താൾ:34A11415.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx

ഉദ്യോഗസ്ഥരെ, അതും വിദേശികളെ, ഔദ്യോഗിക മലയാളം പഠിപ്പിച്ചെടുക്കാൻ
ബ്രിട്ടീഷുകാർക്കു കഴിഞ്ഞു. മലയാളികളായ നാം ജനാധിപത്യത്തിന്റെ അമ്പതു
വത്സരം പുർത്തിയാക്കുമ്പോഴും മലയാളത്തിൽ ഐഡിയാ എക്സ്പ്രസ് ചെയ്യാൻ
ഡിഫിക്കൽറ്റ് ആയതുകൊണ്ട് ഒഫിഷ്യൽ കറസ്പോണ്ടൻസ് ഇംഗ്ലീഷിൽ തന്നെ
എന്നു ഡിസൈഡു ചെയ്തു കഴിയുകയാണ്!

പഴയ കൈയെഴുത്തു ഗ്രന്ഥങ്ങൾ അച്ചടിയിലെത്തിക്കുമ്പോൾ ആദ്യം
നേരിടുന്ന പ്രലോഭനം എല്ലാം കൂടുതൽ ജനകീയമാക്കാൻ ലിപിയടക്കമുള്ള
ഭാഷാവിശേഷങ്ങൾ ആധുനികീകരിക്കുക എന്നതാണ്. ഏതായാലും അതിനു
ഞങ്ങൾ ഒരുങ്ങുന്നില്ല. വർണ്ണപദവാക്യ തലങ്ങളിലും ലിപിവ്യവസ്ഥയിലുള്ള
പ്രാചീനത ക്ലേശങ്ങൾ മാത്രമല്ല പഠന സാധ്യതകൾ കൂടി തുറന്നു തരുന്നുണ്ട്.
പെട്ടെന്ന് അർത്ഥ ബോധം നൽകാത്ത പ്രയോഗ വിശേഷങ്ങൾ സന്ദിഗ്ധതയിലൂടെ
പുതിയ വഴികളിലേക്കു വായനക്കാരനെ നയിക്കുന്നു.
ഇക്കാര്യത്തിൽ മലയാളികളായ പണ്ഡിതന്മാർ പ്രകടിപ്പിച്ചിട്ടുള്ള ദുർമാതൃകയെക്കുറിച്ചു മലയാള
മഹാനിഘണ്ടുവിന്റെ ആമുഖത്തിൽ ശൂരനാടു കുഞ്ഞൻ പിള്ള എഴുതിയിരിക്കുന്ന്
ഓർമ്മിക്കാവുന്നതാണ്. എ കാര ഒ കാരങ്ങളുടെ ഹ്രസ്വദീർഘ ഭേദവും
സംവൃതോകാരവും മറ്റും കൂട്ടിച്ചേർക്കാൻ നമ്മുടെ പണ്ഡിതന്മാർ മടിക്കാറില്ല.
ഇവിടെ പൂർണ്ണവിരാമം പോലുള്ള ചിഹ്നങ്ങൾ ഞങ്ങൾ ചേർത്തതാണ്.
സംവൃതോകാരത്തിന്റെ അഭാവത്തിൽ വാക്യരൂപം നിർണ്ണയിക്കേണ്ടിവന്നപ്പോൾ
പല സാധ്യതകളിൽ നിന്ന് വിവേചനാധികാരം ഉപയോഗിച്ചു തീരുമാനം
കൈക്കൊള്ളേണ്ടി വന്നു. വീഴ്ചകൾ സംഭവിക്കാം.

ഇത്തരമൊരു വാല്യത്തിൽ ചേർക്കേണ്ട ചില ഘടകങ്ങൾ ഞങ്ങൾ മാറ്റി
വയ്ക്കുകയാണ്. വ്യാഖ്യാനപരമായ അടിക്കുറിപ്പുകൾ, പ്രാചീന പദാവലി,
സ്ഥലവൃക്തിനാമ സൂചിക. അടിക്കുറിപ്പുകൾ കൂടി ചേർക്കുമ്പോൾ പുസ്തകത്തിന്റെ
പേജുകൾ വർധിക്കും. ഇപ്പോൾ തന്നെ ദുർവഹമായിരിക്കുന്ന സാമ്പത്തികഭാരം,
വർദ്ധിപ്പിക്കാൻ നിർവ്വാഹമില്ല. പാഠഭേദങ്ങൾ ശേഖരിച്ചെങ്കിലും മിക്കവയും
അച്ചടിയിൽ ഒഴിവാക്കി. ഇതിലെ മിക്ക പദങ്ങളും ഗുണ്ടർട്ടു നിഘണ്ടുവിൽ
കണ്ടെത്താം എന്നതിനാൽ ശബ്ദകോശം തൽക്കാലം ഒഴിവാക്കുകയാണ്.
സ്ഥലവൃക്തിനാമസൂചിക കൂടുതൽ പ്രയോജനകരമായും ലാഭകരമായും തലശ്ശേരി
രേഖകളുടെഅവസാന വാല്യത്തിൽ ചേർക്കാം.

ഇവിടെ ഒരു ചോദ്യത്തിന് ന്യായമായ അവകാശമുണ്ട്. പഴശ്ശിരേഖകളെല്ലാം
അച്ചടിക്കുന്നതെന്തിന്? തെരഞ്ഞെടുത്ത രേഖകളുടെ സമാഹാരം പോരെ?
ഇതിനുള്ള ഉത്തരം നാൽപതു വാല്യമായി ഹോരസ് വാൽപോളിന്റെ
കത്തിടപാടുകൾ പ്രസിദ്ധീകരിച്ച വിൽമാർത്ത് ലൂയിസ്സിന്റെ വാക്കുകളിൽ രേ
ഖപ്പെടുത്താം:

"It you decide to print only the letters you consider intersting, you will have to
weigh and balance each case, now admitting, now rejecting, for reasons that may differ from
day to day. If you would earn for your edition the most fleeting of academic adjectives,
"defenitive", you must print all." Editing Correspondence P 30

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/22&oldid=201251" എന്ന താളിൽനിന്ന് ശേഖരിച്ചത്