താൾ:34A11415.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 പഴശ്ശി രേഖകൾ

പറ്റിൽ പിന്നെ കൊടുത്തത എന്നുള്ള പ്രകാരം ഗ്രെഹിക്കുവാൻ നമുക്ക
കൽപ്പിച്ചതു കൊണ്ട നമുക്ക വളര സന്തൊഷമാകയും ചെയ്തു.
അവിടെയിരുന്ന ശിപ്പായിമാരെ ഒക്കയും ഒഴിച്ച പൊവാൻ തക്കവണ്ണം
ഇവിടെനിന്ന കൽപ്പന കൊടുത്തയക്കയും ചെയ്തു. എന്നാൽ കൊല്ലം 972 മത
വൃശ്ചികമാസം 14 നു ഇങ്കിരിസ്സ കൊല്ലം 1796 മത നവമ്പ്രമാസം 26 നു
മൊന്തൊൽ നിന്നും എഴുതിയ കത്ത.

70 B

213 മത —

മഹാരാജശ്രീ വടക്കെ പകുതിയിൽ അധികാരി പീലിസായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കാൻ ഇരുവയിനാട്ട നമ്പ്യാ
ന്മാര എഴുതിയ അരജി. കൊല്ലം 970 മത മീനമാസത്തിൽ മഹാരാജശ്രീ
അങ്ക്ലിസായ്പു അവർകൾ ഇരുവയിനാട്ട മൊന്തൊൽ കച്ചെരിയിൽ നിന്ന
ഇരിവെനാട ഞാങ്ങളെ പക്കൽ സമ്മതിച്ച 70 താമതിൽ 20000 ഉറുപ്പീക
എടുത്ത ബൊധിപ്പിപ്പാനും 71 മാണ്ട മുതൽ ആണ്ട ഒന്നക്ക 1000 ഉം
1000 ഉം ഉറുപ്യ അധികം ബൊധിപ്പിപ്പാനും തക്ക പ്രകാരം അത്ത്രെ ഞാങ്ങൾക്ക
കരാർന്നാമം എഴുതി തന്നത. അന്ന നാരങ്ങൊളി നമ്പ്യാന്മാര ജന്മം ഒഴിക.
മെൽ എഴുതിയപ്രകാരം ഉറുപ്പ്യബൊധിപ്പിക്കാൻ ഞാങ്ങളെക്കൊണ്ട എഴുതിച്ച
സായ്പു അവർകൾ വാങ്ങീട്ടും ഉണ്ട. 71 മാണ്ട നാരങ്ങൊളി നമ്പ്യാരെ ജന്മം
അല്ലാണ്ട ഉള്ള വകയിമ്മന്നും നാരങ്ങൊളി നമ്പ്യാരപെർക്കചാർത്തി പണ്ടാര
ത്തിലെ ആള നികിതി എടുപ്പിക്കയും ചെയ്യുന്നു. ശെഷം കയ്യാട്ടെയും പുളി
യനംപ്രത്തെയും ദെശത്തെന്ന നാട്ടുന്ന നികിതി എടുത്ത പ്രകാരം ഉള്ള ഉറുപ്പ്യ
ബൊധിപ്പിക്കായ്ക കൊണ്ടല്ലൊ ഞാങ്ങൾ സങ്കടം പറഞ്ഞത. 70 താമതിൽ
5000 ഉറുപ്പ്യകയും 71 മതിൽ 5100 ഉറുപ്പ്യയും എല്ലൊ ഞാങ്ങൾക്ക കണക്കിൽ
വെച്ചതന്നത. ഞാങ്ങൾ അന്നഷിക്കുന്ന തറയിന്ന നികിതി പ്രകാരം എടുത്ത
വരണ്ടുന്ന മൊതല കച്ചെരിയിൽ എഴുതി തന്നിട്ടും ഉണ്ടല്ലൊ. അക്കണക്ക
കണ്ടാൽ തന്നെ കരാർന്നാമത്തിൽ എഴുതിയ പ്രകാരം ഉള്ള ഉറുപ്പ്യ ബൊധി
പ്പിപ്പാൻ മൊതല പൊരായല്ലൊ ആയതുകൊണ്ട കരാർന്നാമത്തി എഴുതിയ
പ്രകാരം ഉള്ള ഉറുപ്പിക കുടികളിൽ നിന്നും എടുത്ത ബൊധിപ്പിപ്പാൻ തക്ക
പ്രകാരം ഉള്ള മുതല കുടികൾക്ക സങ്കടം കൂടാതെ കണ്ട ഉള്ള മൊതല കണ്ട
ചാർത്തി എടുപ്പാൻ കൽപ്പന ആയാൽ ഞാങ്ങൾ എടുത്ത ബൊധിപ്പിക്കയും
ചെയ്യാം. ഈയവസ്ഥകൾ 972 മത വ്യശ്ചികമാസം 13 നു എഴുതിയത—

71 B

214 ആമത —

മഹാരാജശ്രീ വടക്കെ അധികാരി പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട നമ്പ്യാന്മാര എഴുതിയ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/116&oldid=201434" എന്ന താളിൽനിന്ന് ശേഖരിച്ചത്