ലാ ദുഷ്ടെൻമാരൊട ചൊദ്യം ചെയ്ത അടക്കിവെക്കുന്ന പ്രകാരം എങ്കിൽ
അതവണ്ണം എല്ലാ കാരിയവും സായ്പുമായി കണ്ട തന്നെ പറെണ്ടതിന്ന
കല്പന വന്നാൽ ഉടനെ തലച്ചെരിക്ക വരികയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത തുലാമാസം 16 നു എഴുതിയത. തുലാമാസം 17 നു വന്നത
ഇങ്കിരിസ്സ കൊല്ലം 1796 ആമത അകടെമ്പ്ര മാസം 30 നു തലച്ചെരിയിൽ
വന്നത — [ 104 ] 53. A
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലീ സായ്പുന കൊട്ടെയത്ത
കെരളവർമ്മരാജാവ സെല്ലാം. തുലാമാസം 14 നു എഴുതിയ കത്ത 16 നു
ഇവിടെ എത്തി വാഴിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. മുമ്പെ
നമ്മുടെ കാരിയത്തിന്റെ അവസ്ഥക്ക അങ്ങൊട്ട എഴുതി അയച്ചതിന്റെ
ശെഷം ആ കാര്യം കൊണ്ടു ഉള്ള ഗുണദൊഷങ്ങൾ ഒന്നും ഇക്കത്തിൽ
കാന്മാൻ ഇല്ലല്ലൊ. വങ്കാളത്ത സംസ്ഥാനത്തിങ്കൽ നിന്നും ബമ്പായിന്നും
വന്ന കത്തിന്റെ പെർപ്പ ഇണ്ടെങ്ങാട്ട കൊടുത്തയച്ച പ്രകാരത്തിൽ ഒന്നും
ഇപ്പൊൾ വന്ന കത്തിൽ കാണാനില്ലല്ലൊ. കുറുമ്പ്രനാട്ട എഴുന്നള്ളിയടത്തന്ന
നമ്മൊട ബൊധിപ്പിക്കാതെ അത്രെ കരാർന്നാമം എഴുതി വാങ്ങിയതും
കൊടുത്തതും. അപ്രകാരം അവിടന്ന ചെയ്തതിന മാത്രം ഉള്ളത നമുക്ക
അനുഭവം ഉണ്ടാകയും ചെയ്യുവല്ലൊ. 71 ആമത വരക്കും കുമ്പഞ്ഞിക്ക
ബൊധിപ്പിക്കണ്ടത ബൊധിപ്പിച്ചു വായിരിക്കുമെല്ലൊ. എനി72 ആമത മുതൽ
കൊട്ടെയത്ത രാജ്യത്തന്ന കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടുന്ന ഉറുപ്യ നാം
ബൊധിപ്പിക്കയും ചെയ്യാം. വങ്കാളത്തമെൽ സംസ്ഥാനത്തിൽ നിന്ന വന്ന
കത്തിൽ എഴുതിയ പ്രകാരം സായ്പുന മനസ്സിൽ ഉണ്ടല്ലൊ. ആ ക്കൽപ്പന
പ്രകാരത്തിൽ ഉള്ള കാരിയങ്ങൾ നമുക്ക ആക്കിതരിക എന്ന സായ്പുന
ബൊധിച്ചാൽ സായ്പുമായി കണെണ്ടതിന്ന നമുക്ക വളര
പ്രസാദമായിരിക്കുന്നു. വെട്ടത്തൂന്ന വന്ന കത്തിന്റെ ഉത്തരം അങ്ങൊട്ട
എഴുതി കൊടുത്തയച്ചിട്ടും ഉണ്ട. അത വെട്ടത്തെക്കു കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 16 നു എഴുതിയത.
തുലാമാസം 18 നു വന്നത. ഇങ്കിരിസ്സ കൊല്ലം 1796 ആമത അകടെമ്പ്രമാസം
31 നു വന്നത—
54 B
198 ആമത കത്ത -
രാജശ്രീ കണ്ണൂര ആദിരാജ ബീബി അവർകൾക്ക വടക്കെ അധികാരീ
തലച്ചെരി തുക്കടിസുപ്പ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം
തങ്ങൾക്ക തുലാമാസം 15 നു ഒപ്പിട്ടുകൊടുത്ത കരാർന്നാമത്തിന്റെ പെർപ്പ
തങ്ങൾക്ക അയക്കണ്ടതിന്ന നമുക്കു വളര പ്രസാദമായിരിക്കുന്നു. ആയത
ബമ്പായിമെൽ സമസ്ഥാനത്തിങ്കലെ സമ്മതം വരുത്തുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. തങ്ങളുടെ രണ്ടുതറയിലെ ജന്മം തങ്ങളെപറ്റി 21
സമ്മത്സരമായിട്ട അനുഭവിച്ച പൊന്നിരുന്നവരെക്കൊണ്ട തീർക്കെണ്ടതിന്ന
തങ്ങളുടെ ഗുണത്തൊടുകൂട കാര്യക്കാരന കൽപിക്കയും വെണം.
ആയതിൽനിന്ന വരെണ്ട നിലുവ ഉറുപ്പ്യ അച്ചന്മാരെപ്പൊലെ [ 105 ] ബൊധിപ്പിക്കയും വെണം. ആയതുപൊലെ തന്നെ ഇനി മെൽപ്പട്ട വിശാരിച്ചു
വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത തുലാമാസം 19 നു ഇങ്ക്ലീശ്ശ
കൊല്ലം 1796 മത നവമ്പ്രമാസം 1 നു തലച്ചെരിയിൽ നിന്നും എഴുതിയത—
55 A & B
മഹാരാജശ്രി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായൻ എഴുതിയ അർജ്ജി.
നവെമ്പ്രമാസം 8 നു1 കല്പനപ്രകാരം തലച്ചെരി നിന്ന പൊറപ്പെട്ട
മാനത്തെരിക്ക വന്ന എത്തിയാരെ2 ഈ മാസം 9 നു3 രാജശ്രി പാലെരി രാജ
അവർകൾ തൊടിക്കളത്തിൽ നിന്ന മനെന്തരിക്ക വന്നാരെ ഞാൻ കണ്ട
സായ്പു അവർകളെ കല്പനപ്രകാരം രാജാ അവർകളെ കെൾപ്പിക്കയും
ചെയ്തു. അതിനൊക്കെയും രാജാവ അവർകൾ സായ്പുന കത്ത എഴുതിയത
കണ്ടാൽ മനസ്സിൽ ആകുമെല്ലൊ. എല്ലാ കാരിയത്തിനും രാജാവ അവർകൾ
തന്നെ കൊട്ടെയത്ത സമീപത്ത നരയുർക്ക വന്ന സായ്പു അവർകളെ കണ്ട
ഗുണദൈാഷങ്ങൾ ഒക്കയും കെൾപ്പിക്കാൻ തക്കവണ്ണം നിശ്ചയിച്ച ഈ
എഴുതിയതിന്റെ മറുപടി വരുന്നതിൽ കാര്യങ്ങൾ ഒക്കയും ബമ്പായി
ബങ്കാളത്തിന്ന വന്ന കത്തിന്റെ പെർപ്പപ്രകാരം വകതിരിച്ച എഴുതിവന്നു
. എന്നാൽ വന്ന കാണുന്നതുമുണ്ട എന്ന എന്നൊടു പറകയും ചെയ്തു. മറ്റുള്ള
നാട്ടുകാര എല്ലാവരും കൂടി ഒരു അർജ്ജി എഴുതീട്ടും ഉണ്ട. ഇന്ന രാജാവ
അവർകൾ തൊടിക്കളത്തക്ക പുറപ്പെട്ട പൊകയും ചെയ്തു. ഇനിക്ക എതു
പ്രകാരം കൽപ്പന വന്നാൽ അപ്രകാരം നടക്കുകയും ആം. എന്നാൽ നവമ്പ്ര
മാസം 10 നു എഴുതിയ അർജ്ജി മാനന്തെരിയിൽ നിന്ന നവമ്പ്ര10 നു തുലാം
28 നു 72 മത വന്നത —
56 B
200 ആമത —
ബഹുമാനപ്പെട്ട ഇങ്കരിസ്സ കുമ്പഞ്ഞിടെ പെർക്ക വടക്കെ പകുതിയിൽ
അധികാരി സുപ്രഡെണ്ടൻ പീലിസായ്പു അവർകൾക്ക കൊട്ടെത്ത
കെരളവർമ്മരാജാവ അവർകൾ സല്ലാം, തുലാമാസം 27 നു നാം തൊടീക്കള
ത്തിന്ന പൊറപ്പെട്ട മാനന്തെരി എത്തി. ദിവാൻ ബാളാജിരായരുമായിട്ട കണ്ട
കാര്യങ്ങളൊക്കയും ഞങ്ങൾ തമ്മിൽ പറെകയും ചെയ്തു. അവസ്ഥകൾ
ഒക്കയും സായ്പവർകൾ അറിയണ്ടതിന്ന മുമ്പെയിവിടുന്ന എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. നാട്ടിൽ പലെവിധത്തിലും കുറുമ്പ്രനാട്ട രാജാവിന്റെ
കൽപ്പനക്ക പഴെവീട്ടിൽ ചന്തു കുടികളെ നശിപ്പിച്ച എറക്കൊറയായിട്ടുള്ള [ 106 ] മൊളകും ഉറുപ്യയും എടുപ്പിച്ച കുട്ടികൾക്ക പൊറുതി അല്ലാണ്ട കുടികടന്ന
പൊയവരും ശെഷം നാട്ടിൽ ഉള്ള മുഖ്യസ്ഥന്മാരും നാം ഇരിക്കുന്നടത്ത
വന്ന സങ്കടം പറഞ്ഞ അവസ്ഥകൾ. 964 മതിൽ ടീപ്പുന്റെ പാളിയം നാട്ടിൽ
വന്ന ആലശീലയായ സമയയശെഷമുള്ള ആളുകൾ ഞങ്ങള ഒഴിച്ച കടന്ന
പൊയതിന്റെ ശെഷം ഇവിടുന്നെല്ലൊ അന്ന രക്ഷിച്ചതും കുമ്പഞ്ഞിക്ക
വെണ്ടി പ്രയത്നം ചെയ്യിപ്പിച്ചതും 969 മത വരക്ക ഞങ്ങളൊട നികിതി
എടുപ്പിച്ച കുമ്പഞ്ഞിക്ക കൊടുത്തതും. അതുകൊണ്ട ഇപ്പൊൾ 72 മതിൽ
കുമ്പഞ്ഞിക്ക എടുത്ത പൊധിപ്പിക്കണ്ട നികിതി ഞങ്ങൾക്ക സങ്കടം കൂടാതെ
കണ്ട എടുപ്പിച്ച കുമ്പഞ്ഞിക്ക ബൊധിപ്പിച്ചു ഞങ്ങൾക്കും ഞങ്ങടെ
കുഞ്ഞികുട്ടികൾക്കും രാജ്യത്തയിരിപ്പാറാക്കിതരണമെന്ന സങ്കടം പറഞ്ഞ
പാർക്ക ആകുന്നു. അക്കാര്യത്തിനും പഴശ്ശിന്ന എടുത്ത ദൃിവ്യം ഇങ്ങ
ബൊധിപ്പിക്കണ്ടതിനും സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഗുണമാക്കി
തരികയും വെണം. എന്നാൽ കൊല്ലം 972 മത തുലാമാസം 27 നു എഴുതിയത
—28 നു നവമ്പ്രമാസം 10 നു വന്നത—
57 B
201 ആമത-
മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തൊപ്പർ
പീലിസായ്പു അവർകൾക്ക ബൊധിപ്പിപ്പാൻ കൊട്ടെത്ത രാജ്യത്തുള്ള
മുഖ്യസ്ഥന്മാരും തറവാട്ടുകാരും കൂടി എഴുതിയ അർജ്ജി. 964 മത ടിപ്പു
സുലുത്താന്റെ പാളയം വന്ന നാട ഒക്കയും ആലശീലയായിട്ട എല്ലാവരും
രാജ്യം ഒഴിച്ച പൊകുമ്പൊൾ ആലങ്ങാട്ടന്ന തീപ്പട്ട എളൊത്തമ്പുരാൻ
എഴുന്നള്ളിയടത്തന്ന ഈ രാജ്യവും ഞങ്ങള എല്ലാവരും രക്ഷിപ്പാൻ
തക്കവണ്ണം പഴശ്ശിതമ്പുരാൾ എഴുന്നെള്ളിയെടത്ത സമ്മതിച്ച എളൊത്ത
മ്പുരാൾ വെണാട്ടങ്കരക്ക എഴുന്നെള്ളുകയം ചെയ്തു. എന്നതിന്റെ ശെഷം
പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയടത്തന്ന ഞങ്ങളാലൊപ്പരം തന്നെ കാട്ടിൽ
എഴുന്നെള്ളിപ്രാർത്ത ഞങ്ങളയും ഞങ്ങളെ കുഞ്ഞികുട്ടികളയും വെണ്ടും
വണ്ണം തന്നെ രക്ഷിക്കയും ചെയ്തു. 965 മതിൽ ടിപ്പു സുലുത്താന്റെ ആളുകള
നീക്കം ചെയ്യണ്ടതിന ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞീടെ
സമസ്ഥാനത്തിന്ന തലച്ചെരിക്ക കൽപ്പന വന്നിട്ട ഉണ്ടെന്നും ആയതിന
കുമ്പഞ്ഞീന്റെ കൽപ്പനക്ക ഒന്നിച്ച നിന്ന പ്രയത്നം ചെയ്യണമെന്നും
തലച്ചെരിയിന്ന കൊട്ടമൂപ്പന്റെ കത്ത തമ്പുരാന വരികകൊണ്ട ഞങ്ങളെ
എല്ലാവരെയും കൂട്ടിക്കൊണ്ടതലച്ചെരിക്ക എഴുന്നെള്ളികൊട്ടമൂപ്പനുമായിട്ടും
ഗർണ്ണൽഡൊം സായ്പു അവർകളുമായിട്ടും കണ്ട സായ്പു അവർകളും
പട്ടാളവും എഴുന്നളത്തും കൂടി കതിരൂര എത്തി യുദ്ധം ചെയ്ക കതിരൂര
നിന്നും ശെഷം കൊട്ടെത്ത രാജ്യത്ത നെല കൂറകളിന്ന ഒക്കയും ടിപ്പു [ 107 ] സുലുത്താന്റെ ആളുകള നിക്കം ചെയ്തതിന്റെ ശെഷം നെല്ലും വിത്തും
ഞങ്ങൾക്ക കടംകൊണ്ട തന്നെ ഞങ്ങള രക്ഷിക്കയും ചെയ്തു. ബഹുമാനപ്പെട്ട
യിങ്കിരിയസ്സ കുമ്പഞ്ഞിക്ക രാജ്യം ആയാറെ 968 മതിൽ കൊട്ടെത്ത രാജ്യത്ത
നികിതി ആക്കിയതിന്റെ ശെഷം നാട്ടുന്ന കുമ്പഞ്ഞിക്ക(എടുത്ത) എടുത്തു
കൊടുക്കെണ്ട നികിതി പഴെവീട്ടിൽ ചന്തു മുഖാന്തരം എടുത്ത കൊടുപ്പാൻ
പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്തിന അരുളിചെയ്കകൊണ്ട68 ലും 69 ലും
മുതല ചന്തുവിന്റെ പക്കൽ ബൊധിപ്പിക്കയും ചെയ്തു. 970 താമത്തിൽ
ഇഷ്ടിമീൻ സായ്പു അവർകൾ വെങ്ങാട്ട വന്നതിന്റെ ശെഷം ഞങ്ങള
എല്ലാവർക്കും ബൊധിക്കാതെ കണ്ടും രാജ്യത്ത മുതലെടുപ്പ എത്ര ഉണ്ടാകും
എന്ന വിചാരിക്കാതെ കണ്ടും കരാറനാമം കുറുമ്പ്രനാട്ട തമ്പുരാൻ
എഴുന്നള്ളിയടത്തിന്ന എഴുതി വാങ്ങുകയും എഴുതി കൊടുക്കയും ചെയ്തു.
എന്നതിന്റെ ശെഷം ഞങ്ങളെല്ലാവരും കൂടി പഴശ്ശിതമ്പുരാൻ എഴുന്നള്ളി
യടത്തു ചെന്ന ഈ സങ്കടപ്രകാരങ്ങളൊക്കയും ഒണർത്തിച്ചതിന്റെ ശെഷം
രാജ്യത്ത കുമ്പഞ്ഞി നികിതി ആചാരംപൊലെ അല്ലാതെ കണ്ട മുതൽ
എറ്റം എടുക്കയില്ലന്നും അത കൂടാതെ നിങ്ങൾക്ക ഒര സങ്കടം ഉണ്ടാക
യില്ലന്നും കരാറനാമം കുറുമ്പനാട്ട തമ്പുരാന്റെ പെർക്ക എഴുതികൊടുത്ത
പൊയെല്ലൊ എന്നും എനി അക്കൽപ്പന അനുസരിച്ചു നാം തന്നെ
കുമ്പഞ്ഞിക്ക എടുത്ത കൊടുക്കെണ്ടുന്ന നികിതി എടുത്ത ബൊധിപ്പി
പ്പാനാകുന്നു എന്ന എന്നൊട അരുളിചെയ്ത എന്നും മുമ്പെ കുമ്പഞ്ഞിക്ക
ഈ രാജ്യത്തെ നികിതി പഴെവീട്ടിൽ ചന്തു മുഖാന്തരം കൊടുപ്പാനെല്ലൊ
നാം കൽപ്പിച്ചു കൊടുത്തപൊന്നത എനിയും അപ്രകാരം തന്നെ ചന്തു
മുഖാന്തരം നികിതി ബൊധിപ്പിക്കെ വെണ്ടു എന്നും പഴശ്ശി തമ്പുരാൻ
എഴുന്നള്ളിയടത്തുന്ന ഞങ്ങളൊട അരുളിചെയ്കയും ചെയ്യു. എന്നതിന്റെ
ശെഷം 70 താമത്തിൽ നികിതി ചാർത്തിയ പ്രകാരം ഞങ്ങൾക്ക ഒട്ടും ഒഴിഞ്ഞ
തരാതെ കണ്ടും തികച്ചു പത്തിനരണ്ടരണ്ട കയറ്റി അധികവും എടുപ്പിച്ചു
അക്കൊല്ലം കുമ്പഞ്ഞീന്ന മൊളകനൊക്കി കണ്ട ചാർത്തി കണക്ക ഒത്ത
എഴുതിപൊയതിന്റെ ശെഷം കുറുമ്പ്രനാട്ട തമ്പുരാൻ എഴുന്നള്ളിയടത്തെ
കൽപ്പനക്ക പഴെവീട്ടിൽ ചന്തു ഒന്നിന നാലകണ്ട മൊളക തന്നൊളമെന്ന
ഞങ്ങള നിർബദ്ധിച്ചാറെ ഉള്ളടത്തൊളം മുളക കൊടുത്ത ശെഷം
പൊരാത്തതിനു ഞങ്ങടെ വസ്തു മുതൽ വിറ്റും കുഞ്ഞികുട്ടികളെ കാതും
കഴുത്തും പറിച്ചിട്ടും എഴുപതാമതിലും എഴുപത്തൊന്നാമത്തിലും ഒന്നക്ക
നാല എരട്ടിച്ചുതന്നെ മൊളക എടത്തകൊടുത്ത അടക്കയും ചെയ്തു.
ഇപ്രകാരം ഒക്ക ഞങ്ങള നശിപ്പിക്കകൊണ്ട കൊടുപ്പാൻ മൊതൽയില്ലാത്തെ
കുടികൾ പലരും പൊറംദിക്കിൽ കടന്നപൊകകൊണ്ട മൊളക വള്ളി
കുഴിച്ചിടാതെ കണ്ടും കുഴിച്ചിട്ടത നൊക്കായ്കകൊണ്ടും വളരദിക്കിൽ [ 108 ] ഒക്കയും മൊളകവള്ളി നശിച്ചുപൊകയും ചെയ്യു. ഇത കൂടാതെ വെങ്ങാട്ട
അങ്ങാടിക്കാരിൽ രണ്ടുമാപ്പിളമാര കട്ടു എന്ന വെച്ച അവര ചന്തുപാർക്കുന്ന
വീട്ടിൽ വരുത്തി. പിടിച്ചുകെട്ടി പഴശ്ശീകൂലൊത്ത കൊണ്ടുവന്ന ഇവര
ശിക്ഷിക്കണമെന്ന പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്ത ചന്തു ഒണർത്തി
ച്ചതിന്റെ ശെഷം ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ ഗ്രെഹിപ്പിച്ച
കൽപ്പന പ്രകാരം പൊലെ നടന്നുകൊൾകെ വെണ്ടു എന്ന അരുളിചെയ്ത
മണത്തണക്ക എഴുന്നെള്ളിയാറെ ഈ ഗുണദദൊഷം ഞങ്ങൾ ആരൊടും
വിചാരിക്കാതെകണ്ട ഈ മാപ്പിളമാർ രണ്ടാളയും ചന്തു കൊത്തിക്കൊല്ലിച്ച
കഴുമ്മൽ എററുകയും ചെയ്തു. ഇത കൂടാതെ 971 മത മെടമാസം 11 നു
രാത്രിയിൽ കുമ്പഞ്ഞിപട്ടാളം പഴശ്ശീകുലൊത്ത കടന്ന തമ്പുരാന്റെ
മുതലായിട്ടുള്ള ദൃിവ്യവും ആയുധങ്ങളും ശെഷം കുലൊത്തുള്ള സാമാന
ങ്ങളും ഒക്കയും കൊണ്ടുപൊകയും ചെയ്യുവെല്ലൊ. ബഹുമാനപ്പെട്ട
ഇങ്കിരിയസ്സു കുമ്പഞ്ഞിന്ന തമ്പുരാൻ അവിടയില്ലാത്ത സമയത്ത കൂലൊത്ത
കയറി. ഇപ്രകാരം ചെയ്തവാൻ എന്തൊരു സങ്ങതിഎന്ന ഞങ്ങൾക്ക ആർക്കും
തൊനിയതുമില്ല. ഇപ്രകാരം ചെയ്തിട്ടും കുമ്പഞ്ഞിയൊടു തമ്പുരാൻ ഒര
വിപരീതം ചെയ്യാതെ കണ്ട വാങ്ങി പാലയിൽ എഴുന്നള്ളി പാർത്ത സമയത്ത
എനിയും അവിട പാർത്താൽ കുമ്പഞ്ഞിപട്ടാളം വന്ന തമ്പുരാന എറക്കൊറ
ചെയ്യുമെന്ന ചന്തു വർത്തമാനം പാലയിൽ എത്തിച്ചാറെ അവിടുന്ന ഒഴിച്ച
ചൊരത്തുമ്മലെക്ക എഴുന്നള്ളുകയും ചെയ്തു. എന്നതിന്റെ ശെഷം
കുറുമ്പ്രനാട്ട തമ്പുരാൻ എഴുന്നെള്ളിയടത്തിന്നും ഗർണ്ണൽഡൊം സായ്പു
അവർകളും ചൊരത്തുമ്മൽ വന്ന പഴശ്ശീന്ന പൊയ ദൃിവ്യം തരാമെന്നും
കൂലൊം ഒഴിച്ച തരാമെന്നും പ്രജകള എറെ ദ്രൊഹിക്കാതെ കണ്ട രക്ഷിച്ചൊളാ
മെന്നും എഴുതി അയക്കകൊണ്ട എഴുന്നെള്ളിയെടത്തും സായ്പവർകളയും
കണ്ട അവര കൽപ്പിക്കും പ്രകാരമൊക്കയും കെട്ട സായ്പവർകളെ ഒരുമിച്ച
തന്നെ കൊട്ടെത്തക്ക എഴുന്നെള്ളിയതിന്റെ ശെഷം പഴശ്ശീന്ന പൊയ മുതൽ
തെകച്ച എത്തിയതുമില്ല. എതാൽ മൊതല വന്നത മൂന്നാം പക്കൽ തന്നെ
വെച്ചിരിക്കുന്നു. ഇത കൂടാതെ കണ്ട എനിയും പഴശ്ശിതമ്പുരാൻ എഴുന്നെള്ളി
യെടത്തുന്നതലച്ചെരിക്ക എഴുന്നള്ളണം എന്നും എഴുന്നള്ളിയില്ലങ്കിൽ
പഴശ്ശീകൂലൊത്ത വന്ന പ്രകാരം വരുമെന്നും ചന്തു എഴുതി അയക്കകൊണ്ട
ശങ്കിച്ചിട്ട തില്ലംയെരിയിന്ന തൊടീക്കളത്തക്ക എഴുന്നെള്ളുകയും ചെയ്തു.
കുറുമ്പനാട്ട തമ്പുരാൻ കൊട്ടെത്ത എഴുന്നെള്ളിയതിന്റെ ശെഷം
പെരുമ്പിടിയായിട്ടും കിഴുനാളിൽ അഴിഞ്ഞപ്രകാരം അല്ലാതെ കണ്ടുള്ള
കണക്കകൾ ഞങ്ങളെനെരെ ഉണ്ടാക്കി ദൊഹിച്ച ഉറുപ്യ എടുക്കകൊണ്ടും
കുടികൾ എറക്കടന്നുപൊയി. കടന്നപൊയ ആളുകളെ വസ്തുവക ഒക്ക
അടക്കി കടന്ന പൊയാലും നെലകെടായി കാണുകകൊണ്ട ഈ സങ്കട [ 109 ] പ്രകാരങ്ങളൊക്കയും പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയെടത്ത ഒണർത്തിച്ച
പാർക്കയും ചെയ്യുന്നു. ഈ സങ്കടപ്രകാരങ്ങളൊക്കയും കുമ്പഞ്ഞിയിൽ
ബൊധിപ്പിച്ചു നിങ്ങളൊ സങ്കടം തീർത്ത തരാമെന്ന ഞങ്ങളൊട
അരുളിചെയ്കയും ചെയ്യു. എനി സായ്പ അവർകളെ കൃപ ഉണ്ടായിട്ട 72
മത മുതൽക്ക ഈ രാജ്യത്തിന്ന കുമ്പഞ്ഞിക്ക എടുത്ത ബൊധിപ്പിക്കണ്ട
നികിതി പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയെടത്ത കൊടുപ്പിപ്പാനും അവിടുന്ന
കുമ്പഞ്ഞിക്ക ബൊധിപ്പിക്കാനും ആക്കി ഞങ്ങടെ സങ്കടം തീർത്ത
രാജ്യത്തയിരിപ്പാറാക്കി രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972
ആമത തുലാമാസം 27 നു എഴുതിയത. ഈ സങ്കടങ്ങളൊക്കയും
കുമ്പഞ്ഞീന്ന നെരപൊലെ വിസ്തരിച്ചു ഞങ്ങടെ സങ്കടം തീർത്തതരികയും
വെണം. അല്ലാഞ്ഞാൽ രാജ്യത്ത കുഞ്ഞനും കുട്ടിയൊടും കൂടയിരുന്ന
കഴിയാൻ സങ്കടം തന്നെ ആകുന്നു — തുലാം 28 നവമ്പ്ര 10 നു വന്നത —
58 B
202 ആമത —
രാജശ്രീ കൊട്ടയത്ത കെരളവർമ്മ രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയെച്ച കത്തും മറ്റ ഒരു കത്തും
ഇവിടെക്ക എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. തങ്ങളെക്കൊണ്ട നാം ഗുണമായിട്ട ഭാവിച്ചിരിക്കുന്നത എന്ന
തങ്ങളുടെ മനസ്സിൽ നിശ്ചയിച്ചിരിക്കായ്കകൊണ്ട നമുക്ക വളര ദുഃഖ
മായിരിക്കുന്നു. ആയതുകൊണ്ട തങ്ങൾ സന്തൊഷത്തൊടു കൂടയിരി
ക്കുന്നത കാമാനായിട്ടനാം വളര അപെക്ഷിച്ചിരിക്കുന്നു. തങ്ങളുടെ നെരായി
ട്ടുള്ള അവകാശങ്ങൾ ഒക്കയും കൊടുക്കാതെയിരിക്കുന്ന സമയത്ത
അപ്രകാരം സന്തൊഷമായിരിപ്പാൻ കഴികയും ഇല്ലല്ലൊ. പഴശ്ശീകൊവി
ലകത്ത നിന്ന കൊണ്ടുപൊയ മുതൽകളും വസ്തുവഹകൾകൊണ്ടും മുമ്പെ
തങ്ങൾക്ക എഴുതി അയെച്ചിട്ടും ഉണ്ടല്ലൊ. തങ്ങളുടെ ആള പറഞ്ഞി
രിക്കുന്നത ഒക്കയും നൈരായിരുന്നത എന്ന സത്ത്യം ചെയ്യാനായിട്ടത്ത്രെ
ഉള്ളത. അവനെ പിന്നെ ഇങ്ങൊട്ട മടങ്ങിവരുവാൻ ആഗ്രെഹിച്ചിരുന്നു.
ആയതുകൂടാതെ കണ്ട മറെറാരു ഹെതുയിരിന്നിട്ടും ഇല്ലല്ലൊ. അപ്പൊൾ
ഈ അന്യായം ബെഹുമാനപ്പെട്ട സർക്കാരിലെക്ക കൊടുത്തയച്ചിരുന്നിട്ടും
അവിടെനിന്ന നെരായിട്ടുള്ള കല്പനയും വന്നായിരുന്നു. ആയതുകൊണ്ട
തങ്ങളുടെ ആള ഇവിടെക്ക വരട്ടെ. ഇക്കാര്യം ഒക്കയും താമസിയാതെ തിർത്ത
കൊടുക്കയും ചെയ്യും. ചെലെ ദിവസത്തിൽ അകത്ത കൊട്ടെത്ത നാട്ടിലെ
നാം തങ്ങളെ എതിരെക്കയും ചെയ്യും. അപ്പൊൾ വർത്തമാനങ്ങൾ ഒക്കയും
വഴിപൊലെ ബൊധിപ്പിക്കയും ചെയ്യും. ഇതിനിടയിൽ കാരിയങ്ങൾ ഒക്കയും [ 110 ] സുഖത്തൊടെ കൂട ഇരിക്കട്ടെ. എന്നാൽ അയത ബെഹുമാനപ്പെട്ട
സർക്കാരുടെ ദെയാവതങ്ങൾക്ക നിശ്ചയിക്കയും ചെയ്യും. അയതക്കുടാതെ
കണ്ട സന്തൊഷത്തൊടും കൂടയിരിപ്പാൻ എങ്ങിനെ കഴിയും. ശെഷം
തങ്ങളൊട1 കുട നാം താമസിയാതെ കണ്ട വരുന്നതുകൊണ്ട നമ്മുടെ
ദിവാനജിയെ ഇണ്ടൊട്ട വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത വൃശ്ചികമാസം 3 നുക്ക ഇങ്കിരിസ്സകൊല്ലം 1796ആമത നവെമ്പ്രമാസം
15 നു മൊന്തൊൽ നിന്ന എഴുതിയത— പഴശ്ശീന്ന പൊയിപ്പൊയ മുതലിൽ
തങ്ങളുടെ പറ്റ ഇത്ര എത്തിയത എന്ന നമുക്ക ബൊധിപ്പിക്കയും വെണം2
59 B
203 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടർ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ഇപ്പൊൾ സാഹെബ അവർകൾ
മൊന്തൊൽക്ക വന്ന പാർക്കുന്ന വർത്തമാനംകെട്ട നമുക്ക വളര
പ്രസാദമാകയും ചെയ്തു. തലച്ചെരിയിന്ന കൽപ്പനയും വാങ്ങി നാം രാജ്യത്ത
വന്നതിന്റെ ശെഷം കുടിയാന്മാര എല്ലാവരും കൂടി വിജാരിച്ച 71 മതിലെ
നികിതി എടുക്കെണ്ടുന്നതിന്ന ഒര ഭാഷക്ക പറഞ്ഞ മൂസെയും
അന്തീസ്സതുപ്പായും മുമ്പാക നിശ്ചയിച്ച കുടിയാന്മാര എല്ലാവരും പിരികയും
ചെയ്തു. അതിന്റെ ശെഷം ഇത്ത്രനെരവും നികിതി ഉറുപ്പീക തടവ തീർത്ത
കുടിയാന്മാരതന്നിരിക്കുന്നതും ഇല്ല.മൂവായിരം നായരിൽ മൂന ആള കൈശ്ശീട്ട
എഴുതി കുംമ്പനിയിൽ തന്ന പ്രകാരം നടക്കെണ്ടുന്നതിന്ന പിന്നയും ഓരൊര
വെണ്ടാത്ത ശടതകളും പിടിച്ചു നിൽക്കുന്നു. ഇത്രനെരവും അവരെ കണക്ക
ഒക്കയും തീർത്ത എങ്കിലും കുമ്പനി നികിതി തരിക എങ്കിലും ഉണ്ടായതുമില്ല.
ഇവിടുത്തെ സുഖകഷ്ടങ്ങൾ ഒക്കയും സാഹെബ അവർകൾക്ക
ഗെഹിപ്പിപ്പാൻ ശെഷയ്യനൊടു പറഞ്ഞയച്ചിട്ടും ഉണ്ട. കാര്യക്കാർക്ക
കൊറഞ്ഞൊരു ദീനമാകൊണ്ടത്ത്രെ ഇപ്പൊൾ അയപ്പാൻ താമസം വന്നത
മെൽ നാം നടക്കെണ്ടും കാര്യത്തിന്ന സാഹെബ അവർകൾ കൽപ്പന
കൊടുത്തയക്കയും വെണം. എല്ലാ കാര്യത്തിനു സാഹെബ അവർകളെ
കടാക്ഷം നമ്മൊട ഉണ്ടായിവരികയും വെണം. എന്നാൽ കൊല്ലം 972 മത
തുലാമാസം 30 നു വൃശ്ചികമാസം 3 നു നവമ്പ്ര മാസം 15 നു വന്നത —
60 B
204 ആമത —
മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസാഹെബ അവർകളെ [ 111 ] സന്നിധാനത്തിങ്കലെത്ത കടത്തനാട്ട കാനകൊവിചെലുവരായൻ എഴുതിയ
അർജി. സ്വാമി കുറുണ്ടെങ്ങാട്ടു കല്ലായി പ്രദെശത്ത ചാർത്തുവാൻ തക്കവണ്ണം
കൽപ്പനയായിട്ട ഹുക്കും നാമയും വാങ്ങി കൽപ്പന പ്രകാരം കുറുണ്ടെങ്ങാട്ട
തടത്തിലെക്ക വരികയും ചെയ്തു. മുരുക്കൊള്ളി കെളുവും പെരിയാടൻ
ചന്തുവും കൂടി മഹാരാജശ്രീ സാഹെബ അവർകളെ കണ്ടല്ലാതെ വന്നൂടാ
എന്ന പറകയും ചെയ്തു. സ്വാമി ഈ പ്രദെശത്തിൽ ചാർത്തുവാൻ അതത
പറമ്പിൽ പൊയാൽ മുളകവള്ളി തെങ്ങ കഴുങ്ങ പിലാവ ഈ വക ഒക്കയും
എണ്ണം കണ്ടുവരുവാനും ആ പറമ്പിലെ അനുഭവക്കാരനും ജന്മക്കാരനയും
കൂട്ടിക്കൊണ്ടുവരുവാനും ഒന്നിച്ച നാലാളകൊൽക്കാരും പറമ്പിന്റെ ജന്മവും
അനുഭവക്കാരന്റെ പെര പറവാനും ഈ പ്രദെശത്തിൽ ഉള്ള മുഖ്യസ്ഥന്മാര
കച്ചൊടക്കാരായിട്ട നാലാളും ഒന്നിച്ച വെണം. അതല്ലാതെ ഞങ്ങൾ മൂന്നാള
പാട്ടം കണ്ടമതിച്ചനെരുപൊലെ പറഞ്ഞാൽ കുടിയാന്മാർക്കും നാട്ടുകാർക്കും
വാക്ക അല്ലാതെ ബൊധിച്ച കഴികയും ഇല്ല എന്ന തൊന്നുന്നു. ഇതിന
ഒക്കയും കൽപ്പന വന്നാൽ പൊലെ നടന്നുകൊള്ളുകയും ചെയ്യാം സ്വാമി —
എന്നാൽ കൊല്ലം 972മത വൃശ്ചികമാസം 1 നു എഴുതിയത. 3നു നവമ്പ്രമാസം
15 നു വന്നത—
61 A & B
മഹാരാജശി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായെൻ എഴുതിയ അർജ്ജി.
എന്നാൽ കൊടുത്തയച്ചഉത്തരവും വാഴിച്ച അവസ്ഥകൾ ഒക്കയും മനസ്സിൽ
ആകയും ചെയ്യു. കെരളവർമ്മ രാജ അവർകൾ നാട്ടിലെ വിരൊധിച്ചത
സമ്മതിച്ചുപ്രകാരം നമുക്ക1 വന്നില്ലല്ലൊ. അയതുകൊണ്ട രാജാവ
അവർകൾക്ക പറഞ്ഞ ബൊധിപ്പിച്ച വർത്തമാനംത്തിന്ന വെഗെന എഴുതി
അയക്കണമെന്നല്ലൊ എഴുതിയതിൽ ആകുന്നു. ഈ വർത്തമാനത്തിന
ഒക്കക്കും നാം തൊടിക്കളത്തെക്ക വന്ന കണ്ട രാജ അവർകളൊട ഈ
വർത്തമാനത്തിന്ന വിവരമായിട്ട പറഞ്ഞകെൾപ്പിച്ചാരെ രാജ അവർകൾ
പറഞ്ഞത. നാട്ടിൽ എറക്കുറവായിട്ട മൊളകും പണവും എടുത്ത സങ്കടം
കൊണ്ട നാട്ടിൽ ഉള്ള ആളുകള കടന്നപൊകയും നമ്മളെ അടുക്കവന്നു
സങ്കടം പറക്കൊണ്ട എനി നാട്ടിലെ പണം പിരിച്ചടക്കണമെങ്കിൽ
ബമ്പായിന്നും വങ്കാളത്തുന്ന കല്പന വന്ന പ്രകാരം സായ്പുന്റെ മനസ്സ
ഉണ്ടായിട്ട നമ്മുടെ കയ്യായിട്ടു തന്നെ എടുക്കാവു എന്ന വിരൊധിച്ചത2
ഇക്കാരിയത്തിന ഒക്കെയും സായ്പു ആയിട്ട കണ്ടു പറവാൻ മുമ്പെ തന്നെ
[ 112 ] എഴുതി അയച്ചിരിക്കുന്നെല്ലൊ. അതിന ഉത്തരം അക്കല്പന പ്രകാരം തന്നെ
വക തിരിച്ചു വന്നു എങ്കിൽ സായ്പുന്ന കണ്ട കുമ്പഞ്ഞി കല്പന പ്രകാരം
നടക്കാമെന്നു പറകകൊണ്ട എഴുതി ഇരിക്കുന്നു. ഇക്കാര്യങ്ങൾ ഒക്കയും
ഞാൻ തന്നെ വന്ന സായ്പു അവർകളെ സന്നിധാനത്തിങ്കൽ വന്ന
കെൾപ്പിച്ചാൽ നല്ലവണ്ണം മനസ്സിൽ ബൊധിക്കയും ചെയ്യും. ഒരു ദിവസത്തെ
കല്പന ആയാൽ വന്ന ഈ വർത്തമാനം കെൾപ്പിച്ചതിന്റെ ശെഷം
കല്പിച്ചപ്രകാരം നടക്കയും ആം. എന്നാൽ കൊല്ലം 972 ആമത വൃശ്ചിക
മാസം 3നു എഴുതിയത. 6നു വന്നത്. ഇങ്കിരിസ്സകൊല്ലം 1796-ആമത നവെമ്പ്ര
മാസം 18 ന വന്നത.
62. A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്ത്രപ്പർ പിലി സായ്ക്കുപു അവർകൾക്ക കൊട്ടെത്ത
കെരളവർമ്മരാജ അവർകൾ സെല്ലാം. വൃശ്ചികമാസം 3നു എഴുതിയ കത്ത
4 നു ഇവിടെ എത്തി. വാഴിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. കാരിയം തന്നെ ആകുന്നു. ഇവിടെ വെണ്ടുന്ന കാരിങ്ങൾ ഒക്കയും
മുമ്പെ രണ്ടു മൂന്ന പ്രാവിശ്യം എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. അയതുപൊലെ
സായ്പു അവർകളെ കൃപ ഉണ്ടായിട്ട മുന്നെ എഴുതി അയച്ചപൊലെ വക
തിരിച്ചു വരണമെന്ന നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥകൾ
ഒക്കെയും സായ്പു അവർകളെ കെൾപ്പിപ്പാൻ തക്കവണ്ണം സുബയ്യന
അങ്ങോട്ട അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 6
നു വൃശ്ചികം 6 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത നവെമ്പ്രമാസം 18 നു
വന്നത—
63 B
207 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസൂപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. കർക്കടകമാസത്തിൽ നാം തലച്ചെരി
വന്ന കണ്ടാന്റെ 60 നു മതിലെ ഉറുപ്യകൊണ്ട പറഞ്ഞു തുലാമാസം 15 നു
ബൊധിപ്പിക്കാമെന്ന നിശ്ചയിക്കയും ചെയ്തു. കന്നിമാസം മുതൽ നാട്ടിൽ
നാനാവിധം തുടങ്ങി പണം പിരിയാതെ ആയിവന്നു. കടം കിട്ടാനും
സമയമല്ലാതെ വരികകൊണ്ട15 നു തന്നെ ബൊധിപ്പിപ്പാൻ സംഗതി വന്നില്ല.
നാട്ടിലെ മിശ്രതയും സങ്കടവും എഴുതി അയച്ചു. നാം വന്ന പറകയും ചെയ്തു.
മുമ്പെ നിശ്ചയിച്ച പ്രകാരം പണത്തിന വർത്തകൻ ജാമീൻ ആക്കിയാൽ
ഉടനെ രാജ്യത്തെ മിശ്രം തീർക്കണ്ടതിന് കൊട്ടെത്തക്ക സായ്പു അവർകൾ
വന്ന കാര്യം ഭാഷയാക്കി നടപ്പിക്കുമെന്നും മെലാൽ ബൊധിപ്പിക്കണ്ടുന്ന
[ 113 ] പണത്തിന ഇപ്പൊൾ തന്നെ എഴുതി അയച്ച ദിവസത്തിന നീളം
ഉണ്ടാക്കാമെന്നും നിശ്ചയമായി പറഞ്ഞുകെൾക്കകൊണ്ട പല പ്രകാര
ത്തിലും വിചാരിച്ച വർത്തകരുടെ മനസ്സുണ്ടാക്കി ജാമീൻ എൽപിക്കയും
ചെയ്തു. എന്നതിന്റെ ശൈഷം ഒരാള അയച്ചിട്ടുണ്ട. ആയാള ഇന്ന വയ്യിട്ടൊ
നാളയൊ വരും. മയ്യഴിക്കും പൊയിപറഞ്ഞുവരണം എന്ന സായ്പു അവർകൾ
പറഞ്ഞു. ദിവസം എന്റെ താമസമായിട്ടും വന്നു. നാട്ടിൽ കന്നിമാസത്തിലെ
മുതലു പറമ്പ നികിതിപണവും തൊടീക്കളത്തന്ന ആള അയച്ച അതിക്രമിച്ച എടുപ്പിക്കുന്നതിന്ന ഒരു വിരൊധം ഇന്നുവരയും ഉണ്ടായപ്രകാരം
ഗ്രെഹിച്ചതുമില്ല. നിശ്ചയിച്ച പറഞ്ഞ കാര്യമാകയും ഇപ്പൊൾ താമസിച്ച
മുതല എടുത്തുപൊകയും ആയിവന്നതുകൊണ്ട നികിതിപണത്തിന മുതല
കൂടാതെ ബൊധിപ്പിപ്പാനും ഒരു വഴിയില്ലന്ന വരുന്നുവെബ്ലൊ. വിശെഷിച്ച 60
നുമതിൽ പല കയ്യായിപൊയി മുതലില്ലാതെ വന്ന പണത്തിന ജാമീൻ
എൽപിച്ചു ചൊവ്വക്കാരന ബൊധിപ്പിക്കണ്ടതിന എതുപ്രകാരം എന്നും
രാജ്യത്ത നാനാവിധം തീർത്ത കാരിയം നടത്തുന്ന അവസ്ഥെക്കും ഇന്ന
പ്രകാരം എന്ന കത്ത എഴുതി വന്നാൽ അത പ്രമാണമായി വരും. നമുക്ക
വിശെഷിച്ച ചുരത്തുമ്മലെക്ക കയിത്തെരി എമ്മനും കുങ്കുവും തൊടീക്കള
ത്തന്നെ അയച്ച എലം ഒക്കയും തരണം എന്ന കുടികളെ മുട്ടിക്കുന്ന പ്രകാരവും
എഴുതിവന്നിരിക്കുന്നു. ഇതിനൊക്കക്കും ദിവസതാമസം കൂടാതെ നിവൃത്തി
കൽപ്പിച്ച ഗുണമാക്കി നടക്കണമെന്ന നാം അപെക്ഷിക്കുന്നു. സായ്പു
അവർകൾ കൊട്ടെത്ത വന്ന നൊം കൊട്ടെത്തിന പൊക എന്ന നിശ്ചയിച്ച
താമസിക്കുന്നു. കൊല്ലം 972 ആമത വൃശ്ചികമാസം 4 നു എഴുതിയത.
വൃശ്ചികം 7 നു നവമ്പ്രം 19 നു നിട്ടുരിന്ന വന്നത—
64 A
മഹാരാജശ്രീവടക്കെ അധികാരി തലച്ചെരി തൃക്കടിസുമ്പ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കൊട്ടെയത്ത
പഴവീട്ടിൽ ചന്തു എഴുതിയ അർജ്ജി, ചെലെ വർത്തമാനം എഴുതി
അയക്കണമെന്ന സായ്പു അവർകൾ കല്പിച്ചിട്ട ഉണ്ടല്ലൊ.
ആയത ഇതിനൊടകൂടികൊടുത്തയക്കുന്നു. കൊട്ടെയത്ത ഹൊവളിലെ ആംമ്പിലാട്ട
ദെശത്തെ നിന്ന ഒരു തിയ്യന കഴിതെരി അമ്പു ആള അയച്ച തിയ്യന വെടിവെച്ചു
കൊന്നു. കഴിതെരി അമ്പു എന്നവൻ പഴശ്ശിതമ്പുരാന്റെ ആള, മനന്തെരിയും
കൊട്ടെയത്തും അവന വീട. ഇപ്പൊൾ അവൻ തൊടിക്കത്ത നിന്നു
കല്പനയായി മാനന്തെരി കുന്ന കെളെച്ചു മാടവും കൊന്തളവും
തിർത്തനിൽക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 7 നുക്ക
ഇങ്കിരിസ്സകൊല്ലം 1796 ആമത നവെമ്പ്രമാസം 19 നു വന്നത— [ 114 ] 65 A
2 ഇരിവനാട്ട ചെണ്ടയാട്ട ദെശത്തന്നെ കണ്ണൊത്ത നമ്പ്യാർക്ക കുന്ന
കെളക്കുവാൻ പൊയ തിയ്യരെ പെര വിവരം ഇവിടെ അറിഞ്ഞതാ. തിയ്യൻ
ഒണ്ടിയെൻ പൊക്കെൻ കടുത്ത നാടെൻ ഒതെനൻ അണിഎരി കുങ്കറ. ഈ
തിയ്യരും ശെഷം ചെണ്ടയാട്ടുള്ള തിയ്യരും കാമ്പ്രത്ത നമ്പ്യാരെ ആളുകള
നമ്പ്യാരെ കല്പനക്ക കൊരപ്പറത്തെ കുഞ്ഞിചന്തു എന്നവന പറഞ്ഞയ
ച്ചിരിക്കുന്നു. ചെട്ടെയാട്ടദെശത്ത കാമ്പ്രത്ത നമ്പ്യാരെ പെർക്ക പർവ്വത്ത
നടത്തുന്നത ഈ ചന്തു ആകുന്നു. ഇരിവനാട്ട നാലവീട്ടിൽ നമ്പ്യാന്മാര
തൊടിക്കളത്തിന ചെല്ലണം എന്ന എഴുതി വന്നതിന കെഴക്കെടത്തെ
നമ്പ്യാരെ കരിയക്കാരെൻ മാപ്പിളകൊളിലെ കുഞ്ഞിപക്കറ എന്നവനും1
എല്ലാരും കൂടി പറഞ്ഞയച്ചിരിക്കുന്നു. തൊടിക്കളത്തെക്ക കാമ്പറത്ത
നമ്പ്യാരെ പ്രത്ത്യകം തൊടിക്കളത്തെ കൂറ തന്നെ. കണ്ണൊത്ത നമ്പ്യായരെ
മകനാന കാമ്പറത്ത നമ്പ്യര ഇരിവനാട നമ്പ്യാന്മാർക്ക കുമ്പഞ്ഞിന്ന
കൊടുക്ക ഇല്ലന്ന ബൊധിച്ചിട്ടാന കോത്ത നമ്പ്യാര നാനാവിധത്തിന
കിഴിഞ്ഞത. ഇരിവനാട അടക്കം കൊടുക്ക ഇല്ലന്ന നിരൂപിച്ചിരിക്കുന്നു.
കാംമ്പറഞ്ഞ നമ്പ്യായര കയിക്കൽ ആയാൽ കോത്ത നമ്പ്യയര തെററുക
ഇല്ല. നമ്പ്യാരന പഴശ്ശിതമ്പുരാന കാട കയറ്റിയത കണ്ണൊത്ത നമ്പ്യാര
കൂടിട്ടായത. ഇപ്പഴ ഇങ്ങനെ ഒക്ക വരുത്തിയത. ഇങ്ങനെ ഒക്ക ആകുന്നു
വർത്തമാനം. പഴവീട്ടിൽ ചന്തു എഴുതിയത—
66 A & B
രാജശ്രീ കൊട്ടെത്ത കെരളവർമ്മരാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ. പിലി സായ്പു
അവർകൾ സെല്ലാം. തങ്ങൾ എഴുതിഅയച്ചകത്ത എത്തി. വാഴിച്ചി ആയതിൽ
ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ കാരിയത്തി
ന്റെ വിവരങ്ങൾ ഒക്കയും നമ്മുടെ അരിയത്ത കല്പിച്ചയച്ച ആളൊട ഇവിടെ
നിന്നു വഴിപൊലെ ബൊധിപ്പിക്കയും ചെയ്യു. കൊറെ ദിവസത്തിൽ അകത്ത
നാം കൊട്ടെയത്ത അങ്ങാടിക്ക വരും. അപ്പൊൾ തങ്ങളെ കാമാനും തങ്ങളെ
ബൊധത്തൊട കൂട കാരിയങ്ങൾ ഒക്കയും തിർപ്പിക്കുവാനും നാം വളര
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 7 നു
ഇങ്കിരിസ്സകൊല്ലം 1796 ആമത നവെമ്പ്ര മാസം 19 നു മൊന്തൊൽ നിന്ന
എഴുതിയത —
67 B
210 ആമത—
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സൂപ്രഡെണ്ടൻ [ 115 ] കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. പറപ്പാട്ടിലെ നികിതിപണത്തിന്റെ കാര്യത്തിന
കൽപ്പനയായിവന്ന കത്ത വായിച്ച ഉടനെ കതിരൂർക്ക കൊടുത്തയക്കയും
ചെയ്തു. നമ്മുടെ പെർക്ക പറപ്പനാട്ടിൽ നിന്ന വിചാരിച്ചു വരുന്നവര നമുക്ക
സ്വാധീനമായി നടക്കുന്നില്ല എന്ന മുമ്പെ സായ്പു അവർകള നാം
ബൊധിപ്പിച്ചിട്ടുമുണ്ടായിരിക്കുന്നു. കുമ്പനി കൽപ്പന പ്രകാരം അനുസരിച്ച
നടക്കുക എന്നു തന്നെ നാം നിശ്ചയിച്ചിട്ടുമുള്ളൂ. കൽപ്പന പ്രകാരം നാം
അനുസരിച്ച നടന്നുകൊൾകയുമാം. 972 മത വൃശ്ചികം 8 നു പെണറായിന്ന
വന്നത. വൃശ്ചികം 10 നു നവമ്പ്ര, 22 നു —
68 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മരാജ അവർകൾ സെല്ലാം. വൃശ്ചികമാസം 7 നു എഴുതി അയച്ച
കത്ത 8 നു എത്തി. വാഴിച്ചി വർത്തമാനങ്ങൾ ഒക്കയും വഴിപൊലെ മനസ്സിൽ
ആകയും ചെയ്തു. കൊറെ ദിവസത്തിൽ അകത്ത കൊട്ടെത്ത എത്തുമെന്നും
വർത്തമാനങ്ങൾ ഒക്കയും സുബ്ബയ്യൻനൊട പറഞ്ഞയച്ചിട്ട ഉണ്ട എന്നും
എല്ലൊ എഴുതി അയച്ച കത്തിൽ ആകുന്നത. അതുകൊണ്ട സായ്പു
അവർകൾ കൊട്ടെത്ത എത്തിയാൽ നാം താമസിയാതെ അവിടെ എത്തി
സായ്പു അവർകളുമായി കണ്ടാൽ നമ്മുടെ സങ്കടങ്ങൾ ഒക്കയും തീരുമെന്ന
നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 8 നു
എഴുതിയത വൃശ്ചികമാസം 10നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത
നവെമ്പ്രമാസം 22 നു തൊടിക്കളത്ത നിന്ന എഴുതിവന്നത—ശ്രീകൃഷ്ണ
ജയം1
69 B
212 ആമത കത്ത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്ക അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. കൊട്ടെത്തനാട്ടിൽ ഉള്ള അവസ്ഥകൾ
കൊണ്ട നാം ചെരാപുരത്തക്ക വരുവാൻ കൊറെ ദിവസത്തെക്കു താമസമായി
വന്നിരിക്കുന്നു. അതുകൊണ്ട നമുക്ക എത്രയും പ്രസാദക്കെടായി വന്നിരി
ക്കുന്നു. അവിടെ നിന്ന മടങ്ങി വന്നപ്പൊൾ ചെരാപുരത്തെക്ക എത്ത്രയും
നിശ്ചയമായിട്ട വരികയും ചെയ്യും. വിശെഷിച്ച നമ്മുടെ പ്രത്യെകമായിട്ടുള്ള
ചൊദ്യത്തിന ബഹുമാനപ്പെട്ട സർക്കാരിൽനിന്ന വടകര കുലൊം തങ്ങളുടെ
[ 116 ] പറ്റിൽ പിന്നെ കൊടുത്തത എന്നുള്ള പ്രകാരം ഗ്രെഹിക്കുവാൻ നമുക്ക
കൽപ്പിച്ചതു കൊണ്ട നമുക്ക വളര സന്തൊഷമാകയും ചെയ്തു.
അവിടെയിരുന്ന ശിപ്പായിമാരെ ഒക്കയും ഒഴിച്ച പൊവാൻ തക്കവണ്ണം
ഇവിടെനിന്ന കൽപ്പന കൊടുത്തയക്കയും ചെയ്തു. എന്നാൽ കൊല്ലം 972 മത
വൃശ്ചികമാസം 14 നു ഇങ്കിരിസ്സ കൊല്ലം 1796 മത നവമ്പ്രമാസം 26 നു
മൊന്തൊൽ നിന്നും എഴുതിയ കത്ത.
70 B
213 മത —
മഹാരാജശ്രീ വടക്കെ പകുതിയിൽ അധികാരി പീലിസായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കാൻ ഇരുവയിനാട്ട നമ്പ്യാ
ന്മാര എഴുതിയ അരജി. കൊല്ലം 970 മത മീനമാസത്തിൽ മഹാരാജശ്രീ
അങ്ക്ലിസായ്പു അവർകൾ ഇരുവയിനാട്ട മൊന്തൊൽ കച്ചെരിയിൽ നിന്ന
ഇരിവെനാട ഞാങ്ങളെ പക്കൽ സമ്മതിച്ച 70 താമതിൽ 20000 ഉറുപ്പീക
എടുത്ത ബൊധിപ്പിപ്പാനും 71 മാണ്ട മുതൽ ആണ്ട ഒന്നക്ക 1000 ഉം
1000 ഉം ഉറുപ്യ അധികം ബൊധിപ്പിപ്പാനും തക്ക പ്രകാരം അത്ത്രെ ഞാങ്ങൾക്ക
കരാർന്നാമം എഴുതി തന്നത. അന്ന നാരങ്ങൊളി നമ്പ്യാന്മാര ജന്മം ഒഴിക.
മെൽ എഴുതിയപ്രകാരം ഉറുപ്പ്യബൊധിപ്പിക്കാൻ ഞാങ്ങളെക്കൊണ്ട എഴുതിച്ച
സായ്പു അവർകൾ വാങ്ങീട്ടും ഉണ്ട. 71 മാണ്ട നാരങ്ങൊളി നമ്പ്യാരെ ജന്മം
അല്ലാണ്ട ഉള്ള വകയിമ്മന്നും നാരങ്ങൊളി നമ്പ്യാരപെർക്കചാർത്തി പണ്ടാര
ത്തിലെ ആള നികിതി എടുപ്പിക്കയും ചെയ്യുന്നു. ശെഷം കയ്യാട്ടെയും പുളി
യനംപ്രത്തെയും ദെശത്തെന്ന നാട്ടുന്ന നികിതി എടുത്ത പ്രകാരം ഉള്ള ഉറുപ്പ്യ
ബൊധിപ്പിക്കായ്ക കൊണ്ടല്ലൊ ഞാങ്ങൾ സങ്കടം പറഞ്ഞത. 70 താമതിൽ
5000 ഉറുപ്പ്യകയും 71 മതിൽ 5100 ഉറുപ്പ്യയും എല്ലൊ ഞാങ്ങൾക്ക കണക്കിൽ
വെച്ചതന്നത. ഞാങ്ങൾ അന്നഷിക്കുന്ന തറയിന്ന നികിതി പ്രകാരം എടുത്ത
വരണ്ടുന്ന മൊതല കച്ചെരിയിൽ എഴുതി തന്നിട്ടും ഉണ്ടല്ലൊ. അക്കണക്ക
കണ്ടാൽ തന്നെ കരാർന്നാമത്തിൽ എഴുതിയ പ്രകാരം ഉള്ള ഉറുപ്പ്യ ബൊധി
പ്പിപ്പാൻ മൊതല പൊരായല്ലൊ ആയതുകൊണ്ട കരാർന്നാമത്തി എഴുതിയ
പ്രകാരം ഉള്ള ഉറുപ്പിക കുടികളിൽ നിന്നും എടുത്ത ബൊധിപ്പിപ്പാൻ തക്ക
പ്രകാരം ഉള്ള മുതല കുടികൾക്ക സങ്കടം കൂടാതെ കണ്ട ഉള്ള മൊതല കണ്ട
ചാർത്തി എടുപ്പാൻ കൽപ്പന ആയാൽ ഞാങ്ങൾ എടുത്ത ബൊധിപ്പിക്കയും
ചെയ്യാം. ഈയവസ്ഥകൾ 972 മത വ്യശ്ചികമാസം 13 നു എഴുതിയത—
71 B
214 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട നമ്പ്യാന്മാര എഴുതിയ [ 117 ] അർജി. കരിയാട്ട നിന്നും പുളിയനംപിറത്തിന്നും ഞാങ്ങൾ ഉറുപ്യ എടുക്കുന്ന
തറകളിന്നും ആകക്കൂട്ടി അത്ത്രെ കരാരനാമത്തിൽ എഴുതിയ ഉറുപ്പ്യ ആ
ഉറുപ്പ്യ. കരിയാട്ടനിന്നും പുളിയനംപിറത്തിന്നും കണക്കാചാരം പൊലെ
ബൊധിപ്പിക്കെണ്ട നികിതി ഉറുപ്പ്യക്ക അവരക്കൊണ്ട കെടുപ്രകാരം പൊലെ
ഉള്ള ഉറുപ്പ്യബൊധിപ്പിപ്പാൻ അവരക്കൊണ്ട ഞാങ്ങൾക്ക എഴുതിച്ചതന്നാലും
നാരഞ്ഞെങ്ങാളി നമ്പ്യാരെ ജന്മം അല്ലാതെ ഉള്ള വകയിമ്മന്ന പണ്ടാരത്തിന്ന
നിപ്പിച്ച ആള എടുത്ത നികിതിയും ഞാങ്ങൾക്ക കണക്കിൽ വെച്ച തന്നാൽ
കരാരനാമത്തിൽ എഴുതിയ പ്രകാരം ഉള്ള ഉറുപ്പ്യ ഞാങ്ങൾ നാലാളും രാജ്യം
മൂനപങ്കവെച്ച കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്യാം. എന്നാൽ കൊല്ലം
972—മത വൃശ്ചികമാസം 13 നു എഴുതിയത—വൃശ്ചികം 14 നു നവമ്പ്രമാസം
26 നു വന്നത—
72 B
215 ആമത കത്ത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ രണ്ടു തറെയിൽ പാർക്കുന്ന
തഹശീലദാർ ഗൊപാലയ്യന എഴുതി അനുപ്പിന കാര്യം. തന്റെ ഉപെക്ഷ
കാര്യത്തിന്ന ഒന്നാം കിസ്തി പിരിച്ച അടക്കായ്കകൊണ്ട ഇപ്പൊൾ തനിക്ക
സഹായിക്കണ്ടതിന മദ്ധൊരായരെ (Madhava—H.G) കൽപ്പിച്ച അയക്കയും
ചെയ്തു. ധനുമാസം 10 നുക്ക 5000 ഉറുപ്പികയും ധനുമാസം 15 നുക്ക കിസ്തി
ഒക്കയും നമ്മുടെ സമസ്ഥാനത്തെക്ക എത്തിക്ക. ഇല്ല എങ്കിൽ മദ്ദൊരായരെ
തന്റെ സ്ഥാനത്തിൽ നടപ്പാൻ ആക്കി വെക്കുകയും ചെയ്യും. അതിന്റെ
ശെഷം നാം പല പ്രാവിശ്യം കൊടുത്തയച്ച കൽപനപ്രകാരം നികിതി പണം
പിരിച്ച അടക്കായ്ക കൊണ്ടുള്ള ഉപെക്ഷക്കാര്യത്തിന തന്നെ ഇവിടെക്ക
വരുത്തി വിസ്ഥരിക്കുകയും ചെയ്യും. തന്റെ കണക്കുകൾ ഒക്കയും
സൂക്ഷമായിട്ട മദ്ദൊരായർക്ക കാണുപ്പിച്ചുകൊൾകയും വെണം. എന്നാൽ
കൊല്ലം 972 മത വൃശ്ചികമാസം 17 നു 1796 മത നവമ്പ്രമാസം 29 നു
തലച്ചെരി നിന്നും എഴുതിയ കത്ത —
73 B
216 ആമത —
രാജശ്രീ കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. തങ്ങളെ പ്രത്യെകമായിട്ട ആവിശ്യത്തിനാൽ നാം ഈ ദെശത്തക്ക
വന്നിരിക്കുന്നു. എന്നാൽ ഒരു ഓല ഇവിടെക്ക കൊണ്ടുവരുവാൻ
കൽപ്പിച്ചില്ലായ്കകൊകൊണ്ടും നമ്മുടെ കച്ചെരിക്ക എങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ ശിപ്പായിമാര ഇരിപ്പാനായിട്ട വല്ല സ്ഥലം ആക്കാതെ കണ്ടും [ 118 ] നാം അനുവദിച്ചിരിക്കുന്ന വിഷാദം ഗ്രെഹിപ്പിക്കാതെയിരിപ്പാൻ കഴികയും
ഇല്ലല്ലൊ. ഇപ്പൊൾ നാം എറിയൊരു സമ്മത്സരമായിട്ട ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ പ്രവൃത്തിയിൽ നടന്നു വന്നിരിന്നു. ഇതുപൊലെ ഉള്ള
അവസ്ഥ മുമ്പെ ഒരുനാളും കണ്ടിട്ടും ഇല്ലല്ലൊ. നാം എറെ വിഷാദമായിരി
ക്കുന്നതുകൊണ്ട തങ്ങളെ കാര്യക്കാരൻ ചന്തുവിനെ വെണ്ടിയിരിക്കുന്നു.
വീടുകൾ ഒക്കയും തെയ്യാറാക്കുവാനും ആക്കാര്യ ത്തിനായിട്ട ആളുകളെ
കൊണ്ടുവരുവാനും നമുക്ക പറഞ്ഞൊത്തിരിക്കയും ചെയ്തു. ആയതിന്റെ
വില കൊടുക്കാമെന്ന നാം അവനൊടു പറകയും ചെയ്തു. എന്നാൽ കൊല്ലം
972 ആമത വൃശ്ചികമാസം 18 നു 1796 ആമത നവമ്പ്രമാസം 30 നു
കൊട്ടയത്തിൽ നിന്നും എഴുതിയത —
74 B
217 ആമത —
മഹാരാജശ്രീ വടക്കെ അധികാരി കൃസൂപ്പർ പീലി സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക ഇരിവയിനാട്ട നാരങ്ങൊളിനമ്പ്യാര
എഴുതിയ അരർജി, ഞാൻ രണ്ടുമൂന്ന സംബ്ബത്സരമായല്ലൊ രാജ്യം ഒഴിച്ച
വാങ്ങി പാർക്കുന്നത. നമ്മുടെ കാര്യങ്ങളൊക്കയും കുമ്പഞ്ഞി
എജമാനന്മാരെ ബൊധിപ്പിച്ചു നെലയാക്കി തരെണമെന്ന കുറുമ്പനാട്ട
തമ്പുരാൻ എഴുന്നെള്ളിയടത്ത ഒണർത്തിച്ചതിന്റെ ശെഷം കാര്യങ്ങൾ
ഒക്കയും കുമ്പഞ്ഞിയിൽ ബൊധിപ്പിച്ച നെലയാക്കി രാജ്യത്ത നിപ്പിക്കാമെന്ന
അരുളിചെയ്കകൊണ്ട ഇത്രനാളും അവിട പാർക്കുകയും ചെയ്തു. എന്റെ
സങ്കടപ്രകാരങ്ങൾ കുമ്പഞ്ഞിയിൽ പറഞ്ഞു തീർത്ത തന്നതും ഇല്ല.
ഫിനിസായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട നമ്മളെ കാര്യം രൂപമാക്കി
രാജ്യത്ത നിർത്തി രക്ഷിക്കാഞ്ഞാൽ സങ്കടം തന്നെ ആകുന്നു. കൊല്ലം 972
ആമത വൃശ്ചികമാസം 16 നു നാൽ വൃശ്ചികമാസം 18 നു നവമ്പ്രമാസം 30
നു വന്നത—
75 B
218 ആമത—
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. വൃശ്ചികമാസം 14 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത നമുക്ക ബൊധിക്കയും ചെയ്തു.
കൊട്ടയത്തനാട്ടിൽ പൊവാനുള്ള കാര്യം ഉണ്ടായിവരികകൊണ്ട
ചെരാപുരത്ത വരുവാൻ കൊറെയ ദിവസം താമസം വെണ്ടിവന്നിരിക്കുന്നു
എന്ന സാഹെബ അവർകൾ എഴുതി അയച്ചുവെല്ലൊ. ഈ നാട്ടിൽ നാലെട്ട
ആള ദുഷ്ടന്മാര വർദ്ധിച്ച വരികകൊണ്ട നാട്ടിലെ നികിതി ഉറുപ്പീക കണക്ക [ 119 ] പ്രകാരം വരുവാൻ താമസം ആയതിനെ സാഹെ അവർകൾ കൃപ വെച്ച ഈ
നാട്ടിൽ വന്ന പത്ത ദിവസം പാർത്ത ദുഷ്ടന്മാരെ ഒക്കയും അമർച്ചവരുത്തി
സർക്കാര നികിതി ഉറുപ്പിക തടസംകൂടാതെ വരുവാറാക്കിതരണം എന്ന
നാം സാഹെബ അവർകൾക്ക മുമ്പെ ഗ്രെഹിപ്പിച്ചതും ഇപ്പഴും ഈ എഴുത്താൽ
വിശെഷിച്ചും താൽപ്പര്യമായിട്ട ഗ്രെഹിപ്പിച്ചിരിക്കുന്നു. സാഹെബ അവർകൾ
കാര്യം ഒക്കയും ഗുണം വരുത്തിക്കൊണ്ട ഒട്ടും പാർക്കാതെ ഇവിടെവന്ന
നമ്മുടെ സങ്കടം ഒക്കയും തീർക്കുമെന്ന നിശ്ചയിച്ച അപെക്ഷിച്ചൊ
ണ്ടിരിക്കുന്നു. വിശെഷിച്ച വടകര കൊയിലകം ബഹുമാനപ്പെട്ട സർക്കാര
നിന്ന കൽപ്പിച്ച നമ്മുടെ പറ്റിൽ തന്ന പ്രകാരം സാഹെബ അവർകളെ
എഴുത്താൽ ഗ്രെഹിക്കുവാൻ കൽപ്പന വന്നിരിക്കുന്നു എന്ന സാഹെബ
അവർകൾ എഴുതിയത കൊണ്ട നമുക്ക എത്ത്രയും വളരെ പ്രസാദമാകയും
ചെയ്തു. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട നമ്മുടെ യാതൊരു കാര്യ
വും ഇപ്രകാരം തന്നെ മാനം ഉണ്ടാക്കി തന്ന രക്ഷിക്കയും വെണം. ഇപ്പൊൾ
കൽപ്പന ആയപ്രകാരം വടകര കൊയിലകത്ത നിന്ന ശിപ്പായികൾ
പിരിഞ്ഞപൊയ ഒടനെ സ്ഥലം ഒക്കയും നന്നാക്കി നാം അവിടെ പാർപ്പാറാ
കയും ചെയ്യും. എല്ലാ ക്കാര്യത്തിനും നാം സാഹെബ അവർകള തന്നെ
വിശ്വസിച്ചയിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 15 നു
എഴുതിയത — വൃശ്ചികമാസം 18 നു നവമ്പ്രമാസം 30 നു വന്നത—
76 B
219 ആമത—
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊദവർമ്മ രാജാവർകൾ
എഴുതിയത. കൊല്ലം 959 ആമത ടീപ്പു സുലുത്താന്റെ കൽപ്പനയിൽ
അരഷദബെഗഖാൻ അവർകളെ കൈയ്യായിട്ട മലയാംരാജ്യം ഉള്ളപ്പൊൾ
കൊട്ടെയത്തും വൈയനാട്ടും കൂടി കാലം ഒന്നിന്ന ഒരു ലക്ഷം ഉറുപ്പിക
ആയിട്ട അന്ന കൊട്ടയത്ത എളയ രാജാവ അവർകൾ കൈയ്യെറ്റ കൊടുത്ത
പൊരികയും ചെയ്തു. കൊല്ലം 961—ആമത ധനുമാസത്തിൽ ടിപ്പു സുലുത്താൻ
അവരകൾ കൊടഗരാജ്യത്ത വന്ന പാർക്കുമ്പൊൾ സുലുത്താന്റെ കൽപ്പന
വരികകൊണ്ട അരഷദബെഗഖാൻ അവർകളും രാജാക്കന്മാരും കൊട്ടയത്ത
പാർത്തിരിന്ന വെങ്കപ്പയ്യൻ സുബെദാര അവർകളും എല്ലാവരും
പൊയിക്കണ്ടപ്പൊൾ കൊട്ടയത്തരാജ്യവും വൈയനാടും കൂടി കണക്ക
ഒക്കയും നൊക്കി വിസ്ഥരിച്ചപ്പൊൾ മൊതല എറ്റവും നിപ്പായിട്ട
വരികകൊണ്ട എറ്റവും വൈയനാട കാർയ്യമായിട്ട വിസ്ഥരിച്ചാറെ
പാർപ്പത്യം ചെയ്യുന്നത ഗുരുവൻ പട്ടര ആകുന്നു ആ രാജ്യവും കണക്കും
നമുക്ക നല്ല അനുഭവം പൊരായെന്ന രാജാവ അവർകൾ പറഞ്ഞ വയനാടും
ഗുരുവൻ പട്ടരെയും സുലുത്താൻ അവർകൾക്ക സമ്മതിച്ച എഴുതികൊടുത്തു [ 120 ] പാതി നികിതി കൊട്ടെയത്ത രാജ്യത്തെക്ക അമ്പതനായിരം ഉറുപ്പീകയായിട്ട
കാലം ഒന്നിനെ കണക്ക ആക്കി നിപ്പ ഉള്ള മൊതലിനെ രാജാവ അവർകള
മുച്ചലിക്ക എഴുതി കൊടുത്തു. അക്കാലം തൊട്ട സുലുത്താൻ അവർകളെ
കണക്ക എഴുത്തകാരരെയും നിപ്പിച്ച രാജ്യത്തെ മുതലെടുപ്പ ഒക്കയും
എഴുതിക്കണ്ട. അധികം കണ്ടത ഒക്കയും കണക്കപ്രകാരം എടുത്ത
സുലുത്താൻ അവർകളെ സർക്കാരിൽ ബൊധിപ്പിക്കാമെന്നും സരക്കാര
നിന്ന കൽപ്പിച്ച തരുന്ന ജാഗിര മൊതല വാങ്ങി അനുഭവിച്ച കൊള്ളാമെന്ന
രാജാവ അവർകൾ മുച്ചലിക എഴുതികൊടുക്കയും ചെയ്തു. അസ്സമയത്ത
15000 ഉറുപ്പ്യക്ക ജാഗീര രാജാവ അവർകൾക്ക സുലുത്താൻ അവർകൾ
കൊടുക്കയും ചെയ്തു. 61—മത ധനുമാസത്തിൽ കരാര ചെയ്യുമ്പൊൾ വൈനാട
രാജ്യം രാജാവിന്റെ കൈവിട്ട ഇരിക്കുന്നു. അതിന്റെ ശെഷം കണക്ക
എഴുത്തകാരര കൊട്ടെയത്ത വന്ന രാജ്യം ഒക്കയും നൊക്കി ചാർത്തി 70000
ഉറുപ്പികയിടെ മൊതലെടുപ്പ കണക്ക എഴുതിയിരിക്കുന്നു. വൈനാടരാജ്യം
രാജാവർകളെ കൈവിട്ടതിന്റെ ശെഷം രാജ്യം മൈസൂരതുക്കടിക്കു ചെർത്ത
സുലുത്താന്റെ പാർപ്പത്യക്കാരന്മാരെയും നിപ്പിച്ച ചീക്കലൂർ കൊട്ടയിൽ
ശിപ്പായികളെയും പാർപ്പിച്ച കണക്കെ എഴുത്തകാരര പൈമാഷി നൊക്കി
എകദെശം കാലം ഒന്നിന്ന എമ്പതനായിരം ഉറുപ്പികയിൽ അകം മൊതലെടുപ്പ
എടുത്തിരിക്കുന്നു എന്ന കെട്ടിരിക്കുന്നു. സുലുത്താന്റെ കൈവിട്ട മലയാം
രാജ്യം ബഹുമാനപ്പെട്ട കുമ്പനിക്ക ചെർന്നതിന്റെ ശെഷം രാജാവ അവർകൾ
വയനാട്ടനിന്ന മൊതലെടുപ്പഎത്ത്ര എടുത്തു എന്നുള്ള സൂക്ഷം വഴിപൊലെ
ഉണ്ടായിട്ടില്ല. ആയതുവും ഗ്രെഹിക്കെണ്ടുന്നതിന്ന ആള അയച്ചിരിക്കുന്നു.
എത്തിയാൽ കെട്ട വിവരംപൊലെ ഗ്രെഹിപ്പിക്കയും ചെയ്യാം. അവിടുത്തെ
ഗുണദൊഷം എകദെശം ഗ്രെഹിക്കെണ്ടുന്നതിന്ന വൈനാട്ടിൽ പാലാകുഴി
എന്ന പറയുന്ന ദിക്കിൽ പ്രായപ്പൻ എന്നവൻ ഒര തരകൻ ഉണ്ട്. അവന
വരുത്തി വിസ്ഥരിച്ചാൽ എകദെശവും ഗ്രെഹിക്കാരായിവരും — വൃശ്ചിക
മാസം 19 നു ദജെമ്പ്ര മാസം 1 നു കടുത്തനാട്ടരാജാവ അവർകൾ എഴുതി
അയച്ചത—
77 B
220 ആമത—
രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. പറപ്പനാട്ട നിന്ന വരണ്ടുന്ന ഉറുപ്പികക്ക ഇനി ഒരു
പ്രാവിശ്യം തങ്ങൾക്ക അയക്കണ്ടതിന്ന ആവിശ്യം വന്നതുകൊണ്ട നമുക്ക
വളര സങ്കടമായിരിക്കുന്നു. ഈ മുതൽ ഒക്കയും ഒഴിച്ച ബൊധിപ്പിക്കണ്ടു
ന്നതിന്ന തങ്ങൾ ഒത്തിരിക്കുന്ന വാക്കുമ്മൽ തന്നെ നാം വിശ്വസിച്ചിരി [ 121 ] ക്കുകയും ചെയ്തു. ആയത ഉടനെ ബൊധിപ്പിക്കാതെയിരിക്കുമെങ്കിൽ നമ്മ
ചതിച്ചതായിക്കഴിഞ്ഞു എന്ന ബഹുമാനപ്പെട്ട സരക്കാരിലെക്ക
ഗ്രെഹിപ്പിക്കയും ചെയ്യണം. ആയത നമുക്ക വളര സങ്കടം കൊടുക്കയും
ചെയ്യും. അതുകൊണ്ട തങ്ങളെ ഗുണത്തിന നാം എപ്പൊഴും വിശാരിച്ചി
രിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 20 നു ഇങ്ക്ലിശ്ശ
കൊല്ലം 1796 ആമത ദെശമ്പർമാസം 2 നു കൊട്ടെത്തനിന്നു എഴുതിയത—
78 B
221 ആമത—
രണ്ടു തറയിലെ ജന്മക്കാർക്കും കുടിയാന്മാര എല്ലാവർക്കും
അറിവാനായിട്ട പരസ്യമാക്കുന്നത — രണ്ടു തറയിൽ ഇരിക്കുന്ന ജന്മാരികളും
കുടിയാന്മാരും അവരവരുടെ നികിതി ബൊധിപ്പിപ്പാൻ താമസിച്ചതുകൊണ്ട
ഈ എഴുതിയത കണ്ടാൽ ഉടനെതന്നെ സരക്കാർക്ക വരെണ്ടുന്ന നികിതി
ബൊധിപ്പിക്കാതെയിരിക്കുമെങ്കിൽ അവരവരുടെ വീടുകളും വസ്തുവഹകളും
അടക്കുവാൻ തക്കവണ്ണം കൽപന ആയി വരികയും ചെയ്യും. ആയത
ബഹുമാനപ്പെട്ട കുമ്പഞ്ഞിയിലെക്ക വരുവാനുള്ള നികിതിപ്പണത്തിന വിറ്റ
എടുക്കുകയും ചെയ്യും. എന്നാൽ കൊല്ലം 972 മത വൃശ്ചികമാസം 20 നു
ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ മാസം 2 നു കൊട്ടയത്ത നിന്നും
എഴുതിയത—
79 B
222 ആമത—
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. ഇപ്പൊൾ കൽപ്പനയായിവന്ന കത്തഇവിടെ കൊണ്ടുവന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. പറപ്പനാട്ടിലെ പണത്തിന്റെ അവസ്ഥ
കൊണ്ട ഇന്നല ബൊധിപ്പിച്ചു. ശിപ്പായി ഒരാളെ വന്നുള്ളൂ. ഇവിടയിരുന്നും
ഒരാളക്കൂട്ടി അയക്കാം. കതിരൂർക്ക പൊവാൻ നൊം പറഞ്ഞാൽ ഒരെടത്ത
പൊവാൻ കൽപന ഉണ്ടൊ എന്ന ശിപ്പായിയൊടു ചൊതിച്ചു. കൽപിച്ചിട്ടില്ല
എന്ന ശിപ്പായി പറക്കൊണ്ടും അഞ്ചു ദിവസമൊ നൂറദിവസമൊ വെച്ച
പറപ്പനാട്ട ഗഡു ഉറുപ്പ്യ ഇത്രയും ഗഡു നീങ്ങിയ കൂടിയ പലിശ
ഉറുപ്പ്യയിത്രയും ബൊധിപ്പിക്കണം എന്ന തീർത്ത വാചകം
കാണായ്കകൊണ്ടും ഇകത്ത കതിരൂർക്ക കൊടുത്തയച്ചതുമില്ല. നമ്മുടെ
പെർക്ക കാരിയം നടക്കുന്നവര നമ്മൊട കാര്യം പറകയില്ലന്ന തന്നെ
വിപരീതമായിരിക്കുന്നു. അതിന്റെ വിവരം ഇന്നല പറഞ്ഞിട്ടും
ഉണ്ടായിരിന്നു. ഇകത്ത തന്നെ കൊടുത്തയക്ക എന്നാലും ശിപ്പായി
കൽപ്പനയായി വരണ്ടീരുന്നു. 71 മതിലെ പണം ബൊധിപ്പിക്കാതെ 72 [ 122 ] മതിലെ പണം നാട്ടന്ന എടുക്കരുതെന്നും കത്തിൽ വെണ്ടീരുന്നു. 972 മത
വൃശ്ചികം 20 നാൾ 21 നു ദെശമ്പർ 3 നു വന്ന കത്ത—
80 B
223 ആമത—
രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയച്ച കത്ത ഇവിടെക്ക എത്തി.
ആയതിൽ എഴുതിയിരിക്കുന്ന വാചകത്തിന്റെ അർത്ഥം നമ്മുടെ മനസ്സിൽ
നല്ലവണ്ണം ബൊധിച്ചിട്ടും ഇല്ല. പറപ്പനാട്ടിന്ന വരെണ്ടുന്ന കപ്പങ്ങൾ
ബഹുമാനപ്പെട്ട സരക്കാരിലെക്ക ഉത്തരം കൊടുക്കെണ്ടതിന്ന തങ്ങൾ തന്നെ
ആകുന്നത. മറെറാരാളൊട ചൊതിപ്പാൻ നമ്മുടെ പ്രവൃത്തിയും അല്ലല്ലൊ.
നാം എഴുതി അയച്ച കത്ത കതിരൂർക്ക അയക്കുവാനുള്ള സങ്ങതി എന്തന്ന
നമുക്ക അറിഞ്ഞതുമില്ലല്ലൊ. പറപ്പനാട്ട നിന്ന വരണ്ടുന്ന കപ്പങ്ങൾ
ബൊധിപ്പിക്കയൊ ബൊധിപ്പിക്കയില്ലയൊ എന്നതിന്റെ നിശ്ചയമായിട്ട
ഉത്തരം തങ്ങളെ ദെയകൊണ്ട നമുക്ക ബൊധിപ്പീക്കയും വെണം.
ആയതുകൊണ്ട നെരായിട്ടൊരു ഉത്തരം കൊടുക്കാതെകണ്ട ഈക്കാരിയം
ദിവസം കഴിച്ചുകൂട്ടുവാൻ വെണ്ടിയിരിക്കുന്നത എന്ന നമുക്ക കാണപ്പെടുന്നു.
വിശെഷിച്ച ഇനി ഒരു പ്രാവിശ്യം നാം തങ്ങൾക്ക ഗ്രെഹിപ്പിക്കണം.
കപ്പങ്ങൾകൊണ്ട തങ്ങൾ അല്ലാതെ കണ്ട മറെറാരുത്തന്മൽ വിശ്വസിപ്പാൻ
കഴികയും ഇല്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 21 നു
ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ മാസം 3 നു കൊട്ടയത്ത നിന്നും
എഴുതിയ കത്ത—
81 B
224 ആമത കത്ത—
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക വീരവർമ്മരാജാവ അവർകൾ സല്ലാം.
നാം ആക്കി പറപ്പനാട്ടിൽ ശെഖരവാര്യൻ എന്നവൻ അധികാരം നടന്ന
വന്നതിന്റെ ശെഷം അവന്റെ നടപ്പ ഗുണം ഇല്ലായ്ക കൊണ്ട നമ്മുടെ
അനുജനയും ബൊധിപ്പിച്ച കൊളശ്ശെരി നമ്പൂരി എന്നൊരാളെ ആക്കി.
അനുജനെ ബൊധം വരുത്തി അദ്ദേഹം കാര്യം നടക്കണ്ട എന്നവെച്ച ശെഖര
വാര്യൻ എന്നവൻ തന്നെ നമ്മുടെ എഴുത്തും വാക്കും അനുസരിക്കാതെ
പറപ്പനാട കാര്യം വിചാരിക്കുന്നു. അവൻ നടക്കുന്ന അവസ്ഥക്ക
കുടിപതികൾ നമുക്ക എഴുതീട്ടുള്ള ഒല സായ്പു അവർകള ബൊധിക്ക
ണ്ടുന്നതിന കൊടുത്തയച്ചിരിക്കുന്നു. വന്നവനയും വർത്തമാനം
ബൊധിപ്പിക്കണ്ടതിന അയച്ചിരിക്കുന്നു. കൽപ്പന ആകുന്ന പ്രകാരം മറുപടി [ 123 ] എഴുതി അയെക്ക എന്ന നിരീച്ചിരിക്കുന്നു. കൊല്ലം 972 മത വൃശ്ചികം 20 നു—
വൃശ്ചികം 22 നു ദെശമ്പർ മാസം 4 നു വന്നത—
ഇക്കുടിപതികൾ എഴുതിട്ടുണ്ടെന്ന എഴുതിയിരിക്കുന്നത. ഇവിടെ
കൊടുത്തയച്ചിട്ടും ഇല്ല—
82 B
225 ആമത—
1796 ആമത നൊവെമ്പർ മാസം 7 നു കുമീശനർ സായ്പു
അവർകൾക്ക ബമ്പായി സരക്കാരീൽ നിന്ന എഴുതിവന്ന കത്തിൽ ഉള്ള
അവസ്ഥകൾ— വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ നിന്ന തങ്ങൾ
ഇവിടെക്ക കൊടുത്തയച്ചെ കത്തിൽ വെച്ചിട്ടുള്ള വിസ്ഥാര കാര്യത്തിന്റെ
പെർപ്പ ഇവിടെക്ക അയക്കുവാൻ തക്കവണ്ണം ജനറാൾ ബൊൾ സായ്പു
അവർകൾക്ക കൽപിക്കയും ചെയ്തു. ഇതിനിടെയിൽ പഴശ്ശിയിൽ നിന്ന
കവർന്ന പൊയിട്ടുണ്ടെന്ന പറയുന്ന മുതലിന്റെ അവസ്ഥകൊണ്ട
ഒടുക്കത്തുമായിട്ടും തെളീച്ചുവണ്ണം തങ്ങൾക്ക ഗ്രെഹിപ്പാൻ തക്കവണ്ണം
മെൽപ്പറഞ്ഞ വടക്കെ അധികാരിയൊട ഇനിയും കൽപ്പനകൊടുക്കും എന്ന
നമ്മൾ ആഗ്രെഹിച്ചിരിക്കുന്നു. ആയവസ്ഥയിൽ വെച്ചിട്ടുള്ള വിവരങ്ങളുടെ
പെർപ്പും ആ പെർപ്പും കൊടുത്ത ആളെയും ഒന്നിച്ച തങ്ങൾക്ക
കൊടുത്തയക്കയും വെണം. എതാൻ മറ്റും വല്ല അവസ്ഥകൾ വെണ്ടി
യിരിക്കുന്നെങ്കിലും ആയത എന്തന്നും നമ്മൾക്ക ബൊധിപ്പിപ്പാനായിട്ടും
മെൽപ്പറഞ്ഞ ആളെ സത്ത്യം ചെയിത പറഞ്ഞ വർത്തമാനം തങ്ങൾ തന്നെ
എടുത്ത നമ്മൾക്ക കൊടുത്തയക്കുവാൻ തക്കവണ്ണം ആളെ തങ്ങൾക്ക കൂട്ടി
അയപ്പാൻ വടക്കെ അധികാരിരാജാവ അവർകളൊട ചൊതിക്കയും വെണം.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 22 നു ഇങ്ക്ലീശ്ശകൊല്ലം 1796
ആമത ദെശമ്പർമാസം 4 നു കൊട്ടയത്തന്നെ എഴുതിയത—
83 B
226 ആമത—
കൊട്ടെയത്ത താലൂക്ക വയനാട ശീമയിന്ന കുമ്പഞ്ഞിക്കനികിതി
കൊടുക്കണ്ടതിന്ന വയനാട രാജ്യം 71 മത ധനുമാസം വരക്കും ഢീപ്പു
സുലുത്താന്റെ പാളയം വന്നിട്ട ആലശീലയായിവരികകൊണ്ടും മറ്റുചെല
നാനാവിധമായി വന്നുപൊക്കൊണ്ടും രാജ്യവും പ്രജകൾ പല
പ്രകാരത്തിലും നശിക്കകൊണ്ടും രാജ്യത്ത ഉൽപത്തി നടക്കായ്കകൊണ്ടും
ഇങ്ങനെയുള്ള സങ്കടങ്ങൾ വന്നുപൊക്കൊണ്ട എനി മെൽപ്പട്ട
രക്ഷിക്കണ്ടതിന്ന രാജാവും പ്രജകളും അപെക്ഷിക്കുന്നു. കുമ്പഞ്ഞി
സരക്കാർക്ക വയനാട രാജ്യത്തന്ന ബൊധിപ്പിപ്പാൻ നിശ്ചയിച്ച വിവരം
കൊല്ലം 972 ആമതിൽ ഉറുപ്പ്യ 25000 74 മതിൽ ഉറുപ്പ്യ [ 124 ] 30000 മൂന്നു സംബ്ബത്സരത്തെക്ക ഇപ്രകാരം നിശ്ചയിക്ക ആകുന്നു. കീഴക്കിട
970 മതിലും 71 മതിലും എതാൻ മുതൽ ബൊധിപ്പിക്കണമെന്ന കുമ്പഞ്ഞി
കൽപ്പന നമൊട ഉണ്ടാക്കൊണ്ട ആയതിന്ന നമ്മാൽ കൂടുന്നത
ബൊധിപ്പിക്കയും ചെയ്യും. ഈ നിശ്ചയിച്ച പ്രകാരം ബൊധിപ്പിക്കണ്ടതിന്ന
കുമ്പഞ്ഞീന്റെ ബലം വയനാട്ടിൽ ഒരെടത്ത വെണ്ടുന്ന ദിക്കിൽ ഉണ്ടാകയും
രാജ്യത്ത വല്ല നാനാവിധം ഉണ്ടായി വരുന്നത തീർത്ത തരികയും വെണം
. അത ചെയ്തു തന്നാൽ ഇപ്രകാരം ബൊധിപ്പിക്കയും ചെയ്യും. കുറുമ്പ്രനാട്ട
രാജാവ എഴുതിയത. വൃശ്ചികം 23 നു ദൈശമ്പർ 5 നു വന്നത—
84 B
227 ആമത—
1796 മത അകട്ടൊമ്പർമാസം 17 നുബമ്പായി സമസ്ഥാനത്തിങ്കലെക്ക
ബങ്കാളത്ത മെൽ സമസ്ഥാനത്തിങ്കൽ നിന്ന എഴുതിവന്ന കത്തിൽ ഉള്ള
അവസ്ഥ. ഒന്നാമത — ഇതിന മുമ്പെ നമ്മുടെ മുമ്പാകയിരുന്ന വർത്തമാന
ങ്ങൾ വയനാട്ടിലെ കാര്യത്തിന ഇപ്പൊൾ ഗർണ്ണൽഡൊം സായ്പുഅവർകൾ
ഇനിയും എഴുതിവെച്ച വിവരങ്ങൾ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
അവകാശങ്ങൾ ഈ തുക്കടിക്ക നിശ്ചയിക്കെണ്ടതിന്ന എത്ത്രയും ഒടുക്കത്തെ
അനുകൂലം ചെയ്യപ്പൊൾ ബഹുമാനപ്പെട്ട സർക്കാരിലെക്ക സമ്മതിച്ച
ദെശങ്ങൾ ഒക്കയും ഈ ദെശം ചെർന്നയിരിക്കുന്നതയെന്നുള്ളപ്രകാരത്തിൽ
ടീപ്പു സുലുത്താൻ താൻ തന്നെ വിശാരിക്കുന്നത എന്ന നമുക്ക നിശ്ചയി
ച്ചിരിക്കുന്നു. അതുകൊണ്ട തങ്ങളെ സർക്കാരുടെ കൽപനകൾ മറ്റുള്ള
മലയാംരാജ്യങ്ങൾ നിശ്ചയിച്ച ആക്കിയ പ്രകാരത്തിൽ ഈ തുക്കടിയിലും
നിശ്ചയിച്ചിരിക്കും എന്നുള്ള പ്രകാരത്തിൽ കൽപ്പിപ്പാനും നമ്മൾക്ക ഒട്ടും
സംശയം അനുഭവിക്കുന്നില്ലല്ലൊ. രണ്ടാമത— ഇപ്പൊൾ വയനാട്ടിൽ
യിരിക്കുന്നശിപ്പായിമാരഅവിടെ ഇനിമെൽപ്പട്ടും പാർക്കുവാൻ നന്നായിവരും
എന്ന നമ്മൾക്ക തൊന്നിരിക്കുന്നു. എന്നാൽ കൊല്ലം 972മത വൃശ്ചികമാസം
24 നു ഇങ്ക്ലീശ കൊല്ലം 1796 ആമത ദെശമ്പർ മാസം 6 നു കൊട്ടയത്തിന്ന
എഴുതിയത — വയനാട്ടു കാര്യത്തിന്ന എഴുതി വന്നതാകുന്നു—
85 A & B
രാജശ്രീ കുറുമ്പ്രനാട്ട രാജാവ—നിന്നു എഴുതി അയെച്ച കത്തിന്റെ
പെർപ്പ്. 1പള്ളിയറവിളമ്പൽ കയ്യാൽ തരക മാരമങ്ങലത്ത നായരും
പുത്തലത്തനായരും കണ്ടു കാര്യമെന്നാൽ തൊടിക്കളത്തന്നെ നമ്മുടെ
അനുജെൻ കൊട്ടെയത്ത വന്ന പിലി സായ്പുമായി കണ്ട നരഊര ചെന്ന
പാർത്തതിന്റെ ശെഷം കുമ്പഞ്ഞി പട്ടാളം കടന്ന ചതിക്കുമെന്ന വർത്തമാനം [ 125 ] ചെലര പറക കൊണ്ട നരഊരന്ന കെഴക്കൊട്ടവാങ്ങി നിന്നു എന്നും
കുമ്പഞ്ഞിയിന്ന ചതിചെകയില്ലെന്നും പഴശ്ശിരാജാവിന ഗുണമായി
കാരിയങ്ങൾ നടപ്പിച്ചു കൊടുപ്പാൻ മെൽ സംസ്ഥാനങ്ങളിൽ നിന്ന കത്തും
കല്പനയും ഇപ്പൊൾ വിശെഷിച്ച വന്നിരിക്കുന്നു എന്നും കുമ്പഞ്ഞിയിന്ന
ചതി ചെയ്ക ഇല്ലന്നും ഇ അവസ്ഥക്ക ഗുണമായിട്ട നൊം കൂടി എഴുതി
അയക്കണം എന്നും സായ്പു കല്പിക്കയും ചെയ്തു. ഇവിടെ ചതിചെയ്യുംന്ന
വിധം ഒന്നും കണ്ടിട്ടും ഇല്ല. ഇ അവസ്ഥകൾ വഴിപൊലെ അനുജനെ
ഗ്രെഹിപ്പിച്ച നിങ്ങൾ ഇങ്ങനെ വന്നാൽ സായ്പുന്റെ മിന്നന്ന തന്നെ കത്ത
വന്ന വിവരങ്ങളും കാരിയങ്ങളുടെ വിവരവും നിങ്ങൾക്ക മനസ്സിൽ ആവാൻ
നൊം കൂടി കച്ചെരിക്ക വരികയും പറഞ്ഞിമനസ്സിലാക്കുകയും ആം എന്ന
വിരരാജകൊഴിത്തമ്പുരാൻ അരുളിചെയ്യു. എന്നാൽ 72 വൃശ്ചികമാസം 24
നു എഴുതിയത—
86 A & B—
രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെല്ലാം. ശിപ്പായിമാര തങ്ങളെക്കൊണ്ട വല്ലത ചെയ്തവാൻ
തക്കവണ്ണം വരുന്നു എന്നു നാം കെട്ടിരിക്കുന്നു. അതുകൊണ്ട ആവണ്ണം ഉള്ള
വർത്തമാനം നെരകേടാകുന്നു എന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞി മുദ്രയിൽ
ഇതിനാൽ തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നു. ഈ മുദ്രയിൽ ഒട്ടും ഭയം
കൂടാതെ കണ്ട എല്ലാപ്പൊളും ഇവിടെക്കു വരികയും ആം. എന്നാൽ കൊല്ലം
972 ആമത വൃശ്ചികമാസം 24 നുക്ക ഇങ്കിരിസ്സുകൊല്ലം 1796 ആമത
ദെശെമ്പ്രമാസം 6 നു കൊട്ടെയത്ത നിന്ന എഴുതിയത—
87 A & B
രാജശ്രി കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. തങ്ങളെ അനുജെൻ പഴശ്ശിൽ രാജാവിന ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ യുദ്ധകാരൻന്മാര വരുന്നു എന്നുള്ള വർത്തമാനങ്ങൾ
ചെലദുർബ്ബദ്ധിയായുള്ള ആളുകൾ എപ്പൊളും ഭയപ്പെടിത്തിരിക്കുന്നു എന്ന
കെൾക്കുവാൻ നമുക്കു വളര സങ്കടമായിരിക്കുന്നു. ഈ ചെർച്ചയില്ലാത്ത
നടപ്പകൊണ്ട തൊടങ്ങിയവൻ ആരങ്കിലും ഇപ്രകാരം ഉള്ളവർത്തമാനങ്ങൾ
കൊണ്ട നാട്ടിലെ ഭയം വരുത്തുന്നത. തങ്ങളെ മുദ്രയൊടുകൂടി മറിച്ചി പറയും
എന്നുള്ള പ്രകാരം വെണ്ടിയിരിക്ക ആകുന്നത എന്ന നമുക്ക
തൊന്നിയിരിക്കുന്നു. ശെഷം മറ്റുള്ള നാനാവിധങ്ങൾ ഉണ്ടായിവരുവാനുള്ള
സങ്ങതി ആകുന്നു. ആയത തങ്ങൾതന്നെ വിരൊധിപ്പാൻ ആകുന്നത ആ
നെരക്കെടായിട്ടുള്ള വർത്തമാനങ്ങൾ മറിച്ചുപറയുന്ന കത്ത തങ്ങൾ നിന്ന [ 126 ] പഴശ്ശിരാജ അവർകൾക്ക കൊടുപ്പാനായിട്ട നമുക്ക കൊടുത്തയക്കും എന്നു
നാം വളര അപെക്ഷിച്ചിരിക്കുന്നു. ആയത നാം എഴുതി അയക്കുന്ന കത്ത
കുമ്പഞ്ഞിമുദ്രയൊടുകൂടി കൊടുത്തയക്കുകയും ചെയ്യും. മെൽപറഞ്ഞ കത്ത
ഉടനെ ഇണ്ടെങ്ങാട്ട കൊടുത്തയക്ക വെണ്ടിയിരിക്കുന്നു. നാം അപെക്ഷിക്കുന്ന
കാര്യം കൊണ്ടുള്ള ആവിശ്യം അനുസരിക്കെണ്ടതിന്ന തങ്ങളെ എത്രയും
ഗുണമായിട്ടുള്ള ബുദ്ധികാണിക്കു എന്ന നാം നിശ്ചയിച്ചിരിക്കുന്നു.എന്നാൽ
കൊല്ലം 972 ആമത വൃശ്ചികമാസം 24-നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത
ദെശെമ്പ്രമാസം 6²2-നു എഴുതിയത—
88 B
230 ആമത —
രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്ത
പ്പർ പീലി സായ്പു അവർകൾ കടത്തനാട്ടെ കാര്യക്കാര സുബ്ബൻ പട്ടർക്ക
എഴുതി അനുപ്പീന കാര്യം. ഇപ്പൊൾ കുമിശനർ സായ്പുമാര വർകളുടെ
അടുക്ക പൊവാൻ മൂന്ന പ്രാവിശ്യം ആയെല്ലൊ, നാം തനിക്ക കൽപ്പിക്കയും
ചെയ്തു. ആയതുകൊണ്ട നാം ഇപ്പൊൾ ബൊധിപ്പിക്കുന്നു. ഈ എഴുതിയത
എത്തിയ ഉടനെ തന്നെ അങ്ങാടിപ്പുറത്ത കുമിശനർ സായ്പു അവർകൾ
ഇപ്പൊൾ ഇരിക്കുന്നെടത്തക്ക പൊകാഞ്ഞാൽ നമ്മുടെ കൽപ്പന അവമാനിച്ച
കാര്യം കൊണ്ട തന്നെ വിസ്മരിപ്പാനായിട്ടനമുക്ക ആവിശ്യം ഉണ്ടായിവരികയും
ചെയ്യും. ആയത തന്റെ ഭയംകൊണ്ട താമസിച്ചുപൊകയും അരുത. എന്നാൽ
കൊല്ലം 972 ആമത വൃശ്ചികമാസം 24 നു ഇങ്ക്ലീശ്ശകൊല്ലം 1796 ആമത
ദെശമ്പർമാസം 6 നു കൊട്ടയത്തിന്ന എഴുതിയത—
89 A & B
മഹാരാജശിവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലിസായ്പുഅവർകൾക്ക കെട്ടെയത്ത വിരവർമ്മരാജഅവർകൾ
സെല്ലാം. ഇപ്പൊൾ ഗൊവിന്നപ്രഭു കയ്യിൽ കല്പന ആയിവന്ന കത്ത വാഴിച്ച
അവസ്ഥ വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. കത്തിൽ എഴുതിയിരി
ക്കുന്ന പ്രകാരം നമ്മുടെ അനുജനെ ബൊധിപ്പിക്കെണ്ടതിന്ന കൊട്ടെയത്ത
നാട്ടിൽ സ്ഥാനങ്ങളിൽ പ്രഥാനന്മാരായിരിക്കുന്ന രണ്ടാൾക്ക എഴുതി
മുദ്രയിട്ട കൊടുത്തയച്ചിട്ടും ഉണ്ട. കയിതെരി അമ്പു എന്നവനെ കൊട്ടയം
കസപ പ്രവൃത്തിയും പാപൂര എടവക പ്രവൃത്തിയും നടന്നു വന്നു. ആ രണ്ട
പ്രവൃത്തിയിൽ മുതൽ എടുത്തതിന്റെ കണക്ക ബൊധിപ്പിച്ചിട്ടും ഇല്ലാ
.അമ്പുന കൊണ്ട പ്രവൃത്തിക്കണക്ക തെളിച്ച വഴിയാക്കി നടത്തിക്കണം. [ 127 ] കുറ്റിയാടി പ്രവൃത്തിയും കുഞ്ഞൊത്ത പ്രവൃത്തിയും ചെങ്ങൊട്ടെരി ചന്തു
നടന്നു വന്നു ആ പ്രവൃത്തി രണ്ടിലെക്കണക്കും ചെണ്ടൊട്ടെരി ചന്തുന
വരുത്തികണക്ക തെളിച്ചവഴിയാക്കിനടപ്പിക്കണം. കണ്ണൊത്ത ചെക്കൂറരാമറ
വരുത്തി കണക്ക തെളിച്ച വഴിയാക്കി നടപ്പിക്കണം. ഇവര കച്ചെരിയിൽ
വരുത്തി കണക്ക തെളിയിച്ചാൽ ശെഷമുള്ളവരുടെ കണക്ക തെളിയിച്ച
വഴിയാകയും ചെയ്യും. ഈ എഴുതിയവരൊടു കണക്കെ ചൊതിക്ക കൊണ്ട
ഞങ്ങള മാനക്ഷെയം വരുത്തി അമൃത്തവെപ്പാൻ ശ്രമിക്ക ആകുന്നു
എന്നുംവെച്ച അവര വിപരീതമായി പൊറപ്പെട്ട അനുജെനെയും പറഞ്ഞ
ബൊധിപ്പിച്ച പുറപ്പെടിച്ച ചെയ്യുന്ന മിശ്രം അത്രെ ആകുന്നത. അവരവരുടെ
കണക്ക വിചാരിക്കുംമ്പൊൾ അതത ദെശങ്ങളിൽ ഉള്ള കുടികളിൽ നാലും
എട്ടും കുടികളെ കൂട വരുത്തി വിസ്തരിക്കയും വെണം. എനിയും ചില്ലറ
ഉള്ളത എഴുതുകയും ആം. എന്നാൽ കൊല്ലം 972 ആമത വ്യശ്ചികമാസം 24
നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 7 നു വന്നത—
90 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു അവർകൾക്ക
കൊട്ടെയത്ത കെരളരാജവർമ്മ അവർകൾ സെല്ലാം. നാം അവിട
ഗുണദൊഷം വിശാരിച്ചു കൊണ്ടയിരിക്കുംമ്പൊൾ മൊളകചാർത്തുവാൻ
തക്കവണ്ണം ചന്തുന കുമ്പഞ്ഞിലെ ശിപ്പായികള കൊടുത്തു എന്ന കെട്ടു.
ഇന്നല നമ്മുടെ അനുജന ഗുണദൊഷത്തിന കൊട്ടെയത്ത അയച്ച സമയത്ത
അവിട ചന്തു രണ്ട ശിപ്പായികള അയച്ച ശെകരന തടുത്തു. ഇപ്രകാരം
ഗുലാമായിരിക്കുന്നവന കൊണ്ട ചെയിക്കയും അവൻ പറഞ്ഞ വാക്ക തന്നെ
പ്രമാണമാക്കി നടക്കകൊണ്ട നാം അവിടുന്ന മനന്തെരി വരികയും ചെയ്തു.
ഇവിട എത്തുംമ്പൊൾ ദിവാൻ വഴിതന്നെ വന്ന മാനന്തെരിയിന്ന കണ്ട
ഗുണദൊഷം പറക്കൊണ്ട ഇവിടെ താമസിച്ചിരിക്കുന്നു. കാരിയത്തിന്റെ
ഗുണദൊഷങ്ങൾ ഒക്കയും മുമ്പെ പറഞ്ഞപ്രകാരം കുമ്പഞ്ഞിലെ മനസ്സ
ഉണ്ടായിട്ട വരുത്തിതന്നുവെങ്കിൽ കുമ്പഞ്ഞി കല്പന അനുസരിച്ച
നടക്കുകയും സെയ്യാം. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 24-നു
എഴുതിയത1—രാജാകലം കൊട്ടയത്ത കാനഗൊവി കത്ത കൊണ്ടുവന്ന
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഭയം ഉണ്ടായിട്ടല്ല ഇണ്ടൊട്ട
വന്നത—വൃശ്ചികം 25-നു ദെശമ്പർ 7-നു വന്നത—
91. A
രാജശ്രി കൊട്ടെയത്ത കെരളവർമ്മരാജ അവർകൾക്ക വടക്കെ [ 128 ] അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു
അവർകൾ സെല്ലാം. നമ്മുടെ ഗുണമായിട്ട കാര്യങ്ങൾ തങ്ങളെ കൊണ്ട ഇനി
ഒരു പ്രാവിശ്യം സാക്ഷി കൊടുക്കെണ്ടതിന കുറുമ്പനാട്ട രാജാവ അവർകൾ
നിന്ന എഴുതിവന്ന കത്ത ഇപ്പൊൾ തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 25 നുക്ക ഇങ്കിരിസ്സ കൊല്ലം
17. 1796 ആമത ദെശെമ്പ്രമാസം 7 നു കൊട്ടെയത്തിൽ നിന്ന എഴുതിയത—
92 B
234 ആമത
പരസ്യമാക്കുന്നത—
വടക്കെപ്പകുതിയിൽ നടക്കുന്ന നാണ്യങ്ങൾ രണ്ടുലക്ഷം ഉറുപ്പ്യ
ബഹുമാനപ്പെട്ട കുമ്പഞ്ഞി തലച്ചെരിലെ ഖജാനയിൽ വാങ്ങുകയും ചെയ്യും.
ആയതിന ബനായിൽ ഇരിക്കുന്ന മര്യാദിപൊലെ കിഴിപ്പ കഴിച്ച അവിടുത്തെ
മെൽ രെജിസ്ഥർ ഇവിടുന്ന കൊടുത്ത പറ്റിശീട്ട വാങ്ങി പ്രമാണങ്ങൾ
കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 23 നു
ഇങ്ക്ലീശ്ശ കൊല്ലം 1796 ആമത ദെശമ്പർ മാസം 5 നു കൊട്ടെയത്തിൽ നിന്നും
എഴുതിയത—
93 A & B
രാജശ്രി പറപ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തല
ച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സെല്ലാം.
തങ്ങൾ ഇന്നല ഒത്തിരുന്ന കാര്യത്തിനായിക്കൊണ്ടുള്ള ഈ എഴുതിയതാ
കുന്നു. തങ്ങളെ മദ്ധ്യത്തകാര്യത്തിൽ പ്രാപ്തി ആയിരിക്കുന്നവര മാരമങ്ങ
ലത്ത നായരും പുത്തലത്തനായരും അന്തിസ്സതുപ്പായി നടുവെൻ' ആകുന്നത
എന്ന കെൾക്ക കൊണ്ട നമുക്ക ഇന്നല പറഞ്ഞ കാര്യത്തിന അന്തിസ്സ
തുപ്പായിയുടെ സഹായം തങ്ങൾക്ക അവിശ്യം ഉണ്ടെങ്കിൽ തങ്ങൾ അഗ്രഹിച്ചി
രിക്കുന്ന സമയത്ത അവനെ അയപ്പാൻ തക്കവണ്ണം നമുക്ക സമ്മതകെട ഒട്ടും
ഉണ്ടായി വരികയും ഇല്ലല്ലൊ, എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം
26 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 8-നു കൊട്ടെത്ത
നിന്ന എഴുതിയത—
94 A & B
രാജശ്രി കൊട്ടെയത്ത വിരവർമ്മരാജ അവകൾക്ക വടക്കെ
അധികാരി തലച്ചെരി തൃക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെലാം. ബഹുമാനപ്പെട്ട മെൽ വങ്കാളത്ത സംസ്ഥാനത്തിങ്കൽ
നിന്ന ബൊമ്പായി സംസ്ഥാനത്തിങ്കലെക്ക എഴിതി വന്ന കത്തിൽ ഉള്ള [ 129 ] അവസ്ഥ ചെലെത തങ്ങൾക്ക അയക്കണ്ടതിന്ന നമുക്ക പ്രസാദമായി
രിക്കുന്നു. ആയത ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ അവകാശങ്ങൾ
വയനാടതുക്കടിക്ക അവരെ പക്ഷം തങ്ങൾക്ക കാണിപ്പിക്കയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 27-നുക്ക ഇങ്കിരിസ്സുകൊല്ലം
1796 ആമത ദെശെമ്പ്രമാസം 9 നു കൊട്ടെയത്ത നിന്ന എഴുതിയത—
95 B
237 ആമത
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല കാര്യ
ങ്ങളും വിചാരിക്കുന്ന സുപ്പ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക
പറപ്പുനാട്ടിൽ രാജാവ സല്ലാം കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം
മനസ്സിൽ ആകയും ചെയ്തു. എല്ലാ കാര്യംകൊണ്ടു പറെണ്ടുന്നതിന ഇന്ന
തന്നെ നാം കൊട്ടെത്തെക്ക എത്തുകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമത വൃശ്ചികമാസം 27 നു എഴുതിയത—
96 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പൂ അവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജാവഅവർകൾ സെല്ലാം, കൊടുത്തയച്ചകത്തു
വാഴിച്ചിട്ടും തരകവാഴിച്ചിട്ടും വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു
. കുമ്പഞ്ഞിയിന്ന ചതിക്കും എന്ന ആരും നമൊട പറഞ്ഞിട്ടും ഇല്ല. നമുക്ക
ബൊധിച്ചിട്ടും ഇല്ല. മുമ്പെ കുമ്പഞ്ഞിയിന്ന ഒരുത്തര ചതിച്ചപ്രകാരം കെട്ടിട്ടും
ഇല്ലല്ലൊ. അത കൊണ്ട നാം കുമ്പഞ്ഞിയെ തന്നെ വിശ്വസിച്ചിരിക്കുന്നു.
നമ്മുടെ കാരിയത്തിന മെൽ സംസ്ഥാനത്തിങ്കന്ന വന്ന കത്തിന്റെ പെർപ്പ
മുമ്പെ സായ്പു ഇങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ടല്ലൊ. അപ്രകാരം നടത്തി
തരണ്ടതിന സായ്പു അവർകൾക്ക നാം മുമ്പെ എഴുതി അയച്ചിട്ടും നാം
അവിടെ വന്ന കണ്ട പറഞ്ഞിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ കരിയാദികൾ ഒക്കക്കും
നാം പറഞ്ഞതിന നമ്മുടെ അനുജന അവിടെ പാർപ്പിച്ചിരിക്കുന്നു. നാം
പറഞ്ഞ പ്രകാരം കാരിയം നമുക്ക ആക്കിതരണ്ടതിന സായ്പു അവർകളുടെ
മനസ്സ ഇല്ലാ എങ്കിൽ കുമ്പഞ്ഞി മെൽസംസ്ഥാനങ്ങളിൽ ഒക്കയും
ബൊധിപ്പിക്ക എന്ന വെച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത
വൃശ്ചികമാസം 26 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം
9 നുക്ക വൃശ്ചികമാസം 27 നു വന്നത—
97 B
239 ആമത—
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ [ 130 ] കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
അവർകൾ സല്ലാം. വയനാട രാജ്യത്തിന്റെ കാര്യം ചൊല്ലി ബഹുമാനപ്പെട്ട
വങ്കാളത്ത മെൽ സമസ്ഥാനത്തിങ്കൽനിന്ന ബമ്പായി സമസ്ഥാനത്തിലെക്ക
വന്ന കൽപനയുടെ വിവരം എഴുതിയതും താങ്കളുടെ കത്തു ഇവിട
കൊണ്ടുവന്ന തന്ന വായിച്ചി വഴിപൊലെ മനസ്സിലാകയും ചെയ്തു.
വയനാട്ടിലെ നിഗിതി നിശ്ചയിച്ച മുതലെടുത്ത സരക്കാറിൽ നൊം
ബൊധിപ്പിക്കെണ്ടുന്നതിനും നമുക്ക വയനാട രാജ്യത്തിങ്കലെ നിഗിതി
പിരിക്കെണ്ടുന്നതിന്നും ആ രാജ്യത്ത വല്ല നാനാവിധവും ഉണ്ടായാൽ ആയത
കുമ്പഞ്ഞിന്ന തിർത്ത താരാംതക്കവണ്ണം നമുക്ക ഒറപ്പ തന്നതിന്ന ഇക്കാര്യം
കൊണ്ടു മെൽ സംസ്ഥാനത്തെക്കും എഴുതി അയച്ച കൽപന വരുത്തി
തരികയും വെണം.ഇപ്പൊൾ പഴശ്ശിരാജാവ വിരൊധമായിട്ട വയനാട്ടിൽ നൊം
കൽപിച്ച ആക്കി ഇരിക്കുന്ന പാർപ്പത്യക്കാരന മെൽ പറഞ്ഞ രാജാവ എഴുതി
അയച്ചതിലെ അവസ്ഥകൾ എഴുതി ഇതിനൊടുകൂടി കൊടുത്തയച്ചിരി
ക്കുന്നു. കൊട്ടെത്തങ്ങാടിയിൽ പ്രമാബമായിരിക്കുന്ന മാപ്പള പാറപ്രവെൻ
കുട്ടിയത്തക്കുള്ള വകകൾ വയനാട്ടിൽ ഉള്ളത വച(ല)രുമായിട്ട ബലത്താലെ
അടക്കിക്കൊണ്ടത നൊം പാറപ്രവന സമ്മതിച്ചു കൊടുത്തിരിക്ക കൊണ്ട
അവൻ വയനാട്ടിലെക്ക ചെന്ന വക അന്ന്യെഷിച്ചിരിക്കുമ്പൊൾ പഴശ്ശിരാജാവ
തൊടീക്കളത്തന്നെ കരിതെരി കുങ്കുനയും കരിതെരി എമ്മനയും
എതാനാളുകളെയും അയച്ച പാറപ്രവനയും നീക്കം ചെയ്ത അവിട ഉള്ള
എലവും നെല്ലുകളും നമ്മുടെ കൽപന ബഹുമാനിക്കാതെ കണ്ട കവർന്ന
എടുക്ക ആകുന്നു. ആയതിന സഹായമായിട്ട വയനാട്ടിൽ ഉള്ളതിൽ
എടച്ചനകുങ്കനും തൊണ്ടർചാത്തും കൊയിലെരി ചെരനും ആകുന്നു.
കീഴുക്കീട മരുതനാത്ത രാമന്റെ കീഴപാർപ്പത്യം നടന്നതും അവരതന്നെ
ആകുന്നു. പാലൊറ എമ്മനും ഉണ്ട്. കുഞ്ഞൊത്ത ദെശത്തെ ചെങ്ങൊട്ടിരി
ച്ചന്തും ഇവരാകുന്നു. കീഴക്കീട പാർപ്പത്യം ചെയ്ത മുതല എടുത്തത. ആയത
നമുക്ക ബൊധിച്ചിട്ടില്ല. അതുകൊണ്ട 26 നു നൊം കൊട്ടെത്ത വന്ന
സായ്പുമായി പറഞ്ഞ വയനാട്ടിലെ നികിതി നിശ്ചയിച്ചത ബൊധി
പ്പിക്കെണ്ടതിന്ന സഹായം ചെയ്ത തരികയും വെണം. അല്ലാഞ്ഞാൽ
ഞെരുക്കമായി വരികയും ചെയ്യും. ഇയവസ്ഥക്ക പാർക്കാതെ കൽപ്പന
വെണ്ടും വണ്ണം വയനാട്ടിലെക്ക അയക്കണം. മുതൽ വല്ലവരും കവർന്ന
കയിലാക്കിയാൽ പിന്ന നമൊട കുമ്പഞ്ഞിമുട്ട ഉണ്ടാകയും അരുതല്ലൊ.
അതകൊണ്ടത്രെ വിസ്ഥരിച്ച എഴുതിയത. എല്ലാക്കാര്യവും ബന്തൊ
മുസ്താക്കിനികിതി എടുത്ത വരണ്ടതിന്ന ദിവസതാമസം കൂടാതെ കൽപ്പന
അയക്കയും വെണം. കൊല്ലം 972 മത വൃശ്ചികമാസം 26 നു എഴുതിയത.?
എരുമട്ടീന്ന എഴുതിയത. [ 131 ] 98 B
2 മത —
പറപ്പനാട്ടിൽ രാജാവ ഇന്ന ഇവിട വന്നു. ഉറുപ്പ്യ സായ്‌പൂന 28 നു
ബൊധിപ്പിക്കാം എന്ന നിശ്ചയിച്ച പറഞ്ഞ. ആ അവസ്ഥക്ക ഒരു കത്തും
എഴുതി കൊടുത്തിരിക്കുന്നു. തലച്ചെരി വലിയ തൂപ്പായിന കൂടി വരുത്തി
സംസാരിച്ചാൽ പഴശ്ശിരാജാവിന വിശ്വാസമുള്ളവനാകുന്നു എന്നും
അന്തീസ്സുകുട്ടിതുപ്പായീന വിശ്വാസം ഇല്ല എന്നും പറഞ്ഞ കെട്ടു. കച്ചെരിയിൽ
ചെന്നാൽ സായ്പുപൊട പറെക വെണ്ടു. കത്ത കൊടുത്തയച്ച തുപ്പായീന
വരുത്തും എന്ന അങ്ങൊട്ടും പറഞ്ഞു. സായ്പുപൊട പറയാമെന്നും
സമ്മതിച്ചു തുക്കടി എന്ന കത്തിന്റെ പെർപ്പിൽ കണ്ടത തന്നെ മുഖ്യമായിട്ട
എന്നും വാചകം മലയാളം ആക്കിയടത്ത ഭെദംവന്നതെങ്കിൽ വലിയ തുപ്പായി
പറഞ്ഞാൽ ബൊധിക്കും എന്നും പറഞ്ഞു —
99 B
3 മത —
പഴശ്ശിരാജാവ വയനാട്ടിൽ വിരൊധമായിട്ട പാർപ്പത്യക്കാരന എഴുതീ
അയച്ചതിലെ അവസ്ഥകൾ മാമ്പിലാന്തൊടചാത്തുനമ്പ്യാരകണ്ടു കാർയ‌്യം
എന്നാൽ 72 മത കൊട്ടയകം രാജ്യത്ത എങ്ങും പ്രവൃത്തിക്കാരന്മാര ആരും
ഒരു മുതല എടുത്തു പൊകരുതെന്ന നാം കൽപ്പിച്ചിരിക്കുന്നു. അപ്രകാരം
തന്നെ അവിടയും മൂത്തകൂർപ്പാട്ടിൽ 72 മതിലെ മുതലെടുപ്പ ഒന്നും നീ
എടുത്ത പൊകല്ല. പാറപ്രൊൻ എലമലക്ക വന്ന അവസ്ഥക്ക നീ കൂടി
അവന സഖായമായി നിന്ന പ്രയത്നം ചെയ്യുന്നെന്ന കെട്ടു. അത നിനക്ക
നന്നായ്പിരിക്കെണ്ടമില്ലാ, പാറപ്പീറ പനന്തട്ടിചുരം കിഴിപ്പാൻ എതാനാള
ഇവിടുന്ന കയറുന്നു ഉണ്ട. അതിന നീ കൂടി സഖായം നിന്നാൽ നിനക്കും
അതുതന്നെ അനുഭം. എന്നാൽ 972 മത തുലാമാസം 20 നു എഴുതിയത - ഈ
മൂന്ന കത്തും കുറുമ്പനാട്ട രാജാവ അയച്ചത. വൃശ്ചികം 28 നു ദെശമ്പർ
മാസം 10 നു വന്നത —
100 A
മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്ത്രപ്പർ പിലി
സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജ അവർകൾ സെല്ലാം.
പറപ്പനാട്ടിൽ രാജാവ ഇന്ന ഇവിടെ വന്നു ഉറുപ്യ സായ്പുന 28 നു
ബൊധിപ്പിക്കാം എന്ന നിശ്ചയിച്ചുപറഞ്ഞ അവസ്ഥക്ക ഒരു കത്തും എഴുതി
കൊടുത്തിരിക്കുന്നു. തലച്ചെരി വലിയളപ്പായിന കൂടി വരുത്തി
സംസാരിച്ചാൽ പഴശ്ശി രാജാവിന വിശ്വാസമുള്ളവനാകുന്നു എന്നും
അന്തിയസ്സുകുട്ടിതുപ്പായിന വിശ്വാസം ഇല്ല എന്നും പറഞ്ഞുകെട്ടു
കച്ചെരിയിൽ ചെന്നാൽ സായ്പുവൊട പറകവെണ്ടു. കത്ത കൊടുത്തയച്ച [ 132 ] തുപ്പായിന വരുത്തു എന്ന അങ്ങൊട്ടും പറഞ്ഞു സായ്പുവൊട പറയാമെന്നും
സമ്മതിച്ചു തുക്കടി എന്ന കത്തിന്റെ പെർപ്പിൽ കണ്ടത തന്നെ മുഖ്യമായിട്ട
എന്നും വാചകം മലയാളമാക്കിയടത്ത ഭെദം വന്നതെങ്കിൽ വലിയ തുപ്പായി
പറഞ്ഞാൽ ബൊധിക്കും എന്നും പറഞ്ഞു പഴശ്ശിൽ രാജാവ വയനാട്ടിൽ
വിരൊധമായിട്ട പാർവ്വത്ത്യക്കാരന എഴുതി അയച്ചതിലെ വിവരങ്ങൾ
മാമ്പിലാന്തൊട ചാത്തു നമ്പ്യായര കണ്ടു കാര്യംമെന്നാൽ 72 ആമത
കൊട്ടയകംരാജ്യംഎങ്ങുംപ്രവൃത്തിക്കാരെന്മാര ആരും ഒരു മൊതല എടുത്ത
പൊകരുത എന്ന നാം കല്പിച്ചിരിക്കുന്നു. അപ്രകാരം തന്നെ അവിടയും
മൂത്ത കുറനാട്ടിൽ 72-ാമത്തിലെ മുതലെടുപ്പ ഒന്നു നി എടുത്ത പൊകല്ല.
പറപ്പറൊൻ എലമലക്ക വന്ന അവസ്ഥക്ക നീ കൂടി അവന സഖായമായി
നിന്ന പ്രെയ്‌ന്നം ചെയ്യുന്നുന്ന കെട്ടു. അതിനിണക്ക നന്നായിരിക്കയും ഇല്ലാ.
പാറപ്പെറൊന്ന ആട്ടിചൊരം കഴിച്ചാൽ എതാനാള ഇവിടുന്ന കഴരുന്നു ഉണ്ട.
അതിന നീ കൂടി സഖായം നിന്നാൽ നിനക്കും അത തന്നെ അനുഭവം.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 28നു ഈ മൂന്ന കത്തും
കുറുമ്പ്രനാട്ട രാജ അവർകൾ ദെശെമ്പ്രമാസം 10നു വന്നത—
101 A & B
രാജശ്രി കുറുമ്പനാട്ട രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ പറപ്പനാട്ട രാജാവുടെ അടുക്ക അന്തിസ്സ തുപ്പായി
പൊയിരുന്നവൻ നമുക്ക ബൈാധിപ്പിച്ച വർത്തമാനത്തിന മൂത്ത രാജാവ
അവർകൾക്ക തങ്ങൾ കാമാൻ പൊയാൽ ഈ തുക്കടിലെ തർക്കമാനങ്ങൾ1
ഒക്കയും വിശ്വാസമായിട്ട തിർത്തവരും എന്നുള്ളപ്രകാരം ബൊധിക്കുവാൻ
നമുക്ക നല്ല സങ്ങതി ഉണ്ടായത തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ നമുക്ക വളര
പ്രസാദമായിരിക്കുന്നു. അതുകൊണ്ടു ഈക്കാരിയം ഉടനെ തിർച്ചവരുത്തി
യാൽ എറിയ ഫലങ്ങൾ ഉണ്ടായിവരികയും ചെയ്യും. 2അതുകൊണ്ട തങ്ങൾ
ഒട്ടും താമസിയാതെ കണ്ട മൂത്ത രാജ അവർകളെ കാമാൻ പൊകുമെന്ന
നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം
28നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 10-നു കൊട്ടെയ
ത്തിൽ നിന്ന് എഴുതിയത —
102 A & B
രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലിസായ്പു
അവർകൾ സെല്ലാം. ഇപ്പൊൾ ബൊമ്പായി സമസ്ഥാനത്തിങ്കൽ നിന്ന [ 133 ] എഴുതിവന്ന കത്ത ഇതിൽ അകത്ത കൊടുത്തയച്ചിരിക്കുന്നു. ആയത പഴശ്ശി
കുലൊത്തന്ന കവർന്ന കൊണ്ട പൊയ മുതല ഒക്കെയും വരുത്തുവാൻ
ബൊമ്പായി സംസ്ഥാനത്തിങ്കൽ ഇരിക്കുന്ന മെൽ ആളുകൾ എത്രയും
ആഗ്രഹിച്ചിരിക്കുന്നു എന്ന തങ്ങൾ കാണിപ്പിക്കയും ചെയ്യുമല്ലൊ. ഈ
കാര്യം ഒക്കയും തങ്ങൾ വഴിപൊലെ ഗ്രഹിപ്പിക്കെണ്ടതിന പറപ്പനാട്ട
രാജാവൊടു നാം ബൈാധിപ്പിക്കയും ചെയ്തു. ശെഷം തങ്ങൾ കഴിതെരി
എമ്മനെ ഇങ്ങൊട്ട കല്പിച്ചി അയക്കുമെന്ന നാം ആഗ്രഹിച്ചിരിക്കുന്നു.
അപ്പൊൾ നാം കുമിശനർ സായ്പു അവർകൾക്ക കയിത്തെരി എമ്മന്റെ
കയിൽ ഒരു കത്ത കൊടുക്കയും ചെയ്യും. വിശെഷിച്ച ഈ കാരിയം ഒക്കെയും
വെഗത്തിൽ തിർച്ചവരുമെന്ന നാം വളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത വൃശ്ചിക മാസം 30നു ക്ക ഇങ്കിരിസ്സ കൊല്ലം 1796-ആമത
ദെശെമ്പ്രമാസം 12നു കൊട്ടയത്തിൽ നിന്ന എഴുതിയത —
103 A & B
ഇന്നല1 രാവിലെ നമ്മുടെ മരുമകൻ വന്ന കണ്ടു എന്തായി വന്നു
എന്ന ചൊതിച്ചാരെ ഞാൻ ഇവിടെ വന്ന കണ്ടാൽ കാരിയം രൂപമാക്കുമെന്ന
അരുളിചെയ്തപ്രകാരം സായ്പുന്റെ കത്ത വരികകൊണ്ട ഞാൻ
വരായ്കകൊണ്ട കാരിയത്തിന കൊഴക്ക വരരുതെല്ലൊ എന്ന വെച്ചത്രെ
ഞാൻ ഇവിടെ വന്നത എന്നു പറഞ്ഞികെട്ടാരെ അപ്രകാരം അല്ലല്ലൊ
ഇന്നല ഞാൻ തുമ്പായിയൊട പറഞ്ഞത എന്നും രാജ്യത്തെ ഗുണദൈാഷം
കൊണ്ട ഇങ്ങൊട്ട2 വരുവാനുള്ളതിന പറഞ്ഞ കൊടുക്കാമെന്നത്രെ ഇന്നല
പറഞ്ഞ പൊയതാകുന്നു. ഇതിന ഉത്തരം കെട്ടത ഗുണമായി വരുവാനത്രെ
ഞാൻ പ്രെയ്‌ന്നം ചെയ്തത ദൈാശമായിട്ട ഒട്ടും പ്രെയ്‌ന്നം ചെയ്തിട്ടും ഇല്ല.
എനിഎത്രപ്രകാരം കല്പിച്ചു എന്നവെച്ചാൽ അപ്രകാരം കെൾക്കയും ചെയ്യാം
എന്നും ഈ രാജ്യം ഒക്കയും അന്ന്യെഷിച്ചിഉണ്ടായ കടവും ധനവും അങ്ങത
കണ്ടൊളണമെന്നും രാജ്യം ഒക്കെയും അങ്ങുന്ന തന്നെ എല്ലൊ
അന്ന്യെഷിക്കെണ്ടും എന്നു പറഞ്ഞാറെ ഞാൻ അന്ന്യേഷിക്കെണ്ടിങ്കിൽ
കിഴക്ക നടന്നത എന്തല്ലാമെന്നും മുതലെടുപ്പ ഇത്ര ഉണ്ടെന്നും ഇങ്ങുന്നു
അറിഞ്ഞിട്ടും ഇല്ല. എനിമെൽപ്പട്ട കുമ്പഞ്ഞിയിന്ന നമ്മെ കല്പിച്ചി
ആക്കിയാൽ നൊം തന്നെ വിചാരിക്കാമെന്നെല്ലൊവരും എന്ന പറഞ്ഞാരെ
ഉത്തരം കെട്ടത എനി എതപ്രകാരം കല്പിക്കുന്നു എന്ന വെച്ചാൽ
അപ്രകാരത്തിന ഞാനിങ്ങ വരെണ്ടിങ്കിൽ വരികയും ചെയ്യാം എന്ന പറഞ്ഞ
പൊകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 30നു ക്ക
ഇങ്കിരിസ്സു കൊല്ലം 1796 ആമത ദെശെമ്പ്രമാസം 12നു വന്നത — [ 134 ] 104 B
243 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ ഇരീവനാട്ട നമ്പ്യാന്മാരർക്ക എഴുതി
അനുപ്പീന കാര്യം. കൊല്ലം 971 മതിലെ കിസ്തി ഉറുപ്പിക തികച്ച ബൊധിപ്പി
ച്ചതുകൊണ്ട പാഡൽ സായ്പു അവർകളെ ഇപ്പൊൾ മൊന്തൊൽക്ക
അയക്കയും ചെയ്തു. ആ സായ്പു ചെയ്വാനുള്ള കാര്യങ്ങൾ ഒക്കയും
വഴിപൊലെഗ്രഹിപ്പിക്കയും ചെയ്യും. ഒന്നാംകിസ്തിലെപണങ്ങൾപിരിക്കെണ്ട
തിന്ന സഹായംഒക്കയുംകൊടുക്കയുംചെയ്യും. തന്റെകിസ്തിലെപണങ്ങൾ
ചെർച്ചവണ്ണം കൊടുത്തിരുന്നിട്ടെങ്കിൽ മുമ്പെനികിതി ഉറുപ്പ്യപിരിച്ചപ്രകാരം
പിരിച്ച നടക്കണ്ടതിന്ന കൊഴക്ക ഒട്ടും ഉണ്ടായി വന്നിരുന്നിട്ടില്ലല്ലൊ.
എന്നാലും 972 മതിലെ ഗഡു ഉറുപ്പ്യ പിരിച്ചു തുടങ്ങുന്നതിന്റെ മുമ്പെ 971
മത ഗഡു ഉറുപ്പ്യ സർക്കാർക്ക ബൊധിപ്പിപ്പാൻ നിശ്ചയമായിട്ട
വെണ്ടിയിരുന്നു. ഇപ്പൊൾ മെൽപറഞ്ഞ പ്രകാരം തന്നെ ചെയ്തതുകൊണ്ടും
ധനുമാസത്തിൽ അകത്ത ഒന്നാംകിസ്തിബൊധിപ്പിപ്പാൻ നിങ്ങൾ ആകുന്നെ
ടത്തൊളം പ്രയത്നം ചെയ്യുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം972മതധനുമാസം3നുഇക്ലീശ്ശകൊല്ലം1796-ആമത ദെശമ്പർമാസം
14 നു കൊട്ടെയത്ത നിന്നും എഴുതിയത —
105 B 244 ആമത് —
ഇരിവെനാട്ട കുടിയാന്മാര എല്ലാവർക്കും പരസ്യമാക്കുന്നത - 971
മതിലെ നിപ്പ പണങ്ങൾ ഒക്കയും നമ്പ്യാന്മാര ബഹുമാനപ്പെട്ട കുമ്പഞ്ഞി
സർക്കാർക്കകൊടുത്ത ബൊധിപ്പിച്ചതുകൊണ്ട നികിതിപണംമുമ്പെ പിരിച്ച
അടക്കിയപ്രകാരം തന്നെ ഇപ്പൊളും പിരിച്ചവരുവാൻ ആകുന്നത. എന്നാൽ
കുടിയാന്മാര എല്ലാവരും അവരവരുടെ നികിതി ഒട്ടും താമസിയാതെ കണ്ട
നമ്പ്യാന്മാർക്ക ബൊധിപ്പിപ്പാൻ ഇതിനാൽ കൽപിച്ചിരിക്കുന്നു. അപ്രകാരം
ചെയ്യാഞ്ഞാൽ ഇപ്പൊൾ മൊന്തൊൽ ഇരിക്കുന്ന പാഡൻസായ്പു
അവർകൾക്ക നമ്പ്യാന്മാരവർത്തമാനം പറകയും ചെയ്യും. അപ്പൊൾനികിതി
ഉറുപ്പ്യ ഒപ്പിച്ചു വരുവാനുള്ളത ബൊധിപ്പിപ്പാൻ തക്കവണ്ണം ആ സായ്പു
ഉടനെ തന്നെ രൂപമാക്കുകയും ചെയ്യും. 972 മത ധനുമാസം 3 നു 1796 മത
ദെശമ്പർമാസം 14 നു കൊട്ടയത്തിന്ന എഴുതിയത് —
106 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ രാജ അവർകൾ സെല്ലാം. കൊടുത്തയച്ച കത്തും പെർപ്പും [ 135 ] വാഴിച്ചു കെട്ട വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു.
വങ്കളത്തുനിന്നും ബൊമ്പായിൽനിന്നും മുമ്പെ വന്ന കത്തിന്റെ പെർപ്പ
ഇവിട കൊടുത്തയച്ചതിൽ ഈ രാജ്യവും പഴശ്ശിയിന്ന എടുത്ത ദ്രിവ്യവും
നമുക്ക തരാ തക്കവണ്ണമല്ലൊ അതിൽ എഴുതികണ്ടത. ഇപ്പൊൾ വന്ന
പെർപ്പിൽ അപ്രകാരം ഒന്ന കണ്ടതും ഇല്ലല്ലൊ. 69 ആമത വരക്കും നാം
തന്നെയെല്ലൊ കുമ്പഞ്ഞിക്ക നികിതി എടുത്ത കൊടുത്തത. അപ്രകാരം
തന്നെ 72 ആമത മുതൽ കുമ്പഞ്ഞിക്ക എടുത്ത ബൊധിപ്പിക്കെണ്ടത
നമ്മെക്കൊണ്ട തന്നെ ബൊധിപ്പിക്കാറാക്കിതരികയും വെണം. പഴശ്ശിന്ന
എടുത്ത ദ്രിവ്യത്തിന്റെ കാര്യം കുമ്പഞ്ഞിന്ന മനസ്സുണ്ടായിട്ട തരുമ്പൊൾ
വാങ്ങ എന്ന വെച്ചിരിക്കുന്ന, എന്നാൽ കൊല്ലം 972 ആമത ധനുമാസം 2നു
എഴുതിയത 3നു വന്നത ഇങ്കിരിസ്സ് കൊല്ലം 1796 ആമത് ദെശമ്പ്രമാസം
14നു വന്നത —
107 A & B
മഹാരാജശ്രിവടക്കെഅധികാരിതലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
സെല്ലാം. ചെരത്തിമ്മൽ കെഴക്കെദിക്കിൽ എളക്കുറവാട നാട്ടിൽ പ്രവൃത്തി
ആക്കി നമ്മുടെ പെർക്കനടന്ന വന്നവന്റെവിടകവർന്നതതൊടിക്കളത്തന്ന
അയച്ചുപൊയ ആളുകള ആ വർത്തമാനത്തിന എഴുതിവന്ന ഓല അവിട
ബൊധിപ്പിക്കെണ്ടതിന്ന കൊടുത്തയച്ചിരിക്കുന്നു. കല്ല്യാട്ട എടവകക്ക
പഴശ്ശിരാജാവ ആളെ അയച്ചിചെയ്യുന്ന മിശ്രങ്ങൾ നാം അവിടആക്കിയതിൽ
ഒരു ആള ഇവിടവന്നു പറഞ്ഞു. ആ വർത്തമാനം ബൊധിപ്പിപ്പാൻ
അയളതന്നെ അങ്ങൊട്ടഅയച്ചിട്ടും ഉണ്ട. ബൊമ്പായിന്നവന്നകത്തസായ്പു
അവർകൾ നമ്മുടെ പക്കൽ തന്നതിലെ അവസ്ഥ സായ്പു അവർകൾക്കും
എഴുതിവന്നിരിക്കുന്നത വളരഉണ്ടഎന്ന സായ്പുനമ്മോടപറഞ്ഞുവെല്ലൊ.
അതിൽ കെരളവർമ്മരാജാവ മാപ്പളെന പ്രാണഹാനി വരുത്തി
മണത്തണയിന്ന നാം അനുസരിച്ചിട്ടും ഒരു കുടിയാന പ്രാണഹാനി വന്നു.
നിങ്ങൾ രണ്ടാളുഒരുപൊലെ ആയന്നും എനിഅപ്രകാരം ചെയ്തപൊകരുത
എന്നും വിസ്താരമായിട്ടില്ലൊ വന്നതാകുന്നു. 972 ആമത വൃശ്ചിക
മാസത്തിൽ കയിതെരി അമ്പുന്റെ അയുധക്കാരെൻ ഒരു തീയെൻ കൊട്ടയം
പ്രവൃത്തിയിൽ ഒരു തിയൻ കുടിയാന കൊന്ന വർത്തമാനം സൂക്ഷമായി
കെട്ടു. പിന്നയുംഒരുതിയനകൊന്നുഎന്നു കെട്ടു. നാട്ടിൽ പലരും തൊക്കും
ആയുധങ്ങളു ഉണ്ടാക്കിയത ആളുകള അയച്ച അവരവരൊട
പഴശ്ശിരാജാവിന്റെ പെര പറഞ്ഞി മെടിച്ചി അവനുതന്നെ എങ്കിലും മറെറാ
രുത്തന്നെ എങ്കിലും കൊടുത്ത അവൻ നമ്മുടെ കൂടഉള്ളവനെന്നും അവനൊട
മറെറാരുത്തരും ഒന്നു ചൊതിച്ചു കൂട എന്നും അവൻ വല്ലവരൊടു ഉപദ്രവം [ 136 ] ചെയ്യുന്നത സമ്മതം എന്നും ഇപ്രകാരംമാകുന്നു പഴശ്ശിൽ രാജാവിന്റെയും
അവിട ചെർന്നവരുടെയും നടപ്പ ആകുന്നത. കുമ്പഞ്ഞിയിന്ന ശിക്ഷാ
രക്ഷകല്പന ശൊദ്യം അതിനൊക്കയും നൊം ആളായി നിക്കണം എന്നും
അധികാരം അവിടക്ക നടക്കണം എന്നും താൽപര്യമായിട്ട വിചാരിക്കുന്ന
കാരിയത്തിന നൊം അനുസരിക്കുന്നത ഏതുപ്രകാരം എന്ന കുമ്പഞ്ഞി
കല്പനതന്നെ നമുക്ക കിട്ടാതെ കണ്ട നാമായിട്ട ഒരു കാര്യം അനുസരിച്ച
നടന്നാൽ കുമ്പഞ്ഞിയിൽ നൊം വഴിപറെണ്ടതിന എതവഴി വെണ്ടു എന്ന
നമുക്ക ഒറപ്പഉണ്ടാകുന്നുമില്ലെല്ലൊ. നാട്ടിൽ അവരവരുടെ നടപ്പും ശിലവും
മറിഞ്ഞി നടത്താതെ വെറെ വഴി ആയാൽ കുമ്പഞ്ഞികല്പന പ്രകാരം
നടന്ന പണം അടച്ചി നിന്ന പൊരുവാൻ വളര വ്യാകുലത തന്നെ ആകുന്ന
ഒക്കക്കും വഴിയാക്കി കല്പിച്ച നടത്തിക്കണം. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 3നു എഴുതിയത് —
108 B 247 ആമത് —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെ
ണ്ടെൻ കൃസ്ത്രപ്ര പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മ
രാജ അവരകൾ സാല്ലാം. പറർപ്പനാട്ട 71 ആമത മൂന്നാം ഗഡു പണവും
കൂടിയ പലിശയും പറപ്പനാട്ടിൽ നാം കൽപിച്ച കാര്യം നടത്തിവരുന്ന
നമ്മുടെ അനുജൻ അവടെ ബൊധിപ്പിക്കയും ചെയ്യും. 23 നു എഴുതി
വന്ന പ്രകാരം 8 ദിവസത്തിൽ സമ്മത ആയ പ്രകാരത്തിന കത്ത
വരികയും വെണമെല്ലൊ. കൊല്ലം 72 ആമത വൃശ്ചിക മാസം 27 നു
എഴുതിയത —
109 B 248 ആമത് —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്ത്രപർ പിലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാ അവർകൾ സല്ലാം. കാര്യക്കാരെൻ സുബൈൻപട്ടര
അങ്ങാടി പുറത്ത് കുമിശനർ സായ്പുമാരായിരിപ്പടത്ത പെകെണമെന്ന
സയ്പു അവർകളെ കൽപന വന്ന ഉടനെ നാം കൽപന കൊടുത്ത പൊറടു
കയും ചെയ്തു. അവിടെ പൊയാൽ തമസിയാതെ വരികയും വെണമെല്ലൊ.
അയകൊണ്ടു മുമ്പെ നാ എഴുതിയത പൊലെ സയ്പു അവർകളെ കടാക്ഷം
ഉണ്ടായിട്ട കുമിശനർ സയ്പു അവർകൾക്ക ഒരു കത്തും എഴുതി അവിടെ
കൊടുത്തയച്ചാൽ വളര സന്തൊഷമായി വരികയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത ധനുമാസം 1 നു എഴുതിയത. ധനുമാസം 4 നു
ദെശമ്പ്രമാസം 15 നു വന്നത — [ 137 ] 110 B
249 ആമത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങളുടെ കത്ത ഇവിടെക്ക
എത്തിയത കൊണ്ട നമുക്ക വളര സന്തൊഷമാകയും ചെയ്തു. സുബ്ബൽപട്ടര
കാര്യക്കാരെ എറ താമസിപ്പിക്കെണ്ട എന്ന കുമിശനർ സായ്പു
അവർകൾക്കഒട്ടും താമസിയാതെ കണ്ട നാം ഇവിടെ നിന്ന എഴുതി
അയക്കയും ചെയ്തു. നാം ഭാവിച്ചിരിന്ന പ്രകാരത്തിൽ കടുത്തനാട്ടിലെക്ക
വരണ്ടതിന്ന ഈ തുക്കടിയിലെ കാര്യങ്ങൾകൊണ്ട മുടക്കമായി
വന്നിരിക്കുന്നു. അതുകൊണ്ട നമുക്കു വളരപ്രസാദക്കെടായിരിക്കുന്നു. ഈ
നാട്ടിലെ അവസ്ഥകൾ തീർന്ന ഉടനെതന്നെ അവിടെ വരുവാൻ താൽപ്പര്യ
മായിരിക്കുന്നു. ഇതിനിടയിൽ ചെല ദിവസത്തിൽ അകത്ത ഒന്നാം
കിസ്തികൊടുക്കെണ്ടിവരും എന്ന വർത്തമാനം തങ്ങൾക്ക നിരൂപിപ്പാന
സമ്മതം ഉണ്ടായിവരികയും വെണം. 972 മതിലെ നികിതിപ്പണം മുമ്പെ
ബൊധിപ്പിച്ചവര കടുത്തനാട്ട രാജാവ ആയിരിന്നു എന്ന ഉള്ള പ്രസാദ
മായിരിക്കുന്നവർത്തമാനം ബഹുമാനപ്പെട്ടസരക്കാർക്കഗ്രെഹിപ്പിക്കുവാൻ
നമുക്ക എത്രയും വളര സന്തൊഷമാകയും ചെയ്യും. എന്ന തങ്ങൾക്ക
പറകയും വെണ്ടല്ലൊ. തങ്ങളെമെൽ നമുക്ക എത്ത്രയും വലുതായിട്ടൊരു
പക്ഷം അനുഭവിക്കുന്നതുകൊണ്ട ഈ പ്രസാദമായിട്ടുള്ള കാര്യം
കാണുമെന്ന നമുക്ക ഒട്ടും സംശയിച്ചിരിക്കുന്നില്ലല്ലൊ. വിശെഷിച്ച വടകര
കൂലൊംതങ്ങളുടെ പറ്റിൽ വന്നിരിക്കുന്നെങ്കിൽ നമുക്ക ബൈാധിപ്പിക്കയും
വെണം. ശെഷം എല്ലാപ്പൊളും നാം തങ്ങളെ സ്നെഹക്കാരൻ എന്ന
വിശാരിക്കയും വെണം. എന്നാൽ കൊല്ലം 972 മത ധനുമാസം 4 നു
ഇക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ മാസം 15 നു കൊട്ടയത്തിൽ നിന്നും
എഴുതിയത —
111 A & B
രാജശ്രി കൊട്ടെയത്ത കെരളവർമ്മരാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തൃക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെല്ലാം. കല്ല്യാട്ട എടവകയിൽഎതാൻചെലആളുകൾതങ്ങളെ
പെര എടുത്ത അവിടെ മിശ്രങ്ങൾ ഉണ്ടാക്കി എന്ന കുറുമ്പ്രനാട്ടരാജാവ
അവർകളും ഒരു ബ്രാഹ്മണനും കൂടി ഇപ്പൊൾതന്നെ നമുക്ക വർത്തമാനം
പറകയും ചെയ്തു. ഈ ഗുണദൊഷം കെട്ടാരെ നമുക്കു വളര പ്രസാദ
ക്കെടായിരിക്കുന്നു. അതുകൊണ്ടതങ്ങളെ കാരിയങ്ങൾതിർത്ത ആക്കുവാൻ
തക്കവണ്ണം നമ്മാൽ ആകുന്നടത്തൊളം പ്രെയ്‌ന്നം ചെയ്യുന്നത എന്ന [ 138 ] തങ്ങൾക്ക നല്ല അറിവ ഉണ്ടല്ലൊ. തങ്ങൾ ബുദ്ധിയുള്ളവരാകുന്നതകൊണ്ട
ഈ നാട്ടിലെ സുഖത്തിന വിരൊധം വരുത്തുന്നത നമുക്ക സമ്മതിക്കുവാൻ
കഴിക ഇല്ലന്ന തങ്ങൾക്ക തന്നെ അറിയാമെല്ലൊ. ആയതകൊണ്ട തങ്ങളെ
പെരിൽ ഈ നാട്ടിലെ സുഖക്കെട വരുത്തുവാൻ ഒരുത്തെൻ പൊകരുത
എന്നുള്ള കൽപ്പന തങ്ങൾ എത്രയും ഒറപ്പായിട്ട കൊടുക്കും എന്നു നാം
നിശ്ചെയിച്ചിരിക്കുന്നു. വിശെഷിച്ചു നാം കൊറയ നാളായി പറപ്പനാട്ട
രാജാവിനൊട എതാൻ വർത്തമാനം തങ്ങൾക്ക അയക്കയും ചെയ്തു.
ഇപ്പൊൾ തങ്ങളെ ഉത്തരം കൊണ്ട താമസിക്കുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 4നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ദെശമ്പ്രമാസം
15നു ക്ക കൊട്ടയത്തിൽ നിന്ന എഴുതിയത —
112 B 251 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസൂപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. വൃശ്ചികമാസം 29 നു സാഹെബ
അവർകൾ എഴുതിയ കത്ത ധനുമാസം 2 നു നമുക്ക വരികയും ചെയ്തു.
അപ്രകാരം തന്നെ കമീശനർ സാഹെബ അവർകളെ കത്തും കൊടുത്ത
കാരിയക്കാര സുബ്ബൻപട്ടക്ക ഉടനെ നാം കൽപ്പന കൊടുക്കയും ചെയ്തു.
താമസിയാതെ അവിടെ എത്തുകയും ചെയ്യും. ശെഷം 72 മതിലെ ഒന്നാം
ഗഡുവ സമീപിച്ചു എന്ന കച്ചെരിയിൽ നിന്ന എഴുതി വന്ന പ്രകാരം കാന
കൊയി നമ്മൊട പറകയും ചെയ്തു. കുടിയാന്മാര തലച്ചെരിയിൽ സാഹെബ
അവർകളെ മുമ്പാക കൈശിട്ട എഴുതിയ പ്രകാരം യിനെവട്ട അമ്മെയും
ഇവര നാലാളും കണക്കെ എല്ലാം കണ്ട തീർത്ത 71 മതിലെ വരക്ക ഉള്ള
കുമ്പനി നികിതി ഉറുപ്പ്യ തന്നിരിക്കുന്നതും ഇല്ല. പല പ്രകാരത്തിൽ അവരെ
ാട നാം പറഞ്ഞിട്ടും മൂട്ടിച്ചിട്ടും അവര നല്ല വഴിക്ക വരുന്നതുമില്ല. അവരൊട
അധികമായിട്ട പ്രവൃർത്തിച്ചിട്ട അവരൊട സർക്കാര നികിതി നാം വാണ്ടെണ
മെങ്കിൽ ആയതുവും സാഹെബ അവർകൾ കൽപ്പിച്ചിട്ട തന്നെ അറിയ
വെണ്ടിയിരിക്കുന്നു. ഇപ്രകാരം തന്നെ ശെഷം ഉള്ള കുടിയാന്മാരും ഒരൊര
തകരാറ പിടിച്ചു 71 മത വരക്ക ഉള്ള നികിതി സ്വല്പമായിട്ട തന്നെ വരിക
അത്ത്രെ ചെയ്യുന്നത. 72 മതിലെ നികിതി ഒന്നാം ഗഡുവ സമീപമായി വരിക
കൊണ്ട എല്ലാ ഗുണദൈാഷവും സാഹെബ അവർകൾക്ക് നാം ബൊധിപ്പി
ച്ചിരിക്കുന്നു. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ഇവിടെ ഒരിക്ക
വെന്ന നികിതി കാര്യത്തിന്ന ഒക്കയും ഭാഷയായി വരെണ്ടുന്നതിന്ന
സാഹെബ അവർകൾ നമുക്ക വാക്ക കൊടുത്ത പ്രമാണമാക്കിയിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 2 നു — ധനു 5 നു ദെശമ്പർ 16 നു
കൊട്ടയത്തിൽ വന്നത — [ 139 ] 113 A
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരിതൃക്കടിസുപ്രന്തെണ്ടെന്റകൃസ്ത്രപ്പർപിലീസായ്പുഅവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജ അവർകൾ സെല്ലാം. കൊടുത്തയച്ച കത്തു
വാഴിച്ചകെട്ട വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. പഴശ്ശിന്ന
എടുത്ത ദ്രിവ്യത്തിന്റെ കാരിയംകൊണ്ടും രാജ്യകാര്യംകൊണ്ടും നാം
കുമ്പഞ്ഞിയിൽ അപെക്ഷിച്ചിരിക്കുംമ്പൊൾ അക്കാര്യം തിർത്ത തരാതെ
കണ്ട കുമ്പഞ്ഞിയിലെ ആള നാട്ടിൽ ഒരെടത്തും ഒരു കാരിയത്തിനും
അയപ്പാൻ സങ്ങതി ഇല്ലല്ലൊ. കുമ്പഞ്ഞിയിന്ന നെരും ഞായവും
വിചാരിക്കാതെ കണ്ട ഒരു കാരിയവും കല്പിക്കയില്ലന്ന നാം നിശ്ചെയി
ച്ചിരിക്കുന്നു. നാട്ടിൽ സുഖവിരൊധത്തിന നാം ഒന്നും കല്പിച്ചിട്ടും ഇല്ല.
സായ്പു അവർകൾ ബുദ്ധി ഉള്ളവരെല്ലൊ ആകുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 5നു എഴുതിയത ധനുമാസം 6നു ക്ക ഇങ്കിരിസ്സ കൊല്ലം
1796 ആമത ദെശമ്പ്രമാസം 17നു വന്നത —
114 A & B
രാജശ്രി കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ പലദിവസം കൊണ്ട തങ്ങളുടെ അറിവും സമ്മതത്തൊടും
കൂട നാം നടന്നിരുന്ന അവസ്ഥയിൽ ഇത്രത്തൊളവും രൂപമാക്കിയിട്ടില്ലല്ലൊ.
ആയതുകൊണ്ട നമുക്ക വളര വിഷാദം തൊന്നുന്നു. പറപ്പനാട്ട രാജാവ
അവർകളെ കൊണ്ടും മറ്റും തങ്ങൾ പറഞ്ഞുവെച്ച ആളുകളെകൊണ്ടു ഈ
കാര്യം തിർത്ത ആക്കെണ്ടതിന്ന തങ്ങളുടെ അനുജന്റെ ഉത്തരം
ഇതുപോലെ ഉള്ള കാരിയത്തിന എളുപ്പമായിട്ടൊരു കാര്യമായിരുന്നു.
ആയത തങ്ങൾ നല്ലവണ്ണം അറിഞ്ഞിരിക്കും പ്രകാരം പഴശ്ശിരാജാവർകളുടെ
അവകാശം കൊട്ടെയത്ത രാജ്യം പരിപാലിക്കുന്ന കാരിയത്തിനും അതു
കൂടാതെ അവർകൾ പലപ്രാവിശ്യമായിട്ടുപറഞ്ഞ സങ്കടങ്ങളും നമ്മുടെമെൽ
ആളു കളുടെ ഒടുക്കത്ത തിർത്ത കല്പന വരുവാൻ തക്കവണ്ണവും ആ
കല്പന എത്തുവൊളത്തിന നാട്ടിൽ സുഖത്തിന വിരൊധ ചെയ്തക ഇല്ല
എന്ന മൂന്നാനെ കൊടുപ്പാനും മലയാം അക്ഷരത്തിൽ എഴുതികൊടുക്ക
വെണ്ടിയതായിരുന്നുവെല്ലൊ. ശെഷം നാം തങ്ങൾക്ക ബൊധിപ്പിക്കണം.
പറപ്പനാട്ട രാജാവ അവർകൾ തങ്ങളെ അനുജന്റെ ഉത്തരം ഇന്നുതന്നെ
ബൊധിപ്പിക്കാമെന്നു.എത്രയും സത്യമായിട്ടനമുക്കഒത്തിരിക്കയും ചെയ്തു.
ആയതിന കാലം വൈയ്കിയതുകൊണ്ട ഉത്തരം വരു എന്ന ഒട്ടും
അപെക്ഷിക്കുന്നില്ലല്ലൊ. വിശെഷിച്ച എതുവഴി എറ ഗുണം ആകും എന്ന
തങ്ങളുടെ ബുദ്ധി നമുക്ക ചെല്ലിക്കൊടുപ്പാൻ തക്കവണ്ണം ഈ വർത്തമാനം [ 140 ] തങ്ങൾക്ക ഗ്രഹിപ്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 972-ആമത ധനുമാസം
6നുക്ക ഇങ്കിരിസ്സകൊല്ലം 1796-ആമത ദെശെമ്പ്രമാസം 17നു കൊട്ടെയത്തിൽ
നിന്ന എഴുതിയത—
115 A & B
രാജശ്രി കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരിതൃക്കടിസുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെല്ലാം, തങ്ങളെ കൊണ്ട നമ്മുടെ ഗുണമായിട്ടുള്ള ഭാവങ്ങൾ
തങ്ങളുടെ മനസ്സിൽ വഴിപൊലെ ബൊധിക്കുവാൻ നിഷ്പലമായിട്ട തന്നെ
പ്രെയ്‌ന്നം ചെയ്തതുവെല്ലൊ. തങ്ങൾക്ക നെരന്ന്യായം കൊടുക്ക അല്ലാതെ
കണ്ട മറെറാരു പ്രകാരം വിചാരിച്ചിട്ടും ഇല്ലല്ലൊ. അതുകൂടാതെ കണ്ട തങ്ങളെ
പ്രെത്ത്യെകമായിട്ടയുള്ള അവസ്ഥയിവിടെക്ക എഴുതി അയക്കുന്നതു
മില്ലല്ലൊ. സങ്കടങ്ങൾ ഉണ്ട എന്ന തങ്ങൾ അന്ന്യായം വെച്ചിരിക്കുന്നു.
എന്നാൽ ഈ സങ്കടങ്ങൾ എന്തന്നെ നമുക്ക എഴുതി അയക്കുന്നുമില്ല.
നാടമടങ്ങി വരണമെന്ന ഇവിടെക്ക എഴുതി അയക്കുന്നു. കൊട്ടെയത്തെക്ക
തങ്ങൾക്ക അനുഭവിക്കുന്ന അവകാശങ്ങളും അതിനൊട കൂട അതഅത
സങ്കടങ്ങളും നമുക്ക എഴുതി അയക്കുന്നു. എങ്കിൽ ഉടനെ തന്നെ ബഹു
മാനപ്പെട്ട സർക്കാർക്ക കൊടുത്തയക്കയും ചെയ്യുമെന്ന മുമ്പെ പറഞ്ഞിട്ടും
ഉണ്ടല്ലൊ. കരാർന്നാമം തങ്ങളുടെ ജെഷ്ടന്റെ പറ്റിൽ ഇരിക്കുന്നത എന്ന
തങ്ങൾക്ക അറിവ ഉണ്ടല്ലൊ. തങ്ങളുടെ നെരെ അവകാശങ്ങൾ ഇക്കാരി
യത്താൽ
ലെശ്ചിച്ചിറ്റുണ്ട1 എങ്കിൽ അതുപൊലെയുള്ളത തങ്ങളിൽ നിന്ന
എഴുതി വരട്ടെ. അപ്പൊൾ ഈ കാര്യം തിർത്ത കൊടുപ്പാൻ ബഹുമാനപ്പെട്ട
സംസ്ഥാനത്തിന്മെൽ വിശ്വസിക്കെ വെണ്ടു. തങ്ങളെ അവകാശങ്ങൾ
കൊടുപ്പാൻ അകുന്നത എന്ന ബഹുമാനപ്പെട്ടാ സർക്കാറ ബൊധിപ്പിച്ചിട്ടും
ഉണ്ടല്ലൊ. എന്നാൽ വല്ല ആളുകളുടെ അവകാശം കൊടുപ്പാൻ സർക്കാരുടെ
നടപ്പ മരിയാതി അല്ല. അതുകൊണ്ട തങ്ങളുടെ ജെഷ്ടന്റെ അവകാശങ്ങൾ
എടുക്കുവാൻ എത്രപ്രകാരം കയിയും. എന്നാലും കൊട്ടെയത്ത നാട്ടിലെ
കൊണ്ടഅവർക്ക അവകാശം ഇല്ല എങ്കിൽ നമുക്ക ബൊധിപ്പിക്കെണ്ടതിനും
തങ്ങളെ അവകാശം ബഹുമാനപ്പെട്ട സർക്കാറക്ക കൊടുത്ത് അയപ്പാനും
അപ്രകാരംമുള്ളത നമുക്ക എഴുതികൊടുത്തയക്കയും വെണം.ഇതിനിടയിൽ
നാട്ടിൽ വല്ല വിരൊധം വരികയും അരുത. നാട്ടിൽ സുഖവിരൊധത്തിന
തങ്ങള എതാൻ കല്പിച്ചിട്ട ഇല്ലയെന്നെല്ലൊ പറഞ്ഞിരിക്കുന്നത. അയത
തന്നെ വിശ്വസിക്കയും ചെയ്യും. അതുകൊണ്ട ഈ വർത്തമാനം എല്ലാർക്കും
അറിക്കാമെന്ന അപെക്ഷിച്ചിരിക്കുമ്പൊൾ നാം തങ്ങൾക്ക ബൊധിച്ചിരി [ 141 ] ക്കുന്നു. ഈ നാട്ടിലെ സുഖം വല്ല ആളുകളു വിരൊധിക്കുമെന്ന വരികിൽ
സർക്കാര പൊറുതി ഒട്ടും കൊടുക്കയും ഇല്ല. തങ്ങളെകൊണ്ട നമ്മുടെ
നല്ലെ മനസ്സ തങ്ങൾക്ക കാണിക്കെണ്ടതിന്ന ഇപ്പൊൾ ദിവാൻ വളാജിരായര
കല്പിച്ചി അയച്ചിരിക്കുന്നു. കാരിയങ്ങൾ ഒക്കയും അദെഹത്തൊട
പറഞ്ഞിട്ടും ഉണ്ട. ആയതകൊണ്ടനാം വിശാരിച്ചിരിക്കുന്നതൊക്കയും ദിവാൻ
ബൊധിപ്പിക്കയും ചെയ്യും. അദെഹത്തിനാൽ നമ്മുടെ ആഗ്രഹംപൊലെ
വിശേഷിച്ച ഒരു ഉത്തരം എഴുതി കൊടുത്തയക്കയും വെണം. ഇപ്രകാരം
ചെയ്യാഞ്ഞാൽ തങ്ങളെക്കൊണ്ട നെരുംന്യായവുംപൊലെ എങ്ങനെ നടന്ന
കയിയും. എന്നാൽ കൊല്ലം 972 ആമത ധനുമാസം 7നു ക്ക ഇങ്കിരിസ്സ കൊല്ലം
1796 ആമത ദെശെമ്പ്ര മാസം 18നു കൊട്ടെയത്ത നിന്ന എഴുതിയത —
116 A & B
മഹാരാജശ്രി വടക്കെ അധികാരിതലച്ചെരിതൃക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടയത്ത വിരവർമ്മരാജാവ
അവർകൾ സെല്ലാം. ധനുമാസം 6നു എഴുതിയ കത്ത 7നു രാവിലെ ഇവിട
കൊണ്ടതന്നെ വാഴിച്ച മനസ്സിൽ ആകയും ചെയ്തതു. കത്ത ഇവിടെ
എത്തുമ്പഴെക്ക പറപ്പനാട്ടിൽ രാജാവ ചെറക്കൽ കൂലൊത്തെക്ക വന്ന
വർത്തമാനം അറികയും ചെയ്തു. ഇന്നലെ വരാൻ നിശ്ചയിച്ച പൊയിട്ട
ഇപ്പൊൾ സമീപത്ത വന്നതകൊണ്ട കച്ചെരിക്ക പറപ്പനാട്ട രാജാവ വന്ന
വിവരം ഇപ്പൊൾ സായ്പു അവർകൾക്ക മനസ്സിലായിട്ട നമുക്ക കത്ത
വരുമെന്ന നാം മനസ്സിൽ നിരൂപിച്ചിരിക്കുന്നു. കൽപ്പന അനുസരിച്ച
ഗുണമായി നിക്കുമെങ്കിൽ അത്തന്നെ എല്ലൊ വെണ്ടതായിരുന്നു. അത
ചെയ്ക ഇല്ലന്നു നിശ്ചെയിച്ചാൽ പഴശ്ശി രാജാവിന ബുദ്ധിപാകം വരെ
ണ്ടുന്നതിനും കുമ്പഞ്ഞികല്പന അനുസരിപ്പാൻ ബൊധിക്കെണ്ടുന്നതിനും
കല്പിക്കെണ്ടുന്ന വിവരം നമ്മുടെ ബുദ്ധികൊണ്ട വിചാരിച്ചാൽ ഉണ്ടാകുന്ന
വഴികൾ എഴുതി സായ്പു അവർകൾക്ക ബൊധിപ്പിക്കയും ആം. നമ്മുടെ
ബുദ്ധികൊണ്ട പൊരാതെ വരുന്നതിന്ന സായ്പു അവർകൾ തന്നെ തെകച്ചി
നടത്തിക്കയും വെണമെല്ലൊ. പറപ്പനാട്ടിൽ രാജാവ വന്നിട്ടുള്ള വിവരത്തിന
കത്ത വന്ന ഉടനെ നാം അറിപ്പിന്ന വിവരം എഴുതി അറിപ്പിക്കുക്കുകയും ആം.
കൊല്ലം 972 ആമത ധനുമാസം 7നു എഴുതിയത. 7നു ദൈശമ്പർ മാസം 18നു
വന്നത
117 A & B
ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ വടക്കെ അധികാരി തലച്ചെരി
തുക്കടി സുമ്പ്രന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾ സെല്ലാം. 69 നുആമതവരക്കും
നാം തന്നെയെല്ലൊ കുമ്പഞ്ഞിക്ക ഈ രാജ്യത്തന്ന പണം എടുപ്പിച്ച [ 142 ] ബൊധിപ്പിച്ചത്. 70 ആമതിൽ കുറുമ്പ്രനാട്ട രാജാവ അവർകളെ പെർക്ക
കരാർന്നാമം എഴുതിയതിന്റെ ശെഷം രാജ്യത്ത ഉള്ള പ്രജകളെ
ദ്രൊഹിക്കുന്നത നാം സമ്മതിക്കായ്‌കക്കൊണ്ടഎതാൻഒരുദ്രിവ്യംപഴശ്ശിയിൽ
സൂക്ഷിച്ചത പൊയപ്രകാരം അറിഞ്ഞിരിക്കുന്നെല്ലൊ. അതുകൊണ്ടഇപ്പൊൾ
നമ്മ വിശ്വസിച്ചിരിക്കുന്ന ആള ദ്രൊഹിക്കകൊണ്ടും വളര സംങ്കടമായി
രിക്കുന്നു. കൊമ്പഞ്ഞിലെ മനസ്സ ഉണ്ടായിറ്റ പൊയ ദ്രിവ്യവും തരിക്കണം.
കരാർന്നാമപ്രകാരം അവർകളെ പെർക്ക നമ്മക്കൊണ്ട തന്നെ ഈ
രാജ്യത്തന്നപണം എടുപ്പിച്ചി അടക്കിതറാറാക്കി തരികയും വെണം. ഇത
നമ്മുടെ അഭിപ്രായം. എന്നാൽ കൊല്ലം 972 ആമത ധനുമാസം '6-നു തൊടി
ക്കളത്തന്ന ധനുമാസം 7 നുക്ക ഇങ്കിരിസ്സകൊല്ലം 1796-ആമത ദെശെമ്പ്രമാസം
18 നു കൊട്ടയത്തിൽ വന്നത—
118 A & B
മഹാരാജശ്രിവടക്കെ അധികാരിതലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജാവ അവർകൾ സെല്ലാം. പഴശ്ശിരാജാവൊട ഗുണമായിരി
പ്പാനുള്ള വഴി ബൊധിപ്പിപ്പാൻ വെണ്ടി പറപ്പനാട്ട രാജാവ സംസാരിപ്പാൻ
പൊയിട്ടുള്ള അവസ്ഥ എതുപ്രകാരമെന്ന നാം കൂടി കച്ചെരിയിൽ ഇരുന്ന
പറപ്പനാട്ടിൽ രാജാവിന്റെ വാക്ക കെട്ട മനസ്സിൽ ആക്കിട്ട അതിന്റെ ശെഷം
പറെണം എന്ന സായ്പു നമ്മൊട പറഞ്ഞ അവസ്ഥക്ക പഴശ്ശിരാജാവിനും
അതിൽ കൂടിയവർക്കും കുമ്പഞ്ഞി കല്പന അനുസരിച്ച ഗുണമായി
വരണമെന്നും നമ്മുടെ വാക്ക അനുസരിച്ചി നിക്കണം എന്നും അവിട
ബൊധിച്ചില്ല എന്ന നമ്മുടെ മനസ്സിൽ അറിഞ്ഞിരിക്കകൊണ്ടും സംസാരിച്ച
ദിവസം കഴിച്ച നാട്ടിലെ മുതൽ പഴശ്ശിരാജാവിന്റെ പെർക്ക എടുപ്പിക്ക
കൊണ്ടും നമ്മുടെ കല്പനക്ക നിന്നുവന്നപ്രവൃത്തിക്കാരന്മാരപഴശ്ശിരാജാവ
നിക്കം ചെയ്ത നാട്ടിൽ നിക്കിതി എടുക്കരുത എന്ന പഴശ്ശിരാജാവ വിരൊ
ധിച്ചിരിക്ക കൊണ്ടും കുമ്പഞ്ഞി കല്പനക്ക നൊം നടത്തിക്കുന്ന
കാരിയങ്ങൾക്ക വിപരിതം ചെയ്തവരൊട ആ ചെയ്ത കർമ്മങ്ങളുടെ
നിവൃത്തിയും മൊതൽ പറ്റിയതിന്റെ വകയും ഉണ്ടാക്കാതെ കണ്ട നടുനടന്ന
സംസാരം നമുക്ക കൂടി പറെണ്ടുന്ന ആവിശ്യം നമുക്ക ഇല്ല. പറപ്പനാട്ട
രാജാവിന്റെ സംസാരത്തിന്റെ അവസ്ഥ ആരാജാവസായ്പുപൊട പറക.
നമ്മൊട പറകെണ്ടുന്ന വിവരം സായ്പു നമ്മൊട പറകയും അത്രെ
വെണ്ടിയിരിക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ അറിയുന്നടത്തൊളം എഴുതി
ബൊധിപ്പിക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത് ധനുമാസം 7 [ 143 ] നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത് ദെശെമ്പ്രമാസം 18 നു കൊട്ടെയത്ത
കച്ചെരിയിൽ വന്നത —
119 A
രാജശ്രി കുറുമ്പ്രനാട്ട രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ നാം ഒത്തിരിക്കുന്ന പ്രകാരത്തിൽ പറപ്പനാട്ട രാജാവ
അവർകളെ വാക്കാൽ പഴശ്ശിരാജാവ അവർകൾ നമുക്ക എഴുതി അയച്ച
തിന്റെ മറുവടി തങ്ങൾക്ക കൊടിത്തയച്ചിരിക്കുന്നു. ഈ കത്ത വരുത്തി
യതിന്റെ വിവരങ്ങൾ ഒക്കെയും തങ്ങൾ നല്ലവണ്ണം അറിഞ്ഞി രിക്കുന്നു.
അതുകൊണ്ട തങ്ങൾ പഴശ്ശിരാജാവ അവർകളും കാരിയം ചെർച്ചആക്കെണ്ട
തിന്ന പറപ്പനാട്ട രാജാ അവർകളുടെ മദ്ധ്യത്തമായിട്ട ഈ കാര്യത്തിന
തക്കവരെ തങ്ങൾ പറഞ്ഞിവെച്ചആളുകളുചെയ്ത കാര്യത്തിന്റെ ഫലങ്ങൾ
ഈ കത്തിൽ ആകുന്നത. നമ്മാൾ ഇത്രത്തൊളവും നടന്നവന്നിരുന്ന വഴിയിൽ
അപെക്ഷിച്ച ഫലങ്ങൾ വരുത്തിട്ടില്ലായ്ക കൊണ്ട ഇപ്പൊൾ ഇരിക്കുന്ന
അവസ്ഥയിൽതങ്ങളെ പക്ഷത്തിൽഎത.വഴിനടപ്പാൻ എറ ഗുണമാകുമെന്ന
തങ്ങളെ ബുദ്ധി നമുക്ക ചൊല്ലി ക്കൊടുക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 9 നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആ
മത ദെശെമ്പ്രമാസം 20 നു തലച്ചെരിയിൽ നിന്ന എഴുതിയത—
120 B 259 ആമത -
രാജശ്രീവാസൽ സായ്പു അവർകൾക്ക കാമ്പ്രത്തെ നമ്പിയാര
സല്ലാം. സായ്പ അവർകളുടെ കൽപ്പനക്ക നമ്മള വിളിപ്പാനായിക്കൊണ്ട
ഒരു കൊൽക്കാരൻ ഇവിട വന്നിരിക്കുന്നു. ഇവിട കാമ്പ്രത്ത പൊരയിൽ കൂടി
യൊരു മുഹൂർത്തം കൽപ്പിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം തുടങ്ങിപത്താന്തി
യ്യതിയൊളത്തിനും കരുതെരി തന്നെ ആകുന്നു. അതകൊണ്ട സായ്പ
അവർകളുടെ കൃപ ഉണ്ടായിട്ട ഇവിടം കഴിഞ്ഞിട്ട അഞ്ഞെങ്ങാട്ട വരുവാൻ തക്ക
വണ്ണം കൽപ്പന ഉണ്ടായെങ്കിൽ നന്നായിരുന്നു. ഞാൻ ഇവിടയില്ലാ ഞ്ഞാൽ
ഇക്കാര്യം ഒന്നും ഇവിട ഇപ്പൊൾ നടന്ന കഴികയും ഇല്ല. 11 നു രാവിലെ
ഞാനും ചങ്ങറൊത്തെ നമ്പ്യാറും സായ്ക്കപ അവർകളകാമാൻ മൊന്തൊൽക്ക
വരുന്നതും ഉണ്ട. എനിഒക്കയും സായ്‌പവർകൾ കൽപ്പിച്ചപ്രകാരം. എന്നാൽ
972 മത ധനു 6 നു എഴുത്ത 9 നു ദെശെമ്പർ 20 നു വന്നത —
121 A & B
മഹാരാജശ്രിവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മ രാജ
അവർകൾ സെല്ലാം. സായ്‌പുഅവർകൾ തലച്ചെരിക്ക പൊയതിന്റെ ശെഷം [ 144 ] ഇന്ന 9 നു രാവിലെ കയിതെരി അമ്പുവും നൂപ്പത ആളും കൂടി
താമരക്കൊളങ്ങര എന്ന ദെശത്ത വന്നിരുന്ന. മൊളക ചാർത്താൻ നൊം
അയച്ചു പൊകുന്ന രണ്ടാൾ പട്ടന്മാര പൊകുംമ്പൊൾ വഴിന്ന അമ്പു കണ്ടു.
എവിട പൊകുന്നെന്ന ചൊതിച്ചു. മൊളകചാർത്താൻ പൊകുന്നു എന്ന
പട്ടര പറഞ്ഞു. ആ വാക്ക പറഞ്ഞ അമ്പു താൻ തന്നെ തൊടിക്കുളത്തെക്ക
വരണംമെന്ന പറഞ്ഞി പട്ടര പിടിച്ചു വലിച്ചു. വരിക ഇല്ല എന്നു പട്ടര
പറഞ്ഞു. പിടിയും വലിയുംമായി. കൊറെ ഉണ്ടായിപൊയി അതിൽ ഒര ആള
അമ്പുതച്ചു വിടുകയും ചെയ്തു. അവര ഇവിട വന്നുവർത്തമാനം പറകയും
ചെയ്‌തു. ഇതൊക്കെ കഴിച്ചി അമ്പു എലിപ്പറ്റ കെഴക്കെ വഴലിൽ ചെന്നു
നിന്നു. അപ്പഴെക്ക ദിവാനര തൊടിക്കളത്തെക്ക പൊറപ്പാടായി. അവിട
ചെന്നും അമ്പുവും ദിവാനുംമായി കണ്ടു. അസ്സമയത്ത പിന്ന ഒരു ആളനര
ഊരെക്ക പൊകണമെന്നു പുറപ്പെട്ട അവിടെ ചെന്ന ആയാള അമ്പു വിളിച്ചു.
അണ്ണാശിപട്ടര കണ്ടുവൊ എന്ന ചൊദിച്ചു. കൊട്ടെത്ത കണ്ടു എന്ന ആയാള
അമ്പുവൊട പറഞ്ഞു. ആ പട്ടറ ഇപ്പം ഞാൻ നന്ന പാകം വരുത്തി അയച്ചു
എന്ന അമ്പു പറഞ്ഞു. മിശ്രമായിട്ട ഒന്നും ചെയ്‌കരുതല്ലൊ. എന്ന ദിവാൻ
അമ്പുവൊട പറഞ്ഞു. അതിന്റെ ശൈഷം തൊടിക്കളത്തിന പൊക എന്ന
അമ്പു ദിവാനൊട പറഞ്ഞ ഒന്നിച്ചു പൊകയും ചെയ്യു എന്ന നരഊരക്ക
പൊവാൻ ചെന്ന ആള മടങ്ങി ഇവിട വന്ന വർത്തമാനം നമൊട പറഞ്ഞു.
ഇയവസ്ഥ സായ്‌പു അവർകൾക്ക ഗ്രെഹിപ്പാൻ എഴുതി അയക്കുന്നു.
കന്നിമാസത്തിൽ ഉള്ള നെല്ല മൊതലും തൊടിക്കളത്ത വകയിൽ എടുത്ത
കഴിഞ്ഞു. മകരമാസത്തിലെ നെല്ലും മുളകും മിശ്രമാക്കാനാകുന്നവന്റെ
മീത്തൽ എലവും നെല്ലും നാനാവിധമാക്കുവാനും ചെലര തൊടിക്കളത്തിന്ന
അയച്ചു. അതിനൊടുകൂടി പറപ്പനാട്ട രാജാവിന്റെ അനുജനും പ്രയത്നം
ചെയ്യുന്നു എന്ന കെട്ടു. ഇപ്രകാരം ഉണ്ടാകുന്ന വർത്തമാനങ്ങൾ എഴുതി
അയക്കുന്നില്ല എന്ന സായ്‌പു അവർ(കൾ) പറയുന്നു. നാം അന്നന്ന എഴുതി
അറീക്കയും ചെയ്യുന്നു. ഇപ്പളും എഴുതി. നാട്ടിലെ മുതലൊക്കയും
മിശ്രമാക്കുന്നവരൊട വാങ്ങാനും അമർച്ച വരുത്തി നൃത്താനും ദിവസം
താമസിക്കാതെ കൽപ്പന വെണം. 972 ആമത ധനുമാസം 9 നു എഴുതിയത
— ധനു 10 നു ദെശമ്പർ 21 നു വന്നത —
122 B 261 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പിലി സയ്‌പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തഹശിദാര ഗൊപാലയ്യൻ എഴുതിയ അർജി.
പഴശ്ശിൽ നിന്നു ഒരവൊൻ പണിക്കാരെൻ തില്ലുചെട്ടിയന്ന പറയുന്നവർ
കുഞ്ഞനും കുടിയൊടകുട രണ്ടു തറയിൽ വന്ന ഇരിക്കണമെന്ന [ 145 ] കൊളത്തതലയിൽ ഒരു വിട്ടിൽ വന്ന രണ്ടമുന്നുദിവസം പാർത്ത. ഇ
ധനുമാസം 5 നു രാത്രി എട്ട മണിക്കൂറ്റിൽ തില്ലുചെട്ടി എന്ന പറയുന്നവനും
അവന്റെ മഖനും പിന്ന ഒരു നായരും കൂടി അഞ്ചരക്കണ്ടിയിൽ തിയ്യൻ
കൊക്കെയിൽ എറവാടന്റെ മടപ്പുരക്കൽ ഒര നെച്ച കയിക്കായിയ്‌കൊകൊണ്ട
പൊയതിന്റെ ശെഷം മടപ്പുരക്കൽ കുഞ്ഞിപിടക്കചന്തു എന്ന ഒരു നായര
വന്നിട്ട ഉണ്ടായിരിന്നു. ഇ ചെട്ടിക്കും നായക്കും തമ്മിൽ അങ്ങൊട്ടും
ഇങ്ങൊട്ടും വാക്ക എറക്കൊറ ഉണ്ടായി. അവിടനിന്ന ആ നായര
കിയിഞ്ഞിപൊയാരെ ഒര നായിക കഴിഞ്ഞിട്ട ഇ ചെട്ടിയും ഇവന്റെ മഖനും
ഇവൻ ഒരുമിച്ചു വന്ന നായരും മുന്നാളും കൂടി കിഴിഞ്ഞ പൊരുത്തെ
വരുന്നെരത്തെ ഒരു വെടി പൊട്ടി. ആയുണ്ട ഇവന്റെ മകന്റെ തൊടക്ക
കൊണ്ട പൊറപ്പെട്ടപൊയി പിറ്റെ ദിവസം അസ്തമിക്കുവൊളം ജിവിച്ചിരുന്നു.
അസ്തമിച്ചാരെ മരിക്കയും ചെയ്തു. ഇ വർത്തമാനം ചെട്ടി ഇവിട വന്ന സങ്കടം
പറകയുണ്ടാണ്ട സായ്‌പ അവർകൾ അറിവാനായിട്ട സന്നിധാനത്തിങ്കലക്ക
എഴുതി ഇരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 8 നു
എഴുതിയത —
123 B
262 ആമത —
കൊട്ടയത്ത നാട്ടിൽ ഇരിക്കുന്ന കുടിയാന്മാർക്കും മുഖ്യസ്ഥ
ന്മാർക്കും എല്ലാവരും അറിഎണ്ടുന്നതിന പരസ്യമാക്കുന്നത. കൊട്ടയത്ത
കെരളവർമ്മരാജ അവർകൾ കൊറെ ദിവസമായി കാട്ടിൽ പൊയിരി
ക്കുന്നതകൊണ്ട അവിടയും പല ആയുധങ്ങൾ എടുത്തവരൊട കൂടി
ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ കൽപന പ്രകാരം അല്ലാതെ കണ്ട ബലം
കുട്ടിനാട്ടിൽ ഒക്കയും കുടിയാന്മാര ഭയപ്പെടുവാൻ തക്കവണ്ണം കൊട്ടയ
ത്തനാട്ടിലും വയനാട്ടിലും ഒപ്പിച്ചവരെണ്ടുന്ന നികിതിവിരൊധിക്കെണ്ടതിന
വെടിപ്പിപ്പാനായിട്ടും കലഹം വരുത്തുവാനായിട്ടും ഉള്ള ഒലകൾ നാട്ടിൽ
എല്ലാടത്തും എഴുതിരിക്കുന്ന. ആയത കൊണ്ട മെൽപറഞ്ഞ രാജ അവർക
ളുടെ ദുർബ്ബദ്ധി ആയിട്ടുള്ള ഭാവങ്ങൾ വല്ലവരും മെൽപ്പട്ട അറിവയില്ലാ
എന്ന വരാതെ കണ്ടയിരിപ്പാനും മറ്റും അവർകൾ കിട്ടുന്ന ദുർവ്വഴിക്ക
പൊകാതെ കണ്ടയിരിപ്പാനും ഈ വർത്തമാനം എല്ലാവരും അറിവാനായിട്ട
ഈ പരസ്യകത്ത എഴുതിയതാകുന്നത. ശെഷം ബഹുമാനപ്പെട്ട കുമ്പഞ്ഞിൽ
മെൽപറഞ്ഞ രാജാവർകളെ അവകാശങ്ങൾ ഒക്കയും വിസ്ഥാരമായിട്ട
തെളിച്ചവണ്ണം എഴുതി കൊടുത്തതിന്റെ ശെഷം താൻ തന്നെ സാമധാ
നമായിട്ടും അനുസരണമായിട്ടുള്ള പ്രകാരത്തിലും ആയതപൊലെ നടപ്പാൻ
നെരായിട്ട തന്നെ അവർകൾ വെണ്ടിയതാകുന്നത. എന്നുള്ള പ്രകാരം
ചെയ്യാൽ അവരുടെ അവകാശങ്ങൾ ഒക്കയും സരക്കാരാൽ വിശ്വസമായിട്ട [ 146 ] തിർച്ച ആക്കെണ്ടതിന്ന പല പ്രാവിശ്യം മെൽപറഞ്ഞ രാജാവർകൾക്ക
ഉപകാരം ചെയ്തിട്ടും ഉണ്ടായിരുന്നു. ഇതിന്റെ പെറമെ മെൽപറഞ്ഞ രാജ
അവർകൾ ഇതിന മുമ്പെ ചെയ്ത കുറ്റം ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ
നിന്ന സമസ്ഥാനത്തിങ്കൽ നിന്ന എത്രയും വിസ്ഥാരമായിട്ടും നല്ല
ഗുണത്തൊടകുട കൊറെ നാളായിട്ടുള്ളു പൊറുതി അനുഭവിച്ചത എന്ന
നിരുവിച്ചിരിക്കയും വെണം. അതിന്റെ മെൽപ്പട്ട വരുന്ന ദിവസം ഒക്ക കുമ്പ
ഞ്ഞിയുടെ നിർവ്യാജക്കാരനായിട്ടും അനുസരക്കാരനായിട്ടും
വിശ്വസിക്കാരനായിട്ടും നടക്കു എന്ന എത്രയും സത്യമായിട്ടുള്ളപ്രകാരത്തിൽ
നിശ്ചയിച്ച പറകയും ചെയ്തു. ഇപ്പൊൾ തന്താറ്റെ മനസ്സപ്രകാരം സമ്മത
ക്കൊട കൊണ്ട വല്ല നെരായിട്ടൊരു എതു കൊടുക്കാതെ കണ്ടും അവര
ന്യായം എത്രയും ഒടുക്കത്തമായിട്ട പരസ്യമായിട്ടും അവരെകൊണ്ട
ഉപകാരം ചെയ്ത സമസ്ഥാനത്തിങ്കലെ നൈരും ന്യായവും വിശ്വസിക്കാതെ
കണ്ടും മെൽ സത്യമായിട്ട പറഞ്ഞിവെച്ച വാക്ക ഒക്കയും മാറ്റി ആകയും
ചെയ്തു. എന്നാൽ എല്ലാറ്റിലും വഷളായിട്ടുള്ള അവസ്ഥ അല്ലാതെകണ്ട
അവര ഇപ്പൊൾ നടക്കുന്ന നടപ്പിന മാറ്റ എത്രപ്രകാരം ബൊധിക്കുവാൻ
സമ്മതിക്കും. അയതകൊണ്ട മെൽയെഴുതിവെച്ചപ്രകാരത്തിൽ ഈ കലഹം
ചെയ്യുന്ന രാജാവൊടു ഒന്നിച്ചുനടക്കുന്നവർക്കഒക്കയും അവരുടെ എതുവിന
ഇപ്പൊളെത്തെ അനുസരണക്കെടായിട്ടുള്ള കാര്യത്തിന എത്രയും കണാത്ത
നശിക്കുന്നു എന്നുള്ള വിശ്വാസമായി കുറുപ്പിന്റെ ഫലങ്ങൾ വരാതെകണ്ട
മെൽ എഴുതിവെച്ചപ്രകാരത്തിൽ എല്ലാവർക്കും സൂക്ഷിച്ച നടപ്പാനായിട്ട ഇ
എഴുതിയതാകുന്നത. മെൽ എഴുതിവെച്ച വർത്തമാനത്തിന്റെ ശെഷം
അവർകൾ ഇപ്പൊൾ നടക്കുകാര്യത്തിന ന്യായം കാട്ടുവാനെങ്കിലും വല്ല
മതിയായിട്ട പൊറുതി പറവാനെങ്കിലും എതു പ്രകാരത്തിലും കഴിയ്ക്കയും
ഇല്ലല്ലൊ. കുമിശനർ സായ്പു അവർകൾ മെൽപറഞ്ഞ പഴശ്ശിൽ രാജ
അവർകളെ കൊണ്ടും അവർകളെ ഒന്നിച്ചി ചെർന്നവരെക്കൊണ്ടും എതാൻ
വിശെഷിച്ചു കാര്യങ്ങൾ നടത്തുന്നതിന്റെ മുമ്പെ പഴശ്ശിരാജ അവർകൾ
ഇപ്പൊൾ ആക്കുന്ന കലശല വരുത്തിയതിന്റെ വിവരങ്ങൾ ഉള്ളത
ചുരിക്കമായിട്ട പരസ്യമായി അറിക്കെണ്ടതിന്ന വെണ്ടിയതായിരുന്നു എന്ന
കുമിശനർ സായ്പു അവർകൾ വിചാരിച്ചിട്ടും ഉണ്ട. ഇപ്പൊൾ അവർകളെ
ഒന്നിച്ചിരിക്കുന്നവര ഒക്കയും ഈ പരസ്യമാക്കിയതിന്റെ ശെഷം
അവരവരുടെ ഉദ്യോഗത്തിനും നെരമാർഗ്ഗത്തിനും വരാതെ ഇരുന്നാൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി സമസ്ഥാനത്തിങ്കലെക്ക അന്ന്യൊന്ന്യമല്ലാത്ത
ശത്രുക്കളപ്പൊലെ അന്നന്നെക്ക തന്നെ വിശാരിക്കാറായിരിക്കയും ചെയ്യും.
അവരവരുടെ വസ്തുവഹകൾ എനി മെൽപ്പെട്ട ഒരു നാളും കൊടുക്കാതെ
ആവാൻ ഉടനെതന്നെ അടക്കികൊള്ളുകയും ചെയ്യും. അതിന്റെ ശെഷം [ 147 ] രാജാവ അവർകളെയും അവർകളെ വിശ്വാസക്കാരെ ഒക്കയും ബഹുമാന
പ്പെട്ട കുമ്പഞ്ഞിനാട്ടിൽ നിന്ന കടക്കുംവൊളത്തെക്ക നടപ്പാനുള്ള വഴി
പ്രയൊഗിക്കയും ചെയ്തു. ആയതകൊണ്ട ഇപ്പൊൾ രാജാവ അവർകളുടെ
ഒന്നിച്ചിരിക്കുന്ന ആളുകൾ വല്ലവർക്കും ഈ പരസ്യമായ നശങ്ങൾ ഫലങ്ങൾ
വരാതെ കണ്ടിരിക്കണ്ടുന്നവര ഈ പരസ്യമായ കത്ത നാട്ടിൽ വെച്ചതിന്റെ
ശെഷം പതിനഞ്ചി ദിവസത്തിൽ അകത്ത അവരവരുടെ വന്നിരുന്ന
ആയവസ്ഥക്കഉടനെതന്നെ വടക്കെ സുപ്രസെണ്ടൻസായ്പു അവർകൾക്ക
അറിപ്പിക്കയും വെണം. അതുകൊണ്ടആയതിൽപിന്നെ ദുർന്നിലയായിരിക്കു
ന്നവർക്കും കല്പന ലംഘിക്കുന്നവർക്കും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
പ്രസാദക്കെട കൊണ്ട എത്രയും കഠിനമായിട്ടുള്ള ഫലങ്ങൾ അനുഭവിക്കു
മെന്ന നിശ്ചയമായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത ധനു
മാസം 12 നു ഇങ്കശ്ശകൊല്ലം 1796 ആമത ദെശെമ്പർ 23 നു എഴുതിയത
തലച്ചെരിയിൽ നിന്ന —
124 B
2 ആമത —
പനിച്ചാടെ കണ്ണൻ എഴുത്തു. ഇവിടുത്തെ വർത്തമാനം, വൃശ്ചിക
മാസം 28 നു പാലൊ എമ്മൻ തൊടിക്കുളത്തന്ന യാത്ര ഒണത്തിച്ച
പഴശ്ശിയിൽലെ വലിയ തമ്പുരാന്റെയും പറമ്പനാട്ടിലെ തമ്പുരാന്റെയും
തരകും കൊണ്ട 29 നു പെര്യൽപട്ടൊളിക്ക എത്തുകയും ചെയ്യും. 1 നു
നാലാള അരിക്കാരന്മാര രണ്ടടത്തെ തരകും എമ്മന്റെ എഴുത്തും കൊടുത്ത
കക്കാനകൊട്ടെക്ക അയച്ചിരിക്കുന്നു. 5 നു കൊട്ടമുപ്പനും 29 വാറുംപാപലിക്ക
എത്തും എന്ന കെൾക്കുന്ന കരുമാടച്ചെരിയെ തമ്പുരാന രണ്ടടത്തെ തരകു
വന്നരിക്കുന്നു. തരകിലെ വർത്തമാനം 5 നു വള്ളുർക്കാവിലെക്ക എഴുന്ന
ള്ളുവാനും പാലൊറ എമ്മൻ എട്ടക്കുറവാട്ടിൽ ഉള്ള സ്വരുവക്കാരെയും ശെഷം
ഉള്ള ആളുകളെയും കൂട്ടികൊണ്ട എമ്മനും ചാത്തും കുങ്കനും 5 നുക്ക
വള്ളുർക്കാവിലെക്ക എത്തും. പയശ്ശിലെ ചെറിയ തമ്പുരാനും അന്നെക്ക
അവിട എഴുന്നള്ളും. രണ്ട തമ്പുരാന്മാരയും എഴുന്നള്ളിച്ച നാല
വർത്തകൻമാരയും നാല കുടിയാന്മാരയും കൂട്ടിക്കൊണ്ട പാബലിക്ക ചെന്ന
കൊട്ടമുമ്പനുമായി കണ്ട കൽപം എടുത്ത ബൊധിപ്പിക്കാമെന്നും അതിന
നാല വർത്തകന്മാര കര്യക്കി കൊടുക്കാമെന്നു പാളിയം കടത്തി പെര്യയും
കുഞ്ഞൊത്തും ഉള്ള വെള്ളക്കാര വെടിവെച്ച ചൊരം എറക്കണമെന്നും
കുഞ്ഞൊത്തകൊട്ട ഇട്ട പാളിയംക്കാര നിപ്പിക്കണമെന്നും എതാൻ പാളിയം
കടത്തിലെക്കടികൊട്ടകെട്ടിപാർപ്പിക്കണമെന്നും ഇപ്രകാരമുള്ളവർത്തമാനം
എട്ടക്കുറവാട്ടിൽ സ്വരുവക്കാരക്ക എതാൻ ചിലർക്ക എമ്മന്റെ എഴുത്തും
വന്നത കാണുകയും ചെയ്തു. കൊല്ലം 972 ആമത ധനുമാസം 4നു എഴുതിയത
ധനു 12 നു ദെശെമ്പ്രർ 22 നു വന്നത — [ 148 ] മഹാരാജശ്രി വടക്കെ അധികാരിതലച്ചെരിത്തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടയത്ത വിരവർമ്മ രാജാവ
അവർകൾ സെല്ലാം, ധനുമാസം 9 നു കൊടുത്തയച്ച കത്തും അതിനൊട
കൂടി പഴശ്ശി രാജാവിന എഴുതിയതിന്റെ പെർപ്പും ഇവിട എത്തി വാഴിച്ച
വർത്തമാനം ഒക്കയും മനസ്സിൽ അകയും ചെയ്തു. പഴശ്ശിയിൽ രാജാവ
ഗുണമായിരുന്നതിന്റെ ശെഷം കയിതെരി അമ്പു എന്നവനും കണ്ണൊത്ത
ചെക്കുറ രാമറ എന്നവനും സഹായമായി പൊറപ്പെട്ട രാജാവിനെയും പറഞ്ഞി
എളക്കിചെയ്യുന്ന അവസ്ഥക്ക ഗുണമായിട്ട അവരവരുത്താൻ വഴി ഉണ്ടെങ്കിൽ
ഗുണമാകുമെല്ലൊ. അയത കഴിക ഇല്ല എന്ന നിശ്ചയം വന്നാൽ
ചെരത്തിന്റെ മിത്തലും ഇവിടയും അയിമ്പതും നൂറും ആളയും കൂട്ടി ഒരെ
ാരൊ പ്രവൃത്തികളിൽ നിന്ന മുതല എടുക്കുന്നതിന്ന വിരൊധിച്ചി. അവരെ
നിക്കുകയും ആ രാജാവും അതിൽ കൂടിയവരും നിൽക്കുന്ന
സ്ഥലങ്ങളിൽലെക്ക വെറെ ഉള്ള മനുഷ്യര ആവിശ്യമായിട്ടുള്ള
സാധനങ്ങളുകൊണ്ട പൊകരുത എന്ന നിഷ്കരിഷിച്ച കല്പന ഉണ്ടാകയും
വെണമെന്നും ദുഷ്പ്രയ്‌ന്നം ചെയ്യുന്നവരെ പിടിച്ചിട്ട എങ്കിലും ബുദ്ധിപാകം
വരുത്തണമെന്നും അത ഇല്ലാഞ്ഞാൽ ഇരാജ്യത്ത മനുഷ്യര കല്പന
അനുസരിച്ച നടന്ന നികിതി എടുത്ത ബൊധിപ്പിച്ച കയിക ഇല്ല എന്നതന്നെ
നമ്മുടെ ബുദ്ധിയിൽ വഴിപൊലെ തൊന്നുന്നു. ഞങ്ങൾ ഒരു വംശത്തിൽ
ജെഷ്ടാനുജക്രമമായിരിക്കുന്നു. അവസ്ഥക്ക ഇപ്രകാരം എഴുതി
ബൈാധിപ്പിച്ചത എന്തുകൊണ്ടന്നുള്ള വിവരവും എഴുതുന്നു. 965 ആമതിൽ
അവരവർക്ക തൊന്നിയ പ്രകാരത്തിൽ കുടികളെ ഉപദ്രവിച്ചിട്ടും കവർന്ന
അടക്കിട്ടും വെട്ടിക്കൊന്നിട്ടും1 നടന്ന വരികയും ചെയ്തു. അന പഴശ്ശിയിൽ
രാജാവ ഒക്കെയും അനുസരിച്ചി എജമാന സ്ഥാനമായിരിക്കയും ചെയ്തു.
66 ആമതിൽ നമ്മുടെ കാരണവരെ കൽപ്പനയൊട കൂടി നാം തലച്ചെരിക്ക
വന്നു. പഴശ്ശിരാജാവ നാം ഇരിക്കുന്നെടത്ത വന്ന കണ്ട നമ്മുടെ കല്പനക്ക
നടക്കാമെന്നും രാജ്യത്തെ കാൎയ്യം പഴവീട്ടിൽ ചന്തു നടക്കുംമെന്നും നമ്മൊട
നിശ്ചയിച്ചി പറഞ്ഞതിന്റെ ശെഷം അന്ന്യൊന്ന്യമായി നടക്കുന്നത എല്ലൊ
ഗുണമാകുന്നത നെറും കുറുമ്പ്രനാട താമരച്ചെരിഭാഷയാവണ്ടതിന്ന ചെന്ന
വിശാരിക്കുക എന്നും നിശ്ചയിച്ചിനാം കുറുമ്പ്രനാട്ടെക്കു ചെന്നു. കുമ്പഞ്ഞി
കല്പന അനുസരിച്ചി നടന്നു വരികയും ചെയ്തു. എന്നതിന്റെ ശെഷം
നാം കൊട്ടെയത്തെക്കെ വന്നിരുന്ന കൊട്ടയത്തെ കാൎയ്യം വിചാരിക്കണം എന്നു
പഴശ്ശിയിൽ രാജാവ പല പ്രാവിശ്യവും നമുക്ക എഴുതി അയക്കുകയും [ 149 ] ചെയ്തു. അത ബൊധിച്ചപ്രകാരം നാം നിരുപിച്ചിതൊടങ്ങിയാരെ കുമ്പഞ്ഞി
കല്പന നടക്കണം നെരപൊലെ കാരിയം നടക്കണം എന്ന നാം
പറകകൊണ്ടും പിടിച്ചിപറിച്ചി അടക്കിയ മൊതലുകളും പറമ്പുകളും നുമ്പെ
ജെമ്മമായിട്ടുള്ള കുടിയാന്മാർക്ക തന്നെ കൊടുക്കെ വരുമെന്നുള്ളത
അന്ന്യായമായിട്ടും അടക്കിയവരുടെ സംങ്കടം ഉണ്ടനായട്ടും അതുകൊണ്ട
സംങ്കടം എന്നു പറയുമ്പൊൾ വിസ്താരത്തിങ്കൽ തെളിഞ്ഞിവരുന്നതാ
യിരിക്ക കൊണ്ട കുറുമ്പ്രനാട്ട രാജാവ കുടികളെ ദൊഹിച്ചത സമ്മതമല്ലെന്ന
പറക കൊണ്ട പഴശ്ശിയിൽ സൂക്ഷിച്ചിരുന്ന ദ്രിവ്യം പൊയത എന്നും ദ്രിവ്യം
തരിക്കണമെന്നും കുറുമ്പ്രനാട്ടരാജാവിന്റെ പെർക്ക നാട വിചാരിച്ചിനികിതി
ബൊധിപ്പിക്കാറാക്കണം എന്നും എഴുത്തുകളും വാക്കുകളും കുമ്പഞ്ഞി
ലെക്ക ഉണ്ടാക്കുകയും രാജ്യം നൊം എററു എന്ന പറഞ്ഞ ചൊരത്തും
മിത്തലും ഇവിടയും നാട്ടിലുള്ള മൊതൽ എടുക്കയും ചെയ്തവരുന്ന
അവസ്ഥക്ക ഉണ്ടായിരുന്ന അവസ്ഥ കുമ്പഞ്ഞിയിൽ ബൊധിപ്പിക്കയും
കുമ്പഞ്ഞി കല്പന കൊണ്ടതന്നെ അമർക്കെണ്ടുന്നവരമർത്ത രാജ്യത്തെ
കല്പനയും നെരും നടപ്പാറാകയും വെണം. അത കൂടാതെ നാനാവിധം
ചെയ്യുന്നവരൊട സംസാരിക്കായും തല്ക്കാലം അവര നല്ല വാക്ക പറയുന്നത
സത്യം എന്നനൊ നിരുവിക്കയും ചെയ്യാൻ പൊറപ്പെട്ടാൽ കടം വാങ്ങിയടത്തു
കൊടുപ്പാൻ സംഗതി വന്നില്ല. പണ്ടാരത്തിൽ ദ്രിവ്യം ബൊധിപ്പിക്കയും
വെണം. ഇതിന നാട്ടിൽ മുതല മറെറാരുത്തര എടുക്കയും നടക്കെണ്ടുന്നത
നൊം നടക്കയും ചെയിതൊളാൽ മാത്രം നാം പ്രാപ്തി അല്ലായ്ക കൊണ്ട
ഉള്ള പരമാർത്ഥം ബൈാധിപ്പിക്കയെന്ന നമ്മാൽ സാധിക്കാത്ത അവസ്ഥെക്ക
നാം പുറപ്പെടണ്ട എന്നു കുമ്പഞ്ഞികല്പനപൊലെ അനുസരിക്ക അല്ലാതെ
മറ്റുള്ളതൊന്നു കഴികയില്ലെന്നു നൊം നിശ്ചയിച്ചിരിക്ക കൊമ്ട
വർത്തമാനം ഉള്ളതായിട്ട എഴുതിയത. ചൊരത്തിമ്മണ എഴുതിവന്നതിന്റെ
പറർപ്പ ഇതിനൊട കൂടി കൊടുത്തയച്ചിരിക്കുന്നു. കൊല്ലം 972 ആമത
ധനുമാസം 11–നു എഴുതിയത—
125 B
264 ആമത —
മഹാരാജശ്രീസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്കദിവാൻ
ബാളാജിരാ ഊപെഷ്കാർ രാമരാഉക്കുടി എഴുതിയ അർജി. എന്നാൽ
കൽപപ്രകാരം മനന്തെരിക്ക വന്ന പറപ്പനാട്ട രാജാവ വരുവാൻ ഒരു ദിവസം
പാർത്ത മുത്തരാജാവു ഒന്നിച്ചു തന്നെ തൊടിക്കളത്തിന്ന എത്തി.
കെരളവർമ്മരാജ അവർകളെ കണ്ട കത്തും കൊടുത്ത സായ്പു അവർകൾ
കൽപിച്ച പ്രകാരംങ്ങൾളൊക്കയും നല്ലവണ്ണം വകതിരിച്ച മനസ്സിലാകു
മ്പൊലെ പറഞ്ഞ കെൾപ്പിക്കയും ചെയ്തു. ഇതിന്റെ ഉത്തരം വൈപൊലെ [ 150 ] എഴുതി തരാമെന്ന പറഞ്ഞിട്ടുംമുണ്ട. സർക്കറ കാര്യങ്ങൾക്ക വിരൊധം
കൂടാതെ നടക്കുവാൻതക്കവണ്ണം രാജാവിന്റെ ആളുകൾക്ക കൽപിക്കെണം
മെന്ന പറഞ്ഞിട്ടുംമുണ്ട. എന്നാൽ കൊല്ലം 972 ആമത ധനുമാസം 10 നു
എഴുതിയത —
126 B
265 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പ അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മ രാജാവ അവർകൾ സല്ലാം. ദിവാനും രാമരായരും കൊണ്ടുവന്ന
കത്ത വായിച്ചട്ടും പറഞ്ഞിട്ടും വർത്തമാനം മനസ്സിലാകയും ചെയ്തു.
നമ്മകൊണ്ട അവിടെക്ക ഗുണമായിട്ടുള്ള ഭാവങ്ങൾ നമ്മുടെ മനസ്സിൽ
വഴിപൊലെ ബൊധിക്കുവാൻ നിഷ്ഫലമായിട്ട തന്നെ പ്രത്നം ചെയ്തു
എന്നെല്ലൊ എഴുതിയതിൽ ആകുന്നു. നാം നിരൂരനിന്നവന്ന അവസ്ഥ
അന്നുതന്നെ മാനന്തെരി നിന്ന എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. നമുക്ക
നെരും ന്യായംപൊലെ നടപ്പിച്ചതരാമെന്നും ഇതിന നമുക്ക പ്രത്ത്യെ
കമായിട്ടുള്ള അവസ്ഥ അവിടെക്ക എഴുതി അയക്കയില്ല. സങ്കടമുണ്ടെന്ന
അന്ന്യായം വെച്ചിരിക്കുന്നു. ഈ സങ്കടങ്ങൾ എന്തന്ന എഴുതി അയക്കു
ന്നതുംമില്ല. നാട മടങ്ങിവരണമെന്ന എഴുതി അയക്കുന്നു എന്നും ആയതിന
കൊട്ടയത്ത നമുക്കു അനുഭവിക്കുന്ന അവകാശങ്ങളും അതിനൊടുകൂട
അതത സങ്കടങ്ങൾ അവിടെക്ക എഴുതി അയച്ചാൽ ഉടനെതന്നെ
ബഹുമാനപ്പെട്ട സരക്കാർക്ക കൊടുത്ത അയക്കാമെന്നും എല്ലൊ എഴുതി
കണ്ടത. മുമ്പിൽ68മതിൽടിപ്പുന്റെ പാളയം വന്ന രാജ്യം കലശലാക്കകൊണ്ട
എല്ലാവരും രാജ്യം ഒഴിച്ച വെണാട്ടരക്ക പൊകുംമ്പൊൾ അന്ന രാജ്യഭാരം
ചെയ്യുന്ന നമ്മുടെ ജെഷ്ടന്റെ ഈ രാജ്യവും പ്രജകളയും രക്ഷിപ്പാൻ
കഴിയുമൊ എന്ന കുറുമ്പ്രനാട്ട രാജാവ അവർകളുടെ കൽപിച്ചതിന്റെ
ശെഷം നമ്മാൽ കഴിക്ക ഇല്ലന്ന അവർകൾ പറഞ്ഞ വെണാട്ടരക്ക
പൊകകൊണ്ട നമ്മെ ആള അയച്ചി വരുത്തി രാജ്യവും പ്രജകളെയും
രക്ഷിക്കതക്കവണ്ണം കൽപിച്ച രാജ്യം നമുക്ക സമ്മതിച്ച തരികയും ചെയ്തു.
തരകും എഴുതി തന്നിരിക്കുന്ന അന്നു മുതൽക്ക ആ കൽപ്പന പ്രമാണിച്ച
നാട്ടിൽ ഉള്ള പ്രജകളെ നാം രക്ഷിച്ചുകൊണ്ട പൊന്നു അവസ്ഥ ഈ
നൊട്ടക്കാര മുഖ്യസ്ഥൻമാരയും പ്രജകളെയും വരുത്തി ചൊതിച്ചാൽ അവര
പറകയും ചെയ്യും. അപ്രകാരം തന്നെ ഇപ്പൊൾ രാജ്യത്തെക്ക മൂപ്പായിട്ടുള്ള
നമ്മുടെ ജെഷ്ടെൻന്നും മുമ്പിലെത്തെ ജെഷ്ടെന്റെ കൽപനതന്നെ
അനുസരിച്ച നമുക്ക കൊട്ടെത്ത രാജ്യം രക്ഷിപ്പാൻ തക്കവണ്ണം തരക തന്നെ
കൽപ്പിച്ചട്ടും ഉണ്ട. പണ്ടെ ഉള്ള കാരണവര കൽപിച്ച പ്രകാരം നാം രാജ്യം [ 151 ] രക്ഷിക്കയും ചെയ്യും. 68 മതിൽ പാറമരസായ്പു അവർകൾ വന്ന പണ്ടെ
നടക്കുന്ന മരിയാദം പൊലെ തന്നെ നമ്മക്കൊണ്ട ഈ രാജ്യത്തെക്ക
കരാർന്നാമം എഴുതിച്ച നമ്മക്കൊണ്ടു തന്നെ രാജ്യകാര്യം നടത്തിക്കയും
ചെയ്തു. 69 മതിൽ നടക്കെണ്ടുന്ന
കാര്യത്തിന ഡങ്കിൻ സായ്പു അവർകൾ
കൊട്ടയത്ത വന്ന കണ്ടപ്പൊൾ രാജ്യത്തെ അങ്കം ചുങ്കം ശിക്ഷാരക്ഷ ഇത്യാദി
കാര്യങ്ങൾകൊണ്ട പറഞ്ഞാറെ എല്ലാവരുമായി വിചാരിച്ച അല്ലാതെ
കഴികയില്ലന്ന പറഞ്ഞ. അക്കൊല്ലത്തെ പണത്തിന്റെ കാര്യത്തിന നാം തന്നെ
തലച്ചെരിക്ക ചെന്ന കണ്ടു പറഞ്ഞ പണം ബൊധിപ്പിക്കയും ചെയ്തു.
കരാർന്നാമം ലംഘിച്ചുട്ടുള്ള അവകാശങ്ങൾ ഉണ്ടെങ്കിൽ എഴുതി
അയക്കെണമെന്നല്ലൊ എഴുതി കണ്ടത. പണ്ടുള്ള കാരണവന്മാര
സമ്മതിച്ചതന്ന രാജ്യം നാം അനുഭവിച്ചു വരുമ്പൊൾ നമ്മുടെ സമ്മതം
കൂടാതെയും നമ്മ ഗ്രെഹിപ്പിക്കാതെയും അത്രെ ഇഷ്ടിമീൻ സായ്പു
അവർകൾ വന്നപ്പൊൾ കുറുമ്പനാട്ട രാജാവ അവർകൾ കരാർന്നാമം എഴുതി
കൊടുത്തത. അന്ന അവർകൾ പറഞ്ഞത കുറുമ്പ്രനാട്ട പറപ്പനാട കൊട്ടയം
ഈ മൂന്നു രാജ്യത്തക്കും കരാർന്നാമം ഒന്നായി എഴുതിയിരിക്കുന്നു എന്നും
മുമ്പിൽത്തെപ്പൊലെ കൊട്ടയത്ത രാജ്യകാര്യം നാം തന്നെ വിചാരിച്ചിരിക്ക
തക്കവണ്ണം നമ്മൊട പറകയും ചെയ്തു. 64 മതമുതൽ നമ്മുടെ കാര്യാതികൾക്ക
ഒക്കക്കും നാം ചന്തുവിനെ കൽപിക്കകൊണ്ട 71 മത മെടമാസം 10 നു
വരക്കും നമ്മുടെ കൽപനക്ക ചന്തു തന്നെ കാര്യങ്ങളൊക്കയും നടന്ന
പൊരികയും ചെയ്യു. നമ്മ ചതിക്കുമെന്ന നാം ശങ്കിച്ചിട്ടും ഇല്ല. കാരണ
വെൻന്മാരുടെ കൽപന അനുസരിച്ച നാം നടന്നവരുമ്പൊൾ നമ്മുടെ സമ്മതം
കൂടാതെ എഴുതിയ കരാരനാമം പ്രമാണിച്ച നമുക്ക നാട്ടിലെ അവകാശം
ഇല്ലാതെ ആക്കുവാനായിട്ട എല്ലൊ പഴശ്ശിക്കുലകത്ത നടപ്പിച്ചതും നമ്മെ
ആശ്രയിച്ച ഇരിക്കുന്ന ജനങ്ങളുടെ ദ്രവ്യവും പറമ്പുകളും ഒര എതുകുടാതെ
അതിക്രമിച്ച എടുത്തതും. ഈ സങ്കടങ്ങളൊക്കയും കുമ്പഞ്ഞി സർക്കാരിൽ
എല്ലൊ പറെയെണ്ടു എന്ന വെച്ചിട്ടത്രെ കുമ്പഞ്ഞി സരക്കാരിലെ സങ്കടം
പറഞ്ഞത. ആരാന്റെ അവകാശ എടുത്ത കൊടുപ്പാൻ മരിയാദ ഇല്ലെ
എന്നല്ലൊ എഴുതിയതിലാകുന്നു. നമ്മുടെ കാരണവെൻന്മാര നമുക്ക തന്ന
രാജ്യം കരാരനാമം കൊണ്ട ലംഘിച്ച പൊക ഇല്ലെല്ലൊ. അവിടെ ബൊധി
ക്കാനും സരക്കരിലെക്ക ബൈാധിപ്പിപ്പാനും എഴുതി അയക്കെണമെന്നെല്ലൊ
എഴുതി കണ്ടത. സരക്കാരിലെ കൽപന അനുസരിച്ച കുമ്പഞ്ഞിക്കവെണ്ടി
എറിയ പ്രയത്നം ചെയ്തത ഒക്കയും കുമ്പഞ്ഞി സർക്കാരിൽ വഴിപൊലെ
ബൈാധിപ്പിച്ചട്ടും ഉണ്ടെല്ലൊ. അതതന്നെ എല്ലൊപ്രമാണമാകുന്നത. നാട്ടിലെ
സുഖവിരൊധം ചെയ്യരത എന്നല്ലൊ എഴുതി കണ്ടത. കുമ്പഞ്ഞികാര്യം
വരണ്ടുന്നതിന പ്രജകൾക്ക വെണ്ടുന്നത ഒക്കയും കൊടുത്ത സുഖമായിട്ട [ 152 ] യിരുത്തിട്ടെ ഉള്ളു. ഒരു സുഖവിരൊധം ചെയ്യട്ടും ഇല്ല കുറുമ്പ്രനാട്ടരാജ
അവർകൾ കൽപിച്ച രാജ്യത്ത സുഖവിരൊധം വരുത്തുകകൊണ്ടല്ലൊ
പ്രജകൾ എല്ലാവരും നമ്മുടെ അടുക്ക വന്ന സങ്കടം പറഞ്ഞ പർക്കുന്നത.
കുമ്പഞ്ഞികാര്യത്തിന നാം ഒരു വിരൊധം ചെയ്തട്ടും ഇല്ല. നമ്മുടെ
കരണവർന്മാര നമുക്ക സമ്മതിച്ചത പൊലെ കുമ്പഞ്ഞിയിന്നു നടത്തിച്ച
തരികയും വെണം. കുമ്പഞ്ഞിയിന്ന നെരും ന്യായവും വിചാരിച്ച അവരവരുടെ
അവകാശം പൊലെ അവരവരകൊണ്ട തന്നെ എല്ലൊ നടത്തിച്ചുപൊരുന്നത.
അതപൊലെ തന്നെ നമ്മെകൊണ്ടു മുമ്പെ നടത്തിച്ച പൊന്നു എല്ലൊ.
യിതിന്റെ എടയിൽ ചെലര നമ്മകൊണ്ട ദൂറ ഉണ്ടാക്കി നാം നടക്കുന്ന കാര
്യമിശ്രംമാക്കിയത കൊണ്ട നാം ഒഴികയു ഇല്ലല്ലൊ. നെരുന്യായവു ഉള്ള
കുമ്പഞ്ഞിയെ തന്നെ വിശ്വസിച്ചിരിക്കുന്നു. നമ്മൊട കുറവ ഉണ്ടായിട്ട
നമ്മകൊണ്ട തന്നെ രാജ്യകാര്യ നടത്തിച്ചു തരികയും വെണം. സായ്പു
അവർകൾ കൊട്ടെയത്ത വന്നാൽ നാ തമസിയാതെ കൊട്ടെത്തു വരികയും
ചെയ‌്യും. സായ്പു അവർകളുടെ നല്ല മനസ്സ നമുക്ക കണിപ്പാൻനായിട്ട
ദിവാൻ ബാളാജിരായര പറഞ്ഞി അയച്ചിരിക്കുന്നു എന്നു സായ്പ
അവർകളുടെ ആഗ്രഹം പൊലെ ഒരു ഉത്തരം എഴുതി അയക്കണമെന്നും
അത ചെയ്യാഞ്ഞാൽ നെരും ന്യായവും പൊലെ എങ്ങനെ തിർത്ത കയിയും
എന്നെല്ലൊ എഴുതി കണ്ടത. സായിപ്പ അവർകളെടെ നല്ല മനസ്സായിട്ട ഉള്ള
ഗുണദൈാഷങ്ങൾ ഒക്കയും ദിവാൻ ബാളാജിരായരും രാമരായരും കൂടി
വഴിപൊലെ പറഞ്ഞിട്ട വഴിപൊലെ നമുക്ക ബൈാധിക്കയും ചെയ്തു. നാം
അവിടെ വന്നു കാണുമ്പൊൾ അതിന്റെ അവസ്ഥ നാം തന്നെ പരകയും
ആം. സായിപ്പ അവർകളുടെ കൃപ ഉണ്ടായിട്ട നെരും ന്യായം പൊലെ നടത്തി
തരികയും വെണം. സായിപ്പ അവർ കൊട്ടയത്ത വരുവാൻ താമസംമായാൽ
നിട്ടുരതന്നെ വരികയും ചെയ‌്യ. കൊല്ലം 972 ആമത ധനുമാസം 12 നു എഴുതി
യത ധനുമാസം 14 നു ദെശമ്പർ 25 നു വന്നത —
127 B
266 ആമത —
രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പ
അവർകൾ സല്ലാം. കുറുമ്പ്രനാട്ടും താമരച്ചെരിയും വയിനാട്ടിൽ നിന്നും 972
മതിലെ ഒന്നാം കി ൎസ്തികൊണ്ട ചൊതിക്കെണ്ടതിന്ന നമുക്ക ആവിശ്യം
വരുത്തിയതുകൊണ്ട നാം പ്രസാദക്കെടായിരിക്കുന്നു. ആയത ഒക്കയും
ഇപ്പൊൾ കൊടുപ്പാനുള്ള സമയം ആകുന്നതകൊണ്ട ഉടനെതന്നെ തങ്ങൾ
ഇങ്ങൊട്ട അയക്കുമെന്ന നാം ആഗ്രഹിച്ചിരിക്കുന്നു. ഒന്നാം ഗഡു എറിയ
ദിവസമായി തങ്ങൾ പിരിച്ചടക്കിയതു കൊണ്ട എതാൻ ഒഴിവ പറയും ഇല്ല [ 153 ] എന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം
16 നു ഇങ്ക്ലീശ്ശ കൊല്ലം 1796 ആമത ദൈശമ്പർ മാസം 27 നു തലച്ചെരി നിന്നും
എഴുതിയത —
128 B
267-ആമത —
മലയാം പ്രവിശ്യയിൽ വടക്കെ അധികാരി കിരിസ്തൊപ്പർ പീൽ
എസ്ക്കുയെർ സായ്പു അവർകൾക്ക കണ്ണൂര ആദിരാജ ബീബി സല്ലാം.
കൊല്ലം 972 ആമത ധനുമാസം 15 നു നാം ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ
ബൊധിപ്പിക്കെണ്ടിയ ഉറുപ്പ്യ 5000 വും ഇപ്പൊൾ കാതിരിയിന്റെ പക്കൽ
കൊടുത്തുവിട്ടിരിക്കുന്നു. അതു വാങ്ങി അങ്ങു പുക്കുവാറ രശീദു കൊടുത്തു
വിടുകയും വെണം. മുമ്പു 971 മത ചിങ്ങമാസത്തിൽ നാം 5000 - ം ഉറുപ്യ
കൊടുത്തയച്ചതിൽ നിന്ന ചെലെ കണക്ക കിഴിച്ച അങ്ങുന്ന നിലുവ ആക്കി
വെച്ചഉറുപ്പീക നിങ്ങൾ ഇവിടെ വന്നതിന്റെ ശെഷം അത നിങ്ങൾ മാപ്പാക്കി
തന്നുവെല്ലൊ. അത നിങ്ങൾ അന്ന പറഞ്ഞ പ്രകാരം അതു പുക്കെവാറ
രശീതിയും ഇതിന്റെ ഒക്കത്തന്നെ കൊടുത്തു വിടുവാൻ കൃപ ഉണ്ടായി
രിക്കണം. എന്നാൽ നിങ്ങളെ കൂറും പരിചവും എപ്പൊളും ഉണ്ടായിരിക്കണം.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 10 നു എഴുതിയ കത്ത ധനു 16 നു
ദെശമ്പർ 27 വന്നത —
129 B
268 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ കൃസ്തപ്പർ പീലി
സായ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. 15
നു യെത്തെ ഗഡുവകയിൽ ഇപ്പൊൾ 25000 -ം ഉറുപ്യ രാമനാറാണന്റെ
പറ്റിൽ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. 15 നു യെത്തെ ഗഡുവിന്റെ
വകക്ക എനികൊടുത്തയപ്പാനുള്ള ഉറുപ്യയും വെഗം കൊടുത്തയക്കുകയും
ചെയ്യാം. ആയത കൂട എത്തിയിട്ട രശീതി കൊടുത്തയച്ചാൽ മതി. ശെഷം
മുൻമ്പെത്തെ രശീതിഒന്നും കൊടുത്തയച്ചില്ലല്ലൊ. ആയത രാമനാറാണന്റെ
പറ്റിൽ കൊടുത്തയക്കുകയും വെണം. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 14 നു എഴുതിയത. ധനു 16 നു ദെശമ്പർ മാസം 27 നു വന്നത —
130 B
269 ആമത —
രാജശ്രീ കടുത്തനാട്ട പെർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. 972 ആമതിലെ ഒന്നാം ഗഡു ഇവിടെക്ക
ബോധിപ്പിക്കാറായിരുന്നതു കൊണ്ട ഈ ദിവസത്തൊളം താമസിക്കയും [ 154 ] ചെയ്തു. ആയതുകൊണ്ട ഈ മുതല ഒക്കയും കൊടുത്തയപ്പാനായിട്ട
തങ്ങളൊടു ചൊതിക്കെണ്ടതിന്ന നമുക്ക ആവിശ്യം വന്നതുകൊണ്ട നമുക്ക
വളരസങ്കടമായിരിക്കുന്നു. ഒന്നാം ഗഡുവിന്റെ ഉറുപ്യനിശ്ചയിക്കാഞ്ഞാൽ
ബഹുമാനപ്പെട്ട സർക്കാരുടെ മനസ്സുമുട്ട നമുക്ക വളര ഉണ്ടാക്കയും ചെയ്യും.
എന്നാൽ തങ്ങളെ കഴിഞ്ഞ നടപ്പകൊണ്ട ഇപ്പൊൾ നമ്മുടെ മെൽ എതാൻ
() കുറ്റം വരുന്നത തങ്ങൾ വിരൊധിക്കും എന്നുള്ളപ്രകാരത്തിൽ വിശാരിപ്പാൻ
നമുക്ക നല്ല നിശ്ചയിച്ചിരിക്കുന്നു. ഇതിൽ വിശാരിച്ചിരിക്കുമ്പൊൾ തങ്ങളെ
ഒന്നാം കിസ്തി ഈ കത്ത എത്തിയ ഉടനെ തന്നെ ബൊധിപ്പിക്കും എന്ന നാം
സംശയിച്ചിരിക്കുന്നില്ലല്ലൊ. ആയതു ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക വളര
ബൊധം കൊടുക്കയും ചെയ്യും. നമുക്കും തന്നെ വളരപ്രസാദം കൊടുക്കയും
ചെയ്യും. എന്നാൽ കൊല്ലം 972 ആമത ധനുമാസം 16 നു ഇങ്ക്ലീശ്ശ കൊല്ലം 1796
ആമത ദൈശമ്പർ മാസം 27 നു തലച്ചെരി നിന്നും എഴുതിയത —
131 B
270 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്രപിലിസായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ
സല്ലാം. ധനുമാസം 16 നു കൊണ്ടുവന്ന കത്ത മയ്യൽ എത്തി. വർത്തമാനം
മനസ്സിൽലാകയും ചെയ്തു. കുറുമ്പാട തലച്ചെരി പമത്തിന 15 നു
ബൊധിപ്പിക്കണ്ടുന്നതിന 16 നു അങ്ങു) പൊയതുകൊണ്ടും എനിവണ്ണം
ബൈാധിപ്പിക്കെണ്ടുന്നതിന് താമസം വരരുതെന്നു അല്ലൊ കത്തലാകുന്നു.
പണത്തിന്റെ ബൊധം വരുത്തെണ്ടതിനും ശെഷം കാര്യങ്ങൾക്കും വഴിയായി
വരണം എന്നതന്നെ ഇന്ന മയ്യക്ക വന്ന വയരളത്ത താമസിച്ചിരിക്കുന്നു.
വെഗം രൂപമാക്കി ബൈാധിപ്പിക്കയും ചെയ്യാം. പറപ്പനാട്ടിലെ പണം 971
ആമത മൂന്നാം ഗെഡുപ്പണം ബൊധിപ്പിച്ച പ്രകാരം തന്നെ 72 ആമത മുൻ
ഗഡുപ്പണം ബൊധിപ്പിക്കണം എന്നു നൊം എഴുതി അയക്കയും ആം.
അപ്രകാരം കൊട്ടയത്തന്നെ പറകയും ചെയ്തു. കൊല്ലം 972 ആമത ധനുമാസം
16 നു എഴുതിയത. ധനു 17 നു വന്നത ദെശമ്പ്രർ 28 നു വന്നത —
132 B
271-ആമത —
മഹാരാജശ്രീസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്കു ദിവാൻ
ബാളാജിരാവും പെഷ്കാരരാമറാവും കൂടി എഴുതിയ അർജി.
സായ്പവർകളുടെ കൽപ്പന പ്രകാരം ഇന്ന 16 നു രാവിലെ 10 മണിക്ക
തൊടീക്കളത്ത എത്തി. സായ്പവർകൾ കൽപിച്ച പ്രകാരം രാജശ്രീ രാജാവ
അവർകളെ കെൾപ്പിക്കയും ചെയ്തു. അപ്രകാരം നാള 17 നു 8 മണിക്ക
ഇവിടന്നു പുറപ്പെടാതക്കവണ്ണം നിശ്ചയിച്ച കൽപ്പിച്ചിരിക്കുന്നു. നിട്ടുര [ 155 ] രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾ ഇരിന്നെങ്കിൽ കതിരൂരിന്ന കാണാനല്ലൂ
എന്ന വെച്ചിരിക്കുന്നു. നിട്ടുര അവര ഇല്ല എങ്കിൽ നിട്ടുര നിന്ന തന്നെ എന്ന
വെച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 16 നു രാജാകലം
18 നു രാവിലെ 10 മണിക്ക സായ്പു അവർകളെ കാണുന്നു. എന്ന
രാജാവർകൾ നിശ്ചയിച്ചിരിക്കുന്നു. ധനു 17 നു ദെശമ്പർ 28 നു വന്നത —
133B
272 ആമത —
രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നാം കുറുമ്പ്രനാട്ടും താമരച്ചെരിയും പറപ്പനാട്ടിലെയും
ഒന്നാം കിസ്തികൊണ്ട എഴുതി അയച്ച കത്തിന്റെ ഉത്തരം നമുക്ക എത്തി
ക്കയും ചെയ്തു. എഴുതി അയച്ച മറുപടി നമുക്ക ബൈാധം ഒട്ടും കൊടുത്തില്ല
എന്ന ബൊധിപ്പിപ്പാൻ നമുക്കു വളര സങ്കടമായിരിക്കുന്നു. രൂപമാക്കി പണം
ബൊധിപ്പിക്കയും ചെയ്യാമെന്ന തങ്ങൾ പറയുന്നു. ഇക്കാര്യം ധനുമാസം 15
നു യിൽ അകത്ത വെണ്ടിയതായിരുന്നു. ആയതുകൊണ്ട ഇപ്പണങ്ങൾ
ഒക്കയും കൊടുക്കുന്ന ദിവസം ഇന്നപ്പൊൾ എന്ന തങ്ങൾ നമുക്ക നിശ്ചയിച്ച
എഴുതി അയെക്കയും വെണം. അതുകൊണ്ട കപ്പം നിലുവ വരുത്തുവാൻ
സമ്മതം കൊടുക്കെണ്ടതിന്ന നമുക്ക കഴികയും ഇല്ലല്ലൊ. പ്രത്യെഗമായിട്ട
അതത തുക്കടിയിൽ പണങ്ങൾ ഒക്കയും പിരിച്ചടക്കിയിരുക്കുന്നു എന്ന
നമുക്ക അറിഞ്ഞിരിക്കുവൊളം നിലുവ വരുവാൻ സമ്മതം കൊടുപ്പാൻ
കഴികയും ഇല്ലല്ലൊ. 971 മതിലെ മൂന്നാം കിസ്തി പറപ്പനാട്ട രാജാ കൊടുത്ത
പ്രകാരം 72 മതിലെ കിസ്തി ബൊധിപ്പിക്കണമെന്ന തങ്ങൾ അവർക്ക എഴുതി
അയക്കയും ചെയ്യാമെന്ന എഴുതിയിരിക്കുന്ന വാക്കിന്റെ അർത്ഥം നമുക്ക
നല്ലവണ്ണം തെരിയുന്നതുമില്ലല്ലൊ. അതുകൊണ്ട 71 മതിലെ മൂന്നാം കിസ്തി
പറപ്പനാട്ട രാജാവർകൾ ബൊധിപ്പിച്ചിട്ടില്ല എന്ന തങ്ങൾക്ക നല്ല അറിവ
ഉണ്ടല്ലൊ. എന്നാൽ ഈ വണ്ണം എഴുതി അയപ്പാൻ സങ്ങതി എന്ത? എന്നാൽ
കൊല്ലം 972 മത ധനുമാസം 17 നു ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ
മാസം 28 നു തലച്ചെരി നിന്നും എഴുതിയ കത്ത —
134 B
273 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ
അവർകൾ സല്ലാം. ധനുമാസം 17 നു കൊടുത്തയച്ച കത്ത 18 നു രാവിലെ
വയരളത്ത കൊണ്ടു തന്നെ വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട
താമരശ്ശെരി പതിനൊന്ന തറ 972 ആമത്തിലെ ഒന്നാം കിസ്തി [ 156 ] ബൊധിപ്പിക്കണ്ടതിന്ന ധനുമാസം 15 നു മുതൽ 8 ദിവസത്തിൽ ബൊധി
പ്പിക്കയും ചെയ്യാം. ഇവിട തന്നെ താമസിച്ച വഴിയാക്കി ബൊധിപ്പിക്കാം.
പറപ്പനാട്ടിലെ അവസ്ഥക്ക പറപ്പനാട്ടിൽ രാജാവിന നാം എഴുതി അയച്ചു.
നമുക്ക സ്വാധീനമല്ലാത്ത അവസ്ഥെക്ക കൽപന അനുസരിച്ചു നൊം
നടക്കയും ചെയ്യാം. പറപ്പനാട്ടിലെ രാജാവിന്റെ അവസ്ഥ സായ്പു
അവർകള അറിഞ്ഞിട്ടും ഉണ്ടായിരുന്നു. കൊല്ലം 972 മത ധനുമാസം 18 നു
വയരളത്തിന്ന എഴുതിയത 19 നു ദെശമ്പർ 30 നു വന്നത —
135 B
274 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ധനുമാസം 16 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും
ബൊധിക്കയും ചെയ്തു. 972 മത ഒന്നാം ഗഡുവ ഉറുപ്പ്യ താമസിയാതെ
കൊടുത്തയക്ക വെണമെന്നല്ലൊ സാഹെബഅവർകൾ നമുക്ക എഴുതിയത.
മുമ്പെ നാം തലച്ചെരിയിൽ വന്ന 71 മതിലെ മൂന്നാം ഗഡുവ മൊതലും
ബൊധിപ്പിച്ച സമയത്ത രാജ്യത്ത കുടിയാന്മാരെ അവസ്ഥയും നികിതി
ഉറുപ്പിക തീരാതെയിരിക്കുന്ന അവസ്ഥയും സാഹെബ അവർകൾക്ക നാം
ബൊധിപ്പിച്ചപ്പൊൾ താമസിയാതെ ഒരിക്കൽ വന്ന കാര്യം ഒക്കയും
ഭാഷയാക്കി തരാമെന്ന സാഹെബ അവർകൾ നമുക്ക വാക്ക കൊടുക്കയും
ചെയ്തുവെല്ലൊ. അതിന്റെ ശെഷം നാം രാജ്യത്ത വന്ന നികിതികാര്യത്തിന്ന
പല പ്രകാരെണ മുട്ടിച്ചിട്ടും മൊതല തടവ തീരാതെയിരിക്കുന്ന
ഗുണദൈാഷങ്ങൾക്ക പലപ്രാവിശ്യവും സാഹെബഅവർകൾക്ക നാം എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. 71 മതിലെ കരാറ ഉറുപ്പിക ഒക്കയും വർത്തകനൊട
കടം വാങ്ങീട്ട സർക്കാരിൽ ബൊധിപ്പിച്ചതിന്ന ഇപ്പൊൾ വർത്തകന്റെ മുട്ട
വളരതന്നെ ആകുന്നു. രാജ്യത്ത നിന്ന 71 ആമതിലെ നികിതി
കിട്ടിയിരിക്കുന്നതുംമില്ല. ഈ മൊതലും 972 ആമതിലെ ഗഡുവിന്റെ
മൊതലും രാജ്യത്ത നിന്നപിരിഞ്ഞിവന്നിട്ടതന്നെ വെണമെല്ലൊ സർക്കാരിൽ
ബൊധിപ്പിപ്പാനും വർത്തകന്റെ മുട്ട തിർപ്പാന്നു അത അല്ലഞ്ഞാൽ വെറെ
ഒരു നൃർപ്പഹമില്ല എന്നുള്ളത സായ്പു അവർകൾക്ക തന്നെ ബൊധിക്കയും
വെണമെല്ലൊ. ഇപ്പഴത്തെ കുടായാൻമ്മാരൊട നികിതി വാങ്ങെണമെങ്കി
പലവിധത്തിൽ അവര വെദനപ്പെടുകയും മുടിക്കയും ചെയ്യാഞ്ഞാൽ മൊതല
തി(ർത്ത)വന്ന കഴികയും ഇല്ലഎല്ലൊ. ആയതിന ബഹുമാനപ്പെട്ട സർക്കാര
കുപനി കൽപന വൈപൊലെ ഉണ്ടായിവരാഞ്ഞാൽ അധികമായിട്ട
ചെയ്യുന്നതിനെ പ്രത്യെകം നമക്ക സൊതന്തിരം ഇല്ല എന്നുള്ള പ്രകാരം [ 157 ] കുമ്പഞ്ഞിവിരൊധവും ഉണ്ടെല്ലൊ. സായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട
പത്ത ദിവസംയിവിടെ വന്ന വർത്തമാനം ഒക്കയും ഭാഷയായി വരെണ്ടുന്ന
തിനെ സായ്പു അവർകളെ കൃപവെണമെന്ന നാ അപെക്ഷിക്കുന്നു. അല്ലാ
കാര്യത്തിനും സായ്പു അവർകളെ നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത ധനുമാസം 18 നു എഴുതിയത 19 നു വന്നത ദെസെമ്പ്ര
30 നു വന്നത —
136 B
275 ആമത —
മഹാരാജശ്രീ വാടൽ സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക
കണ്ണൊത്ത നമ്പിയാര എഴുതിയ അർജി. കാമൻപരത്തെ നമ്പിയാരൊട
പറഞ്ഞയച്ച വർത്തമാനം അറിഞ്ഞു. കാമൻപരത്തെ നമ്പിയാര അങ്ങൊട്ട
വരുമ്പൊൾ തന്നെ വർത്തമാനം ഒക്കയും നാം പറഞ്ഞയച്ചിരുന്നു.
അവിടുത്തെ മാനസം അറിയാതെ പറഞ്ഞുട എന്ന മടങ്ങിവന്നപ്രകാരം
എന്നള്ളടത്ത പറഞ്ഞയക്ക കൊണ്ട അത്ത്രെ ഇപ്പൊൾ അങ്ങൊട്ട തന്നെ
പറഞ്ഞയച്ചിരിക്കുന്നു. കൃപ ഉണ്ടായിട്ട യിവര പറയുന്ന ഗുണദൊഷങ്ങൾ
ഒക്കയും നല്ലമനസ്സുകൊണ്ട തന്നെ കെട്ട കാര്യങ്ങൾ ഒക്കയും കൃപ ഉണ്ടായിട്ട
എതപ്രകാരം നല്ലവണ്ണം ആക്കിതരണമൊ ആപ്രകാരം എഴുതെണ്ടടെത്ത
എഴുതി അയച്ച കാര്യം ഗുണമാക്കി തരികയും വെണം. ഇപ്പൊൾ ഞാൻ
തന്നെ അവിട വന്നു പറയെണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പൊൾ
സായിപ്പ അവർകളെ കമാനായിട്ട എഴുന്നള്ളുക കൊണ്ട എനക്ക വരാൻ
തമസമായത. എഴുന്നള്ളിയടത്തന്നും സായ്പു അവർകളുമായി കണു
മ്പൊൾ തങ്ങൾകൂടി ഉണ്ടായിരുന്ന എങ്കിൽ നന്നായിരുന്നു. നാള 18 നു 10
മണിക്ക സായ്പു അവർകളും എഴുന്നള്ളിയടത്തിനു കൂടികാണാ എന്ന
വെച്ചിരിക്കുന്നു. ശെഷം വർത്തമാനം ഒക്കയും കാമാപ്പരത്ത നമ്പിയാര
പറകയും ചെയ്തു. എന്നാ കൊല്ലം 972 ആമത ധനുമാസം 17 നു എഴുതി
അയച്ചതിന്റെ പെർപ്പ, ധനുമാസം 19 നു ദെശമ്പർ 30 നു വന്നത —
കൊല്ലം 1797 ആമത ജനവരീമാസം 1 നു മുതൽ എഴുതി
വരുന്നതിന്റെയും എഴുതുന്നതിന്റെയും പെർപ്പുകൾ ആകുന്നത.
137 B
276 ആമത —
രാജശ്രീ പയിച്ചി കെരളവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നീട്ടുര ഇരുന്ന സമയത്തിങ്കൽ തങ്ങളൊടു കൂട വില്
കിസ്സൻ സായ്പു അവർകളും നാമും ആയിട്ടുള്ള വർത്തമാനത്തിന്റെ
അവസ്ഥ തങ്ങളെ ജെഷ്ടനൊട പറകയും തങ്ങൾ അപെക്ഷിച്ചിരുന്ന [ 158 ] കാരിയും കൊട്ടയത്ത താലൂക്കിലെ നികിതി ഉറുപ്പ്യ പിരിക്കെണ്ടതിന്ന
അവർകളൊട ഗ്രെഹിപ്പിക്കയും ചെയ്യു. ആയതിന സമ്മതം ഇല്ലല്ലൊ.
അതുകൊണ്ട ഇപ്പൊൾ കുടിയാന്മാരെ രക്ഷിപ്പാൻ തക്കവണ്ണം ഒരൊരെടത്ത
നിന്ന ആയുധങ്ങൾ എടുത്ത അവര എപ്പൊളും നടക്കുന്നത കൊണ്ടും ആ
നടക്കുന്നതിന്റെ ഭയം കുടിയാന്മാരുടെ മനസ്സിൽ അനുകൂലം വരുത്തെ
ണ്ടതിന്ന കൊട്ടയത്തിൽ എതാൻ ബലം നിപ്പിക്കുവാൻ തക്കതായിരിക്കുന്നത
എന്ന തങ്ങൾക്ക ഗ്രെഹിപ്പിക്കുവാൻ നമുക്ക വെണ്ടിയതാകുന്നത. ആ
ആയുധങ്ങൾ എടുക്കുന്ന ആളുകൾ നാട്ടിൽ എല്ലാപ്പൊളും ഭയപ്പെടുത്തുന്നു
എന്ന തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നെല്ലൊ. ബഹുമാനപ്പെട്ട കുമ്പഞ്ഞി
ശിപ്പായിമാര നാട്ടിലെ സുഖം രക്ഷിപ്പാനും കൊട്ടയത്ത നാട്ടിലെ നികിതി
പിരിക്കെണ്ടതിന്ന തങ്ങളെ ജെഷ്ടടൻ കൊട്ടയത്ത വീരവർമ്മരാജാവ
അവർകൾ നെരപ്രകാരം കൽപ്പിക്കുന്നത. ആളുകൾ അല്ലാതെ കണ്ട മറെറാ
രുത്തൻ പിരിക്കുന്നതിന്ന വിരൊധിപ്പാനും ആകുന്നത. എന്നാൽ കൊട്ടെത്ത
വീരവർമ്മരാജാവർകൾ കൽപ്പിക്കുന്ന ആളുകൾ അല്ലാതെ കണ്ട മറ്റും വല്ല
ആള കുടിയാന്മാരൊട മുതല എങ്കിലും നെല്ല എങ്കിലും മുളക എങ്കിലും
മറ്റും വല്ല നികിതിയിൽപ്പെട്ടതായിട്ടുള്ളത എങ്കിലും കൊടുപ്പാൻ
ചൊതിച്ചാൽ എന്നുള്ള വലുപ്പം കാട്ടുന്ന സമയം ഉടനെതന്നെ അവരപിടിച്ച
ശിക്ഷകൊടുക്കയും ചെയ്യും. ഇപ്പൊൾ തങ്ങളൊടകൂടയിരിക്കുന്ന ദുർബുദ്ധി
ചൊല്ലിക്കൊടുക്കുന്നവരയും ആയുധങ്ങൾ എടുക്കുന്നവര ഒക്കയും ഒഴിച്ച
കൽപ്പിക്കുവാൻ തക്കവണ്ണം നാം തങ്ങൾക്ക ബുദ്ധി പറഞ്ഞ കൊടുക്കട്ടെ
. ശെഷം തങ്ങളെ ജെഷ്ടനും തങ്ങളും എറിയക്കാലമായിട്ടുള്ള അന്ന്യൊന്ന്യ
വിശ്വാസം ഇനിയും വർദ്ധിച്ചവരെണ്ടുന്നതിന്ന തങ്ങളുടെ കൂലൊത്തക്ക
മടങ്ങിവരികയും വെണം. അവർകൾ ബുദ്ധിപറഞ്ഞ കൊടുക്കുന്നതഒക്കയും
കെട്ടാൽ തങ്ങളെ കുഡുമ്മത്തക്ക സന്തൊഷം വരികയും നാട്ടിലെക്കും നല്ല
ഫലങ്ങളെ വരുത്തുകയും ചെയ്യും. അതിന്റെ ശെഷം തങ്ങൾ അപെക്ഷി
ച്ചിരിക്ക ആകുന്നെടത്തൊളം തങ്ങളെക്കൊണ്ട ഉണ്ടായിവരും എന്നു തങ്ങൾ
കാണുകയും ചെയ്യും. വിശെഷിച്ച നാം നാളെ കൊട്ടെത്തങ്ങാടിക്ക വരും.
അപ്പൊൾ തങ്ങൾ അവിടെ എതിരെൽകുവാൻ നാം അപെക്ഷിച്ചിരിക്കുന്നു.
തങ്ങളെ ജെഷ്ടൻ ഇതിന്റെ അകത്ത ഒരു കത്ത എഴുതി വെച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 21 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
ജനവരീമാസം 1 നു തലച്ചെരീ നിന്നും എഴുതിയ കത്ത —
138 B
277 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സു കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടയത്ത [ 159 ] കെരളവർമ്മരാജാവ അവർകൾ സല്ലാം. കൊടുത്തയച്ച കത്തും തരകും
വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നീട്ടുരനിന്ന
വിൽകിസ്സൻ സായ്പു അവർകളും സായ്പിവർകളും നാമുമായി കണ്ടു
പറഞ്ഞ ഗുണദൊഷങ്ങളും രാജ്യകാര്യവും കുറുമ്പ്രനാട്ട രാജാവ
അവർകളൊട പറഞ്ഞിട്ട സമ്മതിച്ചതും ഇല്ല എന്നല്ലൊ എഴുതി കണ്ടത.
കുറുമ്പ്രനാട്ടരാജാ അവർകൾ കുമ്പഞ്ഞീലെ ആളക്കൂട്ടി പഴശ്ശികൂലകത്തിന്ന
നമ്മുടെ ദ്രിവ്യവും എടുപ്പിച്ച ഇപ്പൊൾ നാം രാജ്യത്തിൽയിരിക്കരുത
എന്നവെച്ച കുമ്പഞ്ഞി പട്ടാളവും കൊണ്ടവരുന്നു എന്നല്ലൊ എഴുതി കണ്ടത
ആകുന്നു. കുമ്പഞ്ഞിയിന്ന കൂടി അപ്രകാരം തന്നെ അനുസരിച്ചകൽപ്പിച്ചാൽ
ആവതില്ല എന്നവെക്ക അല്ലെ ഉള്ളൂ. എന്നാൽ കൊല്ലം 972 ആമത ധനുമാസം
21 നു എഴുതിയത. രാജാകലം കുമ്പഞ്ഞി ആളുകൾ നമൊട വിരൊധത്തിന
വരികയില്ല. അതക്കൂടാതെ കണ്ട നമ്മൊട എങ്കിലും നമ്മവിശ്വസിച്ചിരിക്കുന്ന
ആളുകളൊട എങ്കിലും വിരൊധത്തിന വരുന്ന ആളുകൾ കുമ്പഞ്ഞീലെ
ആളുകൾ അല്ല എന്നവെച്ചിരിക്കുന്നു. ശ്രീകൃഷ്ണജയം. ധനു 22 നു
ജനവരീമാസം 2 നു കൊട്ടയത്തിൽ വന്നത —
139 B
278 ആമത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. 972 മതിലെ ഒന്നാം കിസ്തി
തങ്ങൾ ക്രമമായിട്ട ബൊധിപ്പിക്കുമെന്ന നാം വിശ്വസിച്ചിരിക്കുമ്പൊൾ
ആയതിന അപെക്ഷക്കെട വന്നു എന്നുള്ള വർത്തമാനം നമുക്ക് പറയാൻ
ഉണ്ട. അതുകൊണ്ട എത്ത്രെയും സങ്കടത്തൊടുകൂട തന്നെ ആകുന്നത.
കരാർന്നാമത്തിന തങ്ങൾ എത്രയും നിശ്ചയമായിട്ട നടക്കുമെന്ന തങ്ങളുടെ
മുമ്പിലിത്തെ ഒപ്പിച്ച കാര്യങ്ങൾ നിന്ന നമുക്ക എത്രയും നല്ലവണ്ണം
വിശ്വസിച്ചിരുന്നതകൊണ്ട നമ്മുടെ പക്ഷത്തിന എതാൻ വല്ല ഹെതു തങ്ങൾ
നിന്ന നമുക്ക അപെക്ഷകെട വരുത്തുവാൻ ഉണ്ടായിരുന്നിട്ടില്ല എന്ന നാം
ബൊധിക്കയും ചെയ്തു. തങ്ങൾ ഈവണ്ണം ചെയ്തു എന്ന ബഹുമാനപ്പെട്ട
സർക്കാര വിശ്വസിച്ചിരിക്കുന്നത എന്ന നമുക്ക നിശ്ചയമായിരിക്കുന്നു.
അതുകൊണ്ട ഒട്ടും താമസിയാതെ മൂനാനെ കൊടുക്ക എങ്കിലും മുതല
തന്നെ കൊടുക്ക എങ്കിലും ചെയ്തവാൻ നാം തങ്ങൾക്ക എത്ത്രയും വഴിപൊലെ
ബുദ്ധി പറയുന്നു. അതുകൊണ്ട ഈ മുതൽ ഒക്കയും കൊടുക്കാതെ
യിരുന്നാൽ വടക്കെ പകുതിയിൽ ഉള്ള ആളുകളിൽ ഒന്നാം ഗഡു
ബൊധിപ്പിക്കാതെയിന്നവരിൽ തങ്ങൾ ഒരുത്തരുള്ളൂ എന്ന എന്റെ വിശെഷം
കാണും. അതകൊണ്ട എതാൻ വല്ല കാണാത്ത അവസ്ഥ വിരൊധിക്ക ഇല്ല [ 160 ] എങ്കിൽ പത്ത ദിവസത്തിൽ അകത്ത കടുത്തനാട്ടിൽ തങ്ങളെ കാമാൻ
നമ്മുടെ ഭാവം തന്നെ ആകുന്നത എന്ന തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നു.
അപ്പൊൾ നമ്മാൽ കഴിയുന്നെടത്തൊളം തങ്ങൾക്ക സഹായിക്കയും ചെയ്യും.
അതിനിടയിൽ ഗഡുവിന്റെ മുതലെടുപ്പ എങ്കിലും മൂനാനെ എങ്കിലും
ഉടനെതന്നെ കൊടുത്തയക്കും എന്ന നാം എത്ത്രയും പ്രത്യെഗമായിട്ട
ആഗ്രഹിച്ചിരിക്കുന്നു. ശെഷം നാം മുമ്പെ ഒത്തിരുന്ന പ്രകാരം കടുത്തനാട്ടിൽ
വരാത്തതുകൊണ്ട എന്ത സങ്ങത്തി എന്ന തങ്ങൾക്ക അറിഞ്ഞിരിക്കുന്നു.
എന്നാൽ ഇപ്പൊൾ അങ്ങൊട്ട വരുവാൻ വല്ലത നമുക്ക വിരൊധിക്കില്ല എന്ന
നാം വിശ്വസിച്ചിരിക്കുന്നു. ശെഷം തങ്ങളെകൊണ്ട എത്രയും നല്ല
വിശ്വാസവും പ്രീതിയും യെല്ലാപ്പൊളും അനുഭവിക്കുന്നത എന്ന തങ്ങൾ
നിശ്ചയിച്ചിരിക്കയും വെണം. ആയത അന്നന്നെക്കമായിട്ട ഉണ്ടാകും എന്ന
നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 23
നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത ജനവരിമാസം 3 നു കൊട്ടയത്തിൽ നിന്നും
എഴുതിയ കത്ത —
140 B
279 ആമത —
പടിഞ്ഞാറെ കൊവിലകത്തിൽ ഉണ്ണികണ്ടകാരിയമാവത കീഴുക്ക
ടയും മെലാൽ മൂന്ന കൊല്ലത്തെ നികിതിയും വർത്തകൻ എററാൽ
സമ്മതിക്കാം. മൂസെടെ കടവും എഴുത്ത കൊണ്ടവരികെവെണ്ടു എന്ന
ഞാൻ പറഞ്ഞതിന്റെ ശെഷം മൂസെടെ എഴുത്തും കൊണ്ടവന്നില്ല. കാര്യം
പറഞ്ഞ ഭാഷയാക്കി വന്നു എന്നും നാട്ടിൽ അനർത്ഥം കൂടാതെ ഇരിപ്പാൻ
പ്രയത്നം ചെയ്തത. ഇനിക്ക സമ്മതമായില്ല എന്നും പലരൊടും പറഞ്ഞു എന്ന
കെപ്പാനും ഉണ്ട. കാരിയം ഭാഷയാക്കി എങ്കിൽ മൂസെടെ എഴുത്ത
കൊണ്ടുവന്നാൽ ഇനിക്ക സമ്മതക്കെടില്ല. അത കൂടാതെ വല്ലതും പറെ
യുന്നതിന്ന സമ്മതിച്ചു കഴികയും ഇല്ലല്ലൊ. കടം മൂസെക്കല്ലൊ ആകുന്നു.
ധനുമാസം 20 നാൾ —
141 B
280 ആമത —
ഉണ്ണികണ്ട കാര്യമെന്നാൽ വയറളത്ത നിന്ന വന്ന തരകിലെ
അവസ്ഥ അറിഞ്ഞു. കീഴുക്കട ഉള്ള കടത്തിന്റെ അവസ്ഥക്ക
അതിന്റെ ബൊധം വന്നാൽ അതും കൂടി വഴി ആക്കാം. മെലാൽ ഉള്ള
നികിതീടെ അവസ്ഥയും കൊഴക്കകൂടാതെ ബൊധിക്കാം. അപ്രകാരം
തിരിച്ച ഉണർത്തിപ്പാൻ എഴുതി അയച്ചൊളണം. ധനുമാസം ഇരിവത്ത
ഒന്നിനാൾ — ഈ ഓല2-ം ധനുമാസം 23 നു ജനവരീമാസം 3നു കൊട്ടയത്തിൽ
വന്നത — [ 161 ] 142 B
281 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകലകാരി ം
വിജാരിക്കുന്ന സുപ്രഡെണ്ടൻ കൃസ്ത്രപ്പ്രർ പിലി സായ്പു അവർകൾക്ക
പറപ്പനാട്ടിൽ വിരദർമ്മരാജവ സല്ലാം. പറപ്പനാട്ടിലെ പണത്തിന്റെ അവസ്ഥ
കൊണ്ടും നാനവിധങ്ങളകൊണ്ടും മുമ്പെ പറഞ്ഞിട്ടും ഉണ്ട എല്ലൊ ആം.
നാനവിധം തിർത്ത പണം അടക്കെണ്ടുന്നതിന സായ്പുന്റെ കൃപകടാക്ഷം
ഉണ്ടായി ഇരുക്കുകയും വെണം. നാനവിധം തിരാതെ പണം ബൊധിപ്പിച്ച
കഴിക സങ്കടം തന്നെ ആകുന്നു. ശെഷം ഇവിടെത്തെ അവസ്ഥകൾ ഒക്കയും
സായ്പു അവർകൾക്ക മനസ്സിലും ഉണ്ട എല്ലൊ. പുത്തൻ വീട്ടിൽ ദയിരു
നൊമ്മടെ കൂടി പാർക്കുന്നു. അവന ആകുന്നു തൊടിക്കളത്തിൽ
എഴുന്നള്ളയടത്തപാർക്കുന്നു. അവൻ അല്ലസായിപ്പഅവർകളകൽപ്പിച്ചിട്ടും
നാം പൊരുമ്പൊൾ കൂട്ടിക്കൊണ്ട പൊക. ആയത കൊല്ലം 972 ആമത
ധനുമാസം ഇരിവത്ത ഒന്നിനാൽ എഴുതിയത. ധനു 24 നു ജനവെരി മാസ4
നു വന്നത —
143 B
282 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകലകാരി
യങ്ങളും വിജാരിക്കുന്ന പിലി സായിപ്പ അവർകളക്ക കൊട്ടെയത്ത വിരദർമ്മ
രാജാവ സല്ലാ. നാട്ടിലെ നാനാവിധം കൊണ്ട കുഞ്ഞനും കുട്ടിക്കും പൊറുതി
അല്ലാതെ കണ്ടു വന്നിരിക്കുന്നു. ഇപ്രകാരം വരുന്നമെന്നു അനന്തരവന്മാരെ
ാട മുന്നെ തന്നെ പറഞ്ഞു. അത അനുസരിച്ചതും ഇല്ല. ഇപ്പൊൾ പ്രജകൾ
ഉടെ സങ്കടവും കണ്ടുംകൊണ്ട ഇവിടെ ഇരിക്ക ഞെരുക്കം തന്നെ ആകുന്നു.
അത തിർത്ത വെക്കണ്ടതിന കുമ്പഞ്ഞിടെ മനസ്സ ഇല്ലാഞ്ഞാൽ പൊറപ്പെട്ടു
പൊക എല്ലൊ ഉള്ളു. സായിപ്പ അവർകളെ ബൊധിപ്പിപ്പാൻ തക്കവണ്ണം
മുമ്പെ ദിവനരൊട പറഞ്ഞ അയച്ചിട്ടും ഉണ്ടായിരുന്നു. ധനുമാസം ഇരിവത്ത
മുന്നിനാൽ എഴുതിയത 24 ജനെവെരി 4 നു വന്നത —
144 B
283 ആമത —
പറപ്പനാട്ടിൽ രാജാവ കൊട്ടെത്ത വിരവർമ്മ രാജാവിനൊട പറഞ്ഞ
വിവരം നാടൊക്കയും പാറപത്യം പഴച്ചിൽ രാജാവിന കൊടുത്താൽ നാട്ടിൽ
അനർത്ഥം ഉണ്ടാകയില്ല എന്ന പറഞ്ഞു. ഒരു നാടായിട്ട പറയണ്ട നമ്മുടെ
കയ‌്യയി കുമ്പഞ്ഞികൽപന ഉള്ളനാട ഒക്കയും അതിൽപെട്ടകടവും മെലാൽ
മൂന്നുകാലത്തെ നിഗിതിയും ചൊവ്വക്കാരൻ മുസ്സ ജാമിനാകുമെന്ന
സമ്മതമായിട്ട മുസ്സെടെ എഴുത്ത കൊണ്ടവന്നാൽ കാര്യം ഭാഷയാകും എന്ന [ 162 ] വിരവർമ്മ രാജാവ പറപ്പനാട്ടിൽ രാജാവൊട പറഞ്ഞു. അതു ചൊല്ലി
ഉണ്ടായിട്ടുള്ള എഴുത്തുകളുടെ പെർപ്പാകുന്നു. പറപ്പനാട്ടിൽ രാജാവ
വിചാരിച്ച പഴച്ചിരാജാവിന നാട കൊടുത്താൽ പഴച്ചിരാജാവ ഗുണമായി
രിക്കും എന്ന സമ്മതമാക്കിയ പ്രകാരവും വിരവർമ്മരാജാവ നാട കൊടു
ക്കാഞ്ഞിട്ട വിരവർമ്മ രാജാവ ഉണ്ടാക്കുന്ന അനർത്ഥംമാകുന്നു എന്നു
സായിപ്പു അവർകള പറപ്പനാട്ടിൽ രാജാവ അറിപ്പാനായിരിക്കും പെർപ്പ
കൊടുത്തയത എന്നതൊന്നുന്നു. ധനു 24 നു ജനുവരി 4 നു വന്നത —
145 B & 146 B
284 ആമത —
രാജമാന്ന്യ രാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പിലിയസ്ങ്കുയർ
സുപ്രഡെണ്ടൻ സായ്പു അവർകൾക്ക കൊടക ഹാലെരി വിരാജെന്ദ്ര
കുടയരാജാവ സല്ലാം. പുഷ്യശുദ്ധദ്വിതികെ വരക്ക നാം ക്ഷെമത്തിൽ
യിരിക്കുന്നു. തങ്ങളുടെ സുഖസന്തൊഷാതി ജയങ്ങൾക്ക പ്രീതി ഉണ്ടായിട്ട
എഴുതി അയക്കയും വെണം. ശെഷം നമ്മുടെ രാജ്യത്ത കിഴക്ക ശ്രീരംഗ
പട്ടണത്തിൽ ടിപ്പുന്റെ വർത്തമാനങ്ങൾ ആയിട്ട നമ്മുടെ നാട്ടുപ്രവൃ
ത്തിക്കക്കാരെൻ കെട്ടുള്ളി അച്ചു അണ്ണൻ അർജി എഴുതി അയച്ചതകൊണ്ട
ആ അർജി തന്നെ തങ്ങളെ അരിയത്തെക്ക ഇക്കാകിതത്തിൽ അകത്തവെച്ച
അയച്ചിരിക്കുന്നു. ഇകത്തകങ്ങൾ വായിച്ച കെട്ടാൽ ടിപ്പുവിന്റെ വർത്ത
മാനങ്ങൾ ഒക്കയും തങ്ങൾക്ക മനസ്സിൽ ആകയും ചെയ്യും. ഇക്കത്തിന്റെ
വിവരം തങ്ങൾക്ക മനസ്സി അയതിന്റെ ശെഷം ഈ വിവരങ്ങൾ ഒക്കയും
കൊഴിക്കൊട്ടക്ക കുമിശനർസായ്പുമാരിൽ പ്രഥാനപ്പെട്ടിരിക്കുന്ന ഒന്നാമത
വിൽക്കിസ്സൻ സായ്പു അവർകൾക്ക തങ്ങൾ എഴുതി അയക്കയും വെണം,
എന്നുള്ള വിവരങ്ങൾ തങ്ങളൊട മനസ്സിൽ ആക്കിട്ട ഇവിടനിന്ന വെണ്ടുന്ന
കാര്യത്തിന അന്നന്ന എഴുതിവരികയും വെണം. രാജാകാലം കണ്ണൂരവലിയ
ബിബിന്റെ മാപ്പളമാര ടിപ്പുവിന്റെ അടുക്ക പൊയി ഗുണദൈാഷം
വിശാരിക്കുന്നു എന്ന വർത്തമാനം പുറമെ നാം കെട്ടതുകൊണ്ട തങ്ങൾക്ക
എഴുതി അറിച്ചിരിക്കുന്നു. ആയതകൊണ്ട അവിടുത്തെ അൾകളായിട്ട
അതിന്റെ സൂക്ഷം അറിയണ്ടതിനു പ്രയത്നം ചെയ്തകയും വെണം.
ദെശെമ്പ്രമാസം 30 നു ധനുമാസം 19 നു എഴുതി വന്ന കർണ്ണട കത്തിപെർപ്പ
— സാമി അവർകൾക്ക കെട്ടൊള്ളി അച്ചു അണ്ണൻ വിഞ്ഞാപനം .എന്നാൽ
സൂഷ്യം ശുദ്ധപ്രധമെ വ്യാഴാഴിച്ച വരക്ക ബക്കുപാതിലച്ച പുക്കിയിൽ
അതിജാഗ്രതയായി സ്വാമികാര്യ തന്നെ ജിവനം എന്ന നടക്കുന്നതുമുണ്ട
സ്വമി കെഴക്കെ അവർത്തമാനം അറിവാൻതക്കവണ്ണം മുമ്പെ പറഞ്ഞ അയച്ച
ആള എക്കട ദെവന കൊട്ടയിടെരിയത്ത പറഞ്ഞയച്ച ആള വർത്തമാനം
അറിഞ്ഞ ഇവിടെ വന്ന അറിയിച്ചത. മുമ്പെ ടിപ്പു ഹെക്കട ദെവന കൊട്ടക്ക [ 163 ] വന്ന രണ്ടാമത പട്ടണത്തക്ക പൊയത നിശ്ചയം തന്നെ ആകുന്നു. മുമ്പെ
വന്ന വഴിവിട്ട ഇപ്പൊൾ പണ്ടണത്തിൽ നിന്ന കാകനകൊട്ടക്ക നെരെ വഴി
നന്നാക്കുവാൻ നായകൻ ശാമയ്യൻ എന്നവർ നൂറു കാമാട്ടിയും കൂട്ടി
വഴിനന്നാക്കുന്നതുംമുണ്ടെന്നും ഹെക്കട ദെവന്റെ കൊട്ടക്ക രണ്ട അരദാരി
അപ്പറം സിങ്കമാരനഹള്ളി എന്നഗ്രമത്തൊളം വഴിനന്നാക്കിഎന്നുഅവിടെക്ക
നിന്ന മുമ്പിലെക്ക കാകന കൊട്ടവരക്ക വഴി നന്നാക്കുന്നതുമുണ്ട.
കൊട്ടെയത്ത രാജാവിന്റെ ഒന്നിച്ചിയിരിക്കുന്ന ചെറിയ രാജാവും
എമ്മംനായരും കൂടി കാകന കൊട്ടെതില്ല ദാരമായി കണ്ട പറഞ്ഞുംകൊണ്ട
കാങ്കാന കൊട്ടയിൽ യിരിക്കുന്നുഎന്നും ടിപ്പു പട്ടണത്തിൽ നിന്ന പുറപ്പെട്ട
കാകനകൊട്ടക്ക വരുവാൻ ഈ ശുദ്ധദ്വിതിയെ വെള്ളിയാഴിച്ച ദെശമ്പർ
മാസം 30 നുക്ക വരുന്നു എന്നുള്ള വർത്തമാനം ഉണ്ടെന്നും കെൾക്ക ആയത.
ടീപ്പു പട്ടണത്തിൽ നിന്ന പുറപ്പെട്ടതുമില്ല. നിശ്ചയമായിട്ടുള്ള വർത്തമാനം
അറിഞ്ഞവരാൻ തക്കവണ്ണം മുമ്പെ പറഞ്ഞയച്ച രണ്ടാളിൽ ഒരുത്തൻ
സൂക്ഷമായി വർത്തമാനം അറിയണ്ടതിന കൊട്ടയത്തനാട്ടിൽ ഒരുദിക്കിൽ
നിക്കുന്നു. മറെറാരുത്തൻ ഇവിടെ വന്ന ഈ വർത്തമാനം പറക്കൊണ്ട
സന്നിധാനത്തെക്ക അർജ്ജിഎഴുതി അറീച്ചിരിക്കുന്നു. സ്വാമികട്ടെമലവാടി
ശകനിപുരം ഈ ദിക്കിലെക്ക മുമ്പെയിവിടെ നിന്ന പറഞ്ഞയച്ച ഇവിടുത്തെ
രണ്ടാളിൽ ഒരുത്തൻ അവിട പാർത്തു. മറെറാരുത്തൻ വന്ന പറഞ്ഞ
വർത്തമാനം സ്വാമി മീരി സായ്പിന ശകനിപുരം എന്ന പറയുന്ന ഗ്രാമം
ജാഗീര എന്നും ആ ഗ്രാമം നൊക്കുവാൻ മിരി സായ്പു വരുന്നു എന്നും
പട്ടണം മുതൽ ശകനിപുറം വരക്ക വഴി നന്നാക്കുന്നു എന്നും അവിടനിന്ന
ഇപ്പറ വഴി നന്നാക്കുന്നുണ്ടൊ, ശകിനിപുറ വരക്ക തന്നെയൊ, എന്ന
നൊക്കുവാൻ ഇനിയും നിച്ചയ വർത്തമാനം അറിയെണ്ടതിന ഇവിടുത്തെ
ഒര ആളും ശകനിപുറത്ത പർക്കുന്നതുമുണ്ട. ശെഷ ശകനി പുറത്തിൽ
നിന്ന മുമ്പിലെക്ക് വഴി നന്നാക്കുന്നുണ്ടൊ ഇല്ലയൊ എന്ന അറിവാനും ടിപ്പു
കകാന കൊട്ടക്ക വരുന്നത നിശ്ചയമൊപൊളിയൊഎന്ന അറിയെണ്ടതിനു
ഇപ്പൊൾ യിവിടുത്തെ ആള കിഴക്കെ ദിക്കിലെക്ക പറഞ്ഞയച്ചിട്ടും ഉണ്ട. ഈ
ആള വർത്തമാനം അറിഞ്ഞവന്ന ഉടനെ എഴുതി അയക്കുന്നതുംമുണ്ട.
വിശെഷിച്ച വർത്തമാനം കെട്ടാൽ ഉടനെ തന്നെ സന്നിധാനത്തിക്കലെക്ക
എഴുതി അയച്ച ഞാനും നാട്ടിൽ ഉള്ള ആയുധക്കാര ഒക്കയും കൂട്ടികൊണ്ട
ഞാൻ തന്നെ ബക്കപാതിലെക്കു പൊകുന്നതുമുണ്ട. സ്വമി ഈ
ദിവസത്തൊളം അസ്ഥാന്തരത്തിൽ കൂടിയ പണം മുടിപ്പ 1 കിരുസുര
ഗ്രാമത്തെ ആലിന്റെ മകൻ ജക്കാന്റെ കയിൽ കൊടുത്ത അയച്ചിരിക്കുന്നു.
സ്വമി ഈ വിവരങ്ങൾ ഒക്കയും അന്തക്കരണത്തിൽ ബൊധിച്ചിരിക്കയും
വെണം. ദെശെമ്പ്രമാസം 29 നുക്ക ധനുമാസം 18 നു എഴുതിവന്ന [ 164 ] കർണ്ണാടകത്തിന്റെ പെർപ്പ, ഇരണ്ട കത്തു ധനുമാസം 24 നു ജെനവെരി
മാസം 4 നു വന്നത —
147 B
285 ആമത —
കുറുമ്പ്രനാട്ട രാജാ എഴുതിയത — വയനാട രാജ്യത്തിങ്കൽ പെരിയ
എന്നുള്ള ദെശം മണത്തണയിന്ന ചൊരം കയറി ചെല്ലുന്ന ദിക്ക തന്നെ
ആകുന്നു. മെൽപറഞ്ഞ ദെശത്തിങ്കൽ തന്നെ പട്ടാളശിപ്പായിമാരും
സായ്പുമാരും പാർക്കുന്നതാകുന്നു. അവിടെ പാർക്കുന്ന ശിപ്പായിമാർക്കും
നമ്മുടെ ആളുകൾക്കും അരിയും ചിൽവാനങ്ങളും കൊടുക്കരുതെന്ന
തൊടീക്കളത്തിന്ന് അയച്ചുപൊയ ആളുകളിൽ പ്രമാണമായിട്ടുള്ളവരുടെ
പെര വിവരം എഴുതുന്നു. ഒന്നാമത പാലൊറഎമ്മൻ, രണ്ടാമത എടച്ചന
കുങ്കൻ, മൂന്നാമത തൊണ്ടറചാത്തു. നാലാമത കൊയിലെരി ചെരൻ.
അഞ്ചാമത കൊട്ടൊത്ത നാട്ടിൽ ഉള്ള കയിതെരി കുങ്കു. മെൽപറഞ്ഞ
എമ്മന്റെ ശിഷ്യൻ ഗൊവിന്ദപൊതുവാള ഇവര എല്ലാവരും കൂടി പയച്ചിയിൽ
രാജാവിന്റെ കൽപ്പനക്ക വയനാടരാജ്യത്തിങ്കൽ ഉള്ള നെല്ലും എലവും
കൊല്ലം 972-ആമത്തിലെ വയനാടരാജ്യത്തിങ്കൽ ഉള്ളമുതലുകൾ മെൽപറഞ്ഞ
ആളുകൾ ബലമായിട്ട മിക്കതും എടുത്ത അടക്കുകയും ചെയ്തു. കൊല്ലം 971
മതിലും മെൽപറഞ്ഞ പയച്ചി രാജാവിന്റെ ആളുകൾ തന്നെ വയനാട
രാജ്യത്തിങ്കൽ ഉള്ള മുതലുകൾ അസാരം ഒഴിച്ചശെഷം ഒക്കയും എടുത്ത
അടക്കിയിരിക്കുന്നു. കൊല്ലം 972 മത ധനുമാസം 12 നു സുലുത്താന്റെ
കാക്കനകൊട്ടയിൽ പയച്ചിരാജാവിന്റെ കൽപനകൊണ്ട മെൽപറഞ്ഞ
ആളുകൾ പറപ്പനാട്ടിൽ രാജാവിന്റെ അനുജൻ വയനാട രാജ്യത്തിങ്കൽ
കരുമാടശ്ശെരി കൊലകത്ത പാർക്കുന്ന ശങ്കരവർമ്മ രാജാവിനെയും
കൂട്ടിക്കൊണ്ടുപൊയി. കാക്കന കൊട്ടയിൽ നിൽക്കുന്ന എജമാനനെ നജര
വെച്ച കണ്ട ബലം കൽപിക്കണം എന്ന അപെക്ഷിച്ചതിന്റെ ശെഷം
കാക്കനക്കൊട്ടയിൽ പാർക്കുന്ന എജമാനൻ പറഞ്ഞ വിവരം ടീപ്പു
സുലുത്താന അർജി എഴുതി അയച്ചു. കൽപ്പന ഉണ്ടായിട്ട വെണം. ബലം
അയപ്പാൻ എന്നും അർജി എഴുതി അയച്ച. കൽപ്പന വരുവൊളം എമ്മൻ
മാത്രം കാക്കനക്കൊട്ടക്ക സമീപമായ ദിക്കിൽ പാർക്കെവെണ്ടു. മറ്റ
എല്ലാവരും വയനാട രാജ്യത്തിങ്കലെക്ക പൊക്കെവെണ്ടു എന്നും കാക്കന
ക്കൊട്ടയിൽ ഉള്ള എജമാനൻ പറഞ്ഞതിന്റെ ശെഷം എമ്മൻ മാത്രം
കാക്കകൊട്ടക്ക സമിപം പാക്ക എന്ന ദെശത്തിങ്കൽ പാർത്തശെഷം
മെൽപ്പറഞ്ഞ ആളുകൾ വയനാട രാജ്യത്തിങ്കലെക്ക പൊരികയും ചെയ്തു.
അവര വന്നതിന്റെ ശെഷം കുമ്പനി ആളുകൾക്കും നമ്മുടെ ആളുകൾക്കും
അരിയും ചില്ലാനം വക ഒരു വസ്തുവും കൊടുത്തുപൊകരുതെന്നും ഒരുത്തരും [ 165 ] നമ്മുടെ ആളുകള കാണരുതെന്നും വഴിപൊലാ വിരൊധിച്ച ഈ
ആളൊടുംകൂടി നാട്ടിൽ അവിടഅവിട സ്ഥലങ്ങളിൽ സഞ്ചരിച്ച
പാർക്കുകയും ചെയ്യുന്നു. ടിപ്പുവിന്റെ ബലം കുമ്പഞ്ഞി രാജ്യത്തിൽ
കടക്കുക ഇല്ല എന്ന വിചാരം ഉണ്ടായതിന്റെ ശെഷം വെറെ മാസപ്പടി
ഞങ്ങള കൊള്ളാമെന്നും തൊക്കിന വില ഉറുപ്പു തരാമെന്നും കരനാടക
ആളയും ബാറക്കാരയും ഉണ്ടാക്കി തരണം എന്നും അതിന എതാനും ഉറുപ്പ്യ
തരാമെന്നും ഇപ്രകാരം ചെയ്താൽ ടിപ്പുന്റെ പാളയം അല്ല എന്ന
കുമ്പഞ്ഞിയിൽ നെരായിട്ട ബൊധിപ്പിക്കയും ചെയ്യാം. ടീപ്പൂന്റെ പാളയം
എന്ന നാട്ടിൽ ഉള്ളവരെ ബൊധിപ്പിച്ച രാജ്യം ഒതുക്കി കപ്പം തരികയും
ചെയ്യാം എന്ന മെൽപറഞ്ഞ ആളുകൾ പറഞ്ഞു നിശ്ചയിച്ചിരിക്കുന്നു.
ഇപ്രകാരം നിശ്ചയിച്ച പ്രകാരം ഉള്ളതിൽ എതാനും ബാറക്കാരെ
മെൽപ്പറഞ്ഞ ഗൊവിന്ദ പൊതുവാൾ എടത്തറക്കൊട്ടക്ക ചെന്ന കുട്ടിക്കൊണ്ട
പറക്ക മിഞ്ഞൽചുള്യൊട്ട ദെശത്തെ പാളിയമായിട്ട വന്നു രാത്രി നമ്മുടെ
ആളുകൾ ചെന്ന വെടിവെച്ചു. പിറ്റെ ദിവസം ആ പാളിയം വാങ്ങി
എടത്തറക്കൊട്ടക്ക പൊകയും ചെയ്തത. അതിന്റെ തിയ്യതിവിവരം പിന്നാലെ
എഴുതി അറിക്കയും ചെയ്യാം. ഇപ്പളും അതുപൊലെ തന്നെ പാളിയം പാളിയം
ആക്കിക്കൊണ്ട വന്ന രാജ്യം സ്വാധീനം വരുത്തുവാനും അത്ര നാളെക്ക
കുമ്പഞ്ഞിയിൽ സംസാരിച്ച നിൽക്കണം എന്നും കൊട്ടെയത്ത രാജ്യത്തിങ്കൽ
മൊളക മിശ്രം ആക്കെണമെന്നും മെൽ എഴുതിയ ഒറപ്പകളും ബലങ്ങളും
നാട്ടിലുള്ളവരൊട പറഞ്ഞിട്ടും പഴശ്ശിരാജാവ കണ്ടുനിൽക്കാത്ത ആളുകള
ഉപദ്രവിച്ചിട്ടും സ്വാധിനമാക്കണമെന്നും കുമ്പഞ്ഞിയിൽ പറഞ്ഞി ഗുണ
മായിട്ട ദിവസ താമസം ഉണ്ടാകുവാൻ പറപ്പനാട്ടിൽ രാജാവും ദിവാനും
ചെക എന്നു വിചാരിച്ച നിശ്ചയിച്ചിട്ട നടന്ന വരുന്ന അവസ്ഥ ആകുന്നു.
തൊടിക്കളത്ത കാൎയ്യം ഹെതുവായിട്ട പെരിയയിൽ ശിപ്പായിമാര പാർക്കുന്നു
എങ്കിലും വയനാട രാജ്യത്തിങ്കൽ ഒക്കെയും എമ്മൻ മൊതൽ പെര
ഉപദ്രവിക്കകൊണ്ടും പടിഞ്ഞാറെ ചൊരത്തിന്റെ സമീപത്ത ശിപ്പായിമാര
പാർക്കാകൊണ്ടഅവിടെക്ക വെണ്ടുന്ന വസ്തുക്കൾ ഒന്നുംഎത്ത കഴികയും
ഇല്ല എന്ന വന്നിരിക്കുന്നു. വയനാട രാജ്യത്തിങ്കിലെ ഉപദ്രം
പഴശ്ശിരാജാവിന്റെ ആളുകള ചെയ്യുന്നത ശമിപ്പാനായിട്ടും പഴശ്ശിരാജാവ
ചൊരം കയറി വയനാട രാജ്യത്തിങ്കൽ പൊകുന്നു. കൊട്ടെയത്ത നാട്ടിലെ
മൊളകിന ഉപദ്രവം ഇല്ലാകെയിരിപ്പാനായിട്ടും പെരിയ‌്യയിൽ പാർക്കുന്ന
പട്ടാള ജനവും സായ്പുമാരും വയനാട നാട്ടിൽ മാനന്തൊടി എന്ന
സ്ഥലത്തിങ്കൽ പാർത്താൽ എല്ലാ കാൎയ്യങ്ങൾക്കും ഗുണമുണ്ടാകുമെന്ന
നമുക്ക ബൊധിച്ചിരിക്കുന്നു. പെരിയയിൽ സ്ഥലം ഒഴിച്ച മനന്തൊടിക്ക
ശിപ്പായിമാര ചെന്ന പാർക്കയും കൊട്ടെയത്ത കല്പന മുറുക്കമായി [ 166 ] നടത്തുകയും ആയി വരുമ്പൊൾ പഴശ്ശിരാജാവ ചൊരം കഴരുവാൻ സങ്ങതി
ഉണ്ടാകുമെന്ന നമ്മുടെ ബുദ്ധിയിൽ തൊന്നുന്നു. പഴശ്ശിരാജാവ ചൊരം
കഴറി എങ്കിൽ മണത്തണയും നിടുമ്പ്രൊൻഞ്ചാല എന്ന ദെശത്തും
ശിപ്പായിമാര പാർക്കയും വയനാട നാട്ടിൽ ബലം ഉണ്ടാകുകയും ചെയ്യു
മ്പൊൾ കൊട്ടെയത്തനാട്ടന്ന പഴശ്ശിരാജാവിന്റെ അടുക്ക ചെർന്ന ആളുകൾ
ഒരു കൂട്ടം ഒക്കയും പിരികയും ചെയ്യും. പെൎയ്യദിക്കിൽ ഭൂമി സഹിക്കാതെയും
സഹായം ചുരുങ്ങിട്ടും വളര പാകം വരികയും ചെയ്യുന്നു. മനന്തൊടി
ശിപ്പായിമാര പാർത്താൽ വയനാട രാജ്യം സ്വാധിനമാകയും ചെയ്യും.
ഇപ്രകാരം വർത്തമാനവും നമുക്ക ബുദ്ധിയി ഉണ്ടായ അവസ്ഥയും സായ്പു
അവർകൾക്ക മനസ്സി ആവാൻ എഴുതിയത. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 24 നുക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരി മാസം 4 നു
കൊട്ടെയത്ത വിരവർമ്മരാജാവ അവർകൾക്കപഴവീട്ടിൽ ചന്തു എഴുതിയത —
ധനു 24നു ജനവരി 4നു വന്നത
148 A & B
രാജശ്രി കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. മനന്തെരിയുടെ നികതി പിരിക്കെണ്ടതിന്ന ആളുകൾ ആരാകുന്നത
എന്ന നിശ്ചയിച്ച പറയാതെയിരിക്കുനൈബാൾ രക്ഷിപ്പാനുള്ള ആളുകൾ
ആരാകുന്നു എന്ന കപ്പിത്താൻ ലാരനസ്സായ്പു അവർകൾ അറിവാൻ
കഴികയും ഇല്ലല്ലൊ. ആയതുകൊണ്ട തങ്ങളെ പ്രത്ത്യെകമായിട്ട
അപെക്ഷത്തിന കുമ്പഞ്ഞിയുടെ ശിപ്പായികളെ ഒന്നിച്ച നടപ്പാൻതക്കവണ്ണം
പാർവ്വത്ത്യക്കാരെൻന്മാരെ നാളെ രാവിലെ വെടിവെക്കുന്ന സമയത്ത
ഇവിടെക്ക കല്പിച്ചയക്കുകയും വെണം. വിശെഷിച്ച ഇപ്പൊൾ രണ്ട
മണിക്കുറായിട്ട കപ്പിത്താൻ ലാരനസ്സ സായ്പു അവർകൾ തങ്ങൾ
ഒത്തിരിക്കുന്ന പ്രകാരത്തിന നാം ഇരിക്കുന്നെടത്തിൽ താമസിക്കയും
ചെയ്തു. ആറമണിയൊളം പാർവ്വത്ത്യക്കാരെൻന്മാരെ ഇവിടെക്ക
അയക്കുമെന്ന തങ്ങൾ ഒത്തിരുന്നത കൊണ്ട ഇപ്പൊൾ ഒമ്പതു മണിക്കുറ
ആയെല്ലൊ. എന്നാൽ കൊല്ലം 972 ആമത ധനുമാസം 24 നു ക്ക ഇങ്കിരിസ്സ
കൊല്ലം 1797 ആമത ജെനവരി മാസം 4നു കൊട്ടെയത്തിൽ നിന്ന
എഴുതിയത—
149 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ് കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മ രാജാവ അവർകൾ സെല്ലാം. നമ്മുടെ അനുജെൻ കുറമ്പ്രനാട്ട
രാജാ അവർകളൊട രാജ്യകാൎയ്യം കൊണ്ട പറഞ്ഞാരെ കിഴക്കട കടവും [ 167 ] ധനവും നാം കയ്യെറ്റാൽ രാജ്യം ഒക്കെയും നമുക്ക സമ്മതിച്ച തരാമെന്ന
അവർകൾ കല്പിച്ചപ്രകാരം അനുജൻ നമുക്ക ആളഅയച്ചതിന്റെ ശെഷം
അപ്രകാരം തന്നെ ആകട്ടെ എന്ന നാം അങ്ങൊട്ട പറഞ്ഞയക്കയും ചെയ്തു.
അതിന്റെ ശെഷം കുറുമ്പനാട്ട രാജാവ അവർകൾ നമുക്ക ബൈാധിപ്പി
ക്കെണ്ടതിന്ന എഴുതിയതിന്റെ പെർപ്പ അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട.
കുറുമ്പ്രനാട്ട രാജാവ അവർകൾക്ക നാം ഒന്ന എഴുതിട്ടും ഉണ്ട. ഇപ്രകാരങ്ങൾ
ഗുണദൈാഷങ്ങൾ പറഞ്ഞയക്കയും പട്ടാളം കടത്തി കൊട്ടെയത്തിൽ
നിൽപ്പിക്കയും കാണുമ്പൊൾ നമുക്കവളരവിഷാദം ഉണ്ട. എല്ലാ കാൎയ്യത്തിനും
കുമ്പഞ്ഞി എജമാനന്മാരുടെ മനസ്സഉണ്ടായിരിക്കണം. എന്നാൽ കൊല്ലം 972
ആമത ധനുമാസം 24 ക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരി മാസം 4
നു എഴുതിയത—
150 A & B
പടിഞ്ഞാറെ കുലകത്ത ഉണ്ണിരാരപ്പൻ കണ്ടു കാൎയ്യമാമത കിഴക്കടയും
കടവും മെൽ മൂന്ന കൊല്ലത്തെ നികിതിയും വർത്തകെൻ എററാൽ സമ്മ
തിക്കാം. മൂസ്സയുടെ എഴുത്ത കൊണ്ടു വരികയെ വെണ്ടു എന്ന് ഞാൻ പറ
ഞ്ഞതിന്റെ ശെഷം മൂസ്സയുടെ എഴുത്ത കൊണ്ടുവന്നില്ല. കാർയ്യം പറഞ്ഞ
ഭാഷയാക്കി എന്നും നാട്ടിൽ അനർത്ഥം കൂടാതെയിരിപ്പാൻ പ്രെയ്‌ന്നം
ചെയ്തത സമ്മതമായില്ല എന്നും പലരൊടു പറഞ്ഞി കെൾപ്പാനും ഉണ്ട.
കാർയ്യം ഭാഷ ആക്കി എങ്കിൽ മൂസ്സയുടെ എഴുത്തു കൊണ്ടുവന്നാൽ
ഇനിക്ക സമ്മതകെട ഇല്ല. അത കൂടാതെ വല്ലതും പറയുന്നതിന സമ്മതിച്ചു
കഴികയും ഇല്ലല്ലൊ. കടം മൂസ്സക്ക എല്ലൊ ആകുന്നു. ധനുമാസം 24 1 നു
എഴുതിയത
151 A & B
ഒണത്തിക്കെണ്ടും അവസ്ഥ മങ്ങലെൻ കണ്ടു. രാജ്യത്തെ
ഗുണദൊഷം കൊണ്ട വയരളത്തന്ന ഉണ്ണി രാരാപ്പന എഴുതിയ തരകിൽ
കിഴക്കടകടവും മെലാൽ മൂന്നുകൊല്ലത്തെ നികിതിയും വർത്തകൻ എററാൽ
സമ്മതിക്കാമെന്നും കാർയ്യം ഭാഷയാക്കി എങ്കിൽ മൂസ്സയുടെ എഴുത്ത
കൊണ്ടുവന്നാൽ ഇനിക്ക സമ്മതകെട ഇല്ലാ എന്നും എല്ലൊ തരകിൽ
എഴുതികണ്ടത. അതിന്റെ പ്രെയ്ന്നം ഞാൻ ചെയ്ത ഇരിക്കുമ്പൊൾപട്ടാളം
കടത്തി കുഞ്ഞനും കുട്ടിക്കും ഭയം ഉണ്ടാക്കാൻ-സങ്ങത്തി ഇല്ലയായിരുന്നു.
ആ എഴുതി കണ്ട പ്രകാരം ഇവിടെ നടക്കയും ആം.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 24നു ഇകത്ത 3-ഉം പഴശ്ശി
രാജാവ് അയച്ചത കൊല്ലം 1797 ആമത ജെനവരി മാസം 4 നു വന്നത— [ 168 ] 152 A & B
മഹാരാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
അവർകൾ സെല്ലാം. ഇപ്പൊൾ കൊടുത്തയച്ച കത്ത ശിപ്പായിമാര ഇവിടെ
കൊണ്ടതന്നെ വാഴിച്ചി മനസ്സിൽ ആകയും ചെയ്തു. ഇന്ന പാർവ്വത്ത്യ
ക്കാരന്മാര എല്ലാവരെയുംചട്ടം ആക്കണമെന്നു സായ്പു അവർകൾ പറഞ്ഞു.
നമ്മുടെ പെർക്ക എഴുതെണ്ടതു എഴുതി തിർത്തത എന്നതിന്റെ ശെഷം
മൂന്ന ദിക്കിലെക്ക ശിപ്പായിമാര അയക്കുക എന്ന നിശ്ചയിച്ചു. രണ്ടു
ദിക്കിലെക്ക പാർവ്വത്ത്യക്കാരന്മാര കച്ചെരിയിൽ വരുത്തി കാണിക്കയും
ചെയ്തു. മാനന്തെരി ദെശം കൊട്ടെയത്ത പ്രവൃത്തിക്ക ചെർന്നത ആകുന്നു
എന്നും അവിടെക്ക പാർവ്വത്ത്യക്കാരെൻ വന്ന കഴിക ഇല്ല എന്നു വഴി
അറിവാൻ ആള ഉണ്ടാക്കാമെന്നും പറഞ്ഞതിന്റെ ശെഷം ആ വർത്തമാനം
വരുത്താനും ആളെ അയക്കണം എന്ന സായ്പു അവർകൾ പറഞ്ഞു.
അപ്രകാരം സമ്മതിക്കയും ചെയ്തു. അതിന്റെ ശേഷം രണ്ടു ദിക്കിലെക്ക
ഇപ്പൊൾ ശിപ്പായിമാര അയക്കുക എന്ന സായ്പു അവർകൾ പറഞ്ഞ
പ്രകാരം തന്നെ നിശ്ചയിച്ച മനന്തെരിക്കും പെണറായിക്കും എന്ന
എഴുതുകയും ചെയ്തു. ഇപ്പൊൾ മാനന്തെരിക്ക പ്രവർത്തിക്കാരെൻ
പൊക്കെണമെന്ന കത്തു വരികയും ചെയ്തു കൊട്ടെയത്തെ പ്രവർത്തിക്ക
ആള നിശ്ചയിപ്പാൻ രാവിലെ കച്ചെരിക്ക വന്നിട്ട വെണം എന്ന നാം
നിരുവിച്ചിരിക്കുന്നു. പെണറായിക്ക പ്രവൃത്തിക്കാരനെ നിശ്ചയിച്ചിട്ടും
ഉണ്ടല്ലൊ. 25 നു രാവിലെ എത്ര മണിക്ക നാം കച്ചെരിക്ക വരാൻ കല്പന
എന്നാൽ വന്നിട്ട പാർവ്വത്ത്യത്തിന്റെ അവസ്ഥ പറയുകയും ചെയ്യാം.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 24 നു ക്ക ഇങ്കിരിസ്സ് കൊല്ലം 1797
ആമത ജെനവരി മാസം 4 നു വന്നത —
153 B
289 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾ സല്ലാം.
നമ്മുടെ കുഞ്ഞികുട്ടികൾ ചിലര വെണാട്ടുകര ഇരിക്കുന്നവര ഇങ്ങൊട്ട
കുട്ടികൊണ്ടുവരുവാൻതക്കവണ്ണം മുമ്പെ മണിയാലനമ്പൂരിന അയച്ചഅവര
ഒക്കയും ഗുരുവായൂര കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. അവിടുന്ന ഇങ്ങൊട്ട
വരണ്ടെ വഴിക്ക ഉള്ള അസഹ്യതകൊണ്ട ഇപ്പൊൾയിവിടുന്ന മുപ്പത
വെടിക്കാരയും ഇരിവത കയിക്കാരയും ഒരു പല്ലക്കും ശിപ്യാന്മാരയും കൂട്ടി
അയച്ചിരിക്കുന്നു. അവര തലച്ചെരിയെക്കുട്ടി മയ്യഴിലെ കൂട കടന്ന
ഗുരുവായൂര എത്തുവൊളത്തിനും അവിടുന്ന ഇണ്ടെങ്ങാട്ട പൊറപ്പെട്ട ഇവിട [ 169 ] എത്തുവൊളത്തിനും വഴിയിൽ ഒരെടത്തും ഒര തടവ കൂടാതെ പൊവാനും
വരുവാനും സായ്പു അവർകൾ കൽപ്പന കത്ത എഴുതി കൊടുത്തയക്കു
കയും വെണം. എന്നാൽ 972 മത ധനുമാസം 23 നു എഴുതിയത. ധനു 25 നു
ജനവരി 5 നു വന്നത —
154. A & B
എനിക്ക എത്രയും കൂറായിട്ടുള്ള എന്റെ പുത്തൻ വീട്ടിൽ.രയിരുകണ്ട
ചൊയ്വക്കാരൻ മൂസ്സ എഴുത്ത. പറപ്പനാട്ടിൽ എഴുന്നള്ളി എടത്തെ
തമ്പുരാൻ അരുളിചെയ്തിട്ട എഴുതിയതരകവാഴിച്ചരണ്ടുതരകിന്റെ പെർപ്പും
വാഴിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. എളൊതമ്പുരാനും
പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്തെ കാർയ്യം കൊണ്ടും എല്ലൊ എഴുതിയത.
അക്കാർയ്യം വെറെ ഒരുത്തരും വിശാരിക്കണ്ടതും അല്ല. അക്കാൎയ്യം കൊണ്ട
എന്റെ തമ്പുരാന്മാര തന്നെ അങ്ങൊട്ടും ഇങ്ങൊട്ടു വിശാരിച്ച ഗുണം
വരുത്തിയാൽ എല്ലാവർക്കും എനക്കും നന്ന. ഇപ്പൊൾ കുമ്പഞ്ഞി
എജമാനൻന്മാര മുമ്പാക വന്ന കാർയ്യം ഇങ്ങനെ ഉള്ള ആള വിജാരിക്കുന്നത
മാർയ്യാദി അല്ല. എനിക്ക തരുവാനുള്ളത പണ്ടാരത്തി നാട്ടിന വെണ്ടി
കൊടുത്തത എല്ലാവർക്കും മനസ്സിൽ ഉണ്ടല്ലൊ. അതിന ഞാനൊരു
എടയാളത്രെ. പിലസായ്പുന ചെർന്ന കൊടത്തത വലിയെ ഉൽക്കിസ്സൻ
സായ്പുനൊട വാങ്ങി.പണ്ടാരത്തിൽ കൊടുക്കും. അതകൊണ്ട ആ മൊതല
പിലിസായ്പുനായിട്ടും ഉൽക്കിസ്സൻ സായ്പുനായിട്ടു ബൊധിച്ചാൽ മതി.
എനക്ക ഒന്ന വാങ്ങി വെച്ചൊളുവാനും ഇല്ല. അവിട ബൊധിച്ചാൽ
എനക്കവുക്കും. ആക്കാർയ്യം കൊണ്ട എളൊത്തമ്പുരാനുംമായിട്ട ഒത്താൽ
അവിടന്ന കല്പിക്കുമെല്ലൊ. അപ്രകാരം കുമ്പഞ്ഞി എജമാനെൻന്മാർക്കും
ബൊധിപ്പിക്കുമെല്ലൊ. ശെഷം ഒക്കയും ഇശ്വരപ്പട്ടര പറയുകയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 26 നുക്ക ഇങ്കിരിസ്സ കൊല്ലം 1797
ആമത ജെനവരി മാസം 6 നു വന്നത—
155 B
291 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക് കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ധനുമാസം 23 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും
മനസ്സിൽ ആകയും ചെയ്തു. 72 ആമതിലെ ഒന്നാം ഗഡുവിന്റെ മുതല
എങ്കിലും മൂനാമന എങ്കിലും താമസിയാതെ കൊടുക്കണം ഇതിന സഹാ
യിപ്പാൻ പത്ത ദിവസത്തിലകം സാഹെബ അവർകൾ വരുവാൻ സങ്ങതി
വരും എന്നല്ലൊ കൽപ്പന കൊടുത്തയച്ചത. മുമ്പെ സരക്കാരിൽ [ 170 ] ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പീകക്കബഹുമാനപ്പെട്ട ജനറാൾ സാഹെബ
അവർകൾ കൊഴിക്കൊട്ട വന്നപ്പൊഴും 71 മതിലെ ഒരു കൊല്ലത്തെ കരാര
പ്രകാരം ഉള്ള മുതലിനും സാഹെബ അവർകൾ നമ്മൊട ചൊതിച്ചപ്പൊൾ
സാഹെബ അവർകളെ വാക്ക വിശ്വസിച്ച വർത്തകനൊട കടം വാങ്ങി
ബൊധിപ്പിച്ച വഹയിൽ ഇന്നേവരയിലും വർത്തകനക്ക കൊടുത്തത കഴിച്ച
നാം കൊടുക്കെണ്ടും ഉറുപ്പിക എകദെശം ഒരലക്ഷം ഉറുപ്പ്യ കൊടുക്ക
വെണ്ടിയിരിക്കുന്നു. അവന്റെ മുട്ട വളര തന്നെ ആകുന്നു. ഇപ്പൊൾ
രാജ്യത്ത ഒക്കയും പല വിധെന ആള അയച്ചനൊക്കീട്ടും മൊതല നല്ലവണ്ണം
പിരിയുന്നതുമില്ല. ചെലെ കുടിയാന്മാരെ കാണുന്നതും ഇല്ല. കൊട്ടയത്ത
കാര്യം തൊട്ട സാഹെബ അവർകൾക്ക ഉത്സാഹം വെണ്ടിവരികകൊണ്ട
സാഹെബ അവർകൾയിവിടെ വരുവാൻ താമസം വന്നു എന്ന നമുക്ക
നിശ്ചയം ബൊധിക്കയും ചെയ്തിരിക്കുന്നു. ഇത കൊണ്ട തന്നെ രാജ്യത്ത
മുതല പിരിയാനും വർത്തന്റെ കടം തീർപ്പാനും വഴി ഉണ്ടാകാഞ്ഞത. 72
മതിലെ നികിതി എടുക്കെണ്ടുന്നതിന്ന രണ്ടാമത പൈമാഷിനൊക്ക
ണമെന്നും അത കൂടാതെ നികിതി തന്നെ കഴികയില്ലന്നും കുടിയാന്മാര
പറയുന്ന വർത്തമാനം മുമ്പെ സാഹെബ അവർകൾക്ക ബൈാധിച്ചിരിക്കു
ന്നെല്ലൊ. ഇപ്പഴും ആയതപൊലെ തന്നെ പറഞ്ഞ നിക്കുന്നു. ഈ വഹ
കുടിയാന്മാരൊട നികിതി ഉറുപ്പീക വാങ്ങീട്ട തന്നെ വെണമെല്ലൊ
സർക്കാരിൽ മുതല ബൊധിപ്പിപ്പാൻ. അതകൂടാതെ മൂനാമനെ
കൊടുക്കെണമെങ്കിൽ കീഴക്കട കടംവാങ്ങിയെടത്ത ബൊധിപ്പിച്ചഅല്ലാതെ
മൂനാം നിക്കുകയും ഇല്ലല്ലൊ. വല്ല പ്രകാരവും ബഹുമാനപ്പെട്ട കുമ്പനി
കടാക്ഷം വെണമെന്ന നാം ആകുംപ്രകാരം പ്രെത്നം ചെയ്യുന്നു. യിതിന
ഒക്കയും സാഹെബഅവർകളെ സഹായം ഉണ്ടായിവന്നാൽ കൽപനപൊലെ
നാം പ്രായത്നം ചെയ്യുന്നതും ഉണ്ട. രാജ്യത്ത കുടിയാന്മാര കയ്യിന്ന നികിതി
മൊതല പിരിഞ്ഞ വന്നിട്ട സർക്കാരകുമ്പനിയിൽ ബൊധിപ്പിച്ചാറായിവരണം.
ആയതകൂടാതെ വെറെ ഒര നിർവാഹം ഇല്ല എന്നുള്ളത സാഹെബ
അവർകൾക്ക തന്നെ ബൊധിച്ചിരിക്കുന്നെല്ലൊ. നാം എല്ലാക്കാര്യത്തിനും
സാഹെബ അവർകള തന്നെ വിശ്വസിച്ചിരിക്കുന്നു. സാഹെബ അവർകളെ
മനസ്സിൽ മുഷിച്ചൽ തൊന്നാതെയിരിക്കണം എന്നത്ത്രെ എല്ലാപ്പൊഴു
നമ്മുടെ മനസ്സിൽ അകുന്നത. എനി ഒക്കയും സാഹെബ അവർകളെ
കടാക്ഷംപൊലെ. എന്നാൽ കൊല്ലം 972 ആമത ധനുമാസം 25 നു എഴുതിയ
കത്ത 26 നു ജനവരി 6 നു വന്നത —
156 B
292 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊടകരാജാവ ഹാലെരി [ 171 ] വിരരാജെന്ദ്രവൊഡയര സല്ലാം. ന ഇ വരിഷം പുഷ്യമാസം ശുദ്ധപഞ്ചമിക്ക
ജനവരിമാസം 2 നു വരക്ക നാ ക്ഷെമത്തിൽ യിരിക്കുന്നു. തങ്ങളുടെ
സുഖസന്തൊഷത്തിന നമ്മുടെ മെൽ പ്രതി ഉണ്ടായി എഴുതി അയക്കുകയും
വെണം. കൊഴിക്കൊട്ട കുമിശനർയിൽ മുമ്പായിരിക്കുന്ന ഉൽക്കസ്സൻ
സായ്പു അവർകൾക്ക നാം ഒരു കത്ത എഴുതി നമ്മുടെ ആൾ പക്കൽ
കൊടുത്ത തങ്ങളെ അരിയത്ത അയച്ചിട്ടും ഉണ്ട. ഇക്കത്തെ തങ്ങളെ അടുക്ക
എത്തിയ ഉടനെ കൊഴിക്കൊട്ടക്ക കൊടുത്തയക്കുകയും വെണം. ഇക്കത്തെ
ടിപ്പുവിന്റെ വർത്തമാനങ്ങൾക്ക എഴുതിയിരിക്കുന്നു. അതുകൊണ്ട
ഇക്കത്തെ തങ്ങ കണ്ട ഉടനെ തന്നെ അഞ്ചലിൽ ഇട്ട വിൽകിസ്സൻ സായ്പു
അവർകൾക്ക എത്തിച്ചുമറുവടിവരുത്തിതാമസിയാതെ നമുക്ക എത്തിക്കയും
വെണം. വിശെഷിച്ച ബലിയ പട്ടണത്ത കില്ലെദാരർ കൊടക നാട്ടിൽ എത്ര
ആള കൂട്ടിയിരിക്കുന്നു? അവിട എത്ര പാറാവ ഉണ്ട? അത ഒക്കയും
കണ്ടതിന്റെ ശെഷം തലച്ചെരിയിൽ ചെന്ന തലച്ചെരിയിൽ എത്ര പട്ടാളം
ഉണ്ട? കണ്ണൂരിൽ എത്ര പട്ടാളം ഉണ്ട? ഇത ഒക്കയും നൊക്കി വരുവാൻ
തക്കവണ്ണം ഒരു കള്ള പട്ടരെ അയക്കകൊണ്ട അവൻ നമ്മുടെ പാറാവ
ഒക്കയും കടന്ന കാടു വയിക്ക വിരരാജന്ദ്ര വെട്ടയിൽ വരികയും ചെയ്തു.
അപ്പൊൾ അവനെ പിടിച്ചി പെടിപ്പിച്ച ചൊതിച്ചാറെ മെൽപറഞ്ഞ പ്രകാരം
നൊക്കി പൊവാൻ വന്നു എന്ന പറക്കൊണ്ട ഇപ്പൊൾ വന്ന ആളൊട
ഒന്നിച്ച കൂട്ടി ടിപ്പുവിന്റെ ആള ഉള്ള പട്ടരെ എങ്ങൊട്ട അയച്ചിരിക്കുന്നു
ഇവനെ തങ്ങൾ നല്ലവണ്ണം ചൊതിച്ചാൽ മനസ്സി ആകയും ചെയ്യും.
ഇവിവരങ്ങൾ ഒക്കയും വഴിപൊലെ അറിഞ്ഞതിന്റെ ശെഷം നമ്മാൽ
വെണ്ടുന്ന കാര്യങ്ങൾക്ക ദിവസം ദിവസം എഴുതി അയക്കയും വെണം.
കൊല്ലം 972 ആമത ധനുമാസം 25 നു ജനവരിമാസം 6 നു വന്ന കർണ്ണട
കത്തിന്റെ പെർപ്പ —
157 B
293 ആമത —
മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്കു കടത്തനാട്ട കനഗൊവിചെലുവരായൻ എഴുതിയ
അർജ്ജി. സ്വമി കുറുങ്ങൊട്ട കല്ലായ പ്രദെശത്തിൽ മൊളകപമാശ കൂടിയ
ഉടനെ കൽപനപ്രകാരം കണ്ടം ചാർത്തി. പന്തരണ്ടതറെ ചാർത്തിക്കഴിഞ്ഞ
കൊടെരി തറ ഇന്ന മുതൽക്കചാർത്തുന്നു. മൂന്നു ദിവസത്തിൽ തീരുകയും
ചെയ്യും. സ്വാമി നെല്ലം ചാർത്തി കൂടിയ ഉടനെ പറമ്പിൽ തെങ്ങ തഴുങ്ങ
പിലാവ ചാർത്തെണമെല്ലൊ. ആയതിന പൊമ്പണമായിട്ടു തന്നെയൊ
വെള്ളിപ്പണമായിട്ടൊ ആയതിന കൽപന വരികയും വെണം. സ്വാമി
കൊൽക്കാരന്മാര നാലാളെങ്കിലും കൂടാതെ ചാർത്തി കഴിയുന്നതുമില്ല. [ 172 ] കണക്കപ്പിള്ള വന്നാറെ കൊൽക്കാരന്മാര എല്ലാവരയും വരുവാൻ പറഞ്ഞിട്ട
പൊകയും ചെയ്തു. രാജശ്രീ മെസ്തർ വാഡൽ സായ്പു അവർകൾ
കൽപിച്ചിട്ട രണ്ടാള വരികയും ചെയ്തു. കൊൽക്കാരന്മാരയില്ലായ്ക
കൊണ്ടു തറ(തറ)യിൽ താമസമായത. ആയത്കൊണ്ട കൊൽക്കാ
രന്മാരെ തരുവാൻ കണക്കപ്പിള്ളക്ക കൽപ്പന വരികയും വെണം. സ്വാമി
അകടൊമ്പർ മാസം മുതൽ ദെശമ്പർ മാസം വരക്ക മാസം 3 ക്ക
മാസപ്പടി കിട്ടീട്ടും ഇല്ല. അതു കൊണ്ട സ്വാമി അവർകളെ കൽപ്പന
ആയി വരികയും വെണം. മുളകചാർത്തിയ കണക്ക ഗൊഷുവാരെയും
നെല്ല ചാർത്തിക്കൂടി സന്നിധാനത്തിങ്കിലെക്ക കൊടുത്തയക്കയും
ചെയ്യാം. കണക്കെ എഴുതുവാൻ കടലാസ്സ ഒട്ടും യില്ലായ്കകൊണ്ട
കടലാസിന കൽപ്പനയായി വരികയും വെണം സ്വാമി. അകടമ്പർ നവമ്പ്ര
ദെശമ്പർ കൂടി മൂന്ന മാസത്തിന്റെ രശീതിയും ദിവാൻ കച്ചെരിക്ക
കൊടുത്തയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ കൊല്ലം 972 മത ധനുമാസം 24 നു
ഇങ്ക്ലീശ്ശകൊല്ലം 1797 മത ജനവരി 4 നു എഴുതിയ അർജി സ്വാമി - ജനവരി 6
നു വന്നത —
158 B
294 ആമത —
രാജശ്രീ കൊടക ഹാലെരി വീരരാബജന്ദ്രവൊഡയര രാജ
അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം, തങ്ങൾ നിന്ന മൂന്ന കത്ത
വാങ്ങുവാൻ നമുക്ക പ്രസാദമുണ്ടായിരിന്നു. ആയതിൽ ഉള്ള അവസ്ഥകൾ
മനസ്സിൽ ആകയും ചെയ്തു. ചകലാസ്സും വെടിഉപ്പും ഇവിടെ കൊള്ളുവാൻ
ഇല്ലായ്കകൊണ്ട ആയത തങ്ങൾക്ക അയക്കെണ്ടതിന്നു നമുക്ക കഴിക
ഇലല്ലൊ. ആയതകൊണ്ട നെരായിട്ടതന്നെ നാം വളര സങ്കടമായിരിക്കുന്നു.
മെൽ എഴുതിയ ചരക്കുകൾ കിട്ടുവാൻ കഴിഞ്ഞിരുന്നെങ്കിൽ ആയത
അങ്ങൊട്ടഅയപ്പാൻ നമുക്ക വളരസന്തൊഷമായിരുന്നു. തങ്ങൾ ഇവിടെക്ക
എഴുതിയ വർത്തമാനം നമുക്ക എത്രയും വളര ഉപകാരം ചെയ്തു എന്ന നാം
വിശാരിച്ചിരിക്കുന്നു. ടീപ്പുവിന്റെ അടുക്ക കണ്ണൂർ ബീബി കൽപ്പിച്ചയച്ച
ആളുകളെക്കൊണ്ട വിശെഷമായിട്ടവർത്തമാനം അന്വെഷിച്ചുകൊള്ളുകയും
ചെയ്യും. തങ്ങൾ ഒടുക്കത്ത ഇവിടെക്ക എഴുതി അയച്ച കത്തിന്റെ ഉത്തരം
കള്ളപ്പട്ടന വിസ്ഥരിച്ചതിന്റെ ശൈഷം എഴുതി കൊടുത്തയക്കയും ചെയ്യും.
അവനെ തടവിൽ നിപ്പിപ്പാൻ തക്കവണ്ണം ഇപ്പൊൾ കൽപ്പിക്കയും ചെയ്തു.
തങ്ങളെ ആളുകളിൽ ഒരുത്തൻ നമുക്ക പറഞ്ഞ ബൊധിപ്പിച്ച വർത്തമാനം
നല്ലവണ്ണം മനസ്സിൽ ആകയും ചെയ്തു. ടീപ്പുവിന എതാൻ ദുർബുദ്ധി
ആയിട്ടുള്ള ഭാവങ്ങൾ അനുഭവിക്കുന്നത എന്ന നമുക്ക തൊന്നുന്നതുമില്ല. [ 173 ] എന്നാൽ തങ്ങൾ അവന്റെ നടപ്പീന എത്രയും സൂക്ഷമായി കണ്ട
നടക്കുന്നതകൊണ്ട വളര പ്രസാദം തന്നെ ആകുന്നത. അപ്രകാരം ഉള്ള
വർത്തമാനം ദിവസെന നമുക്ക എഴുതി അയക്കുമെന്ന നാം അപെക്ഷിച്ചി
രിക്കുന്നതകൊണ്ട ടീപ്പുവിന്റെ കരാർന്നാമം പൊലെ അല്ലാതെ കണ്ട വല്ല
ദുർബുദ്ധിയായിട്ടുള്ള ഭാവങ്ങൾ ഉണ്ടെങ്കിൽ ആയത ഒരു നല്ല പ്രകാരത്തിൽ
വിരൊധിപ്പാൻ ഉണ്ടായിവരുത്തുകയും ചെയ്യും. കൊട്ടയത്ത നാട്ടിലെ
തർക്കങ്ങൾ ഇത്രത്തൊളവും ഗുണമായിട്ട വന്നതുമില്ല. എന്നാൽ
പഴശ്ശിരാജാവർകൾ എറ താമസിയാതെ കണ്ട അവർകളെ നെര
പ്രവൃത്തികൊണ്ട വഴിപൊലെ വിശാരിക്കുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു.
ശെഷം തങ്ങൾ നിന്നും വർത്തമാനം എപ്പൊളും കെൾക്കുവാൻ നമുക്ക വളര
സന്തൊഷമാകയും ചെയ്യും. വിശെഷിച്ച നാം തങ്ങളെ വിശ്വാസക്കാരൻ
ആകുന്നത എന്ന എല്ലാപ്പൊളും തങ്ങളെ അന്തഃകരണത്തിൽ
നിരൂപിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 26 നു
ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത ജനവരീ മാസം 6 നു തലച്ചെരിനിന്നും
എഴുതിയത -
159 B
295 ആമത -
രാജശ്രീ കടുത്ത നാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ സല്ലാം. ബഹുമാനപ്പെട്ട കുമ്പഞ്ഞിശിപ്പായിമാരെ
ക്കൊണ്ട പയച്ചിയിൽ രാജാവിന്റെ ആളുകൾ വെടിവെച്ച വർത്തമാനം ഈ
ക്കത്ത എത്തിയതിന്റെ മുമ്പെ തങ്ങൾക്ക എത്തിയായിരിക്കുമെല്ലൊ.
ആയതുകൊണ്ട തങ്ങളെ ആളുകളിൽ ഒരുത്തൻ കൊട്ടയത്ത നാട്ടിൽ
ചരക്കുകൾ ചില്ലാനങ്ങൾ കൊണ്ടുപൊകരുതെന്നുള്ള കൽപ്പന കടുത്തനാട്ട
കുടിയാന്മാർക്ക ഒക്കയും ഒട്ടും താമസിയാതെ കണ്ട പരസ്യമായിട്ട
കൊടുത്തയക്കയും വെണം. ഇക്കാര്യങ്ങളിൽ തങ്ങൾ കഴിയുന്നെടത്തൊളം
പ്രെത്നം ചെയ്യുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. ആയത തങ്ങളുടെ വിശ്വാസം
ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർക്ക നെരായിട്ട കാണുകയും ചെയ്യും.
എതാൻ ആളുകൾ ആയുധങ്ങൾ എങ്കിലും മറ്റും വല്ലചരക്കുകൾ എങ്കിലും
കടുത്തനാട്ട വഴിയൊടുകൂടി കൊട്ടെത്തക്ക കൊണ്ടുപൊകുമെന്നുവരികിൽ
ആ ചരക്കുകളും ആളുകൊളൊടു കൂട ഉടനെ പിടിച്ചടക്കുകയും വെണം.
ഒട്ടും താമസിയാതെ കണ്ട ഈ വർത്തമാനത്തിന നമുക്ക എഴുതി അയച്ചാൽ
നമുക്ക സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത ധനുമാസം
28 നു ഇങ്കീശ്ശകൊല്ലം 1797 ആമത ജനവരിമാസം 8 നു തലച്ചെരി നിന്നും
എഴുതിയത — [ 174 ] 160 B
296 ആമത —
ശ്രീമതു സകലഗുണ സമ്പന്നരാന സകല ധർമ്മപ്രതിപാലകരാന
മിശ്രജനദിനൊരർജ്ജി തരാന അവഞ്ഞിത ലക്ഷ്മിപ്രസന്നരാന രാജമാന്ന്യ
രാജശ്രീതലച്ചെരിദിവാൻ ബാളാജിരായരക്ക പറപ്പനാട്ടിൽ വീരദർമ്മരാജാവ
നമസ്കാരം. ഇപ്പൊൾ കതിരൂര കൊവിലകം ഒഴിച്ചു കൊടുക്കെണമെന്ന
കുമ്പഞ്ഞി കൽപന വന്നിരിക്കുന്നു എന്നുവെച്ച ജെഷ്ടൻ തരക എഴുതി
അയച്ചിരിക്കുന്നു. കുഡുമ്പത്തിങ്കൽ ഉള്ള അവരും നാവും എവിട
പാർക്കെണ്ടു എന്നു അറിഞ്ഞതുമില്ല. സായ്പപവർകളെ കെൾപ്പിച്ച ഇവിടെ
ഇത ഒഴിപ്പിക്കണ്ട എന്ന ജെഷ്ടന ഒര കത്ത വാങ്ങികൊടുത്തയക്കുകയും
വെണം. വർത്തമാനങ്ങൾ ഒക്കയും അരിക്കാരനൊട പറഞ്ഞയച്ചിട്ടും ഉണ്ട
ശൈഷം വർത്തമാനങ്ങൾ വഴിയെ എഴുതി കൊടുത്തയക്കുയും ആം
ധനുമാസം 28 നു നാൾ 29 നു ജനവരി 9 നു വന്നത —
161 B
297 ആമത -
മെൽ 295 മത കടുത്തനാട്ട രാജാവർകൾക്ക എഴുതിയ
പ്രകാരത്തിൽ ഒക്കയും ആയതുപൊലെ തന്നെ ചെറക്കൽ രവിവർമ്മ
രാജാവർകൾക്കും എഴുതിയത. ധനുമാസം 29 നു ജനവരി മാസം 9 നു
എഴുതിയത —
162 B
298 ആമത —
രാജശ്രീ പറപ്പനാട്ട രാജാവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയെച്ച കത്ത എത്തി. വർത്തമാനം ഒക്കയും മനസ്സിൽ ആകയും
ചെയ്തു. ഇപ്പൊൾ കതിരൂര കൂലകം ഒഴിച്ച കൊടുക്കണം എന്ന തങ്ങളെ
ജെഷ്ടൻ അവർകൾ പറഞ്ഞപ്രകാരം നടക്കയും വെണം. ബഹുമാനപ്പെട്ട
കുമ്പഞ്ഞി സരക്കാരിലെക്കൊണ്ട ഗുണമായിട്ട നടപ്പാൻ തങ്ങൾക്ക
വെണ്ടിയിരിക്കുന്നു. എങ്കിൽ ഒട്ടും താമസിയാതെ കണ്ട കതിരൂര കൂലകം
ബഹുമാനപ്പെട്ട കുമ്പഞ്ഞി പട്ടാളക്കാരന്മാര ഇരിപ്പാനായിട്ട ഈ കലശിൽ
ഒക്കയും തീരുവൊളത്തക്ക ഒഴിച്ചു കൊടുക്കയും വെണം. ശെഷം
തങ്ങളെമെൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ രക്ഷ വരുത്തെണ്ടതിന്ന
തങ്ങളെ കുഡുബ്ബത്തൊടുകൂടി തലച്ചെരിയിൽ അകത്ത സുഖമായിരിപ്പാൻ
തക്കവണ്ണം ഉടനെ തന്നെ ഇങ്ങൊട്ടവരികയും വെണം. എന്നാൽ കൊല്ലം 972
ആമത ധനുമാസം 29 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത ജനവരീമാസം 9 നു
തലച്ചെരി നിന്നും എഴുതിയത — [ 175 ] 163 A & B
മഹാരാജശ്രിവടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജ
അവർകൾ സെല്ലാം. കൊടുത്തയച്ച കത്ത വാഴിച്ചി അവസ്ഥ മനസ്സിൽ
ആകയും ചെയ്തു. കല്പന കത്ത തറപ്പാൻ അസാരം ശിപ്പായിമാര
മാനന്തെരിക്ക അയക്കുന്നതിനു വഴി കാണിക്കുവാൻ ആളെ അയപ്പാൻ
സായ്പുപറഞ്ഞു. ആളെയും കൂട്ടിഉഭയമാർഗ്ഗത്തൊടെ അയച്ചുചെല്ലുമ്പൊൾ
കയിതെരി അമ്പു വെടിവെച്ചു. ഊരൻസായ്പു ചുള്ളിക്കുന്ന വഴി കടന്ന
മാനന്തെരി അമ്പലത്തിൽ ഇന്നല നിന്ന ഇന്നു കൊട്ടെത്തെക്ക എത്തുകയും
ചെയ്തു. കയിതെരി വഴിക്ക പൊയതിൽ കാട ആകകൊണ്ടും വെടിക്ക
മുമ്പെ നിശ്ചയിക്കായ്ക കൊണ്ടും ഇങ്ങൊട്ട അപായം ഉണ്ടായി. മറെറ
വഴിക്ക പൊയതിൽ അപായം ഇല്ല. ആയവസ്തതകൾ കപ്പിത്താൻ സായ്പു
അവർകൾ എഴുതിട്ടും ഉണ്ടായിരിക്കുമെല്ലൊ. ഇപ്രകാരം കുമ്പഞ്ഞി
കല്പനക്ക മൽസരിച്ചതിന ഒടനെ അമർച്ച വരുത്തണം. അതിന പൊഴിലുര
വഴി കണ്ണൊത്തും ചവിട്ടി പറമ്പ വഴി കണ്ണൊത്തും മനന്തെരിക്കും കടന്ന
നിക്കണം. അതിന ബെണ്ടുന്ന ബെലവും വലിയതൊക്കും വെണം. ചുരിങ്ങിട്ട
നാള താമസം വന്നാൽ എറയും അഹമ്മതി വർദ്ധിക്കുകയും മുതൽ... ചെതം
വരുകയു ചെയ്യും. അത വരാതെ വെഗെന കൽപ്പന ഉണ്ടായി അമർച്ച
വരുത്തണം. ഇരുവനാട്ടകാമ്പ്രത്തിന്നും രണ്ടുതറയിന്നും എതാനും ആളുകൾ
തൊടിക്കളത്ത ബെലം ആയിട്ട പോയിഎന്നുംപോവാൻ ഭാവം എന്നും കെട്ടു.
അതിനും കല്പന ഉണ്ടാകണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 28-നു കൂടുന്ന ആളുകള കൂട്ടുകയും ആം. കുമ്പഞ്ഞി പട്ടാളം ചെന്ന മടങ്ങി
എന്ന വന്നിട്ട എല്ലാവർക്കും ബുദ്ധിക്ഷയം വളര വന്നിരിക്കുന്നു. കൂടുന്നത
കൂട്ടാം. ധനുമാസം 29 നു ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരിമാസം 9
നു വന്നത —
164 A & B
മഹാരാജശ്രിവടക്കെ അധികാരി തലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്ന്യധാനത്തിങ്കലെക്കകൊട്ടെയത്ത
പഴവീട്ടിൽ ചന്തു എഴുതി അയക്കുന്ന അവസ്ഥ. കൽപ്പിച്ചി കൊടുത്തയച്ച
കത്തു വാഴിച്ചി. അവസ്ഥയും അറിഞ്ഞി. മെസ്ത്രലാടെൻ സായ്പു
അവർകളെ പട്ടാളത്തൊട വെടിവെച്ചിരിക്കുന്ന ആളുകളെ പെരവിവരം
അന്ന്യെഷിച്ച അറിഞ്ഞ എഴുതി അയപ്പാനും പട്ടാളത്തിലെക്ക അരിയും
ചില്ലാനവും വെണ്ടുംവണ്ണം എത്തിച്ചി കൊടുപ്പാനും എല്ലൊ കല്പന വന്നത.
അരിയും ചില്ലാനവും സാമാനങ്ങളും കൂലിക്കാര ഇന്നെവരക്കും
കല്പനപ്രകാരം എത്തിച്ചു കൊടുക്കയും ചെയ്തു. എനിയും ഇവിടെ [ 176 ] വെൺണടുന്ന കാൎയ്യത്തിന ഒക്കയും സായ്പു അവർകളെ കല്പന പൊലെ
പ്രെയ്‌ന്നം ചെയ്തു കൊൾകയും ചെയ്യാം. തലച്ചെരിയിൽ നിന്നും മയ്യയിൽ
നിന്നും കെട്ടിവരെണ്ടുന്ന രസ്തുക്കൾ കതിരൂരന്ന പിടിച്ചുപറിക്ക കൊണ്ട
അരിക്ക കൊറിഞ്ഞെരിക്കുമായിരിക്കുന്നു. കതിരൂര വഴി മുട്ടിക്കയും
എഴുത്തുകൾ പിടിപ്പിക്കുകയും ചെയ്യിപ്പാൻ ഹെതു പറപ്പനാട്ടിലെ
തമ്പുരാനത്രെ ചെയിക്കുന്നത. ഇന്നലഇവിടഉണ്ടായ വർത്തമാനം സായ്പു
അവർകളെ അറിവിപ്പാൻനെഴുതിയത. പട്ടാളത്തിലെ ചെലവിന അരി
തലച്ചെരിയിൽ നിന്ന മഞ്ചിയിൽ കഴറ്റി അരി വെങ്ങാട്ട അയക്കണമെന്ന
ചൊയ്വക്കാരെൻ മൂസ്സക്ക എഴുതിയ എഴുത്ത കതിരൂര കൂലൊത്തിന താഴെ
നിന്നു പിടിച്ചു പറിച്ചു. മെസ്ത്രലാടെൻ സായ്പു അവർകളെ പട്ടാളത്തൊട
വെടിമുമ്പെ വെച്ചത.
കയിതെരി അമ്പു എളിമ്പിലാർ കുഞ്ഞാൻ കണ്ണൊത്ത
ചെക്കൂറ രാമറ നമ്പ്യാരെ ആള കല്ല്യാട്ടെ കുഞ്ഞമ്മൻ തലച്ചെരി വിടുള്ള
കാരങ്കൊട്ടകയിതെരിചെറിയ അമ്പു എന്നവനും ഗണപതിയാടെൻ നമ്പ്യാരു
കൈതെരി കമ്മാരനും ഇവര ഒക്കയും അത്രെ ആകുന്നു വെടിവെച്ചത.
പട്ടാളത്തൊട അവര വെടി വെച്ചി ഒരു എജമാനനും ശിപ്പായിമാർക്കും
അപായം തട്ടിയതിൽ പിന്ന അത്രെ പട്ടാളക്കാരക്ക തൊക്ക നിറപ്പാനും
എജമാനെൻ വെർച്ചണ1 സായ്പു കല്പന കൊടുത്തു. വെടി അങ്ങൊട്ട
വെച്ചിട്ടും ഉള്ളു. ഇപ്രകാര ഒക്ക ഇവിട വർത്തമാനം. ഇവിട വെണ്ടുന്ന
കാരിയങ്ങൾ ഒക്കക്കും പട്ടാളത്തിൽ അരിചില്ലാനം എത്തിപ്പാനും സായ്പു
അവർകളെ കല്പന പൊലെ ഒക്കയും നടക്കയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത ധനുമാസം 28 നു രാത്രി പന്ത്രണ്ടുമണിക്ക എഴുതിയത. ധനു 29 നു
ക്ക ഇങ്കിരിസ്സ് കൊല്ലം 1797 ആമത ജെനുവരിമാസം 9 നു വന്നത—
165 B
301 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരീ തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. ധനുമാസം 28 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത നമുക്ക ബൊധിച്ചു. അതിലെ
വരത്തമാനം ഒക്കയും ഒഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ബഹുമാനപ്പെട്ട
കുമ്പഞ്ഞിശിപ്പാകളൊട കൊട്ടയത്തിൽ പയിച്ചിയിൽ രാജാവുടെ ആളുകൾ
വെടിവെച്ച പ്രകാരമെല്ലൊ സാഹെബ എഴുതി അയച്ചത. അപ്രകാരം
ബഹുമാനപ്പെട്ട കുമ്പനിയൊട കൈയ്യെറ്റം ചെയ്ത വർത്തമാനം കെട്ട ഉടനെ
നമുക്ക വിസ്മയം തൊന്നുകയും ചെയ്തു. കൽപ്പന വന്നയുടനെ ഈ രാജ്യത്ത
[ 177 ] ഉള്ള കുടിയാന്മാരെങ്കിലും കച്ചൊടക്കാരെങ്കിലും വല്ലചരക്കുകൾ കൊട്ടയത്ത
നാട്ടിൽ കൊണ്ടുപൊക എങ്കിലും ഒരുത്തൻ പൊക എങ്കിലും ചെയ്താൽ
ഉടനെ തന്നെ അവന്റെ വസ്തു വഹയൊടും കുഞ്ഞുകുട്ടിയൊടും ശിക്ഷ
വഴിപൊലെ ഉണ്ടാകുമെന്ന രാജ്യത്ത ഒക്കയും പരസ്യമായി നാം കൽപ്പന
കൊടുക്കയും ചെയ്തു. എനിയും എതെല്ലാം പ്രകാരം വെണമെന്ന സാഹെബ
അവർകൾ കൽപ്പന കൊടുത്താൽ അപ്രകാരം നാം അനുസരിക്കയും
ചെയ്യും. ഈ രാജ്യത്ത ഉള്ള കുടിയാൻ വല്ലവനെങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞി കൽപ്പന മറുത്ത നടന്നാൽ ഉടനെ നാം അവന പിടിച്ച
കൊടുത്തയക്കയും ചെയ്യും. നമുക്ക എല്ലാക്കാര്യത്തിനും ബഹുമാനപ്പെട്ട
കുമ്പനി ആശ്രയം അല്ലാതെ വെറെ വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ കൊല്ലം
972 ആമത ധനുമാസം 29 നു എഴുതിയത - ധനുമാസം 30 ജനവരിമാസം 10
നു വന്നത —
166 B
302 ആമത —
മഹാരാജശ്രീവാഡെൽസായ്പു അവർകളകെൾപ്പിപ്പാൻ കല്ലായിൽ
ജുസ്സ കണക്കിപ്പിള്ള എഴുതിയത. എന്നാൽ ഇപ്പൊൾ ഇവിട പിരിഞ്ഞിട്ടുള്ളെ
ഉറുപ്പീക ഇത്ര എന്ന എഴുതി അറിയിക്കുവാൻനെല്ലൊ സായ്പു അവർകൾ
എഴുതി അയച്ചത. അതുകൊണ്ട ഇപ്പൊൾ ഇവിട 250 ഉറുപ്പീക പിരിഞ്ഞിട്ടും
ഉണ്ട. ശെഷം നികിതി പിരിപ്പാൻ ആകുന്നു പ്രയത്നം ചെയ്യുന്നതുമുണ്ട.
എന്നാൽ 972 ആമത ധനുമാസം 29 നു എഴുതിയത. ധനു 30 നു ജനവരിമാസം
10 നു വന്നത —
167 A & B
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല
കാരിയങ്ങളും വിചാരിക്കിന്ന സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾക്ക പറപ്പനാട്ടിൽ വിരവർമ്മ രാജാവ അവർകൾ സെല്ലാം. ഈ
കലശല കഴിവൊളം കുമ്പഞ്ഞി സർക്കാരർക്ക ഇരിപ്പാൻ കതിരൂര കൂലൊം
ഒഴിച്ചിതരണമെന്നും തലച്ചെരിഒരെടത്ത സ്ഥലം ഒഴിച്ചി തരിക്കാമെന്നുമെല്ലാ
എഴുതി വന്ന കത്തിലാകുന്നത. കുഡുബ്ബത്തൊടെ കൂടിപ്പാർക്കുന്ന സ്ഥലം
ഒഴിച്ചിതരെണമെന്ന വെച്ചാൽ സങ്കടമാകുന്നു. എന്നാലും കുമ്പഞ്ഞിയിന്ന
കല്പിക്കുംപ്രകാരം കെൾക്കാമെന്ന നിശ്ചയിച്ചിരിക്കുന്നു. ഇവിട ഉള്ള
സാമാനങ്ങൾ മറ്റ ഒരെടത്ത കടത്തിവെപ്പാനുള്ള എടയും ഒരു സ്ഥലവും
വെണം. എല്ലാ കാർയ്യത്തിനും സായ്പു അവർകളെ കൃപാകടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 29 നു
എഴുതിയത മകരം 1 നു ക്ക ഇങ്കിരിസ്സു കൊല്ലം 1797 ആമത ജെനവരി മാസം
11 നു വന്നത— [ 178 ] 168 A & B
രാജശ്രി പറപ്പനാട്ടിൽ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. തങ്ങൾ എഴുതി അയച്ച കത്ത എത്തി. അയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ കുഡുബ്ബത്തൊടും കൂട
തലച്ചെരിയിൽ വരുന്നു എന്നു നിശ്ചയിച്ചിരിക്കുന്നത കൊണ്ട വഴിപൊലെ
വിശാരിക്കയും ചെയ്തു. ഇപ്പൊൾ കുമ്പഞ്ഞിയുടെ പട്ടാളക്കാരമ്മാര
ഇരിപ്പാൻതക്കവണ്ണം കൂലകം ഒഴിച്ചികാണെണ്ടതിന്ന നമ്മുടെ ദിവാൻജിയെ
കതിരൂർക്ക കൽപ്പിച്ചയച്ചിരിക്കുന്നു. ശെഷം തങ്ങൾ കുഡുബ്ബത്തൊട കൂട
തലച്ചെരിയിൽ എത്തിയ ഉടനെ തക്ക ഭവനം ഇരിപ്പാനായിട്ട ഒഴിച്ചി
കൊടുപ്പാൻ കൽപ്പിക്കയും ചെയ്തു.എന്നാൽ കൊല്ലം 972 ആമത മകരമാസം
1 നുക്ക ഇങ്കിരിസ്സ കൊല്ലം 1797ആമത ജെനവരിമാസം 11നു തലച്ചെരിയിൽ
നിന്നു എഴുതിയ കത്ത—
169 A & B
മഹാരാജശ്രിവടക്കെ അധികാരിതലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട
വിരവർമ്മ രാജ അവർകൾ സെല്ലാം. കുറുമ്പ്രനാട്ടെക്ക അയച്ചിട്ട എങ്കിലും 59
ആള വരുത്തണമെന്നും ശെഷം അവസ്ഥകളുമെല്ലൊ ഇന്ന വന്ന കത്തിൽ
ആകുന്നു. പ്രെയ്‌ന്നത്തിന ഒട്ടപ്രാപ്തി ആയിട്ടുള്ളവര വരാന്തക്കവണ്ണം
കുറുമ്പ്രനാട്ടെക്ക കത്ത കണ്ടപ്പൊൾ തന്നെ എഴുതി അയക്കയും ചെയ്തു.
പണ്ടാരത്തിൽ ബൊധിപ്പിക്കെണ്ടതിന്ന തന്നെ കടംവാങ്ങിയതിന സങ്കടമായി
വന്നതും കുമ്പഞ്ഞി ബെലം അല്ലാതെ നാം വെറെ ഒരു ബെലം കരുതിട്ടില്ല
എന്നും സായ്പു അവർകൾ മനസ്സിൽ ആയിരിക്കുന്നുവെല്ലൊ. ആള ചെലവ
പണ്ടാരത്തിന്ന വെച്ച തരുവാൻ കല്പന വരുത്തിട്ട എങ്കിലും മുതൽ വെച്ചു
തരുവാൻ സായ്പു അവർകളെ മനസ്സ ഉണ്ടാകുമെന്ന നാം വിശ്വസിച്ചി
രിക്കുന്നു. വിശെഷിച്ച കുമ്പഞ്ഞി ആൾക്ക നെരെ വിപരിതം ചെയ്ത അവ
സ്ഥക്ക കുമ്പഞ്ഞിരാജ്യം വിപരീതക്കാരുടെ സമീപത്തായിരിക്കുന്നു. ഇരുവ
നാടകടത്തനാടദെശങ്ങളിൽ നിന്ന തൊടീക്കളഞ്ഞ കണ്ണൊത്ത ദിക്കിലെക്ക
രസ്തുക്കൾ പൊകുന്നതും വിരൊധമായി ആ ദിക്കുകളിന്ന ആളുകള
പുറപ്പെടാനും കൽപ്പന ഉണ്ടാകണം. ചൊഴലികെളപ്പൻ നമ്പ്യാർക്കും നമ്മുടെ
സ്നെഹത്തിന എതാനും ആളുകളഅയക്കുമെങ്കിൽസായ്പു അവർകൾക്ക
സമ്മതമെന്ന ഒരു കത്തും ഉണ്ടായിവരണം. എനി വലിയ തൊക്കും
ചകുതൊക്കും പട്ടാളത്തിൽ ഉണ്ടായിരിക്കയും ചവിട്ടിപ്പറമ്പവഴിയും
പൊയിപുര വഴിയും കൽപ്പന ആകയും വെണം. 972 മത ധനുമാസം 29 നു
— മകരമാസം 1 നു ജനുവരീമാസം 11 നു വന്ന കത്ത — [ 179 ] 170 B, 171 B & 172 B
306 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ
സല്ലാം മുൻമ്പെത്തെ ഗഡുവിന്റെ വകക്ക നാം കൊടുത്തയച്ചതിന്റെ
ശെഷം ഉള്ള ഉറുപ്പ്യ കണക്ക തീർത്ത ശരി ആയിട്ട അവിട തരുവാൻ
തക്കവണ്ണം വാസുദെവ പണ്ടാരീന എൽപ്പിച്ച അയച്ചിരിക്കുന്നു. പണ്ടാരി
അവിട വന്നാൽ ആ ഉറുപ്പ്യ അവിട വാങ്ങികൊൾകയും വെണം. എന്നാൽ
കൊല്ലം 972 ആമത ധനുമാസം 29 നു എഴുതിയത —
2. വടക്കെ അധികാരി തലച്ചെരി തുക്കടിസുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ച കെട്ടവസ്ഥയും അറിഞ്ഞു. സായിപ്പവർകൾ
നാള ഒൻമ്പത മണിക്ക വൈദ്യക്കാരൻ സായ്പിന്റെ അടുക്ക വരുന്നെന്നും
സായ്പവർകൾ അവിട എത്തുമ്പളെക്ക നാം അവിട വരണമെന്നുമെല്ലൊ
എഴുതി അയച്ചത. അതുകൊണ്ട നമുക്ക വളര സന്തോഷമായി. സായിപ്പു
അവർകൾ എഴുതിഅയച്ചപ്പൊൾ തന്നെ സായ്പവർകളകാമാനായിക്കൊണ്ട
നാം യാത്രപുറപ്പെട്ട നിക്കുന്നു. സായ്പുവർകൾ അവിട എത്തിയാൽ ആ
വർത്തമാനം ഇവിട അറിവാൻ തക്കവണ്ണം നാം ഒരാള നിപ്പിച്ചിട്ടും ഉണ്ട.
എന്നാൽ 972 ആമത ധനുമാസം 30 നു എഴുതിയത —
3 വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ
സല്ലാം. കൊടുത്തയച്ച കത്ത വായിച്ചു കൊട്ടവസ്ഥയും അറിഞ്ഞു.
ബഹുമാനപ്പെട്ട കുമ്പഞ്ഞി ശിപ്പായിമാര പഴശ്ശിരാജാവിന്റെ ആളുകൾ
വെടിവെച്ച വർത്തമാനം ഇക്കത്തെ എഴുതുന്നതിന്റെ മുമ്പെ നമുക്ക
എത്തിയായിരിക്കുമെല്ലൊ എന്നും ആയതുകൊണ്ട നമ്മുടെ ആളുകളിൽ
ഒരുത്തൻ കൊട്ടയത്ത നാട്ടിൽ ചരക്കുകളും മറ്റും പല ചില്ലാനങ്ങളും
കൊണ്ടുപൊകരുതെന്നുള്ള കൽപ്പന ചെറക്കൽ നാട്ട കുടിയാന്മാർക്ക
ഒക്കയും ഒട്ടും താമസിയാതെ കണ്ട പരസ്യമായിട്ട കൊടുത്തയക്കുകയും
വെണമെന്നും മറ്റുമെല്ലൊ എഴുതി അയച്ചത. സായ്പവർകളെ കത്ത
എഴുതിവന്ന ഉടനെ തന്നെ കൊട്ടയത്ത നാട്ടിന്റെ അതൃത്തലക്ക ഉള്ള
പ്രവൃത്തിക്കാരന്മാർക്കും മറ്റുള്ള പ്രവൃത്തിക്കാരന്മാർക്കും നാട്ടിൽ
കുടിയാന്മാർക്കും സായ്പവർകളെ കൽപ്പന വന്നപ്രകാരം നിഷ്കർഷആയിട്ട
എഴുതി അയച്ചു ചട്ടമാക്കിയിരിക്കുന്നു. ഇ നാട്ടിൽ പ്രവൃത്തിക്കാരന്മാരെ
വറ്റനെങ്കിലും നാട്ടിൽ കുടിയാന്മാരെവറ്റനെങ്കിലും അതിൽവണ്ണം ഒന്ന
ഉണ്ടായിവന്നു എങ്കിൽ അയാളുകള വരുത്തി ചെരുംവണ്ണം ഉള്ള ശിക്ഷയും [ 180 ] ചെയ്ത ആ വർത്തമാനം സായ്പവർകളെ അടുക്ക എഴുതി അയക്കുകയും
ചെയ്യാം. എന്നാൽ 972 ആമത ധനുമാസം 30 നു എഴുതിയത. ഈ മൂന്ന
കത്തും മകരമാസം 1 നു ജനവരീമാസം 11 നു വന്ന കത്തകൾ ആകുന്നത —
ജനവരി 14 നു 3 കത്തും പെർപ്പാക്കി അയച്ചത —
173 B
307 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾകൾക്ക കൊട്ടെത്ത
കെരളവർമ്മരാജാവ അവർകൾ സല്ലാം, 26 നു വയിന്നെരം നമ്മുടെ
സങ്കടപ്രകാരം ഒക്കയും എഴുതി കുമ്പഞ്ഞി എളമാന്മാര ഗ്രെഹിക്കെണ്ടതിന്ന
നാം ഒന്ന എഴുതി. ഗണപതിയാട്ട നമ്പ്യാരും കയിതെരി കമ്മാരനും 26 നു
വയിന്നെരം സായ്പുയിരിക്കുന്നെടത്തു വരുവാനായി നിട്ടുര എത്തുമ്പഴെക്ക
27 നു രാവിലെ കൊട്ടെത്തന്ന പട്ടാളവും പട്ടാളത്തിലെ കപ്പിത്താനും നാം
ഇരിക്കുന്നെടത്ത സമീപം നമ്മുടെ ആള എതാനുണ്ടായിരിന്നു. അപ്പൊൾ
കുമ്പഞ്ഞീലെ പട്ടാളവും വന്നാറെ കുമ്പഞ്ഞീടെ കത്തൊ കൽപ്പനയൊ
എതാനുണ്ടൊ എന്നെ വിളിച്ച ചൊതിച്ചാറെ നൊം ഇരിപ്പെടത്ത എത്തിക്കാം
എന്ന നമ്മുടെ ആള അന്ന്യഷിച്ചാറെ അതിന്റെ ഉത്തരം ചന്തുന്റെ ആള
വിളിച്ച പറകയും ചെയ്തു. കത്തും കൽപ്പനയും എതും ഇല്ല. വെടിവെപ്പാനെ
ഉള്ളൂകൽപ്പന എന്ന പറകയും ചെയ്തു. പട്ടാളക്കാരകൊണ്ടവെടിവെപ്പിക്കയും
ചെയ്തു. നമ്മുടെ ആൾക്ക എതാനും അപായം വരികകൊണ്ടഅവിട നിക്കുന്ന
ആളും വെടിവെച്ചു. പട്ടാളത്തിൽ എജമാനനും 97ശിപ്പായിമാരുംചുള്ളിക്കുന്ന
കയറി മാനന്തെരി മൂലൊത്ത വന്ന നിക്കയും ചെയ്തു. അവിടുന്നും എതാൻ
വെടി ഉണ്ടായാറെ ഞാങ്ങൾ കുമ്പഞ്ഞിലെ കൽപ്പനക്ക വന്നെ
ആളാകുന്നെന്ന പറഞ്ഞാറെ ഇങ്ങിന്ന വെടിവെച്ചിട്ടും ഇല്ല. 28 നു 9 മണിക്ക
ആ എജമാനനയും ശിപ്പായിമാരയും അവര ആയുധവും കൂടി കൊട്ടയത്ത
അവര കൂട്ടി അയക്കയും ചെയ്തു. എനിയും കുമ്പഞ്ഞീട മനസ്സുകൾ ഉണ്ടായിട്ട
രാജ്യത്തുള്ള പ്രജകളയും നമ്മെയും നല്ലവണ്ണം രാജ്യത്തിനെലയാക്കിനിർത്തി
പ്രജകളെയും രക്ഷിച്ച കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടത ബൊധിപ്പിക്കയും
ആം. ആയതിന കുമ്പഞ്ഞീലെ അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 29 നു —ശ്രീകൃഷ്ണജയം — മകരം 1 നു ജനവരിമാസം 11
നു വന്നത —
308 ആമത —
രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. [ 181 ] 309 -ാം കത്ത് തലശ്ശേരി രേഖകളിലില്ല.
174 B
310 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകല കാര്യ
ങ്ങലും വിജാരിക്കുന്ന സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക
പറപ്പനാട്ടിൽ വീരവർമ്മരാജാവ സല്ലാം. എഴുതി കൊടുത്തയച്ച ഉത്തരം
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്യു. കൽപ്പന പ്രകാരത്തിൽ
കതിരൂർ കൊവിലകം ഒഴിച്ച ഇരിക്കുന്നു. ഇതിന്റെ സമീപം ഒന്ന രണ്ട
കുടിയിൽ ഒന്നു നാനാവിധം ആകെയും അരുത. അവിടുന്ന ഒന്നും
കടത്തിക്കൊണ്ട പൊയിട്ടും ഇല്ല. മകരമാസം ഒന്നുനാൾ എഴുതിയത. 1 നു
ജനുവരി മാസം 11 നു വന്നത —
175 B
311 ആമത —
കയിതെരി അമ്പു എഴുത്ത പാനൂപള്ളീലെകാതിയാരും കച്ചൊടക്കാര
ആയിരവും കണ്ടു. കാര്യം എന്നാൽ കൊട്ടപ്പറത്ത തുപ്പറ അവിടുന്ന ചെലെ
മാപ്പിളമാരെയും കൂട്ടിക്കൊണ്ട കുറുമ്പ്രനാട്ടതമ്പുരാന്റെ കൽപ്പനക്ക പൊറാ
ട്ടര കടന്നാൽ ഇങ്ങുന്ന അങ്ങൊട്ടും കടന്ന എതാൻ ചെലെ അസഖ്യങ്ങൾ
കാണിക്കയും ചെയ്യും. ആയവസ്ഥ നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.
തുപ്പറ ഒരുമിച്ച അവിടുത്തെ ആൾ കടപ്പാൻ സങ്ങതി ഇല്ലല്ലൊ. എന്നാൽ
ധനുമാസം 22 എഴുതിയത — മകരം 2 നു ജനവരി 12 നു വന്നത —
176 B
312 ആമത —
കണ്ണൊത്ത നമ്പ്യാർ കയ്യാൽ ഒല പാനൂർ പള്ളിയിലെ കാതിയാരും
കച്ചൊടക്കാര ആയിരവും കണ്ടു. കാര്യം എന്നാൽ കൊട്ടപ്പറത്ത തൂപ്പീറ
അവിടുന്ന ചെലെ മാപ്പിളമാരയും കൂട്ടിക്കൊണ്ട കുറുമ്പ്രനാട്ട തമ്പുരാന്റെ
കൽപ്പനക്ക പൊറാട്ടര കടന്നാൽ ഇങ്ങുന്ന അങ്ങൊട്ടും കടന്ന എതാൻ
ചെലെ അസഖ്യങ്ങൾ കാണിക്കയും ചെയ്യും. ആയവസ്ഥ നിങ്ങൾ അറിഞ്ഞി
രിക്കയും വെണം. തുപ്പറ ഒരുമിച്ച അവിടുത്തെ ആൾ കടപ്പാൻ സങ്ങതി
ഇല്ലല്ലൊ. എന്നാൽ ധനുമാസം 22 നു എഴുത്ത. ഇകത്ത 2-ം മകരം 2-നു
ജനവരി 12 നു വന്നത — ഇക്കത്തെ 2-ം 4 നു ജനവരി 14 നു പെർപ്പാക്കി
അയച്ചത —
177 B
313 ആമത —
മഹാരാജമാന്ന്യരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടെത്ത [ 182 ] വിരവർമ്മരാജാ അവർകൾ സല്ലാം. മകരമാസം 1 നു എഴുതിയ കത്ത 2 നു
രാവിലെ 3 മണിക്ക എത്തി. വാഴിച്ച അവസ്ഥയും അറിഞ്ഞു. കുമ്പഞ്ഞി
ആളകളൊട ഒന്നിച്ച പൊവാൻ നൊം വിചാരിച്ചാൽ കൂടുന്നടത്തൊളം ആള
അയച്ച സഹായിക്കയും ചെയ്യാ. പട്ടാളത്തിൽ അരിചില്ലാന എത്തട്ടതിന
ചെയ്വക്കാരെൻ സഹായിക്ക എന്ന വെച്ചാൽ ആയത കെട്ടി എത്തണ്ടതിന്ന
വെണ്ടുന്ന കുമിക്കാറപാന്താന്ന അവിട വരുത്തികൊടുത്ത അവര
പട്ടാളത്തിൽ കൂട്ടി ആക്കി അരിചില്ലാനവും മരുന്നു മറ്റുള്ള യുദ്ധചരക്കുകൾ
എത്തണ്ടതിന്നും കൂലി ആളുകൾ വെണ്ടുന്നത തലച്ചെരി നിന്നു കൽപിച്ച
വരുത്തി പട്ടാളത്തിൽ അയക്ക വെണ്ടിയിരിക്കുന്നു. ഈ രാജ്യത്തുള്ള
ആളകൾ കാട്ടിൽ പൊയിചെർന്നതിന്റെ ശെഷം ഉള്ളതഒക്ക പലടത്തായിട്ടു
കടന്ന പൊയിരിക്കുന്നു. അതകൊണ്ടത്രെ ഇപ്രകാരം നൊം അങ്ങൊട്ട
അപെക്ഷിക്കുന്നു. കൊല്ലം 972 ആമത മകരമാസം 2 നു എഴുതിയത. 3 നു
ജനവരിമാസം 12 നു വന്നത. — 12 നു തന്നെ പെർപ്പാക്കി ആയച്ചത —
178 B
314 ആമത —
മഹാരാജശ്രീവടക്കെ അധികാരി തലച്ചെരിസുപ്രഡെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കൊട്ടെത്ത വിരവർമ്മരാജാവ അവർകൾ സല്ലാം.
തലച്ചെരിന്ന കതിരൂരക്ക വലിയതൊക്ക വലിപ്പാൻ മൂന്ന ആന കൊടുത്ത
അയപ്പാനെല്ലൊ ഇപ്പൊൾ വന്ന കത്തിൽ ആകുന്നത. വഴിപൊലെ മരം
വലിക്കുന്ന ആന രണ്ടിനെ പെണറായിന്ന തൊടിക്കളത്തിന കൊണ്ടുപൊയ
വർത്തമാനം സായ്പു അവറകളൊട നാം പറഞ്ഞിരിക്കുന്നുവെല്ലൊ. എനി
ഉള്ളതിൽ മൂന്നാനയെ തൊക്കവലിപ്പാൻ ആനക്കാറക്കെ എഴുതി കൊടുത്ത
യച്ചിരിക്കുന്നു. ആനകൾ എരഞ്ഞൊളി സമീപത്ത നിറത്തിയിരിക്കുന്നു.
കൊല്ലം 972 ആമത മകരമാസം 3 നു എഴുതിയത 4 നു ജനവരി 10 നു വന്നത
— 10 നു തന്നെ പെർപ്പാക്കി അയച്ചത —
179 B
315 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. കുറുമ്പ്രനാട്ട താമരച്ചെരി നികിതി തരണ്ടുന്നവര
ശാഠ്യമായി വരുന്നവരെ തടുത്ത നികിതി തരണമെന്ന ഞരിക്കിയാൽ
അതാലത്ത ദറൊഗരുടെ താക്കീതി വന്ന തടവ തീർക്കുന്നു എന്ന
വർത്തമാനം വരിക കൊണ്ട നികിതി തരാൻ ശാഠ്യമായി വരുന്നവരൊടഇന്ന
പ്രകാരത്തിൽ മുട്ടിച്ച നികിതിപണം പിരിച്ചുകൊളെള്ളണമെന്ന കത്ത വന്നാൽ
അത കൊടുത്തയച്ച അപ്രകാരം നടത്തുകയും ആം. കൊല്ലം 972 ആമത [ 183 ] മകരം 3 നു 4 നു ജനവരി 14 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
അയച്ചത —
180 B
316 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾ സല്ലാം.
ഇപ്പൊൾ കൊമ്പഞ്ഞി ആളുകൾ കൊട്ടയത്ത കടന്നതിന്റെ ശെഷം
ഇതുംവണ്ണം ഒക്കയും വന്നത. നാം അറിഞ്ഞിട്ടില്ലന്നും നാം അറിയാതെ കണ്ട
വാലിയക്കാരാകുന്നു. ഇതിൻവണ്ണം ചെയ്തതൊന്നും നമുക്ക അതുകൊണ്ട
അബദ്ധം പെണഞ്ഞുവെന്നും ഇക്കാര്യംകൊണ്ട കൊമ്പഞ്ഞി എജമാനന്മാരെ
ാട് എതപ്രകാരമെങ്കിലും വെണ്ടുംവണ്ണം നാം പറഞ്ഞ വെണ്ടും വണ്ണമാക്കി
രാജ്യത്ത ഇരുത്തിക്കൊള്ളണമെന്നും കൊട്ടയത്ത രാജാവ പറഞ്ഞയച്ച
പ്രകാരം ഒരു പട്ടര ഇവിട വന്നു പറഞ്ഞു. എഴുത്ത കൊണ്ടുവന്നിട്ടില്ല. വായി
വാക്ക പറഞ്ഞയച്ചിട്ടെയുള്ളൂ. ഇക്കാര്യം നാം പീലിസായിപ്പവർകൾക്ക
എഴുതി അയച്ച. സായിപ്പവർകൾ എതപ്രകാരം കൽപ്പന കൊടുത്തയക്കു
ന്നെന്നുവെച്ചാൽ അപ്രകാരം പറഞ്ഞയക്കാമെന്ന പറഞ്ഞയക്കുകയും ചെയ്തു.
വിശെഷിച്ചു എതങ്കിലും ഒരു വർത്തമാനം ഉണ്ടായാൽ എഴുതി
അയക്കണമെന്ന സായ്പവർകൾ കണ്ണൂർ വന്നപ്പൊൾ പറഞ്ഞിട്ടുണ്ടല്ലൊ.
അതുകൊണ്ടാകുന്നു എഴുതി അയച്ചത. എന്നാൽ 972 ആമത മകരമാസം 3
നു എഴുതിയത. മകരം 4 നു ജനവരി 14 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത —
181 B
317 ആമത —
രാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. മകരമാസം 2 നു സാഹെബ
അവർകൾ എഴുതികൊടുത്തയച്ച കത്ത നമുക്ക വരികയും ചെയ്തു.
കൽപനപ്രകാരം ആളയച്ചവരുത്തി. ഈ ച്ചിലിക്കുട്ടിയാലീന ശിപ്പായികളെ
ഒന്നിച്ച അങ്ങൊട്ട അയച്ചിരിക്കുന്നു. അവൻ അവിട എത്തിയ വർത്തമാന
ത്തിന്ന എഴുതി വരികയും വെണം. ശെഷം സാഹെബ അവർകൾ കൽപന
കൊടുത്ത പ്രകാരം നൊക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 3 നു എഴുതിയത. മകരം 4 നു ജനവരി 14നു വന്നത. ഈ ദിവസം
തന്നെ പെർപ്പാക്കി അയച്ചത —
182 B
318 ആമത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ [ 184 ] അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടിസുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. തങ്ങളെ നികിതിപ്പണത്തിന്ന
സഹായിക്കണ്ടതിന നാം ഇപ്പൊൾ കടുത്തനാട്ടിലെക്ക വരുന്നതുകൊണ്ട
എത്രയും ഗുണമായിട്ട ഫലങ്ങൾ വരുത്തെണ്ടതിന്ന എതടത്തായിരിക്കും
എന്ന നമുക്ക എഴുതി അയക്കയും വെണം. തങ്ങളെ മറുപടി ഇവിടെക്ക
എത്തിയ ഉടനെ നമ്മുടെ സാമാനങ്ങൾ അയക്കും എന്നതുകൊണ്ട
താമസിയാതെകണ്ട ഇവിടെക്ക അയക്കയും വെണം. കച്ചെരിയും ആളുകൾ
ഇരിപ്പാനും വീടുകൾ ഉണ്ടാക്കുവാൻ കൽപന കൊടുക്കയും വെണം.
ആയതിന്റെ ചെലവ നാം കൊടുക്കയും ചെയ്യും. വിശെഷിച്ച അപ്രകാരം
ചെയ്താൽ നമുക്ക വളര ഉപകരിച്ചു എന്ന വിശാരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 4 നു ഇങ്ക്ലീശ്ശകൊല്ലം 1797-ആമത ജനവരി 14
നു തലച്ചെരി നിന്നും എഴുതിയത —
183 B
319 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊഗാചന്ദ്രയ്യന എഴുതിയ
കൽപന കത്ത — രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾ തന്നെ കൊണ്ട
അന്ന്യായം വെച്ചു എന്ന നികിതികൊടുക്കാതെയിരിക്കുന്നവരെ തടുത്ത
സമയത്ത താക്കീതിയായിട്ട താൻ തടവ തീർക്കുന്നു എന്ന എഴുതി അയക്ക
ആയത. അതുകൊണ്ട ഈയവസ്ഥയിൽ താൻ വിശാരിപ്പാനാകുന്നതുമില്ല.
അതുകൊണ്ട അവരവരുടെ നികിതികൊടുക്കാതെയിരിക്കുന്നവരെ തടവിൽ
നിപ്പിപ്പാൻ രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾക്ക അവകാശവും ഉണ്ട.
എന്നാൽ കൊല്ലം 972 ആമത മകരമാസം 4 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
ജനവരിമാസം 14 നു തലച്ചെരി നിന്നും എഴുതിയ കത്ത ആകുന്നു —
184 B
320 ആമത —
മഹാരാജശ്രീവടക്കെ അധികാരിതലച്ചെരിതുക്കടി സൂപ്പർഡെണ്ടൻ
കൃസ്തപ്പർ പിലിസ്സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക രണ്ട തറയിൽ
മൊഹസിദാര മധുരായെൻ എഴുതിയെ അരജി. ഇപ്പൊൾ രണ്ട തറയിൽ
നിന്നു കൊല്ലം 972 ആമത നിഗിതി വഹിക്ക മകരമാസം 3 നു വരക്ക
രണ്ടായിരത്ത എഴുന്നുറ്റ മുപ്പത്ത മുന്നെ മുക്കാല ഉറുപ്പികയും പതിനാലറെ
സ്സും തിരുകയും ചെയ്തു. ആയ ഉറുപ്പിക ഒക്കെയും രണ്ട തറെയിലെ
കുടിയാന്മാര മുഖാന്തരം തഹസലിദാര ഗൊപാലയ്യൻ ചൊവ്വക്കാരെൻ
മക്കിക്ക കൊടുക്കയും ചെയ്തു. മുമ്പെ കച്ചെരിക്ക കൊടുത്തയച്ച ഉറുപ്പിക
ഒമ്പതിനായിരത്ത അറുനൂറ്റ ഇരിവത്തെ എട്ടെകാല ഉറുപ്പികയും [ 185 ] അറുപത്തഞ്ചി റെസ്സും കൊടുത്തയക്കയും ചെയ്തുവല്ലൊ. ഒര ഗെഡുവിന
ഇത്ര പണം കെട്ടി അയക്കെണമെന്ന ഇനിക്ക നിശ്ചയവു ഇല്ലയെല്ലൊ.
അതുകൊണ്ട ഒര ഗെഡുവിന ഇത്ര പണം വെണമെന്നും അതിൽ കച്ചെരിക്ക
കെട്ടി അയച്ചതിന്റെ ശെഷം ഇത്രപണം കെട്ടി അയക്കണമെന്നും
മഹാരാജശ്രീ സയ്പു അവർകളെ കൽല്പന വന്നാൽ അപ്പണം മുടിപ്പകെട്ടി
കച്ചെരിക്ക അയക്കയും ആം. വിശെഷിച്ച ഞാൻ ഇങ്ങൊട്ട പൊന്നിട്ട
ഒന്നരമാസം ആകയും ചെയ്തുവെല്ലൊ. ഇനിക്ക ഒരു കൽപനയും വന്നതും
ഇല്ലയെല്ലൊ. ഇനിക്ക എതപ്രകാരം കൽപ്പന വരുന്നു എന്ന വെച്ചാൽ
അപ്രകാരം കെട്ടു നടക്കയും ചെയ്യ. എന്നാൽ കൊല്ലം 972 ആമത മകരമാസം
4 നു എഴുതിയെ അരജി 5 നു ജനവരി 15 നു വന്നത —
185 B
321-ആമത —
മഹാരാജശ്രീ സുപ്രൻതെണ്ടെന്തു കിരസ്ഥൊവു പിലി സായിവു
അവർകളെ സന്നിധാനത്തിങ്കലെക്കു കടുത്തനാട്ട കാനഗൊവി ചെലവു
രായൻ എഴുതിയ അർജി. കുറുങ്ങൊട്ട കല്ലായി പ്രദെശത്തെ നെല്ല കണ്ടം
വയമാശി തിരുകയും ചെയ്തു. തറപതി മുസിക്കൽ ചെമ്പറ ദെവസ്സും കൂടി
ആകെ പാട്ടനെല്ല ഇടങ്ങാഴി 9520 ക്ക തരസ്സപ്പാട്ട ഇടങ്ങാഴി 4870 നിക്കി
നടപ്പപാട്ടം ഇടങ്ങാഴിൽ 9250 ക്ക കുട്ടി വാരം ഇടങ്ങാഴി 40,000 ന്റെ കഴിച്ച
സറക്കാറക്ക വരെണ്ടും നെല്ല ഇടങ്ങാഴി 60950 ക്ക ഉറുപ്പ്യക ആയിരത്തിന 45
പ്രകാരം കൂട്ടിയ ഉറുപ്പിക്ക 2769 മൊളക നിജവള്ളി 835 ക്ക വച്ച മൊളക
ഇടങ്ങാഴി 5624 നുക്ക ഒണക്ക മൊളക തുക്കം പാരം 8 നെറം 8 റാത്തല 23
ഉറുപ്പിക രൂക്ക 29 ക്ക വെല വാരം ഒന്നിനക്ക 29 ഉറുപ്പികപ്രകാരം കൂടിയ
ഉറുപ്പിക 1687 ഉറെസ്സ 10 ക്ക സറക്കറക്ക പതികണ്ട വരെണ്ടു ഉറുപ്പിക840 റെ
സ്സ 10-ം 10-ം വക രണ്ടിനും ആത ആത പറമ്പ വിവരംമായിട്ടും നിലത്തിടെ
വിവരംമായിട്ടും കുടികളെ മുമ്പാകെ അവർക്ക ശിട്ട എഴുതികൊടുത്ത
ബൊധിക്കയും ചെയ്യു സ്വമി. ഇന്ന മുതലക്ക തെങ്ങ കഴുങ്ങ പിലാവ കുടി
വയമാശി നൊക്കി എഴുതെങ്ങതിന മരങ്ങൾ ഒക്കയും എണ്ണണ്ടതിന നാല
ആളകൊൽക്കാരെൻന്മാര കൂടാതെ കഴികയും ഇല്ല. ആയതകൊണ്ട
പെരിയാട്ടെ ചന്തു കൂടാതെ നാല കൊൽക്കാരെൻന്മാര തരുവാൻ ജൂത
കണക്കപ്പിള്ളക്ക കൽപന ആയി വരികയും വെണം. മര ചാർത്തവാൻ
പൊമ്പണമായി ചാർത്തുവാൻനൊ വെള്ളിപ്പണമായിട്ട ചർത്തുവാനൊ
അയതിനു കൽപന വരികയും വെണം. മരം, ചാർത്തവൻ പൊമ്പണമായി
ചാർത്തുവാൻനൊ വെള്ളിപ്പണമായിട്ട ചർത്തുവാനൊഅയതിനു കൽല്പന
വരികയും വെണം. കുടിയാന്മാറക്ക വെള്ളിപണം അല്ലാതെ പൊൻപണം
ചാർത്തന്നത സമ്മത അല്ലാ എന്നു കെൾക്കുന്നു. കണക്കെ എഴുതുവാൻ [ 186 ] കടലാസ്സിന കൂടി കൽപന വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 4 നു ഇങ്കിരിയസ്സുവരിഷം 1797 ആമത ജനവരിമാസം താരിക്ക 14
നു 15 നു മകരം 5 നു വന്നത —
186 B
322 ആമത —
മഹാരാജശ്രി ബാഡൽസ്സായ്പ അവർകൾക്ക ഇരിവയിനാട്ട
കെഴക്കടത്ത നമ്പ്യായര എഴുതിയ കാര്യം. പൊയിലൂര കൊതങ്ങലൊ
കുങ്കന്റെ പെണ്ണുങ്ങൾ ഒളവിലത്ത പൊയിട്ട പൊകുമ്പൊൾ അണിയാരത്തെ
വയ്യലന്നു പെണ്ണുങ്ങളെ കുട പൊരുന്ന വാലിയക്കാരനൊടു ആയുധം
പിടിച്ചുവെന്നു അധിക്ഷെപങ്ങൾളായിരിക്കുന്ന വാക്കുകൾ അവര
പറഞ്ഞുവെന്നു. കുങ്കെൻ എഴുതി അയച്ചിരിക്കുന്നു. ആ ഒല തന്നെ അങ്ങ
കൊടുത്തയച്ചിട്ടുംമുണ്ട അത വാഴിച്ചകണ്ടാൽ അറിയാമെല്ലൊ.
പെരുവഴിക്കുന്നു ഇപ്രകാരം കാണിക്കാമെന്നു വെച്ചാൽ സങ്കടതന്നെല്ലൊ
ആകുന്നു. ശെഷം മുളക നിതി 2 തരായ്ക്കകകൊണ്ട വിരൊധിച്ചത. ഇങ്ങ
ചൊദ്യം ചെയ്യതെ കണ്ട പണ്ടാര വിരൊധം നിക്കി ചെലെ കുടിയാൻന്മാര
മൊളക പറിക്കയും ചെയ്യുന്നു. പണ്ടാരപെർക്ക വിരൊധിച്ചാൽ ഒരു ഭയം
കൂടാതെ കണ്ട പണ്ടാര വിരൊധം നിക്കി കളയാമെന്നു വെച്ചാൽ ഉറുപ്പ്യ
എടുത്ത പൊരുന്നത വളര മുട്ട തന്നെയെല്ലൊ ആകുന്നു. അതകൊണ്ട
അക്കാര്യത്തിന എതപ്രകാരം വെണ്ടുവെന്നു തിരിച്ച എഴുതി വരികയും
വെണം. ചിപ്പായിന ഒരുത്തന എന്റെ കുട അയച്ചിട്ടുള്ളു. അവൻ കുടികളിൽ
എറിയൊന്നു മുട്ടിക്കയുമില്ല. അതകൊണ്ട രണ്ട ശിപ്പായിന അങ്ങുന്ന തന്നെ
പറഞ്ഞയക്കയും വെണം. എന്നാൽ 972 മത മകരമാസം 4 നു — 6 നു ജനവരി
16 നു വന്നത —
187 B
323 ആമത
തലച്ചെരിയിലും വടകരയിലും കണ്ണൂരിലും മയ്യിലും കപ്പായിലും
ഇരിക്കുന്ന വർത്തകന്മാര എല്ലാവർക്കും പരസ്യമാക്കുന്നത — വർത്തക
ന്മാരുടെ വസ്തുവഹ എല്ലാടത്തും കച്ചൊടം ചെയ്യുന്ന നാട്ടുകളിൽ ഒക്കയും
നിശ്ചയിച്ചുട്ടുള്ള മരിയാതിപ്രകാരം ചുങ്കസ്ഥാനത്തിൽ കൊണ്ടുവന്ന
വിശാരിപ്പീക്കാതെ കണ്ടും അവിടുത്തെ സമ്മതം വരുത്താതെ കണ്ടും
അവരവരുടെ പാണ്ടിയാലയിൽ കൊണ്ടുപൊയി വെക്കുന്നത കൊണ്ട
ചുങ്കസ്ഥാനത്തിൽ വളര ചെർച്ചക്കെട വരുത്തുകയും ചെയ്യുന്നു.
ആയതുകൊണ്ട വടക്കെപ്പകുതിയിൽ ഉള്ളദിക്കുകളിൽ ഒക്കയും ചരക്കുകൾ
എററുന്നവർക്കും എറക്കുന്നവർക്കും ഒക്കയും അറിവാനായിട്ടും സൂക്ഷമായി
നടപ്പാനായിട്ടും ഈ എഴുതിയതാകുന്നു. ശെഷം ചുങ്കസ്ഥാനത്ത അല്ലാതെ [ 187 ] കണ്ട വല്ലചരക്കുകൾ എററുവാൻ എങ്കിലും എറക്കുവാൻ എങ്കിലും സമ്മതം
ഉണ്ടാകയും ഇല്ല. വിശെഷിച്ച ഈ പരസ്യമായ കൽപനപ്രകാരം അല്ലാതെ
കണ്ട വല്ല ആളുകളും നടന്നാൽ അവരവരുടെ വസ്തുവഹകൾ
പിടിക്കാറായിരിക്കും. അതുകൊണ്ട ചുങ്കത്തിൽ നിശ്ചയിച്ച ആക്കിയ
കൽപനപ്രകാരം അവരവരെ കൊണ്ടുനടക്കയും ചെയ്യും. എന്നാൽ കൊല്ലം
972 ആമത മകരമാസം 6 നു ഇങ്ക്ലീശ്ശകൊല്ലം 1797-ആമത് ജനവരീമാസം 16നു
തലച്ചെരി നിന്നും എഴുതിയത —
188 B
324 ആമത —
രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. നാളരാവിലെ തങ്ങൾ ഇങ്ങൊട്ടവരും എന്നുള്ള പ്രസാദം
നമുക്കഉണ്ടാകും എന്നുള്ള കാര്യക്കാറൻ രാമനാറായണൻ പറകയും ചെയ്തു.
ആയത നമുക്ക വളരസന്തൊഷം കൊടുക്കയും ചെയ്യും. നൊം തമ്മിൽ എതി
രെൽക്കുന്ന സമയത്ത ഇവിടെ എഴുതി അയച്ച കത്തിന്റെ വർത്തമാനത്തിന
വിശാരിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മകരമാസം 6 നു
ഇങ്ക്ലീശ്ശകൊല്ലം 1797 ജനവരീമാസം 16 നു തലച്ചെരി നിന്നും എഴുതിയത —
189 B
325 ആമത —
രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ് അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പ്രവൃത്തികൊണ്ട
യുദ്ധചരക്കുകൾ കൊണ്ടുപൊവാൻ തക്കവണ്ണം കൊട്ടയത്ത നാട്ടിൽ
കൂലിക്കാരന്മാര വളര വെണ്ടയിരിക്കുന്നതുകൊണ്ട ഒട്ടും താമസിയാതെ
കണ്ട 29 കൂലിക്കാര എങ്കിലും തങ്ങൾ ഇങ്ങൊട്ട അയപ്പാൻ കഴിയുന്ന
ടത്തൊളം കൽപീച്ച അയച്ചാൽ നമുക്കു വളര ഉപകാരം ചെയ്യു എന്ന നാം
നിരീപിക്കയും ചെയ്യും. ശെഷം അവർക്ക അതിയായിട്ടൊരു താമസം ഉണ്ടാ
യിവരികയും ഇല്ല. എന്നാൽ കൊല്ലം 972 ആമത മകരമാസം 8 നു ഇങ്ക്ലീശ്ശ
കൊല്ലം 1797-ആമത ജനവരീമാസം 18 നു വടകര നിന്നും എഴുതിയത. ഇപ്ര
കാരത്തിൽ തന്നെ കടുത്തനാട്ട രാജാവ അവർകൾക്കും കൂടി എഴുതിയത —
190 B
326 ആമത —
കൊട്ടെയകത്ത തമ്പുരാന്റെ കാര്യക്കാരൻ എഴുത്ത. വലുതായിട്ടുള്ള
ഇങ്കിരിയസ്സ് കുമ്പഞ്ഞിക്കൽപ്പനക്ക ചൊരത്തിൻ മീത്തൽ വന്ന മൂപ്പൻന്മാര
കണ്ട. എന്നാൽ ഇങ്കിരിയസ്സ കുമ്പഞ്ഞീലെക്ക വലുതായിട്ടുള്ള [ 188 ] തലച്ചെരികൊട്ടക്ക ടീപ്പുവിന്റെ ആള വന്ന വെടിവെച്ചത. തലച്ചെരിക്കൊട്ട
പിടിപ്പാൻ ആയ സമയത്ത കൊട്ടെത്തുതമ്പുരാൻ ബലമായി നിന്ന ആള
കൊട്ടെത്തന്നെ കടത്തി കുമ്പഞ്ഞിക്ക ഉപകാരം ചെയ്ത കൊട്ടരക്ഷിച്ചുവെല്ലൊ.
ഇപ്പൾ ആ ചെയ്ത ഉപകാരം കുമ്പഞ്ഞിയിന്ന അറിയാതെ കുറുമ്പ്രനാട്ടെ
തമ്പുരാന്റെ കയിക്കുലിക്ക പഴശ്ശിക്കൊയിലകത്ത പട്ടാളം കടത്തി എറിയ
മുതലും അനേകം വസ്തുക്കളും കുത്തിവാരി എടുത്തുവെല്ലൊ. എന്നാലും
വലുതായിട്ടുള്ള കുമ്പഞ്ഞി എല്ലൊ ഇപ്രകാരം ചെയ്തത എന്നും ഈ
വർത്തമാനം കുമ്പഞ്ഞിക്ക എഴുതി അയക്കെണം എന്ന കുമ്പഞ്ഞിയൊട
മത്സരിക്കാവു എന്നവെച്ച കുമ്പഞ്ഞിക്ക എഴുതി അയച്ച അവിടുന്ന
വിസ്ഥരിച്ചില്ല. ഇപ്പൾ നാട തമ്പുരാൻ ഒഴിച്ച കാട്ടിൽ നിക്കുന്ന അവിടയും
പൊറതി അല്ല എന്ന വന്നാറെ വെടിവെച്ചു. എനിയും നാള അസ്ഥമിക്കും
മുമ്പെ ഞാങ്ങള നിങ്ങള ഇവിടുന്ന നീക്കും. കൽപ്പനക്ക വന്ന ആളല്ലൊ
നിങ്ങളെ, നിങ്ങളെ ആയുസ്സോടെ കൂട പൊണം എന്ന ഉണ്ടെങ്കിൽ കിഴിഞ്ഞ
പൊയിക്കൊള്ളണം. പൊകാമെന്ന ഉണ്ടെങ്കിൽ വിശ്വാസം വരുവാൻ ആണ
സത്യവും ചെയ്ത തരാം. ഈ വർത്തമാനം തിരിച്ച അറികയും വെണം.
വർത്തമാനം രാമനൊട പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ മകരമാസം 6 നു
എഴുത്ത —
191 B
2 - കൊട്ടെത്ത തമ്പുരാന്റെ കാര്യക്കാറൻ എഴുത്ത. വലുതായിട്ടുള്ള
ഇങ്കിരിയസ്സ കുമ്പഞ്ഞി കൽപ്പനക്ക വന്ന മൂപ്പൻമാര കണ്ട കാര്യം. എന്നാൽ
ഇന്നലെ എഴുതി ഒരു ശിപ്പായിന അയച്ചുവെല്ലൊ. നിങ്ങൾക്ക ആയുസ്സോടെ
പൊണം എന്ന ഉണ്ടെങ്കിൽ കീഞ്ഞ പൊയിക്കൊളെള്ളണം. അത അല്ല എങ്കിൽ
നിങ്ങള ഒന്നിന്ന ഈവിടുന്ന ചൊരം കിഴിവാൻ സമ്മതിക്കയും ഇല്ല. ആയ
തകൊണ്ട നിങ്ങൾക്ക കീഞ്ഞ പൊകാമെന്ന ഉണ്ടെങ്കിൽ ഞാങ്ങള വെടിവെ
ക്കാതെ അയച്ചുടുകയും ചെയ്യാം. ആയവസ്ഥക്ക നിങ്ങൾക്ക പൊതിച്ചു
എങ്കിൽ ഒന്ന എഴുതി ഈ ശിപ്പായിന അയക്കയും വെണം. ഞാങ്ങളെ തമ്പു
രാനൊട പയിച്ചി കൂലൊത്ത കയറി എറിയ ദൃീവ്യം എടുത്ത എറക്കൊറ
ചെയ്കകൊണ്ടാകുന്നു. കുമ്പഞ്ഞിയൊട മത്സരിച്ചത. എനി ഞങ്ങള ഒന്ന
ഉള്ളന്ന വെടിവെക്കാതെ പൊകയും ഇല്ല. കീഞ്ഞ പൊകാഞ്ഞാൽ നിന്നെ
ഇവിടുന്ന വിട്ടുടുകയും ഇല്ല. മകരമാസം 7 നു ഈ ഒല രണ്ടും മകരം 12 നു
ജനവരി 22 നു വൈയനാട്ടിൽ പാർത്തിരുന്ന എജമാനന്മാര കുറ്റിപ്പുറത്ത
വന്നപ്പൊൾ കൊണ്ടുവന്നതാകുന്നു. കുറ്റിപ്പുറത്തിൽ നിന്നും —
192 B
327-ആമത
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്ഥപ്പർ [ 189 ] പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക
സല്ലാം. നീലിശ്വരത്തെ മൂത്ത കുലും എളെ കുലും മൂന്നാങ്കുലും ഇങ്ങനെ
മൂന്ന സ്ഥാനമാകുന്നു. അവിട വയസ്സ എറിയ ആളകൾക്ക ഇസ്ഥാനം
വന്നാൽ വളപട്ടത്തകൊട്ടയിൽ വന്ന കൊലത്തിരിയണ്ണനക്കണ്ട മര്യാദ
വാങ്ങികൊണ്ട പൊകണം എന്നെ അവരക്ക സ്ഥാനം വന്നുള്ളൂ. ഇപ്പൊൾ
മൂന്നാങ്കുർക്ക അസ്ഥാനം വന്നിരിക്കുന്നു. അതുകൊണ്ട വളപട്ടത്ത
കൊട്ടയിൽ വന്ന മര്യാദ വാങ്ങിക്കൊണ്ട പൊകണ്ടതിന്ന 20 നു
യാകുന്നുമുഹൂർത്തം നിശ്ചയിച്ചിരിക്കുന്നു എന്നും ആയതിന ഇവിട
വരുന്നെന്നും മൂന്നാം കുല എഴുതി അയച്ചിരിക്കുന്നു. ആയവസ്ഥ
സായ്പവർകൾ അറിഞ്ഞിരിക്കണമെന്ന വെച്ചാകുന്നു എഴുതി അയച്ചത.
നമ്മുടെ കുഞ്ഞിക്ക 24 നു ഉപനയത്തിന മൂഹൂർത്തം നിശ്ചയിച്ചിരിക്കുന്നു.
ആ വർത്തമാനവും സായ്പവർകൾ അറിഞ്ഞിരിക്കണമെല്ലൊ. ശെഷം
വർത്തമാനം രാമനാറായണൻ പറകയും ചെയ്യും. എന്നാൽ 972 മാണ്ട
മകരമാസം 12 നു എഴുതിയത. മകരം 14 നു ജനവരി 24 നു വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തത —
193 B
328 ആമത —
രാജശ്രീവടക്കെ അധികാരി സുപ്രസെണ്ടൻ കൃസ്തപ്പർ പീലിസായ്പു
അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരികൊതവർമ്മരാജാവർകൾ സല്ലാം.
സാഹെബ അവർകൾ ഇവിടെത്തെ കാർയ്യത്തിന വെണ്ടുംവണ്ണം
സഹായിപ്പാൻ കുറ്റപ്പുറത്ത വന്നത. നമുക്ക എത്രയും വളര പ്രസാദമായി
വരികയും ചെയ്തു. നമുക്ക സാഹെബ അവർകളെ സമീപത്ത എല്ലാപ്പൊഴും
പാർത്ത കാര്യങ്ങൾ ഒക്കയും ബൊധിപ്പിപ്പാൻ മൊഹമാകുന്നു. വിശെഷിച്ച
ഇപ്പൊൾ ശരീരത്തിന കൊറിഞ്ഞൊരദീനമായി വരികകൊണ്ടത്ത്രെ
എത്തവും താൽപ്പര്യമായിട്ട സാഹെബ അവർകളെ ബൊധിപ്പിക്കുന്നത.
സാഹെബ അവർകൾക്ക ബൊധിച്ചു വരായിട്ട രണ്ട പെർക്ക കൽപ്പന
കൊടുത്ത നാം ഉള്ളടത്ത അയെപ്പാൻ വളര കടാക്ഷം ഉണ്ടായി വരികയും
വെണം. എന്നാൽ കൊല്ലം 972 ആമത മകരമാസം 13 നു എഴുതിയത മകരം
14 നു ജനവരി 24 നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തത —
194 B
329 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അതാലത്ത
കച്ചെരിയിൽ ദൊറൊക്കമാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി.
കമീശനർ സായ്പുമാരിൽ പ്രധാനി ഉൽല്ക്കിസ്സൻ സായ്പവർകൾ [ 190 ]
കൊടുത്തയച്ച ഉത്തരത്തിൽ മലയാം പ്രവിശ്യയിൽ പല കാര്യാദികൾ
നടത്തുവാനായിട്ടും സുപ്രവൈജുരുടെ സ്ഥാനം പരിപാലിപ്പാനായിട്ടും
കൽപിച്ചആക്കീരിക്കുന്നു. കമീശനർസായ്പുമാരിൽ പ്രധാനി ഉൽക്കിസ്സൻ
സായ്പു അവർകൾ ഇരിവെനാട്ട അതാലത്ത ദറൊഗമാണെയാട്ട
വീരാൻകുട്ടിക്ക എഴുതിയത്. നീ മകരമാസം 9 നു എഴുതിവന്ന കത്ത
വായിച്ചു. അവസ്ഥയും അറിഞ്ഞു. കിളപണിക്കാര അയച്ചവര ഇവിടെ
എത്തുകയും ചെയ്തു. ഇനി കെളപണിക്കാര അവിട എത്തീട്ട ഉണ്ടെങ്കിൽ
കൊടുത്തയക്കയും വെണം. ഇനി പിടിപ്പാൻ നൊക്കുകയും വെണ്ട.
വിശെഷിച്ച കൊട്ടയകത്ത നാട്ടിൽ നിന്ന ഇരിവെനാടും വഴിക്ക കുമ്പഞ്ഞി
പണ്ടാരത്തിലെക്ക വിപരീതമായിട്ട നികിതിതരാതെയും കള്ളര കട്ടുകൊണ്ട
പൊകുന്നതിനും കുമ്പഞ്ഞിക്ക ശത്രുവായിട്ടുള്ളവർക്ക ഇരിവെനാട്ട വഴിക്ക
വന്ന സഹായിക്കുന്നവരെയും ആയുധക്കാരായി വന്ന സഹായിക്കുന്നവരെ
യും നൊക്കുവാനായിട്ടും ഇക്കാര്യങ്ങൾക്ക ഒക്കയും സൂക്ഷിച്ച
നടത്തുവാനായിട്ടും ഇരിവെനാട്ട ചമ്പാട്ടദെശത്തിൽ ഇരിക്കും മാലിമ്മി
അമ്മതിനെ കൽപ്പിച്ചിരിക്കുന്നു. അവനെയും നൂറ ആളുകളെയും
ആക്കിയിരിക്കുന്നു. അവർക്ക നീവെണ്ടുന്ന സഹായം ചെയ്കയും വെണം.
ഇപ്രകാരത്തിൽ വന്ന ഉത്തരത്തിൽ ആകുന്നു. ആയതിലിൻ കൊല്ലം 972
ആമത മകരമാസം 10 നു എഴുതിയത. ഉത്തരം കൊണ്ടുവന്നത. മകരം
13 നു ഇപ്രകാരം ഒക്കയും സായ്പവർകളെ അറിവിക്ക അത്രെ ആയത.
എന്നാൽകൊല്ലം 972 ആമത മകരമാസം 13 നു എഴുതിയത അർജി, മകരം 14
നു ജനവരി 24 നു വന്നത. ഈ ദിവസം ഉടനെതന്നെ പെർപ്പാക്കി
അയച്ചത —
195 B
330 ആമത —
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി, ഇരിവയിനാട്ട് അതാലത്ത് കച്ചെരിയിൽ
നിക്കുന്ന ശിരസ്തെദാര വെങ്കിട്ടരാമയ്യന്റെ വീട്ടിൽ ഒരു കുരിസെരി ഉണ്ടെന്നും
എനക്ക വന്നുകുട എന്നും പകരം സിരസ്തെദാര അയച്ചു എന്നും രാമയ്യന്റെ
എഴുത്തുംകൊണ്ട പകരം ശിരസ്തെദാരും ഇരിവെനാട്ട അതാലത്ത
കച്ചെരിയിൽ നിപ്പാൻ തക്കപ്രകാരം വന്നു. വിസ്തരിച്ചാറെ കിവിൽ നിക്കുന്ന
ശിരസ്തെദാര വെങ്കിട്ടരാമയ്യൻ കമീശനർ സായ്പുമാരിൽ ഒരു സായ്പുമാരെ
ഒന്നിച്ചു പണിക്ക നിന്നു എന്നത്രെ കെട്ടു. ഇപ്രകാരം സായ്പു അവർകളെ
അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം 972 ആമത മകരമാസം 14 നു
എഴുതിയ അർജി 15 നു ജനുവരി 25 നു വന്നത — [ 191 ] 196 B
332 ആമത —
രാജശ്രീ വടെക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സാഹെപ്പ അവർകൾ ഇരിവെനാട്ട അതാലത്ത
ദൊഗൊഗാവിന എഴുതി വരുന്നത. ഇരിവെന്നാട്ട അതാലത്ത ശിരസ്തദാരെ
ക്കൊണ്ട പല അന്യായങ്ങൾ വെച്ചിരുന്നതുകൊണ്ട നിന്നെ നല്ലവണ്ണം
മനസ്സിൽ ആവാൻ തക്കവണ്ണം എന്നു അവന്റെ പ്രവൃത്തിപ്രകാരം പൊലെ
നടക്കാഞ്ഞാൽ മറ്റൊരുത്തനെ അവന്റെ സ്‌ഥാനത്തിൽ നിപ്പിക്കയും
ചെയ്യും, ഈ വർത്തമാനം അവനൊട പറകയും അവന്റെ ഉത്തരം നമുക്കു
എഴുതി അയക്കയും വെണം. അതുകൊണ്ട മുച്ചുൽക്ക എഴുതി ഒപ്പിടുകയും
വെണ്ടിയിരിക്കുന്ന സത്യം ചെയ്കയും അല്ലാതെ കണ്ട ശിരസ്തെദാര
സ്‌ഥാനത്തിൽ നടപ്പാൻ ഒരുത്തൻ കഴികയും ഇല്ല, എന്നാൽ കൊല്ലം 972 മത
മകരമാസം 15 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത ജനവരിമാസം 25 നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത-
197 B
332 ആമത -
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരി തലച്ചെരിതുക്കടിസുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ സല്ലാം, തങ്ങൾക്ക എഴുതുവാൻ നമുക്ക ആവിശ്യം
വന്നിരിക്കുന്നതുകൊണ്ട വളര സങ്ങടത്തൊടുകൂട തന്നെ ആകുന്നുത.
ഒന്നാം കിസ്തികൊണ്ട തീർച്ച ആക്കും എന്ന പല പ്രാവിശ്യമായിട്ട
ഒത്തിരിക്കയും ചെയ്തു. ഇപ്പോൾ കണ്ണമ്പത്തെ നമ്പ്യാര എത്തീട്ടില്ല എന്ന
നമുക്ക അറിയിപ്പാ അയച്ചിരിക്കുന്നു. ഈയവസ്ഥ അത്രെ വളര
വിശെഷമായിട്ട കാണുന്നു. അതുകൊണ്ട ആയതിന്റെ ഹെതു നമുക്ക
അറിയിക്കയും വെണം. അതുകൊണ്ട ഇന്ന രാവിലെ കിസ്തിന കരാർന്നാമം
കൊടുക്കാതെയിരുന്നാൽ ശെഷം താമസിപ്പാൻ കഴികയും ഇല്ലല്ലോ.
എന്നാൽ കൊല്ലം 972 ആമത മകരമാസം 19 നു ഇങ്ക്ലിശ്ശകൊല്ലം 1797 ആമത
ജനവരി മാസം 29 നു കുറ്റിപ്പുറത്തിൽ നിന്ന എഴുതിയത -
198 B
333 ആമത -
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ
സല്ലാം. കുമിശനർ സായ്‌പുമാര അവർകളുമായി കാണ്മാനിയിട്ട 15 നു നാം
ചെറക്കൽന്ന യാത്ര പുറപ്പെട്ട രണ്ടു തറയിൽ എത്തുവൊളത്തിനും നമുക്ക
ദീനം ഏതുമില്ല. അവിട എത്തിയപ്പോൾ നമുക്ക നാവ ഏടുത്ത പറഞ്ഞു
[ 192 ] കൂടുന്നില്ല. പറഞ്ഞാൽ ഒന്നും തിരിയുന്നുമില്ല. എന്തുകൊണ്ടാകുന്നു
ഇതിൻവണ്ണം വരുവാനുള്ള സങ്ങതി എന്നറിഞ്ഞില്ല. 15 നു തന്നെ നാം
തലച്ചെരി എത്തി. 16 നു കാലത്തെ നാം മയ്യഴിയിൽ ചെന്ന ഉൽക്കിസ്സൻ
സായ്പവരകളുമായിക്കണ്ടു. ഗുണദൊഷങ്ങൾ കൊണ്ട പറയാമെന്ന
വെച്ചാൽ നാവ എടുത്ത പറഞ്ഞു കൂടുന്നില്ല. ദീനം മാറ്റി വെഗം വരാമെന്ന
സായ്‌പവർകളൊട പറഞ്ഞാരെ ദീനത്തിന നല്ലവണ്ണം ചികിത്സ ചെയ്ത ഭെദം
വരുത്തി വെഗം വരികെ വെണ്ടു എന്ന സായ്പവർകൾ കൽപ്പന തന്നു.
കാര്യങ്ങൾ വിജാരിച്ച പ്രകാരം ഒന്നും പറവാനും സങ്ങതി വന്നില്ല. അപ്പൊൾ
തന്നെ അവിടന്ന പുറപ്പെട്ട പത്തു നാഴിക രാത്രി ചെന്നപ്പൊൾ നാം ചെറക്കൽ
എത്തുകയും ചെയ്തു. സായിപ്പവർകളുമായിട്ടും കണ്ട എറിയൊരു കൂട്ടം
ഗുണദൊഷം പറയണമെന്ന നമുക്ക മനസ്സിൽ വളര ആഗ്രഹം ഉണ്ടായിരുന്നു.
ആയതിന ഈശ്വരൻ ഇങ്ങനെ എല്ലൊ സംഗതി വരുത്തി. ദീനത്തിന
വഴിപൊലെ ചികിത്സിച്ചു വരുന്നു. ദീനം മാറ്റി താമസിയാതെ സായിപ്പ
വർകളെ അടുത്ത വരികയും ചെയ്യുന്നു. എന്നാൽ 972 മാണ്ട മകരമാസം 19
നു എഴുതിയത. മകരം 20 നു ജനവരി 30 നു വന്നത -
199 B
334 ആമത -
മഹാരാജശ്രീ വടക്കെ അധികാരി പീലി സായിപ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവാനയിട്ട ദൊറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. ഇരിവയിനാട്ട അതാലത്ത കച്ചെരിയിൽ
നിക്കുന്ന ശിരസ്തെദാരെ കാര്യംകൊണ്ട സായിപ്പവർകളുടെ കൽപ്പന ഉത്തരം
വന്നു എന്നതിന്റെ ശെഷം ശിരസ്തെദാരെ അന്നഷിച്ചു നടന്നിട്ട കണ്ടതുമില്ല.
കച്ചെരിയിൽ എത്തിയാൽ ഉത്തരത്തിൽ ഉള്ള പ്രകാരം പൊലെ
ശിരസ്തെദാരൊടു പറഞ്ഞു. സിരസ്തെദാര പറഞ്ഞപ്രകാരം സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ എത്തിക്കയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത മകരമാസം 20 നു എഴുതിയ അർജ്ജി. മകരം 20 നു ജനവരി 30
നു വന്നത -
200 B
335 ആമത -
കാമ്പ്രത്ത നമ്പ്യാര കയ്യാൽ ഒല ഇരിവെനാട്ട അതാലത്ത കച്ചെരിയിൽ
ദറൊകാൻ വീരാൻകുട്ടി മൂപ്പൻ കണ്ടു. കാര്യം എന്നാൽ കൊടുത്തയച്ച ഒല
വായിച്ച മനസ്സിൽ ആകയും ചെയ്തു. കെഴക്കെടത്ത നമ്പ്യാരെ പറമ്പത്ത
കയറി എന്റെ ആള രാവാരി കുങ്കനും പരിക്കൊളി ചന്തുവും കൊലയും
വാഴയും തറിച്ച അപ്പറമ്പത്ത കരിക്കും പറിച്ചു എന്നും അക്കൊലയും കരിക്കും
നമ്പ്യാര തന്നെ വന്ന എടുപ്പിച്ചൊണ്ടു പൊയെന്നും ആയഞ്ചെരി കുങ്കന്റെ
[ 193 ] വീട്ടിൽ കരിപ്പാപ്പൊയില കൊമപ്പനും മറ്റ ഒരാളും കയറി പരതിനൊക്കി
എന്നും എല്ലൊ എഴുതി അയച്ചത. ഇപ്പൊൾ കൊലകൊത്തിയ പറമ്പ
ഒരാങ്കുലകുങ്ക്രെ പെരിൽ അത്രെ നികിതി ആകുന്നു. അപ്പറമ്പത്തെ നികിതി
ആയിട്ടും പൊര ഉറുപ്പീക ആയിട്ടും നെല്ലിന്റെ ഉറുപ്പ്യ ആയിട്ടും 971 ലെക്ക
എമ്പത്ത മൂന്നുപണം തരുവാനും ഉണ്ട. അപ്പണം അവൻ തരാതെ കണ്ട
പൊറാട്ടര കടന്ന പൊയതിന്റെ ശെഷം അപ്പറമ്പും അവർ കൊത്തിയ
കണ്ടവും കെഴക്കെടത്തു നമ്പ്യാരെ ആള ചാലയാടൻ കുങ്കൻ അത്രെ
നടക്കുന്നത. 71 ലെക്കുള്ള പണത്തിന ചാലയാടൻകുങ്കനൊട പറഞ്ഞാറെ
ഞാനല്ല പറമ്പ അടക്കുന്നു നമ്പ്യാരെ പെർക്ക അത്രെ ഞാൻ പറമ്പ
കെട്ടിച്ചതും കണ്ടം കൊത്തുന്നതും. അതുകൊണ്ട ഞാൻ പണം തന്ന
കഴികയും ഇല്ല. എന്ന അവൻ പറഞ്ഞാറെ ഞാങ്ങള എല്ലാവരും കെളൊത്ത
കണക്കകൊണ്ട ഇട്ടതിന്റെ ശെഷം കടന്നപൊയ ആളെ പണം പണ്ടാരത്തിൽ
തരണ്ടത അവരവരെ വകയിമ്മന്ന അവരവര തന്നെ വകയും കെട്ടി അടക്കി
പണം തരുവാൻ പറഞ്ഞതിന്റെ ശെഷം കടന്നപൊയ കുടിയാന്റെ വകയും
കെട്ടി അടക്കിയും പാട്ടം കൊടുത്ത പണം വാങ്ങികൊള്ളണം എന്നത്രെ
എല്ലാവരും കൂടിയെടത്തന്ന കെഴക്കെടത്ത നമ്പ്യാര പറഞ്ഞത. എന്നാറെ
അപ്പറമ്പത്ത അത്തിയ്യൻ വെച്ച വാഴയിമ്മലെ കൊല കൊത്തുന്നതിനും
പാട്ടം അടക്കുന്നതിനും വിരൊധിക്കുകയും അവിട ഇപ്പൊൾ ഇരിക്കുന്ന
തിയ്യന്റെ പൊരക്ക ചപ്പഇടുകയും ചെയ്താറെ ചപ്പ എത്തു കളകയും വിരൊ
ധം എടുത്തുകളഞ്ഞു കൊലകൊത്തി കൊണ്ടുപൊകയും ചെയ്തു. അക്കാര്യം
വിസ്മരിപ്പാനായിട്ട ഉറുപ്പിക എടുക്കുന്ന രാവാരി കുങ്കനും പരിക്കൊളി
ചന്തുവും കൂടി അവിട ചെന്നതിന്റെ ശെഷം അവിട മൂത്ത പടുകുല ആയിട്ട
5 കൊല കൊത്തിക്കൊടുത്ത പണ്ടാരപ്പണത്താൽ തീരുന്നതിന പിരിപ്പാൻ
നൊക്കുമ്പോൾ ചാലയാടൻ കുങ്കനും രണ്ട വാലിയക്കാരും നാലഞ്ച തിയ്യരും
പാഞ്ഞെത്തി. അവര ഞായം പറഞ്ഞ നിപ്പിക്കയും ചെയ്തു. അപ്പളെക്ക
കെഴക്കെടത്ത ആള പാഞ്ഞപൊയി. അവിടത്തെ കുഞ്ഞികൃഷ്ണനും
പത്തുപതിനഞ്ച് വാലിക്കാരും കൂടി വന്ന. കുങ്കനെ കൃഷ്ണൻ തന്നെ
അടിക്കയും വാലിയക്കാരെ ആയഞ്ചെരി കുങ്കനെകൊണ്ടും മറ്റും
അടിപ്പിക്കയും ചെയ്തു. അന്നെരത്ത അവിടെകണ്ട സാക്ഷിക്കാര
പണ്ടാരശിപ്പായിം എടക്കുടി കുഞ്ഞി അമ്മതും കൂടി അറിഞ്ഞിരിക്കുന്നു.
പണ്ടാരത്തിൽ 71 ൽ കൊടുക്കെണ്ട, ഉറുപ്പീകക്ക ഞാങ്ങള മൊന്തൊൽ
വന്നാറെ എടുത്തടത്തൊളം ഉറുപ്പ്യ ഇവിട ബൊധിപ്പിച്ചു. ശെഷം ഉറുപ്പ്യ
കുററികളിൽ അത്രെ എന്ന പറഞ്ഞിട്ട അത സമ്മതിച്ചില്ലല്ലൊ. കടം വാങ്ങി
എല്ലൊ അവിട കൊടുക്കണ്ടിവന്നത്. ആയവസ്ഥ ദറൊകാൻ കൂടി
അറിഞ്ഞിരിക്കുന്നെല്ലൊ. ഇപ്രകാരം ആയാൽ കീഴക്കട എടുക്കെണ്ട
[ 194 ] ഉറുപ്പ്യയും ഇപ്പൊൾ എടുക്കെണ്ട ഉറുപ്പ്യയും തീരുന്ന വഴിയായിട്ടല്ലല്ലൊ
വന്നിരിക്കുന്നത. ഇപ്രകാരം ചെയ്ത അവസ്ഥക്ക കച്ചെരിയിൽ എഴുതി
അയക്കാഞ്ഞത ഞാങ്ങൾ താന്താൻ തമ്മലിൽ ഉള്ളത കൂടക്കുട എഴുതി
അയപ്പാൻ ഉള്ള എടയല്ലെ ഉള്ളു. എന്നവെച്ചത്രെ എഴുതി അയക്കാഞ്ഞത
എനി അങ്ങനെയുള്ള കാര്യത്തിന മുമ്പെ തന്നെ എഴുതി അയക്കും എല്ലൊ.
അയഞ്ചെരി കുങ്കൻ പണ്ടാരത്തിൽ തരണ്ട ഉറുപ്പീകക്ക മുമ്പെ അവൻറ
വീട്ടിൽ ചപ്പയിട്ടിരിക്കുന്നു. അച്ചപ്പ എടുത്ത കളഞ്ഞൊ എന്ന അറിയാൻ
ഇങ്ങിട്ടെ മതളുമ്മൽ നിന്ന എത്തിനൊക്കിയതെ ഉള്ളു. കുങ്കന കൂട്ടി
അയക്കാഞ്ഞത അവനെ അടികൊണ്ട വരുത്തംകൊണ്ട നടന്നുകൂടായ്‌ക
കൊണ്ടത്രെ കൂട്ടി അയക്കാഞ്ഞത. അവരെ ദണ്ണം അസാരം ഭെദം വന്നല്ലൊ
നടന്ന വന്നുടും. അക്കാര്യം അന്ന അവിടകണ്ട സാക്ഷിക്കരെ വിളിച്ച
വിസ്‌ഥരിച്ചാൽ അറികയും ചെയ്യുമെല്ലൊ. എന്നാൽ 972 ആമത മകരമാസം
18 നു എഴുതിയത. മകരം 21 നു ജനവരി 31 നു വന്നത. മകരം 22 നു
പെർപ്പാക്കികൊടുത്തു -
201 B
336 ആമത -
കെഴക്കെടത്ത നമ്പ്യാര കയ്യാൽ ഒല. മൊന്തൊൽ കച്ചെരിയിൽ
ദൊറൊകാൻ കണ്ടു. കാര്യം എന്നാൽ കാമ്പ്രത്ത നമ്പ്യാര എന്റെ അരിയത്ത
നിക്കുന്ന ആയഞ്ചെരി കുങ്കനെ കാമ്പിറത്തന്നെ പിടിച്ച അത്തറപാട്ടന്ന തന്നെ
അടിക്കയും ചെയ്തു. അതും ഞാൻ ക്ഷമിച്ചു. ഇപ്പൊൾ എന്റെ പറമ്പത്ത
കയറി കാമ്പിറത്തെ വാലിയക്കാര രാവാരികുങ്കുന്നും പരിക്കൊളി ചന്തുവും
എന്റെ പറമ്പത്ത കയറി കൊലയും വാഴയും തറിച്ചു. അപ്പറമ്പത്തന്ന
കരിക്കും പറിക്കയും ചെയ്തു. ആയവസ്ഥ കെട്ടാറെ ഇങ്ങെക്കിടാക്കള ചെന്ന
ഇങ്ങെ പറമ്പത്ത കയറി ഇപ്രകാരത്തിൽ ചെയ്‌വാൻ സങ്ങതി എന്തന്ന
അവരചൊതിച്ചതമ്മലിൽ വാക്കുണ്ടാകുമ്പൊൾ ഇങ്ങന്ന പണ്ടാരശിപ്പായിന
കൂട പറഞ്ഞയച്ചു. പിന്നെ ഒരു വാക്ക അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടാകാതെ
കണ്ട പറഞ്ഞയക്കയും ചെയ്തു. അവര കൊത്തിയകൊലയും ചെന്ന പണ്ടാര
ശിപ്പായി തന്നെ എടുത്ത അവിട വെച്ചു. ഈ വർത്തമാനങ്ങൾ തന്നെ
മൊന്തൊൽ കച്ചെരിയിൽ പറവാനായിട്ട ശീപ്പായിന അങ്ങൊട്ട
പറഞ്ഞയച്ചതിന്റെ ശെഷം കാമ്പിറത്ത നമ്പ്യാര തന്നെ വന്ന അവിട
എടുത്തുവെച്ചകൊലയും എളന്നീരും കാമ്പിറത്ത എടുപ്പിച്ചൊണ്ടുപൊകയും
ചെയ്തു. എന്നതിന്റെ ശെഷം അത് കൂടാതെ കണ്ട ഇന്ന കാമ്പിറത്തെ
വാലിയക്കാര പത്തപതിനഞ്ച ആളുംകൂടിവന്ന ഇങ്ങെ ചൊറ്റകാരൻ
ആയഞ്ചെരികുങ്കന്റെ വീട്ടിൽവന്ന അതീൽ കരിപ്പാപ്പൊയിലിൽ കൊമപ്പനും
മറെറാരു വാലിയക്കാരനും അവന്റെ അകത്ത് കയറി കുങ്കനെ
[ 195 ] പരതിനൊക്കുമ്പൊൾ കുങ്കനവിട ഇല്ല. പെണ്ണുങ്ങളെ അവിട ഉള്ളു. അവര
ഇവിട വന്ന എന്നൊട പറകയും ചെയ്തു. മുമ്പെ ഇപ്രകാരം ഉണ്ടായാൽ
തമ്മലിൽ തന്നെ ഉത്തിരം ചൊതിക്കുവാറാകുന്നു. ഇപ്പൊൾ രാജ്യം
കുമ്പഞ്ഞിക്കല്ലൊ ആകുന്നു. അതുകൊണ്ടത്രെ ഈയവസ്ഥകൾകച്ചെരിക്ക
എഴുതിയത. എന്നെന്നും ഇപ്രകാരം ഒരൊരുത്തൻ കയറി അതിക്രമിക്കു
മ്പൊൾ എല്ലാടത്തുന്നും എല്ലാവരും ഒരുപൊലെ വിചാരിച്ച നിന്ന പൊകും
എന്ന വരികയും ഇല്ലല്ലൊ. അതുകൊണ്ട ഈ വർത്തമാനങ്ങൾ മഹാരാജശ്രീ
പിലി സായ്‌പു അവർകള അറിയിക്കയും വെണം. ചെഷം അവിട
ഉണ്ടായവസ്ഥകൾ ഒക്കയും പണ്ടാരശിപ്പായി പറകയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 17 നു എഴുതിയ കയിമുറി. മകരം 21 നു
ജനവരി 31 നു വന്നത. ഉടനെ പെർപ്പാക്കികൊടുത്തു -
202 B
337 ആമത -
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. കൊഴക്കെടത്ത നമ്പ്യാരെ പറമ്പത്ത കയറി
കൊലയും വാഴയും തറിച്ചു. അപ്പറമ്പത്തിന്ന കരിക്കും പറിച്ചുകൊണ്ടു
പൊയി. ആയത കാമ്പ്രത്തനമ്പ്യാരും നമ്പ്യാരെ ആളും ആകുന്നു എന്നു
എഴുതി അതാലത്ത കച്ചെരിയിൽ എഴുതിവന്നു. എന്നതിന്റെ ശെഷം ഈ
ഹെതു ഉണ്ടാക്കിയ ആളുകളെ അയപ്പാൻതക്കപ്രകാരം കാമ്പ്രത്ത നമ്പ്യാർക്ക
എഴുതി അയച്ചതിന്റെ ശെഷം കെഴക്കെടത്ത നമ്പ്യാരെ ആളുകൾ ഹെതു
ഉണ്ടാക്കിയ ആളെ അടിച്ചു. അടികൊണ്ട നടന്നുകൂട എന്നും ആളുകളെ
കൂട്ടി അയക്കാതെ കണ്ട എഴുത്തും കൊടുത്ത അയക്കുക അത്ത്രെ ആയത.
ഈ ഹെത്തുവായിട്ട കെഴക്കെടത്ത നമ്പ്യാരും കാമ്പ്രത്ത നമ്പ്യാരുമായിട്ട
തമ്മലിൽ മത്സരിച്ച നിൽക്കുന്നുയെന്നത്രെ കെട്ടത. ആയതകൊണ്ട കെഴക്കെ
ടത്ത നമ്പ്യാരകൊടുത്തയച്ചകയിമുറിയും കാമ്പ്രത്തനമ്പ്യാര കൊടുത്തയച്ച
കയിമുറിയും ഈ രണ്ടു കയിമുറിയും കൊടുത്ത സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ഇപ്പൊൾ അയക്കയും ചെയ്തു. താന്താന്റെ ബലം
താന്താൻ നൊക്കും എന്ന കെഴക്കകൊണ്ടും ഈ ഹെതു ഉണ്ടാക്കിയ ആളു
കളെ അയക്കായ്‌കക്കൊണ്ടും അത്രെ സായ്‌പുവർകളെ അറിവിക്ക എത്രെ
ആയതു. എന്നാൽ കൊല്ലം 972 ആമത മകരമാസം 20 നു എഴുതിയ അർജ്ജി.
ജനവരി 31 നു മകരം 21 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി കൊടുത്തു-
203 B
338-ആമത -
മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്‌പു അവർകളുടെ
[ 196 ] സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി, സായ്‌പവർകളെ കൽപ്പന ഉത്തരം കണ്ട
ഉടനെ തന്നെ ഇരിവെനാട്ടുന്നും കല്ലായിന്നും ദിക്കുകളിൽ നിന്ന 29
കൂലിക്കാരെ മെലാളയും കൂട്ടി മയ്യഴിയിൽ കുമിശനർ സായ്‌പുമാർ
ഇരിക്കുന്നടത്ത കൂട്ടി അയച്ചിട്ടും ഉണ്ട്. എന്നാൽ കൊല്ലം 972-മത മകരമാസം
20 നു എഴുതിയ അർജി 21 നു ജനവരി 31 നു വന്നത് -
204 B
339 ആമത -
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ വടകര പാറവത്യക്കാരന എഴുതി
അനുപ്പീന കാര്യം. എന്നാൽ നിനക്കെ കൽപന കൊടുത്തത നിരൂപിക്കയും
ചെയ്യുമെല്ലൊ. ഇപ്പൊൾ രാജാവർകളുടെ ആഗ്രഹംപൊലെ നമ്മുടെ
ശിപ്പായിന നിനക്ക കൽപ്പീച്ചയച്ചിരിക്കുന്നു. 5000 ഉറപ്പ്യ ഉടനെ ഇവിടെക്ക
അയപ്പാൻ ആകുന്നത. ഇക്കൽപ്പനക്ക ഒഴിവ പറവാൻ സമ്മതിക്കയും ഇല്ല.
എന്നാൽ നാളെ 22 നു രാത്രി നിന്റെ പറ്റിൽയിരിക്കുന്ന മുതലെടുപ്പിന്റെ
കണക്കെ നമുക്ക അറിയിക്കയും വെണം. ഇക്കൽപ്പനപ്രകാരം സൂക്ഷിച്ചവണ്ണം
എതാൻ അനുസരക്കെട വരുത്താതെ സൂക്ഷമായി നടക്കയും വെണം.
എന്നാൽ കൊല്ലം 972 ആമത മകരമാസം 21 നു ജനവരി മാസം 31
നു കുറിപ്പുറത്ത നിന്നും എഴുതിയ കത്ത -
205 B
340 ആമത -
രാജശ്രീ വടക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ ഇരിവെനാട്ട നമ്പ്യാന്മാർക്ക എഴുതി
അനുപ്പീന കാര്യം. എന്നാൽ ഈ സമ്മത്സരത്തിന്ന പിരിച്ചടക്കിയ ഉറുപ്പീക
ഒക്കയും വാങ്ങുവാൻതക്കവണ്ണവും വിശെഷിച്ചനിങ്ങൾ ഒത്തിരുന്ന പ്രകാരം
എട്ടു ദിവസത്തിൽ അകത്ത ഒന്നാം കിസ്തി കൊടുപ്പാൻ ആകുന്നത എന്ന
നിരൂവിപ്പിക്കാൻ തക്ക വണ്ണവും രാമരായരെ കൽപ്പിച്ചയച്ചിരിക്കുന്നു.
ഈയവസ്ഥ നിരുവിച്ചുട്ടുണ്ടെന്നും തലച്ചെരിക്ക അയപ്പാൻതക്കവണ്ണം ഉറപ്പ്യ
ഒക്കയും ഇപ്പൊൾ തെയ്യാറായിരിക്കുന്നു എന്നും നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത് മകരമാസം 22 നു ഇങ്ക്ലീശ്ശ കൊല്ലം 1797ആമത
പിപ്രവരി മാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയത -
206 B
341 ആമത -
രാജശ്രീ ചെറക്കൽ രവിവർമ്മ രാജാവ് അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
[ 197 ] അവർകൾ സല്ലാം. മകരമാസം 12 നുയും 19 നു യും ഇവിടെക്ക എഴുതി
അയച്ച കത്ത രണ്ടും വാങ്ങി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്യു. തങ്ങളെ ദീനത്തിന്റെ വർത്തമാനം കെട്ട നമുക്ക വളര
സങ്കടമായിരിക്കുന്നു. എന്നാൽ ഇക്കത്തെ തങ്ങൾക്ക എത്തിയതിന്റെ മുമ്പെ
ദീനം ഒക്കയും മാറ്റി ആകും എന്ന നാം വഴിപൊലെ വിശ്വസിച്ചിരിക്കുന്നു.
ആയത തങ്ങൾ നിന്ന കെൾക്കുവാൻ നമുക്ക സന്തൊഷം ആകയും ചെയ്യും.
വിശെഷിച്ച ടീപ്പു സുൽത്താന്റെ നാട്ടിൽയിരിക്കുന്ന നീലിശ്വരത്ത മൂന്നാം
കൂല രാജാവ എതാൻ മര്യാദ വാങ്ങുവാൻ തക്കവണ്ണം തങ്ങളെ വളപട്ടത്ത
കൊട്ടക്ക വരുന്ന വർത്തമാനം ഒന്നാം കത്തിൽ എഴുതിയിരിക്കുന്ന പ്രകാരം
ടീപ്പുവിനെക്കൊണ്ടു,എതാൻ ദുർബുദ്ധിയായിട്ടുള്ള ഫലങ്ങൾ ഒടുക്കമായിട്ട
വരുത്തും എന്ന നമ്മുടെ മനസ്സിൽ ഭാവിച്ചിരുന്നതുകൊണ്ട കുമിശനർ
സായ്പു അവർകൾക്ക എഴുതി അയക്കയും ചെയ്യു. എന്നാൽ തങ്ങളെ
കത്ത കുമിശ്ശനർ സായ്‌പു അവർകൾക്ക കൊടുത്തയച്ചതിന്റെ ശെഷം
നീലിശ്വരത്ത രാജാ വാങ്ങുവാൻ ഉള്ള മര്യാദ എന്ത ആകുന്നുത എന്ന
എഴുത്തിൽ നമുക്ക അറിയിപ്പാൻ തക്കവണ്ണം എന്നുള്ള പ്രകാരം തങ്ങൾ
നിന്ന ആഗ്രഹിപ്പാൻ കുമിശനർ സായ്പു അവർകൾ നമുക്ക കൽപ്പിക്കയും
ചെയ്തു. ശെഷം ടീപ്പു സുൽത്താൻക്ക എതാൻ പ്രസാദക്കെട വരുത്തും എന്ന
കാണുവാറായിരിക്കും എങ്കിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ രാജ്യത്തിൽ
യിരിക്കാതെ യിരിക്കുന്ന കുഡുമ്പത്തിന്റെ ആളുകളെ മര്യാദിയൊടു
നടക്കുന്നതിന്റെ മുമ്പെ ബഹുമാനപ്പെട്ട സർക്കാരുടെ ഉത്തരം
വരുവൊളത്തക്ക താമസിക്കെണ്ടതിന്ന തങ്ങളെ ആഗ്രഹിപ്പാൻ തക്കവണ്ണം
നമുക്ക കൽപ്പിച്ചിരിക്കുന്നു. ഈയവസ്ഥ തങ്ങളെക്കൊണ്ട ടിപ്പുവിന്റെ
അന്ന്യായംവരാതെ കണ്ടയിരിപ്പാൻ താൽപ്പര്യം ആകുന്നത. ആയതകൂടാതെ
കണ്ട തങ്ങൾക്ക ഉപകാരം സങ്ങതി ഉള്ളടത്തൊളം പ്രസാദം വരുത്തെണ്ട
തിന്ന് മെൽപറഞ്ഞ താൽപ്പര്യം അല്ലാതെ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
ആഗ്രഹത്തിൽ എതാൻ താഴിച്ചയും ഇല്ലല്ലൊ. വിശെഷിച്ച തങ്ങളെക്കൊണ്ട
നാം അനുഭവിക്കുന്ന പ്രീതിയും വിശ്വാസവും തങ്ങളുടെ മനസ്സിൽ
നിശ്ചയിക്കെണ്ടതിന്ന നമുക്ക എപ്പൊളും സത്തൊഷമായിവരികയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത മകരമാസം 22 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്പ്രവരി മാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയത -
207 B
342 ആമത -
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അണിയാരത്തെ
നാരങ്ങൊളി നമ്പ്യാരെ പണിയിൽയിരുത്തി എടുക്കുന്ന ചുണ്ടങ്ങാ
[ 198 ] പൊയിലിൽ കുഞ്ഞിപ്പൊക്കര എഴുതിയ അർജി പാലത്തായി കണ്ണെങ്കൊട്ട
പുത്തുര പൊയിലൂര പാലത്തായി കൊളൊള്ളുരു ഉള്ള ചെലെ കുടിയാൻ
നായരെയും തിയ്യരെയും ഉറുപ്പികക്ക നൊക്കി നടന്നിട്ട കാണുന്നതും ഇല്ല.
അതുകൊണ്ട് ഉറുപ്പിക വയിക്കലെ പിരിഞ്ഞവരുന്നതും ഇല്ല. ശെഷം ഈ
മാസം 17 നു പകല കൊതൊങ്ങലൊ കുങ്കന്റെ ആളുകൾ 8 ന്ന പൊറാട്ടരെ
ന്ന വെടികഴിഞ്ഞു തലത്തന്ന എഴിന്നമുറി ആയിട്ടും ഒരാള ചത്തിററായിട്ടും
എടുത്ത പൊയിലുര കൊണ്ടവന്നടത്തുന്നും എടുപ്പീച്ച കണ്ണൊത്തിന്ന
കൊണ്ടുപൊയെന്ന പൊയിലൂരതറെയിന്ന വന്നാ ആളുകൾ സൂക്ഷമായി
പറഞ്ഞ അറികയും ചെയ്തു. ഇത് കെട്ട അറിഞ്ഞപ്രകാരം സായ്‌പവർകൾക്ക
എഴുതി അറിയിക്കുക അത്രെ ആകുന്നത. ശെഷം ധനുമാസം 27 നു ഞാൻ
ഉറുപ്പിക തലച്ചെരി കച്ചെരിയിൽ കൊണ്ട ബൊധിപ്പിച്ചതിന്റെ ശെഷം
മകരമാസം 18 നു വരക്ക 29 ഉറുപ്പ്യ തീരുകയും ചെയ്തു. ആറ ഉറുപ്പിക
തലച്ചെരി കച്ചെരിയിൽ കൊണ്ട ബൊധിപ്പിക്കുവാൻ രാമരായര പറകയും
ചെയ്തു. അതിന്റെ കൂടി തീരുന്നടത്തൊളം ഉറുപ്പീക തീർത്ത മകരമാസം 25
ലെടെ കൊണ്ട ബൊധിപ്പിക്കാം എന്ന രാമരായരൊട പറകയും ചെയ്തു.
കുടിയാരെ കണ്ടുകിട്ടായ്‌ക കൊണ്ടത്രെ ഉറുപ്പീകക്ക താമസിച്ചുപൊകുന്നത.
എന്നാൽ കൊല്ലം 972 മത മകരമാസം 19 നു എഴുതിയത. 21 നു വന്നത. 23
നു പിപ്രവരി 2 നു പെർപ്പ കൊടുത്തു -
208 B
343 ആമത -
വടകരയിൽ ഇരിക്കുന്ന കുടിയാന്മാര എല്ലാവർക്കും എഴുതിയ
പരസ്യകത്ത- രാജശ്രീ കടുത്തനാട്ട രാജാവർകളുടെ പാറവത്യക്കാര നികിതി
കൊടുപ്പാൻ തക്കവണ്ണം അവരെ കൊൽക്കാര അയച്ച വടകര കുടിയാന്മാരെ
വെളിക്കുന്ന സമയത്ത ഒരൊരുത്തന്റെ വീടുകൾ അടക്കയും താൻ തന്നെ
ഒളിച്ചു പൊകയും ചെയ്യുന്നു എന്നുള്ള അന്ന്യായം മെൽപറഞ്ഞ
പാറവത്യക്കാര നമുക്ക പറഞ്ഞതുകൊണ്ട നികിതികൊടുക്കെണ്ടുന്നവർക്ക
ഒക്കയും അറിവാനായിട്ട ആകുന്നത എന്നും ചെലെ ദിവസത്തിൽ അകത്ത
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ നികിതിപ്പണം വെഗം വരുത്തെണ്ടതിന്ന വടകരക്ക
വരുന്നതുകൊണ്ട അപ്പൊൾ വല്ല ആളുകൾ അവരവരുടെ വീടും അടച്ച
ഒളിച്ചു പൊയി എന്നു കണ്ടാൽ അവരവരുടെ വീടുകളും വസ്തുവഹകളും
പിടിച്ചടക്കി രാജശ്രീ കടുത്തനാട്ട രാജാവർകൾക്ക കൊടുക്കെണ്ടിയ
നികിതിപ്പണത്തിന്ന വിറ്റ കൊള്ളുവാറായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 22 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത
പിപ്രവരീമാസം 1 നു കുറ്റിപ്പുറത്ത നിന്നും എഴുതിയ പരസ്യം, ഇപ്രകാരം
[ 199 ] വടകരക്ക രണ്ടു പരസ്യകത്തും മുട്ടുങ്കൽക്ക രണ്ടു പരസ്യകത്തും കൂടി നാലം
എഴുതിയത് -
209 B
344 ആമത -
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. സായ്‌പു അവർകൾ കൊടുത്തയച്ച കൽപ്പന
ഉത്തരം കണ്ട അറിഞ്ഞ ഉടനെതന്നെ ഇരിവെനാട്ട മുറിഞ്ഞ കെടന്ന ആളുകൾ
ഉണ്ടെന്നു പറഞ്ഞ കെട്ടത. ആയാളുകളെ നൊക്കികണ്ടകൊണ്ട വരുവാൻ
തക്കപ്രകാരം പൊകുന്ന ആളുകളെ ഒന്നിച്ച സായ്‌പവർകളെ കൽപന ഉത്തരം
കൊണ്ടവന്ന ശിപ്പായിമാരിൽ ഒരു ശിപ്പായി കുട പൊകയും ചെയ്തു. സായ്പു
അവർകളുടെ കൽപ്പന ഉത്തരം കൊണ്ടുവന്നു കണ്ടത. മകരമാസം 20 നു
രാത്രി രണ്ടുമണിക്ക ആകുന്നു. എന്നാൽ കൊല്ലം 972 ആമത മകരമാസം 21
നു എഴുതിയ അർജി 22 നു പിപ്രവരി 1 നു വന്നത -
210 B
345 ആമത -
മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പീക്കുവാൻ ഇരിവെനാട്ട ദറൊകൾ മാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. മകരമാസം 21 നു രാത്രി കാമ്പിറത്തന്ന
കാമ്പിറത്തെ നമ്പ്യാര തന്റെ വീടും കുടിയും ഒഴിച്ചു തന്റെ കുഞ്ഞനെയും
കൂട്ടിക്കൊണ്ട കണ്ണൊത്ത പൊയെന്ന നിശ്ചയമായി പറഞ്ഞ കെൾക്കയും
ചെയ്തു. വാഡൽ സായ്‌പു അവർകളെ കൽപനക്ക നികിതി പിരിപ്പാൻ
തക്കപ്രകാരം മൊന്തൊൽന്ന കാമ്പിറത്തെ നമ്പ്യാരെ കൂട അയച്ച
കൊൽക്കാരൻ വന്ന പറകയും ചെയ്തു. അതുകൊണ്ട സായ്‌പു അവർകളെ
കൽപ്പന വരുംപ്രകാരം നടക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 22 നു എഴുതിയത. 23നു വന്നത. ഉടനെ പെർപ്പാക്കികൊടുക്കയും
ചെയ്‌തു -
211 A
എല്ലാവർക്കും അറിയെണ്ടുന്നതിന എഴുതിയ കത്ത. എന്നാൽ അരി
എങ്കിലും നെല്ല എങ്കിലും നെയി എങ്കിലും മറ്റും പല ചരക്കുകൾ എങ്കിലും
കൊട്ടെയത്ത നാട്ടിൽ കൊണ്ടുപൊകാതെ കണ്ടു സൂക്ഷമായിട്ട വിരൊധി
ക്കെണ്ടുന്നതിന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പ്രവൃത്തിയിൽ
കുഞ്ഞന്മായനെ ആക്കി വെച്ചിരിക്കുന്നു. മെൽ പറഞ്ഞ കുഞ്ഞമ്മായന്റെ
മനസ്സ പൊലെ ഉള്ള ദെശത്ത ഇരിപ്പാൻ സമ്മതിച്ചിരിക്കുന്നു എന്നും
നിശ്ചയിക്കെണ്ടതിന്ന ഈ എഴുതിയതാകുന്നു. എന്നാൽ കൊല്ലം 972 ആമത
[ 200 ] എടവമാസം 6 നുക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത മെമാസം 16 നു
എഴുതിയതാകുന്നു
212 A
മഹാരാജശ്രി മലയാം പ്രാവിശ്യയിൽ വടക്കെ പകുതിയിൽ അധികാരി
പിലി സായ്‌പു അവർകളെടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പാനൂര
അങ്ങാടിയിൽ പ്രജകൾ എല്ലാവരെയും സങ്കടം. എടവമാസം 12 നു ഞാങ്ങൾ
പാനൂരന്ന കെട്ട വർത്തമാനം കൊട്ടയത്ത പഴശ്ശി തമ്പുരാന്റെ കൂട നിന്ന
അനർത്ഥങ്ങൾ ചെയ്യുന്ന ചെക്കുറ നമ്പ്യാരും ഇരുവനാട്ടന്ന പൊയി
പഴശ്ശിതമ്പുരാന്റെ കൂട നിക്കുന്ന കാമ്പ്രത്തനമ്പ്യാരും ചെറുവാഞ്ചെരി
ദെശത്ത പത്ത നാനൂറ ആളെയും കൊണ്ടു വന്നിരിക്കുന്നു. കണ്ണൊത്ത
ചുട്ടതിന പകരം പാനൂരമാപ്പളമാരെ പള്ളിയും കൂടിയും പൊരയും
ചുടണമെന്ന വെച്ചിട്ട വന്നിരിക്കുന്നെന്ന അപ്രകാരം ഞാങ്ങൾ കെട്ടു.
അക്കാർയ്യത്തിന ഞാങ്ങൾക്കും ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും സങ്കടം
കൂടാതെ ആക്കി തരുവാൻ കൃപ ഉണ്ടായിരിക്കണം. എന്നാൽ കൊല്ലം 972
ആമത എടവമാസം 12 നു ക്ക ഇങ്കിരിസ്സകൊല്ലം 1797 ആമത മെമാസം 24 നു
വന്നത ഉടനെ പെർപ്പാക്കിയത -
213 A
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ ബൊമ്പായി ഗവർണർ
ഡെങ്കിൽ സായ്‌പു അവർകൾക്ക കൊട്ടെയത്ത കെരളവർമ്മരാജ
അവർകൾ സെല്ലാം. ഇപ്പൊൾ പണ്ടാരി ഇവിട വന്നു പറഞ്ഞ
വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നാം അവിട
വരുവാൻ താമസിച്ചത ഉൽത്സവം തൊടങ്ങുക കൊണ്ടത്രെ. അയത
മിഥുനമാസം 26 നു യൊളം ഉണ്ട. അതുകൊണ്ട് ഇപ്പൊൾ അവിട വന്നു
സായ്‌പു അവർകളുമായി കാണണ്ടെത്തിന നമ്മുടെ അനുജന അങ്ങൊട്ട
അയക്ക എന്ന വിജാരിച്ചിരിക്കുന്നു. അതിന കുമ്പഞ്ഞി പറാപവഴിക്കൽ
ഉണ്ടല്ലൊ. ആയതിന വഴിക്ക ഒരു ദുർഘടം കൂടാതെ വരെണ്ടതിനും
സായ്‌പു അവർകളുടെ കല്പന ഉണ്ടായി ഇപ്പൊൾ അവിട വരെണമെന്ന
കല്പന വന്നാൽ അക്ഷണത്തിൽ അയക്കുകയും ആം. സായ്‌പു
അവർകളെ കണ്ട നമ്മുടെ സങ്കടങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന
നാം അവിടവരെണ്ടതിന അവിടുത്തെ മനസ്സ ഉണ്ടാകയും വെണം.
കുമ്പഞ്ഞി അല്ലാതെ മറെറാരു രക്ഷ മുമ്പിലും ഉണ്ടായിട്ടും ഇല്ല. മെപ്പട്ട
കുമ്പഞ്ഞി അല്ലാതെ മറെറാരു രക്ഷവിചാരിച്ചിട്ടും ഇല്ല. ശെഷം വർത്തമാനം
ഒക്കയും പണ്ടാരി പറകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 2 നു ക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജൂൻ മാസം 13 നു
വന്നത –
[ 201 ] 214 A
ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ കർണ്ണെൽ ഡൊം സായ്പു
അവർകൾക്ക കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വാഴിച്ചിട്ടും പണ്ടാരി പറഞ്ഞ കെട്ടിട്ടും വർത്തമാനം
ഒക്കയും മനസ്സിൽ ആകയും ചെയ്തു. അറുപത്ത ആറ തൊടങ്ങി ചെയ്ത
ഉപകാരങ്ങൾ ഒക്കയും വഴിപൊലെ മനസ്സിൽ ഉണ്ട. എനി മെൽപ്പട്ട നമ്മയും
പ്രജകളെയും രക്ഷിപ്പാൻ ഡൊം സായ്പു അവർകളെ മനസ്സ
ഉണ്ടായിരിക്കയും വെണം. ഇപ്പൊൾ ജനരാൾ സായ്പു അവർകളെ
കാണെണ്ടതിന നമ്മുടെ അനുജന അങ്ങൊട്ട അയക്കാമെന്നവെച്ചിരിക്കുന്നു.
അതിന വഴിക്ക ഒരു ദുർഘടം കൂടാതെ ഇരിപ്പാൻ തക്കവണ്ണം കല്പന
ആകയും വെണം. നാം അങ്ങൊട്ട വരാൻ താമസിച്ചത ഇവിട ഉത്സവം
തുടങ്ങുകകൊണ്ടത്രെ ആകുന്നു. അത മിഥുനമാസം 26 നു കഴികയും
ചെയ‌്യും. എന്നാൽ നാം ഇങ്ങവന്ന കണ്ട നമ്മുടെ സങ്കടങ്ങൾ പറവാൻ
മനസ്സ ഉണ്ടായിരിക്കുകയും വെണം. ശെഷം വർത്തമാനങ്ങൾ ഒക്കയും
പണ്ടാരി പറകയും ചെയ‌്യും. അപ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ.
എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 2 നു ക്ക ഇങ്കിരിസ്സ കൊല്ലം 1797
ആമത ജുൻമാസം 13 നു വന്നത —
215 A
മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
ജെമെസ്സെ ഇഷ്ടിവിൻ സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക
പഴവീട്ടിൽ ചന്തു എഴുതിയ അരജി. ഇപ്പൊൾ വയനാട്ടിൽ പഴശ്ശിരാജാവ
ഇരിക്കുന്നടത്ത വർത്തമാനങ്ങൾ പതക്കം നിജാര അത്ത്രക്ക പാവ ഈ വക
രണ്ട മൂന്നായിരം ഉറുപ്യടെ വക സമാനം രാജാവിന കൊടുത്തയച്ചി. എഴുത്തും
ആളും മാനന്തൊടി രാജാവ ഉള്ളട വന്നതിന്റെ ശെഷം പാലൊറ എമ്മന
പട്ടണത്തെക്കായിട്ട അങ്ങോട്ടക്ക കല്പിച്ചയക്കയും ചെയ്തു. തുപ്പള രാജാവ
ഉള്ളടത്ത ആളുകൾ വിശെഷിച്ച ആരെയും ശെകരിച്ചി നൃത്തിട്ടും ഇല്ല.
താമരച്ചെരിക്കാരായ്ട്ട നൂറ ആള ഉണ്ട ആയുധക്കാര വെളയാട്ടെരി
കൊമെൻനായരും ....പ്രയ്‌ന്നവും ഒന്നു മുഴുവെൻ എത്തുകയും ഇല്ല. അത
നിശ്ചയം ബൊമ്പായിന്ന വലിയ സായ്പു വരുമ്പൊൾ ഞാൻ നടക്കെണ്ടും
പ്രകാരത്തിന്ന നിമിശം എഴുതിവരണം. ഇത വഴിപൊലെ മനസ്സിൽ ആക്കി
ചിന്തിക്കളയണം. ഇതിന്റെ മറുപടി നിശ്ചയമായിട്ട എഴുതി ഇ വരുന്ന
ആളെ ഒന്നിച്ച അച്ഛന്റെ ആളയും കൂട്ടി മെഴിത്തൊക്കും
കൊടുത്തയക്കണം. ഒട്ടും താമസം അരുത. എന്നാൽ കൊല്ലം 974 ആമത
മകരമാസം 6 നുക്ക ഇങ്കിരിസ്സകൊല്ലം 1799 ആമത ജെനവരിമാസം 16നു
എഴുതിവന്നതിന്റെ പെർപ്പ — [ 202 ] 216 A
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
ജെമെസ്സ ഇക്ടിവിൻ സായ്പു അവർകൾക്ക കൊട്ടെയത്ത കെരളവർമ്മ
രാജ അവർകൾ സെല്ലാം. മകരമാസം 9 നു എഴുതി അയച്ച കത്ത 12 നു
ഇവിട എത്തി. വാഴിച്ച കെട്ട വർത്തമാനം മനസ്സി ആകയും ചെയ്തു. നാം
മണത്തണക്ക എത്തുന്നതിന നാലദിവസം മുന്നെ വർത്തമാനത്തിന സായ്പു
അവർകൾക്ക് എഴുതി അയക്കയും ആ ഇക്കൊല്ലത്തിലെ ഉറുപ്യ നമുക്ക
തന്നിട്ടും ഇല്ലല്ലൊ. നാം മണത്തണക്ക എത്തുമ്പഴെക്ക അവിട വെണ്ടുന്ന
കൊപ്പുകെൾ കൂട്ടണ്ടതിന്ന എതാൻ ഉറുപ്യ വാങ്ങി വരുമെല്ലൊ. അത
കൊണ്ട ആ ഉറുപ്യക്ക പിന്നാലെ ആള അയക്കുകയും ചെയ‌്യാം.
എഴുത്തകൊണ്ട വരുന്നെ ആളെ പക്കൽ ഉറുപ്യ അവിട കൊടുത്തയക്കയും
വെണം............... എന്നാൽ കൊല്ലം 974 ആമത മകരമാസം 13 നു എഴുതിയത
മകരമാസം 16 നു ക്ക ഇങ്കിരിസ്സകൊല്ലം 1799 ആമത ജെനവരിമാസം 16 നു
വന്നത —
217 A
മഹാരാജശ്രി അസ്സബ്രൊൻ സായ്പു അവർകളുടെ സന്നിധാന
ത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ വടകര താലൂക്ക തഹശിൽദാര ചുണ്ടങ്ങാ
പൊയിയിൽ മമ്മിമുപ്പൻ എഴുതിയാ അരജി. എന്നാൽ ഇന്ന എനിക്ക
മഹാരാജശ്രി രിക്കാട്ട സായ്പു അവർകൾ എഴുതി അയച്ച കല്പനയിൽ
കൊട്ടപൊഴയിൽ ഉള്ള ചങ്ങാടങ്ങളും ആളുകളും കൂടി എലത്തുര
പൊഴയൊളം മഹാരാജശ്രി കർണ്ണെൽ മന്ത്രസൊർ സായ്പു അവർകൾക്ക
ഇരിക്കുന്നെടത്തെക്ക കൊടുത്തയക്കണമെന്ന കല്പന വന്നതിന ഞാൻ
കൊട്ടപൊഴക്ക എത്തി. ചങ്ങാടം അന്വെഷിച്ചപ്പൊൾ മുമ്പെ കൊട്ടപൊഴയിൽ
കെട്ടിവെച്ചിട്ടുള്ള പാണ്ടി ചങ്ങാടം സായ്പു അവർകളെ കല്പന
വരികകൊണ്ട കൊയിലാണ്ടിലെക്ക കൊടുത്തയച്ചു എന്ന മരക്കാര എന്നൊട
പറകയും ചെയ്തു. പിന്നയും രണ്ട ചങ്ങാടം കെട്ടിച്ചി സന്നിധാനത്തിങ്കലെക്ക
കൊടു ത്തയച്ചിട്ടുംമുണ്ട. സായ്പു അവർകളെ കൃപാകടക്ഷം എന്നൊട
എപ്പൊഴും വെണം. എന്നാൽ കൊല്ലം 978 ആമത മെടമാസം 2 നു
എഴുതിയത —
218 A
മഹാരാജശ്രി അസ്സബ്രൊൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക തൊണ്ടൂർ ചാത്തു എഴുതി ബൊധിപ്പിക്കുന്നത.
സായ്പു അവർകൾ എനിക്ക എഴുതിയ കത്തും എത്തി. വാഴിച്ച അവസ്ഥ
മനസ്സിൽ ആകയും ചെയ്തു. വിശെഷിച്ച സായ്പു അവർകൾ പറഞ്ഞയച്ച
അവസ്ഥകൾ വിവരം തിരിച്ചു നാരാണപട്ടരും അനന്തരം പറഞ്ഞു മനസ്സിൽ
[ 203 ] ആകയും ചെയ്തു. മഹാരാജശ്രി സായ്പു അവർകൾ കൊടുത്തയച്ച പരസ്സ്യ
കത്ത 28 നു പെർപ്പ എഴുതി നാട്ടകാരക്ക എല്ലാ ഹൊവളികളിലും
കൊടുത്തയച്ചിരിക്കുന്നു. അതിന്റെശെഷം എനിയും നാട്ടകാരിടെ നിപ്പന്റെ
അവസ്ഥ വഴി എഴുതി സന്നിധാനങ്ങളിൽ ബൊധിപ്പിക്കുകയും ചെയ‌്യാം.
തൊണ്ടൂർ നാട ഒഴികെ ശെഷം ഉള്ള നാട്ടകാര ഒക്കയും മറഞ്ഞി എടച്ചന
കുങ്കന്റെ കൂട ഒരുമിച്ചു കൂടിയിരിക്കുന്നു. തൊണ്ടൂർ നാട്ടിൽ കൊമ്പഞ്ഞിക്ക
വിപരിതമായിരിക്കുന്ന ആളുകൾ കടന്നാൽ അതിന്റെ അവസ്ഥ
എന്നാലാകുന്ന അവസ്ഥപൊലെ പ്രെയ്‌ന്നം ചെയ്ത പിന്ന എനിക്ക നില
എനിക്ക യിവിട നിപ്പാൻ ഇല്ല എങ്കിൽ ഞാനും എന്റെ കുഞ്ഞികുട്ടികളും
സന്നിധാനത്തിങ്കൽതന്നെ വരികയും ചെയ‌്യും. എന്റെ വസ്തുമുതലുകൾ
എടന്നടസ്സ കൂടി ഹൊവളിൽ പെണങ്ങൊട്ട ദെശത്ത ഉള്ള മുതലകൾ ഒക്കയും
എടച്ചന കുങ്കൻ കൊണ്ടുപൊകയും ചെയ്തു. രണ്ടാമത മുണ്ടയത്തയെന്റെ
വിട്ടിൽ ഉള്ള മുതലകൾ ഒക്കയും എഴുത്ത കൊണ്ട പൊകയും ചെയ്തു.
ഇപ്രകാരം ഒക്കയും നൃർമ്മിരിയാദം ചെയ്തതകൊണ്ടയിരിക്കുന്നു.
കള്ളെൻന്മാര ഒരു ദിക്കിലായിട്ട ഇരിക്കുന്നുമില്ല. മട്ടിലെത്ത 29 മൂട അരി
കൊടുക്കുവാൻ എന്നൊട കല്പിച്ചത കൊടുത്തത. കഴിച്ചിശെഷം അരി
തമസിയാതെ കണ്ട കൊടുത്ത വർത്തമാനത്തിന എഴുതി സന്നിധാനങ്ങളിൽ
ബൊധിപ്പിക്കുകയും ചെയ‌്യാം. ചെല്ലെട്ടെൻ കണ്ണക്കുറുപ്പിന്റെ വിട്ടിൽലുള്ള
മുതലകൾ ഒക്കയും കുങ്കനും ആളുകളും കൂടി എടുത്തകൊണ്ട പൊയി
അരുര ചൊലയിൽ കൊണ്ടവെച്ച വർത്തമാനം ഞങ്ങൾകെട്ട അവിടെക്ക
ഞാങ്ങള എല്ലാവരും കൂടി ചെന്നാരെ ഞാങ്ങളെ വെടിവെച്ചതിന്റെ ശെഷം
ഞാങ്ങളു വെടിവെച്ചാരെ അവര ഒളിച്ചുപൊകയും ചെയ്തു. അതിൽ
ഒരുത്തന ഞാങ്ങക്ക കിട്ടി അവന പറാവിൽ വെച്ചിരിക്കുന്നു. എനിയും
ഇവിടെ ഉണ്ടാകുന്ന വർത്തമാനത്തിന്ന എഴുതി സന്നിധാനത്തിങ്കൽ
ബൊധിപ്പിക്കുകയും ചെയ‌്യാം. സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
രക്ഷിക്ക വെണ്ടിയിരിക്കുന്നു. 19 കൂറ്റിതൊക്ക കൊടുത്തതിൽ എല്ലാവരും
കൂടി കടത്തനാട്ട വന്നതിന്റെ ശെഷം വണ്ണാരത്ത കുഞ്ഞിപ്പൊക്കര അയച്ച
മാപ്പളമാരിൽ 18 മാപ്പളമാര തൊക്കും കൊണ്ട ഒളിച്ചപൊകയും ചെയ്തു.
അതിന്റെ ശെഷം തൊക്ക ഇവിടെ എത്തിയിരിക്കുന്നു. അയത സായ്പു
അവർകൾ അറിഞ്ഞിരിക്കണമെല്ലൊ എന്നിട്ട അത്ര എഴുതി
ബൊധിപ്പിക്കുന്നത. എന്നാൽ കൊല്ലം 978 ആമത മെടമാസം 28-നു പന്നിയൻകൊട്ടിൽ നിന്ന് എഴുതിയത —
219 A
കണക്കപ്പിള്ള വാഴിച്ചി തിരുമനസ്സ അറിക്കെണ്ടും അവസ്ഥ
എറുമ്പാല ചന്തുവും കൊടക്കകെളനും പനത്തട്ട കൊരനും കായ‌്യാൽ ഓലം
[ 204 ] 29നു തെറള ആള വന്നിട്ടുണ്ടെന്നും അവിടുത്തെക്ക നിങ്ങൾ ചെന്ന പ്രെയ്‌ന്നം
ചെയ‌്യണമെന്ന ഞങ്ങള കല്പിച്ചയച്ചതിന്റെ ശെഷം 20 നു രാവിലെ
ഞാങ്ങൾ തെറളക്ക വന്ന വിചാരിച്ചെടത്ത കൊളത്തുരക്കും നടുവയിലെക്കും
ആകുന്നു ആളുകൾ വന്നത എന്ന കെൾക്കകൊണ്ട അപ്പൊൾതന്നെ
കൊളത്തൂരെക്ക എത്തുംമ്പഴെക്ക ആയളുകൾ നടുവക്ക തന്നെ
പൊയിരിക്കകൊണ്ട രാത്രിയിൽതന്നെ കൊളത്തൂരന്ന പൊറപ്പെട്ട ഉദിപ്പാൻ
ഒരു നാഴികയിരിക്കെ നടുവ്വക്ക എത്തി. മറുഭാഗക്കാര നിക്കുന്ന മടയാൻ
പാലങ്ങാട്ട കണ്ണക്കുറുപ്പിന്റെ വീട്ടിനു ചെന്നു വെടി ഉണ്ടായി. 21 നു
പുലന്നു ഒരു നാഴിക ചെല്ലുമ്പൊൾ അവര നിക്കുന്ന സ്ഥലത്ത കഴരി അവര
അവിടന്ന വാങ്ങി കാട കയരി ഒത്തചകം അവട വീണിരിക്കുന്നു. അവന്റെ
തലയും ആയുധവും തിരുമുമ്പാക കൊടുത്തയച്ചിരിക്കുന്നു. മൂന്നാളക്ക
മുറിഞ്ഞിട്ട അവരും കാട കയരി പൊയിട്ടു. എനിയും കല്പന പ്രകാരം ഉള്ള
കാര്യത്തിന മറുഭാഗക്കാര നില്ക്കുന്ന ദിക്കിൽ എത്തി പ്രയ്‌ന്നം ചെയ്വ.
വർത്തമാനത്തിന തിരുമുമ്പാക എഴുതി അയക്കുകയും ചെയ്യാം. എന്നാൽ
കൊല്ലം 978 ആമത മിഥുനമാസം 21 ന് എഴുതിയത—
220 A
കണക്കപ്പിള്ള വാഴിച്ചി തിരുമനസ്സ അറിക്കെണ്ടും അവസ്ഥ
എറുമ്പാല ചന്തുവും കൊടക്കകെളനും കാൎയ്യാം ഓല. ഞാങ്ങൾ നടുവയിൽ
ആള ഉണ്ട എന്ന കെട്ട പൊകുമ്പൊൾ മുൎയ്യത്തകാരെൻ ചന്തനും ആളും
കുറുമാത്തൂര ഉണ്ട എന്ന കെൾക്ക കൊണ്ട എടെവൻ ചന്തുനയും ആളയും
അവിട അയച്ചപ്പൊൾ അവര കുറുമാത്തൂര ആ ദിക്കിൽ ഒക്ക വരുതിയടത്ത
കുറുമാത്തൂര ചിറങ്ങൊട്ട എന്ന കാട്ടിൽ തമ്മൽ വെടി ഉണ്ടായി ചന്തനും
ആളും പാഞ്ഞി കാട കയരി പൊയി വയ‌്യെ എത്തി. വെടിവെച്ചപ്പൊൾ
കൊടയും മറ്റും ചാടിക്കളഞ്ഞെടത്ത നൊക്കിയാരെ രണ്ടശിട്ട കിട്ടി. അതു
തിരുമുമ്പാകെ കൊടുത്തയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 978 ആമത
മിഥുനമാസം 21 നു എഴുതിയത—
221 A
മഹാരാജശ്രി ഞങ്ങളെ എജമാനൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക പഞ്ചാര നാറാണനും
തെനമങ്ങലവൻ അനന്തനും കൂടി ബൊധിപ്പിക്കുന്നത. ഇവിടെ ഉണ്ടാകുന്ന
വർത്തമാനങ്ങൾ ഒക്കയും സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക
എഴുതി അയച്ചതിന്റെ ഉത്തരം ഒന്നും എഴുതി വർത്തമാനം അറിയായ്ക
കൊണ്ട ഞങ്ങൾക്ക വളര സംങ്കടം ആയിരിക്കുന്നു. വിശെഷിച്ച ഇവിടുത്തെ
വർത്തമാനം ഒക്കയും വിസ്തരിച്ച സന്നിധാനങ്ങളിലെക്ക ചാത്തു
എഴുതിയിട്ട ഉണ്ട. എജമാനൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട 78
[ 205 ] ആമത കുംഭമാസം 13 നു പനപുരത്ത നിന്ന അതഹൊവളികൾക്ക
പാർവ്വത്ത്യക്കാരെൻമാരെയും നിശ്ചയിച്ചു. നൂറ ആളെയും കല്പിച്ച
ഹൊവളികളിലെക്ക ഇത്ര അള എന്നു നിശ്ചയിച്ചതിന്റെ വിവരം ഞാൻ
അറിഞ്ഞില്ല എന്ന അത്രെ ചാത്തു പറയുന്നു. അയതകൊണ്ട
മഹാരാജശ്രിരിക്കാട്ട സായ്പ അവർകളെക്ക എജമാനെൻ അവർകൾ
കല്പിച്ച അയച്ചാൽ അയതിന്റെ വിവരം പൊലെ ഉള്ള കല്പന എന്തു
ചെയ്യുമെല്ലൊ. എനി ഇവിട ഉണ്ടാകുന്ന വർത്തമാനം സന്നിധാന
ത്തിങ്കലെക്ക................
222 A
മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളുടെ സന്നിധാനങ്ങൾക്ക ബൊധിപ്പിക്കുവാൻ പഞ്ചാറ
നാരാണെൻ പട്ടര എൽപ്പിക്കുന്നത. എനിക്ക സങ്കടം വന്നിട്ട ഞാൻ പാലക്കാട്ട
ചെരിക്ക പൊയി വന്നവന ഒക്കയും വിവരം തിരിച്ച ഈ മാസം 11 നു
സന്നിധാനങ്ങളിലെക്ക എഴുതിയിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ ഇവിടുത്തെ
വർത്തമാനം പഴശ്ശിരാജ അവർകളും എമ്മൻ നായരും എടന്നസ്സകൂറ
ഹൊവളിയിൽ കെടവൂരായിരിക്കുന്നു എടം. താമരച്ചെരിക്കാരെൻ
വെളയാട്ടെരി രാമൻനായരും കൂടി എളയ കൂറനാടഹൊവളിൽ
തൃച്ചെലെരിയിരിക്കുന്നു. എടച്ചനകൊമപ്പനും ഒതെനനും ഇവിട പലെ
ദിക്കിലും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. വിശെഷിച്ചു ചാത്തുന്റെ വിട്ടിൽ
വസൂരിയുടെ ദിനം ഉണ്ടായിട്ട കരിങ്ങാലികെളപ്പനും ചാത്തുന്റെ മരുമകളു
ആയിട്ട ഒര പെണ്ണുങ്ങളും കഴിഞ്ഞിപൊകയും ചെയ്തു. ചാത്തുന ദെണ്ണം
അസാരം ഭെദം വന്ന കുളിക്കയും ചെയ്തു. ഇപ്രകാരത്രെ ഇവിടുത്തെ
വർത്തമാനം. എനിയും ഉണ്ടാകുന്ന വർത്തമാനം വിവരം പൊലെ കൂട കൂട
എഴുതി സന്നിധാനങ്ങളിലെക്ക ബൊധിപ്പിക്കുകയും ചെയ്യാം. എല്ലാ
കാൎയ്യത്തിന്നും എജമാനൻ അവർകളെ കൃപാകടാക്ഷം ഉണ്ടാകവെണ്ടി
യിരിക്കുന്നു. ഞാനും ചാത്തുവും തെനമങ്ങലവൻ അനന്തനും കണ്ണക്കുറുപ്പും
ഒരുമിച്ച തൊണ്ടൂർ നാട്ടിൽ തന്നെ ഇരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത
മിഥുനമാസം 20 നു എഴുതിയത—
223 A
കണ്ണൂർ തുക്കടി മഹാരാജശ്രി അറവിസായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കയ്പായി താലൂക്ക ശിരസ്തദാര കരക്കാട്ട
എടത്തിൽ കമ്മാരെൻ നമ്പ്യാര എഴുതിയ അറജ്ജി—പയ്യാവൂരന്ന എഴുതി
വന്ന വർത്തമാനം കല്യാട്ട മൂന്നാമന്റെ താഴത്തെ എടത്തിൽ
ഒറപ്പിച്ചിരിക്കുന്ന കല്ല്യാട്ട വരുന്ന വഴിക്ക താഴെമ്രാണി തുടങ്ങി കല്ല്യാട്ടൊളം
വഴിക്ക മരം മുറിച്ചിട്ട കാവലും— നിപ്പിച്ച മൂന്നമാസം 29 ആളകളും അവിടെ
[ 206 ] തന്നെ നിൽക്കുന്നു മുണ്ട. നമ്പരും ചെണിചെരിരയരപ്പനും ഇന്നല ഇരിക്കുറ
പ്രവൃത്തി ചൂളിയാട്ട ആ ദിക്കകളിൽ ഒക്കയും കടന്ന കുടിമൊളകും നെല്ലും
പൊതിയും എടുക്കുകയും മുഖ്യസ്ഥന്മാരെ വരുത്തി എല്ലാവരും ചുരിക്ക
ചുരിക്ക ഉറുപ്യ എടത്ത തരണം എന്ന നിഷ്ക്കരിഷ ആയി പറഞ്ഞു എന്നു
കെട്ടു ചൂളിയട്ട ചാലിയൻ അലച്ചി ഒതെനൻ എന്നു പറയുന്ന അവന്റെ
അനുജൻ എന്നവനെയും പിടിച്ചി കെട്ടി അടിച്ചി 20 ഉർപ്യ വാങ്ങി വിടുകയും
ചെയ്തു. എടൊൻ ഒതെനെയും മംമ്മഞ്ചെരി കെളു എന്നവനെയും പിടിച്ചി
കെട്ടി കൊണ്ടു പൊയിരിക്കുന്നു. നാല തറയിൽ നിന്ന അത കുടിയാന്റെ
അവസ്ഥ പൊലെ ഉറുപ്യചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തു.
പൎയ‌്യാവൂരഹൊവളിയിൽ കൈതപൊറം എള്ളരഞ്ഞി കായിമ്പായി
എറുപഴശ്ശി ആ ദിക്കിൽ ഉള്ള കുടിയാന്മാര എല്ലാവരും കല്ല്യട്ട വന്ന
കാണെണമെന്നും അവരവരെ അവസ്ഥ പൊലെ എല്ലാവരും ഉറുപ്യ
തരണംമെന്നു പറകയും നൃർബ്ബർദ്ധിക്കയും ചെയ്തതിന്റെ ശെഷം മെൽ
എഴുതിയ നഇരക്കാര ഭയപ്പെട്ട കാര്യത്ത അമ്മതുമായി ചെന്ന കണ്ടു
എന്നും ഏതാനും ഉറുപ്പിക അവര കൊടുപ്പാൻ പറഞ്ഞുവെന്നും കെട്ടു.
പൎയ‌്യാവൂർ ഹൊളിവരാറ തറ ഇരിക്കൂറ പ്രവൃത്തി ഒക്കയും മറു
ഭാഗ(ത്തു)ക്കാര കടന്ന നനാവിധം ചെയ്യുന്നെല്ലൊ. ചൊഴലി പ്രവൃത്തിയിലും
കടക്കുന്നു എന്ന കെൾക്കുന്നു. ഇങ്ങനെ ചെയ്താൽ സാധുക്കൾക്ക വളരെ
സംങ്കടം തന്നെ എല്ലെ ആകുന്നത. പൎയ‌്യാവൂര എടത്തിൽ ഒതെനൻ നമ്പ്യാരും
ആളുകളും ഇവിടെ പാദാരവിന്ദാ അല്ലാതെ മറെറാരു ആശ്രയംമില്ലാ.
ഞങ്ങളെയും ഞാങ്ങളെ കുഞ്ഞിക്കുട്ടികളെയും രക്ഷിക്ക വിണ്ടിയിരിക്കുന്നു.
എന്നാൽ കൊല്ലം 978 ആമത മിഥുനമാസം 22നു എഴുതിയത —
224 A
മഹാരാജശ്രി കപ്പിത്താൻ അസ്സബ്രൊൻ സായ്പു അവർകളുടെ
സന്നിധാനങ്ങളിലെക്ക തൊണ്ടൂർകൊട്ട എടത്ര നമ്പ്യാറ എഴുതി
ബൊധിപ്പിക്കുന്നത. എന്റെ അനന്തിരവെൻ തൊണ്ടൂർ ചാത്തുന കുംമ്പഞ്ഞി
കല്പന കെട്ട നടപ്പാനും പ്രെയ്‌ന്നം ചെയ്വാനും സായ്പുമാരെ അരിയത്ത
ഞങ്ങള കല്പിച്ചിനിപ്പിച്ചത. കർക്കിടമാസം 9 നു വസൂരിടെ ദെണ്ഡം കൊണ്ട
ചാത്തു മരിച്ചു. എന്നതിന്റെ ശെഷം സായ്പുമാരെ അരിയത്ത നില്പാനും
കല്പനപ്രകാരം കെട്ട നടപ്പാനും പ്രെയ്‌ന്നം ചെയ്വാനും എന്റെ
അനന്തിരവെൻന്മാര രണ്ട ആള തൊണ്ടൂർ രയരപ്പനെയും തൊണ്ടൂർ
രയിരുനയും ഇത്രനാളും ചാത്തു നടന്ന പൊലെ നടപ്പാൻ ഞാൻ കല്പിച്ചി
നിശ്ചയിച്ചിരിക്കുന്നു. നാറാണെൻ പട്ടരെയും ചെല്ലട്ടെൻ കണ്ണക്കുറുപ്പി
നെയും തെനമങ്ങലവൻ അനന്തുനയും സായ്പുമാര കല്പിച്ചയച്ച
ആളകളെയും തൊണ്ടൂർ നാട്ടിൽ തന്നെ പാർപ്പിച്ചിരിക്കുന്നു. ശെഷം
[ 207 ] വർത്തമാനങ്ങൾ ഒക്കയും നാറാണെൻ പട്ടരും ചെല്ലട്ടെൻ കണ്ണക്കുറുപ്പും
തെനമങ്ങലവൻ അനന്തനും എഴുതിട്ടും ഉണ്ടല്ലൊ. സായ്പുമാരെ
കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെയും ഞങ്ങളെ കുംഞ്ഞിക്കുട്ടികളെയും
രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 978 ആമത കർക്കിടമാസം
13 നു എഴുതിയത—
225 A
മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക പഞ്ചാരനാറാണെൻ എഴുതി
മിഥുനമാസം 21 നു ചാത്തുവും ഞാനും കൂടി സന്നിധാനങ്ങളിലെക്ക എഴുതി
അയച്ച ഇതിന മുമ്പെ എത്തിയിരിക്കുമല്ലൊ. എന്നതിന്റെ ശെഷം
ചാത്തുവിന്റെ വിട്ടിൽ ഉള്ളവർക്കും ചാത്തുനും വസൂരിടെ ദെണ്ഡം കൊണ്ട
മുമ്പെ എഴുതി അയച്ച. അതു കൂടാതെ ഒരു വാലിയക്കാരനെയും ചാത്തുന്റെ
കുംഞ്ഞിക്കുട്ടിയായുള്ള അവർ അഞ്ചിപെണ്ണും കർക്കടമാസം 5 നു മുതൽ 8
നു വരക്കും അപായം വന്നു പൊകയും ചെയ്തു. 9 നു ഉച്ചയാകുമ്പോൾ
വസൂരിടെ ദെണ്ണം കൊണ്ട തന്നെ ചാത്തു മരിച്ചു. ഇപ്പൊൾ ഇപ്രകാരം
വരുവാൻ സംങ്ങതി എന്ത എന്ന എല്ലാവരും കൂടി നിരുവിച്ചാരെ
ദ്രൊഹക്കാരായി ഉള്ള അവര ആഭിചാരാദികൾ ചെയ്ക കൊണ്ടത്ത്രെ
അവന്റെ എറുംകാലിയും അടിയാരും തറവാട്ടിൽ ഉള്ള കുഞ്ഞികുട്ടിയും
അവനും ഇപ്രകാരം ദൊഷ വന്നുവെന്ന കണ്ടത ആവിയാരാദികൾ ചെയ്തവരെ
വിവരം ഞാങ്ങൾ സന്നിധാനങ്ങളിൽ വന്ന ബൊധിപ്പിക്കുംമ്പൊൾ
ബൊധിക്കയും ചെയ‌്യുമല്ലൊ. വിശെഷിച്ചു ചാത്തു മരിച്ചതിന്റെ ശെഷം
എനി എതുപ്രകാരം വെണ്ടുവെന്ന ചാത്തുന്റെ കാരണവെൻമ്മാരൊട
ഞാങ്ങൾ വിജാരിച്ചാരെ മുംമ്പെ കുംമ്പഞ്ഞി സർക്കാരിലെ കാര്യത്തിന്ന
ചാത്തു എത പ്രകാരത്തിൽ നടന്നു എന്ന വെച്ചാൽ എപ്രകാരം തന്നെ
കുംമ്പഞ്ഞി കൃപകടാക്ഷം ഉണ്ടായിറ്റ കല്പിക്കുപ്രകാരം കെട്ട നടപ്പാൻ
തക്കവണ്ണം ചാത്തുന്റെ അടുത്ത അനന്തിരവൻ ആയിരിക്കുന്ന തൊണ്ടൂർ
രയിരുനയും തൊണ്ടൂർ രയരപ്പനെയും അവരുടെ കാരണവൻമ്മാര എല്ലാവരും
കൂടി ഞാങ്ങളെ ഒന്നിച്ചു പ്രെയ്‌ന്നം ചെയ‌്യണ്ടതിന്ന നിശ്ചയിച്ചി
കല്പിച്ചിരിക്കുന്നു. മുംമ്പെ ഞാങ്ങളെ ഒന്നിച്ചി കൽപ്പിച്ച അയച്ച ആള നൂറ
ആളും ചാത്തുന്റെ ഒന്നിച്ച മുമ്പെ പാർക്കുന്ന മെലാളും കുരുച്ചി ഏരുകുടി
മുപ്പത ആളും മെൽ എഴുതിയ രയിരുവും രയരപ്പനും ഞാങ്ങൾ എല്ലാവരും
കൂടി പുളിഞ്ഞാലും മട്ടിലെത്തു ചെന്ന സായ്പുമാരെയും കണ്ട തൊണ്ടൂർ
നാട്ടിൽ തന്നെ പർക്ക ആകുന്നു. വയനാട്ടിൽ ഉള്ളവർത്തമാനം പഴശ്ശിൽ
രാജാവും പലൊറഎമ്മൻ നായരും അയിമ്പത ആളൊട കൂട പറക്കമിത്തൻ
ഹൊവളിൽ കുഞ്ഞൊത്തകാട്ടിൽ തന്നെ പാർക്ക ആകുന്നു. ചാത്തു മരിച്ച
[ 208 ] വർത്തമാനം കെട്ടിട്ട എടച്ചന കുങ്കനും 39 ആളു മുത്ത കൂറനാട ഹൊവളിലെ
തറയിൽ ചെറുകുന്നുമ്മൽ വന്ന പാർക്കുന്നു. എടച്ചന കൊമപ്പനും 950
ആളും തൊണ്ടൂർനാട്ടിന്റെ സമിപം അനച്ചെരി എടവകയിൽ
പൊത്തൊർമ്മൽ വന്നിരിക്കുന്നു. ഞാങ്ങളെ കൂട ഉള്ള ആളുകൾക്കും
ചെലവിന ഇല്ലാതെ അവസ്ഥക്ക മഹാരാജശ്രി സായ്പു അവർകളെ
സന്നിധാനങ്ങളിലെക്ക മുമ്പെ എഴുതി അയച്ചിട്ടും ഉണ്ടായി. ഞാങ്ങൾ
നടന്നപൊരെണ്ടെ അവസ്ഥക്കും എല്ലാ കാര്യത്തിന്നും കൃപാകടാക്ഷം
ഉണ്ടായിട്ട ഇതിന്റെ ബുദ്ധി ഉത്തരം എഴുതി വരിക വെണ്ടിയിരിക്കുന്നു.
എല്ലാ കാര്യത്തിനും എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളെയും രക്ഷിച്ച കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 978 ആമത കർക്കടമാസം 13 നു എഴുതിയത—
226 A
മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസമ്പ്രൊൻ സായ്പ
അവർകളെ സന്നിധാനത്തിങ്കലെക്ക തെനമങ്ങലൊൻ അനന്തൻ എഴുതി
ബൊധിപ്പിക്കുന്നത. മിഥുനമാസം 21 നു ചാത്തുവും ഞാനും കൂടി
സന്നിധാനങ്ങളിലെക്ക എഴുതി അയച്ചത ഇതിനിമുമ്പെ എത്തിയിരി
ക്കുമല്ലൊ. എന്നതിന്റെ ശെഷം ചാത്തുന്റെ വിട്ടിൽ ഉള്ളവർക്കും ചാത്തുനും
വസൂരിയിടെ ദെണ്ണം കൊണ്ട മുമ്പെ എഴുതി അയച്ചത. ആള കൂടാതെ ഒരു
വാലിയക്കാരെനും ചാത്തുന്റെ കുഞ്ഞികുട്ടി അയി ഉള്ള അഞ്ചിപെണ്ണു
കർക്കടമാസം 5 നു മുതൽ 8 നു വരക്കും അപായം വന്ന പൊകയും ചെയ്തു.
9 നു ഉച്ച അകുമ്പൊൾ വസൂരി ദെണ്ണം കൊണ്ടതന്നെ മരിച്ചു. ഇപ്പൊൾ
ഇപ്രകാരം വരുവാൻ സങ്ങതി എന്ത എന്ന എല്ലാവരും കൂടി നിരുവിച്ചാറെ
ദ്രൊഹക്കാരായി ഉള്ളവർ അഭിചാരാദികൾ ചെയ്ക കൊണ്ട അത്രെ
അവന്റെ എരുംകാലിയും അടിയാരും തരവാട്ടിൽ ഉള്ള കുഞ്ഞികുട്ടിയും
അവനും ഇപ്രകാരം ദൊഷം വന്നുവെന്ന കണ്ടത. അഭിചാരാതികൾ ചെയ്ത
അവരെ വിവരം ഞങ്ങൾ സന്നിധാനത്തിൽ വന്ന ബൊധിപ്പിക്കുംമ്പൊൾ
ബൊധിക്കയും ചെയ‌്യുമല്ലൊ. വിശെഷിച്ച ചാത്തു മരിച്ചതിന്റെ ശെഷം
ഇനി എതപ്രകാരം വെണ്ടുവെന്ന ചാത്തുവിന്റെ കാരണവന്മാര ആയി
ഉള്ളവരൊട ഞങ്ങൾ വിചാരിച്ചാറെ മുമ്പെ കുമ്പഞ്ഞിസർക്കാരിലെ
കാര്യത്തിന ചാത്തു എതപ്രകാരത്തിൽ നടന്നുവെന്ന വെച്ചാൽ ആപ്രകാരം
തന്നെ കൃപാകടാക്ഷം ഉണ്ടായിട്ട കല്പിക്കുപ്രകാരം കെട്ട നടപ്പാൻ
തക്കവണ്ണം ചാത്തു അടുത്ത അനിന്തിരവൻ അയിരിക്കുന്ന തൊണ്ടൂർ
രയിരുവിനെയും തൊണ്ടൂർ രയരപ്പനെയും അവരുടെ കാരണവന്മാര
എല്ലാവരു കൂടി ഞാങ്ങളെ ഒന്നിച്ച പ്രയ്‌ന്ന ചെയ്യെണ്ടതിന്ന നിശ്ചയിച്ച
കല്പിച്ചിരിക്കുന്ന. മുമ്പെ ഞാങ്ങളെ ഒന്നിച്ച കല്പിച്ച അയച്ച ആള നൂറആളും
[ 209 ] ചാത്തുന്റെ ഒന്നിച്ച മുമ്പെ പാക്കുന്ന മെലാളും കൂരുച്ചി എരുകൂടി മുപ്പത്
ആളും മെൽ എഴുതിയ രയിരുവും രയരപ്പനും ഞാങ്ങൾ എല്ലാവരും
കുടിപുളിഞ്ഞായിലും മട്ടിലെത്തും ചെന്ന സായ്പന്മാരെയും കണ്ട തൊണ്ടൂർ
നാട്ടിൽ തന്നെ പാർക്കയാക്കുന. ഇപ്പൊൾ വയനാട്ടിൽ ഉള്ള വർത്തമാനം
പഴശ്ശിൽ രാജാവും പാലൊറ എമ്മനായരും അയിമ്പത ആളൊട കൂട
പറക്കമിത്തൽ ഹൊബളിയിൽ കുഞ്ഞൊന്താം കൊട്ടയിൽ തന്നെ
പാർക്കയാക്കുന്ന. ചാത്തു മരിച്ച വർത്തമാനം കെട്ട എടച്ചന കുങ്കനും
ഇരനൂറ ആളും ........ വണ്ണം ഞാൻ കൂടി കത്ത എഴുതിട്ട ഉണ്ട എന്നും
കല്പിച്ചു. ആയത കുറ്റിയാടി എത്തിച്ച വർത്തമാനം എനിക്ക എത്തിയാൽ
ഞാൻ കുറ്റിയാടി വന്നു കൊണ്ടപൊരുകയും ചെയ‌്യാം. ഞാൻ വയനാട്ടിലുള്ള
കൊട്ടത്താനംങ്ങളിൽ ഒക്ക 5 ദിവസം കൂടുമ്പൊൾ പൊയി വർത്തമാനം
അന്വെഷിച്ചുകൊണ്ടരി ക്കുന്നു. ഇവർത്തമാനങ്ങൾ ഒക്കയും മഹാരാജശ്രി
മന്ത്രസൊർസായ്പു അവർകളെ കൂട ബൊധിപ്പിച്ചു കൊള്ളുകെയും
വെണ്ടിയിരിക്കുന്നു. എല്ലാ കാര്യത്തിന്നു കൃപാകടാക്ഷ ഉണ്ടായിട്ട എന്നയും
എന്റെ കുഞ്ഞിക്കുട്ടികളെയും രക്ഷിക്കവെണ്ടി യിരിക്കുന്നു. വർത്തമാനം
ഒക്കയും സന്നിധാനങ്ങളിലെക്ക ബൊധിപ്പിക്കുക യും ചെയ‌്യാം. എന്നാൽ
കൊല്ലം 978 ആമത എടമാസം 3 നു അസ്തമിച്ച 7 മണിക്ക എഴുതിയത —
227 A
മഹാരാജശ്രി ഞങ്ങടെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെടെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ ചാത്തുവും
ചെല്ലട്ടൻകണ്ണനും കൂടി എഴുതി ബൊധിപ്പിക്കുന്നത. വർത്തമാനങ്ങൾ
ഒക്കയും മുമ്പെ എഴുതി സന്നിധാനങ്ങളിൽ അയച്ചിരിക്കുന്നല്ലൊ. ഇപ്പൊൾ
ഇവിടുത്തെ വർത്തമാനം പഴശ്ശിൽതമ്പുരാൻ കെടാവൂര തന്നെ പാർക്കുന്നു.
ചാത്തൊത്ത കുമ്പളത്ത നായർ കുറുമ്പാല വന്ന കുറുമ്പാല ഉള്ള ആളുകളെ
ഒക്കയും പൊറപ്പടിച്ചി താമരച്ചെരികിയ‌്യാണ്ടതിന ഭാവിച്ചിരിക്കുന്നു. കുങ്കനും
നാട്ടകാരും 59 ആളൊട കൂട വെങ്ങപ്പള്ളി പാർക്കുന്നു. കുങ്കനും താമരച്ചെരി
കിഴിന്നു എന്ന കെട്ട എടച്ചന കൊമപ്പനും ഒതെനനും അരവീട്ടിൽ ചന്തുവും
ഇവഹക്കാര പത്തുനൂറു ആളൊടകൂട നാട്ടിൽ ഒരൊറ്റദിക്കിൽ ഭയം കൂടാതെ
കണ്ട രണ്ടും മൂന്നും ദിവസം തറക്കതറക്ക പാർക്കുന്നും ഉണ്ട. അവരൊട
അങ്ങൊട്ട ചെലചില പ്രെയ്‌ന്നം ചെയ‌്യെണ്ടുന്നതിന ഞങ്ങളിരിവരൊടു കൂട
നൂറ ആളെ ഉള്ളൂ. ആയതിനാൽ തൊക്കകാര ഇത്ര ഉണ്ടാകുമെന്ന
എജമാനെൻ അവർകൾക്ക തന്നെ മനസ്സിൽ ഉണ്ടല്ലൊ. ആയതകൊണ്ട നല്ല
ആയുധക്കാരായിട്ട 39 ശിപ്പായിമാരും 19 വെള്ളക്കാരും മനന്തൊടിലൊ
പുളിഞ്ഞാലിലൊ പാർപ്പാ തക്കവണ്ണം കുമ്പഞ്ഞി എജമാനെൻമാരെ
കൃപാകടാക്ഷം ഉണ്ടായിട്ട കല്പിച്ചി അയച്ചാൽ മെൽ എഴുതിയ ആളുകൾ
[ 210 ] നടന്ന സഞ്ചരിക്കുന്നതിനും കുങ്കൻ നാട്ടിൽ വന്നു നികിതി
എടുപ്പിക്കുന്നതിനും ഭെദം വരുത്തുകയും ചെയ‌്യായിരുന്നു. എജമാനെൻമാര
ചിങ്ങമാസത്തിൽ അകത്തയിടെകാരുന്നോ ഇല്ലയോ എന്ന വെച്ച സൂക്ഷം
അറിയായ്കകൊണ്ട ഞങ്ങൾക്ക വളരെ സങ്കടവും ഉണ്ട. ചിങ്ങമാസത്തിൽ
അകത്ത എജമാനെൻമാര ഇവിടെ എത്തുക ഇല്ല എന്നു വരികിൽലും മെൽ
എഴുതിയ ആളുകളെയിങ്ങ അയക്കുന്നുയില്ല എന്നു വരികിലും ഇവ കാര്യം
കൊണ്ടും ഞങ്ങളെ സങ്കടം കൊണ്ടും സന്നിധാനത്തിങ്കൽ ബൊധിപ്പിക്കെ
ണ്ടതിന ആയിക്കൊണ്ടും ഒരിക്കൽ സന്നിധാനങ്ങലിൽക്ക വരെണ്ടതിന
ഞങ്ങൾക്ക കല്പന വരിക വെണ്ടിയിരിക്കുന്നു. എല്ലാ കാര്യത്തിന്നു
എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെ രക്ഷിച്ചു
കൊൾകവെണ്ടിയിരിക്കുന്നു. ഞങ്ങൾ ഇവിടെ നിന്നു വല്ല കാവക്കാരെ
പക്കലും എഴുതി വണ്ടാരത്ത കുഞ്ഞിപ്പൊക്കരെ പക്കൽ എത്തിച്ചാൽ
സന്നിധാനങ്ങൾ എത്തിക്കെണ്ടതിനും തങ്ങൾക്കു വല്ലതും എഴുതിയാൽ
എത്തിക്കെണ്ടതിനും ഒരു കല്പന കൂടി സന്നിധാനങ്ങളിൽ നിന്ന എഴുതി
അയച്ചാൽ ദിവസെന വർത്തമാനം സന്നിധാനങ്ങളിൽ എത്തുകയും ചെയ്യും.
എന്നാൽ കൊല്ലം 978 ആമത ഇടവമാസം 28 നു എഴുതിയത—
228 A
നമ്മുടെ എജമാനെൻ മഹാരാജശ്രി കപ്പിത്താൻ ആസ്സബ്രൊൻ
സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക ചെല്ലട്ടെൻ കണ്ണൻ എഴുതി
കെൾപ്പിക്കുന്നത. ഇപ്പൊൾ വയനാട്ട രാജ്യത്തുള്ള വർത്തമാനത്തിന്ന
ഒക്കയും തൊണ്ടൂർ ചാത്തു എഴുതി ബൊധിപ്പിച്ചിട്ടു ഉണ്ടല്ലൊ. ചാത്തുവും
ഞാനും കൂടെ പാപറമ്പത്തന്ന പറഞ്ഞി പിരിഞ്ഞതിന്റെ ശെഷം ഞാനും
എന്റെ കുഞ്ഞികുട്ടികളും പന്നിയങ്കൊട്ടിൽ തന്നെ പാർക്കുന്നു. ഞങ്ങള
പാപറമ്പത്തിന്നവരുമ്പഴെക്ക എന്റെ അനന്തിരവൻ ആക്കിട്ട ഒരു കിടാവിനെ
എടച്ചന കുങ്കൻ പിടിച്ചികെട്ടി അടിച്ച എന്റെ കാരണവൻമാര കാലത്തുള്ള
പാത്രങ്ങളും ഒലപ്പെട്ടി കരണപ്പെട്ടിയും കരുവളത്തിൽ ഉള്ള നെല്ലും വിത്തും
കുത്തിവാരിക്കൊണ്ട പൊകയും ചെയ്തു. കുവണെ ഉള്ള നെല്ലും നാട്ടിൽ
ചിലരെ പക്കൽ സൂക്ഷിപ്പാൻ കൊടുത്ത മൊതലും പാത്രങ്ങളും ഒര മുതല
വെക്കാതെ കണ്ട ഉള്ളടത്തൊളം കൊണ്ടുപൊകയും ചെയ്തു. ചാത്തുന
മട്ടിലെത്തു എടന്നസ്സകൂറ ഹൊവളിയിൽ കെതണ ഉള്ള നെല്ലും വിത്തും
ഒക്കയും കൊണ്ടുപൊകയും ചെയ്തു. കരുവളത്തന്ന തണ്ടാടി പലകെടക്ക
ഇങ്ങനെ ഉള്ള മുതലുകൾ ഒക്കയും എതാൻ നെല്ലും പെരുഞ്ചോല
കണ്ണൽപറാവിൽ ഇട്ടിരുന്ന പുളിയെൻ കണാരെൻ കടത്തി അവന്റെ വീട്ടിൽ
സൂക്ഷിച്ച വർത്തമാനങ്ങൾ കെട്ടാരെ ചാത്തുവും ഞാനും കൂട മെൽ എഴുതിയ
കണാരന്റെ വിട്ടിൽ ചെന്നാരെ പുളികണാരനും പുളിയൻ ചന്തുവും കണ്ണുവും
[ 211 ] കൊട്ടയാടെൻ രാമനും അവര അളുകളും കൂട ഒരു നില വെടിയും വെച്ച
അവര പാഞ്ഞു പൊകയും ചെയ്തു. അതിൽ കണാരന്റെ വാലിയക്കാരൻ
ഒരു പുളിയന ഞങ്ങൾ പിടിക്കയും ചെയ്തു. കുങ്കനും 29 ആളും കൂടെ
പെരാലി ഉണ്ടാകക്കൊണ്ട മെൽ എഴുതിയ കണാരന്റെ വിട്ടിൽ നിന്നു നെല്ലും
വിത്തും ഞങ്ങൾ കടത്തികൊണ്ട വന്നതും ഇല്ല. പുളിഞ്ഞാൽ സമീപത്തൊളം
അവര ഞങ്ങ വഴി വന്ന വെടിവെക്കയും ചെയ്തു. ഇപ്പൊൾ ഇ നാട്ടിലെ
വർത്തമാനം ഇ മാസം 5 നു പലൊറ എന്മെൻ നായരും കുറുമ്പ്രനാട്ടിൽ
എണ്ണപ്പെട്ട ചില ആളുകളു കൂടെ കെടവൂര എഴുന്നള്ളിയടത്ത വന്ന. കുങ്കനു
എഴുത്തുവന്നു കുങ്കനും കെടാവൂരെക്ക പൊകയും ചെയ്തു. കുറുമ്പ്രനാട്ടിൽ
നിന്ന എമ്മെൻനായരെ കൂടവന്ന ആളെ വിവരം വെളയാട്ടെരിരാമെൻ നായരും
പഴെടത്ത കുഞ്ഞി അമ്മതും വാഴൊത്ത ഉണ്ണിക്കിടാവും കൂട ഉണ്ട എന്ന
കെട്ടു. തൊണ്ടൂർ കെളപ്പൻ നമ്പ്യാരും എടന്നടസ്സകുറ്റിൽ നാട്ടകാരും
തമ്പുരാന്റെ കൂട തന്നെ കെടാവൂര പാർക്കുന്നു എന്ന കെട്ടു. കുങ്കനും
എതാൻ ചില ആളുകള കൂട കുറമ്പ്രനാട്ടെക്ക കിയാൻ ഭാവം ഉണ്ട എന്നും
കെട്ടു. കുങ്കൻ ആള കല്പിച്ചി നാട്ടിൽ ഒക്കയും ആള ആക്കി. നാട്ടിൽ കുഴം
ഇട്ട അതിക്കുന്നിന അരികെട്ടിക്കയും പാട്ടം അളപ്പിച്ചി ചെലവ കഴിപ്പിക്കയും
29 ചില്ലാനം ആളെടകൂട ഹൊവളികളിൽ വന്നു പാർക്കയും ചെയ‌്യുന്ന
നാട്ടുകാരെ ഞങ്ങൾ ഇരിക്കിന്നെടത്ത വരുവാൻ ഭാവം ഉള്ളവരെയും
വരുവാൻ മനസ്സ ഉള്ളവരെയും സമ്മതിക്കുന്നുമില്ല. ഇപ്രകാരം അത്രെ
ഇവിടുത്തെ വർത്തമാനം. ഞാൻ എജമാനെൻ അവർകളെ കല്പനക്ക
പ്രെയ്‌ന്നം ചെയ്യെണ്ടതിനും എന്റെ കുഞ്ഞികുട്ടിക്കും എനിക്കും
രക്ഷയിരിക്കെണ്ടതിനും ഇരിപത ആളെ പാർപ്പിച്ചു കൊളെളണമെന്നെല്ലൊ
എജമാനൻ അവർകൾ കല്പിച്ചി പൊയത. എട്ട തൊക്കകാരെയും പന്ത്രണ്ട
വില്ലകാരെയും പാർപ്പിച്ചുകൊണ്ടയിരിക്കുന്നു. മുമ്പെ എജമാനൻ അവർകൾ
നാറാണെൻ പട്ടരെയും അനന്തുന്റെ കൂട 19 ആളെ തൊക്കും കൊടുത്ത
അയച്ചതിൽ എനിക്ക ഒരു ആള തരിക എങ്കിലും ആ ആളെ ഗുണദൊഷം
കൊണ്ട പറക എങ്കിലും ഉണ്ടായിട്ട ഇല്ല. ചാത്തു കുറ്റിയാടിക്ക പൊകുമ്പൊൾ
അനന്തുവും നാരാണെൻ പട്ടരും ആളകളും കുട ഒരുമിച്ചി കുറ്റിയാടിക്ക
പൊയതിന്റെ ശെഷം ആളുകള ഒക്ക ഒളിച്ചുപൊകയും ചെയ്തു. നാരാണെൻ
പട്ടര പാലക്കാട്ടെരിക്ക പൊകുമ്പൊൾ അതിലെ കുട വന്ന എജമാനെൻ
അവർകളൊട കല്പന വാങ്ങി പൊയിരിക്കുമെല്ലൊം. എജമാനെൻമാര
ഇങ്ങൊട്ട വരുവാൻ താമസം ഉണ്ട എന്ന വരികിൽ എനിക്ക സന്നിധാനങ്ങളിൽ
വന്ന കണ്ട സങ്കടം പറഞ്ഞിപൊരണ്ടതിന കല്പന വന്നുവെങ്കിൽ നന്നായി
രുന്നു. ഇപ്പൊൾ ചാത്തുവും ഞാനും ഒന്നായി വർത്ത പുളിഞ്ഞാലിലും
മട്ടിലെത്തും സായ്പു അവർകളെ കണ്ടു കല്പന പ്രകാരം ഒക്കയും ഞങ്ങൾ
നടന്ന പൊരികയും ചെയ്യുന്നു. എല്ലാ കാൎയ്യങ്ങൾക്കും എജമാനെൻ
[ 212 ] അവർകളെ കൃപാകടക്ഷം ഉണ്ടായിറ്റ എന്നയും എന്റെ കുഞ്ഞികുട്ടി
കളെയും രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത
എടവമാസം 9 നു എഴുതിയത—
229 A
മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ ചാത്തു എഴുതി
ബൊധിപ്പിക്കുന്നത. സായ്പു അവർകൾ ആളകളെ അവസ്ഥക്ക എഴുതിയത
എത്തി വാഴിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ എടച്ചന
കുങ്കനും കുഞ്ഞിമൊയിതിയൻ മുപ്പനും കൂടി കുറമ്പ്രനാട്ടെക്ക പൊയി എന്ന
സൂക്ഷമായി കെൾക്കുന്നു. ഇരിവരെയും ഒരുമിച്ച 59 റ്റിൽ അഹം ആളു
ഉണ്ട. അവര 20 നു എറങ്ങി കുറുമ്പ്രനാട്ടിലെക്ക പൊകയും ചെയ്തു.
മട്ടിലെത്ത എത്തിപ്പാൻ വെച്ച മൂടയിൽ 80 മൂട എത്തി. ശെഷം മൂട ഞാൻ
തെകച്ചി എത്തിക്കയും ചെയും. അയതിന സായ്പു അവർകൾക്ക വിഷാദം
ഉണ്ടാകയും വെണ്ട. പഴശ്ശിൽ തമ്പുരാൻ കെടാവൂരയിരിക്കുന്നു. എനിയും
വർത്തമാനം കൂടക്കൂട എഴുതി ബൊധിപ്പിക്കയും ചെയ‌്യാം. കൃപാകടാക്ഷം
ഉണ്ടായിട്ട രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത
എടവമാസം 22 നു എഴുതിയത—
230 A
മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക തെനമംഗലവൻ അനന്തു
എഴുതി ബൊധിപ്പിക്കുന്നത. ഞാൻ എജമാനൻ അവർകളെ കല്പനയും
വാങ്ങി എന്റെ ഒരുമിച്ചി കല്പിച്ച അയച്ച ആളൊടകൂട ഇ മാസം 18 നു
തൊണ്ടൂർ നാട്ടിലെക്ക എത്തുകയും ചെയ്തു. ഇവിടെ നിന്നു പഴശ്ശി
തമ്പുരാന്റെ വർത്തമാനം അന്വെഷിച്ചാരെ സൂക്ഷ്മായിട്ടുള്ള വർത്തമാനം
പഴശ്ശിൽ തമ്പുരാനും പാലൊറ എമ്മൻ നായരും എടന്നടസ്സകുറ്റിൽ കെടവൂര
നൂറ്റിൽ ലകം ആളൊടും കൂടിയിരിക്കുന്നു. എടച്ചനകുങ്കനും മാളിയക്കൽ
എലത്തൂര കുഞ്ഞിമൊയിതിയ്യൻ മൂപ്പനും കുറുമ്പ്രനാട്ടിൽ മല്ലിശ്ശെരി
കൊവിലകത്തെ ചെറിയ തമ്പുരാനും എല്ലാവകയും കൂടി കുറുമ്പ്രനാട്ടുന്നു
വന്ന ആള മുന്നൂറ്റിൽ ലകം ഉണ്ട. ഇവിടെ നിന്നു പൊയ ആളകളിൽ
മുഖ്യസ്ഥൻമാര തരുവണ ചാപ്പൻ നായരും പനിച്ചാടെൻ കണ്ണെൻ നായരും
പട്ടത്തൊട ചെരൻ നമ്പ്യാരും അയര വീട്ടിൽ ചന്തുവും ഇവര ഒക്കയും
ഇവിടനിന്നു പൊയിരിക്കുന്നു. കരിങ്ങാലി കണ്ണൻ വയനാട്ട ഹൊവളിൽ
അവന്റെ ചെറുകുന്നുമ്മൽ എന്ന വീട്ടിൽ പാർക്കുന്നു തൊണ്ടൂർ കെളപ്പൻ
നമ്പ്യാര അവരെ വീട്ടിൽ പൊങ്ങിനിപാർക്കുന്നു. ഇ മെൽ എഴുതിയ കുങ്കനും
കുഞ്ഞിമൊയിതിയെൻ മൂപ്പനും ആളകളും കൂടെ 19 നു അസ്തമിപ്പാൻ
[ 213 ] അഞ്ചനാഴിക പകലെ കൈതക്കൽ പാറച്ചുര എറങ്ങിപൊകയും ചെയ്തു.
ഇപ്രകാരം അത്രെ ഇവിടുത്തെ വർത്തമാനം. തൊണ്ടൂർ ചാത്തുവും ഞാനും
തൊണ്ടൂർ നാട്ടിൽ തന്നെ പാർക്കുന്നു. കൂടകൂട പുളിഞ്ഞാലിലെയും
മട്ടിലെത്തെയും മനന്തൊടി എഴു ദാരാലൂരെയും വർത്തമാനം ആള
അയച്ചിററും ഞങ്ങൾ ... ന്ന പൊയിട്ടും അറിഞ്ഞൊട്ടിരിക്കുന്നു. എനിയും
വത്തമാനത്തിന്ന കൂടകൂട എഴുതി സന്നിധാനങ്ങളിലെക്ക ബൊധിപ്പിക്കയും
ചെയ്യാം. എനിക്ക എജമാനെൻ അവർകൾ അല്ലാതെ മറ്റ ഒരു ആശ്രയം ഇല്ല.
കൃപാകടാക്ഷം ഉണ്ടായിട്ട എന്നയും എന്റെ കുഞ്ഞികുട്ടികളെയും രക്ഷിക്ക
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത എടവമാസം 23 നു
എഴുതിയത—
231 A
മഹാരാജശ്രി എന്റെ എജമാനെൻ അസ്സബ്രൊൻ സായ്പു
അവർകളെ സന്നിധാനങ്ങളിലെക്ക തെനമങ്ങലവൻ അനന്തൻ എഴുതി
ബൊധിപ്പിക്കുന്നത. ഇവിടുത്ത വർത്തമാനങ്ങൾക്ക ഒക്കയും മുമ്പെ ചാത്തു
എഴുതിട്ടണ്ടെല്ലൊ. ഇവിടുത്തെ വർത്തമാനം കൂടകൂട ഉണ്ടാകുന്നത
മഹാരാജശ്രി രിക്കാട്ടസായ്പു അവർകളെ സന്നിധാനങ്ങൾക്ക എഴുതി
ബൊധിപ്പിക്കയും ചെയ‌്യുന്നു. ചാത്തുന അവന്റെ വീട്ടിൽ മൂന്നു ആളക്കും
വസൂരിയുടെ ദീനം വളര ഉണ്ട. വിശെഷിച്ചി ഇവിട ഉണ്ടാകുന്ന
വർത്തമാനങ്ങൾ എഴുതി സന്നിധാനങ്ങളിലും ബൊധിപ്പിക്കയും ചെയ‌്യാം.
എല്ലാ കാര്യത്തിനും കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 978
മിഥുനമാസം 18 നു എഴുതിയത —
232 A
കുരനാട്ട ഹൊവളിയിൽ ലൊരു റതറയിൽ ചെറുക്കുന്നു മെൽ വന്ന
പാർക്കുന്ന എടച്ചനകൊമപ്പനും നൂറ്റ അയിമ്പത ആളും തൊണ്ടൂർ നാട്ടിന്റെ
സമീപം അലഞ്ചെരി എടവവായിരം താത്തുമെൽ വന്നിരിക്കുന്നു.
ഞങ്ങൾക്കും ഞാങ്ങളെ കുടയുള്ള ആളുകൾക്കും ചെലവിനി ഇല്ലാതെ
അവസ്തക്ക മഹാരാജശ്രിരിക്കാട്ട സായ്പ അവർകളെ സന്നിധാനങ്ങളി
ലെക്ക മുമ്പെ എഴുതി അയച്ചിട്ടുമുണ്ടായിരിന്നു. എനി ഞങ്ങൾ നടന്ന പൊരെ
ണ്ട അവസ്ഥക്കും എല്ല കാര്യ(ത്തിനും) കൃപാകടാക്ഷം ഉണ്ടായിട്ട ഇതിന്റെ
ബുദ്ധി ഉത്തരം എഴുതി വെണ്ടിവരികയിരിക്കുന്ന എല്ലാ കാൎയ്യത്തിന്നും
എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെയും ഞാങ്ങളെ
കുഞ്ഞുകുട്ടിംനയും രക്ഷിച്ചി കൊള്ളുകയും വെണം. എന്നാൽ കൊല്ലം 978
ആമത കർക്കടമാസം 13 നു എഴുതിയത—
233 A
മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസംബ്രൊൻ സായ്പ
[ 214 ] അവർകളെ സന്നിധാനങ്ങളിലെക്ക ചെല്ലട്ട കണ്ണൻ എഴുതി ബൊധി
പ്പിക്കുന്നത. മിഥുനമാസം 21 നു ചാത്തുവുതാങ്ങളുകൂടി സന്നിധാന
ങ്ങളിലെക്ക എഴുതി അയച്ചത ഇതിനി മുമ്പെ എത്തിയിരക്കയും
ചെയ്യുമെല്ലൊ. എന്നതിന്റെ ശെഷം ചാത്തുവിന്റെ വീട്ടിൽ ഉള്ളവർക്കും
ചാത്തുവിനു വസൂരിടെ ദെണ്ണം കൊണ്ട മുംമ്പ എഴുതി അയച്ച ആള കൂടാതെ
ഒരു വാലിയക്കാരനും ചാത്തുവിന്റെ കുഞ്ഞികുട്ടിയായി ഉള്ള അവർ
അഞ്ചിപെണ്ണും കർക്കടമാസം 5 നു മുതൽ 8 നു വരക്കും അപായം
വന്നുപൊകയും ചെയ്തു. 9 നു ഉച്ച ആകുമ്പൊൾ വസൂരിയിട ദെണ്ണം
കൊണ്ട തന്നെ ചാത്തുവും മരിച്ച പൊകയും ചെയ്തു. ഇപ്രകാരം വരുവാൻ
സങ്ങതി എന്ത എന്ന ഞാങ്ങൾ എല്ലാവരും കുടി നിരൂവിച്ചാരെ
ദ്രൊഹക്കാരായി ഉള്ളവർ അഭിചാരാതികൾ ചെയ്ക കൊണ്ട അവന്റെ
എരും കാലിയും അടിയാരു കുഞ്ഞികുട്ടിയും അവനും ഇപ്രകാരം ദൊഷം
വന്നുവെന്ന കണ്ടത. അഭിച്ചാരാദികൾ ചൈയ്ത അവരെ വിവരം ഞാങ്ങൾ
സന്നിധാനങ്ങളിൽ വന്ന ബൊധിപ്പിക്കുമ്പൊൾ ബൊധിക്കയും ചെയ്യുമെല്ലൊ.
വിശൊഷിച്ച ചാത്തു മരിച്ചതിന്റെ ശെഷം ഇനി എത പ്രകാരം വെണ്ടുവെന്ന
ചാത്തുവിന്റെ കാരണവൻന്മാരായി ഉള്ള അവരൊട ഞാങ്ങൾ വിതാരിച്ചാറെ
മുമ്പെ കുമ്പഞ്ഞി സരക്കാരിലെ കാര്യത്തിന ചാത്തു എത പ്രകാരം
നടന്നുവെന്ന വെച്ചാൽ അപ്രകാരം തന്നെ കുമ്പഞ്ഞി കൃപാകടാക്ഷം
ഉണ്ടായി(വ?)യിക്കു പ്രകാരം കെട്ട നടപ്പാൻ തക്കവണ്ണം ചാത്തുവിന്റെ
അടുത്ത അനന്തിരവനായിരിക്കുന്ന തൊണ്ടൂർ രയിരുവും തൊണ്ടൂർ
ദാരപ്പനെയും അവരുടെ കാരണവന്മാർ എല്ലാവരും കൂടി ഞാങ്ങളെ (ഒന്നു?)
പ്രയത്ന ചെയ്യണ്ടതിന്ന നിശ്ചയിച്ച കല്പിച്ചിരിക്കുന്ന. മുംമ്പ ഞാങ്ങളെ
ഒന്നിച്ച കല്പിച്ചയച്ച ആള നൂർ ആളും ചാത്തുവികുട മുംമ്പ പാർക്കുംന്ന
ആള മെലാളും കുർച്ചി എരുകൂടി മുപ്പത ആളും മെൽ എഴുതിയ രയരുവും
ദയരപ്പനും കൂടി ഞാങ്ങൾ എല്ലാവരും കൂടി പുളിഞ്ഞലു മലിയന്ന ചെന്ന
സായ്പന്മാരുമായി കണ്ട തൊണ്ടൂർ നാട്ടിൽ തന്നെ പാർക്കുന്നത. ഇപ്പൊൾ
വയനാട്ടിൽ ഉള്ള വർത്തമാനം പഴശ്ശിൽ തമ്പുരാനു പാലൊറ
എമ്മൻന്നായരും അയിമ്പത ആളൊടകൂടി പാരക്കമിത്തൽ ഒബളിയിൽ
കുഞ്ഞൊത്ത കൊട്ടയിൽ തന്നെ പാർക്ക അകുന്നത. ചാത്തു മരിച്ച
വർത്തമാനം കെട്ടട്ട എടച്ചന കുങ്കനും ഇരിനൂര ആളും കൂടി മുത്തകൂരനാട
ഒബളിയിൽ .... രുറയിൽ ചെറുകുന്നുമ്മെൽ വന്ന പാർക്കുന്നു. എടച്ചന
കൊമപ്പനു നൂറ്റിഅയിമ്പത ആളൊടുകൂടി തൊണ്ടൂര നാട്ടിൽ സമീപത്ത
ആലഞ്ചെരി എടവകയിൽ പുന്നൊത്തമ്മെൽ വന്നിരിക്കുന്ന ഞാങ്ങൾക്കും
ഞങ്ങളെ കൂട ഉള്ള ആളുകൾക്കും ചെലവിനിയില്ലാതെ അവസ്തക്ക
മഹാരാജശ്രിരിക്കാട്ട സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക മുമ്പെ
[ 215 ] എഴുതി അയച്ചിട്ടുമുണ്ടായിരിന്നു. ഇനി ഞാങ്ങൾ നടന്ന പൊരെണ്ട
അവസ്തക്കും എല്ല കാര്യത്തിന്നു കൃപാകടാക്ഷമുണ്ടായിട്ട ഇതിന്റെ ബുദ്ധി
ഉത്തരം എഴുതി വരിക വെണ്ടിയിരിക്കുന്നു എല്ല കാർയ്യത്തിന്ന എജമാനൻ
അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞാങ്ങളെയും ഞാങ്ങളെ
കുഞ്ഞികുട്ടികളെയും രക്ഷിച്ചികൊള്ളുകയും വെണം. എന്നാൽ കൊല്ലം 978
ആമത കർക്കടകമാസം 13 നു എഴുതിയത—
234 A
മഹാരാജശ്രി ഞാങ്ങളെ എജമാനൻ കപ്പിത്താൻ അസബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ രയരപ്പനും (തൊണ്ടൂർ
രയരപ്പനും) കൂടി എഴുതി ബൊധിപ്പിക്കുന്ന. ഞങ്ങളെ അമ്മൊൻ തൊണ്ടൂർ
ചാത്തു കർക്കടകമാസം 9 നു വസൂരിടെ ദെണ്ണം മുണ്ടായി മരിച്ച പൊകയും
ചെയ്തു. ഇപ്പൊൾ കുംമ്പഞ്ഞി എജമാനന്മാരെ കല്പന ഉണ്ടായിട്ട
കല്പിക്കും പ്രകാരം പ്രയത്നം ചെയ്തു നിക്കെണ്ടതിന ഞങ്ങളെ കാരണ
വന്മാര എല്ലാവരും കൂടി ഞാങ്ങളെ കല്പിച്ച നിശ്ചയിനിപ്പിച്ച പ്രകാര
ത്തിന്നും ഞാങ്ങളെ സങ്കടങ്ങളും നാട്ടവർത്തമാനങ്ങളും സന്നിധാനങ്ങളിൽ
ബൊധിപ്പിക്കണ്ടതിന്ന പഞ്ചസാരനാറാ എന്ന പട്ടരും തെനമ്മങ്ങലൊൻ
അനന്തനും ചെല്ലട്ടൻ കണ്ണകുറുപ്പും എഴുതി അരിയിച്ചിട്ടും മുണ്ടല്ലൊ. മുമ്പെ
ഞാങ്ങളെ ആമ്മൊമൻ ചാത്തുവിന്റെ കൂടി നിക്കുന്ന മെലാളും കുറിച്ചയരും
കുടി നുപ്പത ആളും കുമ്പഞ്ഞി എജമാനന്മാർ കല്പിച്ച വന്ന നൂർ ആളും
പഞ്ചാരനാറ എന്ന പട്ടരും തെനമങ്ങലൊൻ ആനന്തനും ചെല്ലട്ടൻ
കണ്ണകുറുപ്പും ഞാങ്ങൾ എല്ല്യാവരും കുടി കൊണ്ടൂരനാട്ടിൽ തന്നെ
പാർക്കുകയാവിന എനി എല്ലാ കാൎയ്യത്തിന്നും കുമ്പഞ്ഞി കല്പനക്ക
കൃപാകടാക്ഷം ഉണ്ടായിട്ട കല്പന വരുപ്രകാരം നടന്ന കൊള്ളുന്നതുംമുണ്ട.
സായ്പ് അവർകളുടെ കൃപാകടാക്ഷം ഉണ്ടായിട്ട ഞാങ്ങളെയും ഞാങ്ങളെ
കുഞ്ഞികുട്ടികളെയും രക്ഷിച്ചു കൊള്ളുക വെണ്ടിയിരിക്കുന്ന. എന്നാൽ
കൊല്ലം 978 ആമത കർക്കടകമാസം 13 നു എഴുതിയത—
235 A
മഹാരാജശ്രി എജമാനൻ കപ്പിത്താൻ ആസബ്രൊൻ സായ്പ
അവർകളെ സന്നിധാനങ്ങളിലെക്ക പഞ്ചരാ നാറാ എണനും തൊണ്ടൂരര
യിരുവും കുടി എഴുതി അറിയിപ്പിക്കുന്നത. ഇവിട ഉണ്ടാകുന്ന
വർത്തമാനങ്ങൾക്ക ഒക്കെയും എജമാനന്മാരെ സന്നിധാനങ്ങളിൽ ഞാങ്ങൾ
എല്ലാവരും കുടി എഴുതി അയച്ചിട്ടും മുണ്ടല്ലൊ. ഇ മാസം 16 നു കുങ്കനും
കൊമപ്പനും ഒതെനനും മുന്നൂറ ആളും പൊരുറ നിന്ന കുന്നൊത്തിന്റെ
എടവയിൽ വന്ന ...... അവിട നിന്ന നൂറ ആളും കൊമപ്പനും ഒതെനനും കുടി
നമ്മുടെ തൊണ്ടൂർ നാട്ടി .... രകടന്ന കമ്മന പരപ്പരന്ന നാമുന്റെ വീട്ടിൽലും
[ 216 ] അതിന്റെ സമീപം നായുവി.....അവിട നിന്ന രാത്രി അരി തരണം
എന്നച്ചുതരണമെന്ന നിർബന്ധിച്ച ആവിട പാർക്കുകയും (യെ) ചയ്തു. ആ
വർത്തമാനങ്ങൾ രാത്രിയിൽ തന്നെ കെട്ട ഉടനെ നമ്മളെ
നായിന്മാരും........എരും കുടി ഇരിനൂറ ആളുകളു 17 നു രാവില പൊരപ്പട്ട
അവർ പാർക്കു........ന്റെ സമിപം കുന്നുകളിൽ മൂന ദിക്കിൽ അയിട്ട
അളുകളെയും നിപ്പിച്ച ഞാക്കു........ളു കുടി മട്ടിലെത്ത സായ്പ
അവർകളെയും ചെന്ന കണ്ട ഇ വർത്തമാനങ്ങൾ ഒക്കയും ബൊധിപ്പിച്ചാറെ
നിങ്ങൾ വെഗം ചെന്ന അവരെ ഒഴി(ക്കെ)ണെന്ന പെടിക...... ഉടനെ അവിട
ഞങ്ങളും ആളുകളും എത്തുകയും ചെയ്യുമെന്ന കല്പിച്ചു ഞാ......ന മുഖമായി
ചെല്ലുപ്പൊളെക്ക അവർത്തമാനം അവർ കെട്ടട്ട ഒഴിച്ച പൊ...... ന്ന അ
വിട്ടുകളിൽ ഉള്ള കുഞ്ഞികുട്ടികൾ പറകയും ചെയ്തു. അന്ന ഞാങ്ങൾ
രാമു...... വിട്ടിലും സമിപം ഉള്ള വിട്ടകളിലുംമായി പാർത്ത അവിടെ ഉള്ള
ആളുകളെയും പ.....കച്ചിട്ടുകളു എഴുതിച്ച വാങ്ങി ഞാങ്ങൾ പിറ്റ്യദിവസം
കൊരൊത്തന നെപ.......ചെയ്തു. ഞാങ്ങൾ രണ്ടാളും കുടി നാലു
ദിവസത്തിൽ അകത്ത എജമാൻ...... അവർകളെ സന്നിധാനങ്ങളിലെക്ക
വരികയും ചെയ‌്യു. ഇവിടെ ഉണ്ടായ വർത്തമാനങ്ങളും ചാത്തു മരിക്കുമ്പൊൾ
പറഞ്ഞ വർത്തമാനങ്ങളും എജമാനന്മാരെ സ (ന്നിധാ)നങ്ങളിൽ വന്ന
ബൊധിപ്പിക്കുമ്പൊൾ മനസ്സിൽ അകയും ചെയ‌്യുമെല്ലൊ. പുളി.....സായ്പ
അവർകൾ രണ്ട കത്ത എഴുതിയത അങ്ങൊട്ട കൊടുത്തച്ചിരിക്കുന്നു. .......ൻ
മട്ടലിയത്ത സായ്പ അവർകൾ എഴുതിയ കത്ത കൂടി അങ്ങൊട്ട
കുടുത്തയച്ച.........
സായ്പ അവർകളെയും കു.....പാർപ്പിച്ചി കൊള്ളുകയും
ചെയ‌്യുമെല്ലൊ. .......ങ്ങൾക്ക എല്ല്യകാൎയ്യത്തിന്ന എജമാനൻന്മാര അവർകളെ
കൃപാകടാക്ഷം ഉണ്ടായി രക്ഷിക്കവെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978
ആമത കർക്കടകമാസം 19 നു എഴുതിയത—
236 A
മഹാരാജശ്രി ഞങ്ങളെ എജമാനൻ കപ്പിത്താൻ അസബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക ബൊധിപ്പിപ്പാൻ തക്കവണ്ണം
പഞ്ചരാനാരാഎണനും തൊണ്ടൂർ രയിരുംവും കൂടി എഴു (തി)
അറിയിക്കുന്നത. എജമാനൻന്മാര അവർകളെ കല്പനയും വാങ്ങി ഞങ്ങൾ
തലശ്ശെരിക്ക (വ) വന്ന മഹാരാജശ്രി രിക്കാട്ടസ്സയ്പ അവർകളെ കണ്ട
വർത്തമാനങ്ങൾ ഒക്കെയും ബൊധിപ്പിക്കയും ചെയ്തു. മാസപ്പടി ഉറുൎപ്പ്യ
വകക്ക മുൻമ്പെ ആയിരം ഉറുപ്പ്യ തന്നുവെല്ലൊ. ശെഷ.....ഉറുൎപ്പ്യ
താമസിയാതെ മഹാരാജശ്രി മന്ത്രസൊർ സായ്പ അവർകൾ അവിടെ വന്ന
ഒടനെ തരു...ഇപ്പൊൾ വഴിക്കവല്ല കൊഴക്കുകൾ ഉണ്ടായാലൊ എന്ന
[ 217 ] കല്പിച്ചു ആ പ്രകാരം ഇ ആളുകളൊട പറഞ്ഞാറെ ഇ മിഥുനമാസം വരെ
ക്കും തെകച്ചു ശെമ്പളം തനല്ലാതെ ഞങ്ങൾ സമ്മതിക്കില്ലാ എന്നും
കർക്കടകമാസം കൂടി തെകഞ്ഞി കഴിഞ്ഞു എന്നും വെക്കാം.
കർക്കടകമാസത്തിലെ സായ്പന്മാര വന്നിട്ട തന്നാലും മതി. അയത
ചെയ‌്യാഞ്ഞാൽ ഞാങ്ങളെ കുഞ്ഞികുട്ടിക്കും ഞാങ്ങൾക്കും സങ്കടമെന്ന
പറഞ്ഞ പാക്കുന്ന മിഥുനമാസം വരക്കും അവർക്ക തിർത്ത കുടുക്കാഞ്ഞാൽ
അവറ ഞാങ്ങൾ പറയുംപ്രകാരം കെഴ്ക്കുമെന്ന തൊനന്നതുമില്ലാ. ആയത
കൊണ്ട ഞാങ്ങളെ എജമാനന്മാർ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
മിഥുനമാസം വരക്ക ഉള്ള മാസപ്പടിയിൽ തന്നത കഴിച്ച ശെഷം മാസപ്പടി
തരണ്ടതിന ഞങ്ങളെ എജമാനൻന്മാരെ കൃപാകടാക്ഷം ഉണ്ടായി
മഹാരാജശ്രി രിക്കാട്ട സായ്പ അവർകൾക്ക ഒരു കത്ത വരിക
വെണ്ടിയിരിക്കുന്ന ഇപ്പൊൾത്തെ സമയത്ത രണ്ട ദിവസത്തെ
നാലുദിവസത്തെ സമയംമല്ലല്ലൊ. അയതകൊണ്ട ഇവരുടെ മാസപ്പടിയും
കൊടുത്ത ഇവരെ ഞാങ്ങൾക്ക കുട്ടികൊണ്ട പൊകണ്ട എന്നു
എജമാനന്മാരെ കൃപാകടാക്ഷ ഉണ്ടാകവെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം
978 ആമത കർക്കടകമാസം 30 നു എഴുതിയത —
237 A
മഹാരാജശ്രി അസബ്രൊൻ സായ്പ അവർകളെ
സന്നിധാനങ്ങളിലെക്ക ബൊധിപ്പിപ്പാൻ പഴയടത്ത കുഞ്ഞിപക്കർ എഴുതി
കെൾപ്പിക്കുന്ന സങ്കട അർജ്ജി. സായ്പ അവർകളെ കൃപാകടാക്ഷം
ഉണ്ടായിട്ട സായ്പന്മാരെ ഒന്നിച്ച ഞാൻ പാളയത്തിന്റെ കുട നടന്ന
കൂരമ്പ്രനാട്ട വന്നാറെ എന്റെ വസ്തുമുതൽ ഒക്കെയും നൊക്കി എന്റെ
പൊറയിൽ തന്നെ പാർക്കാൻ തക്കവണ്ണവും കുമ്പഞ്ഞിയിലെ
കൃപാകടാക്ഷത്തൊടകൂട പാരവദ്യവും അക്കി തന്ന എന്റെ കാൎയ്യങ്ങൾ
ഒക്കെയും കപ്പിത്താൻ പാട്ടസ്സൻ സായ്പ അവർകളൊട പറഞ്ഞിരിക്കുന്ന
എന്നും എനി ഇവിട വല്ല വർത്തമാനങ്ങൾ ഉണ്ടായാൽ സായ്പ അവർകൾക്ക
എഴുതി അറിയിക്കണമെന്നും കല്പിച്ചവെച്ച രക്ഷിച്ചിട്ടുള്ളത, സായ്പ
അവർകളെയും വലിയ സായ്പ അവർകളെയും കൃപാകടാക്ഷം
കൊണ്ടുതന്നെ അല്ലൊ ആകുന്നത. അന്ന കല്പിച്ച എന്ന മാനത്തൊട
നിന്നിപൊയപ്രകാരം തന്നെ ഇകഴിഞ്ഞ മിഥുനമാസത്തൊളവും നിന്ന
പൊനു. കർക്കടകമാസം 22-നു നികിതി ഉകൎയ്യയും കൊണ്ടചാലയിൽ
കച്ചെരിയിൽ ചെന്നപ്പോൾ ഒരു കുറ്റവുമില്ലാതെ പാട്ടസ്സൻ സായ്പ
അവർകൾ കല്പിച്ചി എന്ന്യ പിടിച്ച ചെങ്ങലെയിൽ ആക്കി പാറാവിൽ
വെച്ചിയിരിക്കുന്നു. എന്ത കുറ്റം ചെയ്തയിരിക്കുന്ന എന്നും എന്ത
കാൎയ്യത്തിന്ന എന്നും ഒന്നു പറയുന്നതുമില്ല. ബഹുമാനപ്പെട്ട കുമ്പെഞ്ഞിയെ
[ 218 ] വിശ്വസിച്ച സായ്പന്മാർ അവർകളെ കൃപാകടാക്ഷത്തൊട കൂട സായ്പന്മാർ
അവർകളെ കൂട നടന്നപൊന്നതും പ്രെയ്‌ന്നം ചെയ്തതും ഒക്കെയും
മാനത്തൊടെ നിർത്തുമെന്നും മാനക്കെടവരുത്തുകയില്ല എന്നും എന്നയും
എന്റെ കുഞ്ഞികുട്ടികള രക്ഷിച്ച പൊരുമെന്നു വിചാരിച്ചിരിക്കുന്നു. ഇപ്പൊൾ
എന്റെ പക്കൽ ഒരു കുറ്റം. ഇപ്രകാരം പിടിച്ച തടവിൽ ആക്കി ചെംങ്ങലെക്ക
ആകുകയും ഇന്ന കുറ്റത്തിന എന്നും കല്പിക്കാതെ സങ്കടത്തിൽ
ആകുന്നത വലിയ ബഹുസങ്കട തന്നെ ആകുന്നു. എനക്കും എന്റെ
കുഞ്ഞികുട്ടികൾക്കും വല്ല സങ്കടവും ഉണ്ടായാൽ സായ്പ അവർകളെ
കെൾപ്പിക്ക അ....തെ പെരെ എനിക്ക ഒരു ഒടയതുമില്ലല്ലൊ. എനി ഒക്കയു
സായ്പ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട രക്ഷിച്ചുകൊള്ളുകയും
വെണം. എന്നാൽ കൊല്ലം 979 (?) ആമത ചിങ്ങമാസം 1 നു എഴുതിയത—
238 A
മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക പഞ്ചാരനാറാണൻ പട്ടര എഴുതി
ബൊധിപ്പിക്കുന്നത. മഹാരാജശ്രി സായ്പു അവർകളെ കല്പനപ്രകാരം
കെട്ട ഞാൻ മട്ടിലെത്തതന്നെ പാർക്കുന്നു. ഇപ്പൊൾ ഇവിടെ സൂക്ഷമായി
കെട്ട വർത്തമാനം മുമ്പെ കണ്ണൂകൊട്ടയിൽ പാറാവിൽ ഇരുന്ന തമ്പാൻമാര
രണ്ടാളും ഒരു മെനവനും എതാൻ ശിപ്പായികളും കുട്ടിനമ്പ്യാരു മൂന്നൂറ
ആളും കൂടി ഇ മാസം 13-നു വഴി നെരപൊരുര വന്ന 14-നു രാവിലെ
പു.....ള്ളിക്ക പൊയെന്ന കെൾക്കുകയും ചെയ്തു. മെൽ എഴുതിയ ആളുകളും
പൊരുര നിന്ന പൊകുമ്പൊൾ മൂത്തകൂറനാട്ടകാരും കൂട പൊയി എന്ന
കെട്ടു. ഇ മാസം 11 -നു കിഴക്കൊട്ട ചുണ്ടപ്പൻ നമ്പ്യാരും മെക്കൊട്ട ഒതെനൻ
നമ്പ്യാരും കൂടി ഒരു കുറിച്ചിയന്റെ ഹെതുവായിട്ട അങ്ങും ഇങ്ങും ഉന്തും
പിടിയും ഉണ്ടായി. വർത്തമാനം മട്ടിലെത്ത കെട്ടാരെ സായ്പു അവർകൾ
എന്ന പറഞ്ഞ അയച്ച ഞാൻ കൊറൊത്ത പൊന്ന വഴിക്ക മെക്കൊട്ട
നമ്പ്യാന്മാരെ കണ്ട വിസ്തരിക്കുമ്പൊഴെക്ക കുറിച്ചിയനെ വരുത്തി.
പറഞ്ഞയച്ച പ്രകാരം കെട്ട ഉടനെ മടങ്ങി മട്ടിലെത്തക്ക ഞാൻ വന്ന
പിറ്റെന്നാൾ കൊറൊത്തെക്ക സായ്പു അവർകളും പാളിയവും ഞാനും
കൂടി പൊകയും ചെയ്തു. അവര രണ്ടാളുകളെയും വരുത്തി സമദാനം
പറഞ്ഞ. അന്ന കൊറൊത്ത പാർത്ത. പിറ്റെന്നാൾ മട്ടിലെത്തക പൊരുകയും
ചെയ്തു. തൊണ്ടൂർ നമ്പ്യാമാരിൽ.....പരെ അവസ്ഥ ഇപ്പൊൾ പാളിയം
ചെരം കിഴിഞ്ഞിപൊയ പിന്നെ ഇവിടെ ഉണ്ടായ അവസ്ഥ വിജാരിച്ചാലും
ഇതിന മുമ്പെ ഉണ്ടായ അവസ്ഥകൾ ഇപ്പൊൾ ഒരൊ ആൾ പറഞ്ഞി
കെൾക്കുമ്പൊളും ഇവര ഇപ്രകാരം നിക്കുന്നത. ചാത്തു പ്രത്ത്യെകം
കുംമ്പഞ്ഞിയെ വിശ്വസിച്ച നിന്ന പൊരുകകൊണ്ടും ഞാങ്ങളാൽ ചെലര
[ 219 ] ഇവടത്തന്നെ വിടാതെ നിക്കകൊണ്ടും ഞങ്ങൾ അറിയാതെ നമ്പ്യാമാരിൽ
ചിലര ദ്രൊഹക്കാരുമായി സംസർഗ്ഗം ഉണ്ടായിക്കൊണ്ട പൊരുന്നു......
അവസ്ഥ കാണുക കൊണ്ടും വിജാരിക്കുമ്പൊൾ ചാത്തു വിശ്വസിച്ചിരുന്ന
പൊലെ ഇവരിൽ ചെലരെ വിശ്വാസം തൊന്നുന്നു ഇല്ല. ഇക്കാര്യത്തിന്റെ
അവസ്ഥപ്രകാരം പൊലെ ഒക്കെയും മഹാരാജശ്രി സായ്പുമാര അവർകളും
പാളിയവും ഇവിടെ എത്തുമ്പൊൾ സന്നിധാനങ്ങളിൽ ബൊധിപ്പിക്കയും
ചെയ്യാം. വിശെഷിച്ച ചാത്തുന്റെ അടുത്ത മരുമഹൻ ചെറിയ രയരപ്പൻ
പൊരുന്ന ആകുന്ന. ഇ മാസം 10-നു മട്ടിലെത്ത ഞാനുള്ളടത്ത വന്ന കിഴിൽ
കഴിഞ്ഞ വർത്തമാനം ഒക്കയും എന്നൊട പറഞ്ഞാരെ രാജശ്രി കപ്പിത്താൻ
ക്ലിട്ടെൻ സായ്പു അവർകളെ കാട്ടി വർത്തമാനം ഒക്കയും ബൊധിപ്പിച്ച
മട്ടിലെത്ത എന്റെ കൂട തന്നെ രയരപ്പൻ പാർക്കുന്നു. സന്നിധാനങ്ങളിലെക്ക
ബൊധിപ്പിപ്പാൻ രയരപ്പൻ എഴുതിയത കൂടി ഇതിനൊട കൂട
കൊടുത്തയച്ചിരിക്കുന്നു. കിഴക്കെ ചുണ്ടപ്പൻ നമ്പ്യാരും മെക്കൊട്ട ഒദയനെൻ
നമ്പ്യാരും തമ്മൽ മത്സരിച്ച മൊക്കെട്ട മ്പ്യാര ചുരം കിഴിയാനായിട്ട പൊറപ്പട്ട
മട്ടിലെത്ത വന്നാരെ മഹാരാജശ്രി സായ്പുമാര അവർകളും പാളിയവും
ഇവിടെ എത്തിയ ഉടനെ നിങ്ങളെ കാര്യം വിസ്തരിച്ച നെരൊപൊലെ തിർത്ത
തരുമെന്ന നല്ലവണ്ണം ഒക്കയും പറഞ്ഞ അവരെ കൊറൊത്തെക്ക തന്നെ
പറഞ്ഞയക്കയും ചെയ്തു. തൊണ്ടൂർ മെക്കൊട്ട രയരപ്പൻ മട്ടിലെത്ത തന്നെ
പാർക്കുന്നു. വിശെഷിച്ച ചാത്തുന്റെ മരുമഹൻ ചെറിയ രയരപ്പൻ
പൊരുന്നനൂരന്ന പൊരുമ്പൊൾ അവിടുത്തെ വർത്തമാനം പഴശ്ശിൽ രാജാവ
എടന്നടത്ത കൂറ ഹൊവളിൽ ത്രിക്കയിപറ്റ സമീപം കാക്കവയലിൽ
കരുമത്തിൽ ആകുന്നു. എമ്മൻനായര പറക്കമിത്തൽ കൊളിയാടി ആകുന്നു.
എടച്ചന കുങ്കൻ കുറുമ്പാല ഹൊവളിൽ തരിയൊട്ടമല സമീപം ചിങ്ങന്നൂര
ആകുന്നു. എടച്ചന കൊമപ്പനും ഒതെനനും ആളകളും നാട്ടിൽ അവിടവിടെ
സഞ്ചരിക്കുന്നു. ശെഷം ഇവിടെ ഉണ്ടാകുന്ന വർത്തമാനത്തിന ഒക്കയും
കൂടകൂട എഴുതി ബൊധിപ്പിക്കുന്നതുംമുണ്ട. എനക്ക എല്ലാ കാൎയ്യത്തിന്നും
മഹാരാജശ്രി എജമാനെൻ അവർകളെ കൃപകടാക്ഷ ഉണ്ടായി.
രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 979 ആമത കന്നിമാസം
15-നു മട്ടിലെത്തന്ന എഴിതിയത —
239 A
മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസ്സബ്രൊൻ സായ്പു
അവർകളെ സന്നിധാനങ്ങളിലെക്ക പന്നിയകൊട്ടിലെ തൊണ്ടൂർ ചെറിയ
രയരപ്പൻ എഴുതി ബൊധിപ്പിക്കുന്നത. മിഥുനമാസത്തിൽ പന്നിയെൻ
കൊട്ടിൽ വിട്ടിൽ വസൂരിടെ ദിനം തെടങ്ങിയാരെ ഞാൻ കിഴക്കൊട്ടൽ ചെന്ന
പാർത്തയിരുന്നു. അവിടനിന്ന ഒരുദിവസം രയിരു എട്ടെനും ആയി പൊടിച്ച
[ 220 ] കലമ്പിയാരെ ഞാൻ എന്റെ എളയമ്മ പാർക്കുന്ന വീട്ടിൽ പൊരുന്നുന്നൂര
പൊയി പാർക്കയും ചെയ്തു. കർക്കടമാസം 9-നു പന്നിയെൻകൊട്ടി നിന്ന
എന്റെ അമ്മൊമെൻ മരിച്ചു എന്ന 12-നു കെട്ട ഞാൻ പന്നിയെൻകൊട്ടിൽ
പൊകുവാനായിട്ട പൊറപ്പെട്ടവരുമ്പൊൾ വഴിക്കൽ എടച്ചന ഒതെനനും 70
ആളും കൂടി വെള്ളൊണ്ടക്കൽ നിന്ന കെഴക്കൊട്ട പൊകുന്ന വഴിക്ക കണ്ട
തടുത്ത മാറി നിപ്പാനുള്ള സംങ്ങതി ഉണ്ടായതും ഇല്ല. എന്ന തടുത്ത
കൊറ്റാട്ടെക്ക കൊണ്ടപൊയി പാറാവിൽ വെച്ചാരെ എന്ന പാറാവിൽ
വെക്കണ്ട എന്നും ഞാൻ കൂടതന്നെ നിന്നൊളാ എന്നും സങ്കടം ആയിട്ട
പറഞ്ഞാരെ പാറാവ വിട്ടതും ഇല്ല. പിന്നയും എന്റെ സങ്കടങ്ങൾ
അമ്മൊമെൻ മരിച്ചു എനി ഞാൻ എവിടയും പൊകയില്ല എന്ന പറഞ്ഞാറെ
എന്നകൊണ്ട സത്ത്യവും ചെയ്യിപ്പിച്ച അഞ്ച കുറിച്ച എറയും എന്റെ കൂട
നില്പിച്ച പാറാവായിട്ട ഒതെനെന്റെ കൂട തന്നെ പാറപ്പിക്കയും ചെയ്തു.
ഒതെനെൻ പൊകുന്ന ദിക്കിൽ അല്ലാതെ മറ്റ ഒരു ദിക്കിൽ പൊൽ കുറിച്ചി
എറ സമ്മതിക്കയും ഇല്ല. ഇപ്രകാരം യിരിക്കുന്നെടത്ത ചിങ്ങമാസം 6-നു
അസ്തമിച്ച നാലനായിക രാച്ചെല്ലുമ്പൊൾ മെലാളായിട്ടും കുറിച്ചി എര
ആയിട്ടും 950 ആളും കോമപ്പനും കൂടി വെളെളാണ്ടക്കൽ വന്ന ഒതെനനും
ആയിരവീട്ടിൽ ചാപ്പു നൂറ്റ അയിമ്പത ആളു വെള്ളൊണ്ടക്കന്ന പൊറപ്പട്ട
കിഴിഞ്ഞ പടിഞ്ഞാറൊട്ട പൊരുകയും ചെയ്തു. പഴഞ്ചന അങ്ങാടിയിൽ
എത്തുമ്പൊൾ ഇപ്പൊൾ എവിടപൊന്ന എന്ന ഞാൻ ഒതെനെനൊട
ചൊതിച്ചന്മാരെ കുഞ്ഞൊത്തെക്ക പൊകുന്നു എന്ന എന്നൊട പറകയും
ചെയ്തു. പൂരെക്കിതൊട്ടുമ്മൽ വന്ന കിഴിഞ്ഞാരെ അയിരൊട്ടിൽ ചാപ്പുന
വിളിച്ചു ഒതെനൈൻ പറഞ്ഞത. എനി രയരപ്പ നല്ലെവണ്ണ സൂക്ഷിച്ചൊളണം
എന്ന പറഞ്ഞ കൂട്ടിക്കൊണ്ട പൊന്ന വെള്ളാംങ്കാവിൽ വന്ന എന്റെ
കർണ്ണോരെ വിട വളഞ്ഞി നിന്ന വിട്ടിൽ കയറിചെല്ലുമ്പൊൾ
കണ്ണക്കുറുപ്പിന്റെ വാലിയക്കര അറിഞ്ഞി. പായിമ്പൊൾ പുളിയാർ 2 വെടി
വെച്ചു. അന്നെരം കണ്ണക്കുറുപ്പു വടക്കെ വാതിൽ തൊറന്ന പൊറത്ത
തുള്ളിപായുമ്പൊൾ കുറിച്ചിയര പിടിക്കയും ചെയ്തു. കണ്ണക്കുറുപ്പിനെ
പിടിച്ച ഒടനെ വെങ്ങെച്ചെന്നിക്കുടി വെള്ളൊണ്ടക്കൽ പൊകയും ചെയ്തു.
അവിടെ എല്ലാവരും കഞ്ഞിയും കുടിച്ച എന്ന അയിരവീട്ടിൽ ചാപ്പുന്റെയി
എപ്പിച്ച 20 കുറിച്ചി എരെയും അക്കി കുങ്കനും കൊമപ്പനും ഒതെനനും ആളും
കണ്ണക്കുറുപ്പിനെയും കൂട്ടിക്കൊണ്ട കൊറ്റാട്ടെക്ക പൊകയും ചെയ്തു.
ആയിരവീട്ടിൽ ചാപ്പും ഞാനും 20 കുറിച്ചിയം കൂടി ആയിരവീട്ടിൽ ചാപ്പുന്റെ
വീട്ടിൽ തന്നെ പാർക്കയും ചെയ്തു. കണ്ണക്കുറുപ്പിന കോററാട്ടെക്ക
കൊണ്ടുപൊയതിന്റെ ശെഷം 19 പ്രയൊളത്തിന കണ്ണക്കു റുപ്പ ഇന്നെ
ദിക്കില എന്ന അറിഞ്ഞിറ്റും ഇല്ല. മഹാരാജശ്രി സായ്പുമാര അവർകളും
[ 221 ] പാളിയവും പുളിഞ്ഞാലിൽ വന്ന ദിവസം കണ്ണക്കുറുപ്പിനെ എച്ചിപ്പാട്ട
നടക്കൽ കൊണ്ട ചെന്ന കൊത്തി എന്നു കെട്ട സായ്പുമാര അവർകളും
പാളിയവും മടങ്ങി മട്ടിലെത്ത എത്തിയ ദിവസം രാത്രിയിൽ എടച്ചന കുങ്കനും
കൊമപ്പനും മൂന്നൂറ ആളും കൂടി കുറ്റിയാടി ചെരത്തിലെക്കും
എലചെരത്തിലെക്കും പതിക്കപൊകയും ചെയ്തു. എന്ന എനിക്ക ദിനം
ആകകൊണ്ട എന്ന മഞ്ചാൻകെളു നമ്പ്യാരെ കഴിൽ എല്പിച്ചി അയിര
വിട്ടിൽ ചാപ്പുവും ഇരുപത കുറിച്ചിയരും കൂടി ചെരത്തിൽ പൊകയും ചെയ്തു.
കന്നിമാസം 9-നുയൊളം ദിനം എന്നു വെച്ചി കെളു നമ്പ്യാരെ വിട്ടിൽ പാത്തു
9-നു രാത്രിയിൽ അവര ആരൊടും പറയാതെ എന്റെ വീട്ടിൽ പരിയാരത്ത
വന്ന പിറ്റാദിവസം രാവിലെ മട്ടിലെത്ത വന്ന നാറാണപട്ടരുമായി കണ്ട
ഇക്കഴിഞ്ഞ ഗുണദൊഷങ്ങൾ ഒക്കയും പറഞ്ഞാരെ മഹാരാജശ്രി മട്ടിലെത്ത
പാർക്കുന്ന സായ്പു അവർകളെ അടുക്ക എന്ന കൂട്ടിക്കൊണ്ട പൊയി
കാണിച്ചി വർത്തമാനങ്ങൾ ഒക്കയും ഞാൻ പറഞ്ഞ മട്ടിലെത്ത
നാറാണെൻപട്ടരെ കൂട തന്നെ പാർക്കുന്നു. എനിക്ക സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട മുമ്പെ അമ്മൊമനകൊണ്ട നടത്തിച്ച പ്രകാരം
തന്നെ എന്നകൊണ്ട നടത്തിക്കെണ്ടതിന മഹാരാജശ്രി എജമാനെൻ
അവർകളെ കൃപകടാക്ഷം എന്നൊട വൈഴിപൊല ഉണ്ടാവാൻ
അപെക്ഷിച്ചിരിക്കുന്നു. വിശെഷിച്ചി എമ്മൊമനും തറവാട്ടിൽ ഉള്ള
കുഞ്ഞികുട്ടികളും മരിച്ചുപൊയതിന്റെ ശെഷം മൂന്ന നാല എണ്ണം ഉള്ളതിന
എമ്മൊമെൻ മരിച്ച പിന്നെ ഇന്നെയൊളവും കാരണൊൻമാര ആകു.
അവിടചെന്ന കുഞ്ഞികുട്ടികളെ വിജാരിക്ക എങ്കിലും അവരക്ക തിന്മാൻ
കൊടുക്ക എങ്കിലും ചെയ്തതും ഇല്ല. അമ്മൊമെൻ മരിച്ച ഉടനെ
അമ്മായിഅമ്മെന കിഴിച്ചി അവരെ വീട്ടിൽ അയക്കെണ്ടതാകുന്നു. അതകൂടി
രയിരുഎഷ്ടെൻ ചെയ്തതും ഇല്ല. ഞാൻ വന്ന പിന്നെ കടംവാങ്ങി
അമ്മായിഅമ്മക്ക വെണ്ടുന്നത കൊടുത്ത അവരെ കിഴിച്ചി അവരെ
തറവാട്ടിലെക്ക പറഞ്ഞ അയക്കയും ചെയ്തു. എനി എല്ലാ കാൎയ്യത്തിന്നു
മഹാരാജശ്രി സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായി എന്നയും
എന്റെ കുഞ്ഞികുട്ടികളും രെക്ഷിച്ചികൊൾകയും വെണം. ഞാൻ
പൊരുന്നന്നൂരന്ന വരുന്നെരത്തെ അവിട ഉള്ള വർത്തമാനം ഒക്കയും
നാറാണെൻ പട്ടരൊട പറഞ്ഞിട്ടും ഉണ്ട. എല്ലാകാൎയ്യത്തിനും കൃപകടാക്ഷം
ഉണ്ടായിരിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979 ആമത കന്നിമാസം
15-നു എഴുതിയത—
240 A
മഹാരാജശ്രി കപ്പിത്താൻ കിലിട്ടൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക എടത്തര നമ്പ്യായര എഴുതി ബൊധിപ്പിക്കുന്ന
[ 222 ] സങ്കടം. ഈ മാസം 11 -നു കാലത്തെ തൊണ്ടൂർ നാട്ടിൽ ഉള്ള ഒരു കുടിയാന
എല്പിചികൊണ്ട പുത്തൻ വീട്ടിൽ ഒതെനെൻ നമ്പ്യാരും ചെരെൻ
നമ്പ്യായരും കൂടി പാറാവിൽ വെച്ചിരിക്കുന്നു. ആയവസ്ഥ ഞാൻ കെട്ട
ഉടനെ ഞാൻ കുംമ്പഞ്ഞിമുദ്രക്കാരെയും കൂട്ടി മെൽ എഴുതിയ
ഒതെനെനമ്പ്യാരെ വിട്ടിൽ ചെന്ന എന്ത സംഗതിക്ക ആകുന്നു കുംമ്പഞ്ഞിക്ക
നികിതിയും എടുത്ത തരുന്ന കുടിയാന പാറാവിൽ വെച്ചത എന്നു ചൊതിച്ചു.
ആ വിട്ടിൽ കയരുവാൻ ഭാവിച്ച സമയത്ത എന്റെ പിരടി പിടിച്ചി തള്ളി
എറക്കി. അവരെ വെടിക്ക ഭാവിച്ചിനിന്നിരിക്കുന്നു. എന്നതിന്റെ ശെഷം
കുംമ്പഞ്ഞിയിൽ നിന്നകല്പിച്ചി ആക്കിയ മുദ്രക്കാര മെൽ എഴുതിയ ഒതെനെ
നമ്പ്യായാരൊടു ചെരെൻ നമ്പ്യാരൊടും ചൊതിച്ചു. കുംമ്പഞ്ഞിയിൽ
വിശ്വസിച്ചി നിന്ന കുടിയാന ഞാങ്ങളെ പക്കൽ തരെണം എന്ന പറഞ്ഞാരെ
യും അവരെയും കയറുവാൻ സമ്മതിക്കാതെ അവരൊട വെടിക്ക തക്കവണ്ണം
ഭാവിച്ചിരിക്കുന്നു. സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട അവന
പാറാവിൽ നിന്നു കിഴിച്ചതന്നു എങ്കിൽ നന്നായിരുന്നു. അയത അല്ലാ ഞാൻ
അവന എത ദിക്കിൽ ആകുന്നു കൊടുത്ത അയക്കുന്നു എന്ന
അറിയായ്‌കൊണ്ട അത്രെ ഇപ്രകാരം എഴുതിയത. അയത ചെയ‌്യാഞ്ഞാൽ
എനിക്കും എന്റെ കുഞ്ഞികുട്ടികൾക്കും വളരെ സങ്കടം ആയിരിക്കുന്നു.
കൃപകടാക്ഷം ഉണ്ടായിട്ട രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979
ആമത കന്നിമാസം 11 -നു എഴുതിയത —
241 A
മഹാരാജശ്രി അസ്സബ്രൊസായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കുറ്റിയാടി പുത്തൻ വീട്ടിൽ കണ്ടെൻ നായരും
ചെട്ടിയാകണ്ടിമൊതിയനും കൂടി എഴുതിയത. എന്നാൽ ഈ മാസം 10-നു
രാത്രിയിൽ കൊട്ടക്ക ഒരു നാഴിക വഴി പടിഞ്ഞാറ മെലൊടൊൻ
കുഞ്ഞിക്കുട്ടിയും ചെങ്ങൊട്ടെരി കെളപ്പനും വന്ന ചെട്ടിയാക്കണ്ടിന്റെ
പിടികയും മെൽ എഴുതിയ മൊതിയെന്റെ ചെട്ടിയാകണ്ടി എന്ന പിടികയും
ചെറിയ മൊതിയന്റെ പനയുള്ളകണ്ടി എന്ന പിടികയും ഒരു തിയ‌്യ കുടിയും
കൊട്ടക്ക മൂന്നു നാഴികവഴി പടിഞ്ഞാറ പാർത്ത മാപ്പളപിടികയും ഒരു
തിയ‌്യകുടിയും ചുട്ടകളകയും ചെയ്തു. ചില കുടിയാന്മാര ഒക്കയും
കുഞ്ഞികുട്ടിനയും കൂട്ടി കടുത്തനാട്ടെക്ക കടന്നുപൊകയും ചെയ്തു.
നാട്ടിലെ ഉള്ള നെല്ല ഒരു കുടിയാൻ കൊഴിതു എന്ന വരികിൽ അവനെ
വെട്ടികളയുന്ന ഉണ്ട എന്ന പറഞ്ഞു നെല്ല വിരൊധിച്ചിരിക്കുന്നു. എന്നതിന്റെ
ശെഷം കുടിയാന്മാര ഞാങ്ങളൊടവന്ന വർത്തമാനം പറഞ്ഞാരെ നെല്ല
കൊഴിവാൻ തക്കവണ്ണവും അവിട ഒന്നു ഉണ്ട എന്നുവരികിൽ കൊട്ടയിൽ
സായ്പു അവർകളെ കെൾപ്പിച്ചി കൊൾക്കാരെയു കൂട്ടി ശിപ്പായിമാരെയും
[ 223 ] അയക്കുന്ന ഉണ്ട എന്ന കുടിയാന്മാര പറഞ്ഞയക്കയും ചെയ്തു. ചുട്ടതിന്റെ
ശെഷം രാത്രിയിൽ നാട്ടിൽ രണ്ടമുറവറ്റ ആയിട്ട ഏതാൻ ശിപ്പായിമാരെ
ഒന്നിച്ചി കൊൾക്കാരെയും കൂട്ടി അയച്ചി നടന്നതിന്റെ ശെഷം ആരയും
കന്മാനുണ്ടായതും ഇല്ല. ഇപ്രകാരം നാട്ടിൽ സാധുക്കൾക്ക പൊറുതി
കെടായിവന്നാൽ കുടിയിരുന്നൊളുവാനും നികിതി പണം എടുപ്പിച്ചൊളു
വാനും വലിയ സങ്കടം തന്നെ ആകുന്നു. കടത്തനാട്ടന്ന അഞ്ചിവഴിക്കെ
രത്തുക്കളകെട്ടി വരുന്നത പിടിച്ചി പറിച്ചു തുടങ്ങി. ഇവർത്തമാനങ്ങൾക്ക
ഒക്കയും മഹാരാജശ്രി പാട്ടസ്സൻ സായ്പു അവർകൾക്ക എഴുതി അയച്ചിട്ടും
ഉണ്ട. എന്നാൽ കൊല്ലം 979 ആമത കന്നിമാസം 12-നു എഴുതിയത —
242 A
കൊട്ടെയെൻ പ്രവൃത്തിയിൽ അരാൽ കിഴിൽ അമ്മത എഴുതിയത.
മനന്തെരി ദെശത്ത കുടിയാന്മാര കഴിതെരി അമ്പു വെള്ളുവക്കുക്കുവും
എടച്ചെളി കുക്കുവും മെനപ്പെറൊൻ ചന്തുനമ്പ്യാരനിട്ടു കണ്ണശ്ശനമ്പ്യാരും
കൊഴിറ്റികൊഴിറ്റി നമ്പർ തിറ്റിക്കാഴിലെ എമ്പ്രാനും മൂലെയിൽ
ചിരികണ്ടനും ചാലെരി കുങ്കു ഇരുവഴിനാടെൻ കെളനും ഇരുവഴിനാടെ
കെളനും പങ്കത്ത കൊറുമ്പനും ചെറിയ എമ്പുക്കനും ഇവര എല്ലാവരും
കുത്തപറമ്പത്ത വന്ന സായ്പു അവർകളെ കണ്ട 78 ആമതിൽ നിലവ ഉള്ള
നികിതിയും 79 ആമത ഗെഡുപ്രകാരം ഉള്ള നികിതിയും സർക്കാരിൽ
തരുവാൻ തക്കവണ്ണം നിശ്ചയിച്ച ഇക്കുടിയാൻന്മാര എല്ലാവരും അവരവരെ
ഭനവത്തിങ്കൽ ചെന്ന ഇരുന്നു താന്താനക്ക ഉള്ള വസ്തതുമുതൽ ഒക്കയും
വെണ്ടുവണ്ണം നൊക്കി രെക്ഷിപ്പാനായിട്ട സായ്പു അവർകൾ കല്പന
കൊടുത്തിരിക്കുന്നു. ഈ കല്പനപ്രകാരം നല്ലവണ്ണം ഇരുന്നു കൊൾകയും
ചെയ്ക്യാം. എന്നാൽ കൊല്ലം 979 ആമത കന്നിമാസം 13-നു എഴുതിയത —
243 A
രാജശ്രി അസ്സബ്രൊൻ സായ്പു അവർകൾക്ക കൈഴിതെരി അമ്പു
സെലാം. മനന്തെരിയും പട്ടൊളിയു എതാൻ നെല്ല ഉണ്ടായിരുന്നു. സായ്പു
അവർകളെ കൃപ ഉണ്ടായിട്ട മറുഭാഗക്കാരക്കൊണ്ട പൊകാതെ കണ്ട എനിക്ക
അനുഭവിപ്പാൻ ആക്കി തന്നു എങ്കിൽ നന്നായിരുന്നു. എനിക്ക ഇവിടെ
ചെലവിന ഇല്ലാഞ്ഞിട്ട മുട്ട ഉള്ളത സായ്പു അവർകൾ അറിഞ്ഞിരിക്കുമല്ലൊ.
എന്നി ഒക്ക സായ്പു അവർകളെ കൃപകടാക്ഷപൊലെ. എന്നാൽ കൊല്ലം
979 ആമത കന്നിമാസം 13 നു എഴുതിയത—
244 A
പുളിഞ്ഞാൽ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക എടത്തറ
നമ്പ്യാര ബൊധിപ്പിക്കുന്നത. എന്ത എന്നാൽ തൊണ്ടൂർ നാട്ടിൽ
കൊടക്കാട്ടന്ന പിടിച്ചൊണ്ട പൊഴെ ആളെ വിവര പിലാക്കിൽ കെളപ്പൻ
[ 224 ] നാഴര തൊട്ടിച്ചൊ അക്കരെ നെലക്കടായി തൊണ്ണൂർ നാട്ടികടന്ന
സായ്പുമാരെയും ഞാങ്ങളെയും ചാന്തുവിനെയും .... നിൽക്കുന്ന ആള
ആകുന്നു. ആയള സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
ആയാളെയും അയച്ച മുന്നം കുടിയിലെ വസ്തു മൊതലും കൊടുത്ത മുമ്പെ
തൊണ്ടൂർ നാട്ടി തന്നെ നിന്ന കുടിയിൽ തന്നെ സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട നിൽപ്പിക്കയും വെണം. തൊണ്ടൂർ നാട്ടിന്റെ അ...
ഇത്ര എന്നു ബൊധിപ്പിക്കെണ്ടതിന ദയിരു വരുനൊൾ സായ്പു അവർകളെ
ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 979 ആമത തുലാമാസം 14-നു
എഴുതിയത —
245 A
മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻമ്മാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത മാളിയക്ക താഴ തമ്പാന്മാരായിരിവരിക്കും സെലാം.
എന്നാൽ കന്നിമാസം 11 -നു മുതൽ അറുപത ദിവസങ്ങളിൽ അകത്ത
ബഹുമാനപ്പെട്ട കുമ്പഞ്ഞി സായ്പുമാരെ അവർകളെ അടുക്കവന്നു കണ്ട
നല്ലവണ്ണം നിന്നു എന്നുവെച്ചാൽ നിങ്ങൾ ഇരിവരെയും സുഖമായിട്ട
നിർത്തികൊള്ളുകയും ചെയ്യും. അയത എടുക്കാതെ മെൽ വെച്ച സമയത്തിൽ
അകത്ത വന്നില്ല എന്നു വെച്ചാൽ ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾക്ക
വിവരിതമായി നിൽക്കുന്നു എന്ന വിജാരിക്കയും അവരക്കൊള്ള അ
നടക്കുന്നത പൊലെതന്നെ നിങ്ങളക്കൊള്ള നടക്കയും ചെയ‌്യും എന്നല്ലൊ
കന്നിമാസം 11 -നു എഴുതിയ പരസ്സ്യത്തിൽ ആകുന്നത. ഇപ്പൊൾ ആ
പരസ്സ്യത്തിൽ എഴുതിയ ദിവസം കഴിയെണ്ടതിന ഒമ്പതദിവസമെ ഉള്ളു
എന്നു വിജാരിക്കെണ്ടതിനു എഴുതിവെച്ച ഉപകാരവും ഗുണമായിട്ട ഉള്ള
അവസ്ഥയും എടുപ്പാൻ നിങ്ങൾക്ക ബുദ്ധി ചെല്ലെണ്ടതിനും ആയതിനൊട
കൂട ആ മെൽവെച്ച സമ(യ)ത്തിൽ അകത്ത പരസ്സ്യത്തിൽ എഴുതികണ്ട
പ്രകാരം നടന്നില്ല എന്നുവെച്ചാൽ എനി മെൽപ്പട്ട ബഹുമാനപ്പെട്ട കുംമ്പഞ്ഞി
അവർകൾക്ക വിപരിതമായി നിൽക്കുന്ന അവർ എന്നു വിജാരിക്കയും
അതുപൊലെ ഉള്ള അളകക്കൊള്ള എതുപ്രകാരം നടക്കുന്നു എന്ന വെച്ചാൽ
അപ്രകാരം തന്നെ നിങ്ങളെക്കൊള്ള നടക്കയും ചെയ‌്യും എന്ന
അറിഞ്ഞിരിക്കെണ്ടതിന ഈക്കത്ത നിങ്ങൾക്ക എഴുതിയത. എന്നാൽ
കൊല്ലം 979 ആമത വൃശ്ചികമാസം 3-നു എഴുതിയത. ഇങ്കിരിസ്സ കൊല്ലം
1803 ആമത നവെമ്പ്രമാസം 17-നു എഴുതിയത —
246 A
മഹാരാജശ്രി മെൽസെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത മാളിയത്തയ തമ്പാമ്മാര ഇരിവരിക്കും സെലാം.
[ 225 ] എന്നാൽ പരസ്സ്യത്തിൽ എഴുതിവെച്ചപ്രകാരം അറുവത ദിവസം
കഴിയെണ്ടതിന ഒമ്പതദിവസമെ ഉള്ളുവെന്നല്ലൊ ഈ മാസം 3-നു നിങ്ങൾക്ക
എഴുതി അയച്ചിരിക്കുന്നു. ആയതിന്റെ ശെഷം ഒന്ന എഴുതി കണായ്ക
കൊണ്ടും മെൽ എഴുതിയ അറുവത ദിവസം കഴിപ്പാൻ എനി നാലദിവസമെ
ഉള്ളു എന്ന വന്നിരിക്കകൊണ്ടും വെഗം ഇണ്ടൊട്ടവരണ്ടതിന എനിയും തന്നെ
നിങ്ങൾക്ക എഴുതി അയച്ചിരിക്കുന്നു. മുമ്പിൽ എഴുതിയ പ്രകാരം
നാലദിവസത്തിൽ അകത്ത ബഹുമാനപ്പെട്ട കുംമ്പഞ്ഞി ആശ്രയത്തിൽ
വന്നാൽ നിങ്ങൾ ഇരിവരെയും വഴിപൊലെ രെക്ഷിക്കയും ചെയ‌്യും എന്നു
നിങ്ങളെ അന്തക്കരണത്തിൽ സംശയം വെക്കാതെ വരെണ്ടതിന ഇ കത്ത
വരുന്നവനൊട കൂട നമ്മുടെ കഴിയൊപ്പും ഇട്ട കൊടുത്തയക്കയും ചെയ്തു.
എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 7-നു ക്ക ഇങ്കിരിസ്സ കൊല്ലം
1803 ആമത നവെമ്പ്രമാസം 22-നു എഴുതിയത —
247 A
മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻമാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത കുടിയാന്മാര എല്ലാവർക്കും എഴുതിയ
പരസ്സ്യമാക്കുന്നത. എന്നാൽ കൊട്ടെത്ത നാട്ടിൽ ഉള്ള കുടിയാന്മാരുടെ
ദുർബ്ബുദ്ധി ആയിട്ടും ദുമ്മാശ്ശമായിട്ടും ഉള്ള നടപ്പിനും അവരമെൽ വരുത്തുന്ന
നാശം എനിയും അനുഭവിക്കാതെയിരിക്കണം എന്നു മഹാരാജശ്രി കർണ്ണെൽ
മന്ത്രസൊർസ്സയ്പു അവർകൾക്ക താല്പര്യമായിരിക്കകൊണ്ട
ബഹുമാനപ്പെട്ട ക്കുംമ്പഞ്ഞിസർക്കാരുടെ കല്പന വഴിപൊലെ കെട്ട
നടക്കമെന്നും ചെയ്ത കഴിഞ്ഞ കുറ്റത്തിന പൊറുതിവെണമെന്നും മനസ്സ
ഉള്ളവര കൊട്ടെത്ത പാളിയത്തിലെ മെൽ സെനാപതി സായ്പു അവർകളെ
അടുക്ക എങ്കിലും നാട്ടിലെ അധികാരി ആയിരിക്കുന്ന സായ്പു അവർകളെ
അടുക്കെ എങ്കിലും വരുവാൻ സങ്ങതി കൊടുക്കെണ്ടതിന ഈ ദിവസം
വൃശ്ചികമാസം 8-നു മുതൽ 14-നു യിൽ അകത്ത ശത്രുത്വമായിട്ടും
അനസ്ഥമായിട്ടൊരു അവസ്ഥ നാട്ടിൽ കട്ടി നടക്കയും അരുത എന്ന
ബഹുമാനപ്പെട്ട കുമ്പെഞ്ഞി അവർകളെ പാളിയത്തെക്ക കല്പന
കൊടുക്കയും ചെയ്തു. അതുകൊണ്ട മെൽ വെച്ച ദിക്ക രണ്ടിൽ എന്നു
മനസ്സുള്ളവര വന്ന കൊള്ളുകയും വെണം. ഈ വൃശ്നചികമാസം 14-നു
കഴിഞ്ഞതിന്റെ ശെഷം വിപരീതമായിരിക്കുന്നവരെ ഒപ്പരം കൂടുക എങ്കിലും
പാർക്കുക എങ്കിലും അവരവരെ വീട ഒഴിച്ചുപൊക എങ്കിലും ചെയ്തു
എന്ന വെച്ചാൽ ഏതുവണ്ണം നടക്കുന്നവർ ബഹുമാനപ്പെട്ട കുംമ്പഞ്ഞി
സർക്കാർക്ക വിപരിതമായിരിക്കുന്നു എന്നു വിജാരിക്കയും അതുപൊലെ
ഉള്ള ആളുകളക്കൊള്ള നടക്കുന്ന പ്രകാരം അവരക്കൊള്ള നടക്കുകയും
[ 226 ] ചെയ‌്യു എന്ന നിശ്ചയമാക്കിയിരിക്കെണ്ടതിന ഈ പരസ്സ്യം എഴുതിയത.
എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 8-നു ക്ക ഇങ്കിരിസ്സ കൊല്ലം
1803 ആമത നവെമ്പ്രമാസം 22-നു എഴുതിയത —
248 A
മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെന്മാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾക്ക കൊട്ടെയത്ത മാളിയതായത്ത ചെറിയ‌്യ രാജാക്കന്മാര
ഇരിവക്കു സെലാം. എന്നാൽ ഇ മാസം 7 നു എഴുതിയ കത്ത 9 നു
പതിറ്റടിയാകുംമ്പൊൾ എത്തി വാഴിച്ചവസ്ഥകൾ മനസ്സിൽ ആകയും
ചെയ്തു. സായ്പു അവർകളുടെ കഴിയൊപ്പ കാണുകകൊണ്ടും ഞാങ്ങൾക്ക
സന്തൊഷമാകയും ചെയ്തു. ആയവസ്ഥകൊണ്ട സായ്പു അവർകളെ
അടുക്ക വരാമെന്ന വിശ്വസിച്ചപ്രകാരം മക്കി വെങ്ങാട്ടൊളം വരണമെന്നും
നാം യാത്ര പൊറപ്പട്ട അവിട എത്തി ഒന്നിച്ച വരാമെന്നും യാത്ര പൊറപ്പട്ട
പ്രകാരം മക്കിക്ക എഴുതിറ്റും ഉണ്ട. ആ എഴുത്ത സായ്പു അവർകളെ
അടുക്ക എത്തുമെല്ലൊ. മക്കി വെങ്ങാട്ട എത്തിയ വർത്തമാനം എത്തുവാൻ
നാം താമസിച്ചിരിക്കുന്നു. വിശെഷിച്ചി അപെക്ഷ ആയിട്ടുള്ള കാര്യംകൊണ്ട
ഇതിനമുമ്പെ എഴുതിയ മറുപടിയിൽ അപെക്ഷിച്ചിട്ടും ഉണ്ടല്ലൊ. എല്ലാ
കാര്യത്തിനും കൃപകടാക്ഷം ഉണ്ടായിട്ട രെക്ഷിച്ചുകൊൾകയും
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 9-നു ക്ക
ഇങ്കരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 22-നു തലച്ചെരിക്കവന്ന
പെർപ്പ എഴുതിയത—
249 A
ചൊയ്വക്കാരെൻ മക്കി കണ്ടു കാര്യമെന്നാൽ മഹാരാജശ്രി
മന്ത്രസൊർ സായ്പു അവർകളെ കത്തുംകൊണ്ട മൊതിയെൻ 9-നു അകത്ത
ആറ അടിയാകുംമ്പൊൾ ചവച്ചെരി എത്തി. അന്നെരം തന്നെ ചെറിയ
തമ്പുരാന്മാര ഇരിക്കുന്നടത്ത കൊടുത്തയച്ചിരിക്കുന്നു. അവിടെക്ക
എഴുതിവന്നതിന്ന അവിടന്ന തന്നെ ഉത്തരം എഴുതി വരണ്ടതിന അത്ത്രെ
മൊതിന ഇവിട താമസിപ്പിച്ചത ആകുന്നു. ഇന്നുതന്നെ ഉത്തരവും കൊടുത്ത
മൊതിയെന യാത്രയാക്കുകയും ചെയ‌്യാം. ഇതിമുന്നെ ചെറിയ തമ്പിരാൻ
എഴുതിയതും ഞാൻ എഴുതിയതും അവിട എത്തുമെല്ലൊ മക്കി വെകം
എത്തണം. മഹാരാജശ്രി മന്ത്രസൊർസായ്പു അവർകളെ കൃപ ഉണ്ടായിട്ട
അഞ്ചരക്കണ്ടിലൊ കൊട്ടയത്തൊ ഒരു സഖായം ഉണ്ടാവാൻ ഭാഗ്യം
ഉണ്ടായിവന്നുവെങ്കിൽ മുമ്പെ മക്കി വന്നു കണ്ടു പറഞ്ഞ നാൾ തെറ്റാതെ
ഒരു ആള എങ്കിലും കൊണ്ടക്കാണിക്കാം. നെര കാര്യം നടന്നാല പിന്ന നിന്ന
വിജാരിപ്പാൻ വഴിയാകുമെല്ലൊ. എന്റെ ബുദ്ധിപൊരാതെ ഞാൻ എഴുതി
[ 227 ] യതില വെണ്ടത എടുത്ത വർത്തമാനം മഹാരാജശ്രി മന്ത്രിസൊർ
സായ്പു അവർകളെ കെൾപ്പിക്കയും വെണം. വൃശ്ചികമാസം 9-നുക്ക
ഇങ്കിരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 22-നു തലച്ചെരിക്ക
വന്നത —
250 A
മഹാരാജശ്രി ബഹുമാനപ്പെട്ടിരിക്കുന്ന അസ്സബ്രൊൻ സായ്പു
അവർകളെ വാഴിച്ചി കെൾപ്പിക്കെണ്ടും അവസ്ഥ ചൊയ്വക്കാരെൻ മക്കി
എഴുതിയത. എന്നാൽ സായ്പു അവർകൾ കല്പിച്ചി ചെറിയ തമ്പുരാന്റെ
പെർക്ക എഴുതിയച്ച കത്ത ചവച്ചെരി കുറുമ്പ്രനാട്ട തമ്പുരാന്റെ
അടുക്കക്കൊണ്ടകൊടുത്ത അവസ്ഥക്ക തമ്പുരാൻ എനക്ക എവുതിയതരക
ഇതിന്റെ കൂട കൊടുത്തയച്ചിരിക്കുന്നു. സായ്പു അവർകളെ കത്തിന്റെ
മറുപടി വാങ്ങണ്ടതിന കൊണ്ടപൊയ മൊതിയെൻ മുമ്പെർ അവിട
പാർത്തിരിക്കുന്നു. ഇതിന്റെ ഉത്തരം വന്നാൽ താമസിയാതെ
കൊടുത്തയക്കയും ചെയ്യാം. ഞാൻ അഞ്ചരക്കണ്ടിൽ വരുമ്പൊൾ സായ്പു
അവർകളുമായി കമ്മാൻ കൂടിയില്ല. ബഹുമാനപ്പെട്ടിരിക്കുന്ന
കർണ്ണൽസായ്പു അവർകളും മഹാരാജശ്രി രിക്കാട്ട സായ്പു അവർകളും
അഞ്ചരക്കണ്ടിൽ പൊകണ്ട കാൎയ്യത്തിന കല്പിച്ച ഉടനെ ഇങ്ങൊട്ട
പൊരുകകൊണ്ട അത്രെ കമ്മാൻ കുടാഞ്ഞരി എനക്ക പല കാൎയ്യത്തിനും
എന്റെ സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിരിക്കണം. എന്നാൽ
കൊല്ലം 979 ആമത വൃശ്ചികമാസം 10 നു ക്ക ഇങ്കരിയസ്സ കൊല്ലം 1803
ആമത നവെമ്പ്രമാസം 23-നു എഴുതിയത ആയത —
251 A
മഹാരാജശ്രി ബഹുമാന്യപ്പെട്ടിരിക്കുന്ന അസ്സബ്രൊൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക വാഴിച്ചി ബൊധിപ്പിക്കെണ്ടതിന
ചൊയ്വക്കാരെൻ മക്കി എഴുതിയത. എന്നാൽ സായ്പു അവർകളെ
കല്പനക്ക കൊട്ടെത്ത ചെറിയ തമ്പുരാന്മാർക്ക എഴുതി കൊടുത്തയച്ച
കത്തിന്റെ മറുപടി മൊതിയെൻതന്നെ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കൊണ്ടുവരുന്നതു ഉണ്ട. ഞാൻ ഇവിട ഉൽസ്സൻ
സായ്പു അവർകളെ അടുക്കതന്നെ പാർത്തിരിക്കുന്നു. ഞാൻ ഇവിട
വന്നതിന്റെ ശെഷം തമ്പുരാന്മാര എഴുതി അയച്ചതിന്റെ ഉത്തരം എഴുതി
കുഞ്ഞിമായന്റെ പക്കൽ കൊടുത്തയച്ചിരിക്കുന്നു. മുമ്പെ എഴുതിവന്ന തരക
കണ്ടാൽ വെങ്ങാട്ടൊളം ഞാൻ ചെല്ലണം എന്ന അത്രെ. എന്നൊട
അഞ്ചരക്കണ്ടിയിൽ പൊണമെത്രെ ബഹുമാനപ്പെട്ടിരിക്കുന്ന റിക്കാട്ടസായ്പു
അവർകൾ കല്പിച്ചത. എനി എല്ലാകാര്യവും കല്പിച്ചി എഴുതി വരുംപ്രകാരം
നടക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 10 നു
[ 228 ] ക്ക ഇങ്കരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 24-നു തലച്ചെരിക്ക
വന്നത —
252 A
മഹാരാജശ്രി ഞങ്ങളെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകൾക്ക നാരാണെൻ പട്ടരും തെനമങ്ങലവൻ അനന്തനും
കൂടി എഴുതി ബൊധിപ്പിക്കുന്നത. എജമാനെൻ അവർകളൊട
കൊഴിക്കൊട്ടന്ന കല്പനയും വാങ്ങി പൊന്നതിന്റെ ശെഷം
വർത്തമാനത്തിന്ന ഒക്കയും ഈ മാസം 28 നു എഴുതി കടുത്തനാട്ട നിന്ന
സന്നിധാനങ്ങളിലെക്ക എഴുതി ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. ഞാങ്ങള ചുരം
കയരുന്നന്ന വെച്ചിട്ട എടച്ചന കുങ്കനും ആളുകളും കൂടി കുറ്റിയാടി
ചുരത്തിലും എലചുരത്തിലും പതിനിന്ന അവസ്ഥ ഞാങ്ങൾ ഗ്രഹിച്ചാരെ
കാട്ടിൽകൂടി മൂന്ന ദിവസം പാർത്ത 26 നു ചുരം കയരി തൊണ്ടൂർനാട്ടിൽ
എത്തുകയും ചെയ്തു. എജമാനെൻ അവർകൾ എഴുതി തന്ന കത്ത രാജശ്രി
പുളിഞ്ഞാൽ പാർക്കുന്ന സായ്പു അവർകൾക്ക കൊടുക്കയും ചെയ്തു.
മട്ടിലെത്തെ സായ്പു അവർകൾക്ക കൊടുപ്പാൻ കല്പിച്ച മൂട 29 തെകച്ചി
താമസിയാതെ കൊടുത്ത സായ്പു അവർകളെ കൊണ്ട എഴുത്തും
ഇവിടുത്തെ വർത്തമാനത്തിന്നും എഴുതി. താമസിയാതെ സന്നിധാനങ്ങ
ളിലെക്ക താമസിയാതെ ബൊധിപ്പിക്കുകയും ചെയ്യാം. യിവിട ഉള്ള
കളെളന്മാര മുമ്പെ ഒളിച്ചു നടക്കുന്നതപൊലെ തന്നെ ഇപ്പവും ഒളിച്ചു
നടക്കുന്നു. സ്ഥിരമായിട്ട ഒരെടത്തിലും ഇരിക്കുന്നു ഇല്ല. വൊളിസ്സ
എജമാനെൻ അവർകൾ മഹാരാജശ്രി രിക്കാട്ടസായ്പു അവർകളെ പരസ്സ്യ
ഞാങ്ങളെ പക്കൽ തന്നത എല്ലാ ഹൊവളികളിലും 28 നു കൊടുത്തയച്ചിരി
ക്കുന്നു. എല്ലാ കാർയ്യത്തിന്നും എജമാനെൻ അവർകളെ കൃപാകടാക്ഷം
ഞങ്ങളൊട വെണം എന്ന വെച്ചി എല്ലാ നെരവും അപെക്ഷിച്ചു കൊണ്ട
താങ്ങളാൽ ആകുന്ന പ്രയ്‌ന്നം....
253 A
മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻമാരെ മെൽ സെനാപതി കർണ്ണൽ മന്ത്രസൊർ സായ്പു
അവർകൾക്ക കൊട്ടെത്ത മാളിയത്താഴത്ത കൊവിലകത്ത ചെറിയ
രാജാക്കെൻമാര ഇരിവരും സെലാം. സായ്പു അവർകളെ കൃപകടാക്ഷം
ഉണ്ടായിട്ട ഈ മാസം 3 നു എഴുതിയ കത്ത ഇവിട എത്തി. വാഴിച്ചി
വർത്തമാനം വഴിപൊല മനസ്സിൽ ആകയും ചെയ്തു. ഞാങ്ങൾ
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുംമ്പഞ്ഞിലെക്ക ഇത്രെയൊടമായിട്ടും ഒരു
ദ്രൊഹം വിജാരിക്ക എങ്കിലും ഒന്നനടക്ക എങ്കിലും ഉണ്ടായിട്ടും ഇല്ലല്ലൊ.
അങ്ങനെ ഇരിക്കുന്ന ഞാങ്ങൾ ഞാങ്ങളെ ഗ്രഹപ്പിഴ ഉടെ ശക്തികൊണ്ട
[ 229 ] ഇപ്രകാരം ഒക്കയും അനുഭവിക്കയും ചെയ്തു. ഞങ്ങടെ കാരണവര
കുംമ്പഞ്ഞിന്ന കൽപ്പിക്കുംപ്രകാരം കൂടുന്ന ഉപകാരങ്ങൾ ഒക്കയും മുംമ്പെ
ചെയ്തിറ്റ ഉണ്ടായിരുന്നു. അപ്രകാരം വിശ്വസിച്ച ഇരിക്കുമ്പൊൾ അ
ഹെതുവായിട്ട മുഷിച്ചൽ വരുവാനുള്ള സംഗതി ഉണ്ടാകയും ചെയ്തുവെല്ലൊ.
അയതകൊണ്ട ഇപ്പൊൾ ഞങ്ങടെ കാരണവരക്കും നെലയായി ഇരിപ്പാനും
ഈ രാജ്യത്ത ഉള്ള പ്രജകൾക്ക നെലയായി ഇരിപ്പാനും ഉള്ള വഴി വിജാരിച്ചി
രെക്ഷിക്കെണ്ടതിന സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട രെ
ക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ ഞങ്ങൾ എത്ത്രയും വളരെ
സംങ്കടത്തൊട കൂടെ അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 979 ആമത
വൃശ്ചികമാസം 5 നു എഴുതിയത—
254 A
മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻന്മാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത മാളിയത്താഴ ചെറിയ രാജാക്കെൻന്മാര ഇരിവക്കും
സെലാം. ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾക്ക അടങ്ങിയ രാജ്യത്തിൽ
പാക്കെണ്ടതിന ഈ ദിവസം കിഴലൂരൊളം നിങ്ങൾ എത്തി എന്നും പാളിയം
വരുന്നു എന്ന കെൾക്കകൊണ്ട ഭയം ഉണ്ടായിട്ട അവിടനിന്ന തന്നെ മടങ്ങി
പൊയി എന്നത്ത്രെ കെൾക്കയും ചെയ്തു. നിങ്ങൾ ഇരിവർക്കും വഴിപൊലെ
രെക്ഷിക്കയും ചെയ‌്യും എന്നു മുംമ്പെ ഒത്തിരിക്കയും ചെയ്തതുവെല്ലൊ.
അതുകൊണ്ട നിങ്ങൾ ഭയപ്പെടുവാൻ സംങ്ങതി ഉണ്ടായിട്ടും ഇല്ല. നിങ്ങൾ
ഇരിവർക്കും വെണ്ടുന്ന രക്ഷയും സഹായ കൊടുക്കും എന്ന എത്രയും
ഗുണമായിട്ട വണ്ണം എഴുതി അയക്കുകയും ചെയ്തുവെല്ലൊ. ആ
ഉപകാരം ഉള്ള അവസ്ഥ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക എറിയ
സന്തൊഷം അനുഭവിച്ചു. അതു കൂടാതെ കൊട്ടെത്ത നാട്ടിൽ എനിയും
തന്നെ സാമദാനം എന്നു ആയിരുന്നുവെല്ലൊ. അതുകൊണ്ട എനി മെൽപ്പട്ട
നിങ്ങൾക്ക വരുന്ന അ ഭാഗ്യങ്ങളും കൂടിയാന്മാരുടെ സങ്കടങ്ങളും നിങ്ങളെ
നടപ്പിന തന്നെ വെക്കയും വെണമെല്ലൊ. എന്നാൽ കൊല്ലം 979 ആമത
വൃശ്ചികമാസം 16 നു രാത്രി വെങ്ങാട്ട ഇങ്കരമുടികടവിന്റെ അവിടന്ന
എഴുതിയത —
255 A
രണ്ടകൊട്ട നമ്പ്യാമാര വായിച്ച അറിയെണ്ടും അവസ്ഥ. പാലൊറ
എമ്മൻ എഴുത്ത. ഇപ്പൊൾ തൊണ്ടൂരനാട്ടിൽ നിന്ന പ്രയത്നം ചെയ്യെണ്ടതിന്ന
തിരുമനസ്സകൊണ്ട കല്പിച്ച കരിഞ്ഞാലെരി കണ്ണനും തൊണ്ടരരാപ്പനും
അങ്ങൊട്ട പറഞ്ഞ അയച്ചിരിക്കുന്നു. അവിടെ ഉള്ള ആളുകളെ കൂട്ടി
പ്രയത്നം ചെയ്യെണ്ടതിന നിങ്ങൾ എല്ലാവരും ഒര മനസ്സായി നിന്ന പ്രയത്നം
[ 230 ] ചെയ്ത കൊള്ളുകയും വെണം. അവിടെ നിന്നും മുതൽ എടുപ്പ ഒക്കെയും
അവരെ പക്കൽ തന്നെ കൊടുക്കെയും വെണം. ആയത ചെയ്യാഞ്ഞാൽ
ദൊഷമായിട്ട വരികെയും ചെയ്യും. ആയതകൊണ്ട തിരുമനസ്സ കല്പിച്ച
അയച്ച പ്രകാരം തന്നെ നടക്കുന്നതത്രെ നല്ലത. എന്നാൽ(-)ആമത
മകരമാസം(-)
ഹരിശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു ശ്രീ രാമശരണം. [ 232 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ
പയ്യന്നൂർപ്പാട്ട് 1 എഡിറ്റർ പി ആന്റണി
പഴശ്ശിരേഖകൾ 2 എഡിറ്റർ ജോസഫ് സ്കറിയ
തച്ചോളിപ്പാട്ടുകൾ 3 എഡിറ്റർ പി ആന്റണി
ISBN 81—7130—256—4